💞പ്രണയനിലാവ്💞
*Part 29*
\"നിങ്ങൾ അവരെ കൊന്നോ 🙄\"(മാളു)
\"ഒന്ന് പൊടി അവിടന്ന്,,, ഞാനൊന്നും ചെയ്തില്ല,,\"(കാർത്തി)
\"പിന്നാരാ,,\"(നന്ദു)
\"ഏതായാലും ഞങ്ങളല്ല,,,മനസ്സാ വാജാ കർമനാ,,, 😌\"(സിദ്ധു)
\"തേങ്ങാക്കൊല,,,😬 ഒരു നിഷ്കു വന്നേക്കുന്നു,,,കണ്ടച്ചാലും മതി,,, ബ്ലാ 🤮\"(അപ്പു)
\"ന്താൻഡ്രി,,, ന്താൻഡ്രി എനിക്കൊരു കൊഴപ്പം 😤\"(സിദ്ധു)
\"അത് മാത്രേ ഉള്ളു,,, 😏\"(അപ്പു)
\"ടി,, ടി,,\"(സിദ്ധു)
\"ഓ ഒന്ന് നിർത്തോ,,, 😬\"(നന്ദു)
\"വേണെങ്കി എല്ലാരും കെട്ടി ഒരുങ്ങി കോളേജിലേക്ക് പോരെ,,, ഞാൻ പോവാ,,,\"(റിച്ചു)
\"റിച്ചേട്ടാ ഞാനും,,, എന്നെ കൂട്ടാതെ പോവല്ലേ,,,\"(നന്ദു)
നന്ദു റിച്ചുന്റെ പുറകെ ഓടിയതും ബാക്കി ഉള്ളവരും റെഡി ആവാൻ പോയി,,, എല്ലാരും കോളേജിലേക്ക് വിട്ടതും അഭി സ്റ്റേഷജിലേക്ക് പോയി,,, ലല്ലു അവളുടെ കോളേജിലേക്കും,,,
കോളേജിലെ ഒരുക്കങ്ങളൊക്കെ കണ്ട് കിളി പോയി നിക്കാണ് നമ്മടെ ടീംസ്,,, സ്റ്റേജ് ഒക്കെ അറേഞ്ച് ചെയ്യുന്നത് കണ്ട് അവർ ചുറ്റും നോക്കി,,, സൈടിലൂടെ പോയ ഒരുത്തനെ പിടിച്ച് വെച്ച് ചോദിച്ചപ്പോ ആർട്സ് ആണെന്ന് അറിഞ്ഞു,,,
\"ഞാൻ അതങ്ങ് മറന്നു,,,😌\"(നന്ദു)
\"നമ്മൾ പ്രോഗ്രാമിനൊന്നും ഇല്ലല്ലോ,,, നമ്മക്ക് ചുമ്മാ തേരാ പാരാ നടക്കാ,,, 😌\"(മാളു)
\"ആര് പറഞ്ഞു ഇല്ലന്ന്,,,\"(വിച്ചു)
\"നീ എന്തിനാ ഉള്ളെ,,,🙄\"(റിച്ചു)
\"പാട്ടിന് 😌\"(വിച്ചു)
\"ഈശ്വരാ,,, 🙄\"(അപ്പു)
\"അവന്റെ കൂടെ ഞാനും,,, 😌\"(നന്ദു)
\"ന്തിന് 🤒\"(റിച്ചു)
\"ഡാൻസിന്,,, 😌\"(നന്ദു)
\"ഓഹ് നോ,,,🤕\"(മാളു)
\"ഒന്നൂടെ ആലോചിച്ചിട്ട് പോരെ 🙄\"(സിദ്ധു)
\"ആർക്കും ഞങ്ങളെ തടുക്കാനാവില്ല,,,\"(വിച്ചു, നന്ദു)
അതും പറഞ്ഞു അവർ തോളിൽ കയ്യിട്ട് നടന്ന് പോയതും ബാക്കി ഉള്ളോർ അവടെ കാറ്റ് പോയ ബലൂൺ പോലെ നിന്ന്,,,
\"നമ്മക്ക് ഓടാം,,, 😕\"(കാർത്തി)
\"ബാക്കി ഉള്ളോരേ അവസ്ഥയോ,,, 🙄\"(മാളു)
\"അവർ കേൾക്കുമ്പോ ഓടിക്കോളും,,, 🥴\"(അപ്പു)
\"ഇന്നിവിടെ എന്തേലും ഒക്കെ നടക്കും,,,😌\"(മാളു)
\"ഐ ആം ത്രിൽഡ്,,, 😌\"(അപ്പു)
\"ആ ബെസ്റ്റ്,,, 🙄\"(കാർത്തി)
__________________💕💕💕________________
\"അടുത്തതായി പിജി ഫൈനൽ ഇയറിന് പഠിക്കുന്ന വൈശാഖ് അവതരിപ്പിക്കുന്ന പാട്ടും ഒപ്പം തന്നെ സെക്കന്റ് ഇയർ ബി എസ് സി സുവോളജി സ്റ്റുഡന്റ് നന്ദന അവതരിപ്പിക്കുന്ന ഡാൻസും,,,\"
ആ അനൗൺസ്‌മെന്റ് കേട്ടതും സ്റ്റാഫ് റൂമിൽ ബുക്സ് നോക്കിക്കൊണ്ടിരുന്ന റിച്ചുവും ലൈബ്രറിയിൽ ഇരുന്ന് സൊള്ളിക്കൊണ്ടിരുന്ന കാർത്തിയും മാളുവും മരത്തിന്റെ ചോട്ടിലിരുന്ന് അടി കൂടി കൊണ്ടിരുന്ന സിദ്ധുവും അപ്പുവും ക്യാന്റീനിൽ ഇരുന്ന് വെട്ടി വിഴുങ്ങി കൊണ്ടിരുന്ന റിനുവും ഒരുമിച്ച് ഞെട്ടി,,, എല്ലാം കൂടെ വെപ്രാളം പിടിച്ച് ഓടി ഓഡിറ്ററിയത്തിൽ എത്തിയപ്പോ കാണുന്നത് മൈക്കിന്റെ മുന്നിൽ നിന്ന് എല്ലാരേയും നോക്കി ഇളിക്കുന്ന വിച്ചൂനെയും പിന്നിൽ നിക്കുന്ന നന്ദുനെയും ആണ്,,,
\"ഹലോ,,, 😁 മൈക്ക് ഇതേപോലെ വെക്കുമ്പോൾ എനിക്ക് പാട്ടും ഡാൻസും ഒരുമിച്ച് കൊണ്ട് പോവാൻ പറ്റില്ല,,, സൊ ഞങ്ങൾ മൈക്ക് ഡ്രെസ്സിൽ ഫിറ്റ് ചെയ്തിട്ടുണ്ട്,,, ഈ മൈക്ക് ഒഴിവാക്കാണ് ഗൂയ്‌സ്,,, പിന്നെ നന്ദനയും എന്നെ പാടാൻ സഹായിക്കുന്നതാവും,,,\"(വിച്ചു)
വിച്ചു പറഞ്ഞു നിർത്തിയതും എല്ലാരും കയ്യടിക്കാൻ തുടങ്ങി,,,
\"പാട്ട് പാടി തുടങ്ങുമ്പോഴും ഇങ്ങനെ കയ്യടിക്കണം,,, 😒\"(മാളു)
\"ഇനിയിപ്പോ ഇവരുടെ പാട്ട് മുഴുവൻ കേൾക്കണ്ടേ,,, 🙄\"(അപ്പു)
\"അതിലും ഭേദം ഈ ഓഡിറ്റോറിയത്തിന് ബോംബ് വെക്കുന്നതാ,,, 😕\"(കാർത്തി)
\"നമ്മക്ക് എവിടയേലും പോയി ഇരുന്നാലോ,,, 😌\"(സിദ്ധു)
\"ബാ,,, 😪\"(റിച്ചു)
എല്ലാരും പോയി ചെയറിലിരുന്ന് നെഞ്ചിടിപ്പോടെ മുന്നിലേക്ക് നോക്കി,,,
\"ആദ്യമായി നന്ദന ആണ് പാട്ടിന് തുടക്കം കുറിക്കുന്നത്,,, 😌\"(വിച്ചു)
\"ആദ്യം തന്നെ എല്ലാരേയും ഓടിക്കാനാണോ 🙄\"(റിച്ചു)
നന്ദു എല്ലാരേയും നോക്കി ഇളിച്ചോണ്ട് പാടി തുടങ്ങി,,,
🎤ഐസകദീസാ പാത്തുമ്മാ..ഖദീസുമ്മാ..ഖദീസുമ്മാ..ഉന്തല്ലേ തള്ളല്ലേ പന്തല് പൊളിഞ്ഞാടും..പന്തല് പൊളിഞ്ഞാടും..കുടിച്ചാൻ കൊടുക്കി..കുടിച്ചാൻ കൊടുക്കി..ഗ്ലൂക്കോസ്സും ബെള്ളം..ഗ്ലൂക്കോസ്സും ബെള്ളം..എന്താണെന്നറിയില്ല..എന്തുകൊണ്ടെന്നറിയില്ല..ആവി വന്നില്ല..പുട്ടിന്നാവി വന്നില്ല..🎤
\"ഇവൾക്ക് ഈ പാട്ടിൽ ആരേലും കൈവിഷം കൊടുത്തിണ്ടോ,,, 🙄\"(മാളു)
\"ആവോ 😕\"(അപ്പു)
\"ആരും എണീറ്റ് ഓടണില്ലല്ലോ,,, 🧐\"(റിനു)
\"ശെരിയാണല്ലോ 🧐\"(കാർത്തി)
\"നീ എല്ലാരേയും ഫേസ് എക്സ്പ്രഷൻ ഒന്ന് നോക്കിയേ,,, 😌\"(സിദ്ധു)
കാർത്തി എല്ലാരേയും സസൂക്ഷ്മം വീക്ഷിച്ചു,,, 🧐 ചെലര് കിളി പോയി ഇരിക്കുന്നുണ്ട് ചെലര് കയ്യ് അടിക്കുന്നു,,, ചെലര് ഇരുന്നും കിടന്നും ഒക്കെ ചിരിക്കുന്നു,,, മറ്റു ചിലർ കൂടെ പാടുന്നു,,,
\"എന്തൊക്കെ തരം ജീവികളാ,,, 🙄\"(കാർത്തി)
🎤എന്നോട് കളിക്കണ്ട ഒണക്ക പുട്ടെ,,,
മൈസൂര് പഴം കൂട്ടി അടിക്കും ഞാനേ,,,
നിങ്ങൾ പുട്ടാണെങ്കി ഞങ്ങൾ പുട്ടുംകുറ്റിയാണെ,,,
നിങ്ങൾ ചിലാണെങ്കി ഞങ്ങൾ കുപ്പിച്ചില്ലാണെ,,, 🎤(വിച്ചു)
പാട്ടിന്റെ കൂടെ രണ്ടും കൂടെ തുള്ളി കളിക്കാൻ കൂടി തുടങ്ങിയതും എല്ലാരും കയ്യടിയും കൂവലും തുടങ്ങി,,,
\"എടിയേ,,, എന്താപ്പോ ണ്ടായേ,,, 🙄\"(മാളു)
\"ലവളെ പാട്ട് ഹിറ്റ് ആയെടി,,, 😃\"(റിനു)
\"അടുത്ത പാട്ട് എന്റെ എല്ലാം എല്ലാം ആയ എന്റെ മൈ ഡിയർ കെട്ട്യോനായ റിച്ചേട്ടന് വേണ്ടി ഞാൻ ഡെഡിക്കേറ്റ് ചെയ്യുന്നു,,, 😌റിച്ചു എന്ന് പറഞ്ഞാൽ പലർക്കും മനസ്സിലാവില്ല,,, അതോണ്ട് ഞാൻ ഒറിജിനൽ പേര് പറയാ,,, ദോ ലാസ്റ്റ് റോയിൽ ഇരിക്കുന്ന റിത്വിക്ക് സർ,,, പച്ച ഷർട്ട് ഇട്ട് ഇരിക്കാ കൊച്ചു ഗള്ളൻ,,, 😌\"(നന്ദു)
അവളുടെ ആ വെളിപ്പെടുത്തൽ കേട്ട് എല്ലാരും ഞെട്ടി പ്രത്യേകിച്ച് പെട കോഴികൾ,,,
\"ദേവ്യേ,,, 😳\"(റിച്ചു)
\"🤭🤭🤭\"(അപ്പു, മാളു, സിദ്ധു, കാർത്തി)
\"എണീറ്റ് ഓടിയാലോ,,,\"(റിച്ചു)
\"അവൾ പിടിച്ചോണ്ട് വന്നോളും 🤭\"(കാർത്തി)
\"പോടാ,, 😭\"(റിച്ചു)
\"അപ്പൊ റിച്ചേട്ടാ തൊടങ്ങാണ് ട്ടാ,,, 😉\"(നന്ദു)
\"വേണ്ടായിരുന്നു,,, 😪\"(റിച്ചു)
🎤കട്ടി പുടി കട്ടി പുടി ഡാ🎤(നന്ദു)
പാട്ട് കേട്ടതും റിച്ചു ചാടി എണീറ്റു,,,ഓഡിയന്സ് എല്ലാരും കയ്യടിയും കൂവലും നിർത്തി വായും പൊളിച്ച് സ്റ്റേജിലേക്ക് നോക്കി,,,അപ്പുവും മാളുവും റിനുവും കൂടി കിടന്ന് ചിരിക്കാൻ തുടങ്ങി,,, കാർത്തിയും സിദ്ധുവും ചിരി കടിച്ച് പിടിച്ച് ഇരുന്നു,,, അത്രയും നേരം ഇളിച്ചോണ്ട് നിന്ന വിച്ചു പാട്ട് കേട്ട് ഞെട്ടി നന്ദുനെ നോക്കി,,, പാട്ടിന്റെ കൂടെ നന്ദു ചെറുതായി മൂവ് ചെയ്യാൻ തുടങ്ങിയതും വിച്ചു റിച്ചുനെ നോക്കി കയ്യ് കാണിച്ച് സ്റ്റേജിലേക്ക് വിളിച്ചു,,, റിച്ചു അവനെ നോക്കി പല്ല് കടിച്ച് സ്റ്റേജിലേക്ക് ഓടി കയറി,,,
\"വാടി ഇങ്ങോട്ട്,,, 😬\"(റിച്ചു)
റിച്ചു നന്ദുനെ എത്ര പിടിച്ചോണ്ട് പോവാൻ നോക്കിട്ടും നന്ദു അതൊന്നും ശ്രദ്ധിക്കാതെ പാടി തകർത്തോണ്ടിരിക്ക,,, അവസാനം ക്ഷമ അവസാനിച്ച് റിച്ചു നന്ദുനെ പൊക്കി കൊണ്ട് പോയി,,,
നന്ദു പോയതും വിച്ചു നെഞ്ചിൽ കയ്യ് വെച്ച് ശ്വാസം വലിച്ചു വിട്ടു,,,
\"ചില സാങ്കേധിക തകരാറുകൾ മൂലം ഈ പരിപാടി ഇവടെ അവസാനിപ്പിക്കുന്നു,,, തകരാർ ശെരിയായാൽ ഞങ്ങൾ ഇന്ന് തിരികെ വന്ന് പാടുന്നതായിരിക്കും,,, 😌\"(വിച്ചു)
വിച്ചു അത്രയും പറഞ്ഞ് സ്റ്റേജിൽന്ന് സ്ലോ മോഷനിൽ ഇറങ്ങി നടന്നു,,,
_________________💕💕💕________________
\"റിച്ചേട്ടാ ഞാൻ പറയുന്നതൊന്ന് കേൾക്ക്,,\"(നന്ദു)
കലിപ്പിൽ മുന്നിൽ നടക്കുന്ന റിച്ചുന്റെ പുറകെ ഓടുകയാണ് നന്ദു,,,
\"റിച്ചേട്ടാ നിക്ക്,,,\"(നന്ദു)
റിച്ചുന്റെ മുന്നിലേക്ക് ചാടി നിന്നോണ്ട് നന്ദു പറഞ്ഞു,,,
\"എന്താടി 😡\"(റിച്ചു)
\"എന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നേ,,,\"(നന്ദു)
\"പിന്നെ നീ ആ സ്റ്റേജിൽ കാണിച്ച് കൂട്ടിയതിന് ഞാൻ എന്താടി ചെയ്യണ്ടത്,,,😡\"(റിച്ചു)
\"റിച്ചേട്ടാ അത് ഞാൻ പാട്ട് പാടിയതല്ലേ,,,\"(നന്ദു)
\"പെങ്ങളെ കട്ടി പുടി സൂപ്പർ ആയിരുന്നു,,,\"
അവരെ മറികടന്നു പോയവൻ വിളിച്ചു പറഞ്ഞതിന് നന്ദു ഇളിച്ചോണ്ട് കയ്യ് വീശി,,,
\"താങ്ക്സ് ബ്രോ 😁\"(നന്ദു)
ഇത് കണ്ട് കലിപ്പ് എക്സ്ട്രീം ലെവൽ ആയ റിച്ചു നന്ദുനെ മുന്നിന്ന് തള്ളി മാറ്റികൊണ്ട് നടന്നകന്നു,,, നന്ദു അത് കണ്ട് സ്വയം തലക്ക് അടിച്ചോണ്ട് അവന്റെ പിന്നാലെ ഓടി,,,
റിച്ചു സ്റ്റാഫ് റൂമിൽ കയറിയതും അവിടെ വേറെ ടീച്ചേർസ് ഒന്നും ഇല്ലെന്ന് ഉറപ്പ് വരുത്തി നന്ദു അകത്തു കയറി വാതിൽ അടിച്ചു,,,
\"റിച്ചേട്ടാ,,,\"(നന്ദു)
\"ഒന്ന് നോക്ക് റിച്ചേട്ടാ,,,\"(നന്ദു)
\"എന്താടി,,, 😡\"(റിച്ചു)
\"സോറി 😒\"(നന്ദു)
\"ആരെ കാണിക്കാനാടി നീ ഈ വേഷവും ഇട്ട് നടക്കുന്നെ,,,\"(റിച്ചു)
നന്ദു ഇട്ടിരുന്ന ഹാഫ് സ്‌കർട്ടും ടോപ്പും നോക്കി റിച്ചു പറഞ്ഞു,,,
\"കോസ്റ്റും അല്ലെ,,, 😕\"(നന്ദു)
\"അവള്ടെ ഒരു കോശിറ്റും,,,😤\"(റിച്ചു)
\"കോശിറ്റും അല്ല കോസ്റ്റ്യും,,, 🙄\"(നന്ദു)
\"നിർത്തേടി,,, ആരെ കാണിക്കാനാടി ഈ വയറും കാണിച്ച് നടക്കുന്നെ,,, നിനക്ക് എന്നാ വല്ല ബ്ലൗസും ഇട്ട പോരായിരുന്നോ,,, പിന്നെ സ്കർട്ട് കൊറച്ചൂടെ ഷോർട് ആക്കിക്കൂടായിനോ,,, വേണെങ്കി ട്രൗസർ ഇടായിരുന്നല്ലോ,,,😬\"(റിച്ചു)
\"ഞാൻ വിചുനോട് പറഞ്ഞിരുന്നു അവൻ സമ്മതിച്ചില്ല,,, 😪\"(നന്ദു)
\"ച്ചി നിർത്തേടി,,,\"(റിച്ചു)
നന്ദുനെ ചുമരിനോട് ചേർത്ത് നിർത്തികൊണ്ട് റിച്ചു അലറി,,,
\"ഇതൊക്കെ എനിക്ക് മാത്രം കാണാനുള്ളതാ,,, അല്ലാതെ നാട്ട്കാർക്ക് മുഴുവൻ നോക്കി വെള്ളം ഇറക്കാൻ ഉള്ളതല്ല,,, മനസ്സിലായോടി,,, 😬\"(റിച്ചു)
\"മ്മ്,,, ഇനി മുതൽ ഞാൻ പർദ്ദ ഇട്ടോളാം 😪\"(നന്ദു)
\"ഇനി എനിക്കൊരു ഉമ്മ താ,,,\"(റിച്ചു)
\"തരില്ല,,, എന്നെ വഴക്ക് പറഞ്ഞില്ലേ,,, 😪\"(നന്ദു)
\"താടി ഇങ്ങോട്ട് 😡\"(റിച്ചു)
റിച്ചു അലറിയതും നന്ദു ഏന്തി വലിഞ്ഞു കവിളിലൊരു ഉമ്മ കൊടുത്തു,,,
\"പോരാ,,,\"(റിച്ചു)
നന്ദു ഏന്തി വലിഞ്ഞു നെറ്റിയിൽ ഒരു ഉമ്മയും കൂടി കൊടുത്തു,,,
\"പോരാ,,,\"(റിച്ചു)
\"ഇനി ഞാൻ തരൂല,,, 😒\"(നന്ദു)
\"ഞാൻ എടുത്തോളാം,,, 😌\"(റിച്ചു)
റിച്ചു നന്ദുനെ ഒന്നൂടെ ചുവരോട് നിർത്തി അവളുടെ ചുണ്ടുകൾ കവർന്നു,,,
ഇതേ സമയം അഭി അവരുടെ കോളേജിന് മുന്നിൽ പോലീസ് ജീപ്പ് നിർത്തികൊണ്ട് ദേഷ്യത്തിൽ മുന്നോട്ട് നടന്നു,,, കുറച്ചകലെ റിനുനോട് സംസാരിച്ചു നിക്കുന്ന അപ്പുനെ കണ്ടതും ദേഷ്യത്തിൽ അങ്ങോട്ട് നടന്നു,,, അപ്പുന്റെ കയ്യിൽ പിടിച്ച് വലിച്ചു മുന്നിലേക്ക് നിർത്തി കവിളിൽ ആഞ്ഞടിച്ചു,,,ഇത് കണ്ട് റിനു കിളി പോയി നിന്ന്,,,
അപ്പു കവിളിൽ കയ്യ് വെച്ച് അഭിയെ ഉറ്റു നോക്കി,,, അഭി ദേഷ്യം അടക്കാനാവാതെ അപ്പുവിനെ നോക്കി മുഷ്ടി ചുരുട്ടി നിന്നു,,,
തുടരും,,, 😌
✍️Risa