Aksharathalukal

പാരിജാതം പൂത്തപ്പോൾ

ഭാഗം      _4







അതെങ്ങനെ മനസ്സിലാവില്ല മാഷേ (വിഷ്ണു ).



🤔( എബി)


ഒരുപാട് ചിന്തിച്ച് കാട് കയറണ്ട എല്ലാം സമയമാകുമ്പോൾ മനസ്സിലാക്കും apo ok ( വിഷ്ണു ).



നടന്നുപോകുന്ന വിഷ്ണുവിനെ ഒന്ന് നോക്കിയ ശേഷം എബി സേറയുടെ ക്യാബിനിലേക്ക് നടന്നു  അപ്പോഴാണ് അറിഞ്ഞത്  അവൾ വീട്ടിലേക്ക് പോയെന്ന് സെറയുടെ വീട്ടിലേക്ക് ചെന്നപ്പോൾ സമയം ഉച്ചയോടെ എടുത്തിരുന്നു. ഹാളിലേക്ക് കേറിയപ്പോഴേ കണ്ടു തനിക്ക് നേരെ പുഞ്ചിരിച്ചു  വരുന്ന അച്ഛനെ.



മോനെ എബി വാ കേറി ഇരിക്ക് ( ഫിലിപ്പ്)



ആ ഡാഡി സെറ എവിടെ?




അവൾ റൂമിൽ ഉണ്ട്.



ഞാൻ അവളെ ഒന്ന് കണ്ടിട്ട് വരാം.



അഹ് മോനെ എന്തെങ്കിലും പ്രശ്നം ഉണ്ടോ.





ഇല്ല ഡാഡി ഒന്നുമില്ല.



എന്നോട് കള്ളം പറയേണ്ട അവൾ എന്നോട് പറഞ്ഞു.




വേണ്ട മോനെ  എന്റെ മോളുടെ കഴിഞ്ഞ കാലത്ത് കാര്യങ്ങൾ അവളെ ഇപ്പോഴും വേട്ടയാടി കൊണ്ടിരിക്കുകയാണ് ഇനി ആ നശിച്ച ഭൂതകാലത്തിലേക്ക് അവളെ തള്ളി വിടണ്ട.




എനിക്കറിയണം അവളെ കുറിച്ച് എല്ലാം.




ഉറപ്പായും നിനക്ക് അതിന് അവകാശമുണ്ട്.



🙂.




ചെല്ല് അകത്തെ റൂമിൽ ഉണ്ട്.






എബി  മുറിയിലേക്ക് ചെന്നപ്പോഴേ കണ്ടു ജനലിന്റെ അടുത്ത് പുറത്തേക്ക് നോക്കി നിൽക്കുന്ന സെറയെ.




സെറ........



അവന്റെ സാമീപ്യം  അറിഞ്ഞിട്ടുപോലും അവൾ തിരിഞ്ഞു നോക്കിയില്ല.




നീ എന്തിനാ എന്നോട് ഇങ്ങനെ കാണിക്കുന്നത്.



എല്ലാ അറിഞ്ഞു അല്ലേ.



നീ എന്തൊക്കെയാ ഈ പറയുന്നത്.




ആണ് ഞാൻ കൊലപാതകി തന്നെയാണ് എന്റെ അല്ലിയെ ഞാനാ കൊന്നേ . അവളെ ഇല്ലാതാക്കിയത് ഞാനാണെന്ന് എല്ലാവരും അറിഞ്ഞിരിക്കുന്നത് അങ്ങനെ മതി.



നീ എന്താ ഇങ്ങനെ നോക്ക് എനിക്കറിയണം എല്ലാം ആരൊക്കെ ഇവരെ വിഷ്ണു ദേവൻ അല്ലി പൂജ ഇവരൊക്കെ നിന്റെ ലൈഫിൽ നല്ല രീതിയിൽ സ്വാധീനിച്ചവർ ആണെന്ന് എനിക്കറിയാം.




🙂.




എന്താ മോളെ നീ ഇങ്ങനെ  ഈ കഴിഞ്ഞ 6 ആറുവർഷമായി ഞാൻ നിന്റെ കൂടെയുണ്ട് ഇനി മുമ്പോട്ട് ഞാൻ തന്നെ ഒന്നുകൂടെ നിന്റെ മനസ്സിൽ നീ തന്നെ ഇല്ലാത്ത തെറ്റ് ചെയ്തതിനുള്ള പശ്ചാത്താപം നിനക്കുണ്ട് പറ മോളെ എന്നോട്.



അച്ചായാ നിങ്ങൾ പറഞ്ഞ ഇവരൊക്കെ എന്റെ ലൈഫിൽ ആരാണെന്നറിയോ പറയാം എല്ലാം ഞാൻ പറയാം.




🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿



10 വർഷങ്ങൾക്കു മുമ്പ്  മമ്മിയുടെ മരണശേഷം  15 വയസ്സ് വരെ ഞാൻ ഡാഡിയുടെ കൂടെ അമേരിക്കയിൽ ആയിരുന്നു അമ്മച്ചിയുടെ നിർബന്ധപ്രകാരമായിരുന്നു ഞാൻ ആ നാട്ടിലേക്ക് ചെന്നത് ഡാഡിയുടെ നാടായിരുന്നു അത്  എന്നെ തിരിച്ചാക്കി പോകുന്നതിനു മുമ്പ് പഠിക്കാനായി ഊട്ടിയിൽ പ്രശസ്തമായിട്ടുള്ള സെവേറെല്ല സ്കൂളിൽ എനിക്ക് അഡ്മിഷൻ ശരിയാക്കിയിരുന്നു അതിന് കാരണം അച്ഛന്റെ അടുത്ത സുഹൃത്തായ ആ നാട്ടിലുള്ള ചന്ദ്രശേഖരൻ മാമാ ആയിരുന്നു നാട്ടിൽ തന്നെ അറിയപ്പെടുന്ന ഒരു തറവാടാണ് അവരുടെ  മാണിക്യ ശേരിമന ഇപ്പോഴത്തെ അവിടുത്തെ കാരണവരായിരുന്നു ചന്ദ്രശേഖരൻ  ഭാര്യ ഗോമതി മൂത്തമകൻ വിഷ്ണു അധ്യാപകൻ രണ്ടാമത്തെ മകൾ പൂജ  ചന്ദ്രശേഖരന്റെ സഹോദരി സീതയുടെയും ഭദ്രന്റ്‌യും മകൾ അല്ലി ഒരാക്സിഡന്റിൽ ഇവർ രണ്ടുപേരും മരണപ്പെട്ടിരുന്നു കുട്ടിക്കാലം തൊട്ട് അല്ലി നോക്കിയത് ചന്ദ്രശേഖരനാണ് അല്ലിയും പൂജയും ഒരേ പ്രായമായിരുന്നു ഇവർ രണ്ടുപേരും പഠിക്കുന്ന അതേ സ്കൂളിലായിരുന്നു എനിക്ക് അഡ്മിഷൻ ശരിയാക്കിയിരുന്നത്  ഒരേ നാട്ടിൽ നിന്നുള്ളവർ പെട്ടെന്നാണ് ഞങ്ങൾ അടുത്തത്  ലീവിന് വരുമ്പോൾ ഒക്കെ ഞാൻ തറവാട്ടിലായിരിക്കും ഒരിക്കലും അകറ്റി നിർത്തിയിട്ടില്ല അവർ എപ്പോഴും എന്റെ കൂടെ ഉണ്ടാകും പൂജയും അല്ലിയും  മൂന്നുവർഷമാണ് കടന്നുപോയത്  ഒരിക്കലും തകർക്കാൻ പറ്റാത്ത സൗഹൃദം സ്കൂളിൽ തന്നെ  അറിയപ്പെടുന്ന ഒരു ഗ്യാങ് ആയിരുന്നു ഞങ്ങൾ മൂന്നുപേരും സെറ പൂജ അല്ലി🌿🌿🌿



അല്ലി



പൂജ




സെറ




🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿


ഡോർമെറ്ററിലെ ബെൽ ശബ്ദം കേട്ടാണ് ഒരുത്തനായി എണീറ്റ് തുടങ്ങിയത് ഓരോരുത്തരായി അവരുടെ ജോലികളിൽ മുഴുകി

സെറ എന്നിറ്റെ സമയം എത്രയായി എന്നു നീ  കണ്ടോ ഇന്ന് ഫസ്റ്റ് പിരീഡ് ലൂണാ മിസ്സിന്റെ ക്ലാസ് ഉള്ളതാ നിനക്കറിയാമല്ലോ അവരുടെ സ്വഭാവം ( അല്ലി ).



എന്റെ പൊന്നേ നീ ഒന്ന് അടങ്ങിയിരിക് എല്ലാവരും എണിറ്റത് അല്ലെ ഉള്ളൂ കുറച്ചും കൂടെ കഴിയട്ടെ(സെറ)



നീ ഒന്ന് എണീക്ക് നമുക്ക് ഒരുമിച്ച് പോകാം ഇപ്പൊ തന്നെ സമയം വൈകി  എട്ടരയായി .




എട്ടരയോ?



ശരീരത്ത് കിടന്നിരുന്ന പുതപ്പ് എടുത്തുമാറ്റി സെറാ ചാടി എഴുന്നേറ്റു.




ഇത്ര നേരമായോ .




പിന്നല്ലാതെ എത്ര നേരം കൊണ്ട് നിന്നെ വിളിക്കുവാ?



ഒരു 10 മിനിറ്റ് ഞാൻ വേഗം റെഡി ആവാം പൂജ എവിടെ?




അവൾ എപ്പോഴേ പോയി .





ക്ലാസ് തുടങ്ങാൻ അരമണിക്കൂർ കൂടെ ഉണ്ട് അവൾ ആണെങ്കിൽ നേരം വെളുക്കുമ്പോഴേ എണിറ്റ് പോകും.



നീ എന്തായാലും പോയി കുളിച്ചിട്ട് വാ സമയം ഒരുപാട് വൈകി.



സേറയും  അല്ലിയും റെഡിയായി സ്കൂളിലേക്ക് നടന്നു ഹോസ്റ്റലിൽ നിന്നും ഏകദേശം 15 മിനിറ്റോളം സ്കൂളിലേക്ക് നടക്കാനുണ്ട് പാതിവഴിയിൽ എത്തിയപ്പോഴേ കേട്ടു പ്രയർ സോങ്.




ദൈവമേ ക്ലാസ് തുടങ്ങിയോ.



നീ മിണ്ടരുത് നിന്നെ നോക്കി ഞാൻ താമസിച്ചത്.





മെയിൻ ഹാളിലേക്ക് കയറിയപ്പോഴേ കണ്ടു എതിരെ വരുന്ന വിഷ്ണുവിനെ .




രണ്ടുപേരും താമസിച്ചു അല്ലേ?



ചേട്ടാ ഇന്നും എണിക്കൻ താമസിച്ചു സോറി.



എന്നോട് സോറി എന്ന് പറഞ്ഞിട്ട് കാര്യമില്ല.



ഞാൻ പറഞ്ഞതാ ചേട്ടാ ഫസ്റ്റ് പിരീഡ് ലൂണാ മിസ്സിന്റെ ആണെന്ന് ( അല്ലി).




അവരുന്നില്ല റിസൈൻ ചെയ്തു പോയി  അതിനുപകരം ഇപ്പോൾ നിങ്ങൾക്കൊരു സാറാണ്( വിഷ്ണു).



ഫസ്റ്റ് ക്ലാസ് തുലഞ്ഞല്ലോ ചേട്ടാ ഞങ്ങളെ ക്ലാസ്സ് വരെ ഒന്ന് ആക്കാമോ( അല്ലി ).




ഇത് സ്ഥിരം ആക്കണ്ട രണ്ടുപേരും വാ.




വിഷ്ണുവിന്റെ കൂടെ രണ്ടുപേരും ക്ലാസ് മുറിയിലേക്ക് നടന്നു.




നിങ്ങൾ അകത്തേക്ക് പൊക്കോ ഞാൻ അങ്ങോട്ട് വരുന്നില്ല?




Why.



ഒന്നുമില്ല അവനോട് പറഞ്ഞാൽ മതി എന്റെ അനിയത്തിമാർ ആണെന്ന്.




വിഷ്ണു പോയതിൽ പിന്നെ രണ്ടുപേരും ക്ലാസിലേക്ക് നോക്കി 28 പേരുള്ള ക്ലാസ് മുറിയിൽ ഓരോരുത്തരെ പരിചയപ്പെടുകയാണ് ഒരു യുവാവ് 23 വയസ്സോളം പ്രായമുണ്ട്  വെട്ടി ഒതുക്കിയ താടിയും ഒതുക്കിവെച്ച തലമുടി കാറ്റിൽ ചെറുതായി ചലിക്കുന്നുണ്ട്..!.



മെയ്‌ ഐ കം ഇൻ സാർ?


യെസ്?



ഷാൾ വീ?



രണ്ടുപേരും ക്ലാസിലുള്ളതാണോ.




അതെ സാർ.



സേറെയാണ് മറുപടി പറഞ്ഞത്.



എന്താ രണ്ടുപേരും താമസിച്ചത്.




സാർ അത് ചേട്ടൻ സോറി വിഷ്ണു സാർ സ്റ്റാഫ് റൂം വരെ വിളിച്ചായിരുന്നു.



ഓ സോറി  വിഷ്ണുവിന്റെ അനിയത്തി ആണോ ?





അല്ല ഇവൾ അനിയത്തി.



അല്ല ആ കുട്ടി എന്താ മറഞ്ഞു നിൽക്കുന്നത്  ഇങ്ങോട്ട് കയറി  നിൽക്കടോ?




സോറി സാർ ( അല്ലി ).



സേറയുടെ പിന്നിൽ നിന്ന് അല്ലി മുന്നിലേക്ക് കേറി വന്നു.




രണ്ടുപേരും ക്ലാസിലേക്ക് കയറിക്കോ .





ആ യുവാവ് പറയേണ്ട താമസം രണ്ടുപേരും നേരെ ക്ലാസിലേക്ക് കയറി പൂജയെ നോക്കിയപ്പോൾ കണ്ടു രണ്ടുപേരെയും കൊന്നു തിന്നാനുള്ള ദേഷ്യം ഉണ്ട് എന്നും ലേറ്റായി വരുന്നതിനുള്ള  എക്സ്പ്രഷൻ ആണ് അവളെ ഒന്ന് നോക്കിയ ശേഷം  അല്ലി ക്ലാസിലേക്ക് ശ്രദ്ധിച്ചു.





Okay student  my name is ദേവൻ ദേവനാരായണൻ ഞാൻ നിങ്ങൾക്ക് എന്താ പഠിപ്പിക്കാൻ എന്നറിയാമല്ലോ.




സുവോളജി .



ക്ലാസിൽ തന്നെ ടോപ്പർ ആയിട്ടുള്ള  ലക്ഷ്മി പറഞ്ഞു. പെട്ടെന്നാണ് സേറയുടെ മുടിയിൽ  പിറകിൽ നിന്ന് അല്ലി വലിച്ചത്.





എന്താടി?




  ശബ്ദം താഴ്ത്തി ചോദിച്ചു.




എന്താ അവളുടെ ഒരു ഇളക്കം ക്ലാസ്സ്‌ ടോപ്പർ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല.



അതിൽ നിനക്കെന്താ ക്ലാസിൽ ശ്രദ്ധയ്ക്ക്.




നീയും തുടങ്ങിയോ? അയാൾ എന്താ ജാഡ.




You സ്റ്റാൻഡ് അപ്പ്‌?



ഒരു എക്സ്പ്രഷൻ ഇല്ലാതെ അല്ലി എഴുന്നേറ്റു നിന്നു.





താൻ എന്താ അവിടെ ഇരുന്ന് കാണിക്കുന്നത് .




ഒന്നുമില്ല സാർ.




എനിക്ക് തോന്നിയതായിരിക്കും. ഡേ കുട്ടി നോക്കിക്കേ എനിക്ക് കുറച്ച് ഡിസിപ്ലിൻ ഉള്ള കൂട്ടത്തിലാണ് എന്റെ ക്ലാസിലിരുന്ന് സംസാരിക്കാൻ പറ്റില്ല.



അ.



തന്റെ പേരെന്താ?




അല്ലി.




മേലാൽ ഇനി ഇത് ആവർത്തിക്കരുത് സിറ്റ് ഡൗൺ.



സീറ്റിലേക്ക് ഇരുന്ന ശേഷം അല്ലി ചുറ്റും നോക്കി എല്ലാവരും അയാളെ നോക്കിയിരിക്കുകയാണ് അത് ശ്രദ്ധിക്കാൻ വയ്യാത്തത് കൊണ്ട്  നോട്ട്ബുക്ക് തുറന്ന് അവൾ  അതിൽ ചിത്രം വരയ്ക്കാൻ തുടങ്ങി.



നിമിഷങ്ങൾ കടന്നുവരും പെട്ടെന്നാണ് മുന്നിലാരോ  നിക്കുന്നതായി അവൾക്ക് തോന്നിയത് തല ഉയർത്തി നോക്കുന്നതിനു മുമ്പായി വരച്ചുകൊണ്ടിരുന്ന ബുക്ക് അയാൾ കൈവശമാക്കിയിരുന്നു.




ഗെറ്റ് ഔട്ട്‌.......







തുടരും.............



പാരിജാതം പൂത്തപ്പോൾ

പാരിജാതം പൂത്തപ്പോൾ

0
620

ഭാഗം -4ഗെറ്റ് ഔട്ട് 😡.സാർ.ഐ സെ ഗെറ്റ് ഔട്ട്.മ്മ്.ദേവനെ ഒന്നു നോക്കിയശേഷം അല്ലി ക്ലാസിന് പുറത്തേക്ക് നടന്നു.ഇതൊക്കെ പഠിക്കാൻ തന്നെ വേണ്ടിയാണോ ക്ലാസിലേക്ക് വരുന്നത് പഠിപ്പിക്കുന്ന അധ്യാപകൻ മുമ്പിൽ നിൽക്കുമ്പോൾ കുറച്ചു പോലും ബഹുമാനം തരാതെ അവൾ ഇരുന്ന് പടം വരയ്ക്കുന്നു.ദേവൻ കൈയിൽ ഉണ്ടായിരുന്ന  നോട്ട്ബുക്ക് അല്ലി പോയ വഴിയെ വലിച്ചെറിഞ്ഞു.ഇന്റർവെൽ സമയമായപ്പോൾ  അല്ല തിരക്കി ഇറങ്ങിയവരാണ് സേറയും പൂജയും . അവരുടെ അന്വേഷണം ചെന്ന് അവസാനിച്ചത്  സ്കൂൾ കോമ്പൗണ്ടിന് അകത്തുള്ള കാന്റീനിൽ  ആയിരുന്നു പൂജയും സെറയും  വരുന്നത് കണ്ടപ്പോഴേ കയ്യിലുണ്ടായിരുന്ന ബാക