Aksharathalukal

ഈറനാണിഞ്ഞ മിഴികളോടെ 💐

Part 83


ഒരു ബ്രിട്ടീഷ് ഗസ്റ്റ് ഹൌസ്  ഉണ്ടായിരുന്നു...പകുതിയോളം ഇടിഞ്ഞു പൊളിഞ്ഞത്.... പക്ഷെ രേഖ എന്തിനാണ് അങ്ങോട്ടേക്ക് പോകുന്നത് എന്നറിയാൻ എനിക്കല്പം ദൃതികൂടി ... അവിടെ അണ്ടർ ഗ്രൗണ്ട് പോലെ തോന്നിക്കുന്ന പലതും കണ്ടെങ്കിലും അങ്ങോട്ടേക്കൊന്നും പോകാനായില്ല... അവളുടെ പിന്നാലെ ഗസ്റ്റ് ഹോസ്സിനു മുന്നിലെത്തി പക്ഷെ അവിടെയുള്ള ആൽബലം കണ്ട് ഞാനതിശയിച്ചുപോയി... ബ്ലാക്ക് കാറ്സ് എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞുപോകും.... ഷാർപ് ഷൂട്ടർസ്... കണ്ടാൽ ഭയപ്പെടും ഓരോരുത്തരെയും... ഓരോന്നിന്റെയും കണ്ണുവെട്ടിച്ച് എങ്ങനെയോ ഉള്ളിൽ ഒരു നാരൊ പാസ്സേജിൽ ആണ് ഞാൻ എതിപ്പെട്ടത്... അവിടുത്തെ ജനലിലോക്കെ വലിഞ്ഞുകയറി അകത്തെന്താ നടക്കുന്നത് എന്ന് നോക്കിനിന്നു... ഒരു വല്യ റൂം പോലെ തോന്നി. Luxurious.... ആ പാഴടഞ്ഞ കോട്ടയിൽ ഇങ്ങനൊരു set up....ഞാനതിശയിച്ചുപോയി.... പക്ഷെ അവിടെ നടക്കുന്നതൊക്കെ കണ്ടപ്പോൾ ......ഞാൻ... ഞാൻ... ഇല്ലാതായിപ്പോയി... ഏട്ടാ....\"ഹരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയെങ്കിലും ആമുഖത്തു ദേഷ്യം തന്നെയായിരുന്നു മുന്നിട്ട് നിന്നത്...

Hari\'s pov

അകത്തു വിശാലമായ ഒരു ബെഡ് റൂം ആണ് ഞാൻ കണ്ടത്... അവിടെ ഒരാൾ നിൽക്കുന്നത് ഞാൻ കണ്ടു.. അയാളുടെ മുഖം വ്യക്തമല്ല... ആൾ തിരിഞ്ഞു നിൽക്കുകയാണ്....പെട്ടെന്നാണ് അയാളുടെ സമീപത്തേക്ക് നടന്നടുക്കുന്ന രേഖയെ കണ്ടത്.അവളുടെ വശ്യമായ വേഷവിധാനത്തിൽ ഞാൻ ശരിക്കും ഞെട്ടി... എപ്പോഴും സാരിയോ ചുരിദാറോ മാത്രം ധരിക്കുന്ന, നെറ്റിയിൽ കുഞ്ഞൊരുപൊട്ടും ചന്ദനക്കുറിയും അല്ലാതെ അധികം മേക്കപ്പ് up ഒന്നും ഇഷ്ടപെടാത്ത ഒരു നാടൻ പെൺകുട്ടിയായിരുന്നില്ല അപ്പോൾ അവൾ.. ഉടലളവുകളെ തിരിച്ചറിയും വിധം ഇറുകിയൊട്ടിയ ഷോർട്സും ക്രോപ് ടോപ്പും അണിഞ്ഞു കയ്യിലൊരു വൈൻ ബോട്ടിലുമായി നടന്നെത്തിയ രേഖയെ കണ്ടപ്പോൾ കണ്ണുകൾ താനെ കൊട്ടിയടഞ്ഞു..ബെന്നി പറഞ്ഞ കാര്യങ്ങളിലെ വാസ്തവം നേരിട്ട് കണ്ടറിഞ്ഞു തുടങ്ങുകയാണ്...
കണ്ണിൽ നിന്നും നിറഞ്ഞുകവിഞ്ഞ ഒരുതുള്ളി കവിളിലേക്കെത്തിയപ്പോഴാണ് ബോധം തിരിച്ചുവന്നത്... അവളെയോർത്ത് പരിതപിക്കാനല്ല ഇങ്ങോട്ടേക്കു വന്നത്...
ഇവിടെ നടക്കുന്നതൊക്കെ എന്താണെന്നു ഇന്നെനിക്കറിഞ്ഞേ മതിയാകൂ.... ഞാൻ വീണ്ടും അകത്തേക്ക് ശ്രദ്ധ ചെലുത്തി..
എന്തൊക്കെയോ അവർ സംസാരിക്കുന്നുണ്ടായിരുന്നു... ചിലതൊന്നും കേൾക്കാനായില്ല... പക്ഷെ... മറ്റുചിലത് നന്നായി തന്നെ കേട്ടു.

\" പേടിക്കണ്ട രേഖ...
നോ പ്രോബ്ലം... മൂന്നു ദിവസത്തിനകം റാം നമ്മുടെ മുന്നിലുണ്ടായിരിക്കും...വേണ്ടതെല്ലാം ഞാൻ ചെയ്തിട്ടുണ്ട്... ഈ മൂന്നു ദിവസങ്ങൾ നമുക്ക് ചെയ്തുതീർക്കാൻ ഒരുപാടുണ്ട് രേഖ....... വിഷ്ണു...അനീറ്റ.... ആദിത്യദേവ്.... വിവേക്...and your ഹരികുമാർ . .... ഹ.. ഹ..\"

\"Thanks boss.... Thank you so much.... Boss...ഹരി ഒരു വല്യ തലവേദന ആആകുമെന്ന് കരുതിയതാണ് ഞാൻ... Boss അവനെ കൈകാര്യം ചെയ്‌താൽ പിന്നേ ഒന്നും പേടിക്കാനില്ല....\"

\"Don\'t say thanks dear.... That\'s favour for you..... \"
\" I know  boss, but റാമിനെ പുറത്തിറക്കും മുന്നേ ആ ba***d നെ കണ്ടുപിടിക്കണം... റാമിന് അവനെ ചുട്ടുതിന്നാനുള്ള കലിയുണ്ട്..\"
\"ബെന്നി.... അവൻ അധികം ദൂരേക്ക് പോകാൻ ഒരു സാധ്യതയുമില്ല... കൊല്ലാൻ പറഞ്ഞതാ ഞാൻ കൂടെ നിന്നവന്മാരുടെ പിടിപ്പുക്കേട്.. ചത്തെന്നു ഉറപ്പുമില്ല... ജീവനുണ്ടായിരുന്നോ എന്ന് അറിവുമില്ല....\"

\"സാർ എനിക്ക് വിവേകിനെ സംശയമുണ്ട്.... ഇനിപോലീസ് കാരന്റെ കയ്യിലെങ്ങാനും...\"

\"സംശയിക്കാം.. ഇക്കാര്യത്തിൽ എല്ലാവരെയും സംശയിക്കാം..അവരെല്ലാം മുന്നോട്ട് കുതിക്കാനായി പിന്നോട്ട് ചുവടുവയ്ക്കുകയാണ്.... പക്ഷെ അവർക്കറിയില്ലഞാൻ അവർക്കു മുന്നിലും പിന്നിലും വലയം തീർത്തിട്ടുണ്ടെന്നു.... Bloody... ₹&%&%\"

രേഖയുടെ മുഖത്തും നിഗൂഢമായ പുഞ്ചിരി വിടരുന്നത് ഞാൻ കണ്ടറിഞ്ഞു. പക്ഷെ പിന്നീടയാൽ പറഞ്ഞത് കേട്ടപ്പോൾ ഞാൻ... ഞാൻ മരവിച്ചുപോയി.

\".... രേഖസോളാർ സിസ്റ്റത്തിന്റെ എനർജി സ്പോട്ട് ഏതാ...??

\"Sun.... Are u kidding me boss...\"
\" no... അപ്പോൾ ഈ sun ഇല്ലെങ്കിൽ എന്താ സംഭവിക്കുക.... \"

\"Boss...\"രേഖയിൽ സംശയത്തിന്റെ ചുളിവുകൾ വീഴുമ്പോൾ അയാൾ പൊട്ടിച്ചിരിച്ചു..
\"ഹ...... ഹ......... ഹ.... Sorry രേഖ, ഞാൻ കളിയാക്കിയതല്ല.... സൂര്യൻ നഷ്ടപ്പെട്ടാൽ സോളാർ സിസ്റ്റം പിന്നേ വെറും ഓർമയാണ്... ഇരുളിലേക്ക് വീണുപോകും എല്ലാം......ശരിയല്ലേ..\"

അവന്റെ വന്യമായ ഭാഷയ്ക്ക് അവൾ യാന്ദ്രികമായി തലയാട്ടി...

\"നമ്മുടെ ശത്രുക്കളുടെ മനസും ഇരുളണമെങ്കിൽ അവർക്കിടയിലെ ഒരു പ്രധാന കഥാപാത്രത്തെ നമുക്ക് വേണം....ആ വ്യക്തിയിൽ എല്ലാരും സ്റ്റക്ക് ആകണം..... അല്ലെ രേഖ..\"

എന്തോ മനസിലായപോലെ അവൾ അതിശയത്തോടെ അയാളെ നോക്കി നിൽക്കുന്നുണ്ടായിരുന്നു...ഞാനും ശ്രദ്ദിച്ചു.. അങ്ങനെ ആരെപറ്റിയാണ് പറയുന്നത്.... പക്ഷെ കേൾക്കാൻ ആയില്ല അപ്പോഴേക്കും ആരുടെയോ കാലടി ശബ്ദങ്ങൾ ആ ഇടനാഴിയിൽ കേട്ടു.... പിന്നീട് ഒരു ഓട്ടമായിരുന്നു ആരുടെയൊക്കെയോ ശബ്ദങ്ങൾ മാത്രം ഉയർന്നുകേട്ടു.. തിരിഞ്ഞു നോക്കിയില്ല... ഓടി പലയിടത്തും വീണു.. എങ്ങനെയോ കാറിനടുത്തെത്തിയെങ്കിലും ആരൊക്കെയോ മുന്നിലേക്ക് വന്ന് നിന്നു.. അയാളുടെ ബോഡി ഗാർഡ്സ് ആകണം.. കുറേനേരം ഞാൻ എതിരിട്ടു.. തളർന്നുതുടങ്ങിയപ്പോൾ.... മരണം അടുത്ത് അന്നുതന്നെ കരുതി... പക്ഷെ രക്ഷക്കായി ആ ചെറുപ്പക്കാരെത്തി.. അവർ വിളിച്ചുകൂട്ടി മറ്റുചിലരും കൂടി വരുന്നത് കണ്ടിട്ടാകണം ഗാർഡ്സ് തിരിഞ്ഞോടി.
❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️
\"....അവിടുന്നാണ് ഞാൻ ഇവരെ വിളിച്ചത്.. നേരെ ഇങ്ങോട്ട് പോന്നു.പോലീസ് സ്റ്റേഷനിൽ പോകാമെന്നു ആ പയ്യന്മാർ പറഞ്ഞതാ... പക്ഷെ., അന്നേരം അത് സേഫ് അല്ല എന്നെനിക്ക് തോന്നി...ആ ഗാർഡ്സ്ന് എന്നെ ശരിക്കു മനസിലായിട്ടില്ല...ഏതോ ഒരപരിചിതൻ... പോലീസ് കംപ്ലയിന്റ് ഒക്കെ കൊടുത്താൽ.. ഞാൻ ഫോളോ ചെയ്തിരുന്നു എന്നാ രേഖയുടെ സംശയം സത്യമാകും..... \"

ഹരി പറഞ്ഞു നിർത്തുമ്പോൾ വിഷ്ണുവിന്റെ കണ്ണുകൾ ദേഷ്യത്തിൽ ചുവന്നു കയറി...പാലുകൊടുത്തു വളർത്തിയ വിഷ സർപ്പങ്ങളെയോർത്ത് അവന്റെ മുഷ്ടി ചുരുണ്ടു...

\"Calm down dev.....\" വിഷ്ണുവിന്റെ മാറ്റം മനസിലാക്കിയപോലെ രാകി അവന്റെ തോളിൽ തട്ടി.

\"എങ്ങനെ കഴിയുമെന്നാ... ദ്രോഹിക്കുന്നതിനും ചതിക്കുന്നതിനുമൊക്കെ ഒരു പരിധിയില്ലേ.... ഇത്രയുമൊക്കെ ചെയ്തുകൂട്ടിയതെല്ലാം സഹിച്ചില്ല രാകി... ഇനിയും വേണോ..... ഇല്ല... കൊല്ലണം.. ഭൂമിയോളം സഹിച്ചു താണ് നിൽക്കുന്നവരുടെ നെറുകയിൽ ചവിട്ടാൻ നോക്കുന്ന പിശാച്ക്കളെയെല്ലാം  പച്ചക്ക് കത്തിച്ചു കളയണം....ജീവിക്കാൻ അർഹതയില്ലാത്തവരാ എല്ലാം.... വിശ്വാസത്തിന്റെ ഉചിയിൽ ആണിയടിച്കയറ്റാൻ പോലും മടിക്കാത്ത ₹₹#%%#%%#%#%#&\"

വിഷ്ണുവിന് സ്വയം നിയന്ത്രിക്കാനാകാതെ ദേഷ്യം നുരഞ്ഞുപൊന്തി.
\"അതെ രാകി.... സമാധാനത്തിന്റെ പാതയും നിയമത്തിന്റെ പാതയുമെല്ലാം  ഇനി വിടാം ഇനി നമുക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് നോക്കാം..\"
വിഷ്ണുവിന്റെ തീയെ ആളിക്കത്തിക്കാണെന്നാവണം കിച്ചുവും കൂടി വാക്കുകൾക്ക് മൂർച്ച കൂട്ടിയപ്പോഴും രാകി മനസ്സിൽ പലതിനും വ്യക്തത വരുത്തുകയായിരുന്നു..

\"വേണ്ട.... ഇപ്പോൾ വേണ്ടത് എടുത്തുചാട്ടമല്ല.... ബുദ്ദിപരമായ നീക്കമാണ്......നമ്മൾ അവരിലേക്ക് അടുത്തുകഴിഞ്ഞു... അല്ല... അങ്ങനെയല്ല അവർ നമ്മളിലേക്ക് കടകക്കാനുള്ള വഴി വെട്ടിക്കഴിഞ്ഞു എന്നുവേണം മനസിലാക്കാൻ....\"

\"അതെ രാകി പറഞ്ഞതാണ് ശരി, അവരുടെ ലക്ഷ്യം പലതാണ്.... വിഷ്ണുവും അനീറ്റയും പിന്നേ ആദിയും അപകടത്തിലാണ്...\"

വിവേക് അത് പറയുമ്പോൾ രാകി സ്ഥായേഭാവത്തിലാണ്...

\"അതെ, ദേവിന്റെതായ കോടികൾ മതിക്കുന്ന സ്വത്തുക്കൾക്ക് ഇന്ന് ചന്ദ്രോത്ത്  ഒരു അവകാശിയുണ്ട്.... ആദിത്യദേവ് എന്ന ആദിമോൻ...
അങ്ങനൊരു അവകാശി ഉണ്ടാകാതിരിക്കാനാണ് അനുവിനെ ദേവിന്റെ ജീവിതത്തിൽ നിന്നും അകറ്റിയതും, ചാറുവിന്റെ ഗർഭപാത്രതിൽ വരെ കൈകടത്തിയതും.... ഇന്ദുവിനെ ഇഷ്ടമില്ലെങ്കിൽ കൂടി രാം ഭാര്യയാക്കിയതും എല്ലാം.... എന്നാൽ ഇന്ന് അതെല്ലാം നഷ്ടമായിരിക്കുന്നു... കെട്ടിപ്പടുത്ത കൊള്ളരുതായ്മകൾ എല്ലാം ചീറ്റുകൊട്ടാരം പോലെ ഇളകി കാൽച്ചുവട്ടിൽ വീണുകഴിഞ്ഞു.....
ദേവും അനുവും, ചന്ദ്രോത്തുകാരും എല്ലാം സത്യങ്ങൾ മനസിലാക്കി.. ഇനി ആ സ്വത്തുകളെല്ലാം റാമിനും രേഖയ്ക്കും അന്യമാണ്.. അതിനവകാശികളായി അവശേഷിക്കുന്നത് ഇന്ന് രണ്ടുപേർ മാത്രം.... ദേവും ഇന്ദുവും...\"

എല്ലാവരും  രാക്കിയുടെ വാക്കുകൾ ശ്രദ്ധിച്ചു..

\"ഇന്ദുവിന് വിവാഹമോചനം നൽകാൻ റാം തയ്യാറാക്കില്ല.... എങ്കിലും ഇപ്പോഴത്തെ കേസിന്റെ ബലത്തിൽ നമുക്കത് നിഷ്പ്രയാസം സാധിക്കും... എങ്കിലും ജീവന് ഭീഷണിയുണ്ടാകാതെ നോക്കണം  അത് നിന്റെ ഉത്തരവാദിത്വമാണ് വിക്കി ...\" വിക്കി മനസിലായതുപോലെ തലയാട്ടി.

\" അവർക്കിനി നഷ്ടപ്പെടാൻ ഒന്നുമില്ല......പക്ഷെ  നമുക്കങ്ങനല്ല ...ഹരി പറഞ്ഞത് വച്ച്.. അവരുടെ ആദ്യ ലക്ഷ്യം റാമിനെ പുറത്തിറക്കുക എന്നതുതന്നെയാകും.. ജാമ്യം പോലും നിഷേധിക്കപ്പെട്ട സ്ഥിതിക്ക് ജയിലിൽ നിന്നും കടത്തുക എന്നതാവണം അവരുടെ ലക്ഷ്യം... \"

\"പക്ഷെ അതെങ്ങനെ രാകി.. അവിടെ ഫുൾ സെക്യൂരിറ്റി സിസ്റ്റം 24×7 alert ആണ്... No ചാൻസ്...\"
വിക്കി ആത്മവിശ്വാസത്തോടെ പറഞ്ഞു..

\"നിനക്ക് തെറ്റി വിക്കി....... അത് നിനക്ക് തടയാൻ കഴിയാത്തവിധം അവർ നടപ്പിലാക്കും...\"
വിവേക് ഒരു ഞെട്ടലോടെ രാകിയേ നോക്കി... അവന്റെ വാക്കുകളിൽ അത്രയ്ക്കും ഗൗരവം നിറഞ്ഞിരുന്നു

\"നമുക്ക് തടയാൻ കഴിയില്ലേ രാകി...... അവൻ രക്ഷപെട്ടുകൂടാ..\" വിഷ്ണുവിന്റെ ആകുലത വർധിച്ചു.

\"നമുക്ക തടയാൻ കഴിയും ദേവ്... പക്ഷെ.... നമ്മൾ ഒന്നും ചെയ്യുന്നില്ല....\"

\"എന്താ....!!!!!!.... നീ തമാശിക്കല്ലേ രാകി.... പിന്നേ അവനെയും കൂടി പുറത്തുവിട്ടിട്ട് എല്ലാരേം കൊലക്കുകൊടുക്കാമെന്നാണോ....?\"

കിച്ചു ദേഷ്യത്തോടെ പുറം തിരിഞ്ഞു നിന്ന രാക്കിയേ തിരിച്ചു നിർത്തി.. എന്നാൽ രാക്കിയുടെ കണ്ണിലെ നിഗൂഢ ഭാവം എല്ലാവരെയും സംശയത്തിലാഴ്ത്തി...

\"രാകി....??\"
\"പേടിക്കണ്ട കിച്ചൂ.... രാകി ഉപേക്ഷിച്ചതെല്ലാം പൊടിതട്ടിയെടുക്കുവാന്..... അവൻ പുറത്തുവേണം എങ്കിലേ ഞാൻ വിചാരിക്കുന്നതുപോലെ കാര്യങ്ങൾ നടക്കൂ...... ഹരി.....\"

രാകി കിച്ചുവിനോടായ് പറഞ്ഞുകൊണ്ട് ഹരിയെ വിളിച്ചു..അവൻ എന്താ എന്നപോലെ രാക്കിയേ നോക്കി....

\"നീ അവിടെ വച്ച് കണ്ടയാളുടെ മുഖം ഓർമയിലുണ്ടോ...\"

\"അത്, അയാളു പുറം തിരിഞ്ഞു നിൽക്കുവാരുന്നെങ്കിലും മുള്ളിലുള്ള കണ്ണാടിയിൽ കൂടി ഞാനയാളെ കണ്ടാരുന്നു... പക്ഷെ ഞാൻ രേഖയെ മാത്രേ ശ്രദ്ദിച്ചുള്ളൂ.... പിന്നേ അയാളുടെ പേര്.... എന്തോ... ലൂസിഫർ എന്നൊക്കെ പറയുമ്പോളൊന്നായിരുന്നു...ആാാ....ക്രിസ്....\"

\"ക്രിസ്റ്റോഫർ....\"

ആ പേര് രാക്കിയുടെ നാവിൽ നിന്നുയർന്നപ്പോൾ കിച്ചുവിന്റെ നെഞ്ചിടിപ്പും ഒപ്പം ഉയർന്നിരുന്നു..

\"രാകി........\" ഒരു തളർച്ചയോടെ, സംശയത്തോടെ കിച്ചു രാക്കിയേ വിളിച്ചു..

\"അതെ കിച്ചു,... ഇനിയും മറച്ചുവയ്ക്കുന്നില്ല.... അവൻ തന്നെ.... ക്രിഷ്.....\" അതു പറയുമ്പോൾ രാക്കിയുടെ കണ്ണുകളിലെ നീർക്കണം പെയ്യനാകാതെ കൺപോലകൾക്കുള്ളിൽ ഒളിച്ചു.

തുടരും

✨✨✨✨✨✨✨✨✨✨✨✨✨



ഈറനണിഞ്ഞ മിഴികളോടെ 💐

ഈറനണിഞ്ഞ മിഴികളോടെ 💐

5
1744

\"ക്രിസ്റ്റോഫർ....\" എല്ലാരുടെയും ശ്രദ്ധ ആപേരിലേക്ക് തിരിഞ്ഞു.. ആ പേര് രാക്കിയുടെ നാവിൽ നിന്നുയർന്നപ്പോൾ കിച്ചുവിന്റെ നെഞ്ചിടിപ്പും ഒപ്പം ഉയർന്നിരുന്നു.. \"രാകി ..... അയാളാരാണ്.... ഈ പേര് മറ്റെവിടെയോ കേട്ടതുപോലെ തോന്നുന്നു..\" വിവേക് സംശയത്താൽ നെറ്റി ചുളിച്ചു... രാകിയപ്പോഴും തന്റെ സ്ഥായിയായ പുഞ്ചിരിയിൽ നിഗൂഢതകൾ  ഒളിപ്പിച്ചു നിന്നു. \"നീ കേട്ടിട്ടുണ്ടാകും വിക്കി... ബാംഗ്ലൂർ കേന്ദ്രീകരിച്ച് ഇന്ത്യയിലും വിദേശത്തുമായി പടർന്നു കിടക്കുന്ന ബ്ലാക്ക് ഫീനിക്സ് എന്ന ഇന്റർ നാഷണൽ കമ്പനിയെപ്പറ്റി..... ഗാർമെന്റ് ഇൻഡസ്ടറി എന്നപേരിൽ ഡ്രഗ്സും weapons ഉം ആവശ്യക്കാരുടെ കയ്യിലെത്തി