Aksharathalukal

കാട്ടുചെമ്പകം 24


ഹരിദാസും കുടുംബവും അവരുടെ വേണ്ടപ്പെട്ട ആരുടെയെങ്കിലും വീട്ടിൽ തമിസിക്കുന്നുണ്ടോ എന്നറിയാൻ അദ്ദേഹത്തിന് വേണ്ടപ്പെട്ട ആരെങ്കിലും ഈ നാട്ടിലുണ്ടോ എന്നുമറിയാൻ അവർ വണ്ടിയിൽ കയറി അടുത്തുള്ള കവലയിലേക്ക് കുതിച്ചു...

കവലയിൽ എത്തിയ അവർ വണ്ടി സൈഡിലേക്കൊതുക്കി... അതിൽനിന്നിറങ്ങിയ രാജൻ ആദ്യം കണ്ട ചെറിയ പെട്ടിക്കടക്കാരന്റെ അടുത്തേക്ക് ചെന്നു...

\"ചേട്ടാ ഒരുഗ്ലാസ് നാരങ്ങാവെള്ളം...\"
രാജൻ കടക്കാരനോട് പറഞ്ഞു... കടക്കാരൻ പെട്ടന്നിത്തന്നെ നാരങ്ങാവെള്ളം ഉണ്ടാക്കിക്കൊടുത്തു...


\"ചേട്ടാ ഇവിടെ ഒരു ഹരിദാസ് താമസിക്കുന്നുണ്ടല്ലോ... നാലുവർഷംമുമ്പ് അദ്ദേഹത്തിന്റെ മകൻ മരിച്ചുപോയിരുന്നു... അദ്ദേഹത്തിന്റെ വീട് എവിടെയാണെന്നറിയാമോ... \"
രാജൻ ചോദിച്ചു... ആ കടക്കാരൻ രാജനെ സൂക്ഷിച്ചൊന്ന് നോക്കി.. പിന്നെ അവർ വന്ന വണ്ടിയിലേക്കും നോക്കി...

\"ആരാണ് മനസ്സിലായില്ല...\"

\"ഞങ്ങൾ കുറച്ച് ദൂരെനിന്നാണ്... ഈ ഹരിദാസ്സേട്ടന്റെ മകൻ മരിച്ചപ്പോൾ വന്നിരുന്നു... \"

\"ഹരിദാസിന്റെ ആരാണ്... \"

\"എന്റെ അച്ഛന്റെ അടുത്ത കൂട്ടുകാരനാണ് അദ്ദേഹം.. അനിയത്തിയുടെ വിവാഹം പറയാൻ വന്നതാണ്.. \"

\"ഹരിദാസിന്റെ മകൻ മരിച്ചപ്പോൾ വന്നെന്നല്ലേ പറഞ്ഞത്... അന്നേരം വീട് അറിയില്ലേ... \"
ആ ചോദ്യം കേട്ട് രാജനൊന്ന് പരുങ്ങി... എന്നാൽ അതുകാണിക്കാതെ അവൻ ചിരിച്ചു...

\"ആ വീട്ടിൽ പോയിരുന്നു... പക്ഷേ അവിടെയിപ്പോൾ ആരുമില്ല... വീടെല്ലാം കാടുപ്പിടിച്ചുകിടക്കുന്നു... അവരിപ്പോൾ എവിടെയാണ് താമസം... \"

\"അതുതന്നെയാണ് അവരുടെ വീട്... പക്ഷേ അവരിപ്പോൾ ഇവിടെയില്ല... എവിടെയാണ് ഉള്ളതെന്നും അറിയില്ല... പാവങ്ങൾ.. ഏതോ ലോറൻസും മകനും അവരെ നാടുകടത്തിയതല്ലേ... ഇപ്പോൾ എവിടെയാണ് ജീവനോടെയുണ്ടോ അതോ ആ ദുഷ്ടന്മാർ ഇല്ലാതാക്കിയോ എന്നാർക്കറിയാം... ആർക്കും ഒരു ദ്രോഹവും ചെയ്യാത്തവരായിരുന്നു... ഇതിനൊക്കെ ആ ലോറൻസും മകനും അനുഭവിക്കും... ഒരേ വീട്ടുകാരെപ്പോലെ കഴിഞ്ഞ കൃഷ്ണദാസിനോടുപോലും പറയാതെയല്ലേ അവർ പോയത്...\"

\"കൃഷ്ണദാസ് എന്നുപറയുമ്പോൾ...? \"

\"മേനോത്ത് കൃഷ്ണദാസ്... അദ്ദേഹത്തെ അറിയില്ലേ... \"
\"മേനോത്ത് കൃഷ്ണദാസേട്ടനെയോ... അറിയാതെപിന്നെ.. ഇവരെല്ലാം ഒറ്റക്കെട്ടല്ലേ... അവിടേയും പോകണം... അച്ഛൻ പ്രത്യേകം പറഞ്ഞിരുന്നതാണ്... അദ്ദേഹത്തിന്റെ വീട് എവിടെയാണെന്നുകൂടി പറഞ്ഞുതരണം... ആ വീട് ഞാൻ കണ്ടിട്ടില്ല... \"
അയാൾ കൃഷ്‌ണദാസിന്റെ വീട് പറഞ്ഞുകൊടുത്തു...

\'മോന്റെ അച്ഛന്റെ പേരെന്താണ്... \"
കടക്കാരൻ രാജനോട് ചോദിച്ചു...

\"രാഘവൻ... \"

\"എന്നാൽ ചേട്ടാ ഞാൻ പോകട്ടെ... കൃഷ്ണദാസേട്ടന്റെ വീട്ടിൽ പറഞ്ഞ് നേരെ ഞങ്ങൾ പോകും... \"
നരകവെള്ളത്തിന്റെ പണം കൊടുത്തുകൊണ്ട് രാജൻ പറഞ്ഞു...

\"അങ്ങനെയാവട്ടെ... \"

രാജൻ ചെന്നു വണ്ടിയിൽ കയറി... അത് കൃഷ്ണദാസിന്റെ വീട് ലക്ഷ്യമാക്കി കുതിച്ചു... എന്നാൽ കടക്കാരന് രാജൻ പറഞ്ഞത് വിശ്വാസമായിരുന്നില്ല അയാൾ ഫോണെടുത്ത് കൃഷ്ണദാസിനെ വിളിച്ചു...

ഈ സമയം ചെറിയ പുഞ്ചിരിയോടെ ജെയിൻ വണ്ടിയൊടിക്കുകയായിരുന്നു...

\"രാജാ ആ ഹരിദാസ് ഇവിടെയെത്തി എന്നത് സത്യമാണെങ്കിൽ അവർ ഈ പറയുന്ന കൃഷ്ണദാസിന്റെ വീട്ടിൽത്തന്നെ കാണും... എനിക്കറിയാം ഈ കൃഷ്ണദാസിനെ... വലിയ ബിസിനസ്മാനല്ലേ... ഈ ഹരിദാസിന്റെ ചങ്ക്... അവിടെയല്ലാതെ അവർ എവിടേയും പോകില്ല... \"

\"അപ്പോൾ കാര്യങ്ങൾ കൂടുതൽ എളുപ്പവുമായല്ലോ... \"
രാജൻ പറഞ്ഞു...

\"അങ്ങനെയാണെങ്കിൽ ആ കൃഷ്ണദാസിനെയും വെറുതെ വിടരുത്... നമ്മളെ ചതിക്കാൻ കൂട്ടുനിന്ന ഒരുത്തനും ഈ ഭൂലോകത്ത് വേണ്ട... \"
അവർ കൃഷ്ണദാസിന്റെ വീട്ടിലെത്തി... വണ്ടിയുടെ ശബ്ദം കേട്ട് കൃഷ്ണദാസ് പുറത്തേക്ക് വന്നു... അവിടേയും രാജനും മറ്റൊരാളുമാണ് പുറത്തിറങ്ങിയത് 

\"കൃഷ്ണദാസേട്ടനല്ലേ... \"

\"അതെ ആരാണ്... \"
ഞങ്ങൾ കുറച്ച് ദൂരെനിന്നാണ്... ഞങ്ങൾക്ക് ഹരിദാസേട്ടനെ കാണണം അതിനാണ് വന്നത്...\"
രാജൻ പറഞ്ഞു...

\"ഏത് ഹരിദാസൻ... \"

\"നിങ്ങളുടെ കൂട്ടുകാരൻ ഹരിദാസേട്ടനെ... അയാളെ ഇത്രപെട്ടന്ന് മറന്നോ... അങ്ങനെ മറക്കന്മാത്രമുള്ള ബന്ധമല്ലല്ലോ നിങ്ങൾതമ്മിൽ...\"

\"അതിന് അവൻ ഇവിടെയുണ്ടെന്ന് ആരാണ് പറഞ്ഞത്... കഴിഞ്ഞ നാലുവർഷമായി അവനെ തിരയുകയാണ് ഞാൻ... എവിടെയാണ് എന്നുപോലും അറിയില്ല... \"

\"അദ്ദേഹം നാട്ടിലേക്ക് തിരിച്ചുവന്നു എന്നും ഇവിടെയുണ്ടെന്നുമാണല്ലോ കേട്ടത്... \"

\"ആരുപറഞ്ഞു... അവൻ നാട്ടിൽ വന്നിട്ടുണ്ടെങ്കിൽ തീർച്ചയായും എന്റെ അടുത്തുവരും... നിങ്ങളെയാരോ പറ്റിച്ചതാകാനാണ് വഴി... വിശ്വാസമില്ലെങ്കിൽ നിങ്ങൾക്ക് കയറിനോക്കാം... പക്ഷേ അതിനുമുമ്പ് നിങ്ങൾ ആരാണ് എന്നെനിക്കറിയണം... \"
പെട്ടന്ന് ജെയിൻ വണ്ടിയിൽനിന്ന് ഇറങ്ങി...

\"ഇത് ലോറൻസിന്റെ മകനല്ലേ... \"

\"അപ്പോൾ എന്നെ അറിയാം അല്ലേ ... അന്നേരം കാര്യങ്ങളുടെ കിടപ്പും അറിയാമല്ലോ... \"

\"ഞാൻ പറഞ്ഞത് സത്യമാണ്... ഹരിദാസ് എവിടെയാണെന്നുപോലും എനിക്കറിയില്ല... സ്വന്തം മകൻ മരിച്ച് കർമ്മങ്ങൾ കഴിഞ്ഞ ഉടനെ ഈ നാടുവിട്ട് പോകാൻ എന്താണ് അവന് പറ്റിയതെന്നും അറിയില്ല എന്തുകാര്യവും എന്നോട് പറയുമായിരുന്നു... എന്നാൽ ഇതുമാത്രം പറയാതെയാണ് അവൻ പോയത്... \"

\"ഉം... അപ്പോൾ അയാൾ ഇവിടെ എത്തിയില്ല എന്നാണോ പറയുന്നത്...

\"അതെ... അവനെ എനിക്കും കാണാൻ ആഗ്രഹമുണ്ട്...\"
പെട്ടന്നാണ് ബാൽക്കണിയിൽ നിൽക്കുന്ന ദേവികയേയും അമ്മുവിനേയും ജെയിൻ കണ്ടത്...

\"ആരാണ് അത്..\"
അവരെ ചൂടി ജെയിൻ ചോദിച്ചു... കൃഷ്ണദാസ് മുറ്റത്തേക്കിറങ്ങി ബാൽക്കണിയിലേക്ക് നോക്കി...

\"അത് എന്റെ മകളും എന്റെ അനിയത്തിയുടെ മകളുമാണ്... അവർ ഡൽഹിയിലാണ്... വെക്കേഷൻ ആയതുകൊണ്ട് കുറച്ചുദിവസം ഇവിടെനിൽക്കാൻ വന്നതാണ്... \"

\"ഈ ഒരു മകൾ മാത്രമേയുള്ളോ നിങ്ങൾക്ക്.. \"

\"അല്ല ഒരു മകൻകൂടിയുണ്ട്... പുറത്തേക്ക് പോയതാണ്...


\"ശരി... എന്നാൽ കാണാം... ഇപ്പോൾ ഞാൻ പോകുന്നു... ഇതുവരെ നിങ്ങൾ പറഞ്ഞത് ഞാൻ വിശ്വസിക്കാം... പക്ഷേ ഇതെങ്ങാനും നുണയാണെന്നറിഞ്ഞാൽ... ഞാൻ വരും.. ഒറ്റക്കല്ല എന്റെ കൂടെ കുറച്ചുപേരുമുണ്ടാകും... അന്നേരം ഇതുപോലെയാകില്ല... ഞങ്ങൾ ഈ വീട്ടിൽ കയറിയൊന്നു നിരങ്ങും... അതിനിടവരുത്തേണ്ട...\"
അതുംപറഞ്ഞ് ജെയിൻ വണ്ടിയിൽ കയറി... പുറകേ രാജനും കൂട്ടാളിയും... ആ വണ്ടി അവിടെനിന്നും പോയി... കൃഷ്ണദാസ് ഒന്ന് നെടുവീർപ്പിട്ടു... പിന്നെ അകത്തേക്ക് നടന്നു...

ജയിനും കൂട്ടരും പോയി എന്നുറപ്പുവരുത്തി ആദിയും ഹരിദാസും സുമലതയും പുറത്തേക്ക് വന്നു...

\"അപ്പോൾ നമ്മുടെ പ്ലാൻ വിജയിച്ചു അല്ലേ അച്ഛാ... \"
ആദി ചോദിച്ചു...

\"അങ്ങനെ ആശ്വസിക്കാൻ വരട്ടെ... ആ ലോറൻസിന്റെ മകന് പറഞ്ഞതൊന്നും വിശ്വാസമായിട്ടില്ല എന്നാണ് തോന്നുന്നത്... പക്ഷേ എനിക്കതല്ല... നമ്മൾക്ക് മാത്രം അറിയാവുന്ന സത്യം അവരെങ്ങനെ അറിഞ്ഞു... ഇവർ നാട്ടിലെത്തിയതും ഇവിടെയാണ് താമസമെന്നും അവരെങ്ങനെ അറിഞ്ഞു... \"

\"അത് എന്റെ കളിയാണ്... ഞാനാണ് അവരെ ഒരു പ്രൈവറ്റ് നമ്പറിൽനിന്ന് വിളിച്ച് പറഞ്ഞത്... ഇതുകേട്ടാൽ ആ ലോറൻസിനും മകനും ഇരിക്കപ്പൊറുതിയുണ്ടാകില്ല എന്നറിയാം... അതിനുവേണ്ടിയാണ് ഞാനത് പറഞ്ഞത്... മാത്രമല്ല ഇനി ആരുപറഞ്ഞാലും ഈയൊരു കാര്യം അവർ വിശ്വസിക്കില്ല... ഇവരുടെ സുരക്ഷ ഒന്നുകൂടി വലുതായി... അതിനുവേണ്ടിത്തന്നെയാണ് ദേവികയേയും അമ്മുവിനേയും ബാൽക്കണിയിലേക്ക് പറഞ്ഞുവിട്ടത്... ഇനി ധൈര്യമായി അമ്മുവിന് പുറത്തിറങ്ങി നടക്കാലോ... ഇപ്പോൾ അവൾ അച്ഛന്റെ സഹോദരിയുടെ മക്കളല്ലേ... \"

\"എല്ലാം എവിടെചെന്ന് അവസാനിക്കുമോ എന്തോ... \"

\"അച്ഛൻ ഒന്നുകൊണ്ടും പേടിക്കേണ്ട... എല്ലാം നമുക്കാനുകൂലമായേ വരൂ..... അതിനുള്ള തുടക്കമാണ് ഇത്..\"

\"അങ്ങനെ ആശ്വസിക്കാം... എന്നാലും ശ്രദ്ധിക്കണം... മുന്നോട്ടുള്ള ഓരോ ചുവടും കടുപ്പമേറിയതാവും... \"

\"അറിയാം... അതുതന്നെയാണ് വേണ്ടത്... അല്ലെങ്കിൽ എന്താണ് ഒരു ത്രില്ല്... എന്റെ പ്രവീണിനെ എങ്ങനെയാണോ ഇല്ലാതാക്കിയത്.... അതുപോലെ അവരേയും ഞാൻ... \"

\"വേണ്ട അങ്ങനൊന്നും ചിന്തിക്കേണ്ട... ഒരാളുടെയും ആയുസ്സ് ഇല്ലാതാക്കാൻ നമ്മൾ ആരുമല്ല... അതിനുവേണ്ടിയല്ല നിന്നെ വളർത്തിയത്... അവരുടെ നാശം... അതുമാത്രം നമ്മുടെ മുന്നിലുള്ളൂ... അതുതന്നെ ഇത്രയും കാലം അവർ ചെയ്തുകൂട്ടിയതിന് തക്കതായ മറുപടിയാണ്....\"

ഈ സമയം നിരാശയോടെ തിരിച്ചുപോവുകയായിരുന്നു ജയിനും രാജനും മറ്റും...

\"ഛെ... വല്ലാത്തൊരു അടിയായിപ്പോയി ഇത്‌... ആ നായിന്റെ മക്കളെ കയ്യിൽ കിട്ടിയെന്നുകരുതി ഒരുപാട് സന്തോഷിച്ചു... പക്ഷേ അത് വെറുതെയായി... ഏത് ഒരുമ്പട്ടോനാണ് നിന്നെ വിളിച്ച് പറഞ്ഞത്... അവനെ കയ്യിൽകിട്ടിയാൽ അവന്റെ കുടൽമാല പുറത്തെടുത്തേനേ...\"

\"അങ്ങനെ നിരാശപ്പെടാൻ വരട്ടെ മുതലാളീ... നാലുവർഷംമുന്നെ നാടുവിട്ടുപോയ അവർ തിരിച്ചെത്തി എന്ന് എന്നെ വിളിച്ച് പറയണമെങ്കിൽ അതിൽ എന്തോ സത്യം കാണില്ലേ... എന്റെ അഭിപ്രായം അവർ ഇവിടെ വന്നിട്ടുണ്ടെന്നാണ്... \"

\"എന്നിട്ടെവിടെ ആവിയായി പോയോ... അവരുടെ വീട്ടിൽ എത്തിയിട്ടില്ല ഉറ്റ കൂട്ടുകാരന്റെ വീട്ടിലും എത്തിയിട്ടില്ല... \"

\"ഈ പറഞ്ഞ സ്ഥലത്ത് എത്തിയാൽ നമ്മുടെ കണ്ണിപ്പെടുമെന്ന് കരുതി മറ്റെവിടെയെങ്കിലും ഒളിച്ചുകൂടാ എന്നില്ലല്ലോ... അവരുടെ വീട്ടിൽ പോയപ്പോൾ മുതലാളി ഒരുകാര്യം ശ്രദ്ധിച്ചിരുന്നോ... നമ്മുടെ കൈകൊണ്ട് തീർന്ന ആ പ്രവീണിനെ അടക്കിയ സ്ഥലം... അവിടെമാത്രം കാടെല്ലാം വെട്ടി വൃത്തിയാക്കിയിരിക്കുന്നത്... അതുതന്നെ അവർ വന്നെന്നുള്ളത്തിന് തെളിവല്ലേ... \"
അതുകേട്ട് സംശയത്തോടെ ജെയിൻ രാജനെ നോക്കി...

\"അവർ ഈ നാട്ടിൽത്തന്നെയുണ്ട്... ഏറ്റവും സുരക്ഷിതമാണ് എന്നുതോന്നിക്കുന്ന ഒരിടത്ത്... പക്ഷേ അതെവിടെയാണ് എന്നാണ് കണ്ടെത്തേണ്ടത്.. \"

\"നീ പറഞ്ഞത് സത്യമാണെങ്കിൽ ഇനി താമസിപ്പിക്കേണ്ട... ആ ഏരിയ മുഴുവനും... ടൗണിലെ എല്ലാ ഹോട്ടലുകളിലും തിരയണം... അവരുടെ ഈ വരവിൽ എന്തോ ദുരുദ്ദേശമുണ്ട്... അത് അനുവദിക്കരുത്... ഇപ്പോൾത്തന്നെ നമ്മുടെ ആളുകളെ മുഴുവൻകൂട്ടി തിരഞ്ഞ് അവരെ കണ്ടെത്തണം... എന്നിട്ട് നമ്മുടെ എസ്റ്റേറ്റിലേക്ക് കൊണ്ടുവരണം... \"


തുടരും.....

രാജേഷ് രാജു. വള്ളിക്കുന്ന്
➖➖➖➖➖➖➖➖➖➖➖

കാട്ടുചെമ്പകം 25

കാട്ടുചെമ്പകം 25

5
12589

\"നീ പറഞ്ഞത് സത്യമാണെങ്കിൽ ഇനി താമസിപ്പിക്കേണ്ട... ആ ഏരിയ മുഴുവനും ടൗണിലെ എല്ലാ ഹോട്ടലുകളിലും തിരയണം... അവരുടെ ഈ വരവിൽ എന്തോ ദുരുദ്ദേശമുണ്ട്... അത് അനുവദിക്കരുത്... ഇപ്പോൾത്തന്നെ നമ്മുടെ ആളുകളെ മുഴുവൻകൂട്ടി തിരഞ്ഞ് അവരെ കണ്ടെത്തണം... എന്നിട്ട് നമ്മുടെ എസ്റ്റേറ്റിലേക്ക് കൊണ്ടുവരണം... \"ജെയിൻ പറഞ്ഞു...\"പക്ഷേ എല്ലാം രഹസ്യമായിരിക്കണം.. ഇപ്പോൾത്തന്നെ നമുക്കൊരു തെറ്റ് പറ്റി... നമ്മൾ ആ കൃഷ്ണദാസിന്റെ വീട്ടിൽപോയി ചോദിച്ച ചോദ്യം ശരിയായില്ല... അയാൾക്ക് മനസ്സിലായിക്കാണും നമ്മൾ പഴയ കണക്കുകൾ തീർക്കാൻ വന്നതാണെന്ന്... മാത്രമല്ല അവർ ഹരിദാസും കുടുംബവും നാട്ടിലെത്തിയത് നമ്മ