കിച്ചു എന്താണ് ചോദിക്കാൻ പോകുന്നതെന്ന് ബോധ്യമുണ്ടെങ്കിലും രാകി മറുതൊന്നും പറയാതെ അവനൊപ്പം പുറത്തേക്ക് നടന്നു...
വരാന്തയിൽ ഒരു കോർണറിൽ ഒരു ടേബിളും കുറച്ച കസേരകളും ഉണ്ട്... അങ്ങോട്ടേക്കാണ് കിച്ചു നടക്കുന്നതാണ് രാകിക്ക് മനസിലായി.. അവിടെ ഒരു ചെയറിൽ ഗൗരവത്തതോടെയിരിക്കുന്ന വിവേകിനെക്കൂടി കാണെ അവന്റെ കണ്ണുകൾ ചുരുങ്ങി.
Raki\'s povi
\'വിക്കി ഈ രാത്രിയിൽ ഇത്രയും ടെൻഷനോടെ ഇവിടെ എത്തണമെങ്കിൽ കാര്യമായ എന്തോ സംഭവിച്ചിട്ടുണ്ട്.... ഇനി ക്രിസ്റ്റിയെപ്പറ്റി കിച്ചു എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകുമോ..... God... എല്ലാം എല്ലാരും അറിയാനുള്ള സമയം ആയിട്ടില്ല.... പ്രത്യേകിച്ച് വിക്കി ക്ക് സംശയമെന്തെങ്കിലും തോന്നിയാൽ അവൻ ശരിക്കും ഒരു പോലീസ് ബുദ്ദിയിൽ മാത്രമേ ചിന്തിക്കൂ..... ക്രിസ്റ്റിയുടെ കാര്യത്തിൽ... ഒരിക്കലും അവനെ നേരിട്ട് തളക്കാനാവില്ല..നിയമങ്ങളെയും നിയമ പാലകരെയും അടക്കി വാഴുന്ന മാഫിയ പ്രിൻസ് ആണ് അവൻ.. തനിക്ക് വഴങ്ങാത്തവരെ ഇല്ലായ്മചെയ്താണ് അവന് ശീലം..... So തല്ക്കാലം ആരും ഒന്നും അറിയണ്ട.... കിച്ചുവിനോടുപോലും പക്ഷെ.. കിച്ചു... അവൻ അറിയാതെ.... അവനെ ഒളിക്കാൻ ആകുമോ.... ഇപ്പോൾ തന്നെ എന്തൊക്കെയോ സംശയങ്ങൾ അവനുണ്ട്.....തിരികെ പോകാൻ പറഞ്ഞതിൽ അവന് നീരസമുണ്ട്.... പിന്നേ ഞാൻ കുറച്ചു ഹാർഷായി എന്ന് എനിക്ക് തന്നെ അറിയാം.... അവനത് നല്ല വിഷമമായിട്ടുണ്ട്....പക്ഷെ.......എനിക്കിപ്പോ അങ്ങനെ പ്രതികരിക്കാൻ പറ്റൂ.... ക്രിസ്റ്റി.... അവൻ ഇപ്പോൾ അടങ്ങിയിരിക്കുന്നതിനു പിന്നിൽ എന്തോ ഒരു ലക്ഷ്യം ഉണ്ട്..... അത് പക്ഷെ.... എന്തായിരിക്കും.... എന്തായാലും കണ്ടുപിടിക്കണം..... ഇതിനുള്ള പരിഹാരം ഞാൻ തന്നെ കണ്ടെത്തണം.... അല്ല ഈ പ്രശ്നത്തിന് ഒരു പരിഹാരമുണ്ടെങ്കിൽ അത് ഞാൻ മാത്രമാക്കായിരിക്കണം...
ഒരിക്കലും കൂടെയുള്ളവരുടെ ദേഹത്ത് ഒരുന്നുള്ളു പൂഴിപോലും വിതറാൻ അവന് കഴിയരുത്.... അതിന്... അവൻ പേടിക്കണം...... നന്നായി പേടിക്കണം.....അവൻ ഒരിക്കലും ips കാരനായ രാകേഷ് സോമസുന്ദരത്തെയോ.... ബിസിനസുകാരനായ രാകേഷിനെയോ... കുടുംബസ്തനായ രാകിയെയോ പേടിക്കില്ല........ പക്ഷെ പേടിക്കും........ രക്തം കണ്ടാലറച്ചു നിൽക്കാത്ത.....കുശാഗ്രബുദ്ദിയിൽ എബ്രഹാമിനെപ്പോലും നടുക്കുന്ന.... എതിരാളിയെ അവന്റെ സാമ്രാജ്യത്തിൽ കയറി ജീവനെടുക്കുന്ന...... സഫ്രോൺ എന്ന അവന്റെ സഫറിനെ അവൻ പേടിക്കും....ഒരിക്കൽ വേണ്ടാഎന്ന് തോന്നി മനഃപൂർവം അഴിച്ചുവച്ച ആ വേഷം വീണ്ടും എന്നെ തേടിയെത്തുന്നു....... ഒരിക്കൽ മറവിയിൽ ഉപേക്ഷിച്ച മുഖവും.....മനസും
... വീണ്ടും....വീണ്ടും അണിയേണ്ടി വന്നാൽ..... ക്രിഷ്..... പിന്നീട് നമ്മിലൊരാൾ മാത്രമേ അവശേഷിക്കൂ...... അത് ഞാനായിരിക്കരുതെന്നു നിനക്ക് വിഭലമായി ആശിക്കേണ്ടിവരും....\'
\"രാകി..... രാകി.... നീയെന്താ ആലോചിക്കുന്നേ \".... വിക്കിയുടെ വിളിയിലാണ് രാകി ഗഹനമായ തന്റെ മാനസിക താളത്തിൽ നിന്നും പുറത്തേക്ക് വന്നത്..\"
\"ചോദിക്കടാ.... രണ്ടു മൂന്നു ദിവസമായി... ഇവനിങ്ങനെ അന്തരീക്ഷത്തിൽ നോക്കി ഭാവഭിനയം നടത്തുന്നു... ഒന്നും വിട്ടുപറയുന്നില്ല... എന്തെങ്കിലും ഉണ്ടെങ്കിൽ വാ തുറന്നു പറഞ്ഞൂടെ... ഇവന്റെ നാക്കെന്താ ഇറങ്ങിപ്പോയോ....\"
കിച്ചു അല്പം ദേഷ്യത്തിലാണ്.
\" എന്തായാലും പറയെടാ നമുക്ക് പരിഹരിക്കാം.... \" വിക്കി സമാധാന പരമായി രാഗിയോട് ചോദിച്ചു.
\"എന്ത് പ്രശ്നം.... നിനക്കൊക്കെ എന്താ.. എല്ലാം അവസാനിച്ചില്ലേ...\"രാകി പതർച്ചയില്ലാതെ പറഞ്ഞു...
\"ഒന്നുമില്ലാഞ്ഞിട്ടാണോ നീ രണ്ടു മൂന്നു ദിവസമായി വെറുകിനെ കൂട്ടിലിട്ട പോലെ ഇങ്ങനെ നടക്കുന്നെ... എന്നോടെന്തിനാ നീ തിരികെ പോകാൻ പറഞ്ഞെ.... ഞാനറിയാത്ത എന്താ നിന്റെ മനസ്സിൽ കിടന്നു കത്തുന്നത്......\"
കിച്ചു ശാന്തമായി എന്നാൽ അല്പം കടുപ്പിച്തന്നെ ചോദിച്ചു.....
\"എന്റെ കിച്ചൂ... ഞാനങ്ങനെ ഒന്ന് ഒളിപ്പിച്ച് കൊണ്ടു നടക്കുന്നില്ല....അങ്ങനെ എന്തെങ്കിലും ഒളിപ്പിക്കുന്നുണ്ടെങ്കിൽ തന്നെ അതെനിക്ക് മാനേജ് ചെയ്യാൻ കഴിയുമെന്ന് ഉറച്ച വിശ്വാസവും എനിക്കുണ്ട്....\"
\"കണ്ടോ വിക്കി.... അവന്റെ വായിൽ നിന്നും വീണത് കണ്ടോ... അപ്പൊ എന്തോ ഒന്ന് ഉണ്ട്... ശരിയല്ലേ...\"
\"അതെ... ശരിയാണ്... പക്ഷെ അത് നിങ്ങൾ വിചാരിക്കും പോലെ വലിയ ഇഷ്യൂ ഒന്നുമല്ല....\"
\"എന്തല്ലെന്നു..... കാര്യമായ എന്തോ ആണ്.... അല്ലെങ്കിൽ നീയെന്തിനാ എന്നോട് തിരികെപോകാൻ പറഞ്ഞത്....\" കിച്ചു അരിശത്തോടെ ചോദിക്കുമ്പോൾ വിക്കിയും അതേയെന്ന മട്ടിൽ രാകിയേ നോക്കി...
\" ആ പ്രശ്നം പരിഹരിക്കാൻ.... \"
രാകി ലാഘവത്തോടെ പറയുമ്പോൾ കിച്ചുവിന്റെ മുഖം ചുളിഞ്ഞു.
\"അതെ.. കമ്പനിയിൽ ഒരു ചെറിയ ഇഷ്യൂ... നമ്മുടെ ഒരു ക്ലൈന്റ് നമ്മുടെ പ്രൊജക്റ്റ് ക്യാൻസൽ ചെയ്തു... എന്നിട്ട് മറ്റൊരു കമ്പനിക് കൊടുത്തു... അതിൽ ചില പൊരുത്തക്കേടുകൾ ഉണ്ട് ആരോ നമ്മുടെ കൂടെ നിന്നും ഒറ്റുന്നുണ്ട്..... നമ്മുക്ക് കിട്ടേണ്ട പല projects, ടെൻഡർ എല്ലാം മറ്റൊരു കമ്പനിയിലേക്ക് പോകുന്നുണ്ട്... അത് നമ്മുടെ രണ്ടുപേരുടേം അഭാവത്തിൽ കമ്പനിയെ സാരമായി ബാധിക്കും... So അതുകൊണ്ടാണ് നീ പോണമെന്നു ഞാൻ പറഞ്ഞത്.... അല്ലാതെ നീ കരുതുന്നത് പോലെ...\"
രാകി പറഞ്ഞത് കെട്ട് കിച്ചു ഒന്നടങ്ങി എന്ന് പറയാം... അവൻ പറഞ്ഞതിൽ ചിലതൊക്കെ തന്റെ ശ്രദ്ധയിൽ നേരത്തെ പെട്ടിട്ടുള്ളതിനാൽ കിച്ചു വിശ്വസിച്ചു... എന്നാൽ അതെല്ലാം രാകി പരിഹരിച്ചിരുന്നു എന്നുമാത്രം കിച്ചുവിനറിയില്ല..
\"ഹോ... ഇത്രേയുള്ളൂ.... ഇതിനാണ് ഇവൻ നട്ടപാതിരാത്രി മനുഷ്യനെ വിളിച്ചിട്ട്... രാകിക്ക് എന്തോ പ്രശ്നമുണ്ട്... ചോദിച്ചിട്ട് അവൻ പറയുന്നില്ല.... അവന്റെ സ്വഭാവത്തിൽ എന്തോ ഒളിക്കുന്നു.... വലിയ എന്തോ മാരകമായ പ്രശ്നമാണ്.... അവൻ ടെൻഷനടിച്ച് രാത്രി മുഴുവനും ചിന്തയിലാണ്...... നീ വന്നു സംസാരിക്ക്..... ബ്ലാ... ബ്ലാ... ബ്ലാഹ്... എന്റെ രാകി ഈ നാറി ഈ നേരം വരെ എനിക്ക് സമാധാനം തന്നിട്ടില്ല....\"
വിക്കി കിച്ചുവിന് നേരെ കയ്യൊങ്ങി ഇടിക്കുന്നപോലെ ഭാവിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു... കിച്ചു ഒന്ന് ഇളിച്ചു കാട്ടി... എന്നാൽ തന്റെ ഉള്ളുപിടഞ്ഞത് അതുപോലെ തിരിച്ചറിഞ്ഞ ആത്മാർഥമിത്രത്തോട് കളവ് പറയേണ്ടി വന്നതിൽ രാക്കിക്ക് നെഞ്ച് വിങ്ങുന്നുണ്ടായിരുന്നു.... അതിനേക്കാൾ അവർക്ക് ഒന്നും സംഭവിക്കരുതെന്ന ചിന്തയിൽ രാകി മൗനം പാലിച്ചു....
\"Sorry ടാ... ടെൻഷൻ കൊണ്ടാ ഞാൻ അങ്ങനൊക്കെ പറഞ്ഞത് നിനക്ക് വിഷമായിന്നു അറിയാം ക്ഷമിക്കേടാ....\"
രാകി കിച്ചുവിന്റെ കൈ പിടിച്ച് പതിയെ പറഞ്ഞു...
\"അയ്യേ നീയെന്തിനാ എന്നോട് sorry ഒക്കെ ചോദിക്കുന്നെ... അത് എനിക്കപ്പോഴേ മനസിലായി.. പിന്നേ നീ എല്ലാം കൂടി ഉള്ളിലിട്ട് നടക്കണ്ടാന്ന് കരുതിയാ ഞാനവനെ വിളിച്ചു വരുതിയത്...\"
\"അല്ല... വന്ന സ്ഥിതിക്ക് മറ്റൊരു serious കാര്യം കൂടി പറയാം.... ഹരി വിളിച്ചിരുന്നു...നാളെ കാണണമെന്ന് പറഞ്ഞു....\"
ഹരി എന്ന് കേട്ടപ്പോൾ തന്നെ കിച്ചുവിന്റെയും രാകിയുടെയും മുഖം ഗൗരവത്തിലായി....
\"എന്താ കാര്യം... ബെന്നി എന്തെങ്കിലും..?\"രാകി ചോദിച്ചു
\"അല്ല...ബെന്നിയല്ല... ശ്രീ രേഖ...... അവളുടെ നീക്കങ്ങൾ അറിയാൻ വേണ്ടി ഹരി കുറച്ചുദിവസമായി അവളെ പിന്തുടരുന്നുണ്ട്....എന്തെങ്കിലും തുമ്പ് കിട്ടിയിട്ടുണ്ടാകും... അത് പറയാനായിരിക്കണം.....അവന്റെ ശബ്ദം കേട്ടിട്ട് I think He is in trouble...ഒരു വല്ലായ്മയുണ്ടായിരുന്നു...അതുകൊണ്ട് നമുക്ക് നാളെ അങ്ങോട്ട് ഒന്ന് പോയി കാര്യമറിയാം... എന്താ...\"
\"ഉം.... പോകാം....ദേവിനെയും കൂടി കൂട്ടാം \" വിക്കി പറഞ്ഞു നിർത്തിയത് ഒരു നിമിഷം ആലോചിച്ചിട്ട് രാകി പറഞ്ഞു..
\"എന്നാലും എന്ത് ദുഷ്ട വര്ഗങ്ങളാണല്ലേ ആ റാമും രേഖയും... സ്വന്തം കുടുംബത്തിലുള്ളവരെ തന്നെ കൂടെനിന്ന് ചതിക്കുക എന്നൊക്കെ പറഞ്ഞാൽ....... പാവം വിഷ്ണുവും ഇന്ദുവുമൊക്കെ ഒരുപാടനുഭവിച്ചു... ജയിൽ കിടന്നിട്ടും ആ പന്ന @#₹###മോന്റെ അഹങ്കാരത്തിനു ഒരു കുറവുമില്ല.... ഒരക്ഷരം ഇത്രയും ടോർചർ ചെയ്തിട്ടും അവൻ മിണ്ടിയിട്ടില്ല.... എങ്കിലും തെളിവുകളൊക്കെ പക്ക ആയതുകൊണ്ട് അവന് ഇനി പുറം ലോകം കാണേണ്ടി വരില്ല.... ഇനി അവളെയും കൂടി പൂട്ടിയാൽ ആ കുടുംബം രക്ഷപെടും.....\"
വിക്കിക്ക് കലി അടക്കാനായില്ല..
\" എങ്കിലും രാകി... എനിക്ക് മനസിലാകാത്തത് അതല്ല..... ഇത്ര ചെറിയ പ്രായത്തിലെ അവനും അവളുമൊക്കെ എങ്ങനെ ഇത്ര വല്യ ഡ്രഗ് മാഫിയയായി മാറി...... അതിലെന്തോ ഒരു പൊരുത്തക്കേടില്ലേ.... ഇനി ഇവർക്ക് പിന്നിൽ ആരെങ്കിലും ഉണ്ടാകുമോ.... \"????
വിക്കി സംശയരൂപേണ ചോദിച്ചതും രാക്കിയുടെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി.... തന്റെ ഉള്ളിലെ മറ്റൊരു ചോദ്യത്തിനുള്ള ഉത്തരമാണോ ...വിക്കി ചോദിച്ചുവരുന്നത്....\"
\"ഏയ്... ഇവർക്ക് പിന്നിലിനി ആര് വരാൻ.... ആ പരട്ടകൾക്ക് രണ്ടിനും കാഞ്ഞ ബുദ്ദിയാ...അതും . കുരുട്ടുബുദ്ദി.....പിന്നേ ഏതെങ്കിലും മാഫിയ കണ്ണിയിൽ ഉണ്ടാകുമല്ലോ..... ചെറ്റകൾ...അല്ല പിന്നേ നീ ഇന്ദുവിന്റെ കാര്യം ഒന്നും പറഞ്ഞില്ലല്ലോ... ഇപ്പോൾ എങ്ങനെയുണ്ട് \"കിച്ചു ഒരു കള്ളച്ചിരിയോടെ പറഞ്ഞു....
ഇന്ദു എന്നപേര് കേട്ടപ്പോൾ തന്നെ അത്രയും നേരം ഗൗരവം മാറി പൂണിലാവുധിച്ചത് പോലെയായി.. അതുകണ്ടു കിച്ചു രാകിയേ കൈകൊണ്ട് തോണ്ടി വിളിച്ച് കാട്ടിക്കൊടുത്തു...\'ഇപ്പോൾ എങ്ങനുണ്ട് \' എന്നഭാവത്തിൽ കിച്ചു കണ്ണ് കാട്ടിയതും രാകി മനസിലായെന്നപോലെ തലയാട്ടി പുഞ്ചിരിച്ചു..
\"അത്..... പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ല മുറിവുകളൊക്കെ ഉണങ്ങി വരുന്നുണ്ട്.. പിന്നെ തലയിലെ മുറിവ് കുറച്ച് സമയമെടുക്കും.. ഇടയ്ക്കിടെ വേദനയുണ്ടെന്ന കല്ലു പറഞ്ഞത്.... അല്ലാതെ വേറെ.....\"
\"കല്ലുവോ....\"!!!!!
കിച്ചുവും രാകിയും ഒരുമിച്ച് കോറസ് പാടിയപ്പോഴാണ് തനിക്ക് പറ്റിയ അമളി പാവം വിക്കിക്ക് മനസിലായത്.... അവൻ രണ്ടുപേരെയും നോക്കി ഒരു ചമ്മലോടെ ചിരിച്ചു... പക്ഷെ രണ്ടിന്റേം \"എല്ലാം മനസിലായതുപോലുള്ള മൂളലിൽ അതൊരു ഇളിയായി മാറി..
\"പിന്നേ അവൾ ഡിവോഴ്‌സിർ പെറ്റിഷൻ കൊടുക്കാൻ പോകുന്നു. റാമിന്റെ കേസ് സ്ട്രോങ്ങ് ആയതുകൊണ്ട് അതിന് തടസമൊന്നും ഉണ്ടാകില്ല പെട്ടെന്ന് തന്നെ അനുവദിക്കുമെന്ന വക്കീൽ പറഞ്ഞത്....\"
\"മ്... മ്... നടക്കട്ടെ.... എല്ലാം നീയാഗ്രഹിച്ചതുപോലെ നടക്കും...എന്തായാലും നീയിനി രാത്രി തിരികെപോകണ്ട ഇവിടെ കൂടാം....\"
\"Oh... ആയിക്കോട്ടെ...\"
വിക്കി പറഞ്ഞതും കിച്ചുവും രാകിയും ചിരിച്ചു.
പിന്നെയും കുറച്ചുനേരം കൂടി സംസാരിച്ചതിന് ശേഷം മൂവരും മുറികളിലേക്ക് മടങ്ങി. തുടർന്നുള്ള ദിവസങ്ങളിൽ ആ പുഞ്ചിരി അവരിൽ നിന്നും മാഞ്ഞുപോകുമെന്നറിയാതെ !!!!!
❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️
കാളിങ് ബെൽ കേട്ടതും വിറച്ചു വിറച്ചാണ് രുദ്ര വാതിൽ തുറന്നത്.. പരിചയമില്ലാത്ത മുഖങ്ങൾക്കിടയിൽ വിവേകിനെയും വിഷ്ണുവിനെയും കണ്ടപ്പോഴാണ് ആദ്യം തോന്നിയ അമ്പരപ്പ് മാറി അവിടെ ആശ്വാസം വീണത്...
\"വരൂ...\"രുദ്ര അവരെ അകത്തേക്ക് ക്ഷണിച്ചു... ഹാളിൽ അവരെ കതെന്നപോലെ റോയിയും ഹരിയും ഉണ്ടായിരുന്നു.. എന്നാൽ രാകിയും കൂട്ടരും ഹരിയുടെ ദേഹത്തെ വച്ചുകെട്ടിയ മുറിവുകൾ കണ്ട് ഞെട്ടിയിരുന്നു.. നെറ്റിയിലും കൈമുട്ടിലും കഴുത്തിളുമെല്ലാം bandage ഉണ്ട്.. പോരാത്തതിന് പാടുകളും...
\" what happend ഹരി.... ഇതൊക്കെ എന്താ.. \"
വിഷ്ണു കുറച്ചധികം ആധിയോടെ ചോദിച്ചു...
\"അത് പറയാം വിഷ്ണൂ ... എല്ലാവരും ഇരിക്കൂ.... രുദ്ര.. കുടിക്കാനെടുക്ക്..\" റോയ് ആദ്യം അവരോടും പിന്നീട് രുദ്രയോടുമായി പറഞ്ഞു..
\"No.. No.. ഇപ്പോൾ ഒന്നും വേണ്ട thanks.....\"
രാകി സ്നേഹപൂർവ്വം നിരസിച്ചു..
\"അതു സാരമില്ല... ആദ്യായിട്ട് വന്നതല്ലേ \"എന്നും പറഞ്ഞ് രുദ്ര കിച്ചണിലേക്ക് പോയി
\"രാകി, ഇത് റോയ്.... റോയും രുദ്രയും ഡോക്ടർസ് ആണ്..and ഇതാണ് രാകേഷ് ഇത് കിരൺ.. വിഷ്ണു വിനെ പിന്നേ പരിചയപ്പെടുത്തണ്ടല്ലോ....\"
വിക്കി അവരെ പരസ്പരം പരിചയപ്പെടുത്തി.
\"ഇനി പറ ഇതെന്താ....ആരാ നിന്നെ ഉപദ്രവിച്ചത്....\"വിഷ്ണു വീണ്ടും ചോദിക്കുമ്പോൾ ഹരിയുടെ മുഖം ദേഷ്യം കൊണ്ടോ സങ്കടം കൊണ്ടോ എന്നറിയാതെ ചുവന്നു.. കണ്ണുകൾ കലങ്ങി.. അവന്റെ സംഘർഷം മനസിലാക്കിയെന്നപോലെ റോയ് സംസാരിച്ചുതുടങ്ങി..
\"അത് ഇന്നലെ രാത്രി ആരൊക്കെയോ ചേർന്ന് ഹരിയെ അപായപ്പെടുത്താൻ നോക്കി..... പക്ഷെ ആസമയത് അവിടേക്ക് വന്നാൽ രണ്ടു ചെറുപ്പക്കാർ വന്നതുകൊണ്ട് നിസാരപരുക്കുകളോടെ രക്ഷപെട്ടു... അവര് തന്നെയാ ഇവിടെ എത്തിച്ചത് എന്നെ വിളിച്ചറിയിച്ചതും എല്ലാം....\"
എല്ലാരുടെയും മുഖത്ത് അന്ധാലിപ്പ് നിറഞ്ഞു..
\"കൊല്ലാൻ നോക്കിയെന്നോ ആര്....??\" വിഷ്ണുവിന്റെ ചോദ്യത്തിന് മറുപടി പറയാൻ ഹരി മടിച്ചു..അതു മനസിലാക്കിയെന്നോണം രാകി വിഷ്ണുവിന്റെ കയ്യിൽ പിടിച്ചു അവനെ ഒന്ന് നോക്കി...
ആണാട്ടത്തിൽ തന്നെ എല്ലാം ആഗ്രഹിക്കാൻ വിഷ്ണുവിന് കഴിഞ്ഞു... കഴിഞ്ഞദിവസങ്ങളിൽ വിവേക് പറഞ്ഞകാര്യങ്ങളെല്ലാം വിഷ്ണുവിന്റെ രക്തത്തെ ചൂടുപിടിപ്പിച്ചു...
\".... ആ..₹₹₹@%@മോളെ കൊന്നലെ ഇനി ആ തറവാട് ഗുണം പിടിക്കൂ...\"
ആക്രോഷത്തോടെ ചതിയെഴുന്നേറ്റ വിഷ്ണുവിനെ തടഞ്ഞത് രാകി തന്നെയായിരുന്നു....
\"അടങ് ദേവ്... ഇപ്പോൾ അവരോട് ജയിക്കേണ്ടത് ബുദ്ദികൊണ്ടാണ്... ഇത്രയും നാൾ മറവിലിരുന്നവൾ ഇന്ന് പുറത്തേക്ക് വരണമെങ്കിൽ അതിലെന്തോ ചതിയുണ്ട്.... അവൾ ഒറ്റക്കായിരിക്കില്ല.... എന്നെന്റെ മനസ് പറയുന്നു \"
രാകിയുടെ ഉള്ളിലെ വേലിയേട്ടങ്ങൾ അവനോട് അതുതന്നെ പറഞ്ഞുകൊണ്ടിരുന്നു...
\"അതെ... അവൾ ഒറ്റക്കല്ല....
പൊടുന്നനെ വീണ ഹരിയുടെ വാക്കുകൾ രാകിയൊഴികെ മറ്റുള്ളവരിൽ പ്രകമ്പനം സൃഷ്ടിച്ചു..
\"എനിക്ക് ഒരുപാട് കാര്യങ്ങൾ നിങ്ങളോട് പറയാനുണ്ട്... പക്ഷെ ഓരോന്നും കേൾക്കുമ്പോൾ ആറും എടുത്തുചാടി ഒന്നും ചെയ്യാൻ നിൽക്കരുത്... പ്രത്യേകിച്ച് ഏട്ടൻ..\"ഹരി മുഖവുരയോടെ വിഷ്ണുവിനെയും മറ്റുള്ളവരെയും നോക്കി പറഞ്ഞു തുടങ്ങി..
\"കഴിഞ്ഞ ദിവസം.........\"ഹരിയുടെ ഓർമ്മകൾ പിന്നിലേക്ക് ചലിച്ചു.
\"
വിവേക് സാറിന്റെ നിർദ്ദേശപ്രകാരം രേഖയെ പിന്തുടർന്നുനടന്നിട്ടും ഒന്നും കണ്ടെത്താനായില്ല.അങ്ങനെയിരിക്കുമ്പോഴാണ് അവൾ ഗോഡ്ടൗണിലെ ഒന്നുരണ്ടു സ്റ്റാഫിനോട് എന്തൊക്കെയോ ചട്ടം കെട്ടി മിന്നൽ വേഗതയിൽ പുറത്തേക്ക് പോകുന്നത് കണ്ടത്... അങ്ങനെ ഞാനും അവളുടെ പിറകെ കൂടി..അത്...അന്ന് ബെന്നിയെ കിട്ടിയ സ്ഥലത്തുനിന്നും കുറച്ചകലെയായി ഒരു ഫോറെസ്റ്റ് ഏരിയ ആണ്.....ഫോറെസ്റ്റിനു നോർത്ത് സൗത്ത് ഡയറക്ഷനിൽ ഒരു രണ്ടു മൂന്നു km ഉള്ളിലേക്ക് പോകുമ്പോൾ
..ഒരു ബ്രിട്ടീഷ് ഗസ്റ്റ് ഹൌസ് ഉണ്ടായിരുന്നു...പകുതിയോളം ഇടിഞ്ഞു പൊളിഞ്ഞത്.... പക്ഷെ രേഖ എന്തിനാണ് അങ്ങോട്ടേക്ക് പോകുന്നത് എന്നറിയാൻ എനിക്കല്പം ദൃതികൂടി ... അവിടെ അണ്ടർ ഗ്രൗണ്ട് പോലെ തോന്നിക്കുന്ന പലതും കണ്ടെങ്കിലും അങ്ങോട്ടേക്കൊന്നും പോകാനായില്ല... അവളുടെ പിന്നാലെ ഗസ്റ്റ് ഹോസ്സിനു മുന്നിലെത്തി പക്ഷെ അവിടെയുള്ള ആൽബലം കണ്ട് ഞാനതിശയിച്ചുപോയി... ബ്ലാക്ക് കാറ്സ് എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞുപോകും.... ഷാർപ് ഷൂട്ടർസ്... കണ്ടാൽ ഭയപ്പെടും ഓരോരുത്തരെയും... ഓരോന്നിന്റെയും കണ്ണുവെട്ടിച്ച് എങ്ങനെയോ ഉള്ളിൽ ഒരു നാരൊ പാസ്സേജിൽ ആണ് ഞാൻ എതിപ്പെട്ടത്... അവിടുത്തെ ജനലിലോക്കെ വലിഞ്ഞുകയറി അകത്തെന്താ നടക്കുന്നത് എന്ന് നോക്കിനിന്നു... ഒരു വല്യ റൂം പോലെ തോന്നി. Luxurious.... ആ പാഴടഞ്ഞ കോട്ടയിൽ ഇങ്ങനൊരു set up....ഞാനതിശയിച്ചുപോയി.... പക്ഷെ അവിടെ നടക്കുന്നതൊക്കെ കണ്ടപ്പോൾ ......ഞാൻ... ഞാൻ... ഇല്ലാതായിപ്പോയി... ഏട്ടാ....\"ഹരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയെങ്കിലും ആമുഖത്തു ദേഷ്യം തന്നെയായിരുന്നു മുന്നിട്ട് നിന്നത്...
✨✨✨✨✨✨✨✨✨✨✨✨✨✨
(തുടരും )
എന്തൊക്കെയാവും എന്ന് ഊഹിക്കുമോ guys
🥰🥰🥰🥰