Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ part -19

അതികം ആലോചിക്കാതെ തന്നെ ഇതിന്റെ ഉറവിടം എവിടാന്ന് മനസ്സിലായി.....
അവളുടെ മുഖത്തേക്ക് നോക്കിയപ്പോ എന്തോ ഓസ്‌കർ നേടിയ സന്തോഷത്തിലാ...... ആ മുഖത്തെ  നിഷ്കളങ്കതയും വല്യമിച്ചിടെ മുഖത്തെ സന്തോഷവും എന്റെ ചുണ്ടിലും അറിയാതൊരു  പുഞ്ചിരി വിരിയിച്ചു....... പക്ഷേ ഞാൻ അത് ആരും കാണാതെ മറച്ചു..... അന്നക്കൊച്ചെങ്ങാനും കണ്ടിരുന്നേൽ തീർന്നേനെ..... അല്ലേലെ പുള്ളിക്കാരി ആക്കാൻ ഓരോ അവസരം നോക്കിയിരിപ്പാ...... എന്തിനാ വെറുതെ ഇരന്നു വാങ്ങുന്നെ..... മെൽവിനെ നോക്കിയപ്പോൾ കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ....... അത് കാണുമ്പോ എവിടുന്നാ ദേഷ്യം വരുന്നെന്നറിയാത്ത അവസ്ഥയാ.......ചെക്കനെ എന്തിനാ ഇവിടുന്നോടിക്കുന്നെ......ഹോ.....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഉറങ്ങി എണീറ്റ് വന്നപ്പോഴാണ് മമ്മിയും വല്യമ്മച്ചിയും കൂടെ ഒരു ഡിസ്കഷൻ...... എന്താന്നറിയാൻ നോക്കിയപ്പോൾ ആരുടെയോ ഫോട്ടോ നോക്കി നിപ്പാ പുള്ളിക്കാരികൾ..... രണ്ടുപേർക്കും ഇതുപോലൊക്കെ ഫോട്ടോയെടുക്കണം എന്നാഗ്രഹം ഉണ്ടത്രെ..... പക്ഷേ ഒന്നും നടന്നില്ല പോലും.....ഇനിയിപ്പോ ഇതൊന്നും നടക്കാനും പോണില്ലത്ര....... അതും ഞാൻ ഇവിടുള്ളപ്പോൾ...... പിന്നൊന്നും നോക്കീല ആ വിഷമമങ്ങു  തീർത്തു കൊടുക്കാൻ തന്നെ തീരുമാനിച്ചു ...... അതിന്റെ പ്രതിഫലനമാ മുന്നേ കണ്ട വേഷം..... ഞങ്ങൾ ഫോട്ടോ ഷൂട്ട്‌ന് പോകുവാ...... മെൽവിച്ച ഒരു ഹെൽപ്പിന്  കൂടെ പോര്......

"എടാ നിന്നെ ആന്റി വിളിച്ചിരുന്നു....... അവിടെ എന്തൊക്കെ കര്യണ്ട് വേഗം വീട്ടിലോട്ട് ചെല്ലാൻ പറഞ്ഞു......."

മെൽവിൻ എന്തേലും പറയുന്നതിന് മുമ്പ് സിദ്ധു ചാടി കേറി പറഞ്ഞു.......

" മോനെ സിന്ധു നീ ഒന്നിങ്ങു വന്നേ....... "

മേൽവിച്ചൻ സ്റ്റെപ്പ് കയറി  പോവുമ്പോ സിദ്ധുനേം കൂടെ  കൂട്ടി......

" ഇനി മോൻ പറ എന്താ മോന്റെ മനസ്സിലിരുപ്പ്....... "

സിന്ധുവിനെ ഒന്ന് ചൂഴ്ന്ന് നോക്കിക്കൊണ്ട് മെൽവിൻ ചോദിച്ചു.......

" എന്താടാ...... എന്തു മനസ്സിലിരുപ്പ്......"

ഒട്ടും ഗൗരവം വിടാതെ തന്നെ സിദ്ധുവും ചോദിച്ചു.....

" മോനേ ഞാൻ നിന്നെ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല...... ആദ്യം ഞാനവളെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോ തൊട്ട് ഓരോന്ന് പറഞ്ഞു നീ മുടക്കുമ്പോൾ മനസ്സിലാവാതിരിക്കാൻ ഞാനെന്ത് പൊട്ടനാണോ...... "

" എന്തൊക്കെയാണ് നീ പറയുന്നത്....... ഞാനെപ്പോ അങ്ങനെയൊക്കെ ചെയ്തു......"

" എന്റെ പൊന്നു മോനെ മതി ഉരുണ്ടു കളിച്ചത്..... എനിക്കെല്ലാം മനസ്സിലാവുന്നുണ്ട്..... ഇതുവരെ ഇല്ലാത്ത ഒരു ഇളക്കം..... "

" ഒന്ന് പോടാ.... "

അത് പറയുമ്പോൾ സിന്ധു അറിയാതെ തന്നെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...... പിന്നെ വേണോ പറയാൻ മേൽവിൻ ആക്കി കൊന്നു.......

" എന്റെ പൊന്നു മോനെ എനിക്ക് അവളോട് അങ്ങനെ ഒന്നും തോന്നിയിട്ടില്ല..... പിന്നെ നിന്റെ നോട്ടവും അവളോടുള്ള പെരുമാറ്റവും കണ്ടപ്പോൾ എന്തൊരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നി ഞാൻ ഒന്ന് എറിഞ്ഞു നോക്കിയതാ........ ഞാൻ ഒറ്റയ്ക്കല്ല വല്യമ്മച്ചിയും കൂട്ടിനുണ്ട്......"

" ഏതു മമ്മിയാടാ എന്നെ വീട്ടിലോട്ട് പോകാൻ പറഞ്ഞേ...... മമ്മി മോനിക്കയുടെ(മേൽവിന്റെ സിസ് ) വീട്ടിലാ...... പോയിട്ട് 2 ദിവസമായി.... ആ മമ്മി തന്നെയാണോ എന്നെ പോകാൻ പറഞ്ഞേ..... വരാൻ ഇനിയും 2ദിവസം കഴിയും ന്നാ കുറച്ച് മുന്നേ വിളിച്ചപ്പോ പറഞ്ഞേ...... പറയെടാ......"

ഒന്നും പറയാതെ നിൽക്കുന്ന സിദ്ധുനെ മെൽവിൻ ഇക്കിളി ആക്കി..... തല്ലാൻ കൈ ഉയർത്തിയ സിദ്ധുനേം തട്ടി മാറ്റി മെൽവിൻ ഒറ്റ ഒറ്റക്കായിരുന്നു...... സിദ്ധുവും പിറകെ വച്ച് പിടിച്ചു.......

ഒട്ടത്തിനിടയിൽ സിദ്ധു എന്തിലോ തട്ടി മറിഞ്ഞ് നിലം പതിച്ചു....അവൻ വിചാരിച്ചത് മെൽവിന്റെ മേലാണ് താൻ വീണത് എന്നാണ്...... അവൻ പതിയെ കണ്ണ് തുറന്നു നോക്കുമ്പോൾ കാണുന്നത്.... കണ്ണുകൾ ഇറക്കി അടച്ച് കിടക്കുന്ന  ജാനുനെയാ...... ഒരുപാട് നേരം അവളുടെ നിഷ്കളങ്കമായ മുഖത്തേക്ക് തന്നെ നോക്കി കിടന്നു ......കണ്ണുകളെ എത്ര പിൻവലിക്കാൻ ശ്രമിച്ചിട്ടും അവനെ കൊണ്ട് അതിനു സാധിക്കുന്നുണ്ടായിരുന്നില്ല........ അവൻ അവളെ ഓരോ തവണ നോക്കുമ്പോഴും അവനവങ്ങളിൽ അടിമപ്പെട്ടു പോകുന്നത് പോലെ തോന്നി..... എന്തെന്നറിയില്ല ആദ്യമായാ തനിക്ക് എങ്ങനെയൊക്കെ.......

" എന്റെ പൊന്നു മോനെ ആ കൊച്ചിനെ ഒന്നും ചെയ്യല്ലേടാ...... "

വല്യമ്മച്ചിടെ  ആ വിളി കേട്ടാണ് ബോധത്തിലേക്ക് വന്നത്........

ഇവൾ എന്താ ഇനിയും എണീറ്റു  മാറാത്തതെന്ന് ചിന്തിച്ചിരിക്കുമ്പോളാ അവൾ എന്റെ മേലെ അല്ല ഞാൻ അവളുടെ മേലെയാ കിടക്കുന്നു എന്ന ബോധം വന്നത്...... പതുക്കെ ഞാൻ അവളിൽ നിന്നും എണീറ്റുമാറി...... പിന്നെ എണീക്കാതെ കിടക്കുന്ന അവളെ വല്യമ്മച്ചി മെൽവിനും ചേരുന്ന പതുക്കെ എണീപ്പിച്ചു...... പാവം എന്റെ ഭാരം താങ്ങാൻ ആവാതെ വീണുപോയതാ...... ഇനിയും എത്ര താങ്ങാൻ കിടക്കുന്നു......അവൻ മനസ്സിൽ ഓർത്തു അവൻ അറിയാതെ തന്നെ അവന്റെ കണ്ണുകൾ അവളിൽ പാറി നടന്നു......

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഫോട്ടോഷൂട്ടിന് പോവാൻ മേൽവിച്ചനെ വിളിക്കാനായി സ്റ്റെയർ കേറുമ്പോൾ തുള്ളിക്കളിച്ചു പോവുന്ന മെൽവിച്ചനെ കാണുന്നെ...തിരിഞ്ഞു നോക്കാനുള്ള സമയം പോലും കിട്ടിയില്ല അതാ കിടക്കുന്നു താഴെ.... കഴുത്തിൽ ഒരു ചൂട് നിശ്വാസം തട്ടിയപ്പോഴാണ് കണ്ണ് തുറന്നു നോക്കിയത്...... എന്റെ മുകളിലായി കിടക്കുന്ന ഇച്ചായൻ...... തുറന്ന കണ്ണു വീണ്ടും അടച്ചു..... ശരീരത്തിലൂടെ ഒരു മിന്നൽ കടന്നുപോകുന്ന പോലെയാ തോന്നിയത്........പിന്നെ വല്യമ്മച്ചിയും മെവിച്ചനും ചേർന്ന് എണീപ്പിച്ച് നിർത്തിയപ്പോഴാണ് ബോധം വന്നത്......

" നീ എന്തിനാടി അങ്ങോട്ട് കേറി വന്നത്....."

" ഞാൻ ഫോട്ടോ ഷൂട്ടിനും പോവാൻ മേൽവിച്ചനെ വിളിക്കാൻ വന്നതാ....... "

" എന്നെക്കൊണ്ട് നടക്കാൻ മേലാ..... "

മെൽവിനെ നോക്കി ദയനീയമായി ജാനു പറഞ്ഞു

" മേലേക്കേറി കിടന്നവന്റെ അടുത്ത് തന്നെ തൂക്കാൻ പറ..... "

അവന് നേരെ കൊഞ്ഞനം കുത്തി വല്യമ്മച്ചിയെയും മമ്മിയെയും കൂട്ടി അവള് പറമ്പിലേക്ക് ഇറങ്ങി.......

ഫോട്ടോഷൂട്ട് എല്ലാം കഴിഞ്ഞ് വന്നതും മെൽവിന് എന്തോ തിരക്കുണ്ടെന്നും പറഞ്ഞവൻ വീട്ടിലോട്ട് പോയി.......
അങ്ങനെ ഈ സാധനത്തെ ഹോസ്റ്റലിലോട്ട് കൊണ്ടുവിടേണ്ട ചുമതല എന്റെ തലയിലും വന്നു....... മനസ്സുകൊണ്ട് ആഗ്രഹിച്ചതാണേലും.... എന്തോ ഒന്ന് അവളെ അംഗീകരിക്കാൻ തയ്യാറാവുന്നില്ല......

അങ്ങനെ റെഡിയായി പുറത്തിറങ്ങിയപ്പോഴാണ് ഓർമവന്നത് എന്റെ കാർ ജഗ്ഗു കൊണ്ടുപോയകാര്യം .... പപ്പയും ഒരു കാറെടുത്ത് പോയി മെൽവിനും കറിലാ പോയെ ..... പിന്നെ ഉള്ളത് ബൈക്കാണ്......

                        തുടരും.......

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഇഷ്ടമാവുന്നുണ്ടോ..... ഞാൻ ആദ്യമായാ എഴുതുന്നെ..... അഭിപ്രായം പറയണേ......


കാർമേഘം പെയ്യ്‌തപ്പോൾ part -20

കാർമേഘം പെയ്യ്‌തപ്പോൾ part -20

4.8
1175

ഞാൻ ബൈക്ക് എടുത്തു വന്നപ്പോഴേക്കും അവളും താഴെ എത്തിയിരുന്നു .... വല്യമ്മച്ചിയോടും മമ്മയോടും യാത്ര പറഞ്ഞു അവൾ എന്റെ ബൈക്കിന്റെ ബാക്കിൽ കയറി...... കുറച്ച് ദൂരം പോയപ്പോൾ തന്നെ അവളുടെ കൈകൾ എന്റെ ഷോൾഡറിൽ സ്ഥാനം പിടിച്ചിരുന്നു.... എന്തുകൊണ്ടോ അതെടുത്തു മാറ്റാനോ... ദേഷ്യപ്പെടാനോ തോന്നിയില്ല..... എന്താണെനിക്ക് പറ്റിയത്...... ഇതുവരെ ഒരു പെണ്ണിനെ പോലും ബൈക്ക്ൽ കേറ്റിട്ടില്ല..... Even കസിൻസ് ..... പക്ഷേ എന്തുകൊണ്ട് ഇവൾ...... എനിക്ക് തന്നെ ഉത്തരം കണ്ടെത്താൻ സാധിക്കുന്നില്ല..... പക്ഷേ ഇപ്പോഴൊക്കെയോ ഇത് ഞാനും ആസ്വദിക്കുന്നില്ലേ....... പക്ഷേ ഇനിയൊരിക്കൽ കൂടെ എന്നെ കൊണ്ട് സാധിക്കില്ല....ഒന്നി