Aksharathalukal

STEREOTYPES - PART 31


സജ്ജാദിനേയും ഭദ്രയേയും യാത്രയാക്കി മടങ്ങിയ വിനയനേയും സുലൈമാനേയും ദിഗംബരന്റെ ആൾക്കാർ വളഞ്ഞു...ദിഗംബരൻ വന്ന വരവിൽ തന്നെ വിനയനെ ചവിട്ടി നിലത്തിട്ടു..

\" പിള്ളേര് കൊള്ളാലോ ഭരതാ....
പുതിയ തമ്പുരാനേയും തമ്പുരാട്ടിയേയും യാത്രയാക്കി മടങ്ങി വരുന്ന വഴി ആണെന്ന് തോന്നുന്നല്ലോ \" 

\" നീ വിചാരിച്ചാൽ അവരെ ഒന്നും ചെയ്യാൻ കഴിയില്ല ദിഗംബരാ  \" 

\" അത് എന്ത് പറച്ചിലാ വിനയാ.. അതിന് അവരെ ആര് ഉപദ്രവിക്കുന്നു..പാവങ്ങൾ ജീവിക്കെട്ടന്നെ...ഏത് നദിക്കരയിൽ ചെന്നൊളിച്ചാലും തേടി പിടിച്ച് കൊന്നിരിക്കും ഈ ദിഗംബരൻ..പക്ഷേ അതിന് മുൻപ് കുറച്ചു ജോലി ബാക്കിയുണ്ട്... \"

പെട്ടന്ന് ദിഗംബരന്റെ കയ്യാളുകൾ സുലൈമാനെ പുറകിൽ നിന്ന്  പിടിച്ചു വച്ചു...അവൻ കുതറി മാറാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല..ദിഗംബരൻ സുലൈമാന്റെ കഴുത്തിന് പിടിച്ചു..കയ്യിൽ കരുതിയ മൂർച്ചയേറിയ കത്തി കൊണ്ട് അവന്റെ കഴുത്തിൽ ആഴത്തിൽ വരഞ്ഞു...തൽക്ഷണം കഴുത്തിലെ ഞരമ്പിൽ നിന്ന് രക്തം ചീന്തികൊണ്ട് സുലൈമാൻ കുഴഞ്ഞുവീണു..അവന്റെ വായിൽ നിന്ന് ചുടു രക്തം ഒഴുകി വരാൻ തുടങ്ങി..രക്തം വാർന്നു കൊണ്ട് അവൻ നിലത്തു കിടന്ന് പിടഞ്ഞു...അവന്റെ അടുത്ത് കിടന്ന വിനയൻ ഇഴഞ്ഞു നീങ്ങി കൊണ്ട് അവന്റെ കഴുത്തിലെ മുറിവ് കയ്യ് കൊണ്ട് പിടിച്ചു നിർത്താൻ നോക്കിയെങ്കിലും ജീവന് വേണ്ടിയുള്ള പിടച്ചിൽ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്.... സുലൈമാൻ പിടഞ്ഞു മരിക്കുന്നത് ദിഗംബരൻ ആസ്വദിച്ചു...എല്ലാം കണ്ട് ഭയത്തിന് കീഴടങ്ങിയ വിനയനെ ദിഗംബരന്റെ കയ്യാളുകൾ വലിച്ചിഴച്ചു...
സുലൈമാന്റെ രക്തം ഒഴുകുന്ന കത്തി ദിഗംബരൻ കയ്യിലെടുത്തു..

\" നീ നോക്കണ്ട.. അവൻ ചത്തു...അപ്പൊ എങ്ങനാ രണ്ടാളും ഒരുമിച്ചങ്ങു പോകുവല്ലേ...പേടിക്കാതെ പോ വിനയാ അതുങ്ങളെ ഞാൻ പിന്നാലെ തന്നെ പറഞ്ഞു വിട്ടേക്കാം..\" ദിഗംബരൻ കത്തിയിലുള്ള  ചുടു രക്തം കയ്യ് കൊണ്ട്‌ വടിച്ചു കളഞ്ഞു കൊണ്ട് പറഞ്ഞു...അവൻ ആ കത്തി വിനയന്റെ വയറ്റിലേക്ക് കുത്തിയിറക്കി...

\" നീ അധിക..നാൾ വാഴില്ലടാ എല്ലാത്തിനും.. നീ..നീ അനു..ഭവിക്കും... \"

ഇത് കേട്ട ദിഗംബരൻ കുത്തിയ കത്തി വലിച്ചൂരി വിനയന്റെ ചങ്കിൽ കുത്തിയിറക്കി..അവന്റെ നെഞ്ചിൽ ചവിട്ടി നിലത്തേക്കിട്ടു..

\" രണ്ടിനേയും എടുത്ത് പുഴയിലേക്ക് വലിച്ചെറിയടാ ഭരതാ.. നാളത്തെ സൂര്യോദയത്തിന് ഇവറ്റകളുടെ ശവം ഈ നാട്ടുകാര് കാണണം \" ദിഗംബരന്റെ മുഖത്ത് ക്രൂരത നിഴലിക്കുന്നുണ്ടായിരുന്നു...

____________________________

അക്കരെയെത്തിയ ഭദ്രയും സജ്ജാദും പട്ടണത്തിലെത്തിലേക്കുള്ള ബസ്സിൽ കയറി.. ഭദ്രയെ മറ്റുള്ളവർ ദുഷ്ടലാക്കോടെ നോക്കുന്നുണ്ടെന്ന് തോന്നിയ സജ്ജാദ് അവളെ തന്റെ അടുത്തുള്ള സീറ്റിലേക്ക് വിളിച്ചിരുത്തി..കുറേ നേരം കഴിഞ്ഞപ്പോൾ അവൾ അവന്റെ ചുമലിൽ തലചായ്ച്ചു കിടന്നു..

\" ആഹ്..ടിക്കറ്റ് ടിക്കറ്റ്.... എവിടേക്കാ..\"

\" ഈ ബസ്സിന്റെ അവസാന സ്റ്റോപ്പ് വരെ \" സജ്ജാദ് പറഞ്ഞു

\" അവസാന സ്റ്റോപ്പോ \" അയാൾ ഒന്നും പറയാതെ ടിക്കറ്റ് കൊടുത്തു 

അവർ രണ്ട് പേരുടെയും മുഖത്തെ സങ്കടം കണ്ടക്ടർ ശ്രെദ്ധിച്ചു...ബസ്സ് അവസാനത്തെ സ്റ്റോപ്പിൽ എത്തി..എല്ലാവരും ഇറങ്ങിയിട്ടും അവർ ഇറങ്ങാൻ മടിച്ചു..ഒടുവിൽ അവർ ബസ്സിൽ നിന്നിറങ്ങി..അവരെ കണ്ട് ഡ്രൈവർ സാബുവും കണ്ടക്ടർ രമേശനും അടുത്തേക്ക് വന്നു..

\" അതേ മക്കളെ നിങ്ങൾ ഒളിച്ചോടി വന്നതാണോ..അല്ല നിപ്പും മട്ടും കണ്ടിട്ട് ചോദിച്ചതാണ് \"

\" എന്തിനാ പിള്ളേരെ വീട്ടുകാരെ പറയിപ്പിക്കാൻ വേണ്ടി \" കണ്ടക്ടർ രമേശൻ പറഞ്ഞു

\" നാട്ടിൽ നിൽക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഞങ്ങൾക്ക് കല്യാണം കഴിക്കേണ്ടി വന്നു..\"

\" എന്നിട്ട് ഈ രാത്രി എവിടേക്കാ പോവുന്നത് \"

\" ഇവിടെ തന്നെ \" സജ്ജാദ് പറഞ്ഞു

\" കണക്കായി..നിങ്ങളെ പോലെയുള്ള പിള്ളേരെ കണ്ടാൽ ചില അവന്മാർ വിടില്ല...നിങ്ങൾ എന്റെ വീട്ടിലേക്ക് വന്നോ \"

\" അത് ശെരിയാ സാബു അണ്ണന്റെ വീട്ടിൽ പോയ്ക്കോ..എന്റെ പെമ്പറന്നൊത്തി ഇച്ചിരി കടുപ്പനാ..അണ്ണനും ചേച്ചിയും പ്രേമിച്ചു കെട്ടിയത്  കൊണ്ട് ഇപ്പൊ ഉപകാരം ആയല്ലോ \"

\" നീ വിളച്ചലെടുക്കല്ലേ രമേശാ \" സാബു പറഞ്ഞു

സജ്ജാദും ഭദ്രയും സാബുവിന്റെ കൂടെ അയാളുടെ വീട്ടിലേക്ക് പോയി...സാബുവിന്റെ ഭാര്യ സരിത രണ്ട് പേർക്ക് കൂടിയുള്ള ഭക്ഷണവും ഉറങ്ങാനുള്ള മുറിയും ഒരുക്കി കൊടുത്തു...
ഭദ്രയുടെയും സജ്ജാദിന്റേയും ആദ്യരാത്രി ഏറ്റവും സങ്കടകരമായി കടന്നു പോയി...
പിറ്റേന്ന് നേരം വെളുത്തു...
ബാഗുമെടുത്തു ഭദ്രയേയും കൂട്ടി സജ്ജാദ് തന്റെ കയ്യിൽ ബാക്കിയുണ്ടായിരുന്ന പൈസ സാബുവിന്റെ കയ്യിൽ കൊടുത്തു...

\" സാബുവേട്ടാ..ഇത് തികയില്ലെന്നറിയാം.. ഞങ്ങൾക്ക് ഇവിടെ ആരെയും പരിചയമില്ല ഒരു വാടകവീട് കിട്ടിയാൽ എന്തെങ്കിലും ജോലി ചെയ്‌ത്‌ ഞാൻ ആ കടം വീട്ടിക്കോളാം \"

\" ഒരു ദിവസം അന്തി ഉറങ്ങിയതിന്റെ വാടകയായിരിക്കുമല്ലേ..നിന്നെ ഞാനൊരു വാടകകാരനായിട്ടല്ല കണ്ടത്.. എന്റെ സ്വന്തം കൂടപ്പിറപ്പായിട്ടാണ്..
നിനക്കൊരു ഏട്ടൻ ഉണ്ടെങ്കിൽ നീ അയാൾക്ക് നേരെ ഇങ്ങനെ പണം വച്ചു നീട്ടുമായിരുന്നോ ഇത് നിന്റെ കയ്യിൽ തന്നെ ഇരുന്നോട്ടെ രണ്ടാളും ഇവിടെ എത്ര കാലം നിൽക്കുന്നോ അതുവരെ നമ്മൾ ഒരു കുടുംബമാണ് \" സജ്ജാദ്  സാബുവിനെ കെട്ടിപിടിച്ചു..
________________________________

സുലൈമാന്റേയും വിനയന്റേയും ശവശരീരങ്ങൾ പുഴയിൽ ഒഴുകി നടക്കാൻ തുടങ്ങി...രാത്രി ആരും തന്നെ ആ വഴിക്ക് വന്നിരുന്നില്ല...
വിനയനേയും സുലൈമാനേയും കാണാതായതിൽ കൃഷ്ണപൊതുവാളും സുലൈമാന്റെ ഉമ്മ ആയിഷയും പോലീസിൽ പരാതി നൽകിയെങ്കിലും രാത്രിയായതിനാൽ പറ്റില്ലെന്ന് പറഞ്ഞ് പോലീസ് കയ്യൊഴിഞ്ഞു..
പുലർച്ചെ കടവത്ത് മീൻപിടിക്കാൻ പോയവർ സുലൈമാന്റേയും  വിനയന്റേയും ശവശരീരം പുഴയിലൂടെ ഒഴുകി നടക്കുന്നത് കണ്ടു...
മുങ്ങൽ വിദഗ്ധർ കരയ്ക്കെത്തിച്ച ശവശരീരരങ്ങൾ വെള്ളത്തിൽ കിടന്ന് ചീർത്ത് പൊങ്ങി ചീഞ്ഞിട്ടുണ്ടായിരുന്നു..
ചുറ്റും കൂടി നിന്ന ആളുകൾ മൂക്ക്പൊത്തി..സ്‌ട്രെച്ചെറിൽ എടുത്തു വച്ച ശരീരം തിരിച്ചറിയാൻ വേണ്ടി കൃഷ്ണപൊതുവാളും..ആയിഷയും എത്തി..അവരുടെ അലറിവിളിച്ചുള്ള  നിലവിളികൾ അവിടെ കണ്ട് നിന്നവർക്ക് 
സഹിക്കാനായില്ല...

\" കുറേ നേരം ആയല്ലോ..ചീഞ്ഞു പുഴുവരിക്കുന്നതിന് മുൻപ് ആംബുലൻസിൽ കയറ്റഡോ.. \" 
എസ് ഐ പറഞ്ഞു അടുത്തു 
നിന്ന കോൻസ്റ്റബിൾ 
മീൻപിടിക്കാൻ വന്നവരുടെ മൊഴിയെടുക്കുകയായിരുന്നു

\" ശവം ആരാഡോ ആദ്യം കണ്ടത് \"

\" ഇവിടെ മീൻ പിടിക്കാൻ വന്ന പിള്ളേരാ സാറേ \"

\" മൊഴി എടുത്തോഡോ \"

\" എടുത്തു..\" എസ് ഐ ആ മൊഴിപകർപ്പ്  വാങ്ങി വായിച്ചു നോക്കി..

\" മീൻപിടിക്കാൻ എത്തിയപ്പോൾ ശവം ഒഴുകി നടക്കുന്നത് കണ്ടു..\"

\" ഇതല്ലടോ...\" SI കോൻസ്റ്റബിൾ എഴുതി വച്ച മൊഴി പേന കൊണ്ട് വെട്ടി കളഞ്ഞു..അയാൾ ആ പേപ്പർ ചുരുട്ടി ദൂരെക്കെറിഞ്ഞു..എന്നിട്ട് മറ്റൊരു പേപ്പർ എടുത്തു..

\" രാത്രിയിൽ മീൻപിടിക്കാനുള്ള വല ഇട്ട് വെക്കാൻ വന്ന ഞങ്ങൾ കണ്ടത് രണ്ട് ചെറുപ്പക്കാരുമായി സംസാരിച്ചു നിൽക്കുന്ന ഒരു ചെറുപ്പക്കാരനേയും ഒരു യുവതിയേയും ആയിരുന്നു..കുറച്ചു കഴിഞ്ഞപ്പോൾ അവിടെ തർക്കം തുടങ്ങുകയും ശേഷം ആ ചെറുപ്പക്കാരൻ കത്തി എടുത്ത് തർക്കിച്ചു കൊണ്ട് നിന്ന മറ്റ് രണ്ട് പേരെ കുത്തി കൊലപ്പെത്തിയതിന് ശേഷം യുവതിയുമായി കടന്ന് കളയുകയും ചെയ്യ്തു..\"

\" അതല്ല സാറേ അവര് കണ്ടത് \" 

\" അതാണ് സാറേ...അവൻമാര് കണ്ടതും കേട്ടതും താൻ തന്റെ മനസ്സിൽ വച്ചാ മതി കോടതിയിൽ എത്തേണ്ടതൊക്കെ ഞാൻ എഴുതി പിടിപ്പിച്ചിട്ടുണ്ട് \" എസ് ഐയുടെ ശബ്ദം ഉയർന്നു..

ഇതൊന്നും സജ്ജാദും ഭദ്രയും അറിഞ്ഞിരുഞ്ഞില്ല...പട്ടണത്തിലെ STD ബൂത്തിൽ നിന്ന് നാട്ടിലേക്ക് വിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല... ജോലി അന്വേഷിച്ചു നടന്ന സജ്ജാദിന് സാബു തനിക്ക് പരിചയമുള്ള പലചരക്ക് കടയിൽ ഒരു  ജോലി വാങ്ങി കൊടുത്തു.. ഭദ്ര സ്കൂൾ കുട്ടികൾക്ക് ട്യൂഷൻ പഠിപ്പിക്കാൻ തുടങ്ങി.. എല്ലാം കുഴപ്പില്ലാതെ മുൻപോട്ട് പോവുകയായിരുന്നു.. ഒരു ദിവസം കടയിൽ അവശ്യസാധനങ്ങൾ  വാങ്ങാൻ വന്ന പോലീസുകാരൻ സജ്ജാദിനെ കണ്ടു... പിറ്റേന്ന് രാവിലെ തന്നെ ചെറുവരശ്ശേരിയിലെ പോലീസ് സ്റ്റേഷനിൽ നിന്ന് പട്ടണത്തിലെ പോലീസ് സ്റ്റേഷനിലേക്ക് വിവരമെത്തി...പക്ഷേ പട്ടണത്തിലെ പോലീസ് സ്റ്റേഷനിലെ ഒത്തുകളിയിൽ കാര്യങ്ങൾ മാറി മറിഞ്ഞു.. 
______________________________

വാതിലിൽ ആരോ അടിച്ചു ബഹളമുണ്ടാകുന്നത് കേട്ട് ഭദ്ര വാതിൽ തുറന്നു എ എസ് ഐ ആയിരുന്നു അത്..

\" എന്താ \" 

\" സജ്ജാദില്ലേ...\" 

\" ഉണ്ട്.. സാർ കാര്യം എന്താണെന്ന് പറഞ്ഞാൽ \"

\" എന്താ ഏതാനൊക്കെ നിന്റെ കെട്ടിയോനറിയാം അവനെ അകത്ത് ഒളിപ്പിച്ചു വച്ചിട്ട് നീ വേല ഇറക്കല്ലേ..\"

അപ്പോൾ അയാൾ അകത്തുണ്ടായിരുന്ന സജ്ജാദിനെ കണ്ടു..

\" ഇയ്യോ...ഏമാൻ ഇവിടെ ഉണ്ടായിരുന്നോ...ഇങ്ങോട്ട് വാടാ \"

മുറിയിൽ നിന്ന് ഷർട്ട് ഇട്ട് പുറത്തേക്ക് വന്ന സജ്ജാദിന്റ കോളറിന് പിടിച്ച് അയാൾ മുറ്റത്തേക്കിട്ടു..നിലത്തു വീണ അവന്റെ കയ്യിൽ അയാൾ ബൂട്ടിട്ട കാല് കൊണ്ട് ചവിട്ടി...

\" നായിന്റെമോനെ രണ്ടെണ്ണത്തിനെ കുത്തിമലത്തിയിട്ട് രണ്ടും കൂടി പോലീസിനെ പറ്റിച്ചു കുടുംബം നടത്തുന്നു...\"

ഭദ്ര അത് തടയാൻ ശ്രെമിച്ചു... സജ്ജാദിനെ എഴുനേല്പിച്ചുവെങ്കിലും വനിത പോലീസുകാർ അവളെ പിടിച്ചു മാറ്റി...അവൾ കരഞ്ഞു കൊണ്ട് സജ്ജാദിനെ വിലങ്ങു വച്ചു കയറ്റി കൊണ്ടു പോയ ജീപ്പിന് പിറകെ പോയെങ്കിലും...സരിത അവളെ തടഞ്ഞു..

\" മോളെ വേണ്ട നമുക്ക് സ്റ്റേഷനിൽ പോകാം അവനെ അവർ ഒന്നും ചെയ്യില്ല\"  അവർ അവളെ ആശ്വസിപ്പിച്ചു

ഭദ്രയും സരിതയും കൂടെ സാബുവും സ്റ്റേഷനിലെത്തി..
അവിടെ എസ് ഐ ആയിരുന്നു ഉണ്ടായിരുന്നത്....
ഭദ്ര നോക്കുമ്പോൾ സജ്ജാദിന്റെ നെറ്റിയിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു...വായയുടെ ഭാഗത്ത് പോലീസ് ഇടിച്ചതിന്റെ ഭാഗമായി രക്തം കട്ട പിടിച്ചിട്ടുണ്ടായിരുന്നു..
ആ ദൃശ്യം കണ്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു..

\" നീയാണല്ലേ ഭദ്ര...അവനെ ഇറക്കാൻ വന്നതാണേൽ നോക്കേണ്ട ജാമ്യമില്ലാ വകുപ്പാ \"

\" സാർ...ഇവർ എന്റെ ഭർത്താവിനെ വീട്ടിൽ വന്ന് ബലമായി പിടിച്ചു കൊണ്ട് പോയതാണ് ഞങ്ങളോട് കാര്യം എന്താണെന്ന് പോലും സാറിന്റെ ഈ ഉദ്യോഗസ്ഥർ പറഞ്ഞില്ല..\" 

\"കാര്യം വളരെ ലളിതമാണ് നിന്റെ ഈ ഭർത്താവ് സുലൈമാൻ.. വിനയൻ എന്നീ ചെറുപ്പക്കാരെ നട്ടപ്പാതിരയ്ക്ക് കത്തി കയറ്റി കൊന്നിട്ട് ഇങ്ങോട്ട് വണ്ടി കേറി...കൂട്ട് പ്രതിയായിട്ട് നീയും\"

\" അവർ ഞങ്ങളെ രക്ഷപ്പെടുത്താൻ ശ്രെമിച്ചവരാണ്...ഇദ്ദേഹം ആണ് കൊലയാളിയെന്ന് പറയാൻ സാറിന്റെ കയ്യിൽ തെളിവുകൾ ഉണ്ടോ \" 

\" കുറേയുണ്ടെടി അതൊക്കെ നിന്നോട് നിരത്തേണ്ട കാര്യം എനിക്കില്ല...ഇതിൽ നിന്ന് ഊരി പോകാമെന്ന് നീയും നിന്റെ കെട്ടിയോനും കരുതേണ്ട..ഇവൻ ഇരട്ട ജീവപര്യന്തം കഴിഞ്ഞു ഇറങ്ങുമ്പോഴേക്കും ഇവന്റെയൊക്കെ തന്തയെ ചുടുകാട്ടിലോട്ട് കെട്ടിയെടുത്തിട്ടുണ്ടാകും \" അയാളുടെ വാക്കുകൾ പുച്ഛമായിരുന്നു പ്രതിഫലിച്ചിരുന്നത്..അത് കേട്ട് ഒന്നും പ്രതികരിക്കാൻ കഴിയാതെ ലോക്കപ്പിൽ നിൽക്കുയായിരുന്നു സജ്ജാദ്..

\" സാറിനെ മുന്നിൽ നിർത്തി എല്ലാം ചെയ്യുന്നത് ദിഗംബരനാണെന്നറിയാൻ എനിക്ക് കൂടുതൽ തെളിവുകളൊന്നും വേണ്ട..അവനോട് ചെന്ന് പറഞ്ഞേക്ക്... ഞങ്ങളെ ദ്രോഹിക്കാനെ അവനെ കൊണ്ട് കഴിയൂ.. ഞങ്ങളെ ഇല്ലാതാക്കാൻ അവന്റെ അച്ഛൻ കാളിയനെ കൊണ്ട് പോലും കഴിയില്ലെന്ന്..\"

\" ആവേശം കൊള്ളാല്ലോ ഈ ആവേശം ആയിരിക്കുമല്ലേ ഇവളേയും കൊണ്ട് നാട് വിടാൻ നിന്നെ പ്രേരിപ്പിച്ചത് എന്തായാലും നീ ചാടിച്ചു കൊണ്ട് വന്ന മുതല് കൊള്ളാം..ഒന്ന് പതിയെ ചെയ്യഡോ....\" അയാൾ ലോക്കപ്പിൽ ഇട്ട് സജ്ജാദിനെ തല്ലുന്ന എസ് ഐയോട് പറഞ്ഞു..

\" ഇദ്ദേഹത്തിന്റെ ദേഹത്ത് ഏൽപ്പിക്കുന്ന ഓരോ മുറിവിനും നിങ്ങൾ കണക്ക് പറയേണ്ടി വരും..\"

\" നീ എന്നെ എന്ത് ചെയ്യുമെടി...ഇനി നിന്റെ കെട്ടിയോനെ ഈ ലോക്കപ്പിൽ കെട്ടി തൂക്കിയാലും അതും ഇല്ലാതാക്കാൻ ഞങ്ങൾക്കറിയാം...നിന്നെ കൂടി ഇതിനുള്ളിൽ പിടിച്ചിടേണ്ടതാണ് പക്ഷേ ഇപ്പോ ഞാൻ അത് വേണ്ടെന്ന് വച്ചു...ഡാ.. നിന്റെ ഭാര്യയെ അവസാനമായിട്ട് കണ്ടോ..ഇവള് കാരണം നീ കുറേ ഉണ്ട തിന്നുന്ന ലക്ഷണമുണ്ട്..ഹമ്മ്.....ഇവനെ ജയിലിലേക്കയച്ചിട്ട് നിന്നെ ഞാനൊന്നു ശെരിക്കു കാണുന്നുണ്ട് \" അയാൾ ഭദ്രയെ നോക്കി കൊണ്ട് കാമകണ്ണുകളോടെ സംസാരിച്ചു...

അവൾ അത് അവഗണിച്ച് സജ്ജാദിന്റ അടുത്തേക്ക് പോയി...ലോക്കപ്പിന്റെ ഇരുമ്പഴിയിൽ തളർന്ന് തലചായ്ച്ചു നിലത്തിരിക്കുകയായിരുന്നു സജ്ജാദ്

അവനെ ഈ നിലയിൽ കണ്ടപ്പോൾ അവൾക്ക് ഹൃദയം പൊട്ടിപോകുന്ന പോലെ തോന്നിയെങ്കിലും കണ്ണ് തുടച്ച് രക്തം കട്ടപിടിച്ചു തളർന്ന അവന്റെ കയ്യിൽ പിടിച്ചു...

\" നിങ്ങൾ പേടിക്കേണ്ട ഞാൻ ഇന്ന് തന്നെ നാട്ടിൽ പോകും കൂടി പോയാൽ 2 ദിവസം അതിനുള്ളിൽ ഈ ജയിലറയിൽ നിന്ന് നിങ്ങളെ ഞാൻ പുറത്തിറങ്ങിയിരിക്കും...\"

\" നിന്നെ കൊണ്ട് അതിന് കഴിയില്ല ഭദ്രേ പണവും സ്വാധീനവും ദിഗംബരന്റെ കയ്യിലാണ് \" തളർന്ന സ്വരത്തിലായിരുന്നു അവന്റെ മറുപടി..

\" പണത്തിനും സ്വാധീനത്തിനും വേണ്ടി അഭിമാനം പണയം വെക്കാത്ത ഒരാൾ ഉണ്ട് അയാളെ കൊണ്ട് നിങ്ങളെ രക്ഷിക്കാൻ പറ്റും....
ഇത് ഭദ്ര തരുന്ന വാക്കാണ്..ആ വാക്ക് പാലിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ ഈ ഭദ്ര ജീവനോടെയുണ്ടാകില്ല..\"


( തുടരും...)


STEREOTYPES - PART 32

STEREOTYPES - PART 32

4.6
1227

സജ്ജാദിന് കൊടുത്ത വാക്ക് പോലെ ഭദ്ര ചെറുവരശ്ശേരിയിലെത്തി അവളെ ഒറ്റയ്ക്ക് വിടില്ലെന്ന് സരിത വാശി പിടിച്ചു..പക്ഷേ അവൾ അത് നിരസിച്ചു...തന്നെ സഹായിക്കാൻ നിന്ന് അവർ കൂടി  ദിഗംബരന്റെ കണ്ണിൽപ്പെടുമെന്ന് അവൾ ഭയപ്പെട്ടിരുന്നു..നാട്ടിൽ ബസ്സിറങ്ങിയപ്പോൾ എല്ലാവരും അവളെ തുറിച്ചു നോക്കി..കൃഷ്ണപൊതുവാളിന്റെ വീട്ടിലേക്ക് ഓട്ടോ വിളിച്ചപ്പോൾ ഒരു കൊലപാതകിയുടെ ഭാര്യയെ ഓട്ടോയിൽ കയറ്റിലെന്ന് എല്ലാ ഓട്ടോ തൊഴിലാളികളും പ്രതിഷേധിച്ചു..അവൾക്ക് മുൻപിൽ വേറെ വഴിയുണ്ടായിരുന്നില്ല..അവൾ പൊതുവാളിന്റെ വീട്ടിലേക്ക് നടന്നു...തൊണ്ട വറ്റി വരണ്ടിട്ടും..കണ്ണിൽ ഇരുട്ട് കയറിയിട്ടു