Aksharathalukal

കാട്ടുചെമ്പകം 23



രാമകൃഷ്ണകുറുപ്പിന്റെ അഡ്രസ് ആനന്ദ് ആദിക്ക് പറഞ്ഞുകൊടുത്തതിൽപ്രകാരം ആദി രാമകൃഷ്ണകുറുപ്പിന്റെ വീട്ടിലേക്ക് പുറപ്പെട്ടു... ഒരു വയൽ കടന്ന് തെങ്ങിൻതോപ്പിലൂടെയുള്ള വഴിക്ക് ആദി തന്റെ ബൈക്കോടിച്ചു... അത് ചെന്നതിയത് ഓടുമേഞ്ഞ ഒരു ചെറിയ വീടിന്റെ അടുത്തേക്കായിരുന്നു... ആ വീടുകണ്ട് ആദിക്ക് അത്‍ഭുതമായി..

ലോറൻസിന്റെ വിശ്വസ്ഥനും കണക്കപ്പിള്ളയുമായ രാമകൃഷ്ണക്കുറുപ്പിന്റെ വീടുകണ്ട് അവന് സഹതാപം തോന്നി... അവൻ ബൈക്ക് നിർത്തി ആ വീട്ടിലേക്ക് നടന്നു...

\"ഇവിടെ ആരുമില്ലേ... \"
ആദി വിളിച്ചുചോദിച്ചു...
കുറച്ചുകഴിഞ്ഞപ്പോൾ ഒരു അറുപത് വയസ്സിനു മുകളിലുള്ള ഒരാൾ പുറത്തേക്ക് വന്നു...

\"ആ എത്തിയോ... ആനന്ദ് വിളിച്ചിരുന്നു... കയറിവരൂ...\"

\"രാമകൃഷ്ണകുറുപ്പ്..? \"
ആദി ചോദിച്ചു...

\"ഞാൻ തന്നെയാണ്... \"
ആദി അയാളുടെ പുറകേ അകത്തേക്ക് കയറി... അവൻ ആ വീടൊന്ന് നിരീക്ഷിച്ചു... അവനുതന്നെ സങ്കടമായി... അവന്റെ ഓരോ മുഖഭാവവും രാമകൃഷ്ണക്കുറുപ്പ് കാണുന്നുണ്ടായിരുന്നു...

\"എന്താ നീ പ്രതീക്ഷിച്ച രാമകൃഷ്ണക്കുറുപ്പ് ഇങ്ങനെയല്ല അല്ലേ... \"
അയാൾ ചോദിച്ചു...

\"ആദി ദയനീയതയോടെ അയാളെ നോക്കി... \"

\"മറ്റുള്ളവരുടെ മുന്നിൽ ലോറൻസ് എന്ന കോടീശ്വരന്റെ കണക്കപ്പിള്ള നല്ല ശമ്പളം... പക്ഷേ എന്റെ അവസ്ഥ എനിക്കല്ലേ അറിയൂ... പേരിനുമാത്രമാണ് കണക്കപ്പിള്ള... മാസം ആറായിരം ഉലുവ... അഞ്ചു പെണ്മക്കളും ഭാര്യയും ഞാനും... ഈ കിട്ടുന്നതുകൊണ്ട് ഞങ്ങളുടെ ചിലവുതന്നെ മുന്നോട്ടുപോകുന്നത് കഷ്ടിച്ചാണ്... ഇതെല്ലാം ഉപേക്ഷിച്ച് കൂലിപ്പണിക്ക് പോയാൽ ദിവസവും ആയിരം രൂപ കിട്ടും... പക്ഷേ അതെന്നും ഉണ്ടാകില്ലല്ലോ... മാത്രമല്ല ലോറൻസിന്റെ വലയിൽ വീണാൽ അവിടെനിന്നൊരു മോചനമില്ല... ആളുടെ രഹസ്യമെല്ലാം അറിയുന്നവനായിപ്പോവില്ലേ... എന്റെ വീട് വിറ്റിട്ടും ആനന്ദിന്റെ ചെറിയച്ഛന്റെ സഹായത്തോടെയുമാണ് എന്റെ അഞ്ചു മക്കളേയും കെട്ടിച്ചയച്ചത്... അഞ്ച്പൈസ ലോറൻസോ മകനോ തന്നിട്ടില്ല... അവസാനം ഇനി എന്നെക്കൊണ്ട് ഒന്നിനും കഴിയില്ലെന്നുകണ്ട് പിരിച്ചുവിട്ടു... എന്റെ ഭാര്യയുടെ തറവാടുവീടാണ് ഇത്... ഇപ്പോൾ ഇവിടെ താമസിക്കുന്നു.. ഞാൻ എന്റെ ഓരോ കാര്യവും പറഞ്ഞ് നിന്നെ ബോറടിപ്പിച്ചു... \"

\"ഏയ്‌.. അങ്ങനെയൊന്നുമില്ല... എനിക്ക് അതിശയം അതല്ല... ഇത്രയൊക്കെ കഷ്ട്ടതകൾ അനുഭവിച്ചിട്ടും നിങ്ങൾ ആ ലോറൻസിന്റെ കൂടെ തുടർന്നുപോന്നു എന്നതാണ്... \"

\"ഞാൻ പറഞ്ഞല്ലോ ഒരിക്കൽ ആ വലയിൽ വീണാൽ പിന്നെ അവർക്ക് രക്ഷയില്ല... എനിക്കറിയാമായിരുന്നു ഒരിക്കൽ എല്ലാറ്റിനും ആ ലോറൻസ് കണക്കുപറയേണ്ടിവരുമെന്ന്... അതിന്റെ തുടക്കമാണ് ആനന്ദ് അവിടെ കയറിപ്പറ്റിയത്... അതും എന്റെ സഹായത്തോടെ... ഇപ്പോൾ ഇതാ നീയും... എന്നെ ഇത്രയും ദുരിതം അനുഭവിപ്പിച്ച ലോറൻസിനെ തകർക്കാൻ എന്തുവേണമെങ്കിലും ഞാൻ ചെയ്യാം... ഇതുവരെ എന്റെ മക്കളുടെ ഭാവി ഓർത്തായിരുന്നു ഒന്നും മിണ്ടാതെ നിന്നത്... ഇന്നവർ സുരക്ഷിതമായ കൈകളിലെത്തി... ഇനിയെനിക്ക് പേടിയില്ല... നിനക്കവിടെ കയറിപ്പറ്റാനുള്ള വഴി ഞാൻ കാണിച്ചുതരാം... ഇപ്പോൾ ഞാൻ അവിടെ ജോലി ചെയ്യുന്നില്ലെങ്കിലും ഇത്രയും കാലം അയാളുടെ വിശ്വസ്ഥനായി എന്നതുകൊണ്ട് എന്നെ വിശ്വാസമാണ് അവർക്ക്... ഞാൻ പറഞ്ഞിട്ടാണെന്നുപറഞ്ഞാൽ അവർ നിന്നെ അവഗണിക്കില്ല... പക്ഷേ നീ ആരാണെന്ന് അവരറിയരുത്... ഞാൻ പറയുന്നതുപോലെ അവരുടെ മുന്നിൽ അഭിനയിക്കാണം... എന്താ അതിന് തയ്യാറാണോ..\"

\"അവിടെ കയറിപ്പറ്റാൻ എന്തുമാർഗവും ഞാൻ സ്വീകരിക്കും... \"

\"എന്നാൽ നീ നാളെ രാവിലെ അവിടേക്ക് പൊയ്ക്കോളൂ... ദൈവം നിന്നെ അനുഗ്രഹിക്കും... \"
അവിടെ കയറിപ്പറ്റാനുള്ള എല്ലാ മാർഗവും അയാൾ ആദിക്ക് പറഞ്ഞുകൊടുത്തു... രാമകൃഷ്ണകുറുപ്പിനോട് നന്ദിയും പറഞ്ഞ് ആദി അവിടെനിന്നും ഇറങ്ങി...

ഇതെല്ലാം ഓർത്തു ബൈക്കൊടിക്കുകയായിരുന്നു ആദി... അന്നേരമാണ് ആനന്ദിന്റെ കോൾ വന്നത്... ആദി ബൈക്ക് സൈഡിലേക്കൊതുക്കിനിർത്തി പിന്നെ കോളെടുത്തു...

\"എന്തായി ആദി.. നമ്മൾ വിചാരിച്ചതുപോലെ നടന്നോ... \"

\"പിന്നല്ലാണ്ട്... ദൈവവം നമ്മുടെകൂടെയാണ്... ഇനിയാണ് കളി... ആദ്യം അവരുടെ വിശ്വാസം നേടിയെടുക്കണം.... ആ വിശ്വാസത്തിൽ നിന്നുകൊണ്ട് അവരുടെ പതനത്തിയുള്ള കളികൾ നടത്തണം... \"

\"ഉം... പക്ഷേ ഒരിക്കലും അവർക്ക് സംശയം ഉണ്ടാവരുത്... ഒന്ന് പാളിയാൽ എല്ലാം നമ്മുടെ കയ്യിൽനിന്നും നഷ്ടപ്പെടും.. പിന്നെ ഒരിക്കലും അവരെ എതിർക്കാൻ നമുക്കാവില്ല...\"

\"അറിയാം... അതുകൊണ്ടാണ് പറഞ്ഞത് അവരുടെ വിശ്വാസം നേടിയെടുക്കണമെന്ന്... ആ വിശ്വാസം കളയാതെത്തന്നെ എല്ലാം നടത്തണം.. കരുണൻ ചെയ്തുനിർത്തിയേടത്തുനിന്നുതന്നെ തുടങ്ങണം നമുക്ക്... രണ്ടാഴ്ചകൽത്തെ റസ്റ്റാണ് ഡോക്ടർ അവനോട് പറഞ്ഞത്... അതുകഴിഞ്ഞ് വരുമ്പോഴേക്കും എനിക്ക് ചെയ്തുതീർക്കാനുള്ളത് ചെയ്തുതീർക്കണം... \"

\"ധൃതി വേണ്ടാ... എല്ലാം സൂക്ഷിച്ചു കൈകാര്യം ചെയ്താൽ മതി.. എന്നാൽ ശരി എല്ലാം പറഞ്ഞപോലെ..\"

\"അങ്ങനെയാവട്ടെ... ഞാൻ വിളിക്കാം.. \"
ആദി കോൾ കട്ടുചെയ്ത് ബൈക്കെടുത്തു...

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

ഗോഡൗണിൽ എത്തിയ ജെയിൻ തന്റെ അടുത്തേക്ക് വരുന്ന വിശ്വസ്ഥൻ രാജനെ കണ്ടു...

\"എന്താ രാജാ ... എന്തെങ്കിലും പ്രശ്നം.... \"

\"മുതലാളി ഇപ്പോൾ എനിക്ക് ഒരു കോൾ വന്നിരുന്നു... ആരാണെന്ന് അറിയില്ല... പക്ഷേ അവൻ പറഞ്ഞകാര്യം നമുക്ക് വേണ്ടപ്പെട്ടതുമാണ്... \"

\"എന്താണത്.. \"
ജെയിൻ ചോദിച്ചു...

\"അത് പണ്ട് നമ്മളെ പേടിച്ച് നാടുവിട്ടില്ലേ നമ്മുടെ കൈകൊണ്ട് തീർന്ന ആ ഫോട്ടോഗ്രാഫർ പ്രവീണിന്റെ വീട്ടുകാർ... \"

\"അവർക്കെതുപറ്റി... തീർന്നോ അവർ... എന്നാൽ ആശ്വാസമായി... നമുക്കെതിരെയുള്ള ഒരു ഭീഷണി തീർന്നല്ലോ... കഴിഞ്ഞ കുറച്ചുകാലമായി അവരെ തിരിയാത്ത സ്ഥലമില്ല... ഏത് പാതാളത്തിലാണ് അവർ ഒളിച്ചതെന്ന് അറിയില്ല.. ഇപ്പോൾ അവർ തീർന്നെങ്കിൽ അത് നമുക്കൊരു രക്ഷയാണ്...\"

\"അതല്ല മുതലാളീ... അവർ തീർന്നിട്ടില്ല.... പതിന്മടങ്ങ് ശക്തിയോടെ അവർ തിരിച്ചുവന്നിട്ടുണ്ട്... അങ്ങനെയാണെങ്കിൽ അത് എന്തോ ലക്ഷ്യംവച്ചുള്ള വരവാണ്.. അത് നമുക്കാപത്താണ്... അത്രയും വലിയ തെളിവാണ് അവരുടെ കയ്യിൽ.. \"

\"നീ പറഞ്ഞത് സത്യമാണോ... ആരാണ് നിന്നെ വിളിച്ചതെന്ന് വല്ല ഊഹവുമുണ്ടോ... ആ നമ്പർ എത്രയാണ്...\"

\"അതാണ് പ്രശ്നം... ഒരു പ്രൈവറ്റ് നമ്പറാണ്... \"

\"ഛെ.. സാരമില്ല... അവർ വന്നെന്നുള്ളത് സത്യമാണെങ്കിൽ അവരുടെ വീട്ടിലേക്ക് തന്നെയാകും വന്നിരിക്കുക... നീയേതായാലും നമ്മുടെ ആളുകളെ വിളിക്ക്.. ഒട്ടും സമയം കളയേണ്ട... ഇപ്പോൾത്തന്നെ പോകാം... ഇനിയവർ ഒന്നിനും മുതിരരുത്... ഇന്നത്തോടെ ആ അദ്ധ്യായങ്ങൾ അവസാനിപ്പിക്കണം... ഒരുതെളിവും ബാക്കിവക്കരുത്...\"
രാജൻ അപ്പോൾത്തന്നെ കൂട്ടാളികളെ വിളിച്ചുവരുത്തി... അവർ ഹരിദാസിന്റെ വീട്ടിലേക്ക് പുറപ്പെട്ടു...

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

\"ആദി അവർക്ക് സംശയമൊന്നും തോന്നിയില്ലല്ലോ... അത്രപെട്ടന്ന് അവരെ കഭളിപ്പിക്കാൻ കഴിയില്ല...\"

\"അവർക്ക് സംശയമൊന്നും തോന്നാത്ത രീതിയിലായിയുന്നു എന്റെ അഭിനയം... പിന്നെ അവരെ കഭളിപ്പിക്കാൻ കഴിയില്ലെന്ന് ആരാണ് പറഞ്ഞത്... അതിന് ഉദാഹരണമല്ലേ ആനന്ദും കരുണനും... വേണെമെന്നുവച്ചാൽ ആരെയും വിഡ്ഢിവേഷം കെട്ടിക്കാം...\"

\"അങ്ങനെ സ്വയം പുകഴ്ത്താൻ വരട്ടെ... ഒന്നും കാണാതെ അവർ കളിക്കില്ല.... എന്തെങ്കിലും മുന്നിൽ കണ്ടിട്ടുണ്ടാകണം... അല്ലാതെ രാമകൃഷ്ണക്കുറുപ്പ് പറഞ്ഞ ഒറ്റ വിശ്വാസത്തിൽ നിന്നെയവിടെ ജോലിക്ക് നിർത്തില്ല.. എന്തായാലും ഇന്ന് സൂക്ഷിക്കുന്നത് നല്ലതാണ്.. പല ചതിയും അടവുകളും പഴറ്റിയാണ് അവർ ഇവിടെ എത്തിയിട്ടുണ്ടാവുക... ഞാനറിയുന്നതുപോലെ അവരെ നിനക്കറിയില്ലല്ലോ... ഇത്രയുംകാലം അവർ ഇതുപോലെയുള്ളവരാണെന്നു എനിക്കുപോലും അറിയാൻ പറ്റിയിട്ടില്ല... അന്ന് നീ പറഞ്ഞപ്പോഴും എനിക്ക് കൂടുതൽ വിശ്വാസമില്ലായിരുന്നു... അവസാനം ഹരിയുടെ നാവിൽനിന്ന് കേട്ടപ്പോഴാണ് ലോറൻസിന്റെ തനിസ്വഭാവം അറിഞ്ഞത്... അതാണ് പറഞ്ഞത് അവർ എന്താണ് മനസ്സിൽ കണ്ടതെന്ന് എനിക്കോ നിനക്കോ പറയാൻ കഴിയില്ല.. \"

\"അച്ഛൻ പേടിക്കാതെ... എല്ലാറ്റിനും ഈശ്വരൻ ഒരു വഴി കാണിച്ചുതരാം... അങ്ങനെ തോറ്റുമടങ്ങാനല്ലല്ലോ നമ്മൾ ഇതിനിറങ്ങിയത്... ഏതായാലും അമ്മയും ദേവികയും ഇതൊന്നും അറിയേണ്ട... \"

\"അതുഞാൻ നോക്കിക്കോളാം... നീയൊന്ന് ശ്രദ്ധിച്ചാൽ മതി.. \"

ഈ സമയം ജയിനും രാജനും കൂട്ടാളികളും ഹരിദാസിന്റെ വീട്ടിലെത്തി... 

\"രാജാ ഇവിടെ ഓരു പൂച്ചക്കുഞ്ഞുപോലും ഇല്ലല്ലോ... കണ്ടില്ലേ മുഴുവൻ കാടുപിടിച്ചു കിടക്കുന്നത്...\"
ജെയിൻ പറഞ്ഞു...

\"ഇവിടെയല്ലാതെ പിന്നെ അവരെവിടെപ്പോയി... \"

\"അതുതന്നെയാണ് ഞാനും ചോദിക്കുന്നത്.. \"

\"ഇനിയഥവാ മറ്റെവിടെയെങ്കിലും... വല്ല കുടുംബവീട്ടിലോ... അല്ലെങ്കിൽ കൂട്ടുകാരന്റെ വീട്ടിലോ... നമ്മൾ അവർ വന്നെന്നറിഞ്ഞാൽ ഓടിയെത്തുക ഇവിടേക്കാണെന്നു അവർക്ക് നന്നായിട്ടറിയാം... അന്നേരം ചിലപ്പോൾ മറ്റെവിടെയെങ്കിലും താമസിച്ചെന്നുവരും... \"

\"അങ്ങനെ എവിടെ താമസിക്കാൻ... ഏതായാലും വാ... നമുക്ക് പുറത്തൊന്ന് അന്വേഷിക്കാം... അവർക്ക് വേണ്ടപ്പെട്ടവർ ഈ നാട്ടിൽ ആരാണെന്ന് അറിയാമല്ലോ... \"

\"അവർ വണ്ടിയിൽ കയറി അടുത്തുള്ള കവലയിലേക്ക് കുതിച്ചു ...


തുടരും.....

രാജേഷ് രാജു. വള്ളിക്കുന്ന്
➖➖➖➖➖➖➖➖➖➖➖

കാട്ടുചെമ്പകം 24

കാട്ടുചെമ്പകം 24

5
5898

ഹരിദാസും കുടുംബവും അവരുടെ വേണ്ടപ്പെട്ട ആരുടെയെങ്കിലും വീട്ടിൽ തമിസിക്കുന്നുണ്ടോ എന്നറിയാൻ അദ്ദേഹത്തിന് വേണ്ടപ്പെട്ട ആരെങ്കിലും ഈ നാട്ടിലുണ്ടോ എന്നുമറിയാൻ അവർ വണ്ടിയിൽ കയറി അടുത്തുള്ള കവലയിലേക്ക് കുതിച്ചു...കവലയിൽ എത്തിയ അവർ വണ്ടി സൈഡിലേക്കൊതുക്കി... അതിൽനിന്നിറങ്ങിയ രാജൻ ആദ്യം കണ്ട ചെറിയ പെട്ടിക്കടക്കാരന്റെ അടുത്തേക്ക് ചെന്നു...\"ചേട്ടാ ഒരുഗ്ലാസ് നാരങ്ങാവെള്ളം...\"രാജൻ കടക്കാരനോട് പറഞ്ഞു... കടക്കാരൻ പെട്ടന്നിത്തന്നെ നാരങ്ങാവെള്ളം ഉണ്ടാക്കിക്കൊടുത്തു...\"ചേട്ടാ ഇവിടെ ഒരു ഹരിദാസ് താമസിക്കുന്നുണ്ടല്ലോ... നാലുവർഷംമുമ്പ് അദ്ദേഹത്തിന്റെ മകൻ മരിച്ചു