❤പ്രണയർദ്രം ❤2❤
തന്റെ കൂട്ടുകാർക്ക് അടുത്തെത്തിയിട്ടും ശ്രീക്കു തന്റെ ദേഷ്യം പിടിച്ചു നിർത്താൻ കഴിഞ്ഞില്ല
എന്താടി കുരുട്ടെ മിണ്ടാത്തെ
എന്ന് ചോദിച്ചുകൊണ്ട് ദിനു ശ്രീയുടെ തലയിൽ കൊട്ടി
തല ഉഴിഞ്ഞുകൊണ്ട് ശ്രീ അവരോടു സംഭവിച്ചത് മുഴുവൻ പറഞ്ഞു
അല്ല ശ്രീ നിനക്ക് ആളെയറിയാമോ
ഇല്ലെടാഞാൻ ആദ്യമായിട്ടാ അയാളെ കാണുന്നെ
ആളെപ്പറ്റി നിനക്ക് വേറെ വല്ലോം അറിയാവോ
പിന്നെ വഴക്കിടുമ്പോ അയാളിവൾക്ക് പേരും അഡ്രസ്സും ഫോൺ നമ്പറും കൊടുക്കാൻ നിക്കുവല്ലേ ഒന്ന് പോയേ രാഹുൽ
അപ്പു പുച്ഛത്തോടെ രാഹുലിനെ നോക്കിചോദിച്ചു
അല്ല അപ്പു അവൻ..... അവൻ അവന്റെ പേര് പറഞ്ഞായിരുന്നു
ശ്രീ ആലോചനയോടെ പറഞ്ഞു
എന്താ..... എന്താ അവന്റെ പേര്
അമർ... യെസ് അമർ എന്നാ അവൻ പേര് പറഞ്ഞത്
ok എന്തായാലും പേര് കിട്ടീല്ലോ ഇനി നീ വിഷമിക്കേണ്ട ഞങ്ങൾ ആളേ കണ്ടെത്തിക്കോളാം ഇപ്പോ നമുക്ക് കോളേജിലേക്ക് പോവാംഅല്ലെങ്കിൽ പ്രോഗ്രാം കൊളമാവും
❤❤❤❤❤
കിച്ചു സാറേ എന്ന ഗുമസ്തന്റെ വിളി കേട്ട് കിച്ചു നോക്കി കൊണ്ടിരുന്ന ഫയലിൽ നിന്നും തല ഉയർത്തി
എന്താ ബാലേട്ടാ സാറിനെ ബിജു സാർ വിളിക്കുന്നു.
ഹ.....ഞാൻ ഇപ്പോ വരാം.
ബിജു സാർ എന്നാൽ ആരാന്നല്ലേ എന്റെ സീനിയർ അഡ്വക്കേറ്റ് ബിജുശ്രീധർ നാല്പതു വയസ്സ് കാണും.
സാറിന്റെ റൂമിൽ കയറിയപ്പോൾ തന്നെ കണ്ടു സുന്ദരനായ ഒരു ചെറുപ്പക്കാരനെ ഫിറ്റ് ബോഡിയും കട്ടി പുരികവും കറുത്ത മുടിയും കട്ടിമീശ വെളുത്ത നിറം വലം കയ്യിൽ ഒരു ബ്രെയ്‌സ്ലറ്റ് ഇടം കയ്യിൽ ഒരു വാച്ച് കാലിൽ ബ്രാൻഡഡ് ഷൂ ആളെ കണ്ടാലറിയാം ഒരു ബിസിനെസ്സ് കാരനാണെന്നു
സാർ മേ ഐ
ഹാ.....കിച്ചു വന്നോ കേറിവാടോ
കിച്ചു ഇത് മിസ്റ്റർ. അമർനാഥ്
അമർ ഗ്രൂപ്പ് ഓഫ് കമ്പനി അറിയാമോ കിച്ചു ന്
അറിയാം സർ
ഇന്ത്യയിലും പുറത്തും അറിയപ്പെടുന്ന കമ്പനിയല്ലേ \'
യെസ് അതിവന്റെ കമ്പനിയാ
ഇവനെന്റെ ഫ്രണ്ട്ന്റെ മോനാ എന്തേലും സഹായം വേണെങ്കിൽ താനൊന്ന് ഹെല്പ് ചെയ്യണം അത് പറയാനാ വിളിച്ചത്
ok sir
അമർഎന്നാ താൻ കിച്ചുനൊപ്പം പൊയ്ക്കോളൂ
thanks അങ്കിൾ എന്നുപറഞ്ഞു കൊണ്ട്അദ്ദേഹത്തിന് ഷേക്ക്‌ഹാൻഡ് നൽകിയശേഷം അമർ കിച്ചുനൊപ്പംപുറത്തേക്ക് ഇറങ്ങി
അല്ല സർന് എന്ത് ഹെൽപ്പണ് ഞാൻ ചെയ്യേണ്ടത്
അല്ല കിച്ചുന്റെ ഫുൾ നെയിം എന്താ
കൃഷ്ണ..... കൃഷ്ണ മാധവ്
ok മിസ്റ്റർ കൃഷ്ണ എന്നെ അമർന്ന് വിളിച്ചാൽ മതി ഈ സർ വിളി ഭയങ്കര ബോറാണെടോ
ok
അമർ താൻ എവിടാ സ്റ്റേ ചെയ്യുന്നേ
ഇവിടടുത്ത ഇന്ദിര നഗറിൽ
ഞാനും ഇന്ദിര നഗറിലാ ഹൗസ് നമ്പർ
13
ഓ...... എന്റെ ഹൗസ് നമ്പർ 14ആണ്
അപ്പോ ഓപ്പോസിറ്റ് വീടാണല്ലോ
അപ്പോനമുക്ക് അവിടെവച്ചു കാണാം അപ്പോ സംസാരിക്കാം കാര്യങ്ങൾ ഒക്കെ
എന്നാ ഞാൻ വരട്ടെ കിച്ചു
ok പിന്നെ നീ ഫുഡ് പുറത്തുന്നു കഴിക്കണ്ട ഞാൻ വീട്ടിൽ വിളിച്ചു പറയാം
വേണ്ട കിച്ചു അതൊക്കെ ബുദ്ധിമുട്ടാവും
ഇല്ലെന്നേ താൻ വീട്ടിലോട്ടു ചെല്ല്
ok കിച്ചു
അമർ ചിരിയോടെ തലയാട്ടി
ഓണാഘോഷം കഴിഞ്ഞ് ശ്രീ 5.30ന് കോളേജിൽനിന്നും ഇറങ്ങി
സെൻമേരീസ് കോളേജ് എന്ന് എഴുതിയ ബോർഡിന് താഴെ നിന്നു. ദൂരെനിന്നും ബുള്ളറ്റിന്റെ സൗണ്ട് കേട്ട് ഹൃദ്യ മായി ചിരിച്ചു കൊണ്ട് അവൾ റോഡിലേക്ക് കയറി നിന്നു യാത്രയിലുടനീളം ശ്രീ മൂകയായി എന്തോ ചിന്തിച്ചു കൊണ്ടിരുന്നു
അല്ല മോളു നീ രാവിലെ ചുരിദാർ അല്ലേ ഇട്ടത് പിന്നെങ്ങനെ ഇപ്പോ സാരിയായി
ശ്രീ സംഭവം മുഴുവൻ ഏട്ടനോട് പറഞ്ഞു
എന്നാലും ആരാമോളേ അവൻ
കിച്ചു ആലോചനയോടെ ചോദിച്ചു
അറിഞ്ഞിട്ടെന്തിനാ😠😠
അല്ല ഏട്ടന്റെ മരംകേറിയെ അവനു കെട്ടിച്ചു കൊടുക്കാൻ വേണ്ടിയാ എന്തേ 😁😁
ദേ ഏട്ടാ എന്നേ കൊണ്ടൊന്നും പറയിക്കല്ലേ അവൻ ഇനി എന്റെ മുന്നിൽ വന്നാൽ വിവരമറിയും
ശ്രീയുടെ കണ്ണിൽ അവനോടുള്ള പക മിന്നി മറഞ്ഞു.
വീടെത്തിയിട്ടും വണ്ടീന്ന് ഇറങ്ങാതെ എന്തോ ആലോചനയിൽ ഇരിക്കുന്ന ശ്രീയെ കിച്ചു തട്ടി വിളിച്ചു
ശ്രീ മോളേ നീ എന്ത് ആലോചിച്ചോണ്ടിരിക്കുവാ വീടെത്തി
അപ്പോഴാണ് വീടെത്തിയ കാര്യം അവൾ അറിഞ്ഞത്
അമ്മുസേ നല്ല വിശപ്പ് എന്തേലും കഴിക്കാൻ താ
എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് ശ്രീ റൂമിലേക്ക് ഓടി
ഡീ പെണ്ണേ പോയി ഫ്രഷ് ആയിട്ട് വാ അപ്പഴേക്കും ഞാൻ കഴിക്കാൻ എടുക്കാം
റൂമില്ലേക്ക് ഓടി കയറുന്നതിനിടെ ശ്രീ അമ്മയോട് ok എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് ഓടി ബാത്റൂമിൽ കയറി
മോനേ അവൾ നമ്മുടെ പഴയ ശ്രീ ആയി അല്ലേടാ
ശരിയാ അമ്മേ ചെറിയച്ഛന്റെയും ചെറിയമ്മയുടെയും മരണം അവൾ മറക്കാൻതിടങ്ങി എന്നു തോനുന്നു
ഇല്ലെടാ മോനേ ആ കനാൽ അണയാതെ അവളുടെ കണ്ണിൽ ഞാൻ കാണുന്നുണ്ട്
അച്ഛാ അച്ഛനെന്താ പറയുന്നേ
5വർഷം മുൻപ് അവളുടെ മുന്നിൽ വച്ചാ ഗിരിയും സീതയും കൊല്ലപ്പെട്ടത് അതവൾ മറക്കില്ല
മറക്കാൻ അവൾക്ക് കഴിയുകേം ഇല്ല
അത് പറയുമ്പോൾ അദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു
but അച്ഛാ അവളിപ്പോ ഹാപ്പിയാണ്
ഇല്ല മോനേ അച്ഛനായി ഞാനും അമ്മയായി ഇവളും ചേട്ടനായി നീയും ഇതാണ് ഇപ്പോ അവളുടെ ലോകം അപ്പോ നമ്മൾ സങ്കടപ്പെടുന്നത് അവൾ ആഗ്രഹിക്കില്ല മനസിലായൊനിനക്ക്
മ്മ്... ശരിയാ അച്ഛൻ പറഞ്ഞത് അന്ന് തലനാരിഴക്കാ എന്റെ മോൾ രക്ഷപെട്ടത്
അതും ഹാർട് ഡോണറെ പെട്ടന്ന് കിട്ടിയതോണ്ട്
ആസംസാരത്തിനിടയിലേക്കാണ് ശ്രീ കടന്നുവന്നു
അല്ല എനിക്കു ഫുഡ് തരാന്നും പറഞ്ഞ് എല്ലാരും അവിടെ തന്നെ നിക്കുവാണോ
മൂവരും നിറഞ്ഞ കണ്ണുകൾ തുടച്ച് ശ്രീയെ നോക്കി പുഞ്ചിരിച്ചു
അമ്മേ പെട്ടന്ന് വന്നേ എന്നുപറഞ്ഞ് അവൾ അടുക്കള ലക്ഷ്യമാക്കിനടന്നു
അപ്പോ കാണാം ❤