Aksharathalukal

പിഴ

നിന്നൊളം ആഗ്രഹിച്ചിട്ടില്ല ഒന്നിനെയും
നിന്നോളം  പ്രാപിച്ചില്ല ഒന്നിനെയും 
നിന്നിൽ അമർന്ന് ഒടുങ്ങാൻ കൊതിച്ചിട്ടും 
നിൻ്റെ ചവിട്ടെൽക്കുവാൻ യോഗം 
 
ആദ്യ ചുംബനം കൊണ്ടെന്നെ നീ പൊതിഞ്ഞു
ആദ്യ രതി നിന്നിൽനിന്നറിഞ്ഞു
നീ എൻ്റെ ആദ്യനുരാഗമായി
ഞാനോ നിൻ്റെ ഒടുവിലത്തെതും 

മോഹം അല്ല, കൊതിയും അല്ല
പിന്നെയോ വേറുമൊരു ആകാംഷ...
അതെ ഞാൻ നിൻ്റെ വെറുമൊരു
നേരം പോക്കായി മാറിയിരുന്നു

ലോകം എന്നെ വിളിച്ചു പിഴച്ചവൾ
നീയും വിധിയെഴുതി.......
മറുത്തൊന്നും പറഞ്ഞില്ല ഞാൻ 
നിൻ്റെ ചതിയുടെ പേരാണ്  ഇന്നും 
ഞാൻ ചുമക്കുന്നത്
 
ഒന്നോർക്കുക നീ .......
നിന്നിലൂടെ നശിച്ച ഒരുപാട് പേരിൽ 
ഒരുത്തി മാത്രം ആണ് നിൻ്റെ കണ്ണിൽ ഞാൻ 
പക്ഷേ  എൻ്റെ പ്രണയം അത് നിന്നോട് മാത്രം 
ആയിരുന്നു. എൻ്റെ പ്രതികാരവും