Aksharathalukal

Psycho Love 11

\"ദർശിനി.. ഇനി എന്താ നിന്റെ ഉദ്ദേശം. വീട്ടിൽ എല്ലാം പറഞ്ഞു ഡിവോഴ്സ് വാങ്ങാൻ ആണോ? അതോ എന്റെ കൂടെ ജീവിക്കാനാണോ? \" അവൻ അവളോട് ചോദിച്ചു. അവന്റെ ചോദ്യം കേട്ടതും ദർശിനി അവനെ ഞെട്ടി നോക്കി.


\"പറ ദർശിനി...\"


\"സത്യം പറയണോ അതോ കള്ളം പറയണോ?\"


\"എന്നെ പേടിച്ചു നീ ഒന്നും പറയാൻ നിക്കണ്ട. നിന്റെ മുൻപിൽ ഉള്ളത് പണ്ടത്തെ നിന്റെ അഭിയാണ്. നിനക്ക് അങ്ങനെ കാണാൻ ആകില്ലെന്ന് അറിയാം. പക്ഷെ പണ്ടത്തെ നിന്റെ അഭിയോട് എങ്ങനെ പറയും അതേ പോലെ പറയു.. നിന്റെ മനസ്സിൽ എന്താ ഉള്ളതെന്ന് എനിക്ക് അറിയണം..\"


\"അഭി... സത്യം പറഞ്ഞാൽ എനിക്ക് പറ്റില്ല നിന്റെ കൂടെ ജീവിക്കുവാൻ. എന്തിന്റെ പേരിൽ ആയാലും നീ എന്നോട് കാണിച്ചത് ക്രൂരത തന്നെയാണ്. അതിന്റെ പേരിൽ എനിക്ക് നിന്നോട് നല്ല ദേഷ്യവുമുണ്ട്. എന്റെ മാനസിക നില പോലും തെറ്റുന്നൊരു അവസ്തയിലായിരുന്നല്ലോ ഞാൻ.. നിന്നെ അപായപ്പെടുത്തി പോലും രക്ഷപ്പെടാനുള്ള വഴികളെപ്പറ്റി ഞാൻ ആലോചിച്ചിട്ടുണ്ടായിരുന്നു. പക്ഷെ അതിനു മാർഗങ്ങൾ ഇല്ലായിരുന്നു. അതുകൊണ്ട് മാത്രം ചെയ്തില്ലെന്നേ ഉള്ളൂ.


എന്നിട്ടും നിന്നെ മരിക്കാൻ വിട്ടിട്ട് വരാൻ തോന്നാത്തിരുന്നത് നിന്നോട് ദേഷ്യമോ വെറുപ്പോ ഇല്ലാഞ്ഞിട്ടല്ല. എന്തൊക്കെ പറഞ്ഞാലും എനിക്ക് ഒരുപാട് വർഷങ്ങൾ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരനാണ് നീ... നിന്നെ അങ്ങനെ വിട്ടിട്ട് പോരാൻ തോന്നിയില്ല. ഇവിടെ എത്തിയപ്പോഴും അച്ഛനോടും അമ്മയോടും ഒന്നും പറയാഞ്ഞതും അതുകൊണ്ടാണ്. നിന്നെ അവിടെ ഇട്ടിട്ട് പോന്നിരുന്നെങ്കിലും ഇവിടെ ഉപേക്ഷിരുന്നെങ്കിലും നിന്നെ അന്വേഷിച്ചു ഒരാൾ പോലും വരാൻ പോകുന്നില്ലെന്ന് എനിക്ക് നന്നായി അറിയാം അഭി.. നിനക്ക് മറ്റാരും ഇല്ലെന്ന് എനിക്ക് അറിയാം.. അതുകൊണ്ടാണ്..


പക്ഷെ അതിന്റെ പേരിൽ മാത്രം എനിക്ക് നീ എന്നോട് ചെയ്തതൊക്കെ മറക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. നിന്നോട് ഇപ്പോഴും എനിക്ക് അങ്ങനെ ഒരിഷ്ടമില്ല. അതും ഒരു സത്യമാണ്. നീ അംഗീകരിക്കേണ്ട സത്യം. അതേപോലെ കൂടെ ജീവിച്ചാലും എനിക്ക് സന്തോഷമുണ്ടാകുമെന്ന് തോന്നുന്നില്ല. എന്നോട് ചെയ്തതൊക്കെ അങ്ങനെ എന്റെ മനസ്സിൽ കിടക്കുകയേ ഉള്ളൂ. നിന്നോട് പണ്ടത്തെ അത്രയും സൗഹൃദവും വിശ്വാസവും തിരിച്ചു വരാൻ പോലും എത്ര നാൾ എടുക്കുമെന്ന് എനിക്ക് അറിയില്ല അഭി.. ചിലപ്പോൾ എനിക്ക് ഒരിക്കലും അതിനു കഴിഞ്ഞില്ലെന്നും വരാം.


നേരത്തെ നീ എനിക്ക് വെറുപ്പില്ലല്ലോ എന്നൊക്കെ ചോദിച്ചപ്പോൾ ഒന്നും പറയാതിരുന്നത് ഈ അവസ്ഥയിൽ നിന്നെ വിഷമിപ്പിക്കരുതെന്ന് ഓർത്തു മാത്രമാണ്. നിന്റെ സ്നേഹം സത്യമാണെങ്കിൽ.. നിനക്ക് ഇപ്പോഴും എന്നോട് പണ്ടത്തെ ആ സൗഹൃദം ബാക്കി ഉണ്ടെങ്കിൽ എന്നെ മനസ്സിലാക്കണം അഭി.. \" നിറകണ്ണുകളോടെ അവൾ പറഞ്ഞു നിർത്തി.





Psycho Love 12

Psycho Love 12

4.4
1414

നേരത്തെ നീ എനിക്ക് വെറുപ്പില്ലല്ലോ എന്നൊക്കെ ചോദിച്ചപ്പോൾ ഒന്നും പറയാതിരുന്നത് ഈ അവസ്ഥയിൽ നിന്നെ വിഷമിപ്പിക്കരുതെന്ന് ഓർത്തു മാത്രമാണ്. നിന്റെ സ്നേഹം സത്യമാണെങ്കിൽ.. നിനക്ക് ഇപ്പോഴും എന്നോട് പണ്ടത്തെ ആ സൗഹൃദം ബാക്കി ഉണ്ടെങ്കിൽ എന്നെ മനസ്സിലാക്കണം അഭി.. \" നിറകണ്ണുകളോടെ അവൾ പറഞ്ഞു നിർത്തി.\"ഏയ്.. ദർശു.. എനിക്ക്.. എനിക്കിപ്പോ നിന്നെ മനസ്സിലാകും. എനിക്ക് അറിയാം നീ എന്നെ രക്ഷിച്ചത് എന്നോടുള്ള പ്രണയം കൊണ്ടൊന്നുമല്ലെന്ന്. നിന്റെ കണ്ണിൽ ഞാൻ കണ്ടിരുന്നത് എന്നോട് എപ്പോഴും നീ കാണിക്കാറുള്ള സ്നേഹവും കരുതലും സൗഹൃദവുമൊക്കെ തന്നെയായിരുന്നു. നിന്റെ കണ്ണിലെ പ്രണ