Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ part -18

അന്ന് കോളേജിൽ എന്നത്തെയും പോലെ ചെറിയ രീതിയിൽ കോലാഹലങ്ങളൊക്കെ നടന്നിട്ടുണ്ടായിരുന്നു. ഇവള്ടെ ശല്യം തന്നെ main അവൾ എന്നും പറയാറുള്ളത് പോലെ എന്റെ പിറകെ വന്ന് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു ശല്യപ്പെടുത്തിക്കൊണ്ടിരുന്നു . എത്രയൊക്കെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടും ഒന്നും അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല എല്ലാം പിടിച്ചെടുക്കണമെന്ന ഒരു തരം വാശി മാത്രം. അവസാനം നിവർത്തി കേട്ട് ഞാൻ അവളെ അടിച്ചു......ആദ്യമായി ഒരു പെണ്ണിനെ തല്ലി .... ഇച്ചിരി വിഷമം തോന്നിയേലും അത് അവൾ അർഹിക്കുന്നതാ യിരുന്നു......

അപ്പോളാ ഇഷമോൾ അതിലൂടെ പോയെ എന്നെ കണ്ടപ്പോൾ എന്റടുത്തേക്ക് ഓടി വന്നു ....വീട്ടിലേക്ക് പോവുമ്പോൾ അവളെയും കൊണ്ടാ ഞങ്ങൾ എന്നും പോവാറുള്ളത് അത്കൊണ്ട് ഇന്ന് അവളെ വെയിറ്റ് ചെയ്‌തു സമയം കളയേണ്ടന്ന്.....

\"കുറച്ച് സെമിനാർന്  പ്രിപെയർ ചെയ്യാനുണ്ട് ഹോസ്റ്റലിലെ ഫ്രണ്ട്നൊപ്പം പോകും എല്ലാം കഴിഞ്ഞ് ഹാരിയെ വിളിക്കാം .... ഹാരിയോട്  പറയാൻ അവനെ കണ്ടില്ല ........അതാ....\"

അവന്റെ കൈയിൽ പിടിച്ച് സംസാരിക്കുന്നവളെ കണ്ണിൽ പകയോടെ നോക്കി നിൽക്കുവായിരുന്നു അജ്ന.....

\" അതിനെന്താ മോളെ അവൻ വന്നില്ലേ ഞാൻ വരാം..... ശ്രദ്ധിച്ചു പോ.... എന്തേലും ഉണ്ടേൽ വിളിക്കു...... \"

അവൾ പോയി കഴിഞ്ഞപ്പോൾ അജ്ന എന്റെ അടുത്ത്  വന്നു .....

\"ഇവളും നീയും തമ്മിൽ എന്താ ബന്ധം.......\"

\"നിനക്കെന്താ പറഞ്ഞാ മനസ്സിലാവില്ലേ എനിക്ക് നിന്നോട് അങ്ങനെ ഒരു വികാരം എന്നു വരെ തോന്നിയിട്ടില്ല...... ഇനി തോന്നാനും പോണില്ല...... പിന്നെ ഞങ്ങൾ തമ്മിൽ എന്തു ബന്ധമെന്നു നിന്നെ ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല.......\"

\" ഓ അപ്പൊ എല്ലാം ഞാൻ വിചാരിച്ച പോലെ തന്നെയാണ്........ അവളെ ഇഷ്ടമായത്‌കൊണ്ടാണ് നീ എന്നെ വേണ്ട വയ്ക്കുന്നതല്ലേ........ \"

\"അതെ...... അത് തന്നെയാ......ഇനിയെങ്കിലും ശല്യം ചെയ്യാതെ പൊയ്ക്കൂടേ..........\"


എന്നെ ദേഷ്യത്തോടെ നോക്കിയാണ്  അന്ന് അവൾ പോയത്.....

പിന്നെ ഞാൻ അവളെ കാണുന്നത്...... അവരുടെ മരണശേഷമാണ്........ അന്നവൾ എന്നോട് പറഞ്ഞത്..... നീ കാരണമാണ് അവൾ  മരിച്ചതെന്നാ ...... ഞാൻ അവളെ സ്നേഹിക്കുന്നെന്ന് പറഞ്ഞത് കൊണ്ടാണ് അങ്ങിനെ ചെയ്തതെന്നും.........

അന്നെനിക്ക് തളർന്നിരിക്കാനെ ആയുള്ളൂ..... പക്ഷേ ഇനിയും ഞാൻ അവളെ വെറുതെ വിടാൻ പോവുന്നില്ല...... ഇതിനുള്ളതവൾ അനുഭവിക്കും.....

പിറ്റേന്ന് രാവിലെ ഞങ്ങൾ കാണുന്നത് ആ കുട്ടിയുടെ അച്ഛൻ  ഇവിടെ വന്നതാണ്...... മകൾ ചെയ്തതെല്ലാം അറിഞ്ഞെന്നും..... കുറച്ച് ദിവസമായി അവൾ നോർമൽ അല്ലെന്നും.....അവളെ ഇപ്പോൾ ഒരു മെന്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്‌തെന്നും..... കൂടാതെ അവൾ ചെയ്തതിനെല്ലാം മാപ്പുപറയാൻ കൂടി ആണെന്നും......

അവൾ ചെയ്തതിനുള്ളത് അവളിപ്പോൾ അനുഭവിക്കുന്നുണ്ട്..... ഇനി നിങ്ങളുടെ ജീവിതത്തിലേക്ക് അവൾ വരില്ല...... പൊറുക്കാൻ പറ്റാത്ത തെറ്റാണ് അവൾ ചെയ്തതെന്നറിയാം..... എന്നാലും മോൻ ക്ഷമിക്കണം...... എന്നും പറഞ്ഞ് കരഞ്ഞു കൊണ്ട് ആ അച്ഛൻ ഇവിടെനിന്നും പോയി.....

അതുകൊണ്ടൊന്നും അവന്റെ ഉള്ളിലെ ദേഷ്യത്തെ ശമിപ്പിക്കാൻ കഴിഞ്ഞില്ല....

പിന്നീട് ഹാരിടെ അമ്മ ഇവിടെ  വന്നു......

\"എനിക്ക് എന്റെ രണ്ടു മക്കളെ നഷ്ടപ്പെട്ടു..... ഇനി നിന്നെ കൂടെ നഷ്ടപ്പെടാൻ വയ്യ മോനെ..... എല്ലാം അവരുടെ വിധിയാണ്......എന്റെ മോൻ ഇനി ഒന്നിനും പോവേണ്ട..... ഞങ്ങൾക്ക് നിന്നെയെങ്കിലും വേണം..... എന്റെ മോൻ ദേഷ്യം ഒക്കെ മറക്ക്.......\"

\" ആ അമ്മയുടെ വാക്കുകൾ ആണ് അവനെ അതിൽ നിന്നും പിന്തിരിപ്പിച്ചത്...... പക്ഷേ അന്ന് മുതൽ എന്റെ മോൻ വേറൊരു മനുഷ്യനായി മാറുകയായിരുന്നു...... ആർക്കും പരിചയമില്ലാത്ത ഒരു സിദ്ധു...... ചിരിക്കാൻ മറന്ന സിദ്ധു.......\"

\" എന്റെ അന്നക്കുട്ടി വിഷമിക്കാതെ നമുക്കിച്ചായനെ തിരിച്ചു കൊണ്ട് വരാന്നേ.....പഴയ സിദ്ധു ആക്കി മാറ്റാം......\"

ജാനുവിന്‍റെ പെട്ടെന്നുള്ള പറച്ചിലും അവൾടെ ഇച്ചായൻ വിളിയും അന്നക്കൊചിന്റെ  മുഖത്തൊരു പുഞ്ചിരി വിരിയിച്ചു .....ഒരുപാടർത്ഥങ്ങളുള്ള ഒരു പുഞ്ചിരി.....

2ന്റേം കഥപറച്ചിലു കഴിഞ്ഞു ഉറങ്ങാൻ കിടന്നപ്പോൾ തന്നെ സമയം 4 കഴിഞ്ഞു.....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

പിറ്റേന്ന് രാവിലെ 3 എന്നതിന്റേം ബഹളം കേട്ടാണ് വല്യമ്മച്ചി കണ്ണ് തുറന്ന് നോക്കുന്നെ......3ഉം റെഡി ആയി നിൽപ്പാ.... ഇവരെങ്ങോട്ടാ ഈ അതിരാവിലെ എന്നും ആലോചിച്ച് വാച്ചിലോട്ട് നോക്കിയപ്പോൾ കണ്ടു.....സമയം 8:45 .... ജാനുവിനെ കോളേജിലേക്ക് കൊണ്ട് പോകാൻ കുത്തിപ്പൊക്കാൻ  നിൽക്കുവാ പിള്ളേര്......
എവിടെ നമ്മുടെ കുംഭകർണ്ണന്റെ സന്തതി ഉണരുന്ന ലക്ഷണമില്ല....... അവളില്ലെങ്കിൽ അവരും കോളേജിലേക്ക് പോകുന്നില്ലാന്നായി..... അവസാനം... മമ്മിടെ ദേഷ്യം കണ്ടതും എല്ലാവരും റെഡിയായി വിട്ടു.....
അവളെനീറ്റാൽ മെൽവിൻ അവളെ കൊണ്ടാക്കും എന്ന കരാറിൽ ആണ് അവര് പോയത്‌ തന്നെ .....

പിന്നെ കൊച്ചെണീക്കാൻ തന്നെ 11 മണിയായി...... എണീറ്റതും അവരെ കുറിച്ച് ചോദിച്ചു.....

\"അവര് കോളേജിലോട്ട് പോയി മോൾ  വേഗം റെഡി ആയി വാ.......മെൽവിൻ മോളെക്കൊണ്ടാക്കും......\"

\"ഈ അന്നക്കുട്ടിക്ക് ഒരു സ്നേഹം ഇല്ല.....ഞാൻ എങ്ങും പോണില്ല......\"

അവൾ പിന്നേം മൂടിപ്പുതച്ചു കിടന്നു.....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഇന്ന് എമർജൻസി വർക്കുണ്ടായിരുന്നത്‌ കൊണ്ട് പോകാൻ  റെഡിയായി നിൽക്കുന്ന സമയത്താണ് ജഗ്ഗു റൂമിലോട്ട് കയറി വന്നത്........ മെൽവിനോട് എന്തോ സംസാരിക്കുന്നുണ്ടായിരുന്നു. എന്താന്നറിയാൻ വേണ്ടി അവരെ ശ്രദ്ധിച്ചപ്പോഴാണ് ജാനു എണീക്കുന്നില്ലെന്നും അവൾ എണീറ്റതും കോളേജിൽ കൊണ്ട് വിട്ടുതരണമെന്നും പറഞ്ഞ് അവൻ പോയത്‌ .... പിന്നീട് റെഡി ആവാനും ഓഫീസിൽ പോകാനും ഒന്നിനും ഒരു സമാധാനം ഉണ്ടായിരുന്നില്ല ..... മെൽവിനെ ഇവിടെ വിട്ടിട്ട്.....പക്ഷേ ഓഫീസിലേക്ക് പോകാതിരിക്കാൻ പറ്റില്ല..... എങ്ങനെയേലും മെൽവിനെയും കുത്തിപ്പൊക്കി കൊണ്ടോവണം അല്ലെങ്കിൽ എനിക്കൊരു സമാധാനം കിട്ടില്ല..... അല്ലേലെ അവൻ അവളുടെ പിറകെ ഒലിപ്പിച്ച് നടപ്പാ..... പിന്നെ ബാക്കി പിള്ളേരും കൂടെ ഇല്ലാത്തത് കൊണ്ട് പറയാനുണ്ടോ.........

എന്തൊക്കെയോ പറഞ്ഞ് അവനെയും കൂടെ കൂട്ടി..... 11 മണിക്ക് മുമ്പ് തിരിച്ചെതിക്കാന്നു പറഞ്ഞതോണ്ടാ  അവൻ വന്നത് തന്നെ........ അവൻ ആരോട് ഇടപെട്ടാലും എനിക്കെന്താ..... ഞാനെന്തിനാ ഇത്ര അസ്വസ്ഥൻ ആകുന്നത്......അവളെ ആർക്കും വിട്ടു കൊടുക്കാൻ തോന്നുന്നില്ല എന്തുകൊണ്ട്.......അതറിഞ്ഞുകൂടാ.......

തിരിച്ചുവരുമ്പോൾ കാണുന്നത് ഫ്രോക്കൊക്കെ ഇട്ട് എയ്ഞ്ചലിനെ പോലെ നിൽക്കുന്ന മമ്മിയെയും ചുരിദാർ ഇട്ട് ഫ്രീക്കത്തിയായി നിൽക്കുന്ന അന്ന കൊച്ചിനെയുമാണ്.........


                    തുടരും.......

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️


കാർമേഘം പെയ്യ്‌തപ്പോൾ part -19

കാർമേഘം പെയ്യ്‌തപ്പോൾ part -19

5
1322

അതികം ആലോചിക്കാതെ തന്നെ ഇതിന്റെ ഉറവിടം എവിടാന്ന് മനസ്സിലായി..... അവളുടെ മുഖത്തേക്ക് നോക്കിയപ്പോ എന്തോ ഓസ്‌കർ നേടിയ സന്തോഷത്തിലാ...... ആ മുഖത്തെ  നിഷ്കളങ്കതയും വല്യമിച്ചിടെ മുഖത്തെ സന്തോഷവും എന്റെ ചുണ്ടിലും അറിയാതൊരു  പുഞ്ചിരി വിരിയിച്ചു....... പക്ഷേ ഞാൻ അത് ആരും കാണാതെ മറച്ചു..... അന്നക്കൊച്ചെങ്ങാനും കണ്ടിരുന്നേൽ തീർന്നേനെ..... അല്ലേലെ പുള്ളിക്കാരി ആക്കാൻ ഓരോ അവസരം നോക്കിയിരിപ്പാ...... എന്തിനാ വെറുതെ ഇരന്നു വാങ്ങുന്നെ..... മെൽവിനെ നോക്കിയപ്പോൾ കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ....... അത് കാണുമ്പോ എവിടുന്നാ ദേഷ്യം വരുന്നെന്നറിയാത്ത അവസ്ഥയാ.......ചെക്കനെ എന്തിനാ ഇവിടു