Aksharathalukal

♥️പ്രണയർദ്രം ♥️1

❤പ്രണയർദ്രം ❤1❤

അലാറത്തിന്ടെ ശബ്ദം കാതിൽ വീണിട്ടും ശ്രീ കണ്ണുതുറക്കാതെ തന്റെ പുതപ്പ്  നേരെഇട്ട് അതിനുള്ളിൽ ഒന്നൂടെ ചുരുണ്ടു

ശ്രീ മോളേ ദേ സമയം 7മണിയായി എഴുന്നേറ്റ് പോ

കുറച്ചൂടെ ഉറങ്ങട്ടെ അമ്മേ

ശരി  ആയിക്കോട്ടെ അപ്പോ എന്റെ പൊന്നുമോളിന്ന് കോളേജിലെ പരിപാടിക്ക് പോവുന്നില്ലായിരിയ്കുംല്ലേ

ശ്രീ ഞെട്ടി മുഖത്തുനിന്നും പുതപ്പ് വലിച്ചു മാറ്റി കണ്ണുതുറന്നു

അയ്യോ അമ്മേ ഞാൻ പറഞ്ഞതല്ലേ നേരത്തെ വിളിക്കാൻ ഇനി ഞാൻ എപ്പോക്ലാസിൽ എത്താനാ

അവൾ തലയിൽ കൈ വച്ചുകൊണ്ട് മുന്നിൽ നിന്ന അമ്മയെ നോക്കികൊണ്ട് ചോദിച്ചു

ഇരുന്നു ചിണുങ്ങാതെ ചെന്ന് കുളിക്കാൻനോക്ക് പെണ്ണേ കിച്ചു പോയാപിന്നെ നീ ബസ്സിൽ പോവേണ്ടി വരും

അപ്പോ ഏട്ടൻ പോയില്ലേ

ഇല്ല നിന്നേ കോളേജിൽ ആക്കിയിട്ടേ പോണുള്ളുന്ന്

എന്നാ ഞാൻ ഇപ്പോവരാന്ന് ഏട്ടനോട് പറഅമ്മേ ഒരു 10മിനുട്ട്

എന്ന് പറഞ്ഞുകൊണ്ട് അവൾ ശരീരത്തിൽ നിന്നും പുതപ്പ് വലിച്ചു മാറ്റിബാത്റൂമിലേക്ക് ഓടി

ഉം ഉം പറയാം പെട്ടന്ന് വന്നേക്കണേ മോളേ

ശരി അമ്മ

**********†*******†*********†*********
ഹായ് ഫ്രണ്ട്സ് ഞാൻ  ശ്രീനിത്യ അച്ഛന്റെ ശ്രീമോൾ അമ്മേടെ പൊന്നൂസ് ചേട്ടന്റെ ശ്രീക്കുട്ടി ഞാൻ ഡിഗ്രി പഠിചോണ്ട് ഇരിക്കുവാ സെക്കന്റ് യെർ. പിന്നെ ഏട്ടൻ കൃഷ്ണ കിച്ചുന്ന് വിളിക്കും. പേര് കേട്ട് ആൾ പാവം ആണെന്നൊന്നും വിചാരിക്കല്ലേ ആളെ ഒരുഗ്രൻ വക്കീലാണ് അമ്മ ഭദ്ര വീട്ടമ്മയാണ്
അച്ഛൻ ഒരുപാവം സ്കൂൾ മാഷാണ് പേര് മാധവൻ

അപ്പഴേ നമുക്ക് ബാക്കി പതിയെ പരിചയപ്പെടാം അല്ലെങ്കിൽ ഏട്ടൻ എന്നെ കൂട്ടാതെ പൊയ്ക്കളയും അതോണ്ടാട്ടോ ഒന്നും തോന്നല്ലേ

***********†************†***************


മോളേ ശ്രീ

ദേ വന്നു അമ്മേ

സ്റ്റെയർ ഇറങ്ങി വരുന്ന ശ്രീയെ ഭദ്രയും കിച്ചുവും കണ്ണെടുക്കാതെ നോക്കി നിന്നു

ന്തേ ന്നെ ഇങ്ങനെ നോക്കാൻ

ഏട്ടന്റെ മോൾ സുന്ദരി ആയിട്ടുണ്ട് അതോണ്ട് നോക്കിയതാ

ദേ ഏട്ടാ കളിയാക്കാതെ എന്റെ മുടി ഒന്ന് തോർത്തി തന്നേ

മുഖം കനപ്പിച്ചുള്ള അവളുടെ സംസാരം കേട്ട് കിച്ചുന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു

ശ്രീ മോളേ നീ ഇള്ളാ കുഞ്ഞൊന്നും അല്ലല്ലോ. ഏട്ടൻ ബ്രേക് ഫാസ്റ്റ് കഴിക്കാൻ ഇരിക്കുന്നത് കണ്ടുടെ നിനക്ക്

അതൊന്നും സാരമില്ലമ്മേ എത്രവളർന്നാലും ഇവള് നമുക്ക്
കുഞ്ഞല്ലേ

അവളെ പറഞ്ഞത് ഇഷ്ടപെടാത്തപോലെ കിച്ചു വാത്സല്യത്തോടെ അവളെ ചേർത്ത് പിടിച്ചു

സ്നേഹത്തോടെ അവനതു പറഞ്ഞപ്പോൾ ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു

അമ്മേ അച്ഛൻ എവിടെ

ശ്രീ ചുറ്റും നോക്കികൊണ്ട് അമ്മയോട് ചോദിച്ചു

ഞാനിവിടുണ്ടേ

അച്ഛനിതെവിടെ പോയതാ രാവിലെ തന്നെ

മോനേ ഞാനൊന്ന് അമ്പലത്തിൽവരെ പോയതാ

ഉം..... ഈ ഇടെയായി ദൈവസ്നേഹം കുറച്ചു കൂടുന്നുണ്ടല്ലോ
മാധവാ

ശ്രീ ഇടുപ്പിൽ കൈ കുത്തിക്കൊണ്ട് അച്ഛനെ നോക്കി കള്ളച്ചിരിയോടെ ചോദിച്ചു

ഡി അച്ഛനെ പേര് വിളിക്കുന്നോ
എന്ന് ചോദിച്ചുകൊണ്ട് ഭദ്ര ശ്രീയെ തല്ലാനായികൈ ഉയർത്തി അത് കണ്ട് അവൾ അച്ഛന്റെ നെഞ്ചിലേയ്ക്ക് പൂച്ചക്കുഞെന്ന  പോലെ പറ്റിച്ചേർന്നു നിന്നു

പോട്ടെ ഭദ്രേ നമ്മുടെ മോളല്ലേ അവള് വിളിച്ചോട്ടെ ന്നേ

അവളുടെ തലയിൽ വാത്സല്യത്തോടെ തഴുകിക്കൊണ്ട് അദ്ദേഹം പറഞ്ഞു

ഭദ്രക്കുട്ടി കേട്ടല്ലോ
ശ്രീ അമ്മേടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് ചോദിച്ചു

ഉവ്വ് ഉവ്വ് കേട്ടു അച്ഛനും ചേട്ടനും ലാളിച്ചു വഷളാക്കി പെണ്ണിനെ

അവർ ചെറുചിരിയോടെപറഞ്ഞു

പോട്ടെ അമ്മേ കുഞ്ഞല്ലേ ശ്രീക്കുട്ടി

ഒരു കുഞ്ഞേ ഇരുപത് വയസായി പെണ്ണിന് കെട്ടിച്ചു വിടാൻ പ്രായമയി

ഭദ്രക്കുട്ടി \"ഒരാളെ നിയന്ദ്രിക്കുന്നതു ന്നത് വർഷമല്ല വയസ്സല്ല അവരുടെ മനസാണ് \'കേട്ടിട്ടില്ലേ

ഉം... കേട്ടിട്ടുണ്ട്😏😏😏 ന്തേ അവൾ മുകേഷിന്റെ ഡയലോഗും കൊണ്ട് ഇറങ്ങിക്കോളും
പെട്ടന്ന് ഭക്ഷണം കഴിച്ചു കോളേജിൽ പോവാൻ നോക്കെടി

ok അമ്മുസ്
എന്ന് പറഞ്ഞുകൊണ്ട് ശ്രീ അമ്മേടെകവിളിൽ ചുണ്ട്ചേർത്തു

                       ❤❤❤❤❤

കോളേജിന്റെ ഗെയ്റ്റിൽ ശ്രീയെ ഇറക്കിയ ശേഷമാണ് കിച്ചുഓഫീസിലേക്ക്പോയത്

ഡി നിത്യ.......
എന്നവിളികേട്ട് ശ്രീ തിരിഞ്ഞു നോക്കി ദേ നിക്കുന്നു തന്റെ വാലുകൾ

ഹരികൃഷ്ണൻ എന്ന ഹരി ദിനനാഥ് എന്ന ദിനു അമൃത എന്ന അമ്മു അപർണ എന്ന അപ്പു ഞങ്ങൾ അഞ്ചു പേരാണ് കട്ട ഫ്രണ്ട്സ്

എന്താടി നിങ്ങളെല്ലാം തിരുവാതിര കളിക്കാൻ പോണുണ്ടോ
അവരെ നോക്കി കളിയാക്കിക്കൊണ്ട് ശ്രീ ചോദിച്ചു

എന്റെ ചോദ്യം കേട്ടു നാലുപേരും എന്നെ നോക്കി ദഹിപ്പിച്ചു
കാര്യം മനസിലായില്ല അല്ലേ

പറയാം ഇന്ന് കോളേജിൽ ഓണപ്പരിപാടിയ പെൺകുട്ടികൾ എല്ലരും സെറ്റ്സാരിയും നീല ബ്ലൗസും ആൺ കുട്ടികൾ വെള്ളമുണ്ടും നീല കുർത്തയും

സജസ്റ്റ് ചെയ്തത് ഞാനാ😁😁 എന്നാൽ ഞാൻ ഒരു ചുരിദാർ ആണ് ഇട്ടത് . ഇപ്പൊ മനസ്സിലായോ ഇവരെന്തിനാ എന്നെ നോക്കി പേടിപ്പിച്ചതെന്ന് സത്യത്തിൽ ഇന്ന് രാവിലത്തെ തിരക്കിൽ സാരിയുടെ കാര്യം ഞാൻ മറന്നു

ചമ്മിയ മുഖത്തോടെ നാലുപേരെയും നോക്കി നന്നായൊന്ന് ഇളിച്ചു കാണിച്ചു

നോ രെക്ഷ അവരെ ചിരിച്ചു മയക്കാം എന്നുള്ള എന്റെ ആഗ്രഹം നടക്കും എന്ന് തോന്നുന്നില്ല
അവരുടെ മുഖത്തെ ദേഷ്യം കണ്ടാൽ അറിയാം ഞാൻ പെട്ടു

ഹരി നീ വണ്ടി എടുത്തേ

എന്തിനാ ഡി അപ്പു

എന്തിനാന്നോ ഇവളെ നമ്മളിന്ന് സാരി ഉടുപ്പിക്കുന്നു

അല്ല സാരി എവിടുന്നു വാങ്ങും അപ്പു . സാരി വാങ്ങിയാലും ബ്ലൗസ്

നീയൊന്നും പറയേണ്ട ശ്രീ ഞാൻ പപ്പേ വിളിച്ചു പറഞ്ഞിട്ടുണ്ട് ഞങ്ങടെ കടേന്ന് എടുക്കാം നമ്മളവിടെ എത്തുമ്പോ ബ്ലൗസ് റെഡി ആയിരിക്കും

അപ്പുമോളെ അത്രേം വേണോടാ

ശ്രീ അപ്പുന്റെതാടിയിൽ പിടിച്ചു കൊഞ്ചിച്ചുകൊണ്ട് ചോദിച്ചു

വേണം 😠😠
ദിനു അമ്മു ഹരി നിങ്ങളുപ്പോയി വണ്ടി എടുത്തിട്ടുവന്നെ

എന്ന വാ അമ്മു

മൂന്ന് ബൈക്ക്കളിലായി അവർ കടയിലേക്ക് തിരിച്ചു അര മണിക്കൂർ എടുത്തു ശ്രീ റെഡിയാവാൻ
ഒരുങ്ങി ഇറങ്ങിയ ശ്രീയെകണ്ടബാക്കി നാലും കണ്ണും തള്ളി നിന്നു

ശ്രീ നിന്നെ കാണാൻ എന്തു ഭംഗിയാടി

ശരിയാ ദിനു നീ പറഞ്ഞത് അപ്പുംഅവനെ സപ്പോർട് ചെയ്തു പറഞ്ഞുകൊണ്ട് അവളെ നോക്കി

അഴിച്ചിട്ട കേശഭാരം വാലിട്ടെഴുതിയ കണ്ണുകൾ ചുവന്നു തുടുത്ത കവിൾ നീ ഒരു മാലാഖയെപോലുണ്ട്
എന്നുപറയാനെ ഞാൻ കണ്ണുപൊട്ടനായിരിക്കണം

ഡാ പട്ടി ഹരി നിനക്ക് ഞാൻ വെച്ചിട്ടുണ്ട് എന്നും പറഞ്ഞു ശ്രീ അവർക്കു പിറകെ ഓടി

ഓട്ടത്തിനിടെയാണ് ശ്രീയുടെ കണ്ണിൽ അത് പെട്ടത് ഒരു സ്കൈ ബ്ലൂ ഷർട്ട്

ഡാ ദിനു ഒന്ന് നിന്നെ

ഓടുന്നതിനിടെ ശ്രീയുടെ വിളി കേട്ട് അവർ നിന്നു

എന്താ ശ്രീ

ഡാ ആ ഷർട്ട് ഏട്ടന് നന്നായി ചേരില്ലേ.

മ്മ്മ് കിച്ചു ഏട്ടന് നന്നായി ചേരും അപ്പുവാണത് പറഞ്ഞത്

എന്നാ ഞാനിപ്പോ വരാം

ശ്രീ പെട്ടന്ന് വരണേ പ്രോഗ്രാം തുടങ്ങാൻ
സമയായി

ദേ ഇപ്പോ വരാം

ഷോപ്പിൽ നിന്നും ഷർട്ട് എടുത്തു ബില്ല് പേ ചെയിതു ഡോർ തുറന്നതും ശ്രീ ഏതോ ഒരുത്തനും ആയി കൂട്ടി ഇടിച്ചു ദാ.... കിടക്കുന്നു അവന്റെ നെഞ്ചത്ത്
അവൾ വീഴാതിരിയ്ക്കാൻ ആയാൾ അവളുടെ ഇടുപ്പിലൂടെ കയ്യിട്ടു ചേർത്തു പിടിച്ചിട്ടുണ്ട്

ഡോ തനിക്കു കണ്ണില്ലേ ഓരോരുത്തൻമാർ ഇറങ്ങിക്കോളും പെൺകുട്ടികളെ മുട്ടാൻ

ഡീ എന്നൊരു അലർച്ചയാണ് അവിടെ അതിന് മറുപടിയായി കേട്ടത്

ഡീ ഈ   അമറിന് ഒരു പെണ്ണിനേയുപോയി ഇടിക്കേണ്ട ആവശ്യം ഇല്ല മനസിലായൊടി ചൂ ലെ അവള് സാരിയും ചുറ്റി ഇറങ്ങിക്കോളു😏😏😏ശ്രീയെ പുച്ഛത്തോടെ നോക്കിയ ശേഷം അവൻ അവളെ മറികടന്നു പോകാനൊരുങ്ങി

ഡോ തന്നെ ഞാൻ

ശ്.... ചൂ ണ്ട് വിരൽചുണ്ടിനു കുറുകെ വച്ചുകൊണ്ട്  മിണ്ടരുതെന്ആംഗ്യം കാണിച്ചുകൊണ്ട്അവളെ കലിപ്പിച്ചൊന്നു നോക്കി അയാൽ നടന്നു നീങ്ങി

കത്തുന്ന മിഴിയുമായി ശ്രീ അയാൾ പോയ വഴിയിലേക്ക് നോക്കി നിന്നു



അപ്പോ കാണാം ❤

ലിപിയിലെ എന്റെ ഫസ്റ്റ് സ്റ്റോറി ആയിരുന്നുട്ടോ ഇത് വേറൊരു അക്കൗണ്ടിൽ ആയിരുന്നു വീണ്ടും എഡിറ്റ്‌ ചെയ്ത് പോസ്റ്റ്‌ ചെയ്യുന്നു



♥️പ്രണയർദ്രം ♥️2♥️

♥️പ്രണയർദ്രം ♥️2♥️

4.8
964

❤പ്രണയർദ്രം ❤2❤ തന്റെ കൂട്ടുകാർക്ക് അടുത്തെത്തിയിട്ടും ശ്രീക്കു തന്റെ ദേഷ്യം പിടിച്ചു നിർത്താൻ കഴിഞ്ഞില്ല എന്താടി കുരുട്ടെ മിണ്ടാത്തെ എന്ന് ചോദിച്ചുകൊണ്ട് ദിനു ശ്രീയുടെ തലയിൽ കൊട്ടി തല ഉഴിഞ്ഞുകൊണ്ട് ശ്രീ അവരോടു സംഭവിച്ചത് മുഴുവൻ പറഞ്ഞു അല്ല ശ്രീ നിനക്ക് ആളെയറിയാമോ ഇല്ലെടാഞാൻ ആദ്യമായിട്ടാ അയാളെ കാണുന്നെ ആളെപ്പറ്റി നിനക്ക് വേറെ വല്ലോം അറിയാവോ പിന്നെ വഴക്കിടുമ്പോ അയാളിവൾക്ക് പേരും അഡ്രസ്സും ഫോൺ നമ്പറും കൊടുക്കാൻ നിക്കുവല്ലേ ഒന്ന് പോയേ രാഹുൽ അപ്പു പുച്ഛത്തോടെ രാഹുലിനെ നോക്കിചോദിച്ചു അല്ല അപ്പു  അവൻ..... അവൻ അവന്റെ പേര് പറഞ്ഞായിരുന്നു ശ്രീ ആലോച