Aksharathalukal

THE REVENGE - PART 8

                      

പെട്ടെന്ന് ലൈറ്റ് ഓഫായി..
അവൾ ഫോണിന്റെ ഫ്ലാഷ് ലൈറ്റ് on ചെയ്യ്തു...ഷെൽഫിൽ നിന്ന് പിസ്റ്റൽ എടുത്തു...
സ്റ്റേയർകേസ് ഇറങ്ങി ലിവിങ് റൂമിൽ എത്തി...
ഫ്ലാഷ് ലൈറ്റിന്റെ വെളിച്ചത്തിൽ എല്ലാം നോർമൽ ആയിരുന്നു...അവൾ തോക്ക് ചൂണ്ടി കൊണ്ട് മെയിൻ ഡോറിന് അടുത്തെത്തി....അപ്പോൾ കിച്ചണിന്റെ അടുത്തു നിന്ന് എന്തോ ശബ്ദം കേട്ടു...
അവളുടെ ഹൃദയമിടിപ്പ് കൂടി....തലയിൽ നിന്ന് വിയർപ്പ് തുള്ളികൾ ചെവിയുടെ അരികത്തുകൂടെ ഒലിച്ചിറങ്ങാൻ തുടങ്ങി....
അവൾ പതുക്കെ കിച്ചണിലേക്ക് നടന്നു....എങ്ങും നിശബ്ദത മാത്രം.....
കിച്ചണിന്റെ വാതിലിന്റെ ഹാൻഡിൽ പതുക്കെ തുറന്നു...
അപ്പോഴേക്കും കറന്റ് വന്നു...അവിടെ എങ്ങും ആരുമില്ലായിരുന്നു... അവിടെ ഒരു ഒരു മാസ്‌ക്ക് ഉണ്ടായിരുന്നു..അത് കയറിൽ കെട്ടിയ നിലയിൽ....
അപ്പോൾ മെയിൻ ഡോറിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടു...
അവൾ ഡോർ തുറന്നു....

\"ചേച്ചി.....\"

\"നീയോ....\" അത് അപ്പുവായിരുന്നു... ദക്ഷയുടെ വീട്ടിന്റെ അയല്പക്കത്തുള്ള വീടാണ് അപ്പുവിന്റേത്... 

\"ചേച്ചി നേരത്തെ വീട്ടിൽ നിന്ന് പോയപ്പോൾ ഇത് അവിടെ വീണ് കിടയ്ക്കുന്നുണ്ടായിരുന്നു....തരാൻ വന്നതാ....\"

\"ഞാനോ....\"

\"നേരത്തേ വീട്ടിലോട്ട് വന്നില്ലേ.....അപ്പോ ചാവി മാത്രമേ കൊണ്ടുപോയുള്ളൂ \"

ആ പയ്യൻ ഒരു heart shape ലോക്കറ്റ് കൊരുത്ത മാല ദക്ഷയ്ക്ക് നേരെ നീട്ടി....
അവൾ അത് വാങ്ങി.....

\"ആഹ്....അമ്മേ വരുന്നു....ഞാൻ പോവട്ടെ \" 
അവൾ വാതിലടച്ച് കുറ്റിയിട്ടു....
നേരെ റൂമിലേക്ക് പോയി....
അവൾ ആ മാസ്‌കും  ചെയ്‌നും ടേബിളിൽ  വച്ചു....
അപ്പോളാണ് അവൾ അത് ശ്രദ്ധിച്ചത് ആ ചെയ്‌നിന്റെ heart shape ലോക്കറ്റ് openable  രീതിയിൽ ആയിരുന്നു....
അവൾ അത് തുറന്ന് നോക്കി...അതിൽ രണ്ട് ഫോട്ടോകൾ.....ഒന്ന് ഒരു കുടുംബ ഫോട്ടോയാണ്....
ഒന്നിൽ രണ്ട് പേർ മാത്രം... പെണ്കുട്ടികൾ ആണെന്ന് തോന്നുന്നു....

\"ഈ ലോക്കറ്റും ആ ജോക്കറും തമ്മിൽ എന്തോ connection ഉണ്ട് \"

മാസ്ക് നോക്കിയപ്പോൾ അത് വളരെ പഴയ മോഡലാണ്....അതിന്റെ പിന്നിൽ ഒരു നോട്ട് ഒട്ടിച്ചു വച്ചിട്ടുണ്ട്...അവൾ ഗ്ലൗസ്സിട്ടു...എന്നിട്ട് ആ നോട്ട് കീറിയെടുത്തു....
അവൾ അത് വായിച്ചു....

\"ജോക്കർ.....നിനക്ക് പിന്നിൽ ആരായാലും.....ഞാൻ അവനെ വെറുതെ വിടില്ല.....\" അവൾ മനസ്സിൽ പറഞ്ഞു..

____________________________

ഈ സമയം ആദിയുടെ ഫ്ലാറ്റിൽ....
ആരോ ഡോറിൽ മുട്ടുന്ന ശബ്ദം കേട്ട് അഞ്ജലി ഡോർ തുറന്നു....

\"ഹാ.....എത്തേണ്ട സമയം ആയില്ലല്ലോ ഇന്ന് എന്താ ഇത്ര നേരത്തെ \"

\"അങ്ങോട്ട് മാറി നിക്കെടി....\" ആദി അഞ്ജലിയെ തള്ളി മാറ്റി കൊണ്ട് ഫ്ലാറ്റിലേക്ക് കയറി...

\"അപ്പ.....\" ആദിയെ കണ്ടതും മിയ ആദിയുടെ അടുത്തേക്ക് ഓടി പോയി...

\"അപ്പ എന്താ...late ആയെ.....\"

\"അപ്പയ്ക്ക് കുറച്ചു വർക്ക് ഉണ്ടായിരുന്നു കുഞ്ഞാറ്റേ....\"

\"അപ്പ....എനിക്ക് ആന കളിക്കണം \"

\"ഇയ്യോ.... ഇപ്പോ പറ്റില്ല... അപ്പേടെ കഴുത്തിനിട്ട് 
ഒരു പെണ്ണ് നല്ല പണി തന്നു....നാളെ ആവട്ടെ കേട്ടോ\"

\"അതാരാ...ആ പെണ്ണ്....ചേച്ചിയല്ലാതെ വേറെ ഒരാൾക്ക് ആദിയേട്ടന്റെ കഴുത്തിന് പിടിക്കാൻ കഴിഞ്ഞോ.....\" അഞ്ജലി ചിരിച്ചു കൊണ്ട് ചോദിച്ചു..

\"ഹമ്മ്‌.....അത് എന്റെ റാങ്കിലെ ഒരു പെണ്ണാ നിന്റെ ചേച്ചിയെ പോലെ തന്നെയാ....പുള്ളിപുലിയുടെ സ്വഭാവം...\"

\"കക്ഷിയുടെ പേരെന്താ.... \"

\"ദക്ഷ...\"

______________________

ദക്ഷ രാവിലെ കോഫി കുടിച്ചു കൊണ്ട് പത്രം വായിക്കാൻ തുടങ്ങി...

\"കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങൾ വെച്ചു നോക്കുമ്പോൾ ജോക്കർ എന്റെ പിന്നിൽ തന്നെയുണ്ട് അവന്റെ ലക്ഷ്യം എന്താവും \"

അപ്പോൾ അവളുടെ ഫോൺ ബെല്ലടിച്ചു
അത് ശ്രീനിവാസൻ ആയിരുന്നു...

\"ഹലോ എന്താ \"

\"ഹോ....ഫോൺ എടുത്തല്ലോ \"

\"എന്താ കാര്യം \"

\"ഇന്നലെ മാഡം സ്റ്റണ്ട് സീൻ കഴിഞ്ഞു ഇവിടുന്ന് ഇറങ്ങി പോയതല്ലേ...എന്നാ heart patient ആയ എനിക്കൊരു ഒരു ഫോൺ കാൾ ഹേ...ഹേ....\"

\"എനിക്ക് വട്ട് പിടിക്കുന്നുണ്ടായിരുന്നു അപ്പോഴാ... ഓരോ Prank.... എന്നിട്ട് ആ prankster... എവിടെ എനിക്കൊന്നു നേരിട്ട് കാണണമായിരുന്നു ചിലതൊക്കെ ചോദിക്കാനും പറയാനുമുണ്ട് \"

\"ഹോ...ചോദിച്ചല്ലോ സമാധാനം അവൻ അവന്റെ ഫ്ലാറ്റിൽ കാണും അങ്ങോട്ട് ചെന്നോ  അഡ്രസ്സ് ഞാൻ msg ചെയ്യാം \"

\"ഹമ്മ്‌...\"

ദക്ഷ വേഗം കുളിച്ചു ഡ്രെസ്സ് മാറി ഇറങ്ങാൻ നോക്കി...ഇന്നലെ കിട്ടിയ ലോക്കറ്റും നോട്ടും.. കയ്യിൽ കരുതി...അവൾ വീട് പൂട്ടിയിട്ട് പുറത്തിറങ്ങി...കാറിൽ കയറി.....
അപ്പോൾ പൂജയുടെ ഫോൺകാൾ....

\"ഹലോ എന്താ പൂജാ...\"

\"എടി....ഒരു important ലിങ്ക് കിട്ടി \"

\"എന്ത് ലിങ്ക് \"

\" first ബോഡിയുടെ chemical ടെസ്റ്റിന് വേണ്ടി internal organs റിമൂവ് ചെയ്യുമ്പോൾ stomachil നിന്ന് ഒരു പ്ലാസ്റ്റിക് കവർ കിട്ടി \"

\"പ്ലാസ്റ്റിക് കവറോ ഞാൻ ഇപ്പോ വരാം \"

ദക്ഷ ആദിയുടെ ഫ്ലാറ്റിലേക്ക് പോവാതെ നേരെ ലാബിലേക്ക് പോയി...
_________________________

ദക്ഷ ലാബിൽ എത്തി...

\"ഡി.... എന്താ ലിങ്ക് എന്ന് പറഞ്ഞത് \"

\"നീ ഇത് നോക്ക്....\"

\"ഇതെന്താ....\"

\"ഇത് zip lock ഉള്ള പ്ലാസ്റ്റിക്ക് ബാഗാണ് ഇത് oesophagaസിൽ ഒരു സ്ട്രിംഗ് ഉപയോഗിച്ച് കൊളുത്തി വച്ചിട്ടുണ്ടായിരുന്നു.. സീ ദിസ് കുറേ കീറിയ പോലുള്ള കാർഡ് \"

\"ഇത് jigsaw puzzle ആണല്ലോ \"

\"ജോക്കർ ടൈം പാസ്സിന് ബോഡിയിൽ jigsaw കളിച്ചതായിരിക്കും \" പൂജ പറഞ്ഞു.

ദക്ഷ ഗ്ലൗസ്സിട്ട് ആ jigsaw puzzle കൂട്ടിയോജിപ്പിച്ചു...അത് കാർഡ്സിലെ clubs ആയിരുന്നു...

\"clubs....wait a minute... ആ second ബോഡി പാർട്സിൽ നിന്ന് ഒരു കാർഡ് കിട്ടിയിരുന്നു... അതെവിടെ...\"

\"ഇതാ....\" പൂജ ഒരു cover ദക്ഷയ്ക്ക് നേരെ നീട്ടി....

\"നോക്ക് ഇത് diamonds അതും ace.... ഇതും.... that means.... അവൻ നമുക്ക് ഒരു clue തന്നിരിക്കുകയാണ്.....\"

\"ഇത് ചിലപ്പോൾ ഇൻവെസ്റ്റിഗേഷൻ വഴി തിരിച്ചു വിടാനുള്ള വല്ല ഹിന്റും ആവും....\"

\"നോ...നീ ഇത് നോക്ക് ഇന്നലെ എനിക്ക് കിട്ടിയതാ...\"

\"ലോക്കറ്റോ ....ഇതിൽ രണ്ട് ഫോട്ടോ ഉണ്ടല്ലോ ..\"

\"ഹമ്മ്‌....അവൻ ഈ ഹിന്റ്കളിലൂടെ നമ്മളോട് എന്തോ communicate ചെയ്യാൻ ആഗ്രഹിക്കുന്നു...\"

\"നീ ഇന്നലെ ശ്രീനി അങ്കിളിന്റെ വീട്ടിൽ നടന്ന കാര്യം പറഞ്ഞപ്പോൾ ഒരു doubt തോന്നി....\"

\"എന്ത് doubt ...\"

\"ആദിയാണോ ഈ ജോക്കർ.....ജോക്കർ ഓരോ murder നടത്തി ഫോൺ കാൾ ചെയ്യുമ്പോഴും ആദി മിസ്സിങ് ആയിരുന്നു....നിനക്ക് എന്ത് തോന്നുന്നു \"

\"എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട് അത് കൂടി ചോദിക്കാനാ ഞാൻ ആദിയുടെ ഫ്ലാറ്റിലേക്ക് പോവുന്നേ...അപ്പോഴാ നിന്റെ കാൾ \"

\"നീ എന്തായലും പോയി നോക്ക് \"

\" പിന്നെ ആ രണ്ടാമത്തെ ബോഡി parts ആരുടേതാണെന്ന് confirm ചെയ്തോ ഐ mean gender...\"

\"ഇല്ല... കുറച്ചു blood samples കൊടുത്തയച്ചിട്ടുണ്ട് \"
_____________________

ദക്ഷ ആദിയുടെ ഫ്ലാറ്റിൽ എത്തി.
അവൾ കാളിങ് ബെൽ press ചെയ്തു...
അപ്പോൾ അഞ്ജലി വന്ന് കതക് തുറന്നു....

\"ഞാൻ....\"

\"ദക്ഷ ചേച്ചിയല്ലേ....\" അഞ്ജലി പറഞ്ഞു.

\"യെസ്.....\"

\"വാ കയറി ഇരിക്ക്...ആദിയേട്ടൻ കുളിക്കാൻ പോയി..ഞാൻ അഞ്ജലി സിസ്റ്റർ ആ...\"

\"ഓഹ്ഹ്....\" ദക്ഷ അവിടെയുള്ള സോഫയിൽ ഇരുന്നു..

അപ്പോൾ മിയ അവിടേക്ക് വന്നു....

\"കുഞ്ഞിയേച്ചി..എന്റെ മുടി കെട്ടി തരുമോ \"

അപ്പോൾ മിയ ദക്ഷയെ കണ്ടു.....

\"അല്ലെങ്കിൽ വേണ്ട എനിക്ക് അമ്മ കെട്ടി
തന്നാമതി..\"
മിയ ദക്ഷയുടെ മടിയിൽ കയറി ഇരുന്നു....

\"അമ്മേ പ്ലീസ്....\" അവൾ ബോയും ദക്ഷയ്ക്ക് നേരെ നീട്ടി....
\"ശെരി \"ദക്ഷ അവൾക്ക് pony tail സ്റ്റൈലിൽ മുടി കെട്ടികൊടുത്തു....ആ സന്തോഷത്തിൽ മിയ ദക്ഷയുടെ കവിളിൽ ഉമ്മ കൊടുത്തു....

\"മിയമോളെ....വേഗം സ്കൂളിൽ പോവാൻ നോക്ക് ടൈം ആയി...\" ഫ്ലാറ്റിന്റെ ഡോറിന്റെ അടുത്ത് വന്നു നിന്ന ഡ്രൈവറെ നോക്കി കൊണ്ട് അഞ്ജലി പറഞ്ഞു..
അഞ്ജലി മിയയെ ഡ്രൈവറുടെ കൂടെ അയച്ചു...
മിയ ടാറ്റ യൊക്കെ പറഞ്ഞു....ദക്ഷയ്ക്ക് കണ്ണിറുക്കി കൊണ്ട് ഒരു ഫ്ലയിങ് കിസ്സ് കൊടുത്തു...

\"മിയയുടെ അമ്മ....ഇവിടെ ഇല്ലേ...\"

\"ഇല്ല....കാവ്യയേച്ചി ഇവിടെയില്ല...ഞാൻ ഇപ്പോ വരാം കേട്ടോ \"

അഞ്ജലി തിടുക്കത്തിൽ അടുക്കളയിലേക്ക് പോയി....
ദക്ഷ റൂമിലൊക്കെ വെറുതെ കണ്ണോടിച്ചു...അപ്പോൾ ചുമരിൽ ഒരു കുടുംബ ഫോട്ടോ കണ്ടു.... ആദിയും മിയയും കാവ്യയയും...ദക്ഷ ആ ഫോട്ടോയും നോക്കി നിൽക്കുമ്പോൾ....ആദി കുളി കഴിഞ്ഞു തല തോർത്തി കൊണ്ട് ലിവിങ് റൂമിലേക്ക് വന്നു..

\"ഓഹ്ഹ്....വന്നോ ഇന്നലെ എന്റെ കഴുത്തിന് പിടിച്ച ആളേ അല്ലല്ലോ ഇത്....കാര്യം മനസ്സിലായി....അഞ്ജലി കാവ്യയെ കുറിച്ചു പറഞ്ഞു കാണും അല്ലേ....ഈ പെണ്ണിനെ കൊണ്ട് \"

\"അതൊന്നുമില്ല ആദി.... മിയ അവളുടെ അമ്മയാണെന്ന് കരുതി എന്നോട് അവളുടെ മുടി കെട്ടി തരുമോ എന്ന് ചോദിച്ചു..\"

\"എന്നിട്ട് കാന്താരി എവിടെ പോയോ....\"

\"ഹാ...പോയി...കാവ്യ നാട്ടിലായിരിക്കും അല്ലേ\" ദക്ഷ ചോദിച്ചു....

ആദി കഴിഞ്ഞ കാലത്തേക്ക് പോയി....
എന്റെയും കാവ്യയുടെയും ലൗ marriage ആയിരുന്നു....
വീട്ടുകാർക്കും സമ്മതം ആയിരുന്നു...കല്യാണം കഴിഞ്ഞപ്പോൾ തന്നെ എനിക്ക് ഡൽഹിയിലേക്ക് പോസ്റ്റിംഗ് കിട്ടി.... കാവ്യയെയും കൂട്ടി ഡൽഹിയിലേക്ക് താമസം മാറി....ഒരുപാട് സന്തോഷത്തോടെ ആയിരുന്നു ഞങ്ങളുടെ ജീവിതം..മൂന്ന് മാസം കഴിഞ്ഞപ്പോൾ കാവ്യ pregnent ആയി....മിയ ജനിച്ചു കുറേ ദിവസങ്ങൾ കടന്നുപോയി


..അന്ന് ഒരു ദിവസം...അന്ന്...മിയയക്ക് ഒരു വയസ്സ് മാത്രം പ്രായം...

\"ആദിയേട്ടാ...ഈ പായസം എങ്ങനെയുണ്ട്....\" കാവ്യ ചോദിച്ചു.

അവൾ പായസം ഒരു ഗ്ലാസ്സിലാക്കി ആദിക്ക് കുടിക്കാൻ കൊടുത്തു...

\"നിന്നെ പോലെ തന്നെ.....നല്ല മധുരമുണ്ട്....\"
ആദി കാവ്യയെ ചേർത്തു പിടിച്ചു....

\"ഹമ്മ്‌....നിനക്ക് സാരി തന്നെയാ ചേർച്ച...\"

\"ഒന്ന്...പോ ആദിയേട്ടാ.... എപ്പോഴും കുട്ടികളിയാ...മിയമോള് ഉള്ളതാ....\"

\"അതിന്....അവള് കുഞ്ഞല്ലേ.....\" ആദി കാവ്യയുടെ കെട്ടിവച്ച മുടി പതുക്കെ അഴിച്ചു.....
അപ്പോൾ കാളിങ് ബില്ലിന്റെ ശബ്ദം....

\"ശോ....മനുഷ്യനെ ഒന്ന് റൊമാൻസ് ചെയ്യാനും വിടില്ല....\" ആദി പറഞ്ഞു.

\"ഞാൻ പോയി നോക്കാം \"

കാവ്യ വാതിൽ തുറന്നു....
പെട്ടെന്ന് അവളുടെ ശരീരത്തിൽ എന്തോ ഒന്ന് തറച്ചു കയറി പോലെ അവൾക്ക് തോന്നി...നോക്കുമ്പോൾ മുന്നിൽ ഒരാൾ നിൽക്കുന്നു അയാളുടെ കയ്യിലെ കത്തി അവളുടെ വയറ്റിൽ കുത്തി ഇറക്കിയിട്ടുണ്ട്....അവളുടെ വെളുത്ത സാരി മുഴുവൻ ചോര പടരാൻ തുടങ്ങി..
...വന്നയാൾ ഓടി രക്ഷപെട്ടു...
അവൾ പുറകിലേക്ക് വീഴാൻ തുടങ്ങിയപ്പോൾ ആദി അവളെ കയ്യിൽ എടുത്തു... അവൻ ആ കത്തി വലിച്ചൂരി... അവളുടെ സാരിയുടെ ഒരറ്റം കീറിയെത്തു ആ മുറിവിൽ കെട്ടി...ആദി അവളെ ചേർത്തു പിടിച്ചു...

\"ആദിയേട്ടാ.. നമ്മുടെ.... മിയയെ നോക്കിക്കൊണേ.... അവളെ വഴക്ക് പറയല്ലേ...പാവമല്ലേ....\" കാവ്യയുടെ കണ്ണുകൾ എന്നെന്നേക്കുകമായി അടഞ്ഞു....
ആദി അവളെ ചേർത്തു പിടിച്ചു  അലമുറയിട്ട് കരഞ്ഞു....

\"ഡൽഹിയിൽ ഒരു കേസുമായി ബന്ധപ്പെട്ട്.... എനിക്ക് കുറേ ക്രിമിനൽസിനെ അറസ്റ്റ് ചെയ്യേണ്ടി വന്നു...അതിന്റെ പ്രതികാരം തീർത്തത് ഇങ്ങനെയും... എനിക്ക് പകരം എന്റെ കാവ്യയുടെ ജീവൻ.....അന്ന് തൊട്ട് മിയയ്ക്ക് അച്ഛനും അമ്മയുമൊക്കെ ഞാൻ തന്നെയാ \"

\"സോറി ആദി എനിക്ക് ഒന്നും അറിയില്ലായിയുന്നു....
എല്ലാം ശെരി ആവുമെന്നെ....പിന്നെ ഞാൻ ഇങ്ങോട്ട് വന്നത് ഒരു കാര്യം ചോദിക്കാനാണ് പക്ഷേ ഇതൊക്കെ കേട്ടപ്പോൾ ഞാൻ ആദിയെ തെറ്റിദ്ധരിച്ചു എന്ന് തോന്നി....\"

\"എന്താ കാര്യം...\"

\"ആദിയാണ് ജോക്കർ എന്നാ ഞാൻ വിചാരിച്ചത് \"

\"  ഞാൻ റിയൽ ആയിട്ട് നല്ല ഒരു ജോക്കർ ആണ്...\" ആദി ചിരിച്ചു കൊണ്ട് പറഞ്ഞു..

\"ജോക്കർ എന്റെ പുറകെ തന്നെയുണ്ട് ഈ ലോക്കറ്റ് ഇന്നലെ കിട്ടിയതാണ് അവൻ എന്റെ വീട്ടിലും എത്തി....\"

ആദി ആ ലോക്കറ്റ് തുറന്ന് നോക്കി...

\"ഒരുപക്ഷേ ഈ ഫോട്ടോയിൽ ഉള്ളവർ ഈ ജോക്കറിന് വേണ്ടപ്പെട്ടവർ ആയിരിക്കും....തന്റെ തെറ്റിദ്ധാരണ എല്ലാം മാറിയ സ്ഥിതിക്ക് നമുക്ക് ഇന്ന് തന്നെ ഈ ജോക്കറിന്റ പുറകെ പോവണം ഇനിയും victims ഉണ്ടാവാൻ പാടില്ല......\"




(തുടരും.....)




😍😍😍😍ഇത്ര പെട്ടെന്ന് 1k കിട്ടും എന്ന് കരുതിയില്ല എല്ലാ വായനക്കാർക്കും ഒരുപാട് ഇഷ്ടം...💕💕  ഇനി മുടങ്ങാതെ ഇടാം....കേട്ടോ.....


THE REVENGE - PART 9

THE REVENGE - PART 9

4.5
1776

                                                            \"ഹമ്മ്‌....എന്നാ പിന്നെ ഈ കോഫി കുടിച്ചിട്ട് തുടങ്ങിക്കോ ദക്ഷേച്ചി \" അഞ്ജലി അപ്പോഴേക്കും കോഫിയും ആയിട്ട് വന്നു\"ആഹ്...അപ്പോ രണ്ടും കൂട്ടായോ....\"\"പിന്നെ...കൂട്ടാവാതെ ചേച്ചി ഞങ്ങളുടെ കോളേജിലെ ബോക്സിങ് ചാംപ്യൻ അല്ലായിരുന്നോ...അതല്ലേ എനിക്ക് കണ്ടപ്പോ തന്നെ ആളെ പിടികിട്ടിയത് \"\"അപ്പോ താനൊരു റിയൽ പുള്ളിപ്പുലി തന്നെയാണല്ലോ \"\"കോളേജിൽ പഠിക്കുമ്പോൾ സ്റ്റേറ്റ് ലെവൽ ബോക്സിങ് ചാംപ്യൻ ഒക്കെയായിരുന്നു...ബട്ട് സർവീസിൽ കയറിയപ്പോൾ അതൊക്കെ മറന്നു...ഒരാളെങ്കിലും ഓർക്കുന്നുണ്ടല്ലോ \"\"താൻ ഇവളെ...സൂ