രാവിലെ ഒരു ശബ്ദം കേട്ട് നീന ഞെട്ടിയുണർന്നു തപ്പിത്തടഞ്ഞു ലൈറ്റ് ഇട്ടു. തൊട്ടടുത്തു വച്ച സ്റ്റീൽ ജാർ വീണതാണ്. വെള്ളം മൊത്തം നിലത്ത്.ഒരു ശീല കൊണ്ടുവന്ന് അത് തുടക്കുമ്പോഴേക്കും വിച്ചൂട്ടൻ എണീറ്റ് കരയാൻ തുടങ്ങി. വേഗം അവനെ കയ്യിലെടുത്തു. ദിനേശേട്ടന്റെ താളക്രമത്തിലുള്ള കൂർക്കംവലിപുതിയൊരു രാഗം പോലെ ഉയർന്നു. പന്നി പടക്കം പൊട്ടിച്ചാലും ഉണരാത്ത മനുഷ്യൻ പിറു പിറുത്തു കൊണ്ട് അവൾ വിച്ചൂട്ടനെ ഉറക്കി അപ്പോൾ തന്നെ അലാറം ശബ്ദിച്ചു.ദൈവമേപ്രാതൽഎന്തുചെയ്യുംഓഫിസിൽ പോണം തനിക്കും ദിനേശേട്ടനും ഇന്നലെ രാത്രി ഓഫീസിലെ മീറ്റിംഗ് കഴിഞ്ഞു ദിനേശേട്ടന്റെ കൂട