Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ part -20

ഞാൻ ബൈക്ക് എടുത്തു വന്നപ്പോഴേക്കും അവളും താഴെ എത്തിയിരുന്നു .... വല്യമ്മച്ചിയോടും മമ്മയോടും യാത്ര പറഞ്ഞു അവൾ എന്റെ ബൈക്കിന്റെ ബാക്കിൽ കയറി...... കുറച്ച് ദൂരം പോയപ്പോൾ തന്നെ അവളുടെ കൈകൾ എന്റെ ഷോൾഡറിൽ സ്ഥാനം പിടിച്ചിരുന്നു.... എന്തുകൊണ്ടോ അതെടുത്തു മാറ്റാനോ... ദേഷ്യപ്പെടാനോ തോന്നിയില്ല.....

എന്താണെനിക്ക് പറ്റിയത്...... ഇതുവരെ ഒരു പെണ്ണിനെ പോലും ബൈക്ക്ൽ കേറ്റിട്ടില്ല..... Even കസിൻസ് ..... പക്ഷേ എന്തുകൊണ്ട് ഇവൾ...... എനിക്ക് തന്നെ ഉത്തരം കണ്ടെത്താൻ സാധിക്കുന്നില്ല..... പക്ഷേ ഇപ്പോഴൊക്കെയോ ഇത് ഞാനും ആസ്വദിക്കുന്നില്ലേ....... പക്ഷേ ഇനിയൊരിക്കൽ കൂടെ എന്നെ കൊണ്ട് സാധിക്കില്ല....ഒന്നിനും......

പുറത്ത് അവളുടെ തട്ടുകൊണ്ടാണ് ചിന്തയിൽ നിന്നു ഉണർന്നത്..... ടൗൺ എത്തിയപ്പോൾ ഷോപ്പിംഗ് മോളിൽ കേറണം എന്ന് പറഞ്ഞ് വണ്ടി നിർത്താൻ ഉള്ള ബഹളമാണ്...... സത്യത്തെ ദേഷ്യം വന്നില്ലേലും അവളോട് നല്ല കട്ട കലിപ്പിൽ തന്നെ ചോദിച്ചു.....

\" എന്താടി തല്ലി മനുഷ്യന്റെ പുറം പൊളിക്കോ...... \"

\" അത് വിളിച്ചിട്ട് കേൾക്കാത്ത കൊണ്ടല്ലേ...... \"

\"എന്താ.....\"

\" അത് എനിക്ക് കുറച്ച് സാധനം വാങ്ങാൻ ഉണ്ടായിരുന്നു. മോളിലൊന്ന് കേറണം...... \"

\" നിന്റെ കൂടെ കറങ്ങി നടക്കൽ അല്ല എനിക്ക് പണി വേറെ ഒരുപാട് പണിയുണ്ട്...... \"

\" അതിനു ഞാൻ ഇയാളെ എന്റെ കൂടെ വരാൻ ഒന്നും പറഞ്ഞില്ലല്ലോ. എന്നെ ഇവിടെ വിട്ടാൽ മതി ഞാൻ പൊക്കോളാം വല്ല ഓട്ടോയും പിടിച്ച്...... \"

എന്തൊരു ജാടയാ ഈ മനുഷ്യന് അവളുടെ മനസ്സിൽ ഓർത്തു......

\" നാശം.... നടക്ക് അങ്ങോട്ട്..... \"

\" ഇയാള് പണിയുണ്ട് എന്നല്ലേ പറഞ്ഞേ പിന്നെ എന്തിനാ വരുന്നേ..... \"

\" ഇനി നിന്നെ തനിച്ച് വിട്ടിട്ട് എന്തേലും സംഭവിച്ചിട്ട് വേണം എല്ലാരുടേം വായിലിരിക്കുന്നതും കൂടെ ഞാൻ കേൾക്കാൻ..... എന്താണേലും വേഗം എടുക്കാൻ നോക്ക്......\"

\"Mmm...\"

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഇയാൾക്ക് ഞാൻ വച്ചിട്ടുണ്ട്.....വേഗം വാങ്ങണം ലെ കാണിച്ചു തരാം... ഏകദേശം ആ മാളിലുള്ള എല്ലാ ഷോപ്പിലും ഞാൻ കയറി ഇറങ്ങി..... സത്യം പറഞ്ഞാൽ ഒന്നോ രണ്ടോ സാധനം മാത്രമേ എനിക്ക് വാങ്ങാൻ ഉണ്ടായിരുന്നുള്ളൂ....... ഇയാളെ അങ്ങിനെ വിട്ടാൽ പറ്റില്ലല്ലോ.... പരമാവധി ബുദ്ധിമുട്ടിപ്പിക്കാൻ തന്നെ തീരുമാനിച്ചു....... പിന്നെയും കണ്ട ഒരുപാട് ഷോപ്പിൽ കയറി ഇറങ്ങി..... ഇപ്പൊ പുള്ളീടെ മുഖം കണ്ടാൽ അറിയാം നല്ല ദേഷ്യത്തിലാണെന്നു.......എന്നെ നാശം എന്ന് പറഞ്ഞതോണ്ടല്ലേ ഞാൻ ഇങ്ങിനെ ചെയ്യ്തേ........കുറച്ച് കൂടിപ്പോയോ.....പാവം.......വല്യ ബിസിനസ് man ആണ് എന്റെ പിറകെ ഇങ്ങിനെ നടക്കുന്നത്..... എന്താണെലും ഒരു പൊട്ടിത്തെറി ഉറപ്പാ..... ഇവിടെ ആളുകൾ ഉള്ളതുകൊണ്ട് ഒന്നും പറയാത്തെ പുറത്തിറങ്ങി യാൽ എനിക്കുള്ളത് വയറു നിറയെ കിട്ടിക്കോളും.....
പിന്നെ അധികതനേരം നിൽക്കാതെ തന്നെ ഞാൻ പുറത്തിറങ്ങി......

പുറത്തിറങ്ങി എന്നോട് ദേഷ്യപ്പെടും അല്ലേൽ രണ്ട് തെറിയെങ്കിലും വിളിക്കും എന്നാ ഞാൻ വിചാരിച്ചത്.... പക്ഷേ പുള്ളി എന്നോട് ഒന്നും തന്നെ പറഞ്ഞില്ല.....എനിക്ക് ചെറുതായി ഒരു കുറ്റബോധം തോന്നി തുടങ്ങി..... പിന്നെ പതിയെ.....

\" ഇത്രയും നേരം കൂടെ നിന്നതിന് താങ്ക്സ്..... ഞാൻ ഓട്ടോയും പിടിച്ചു പൊക്കോളാം എന്തോ തിരക്കുണ്ടെന്ന് പറഞ്ഞതല്ലേ പൊയ്ക്കോ..... \"

\" വേണ്ട ഞാൻ കൊണ്ടാക്കിക്കോളം കയറാൻ നോക്ക്..... \"

  ഞാൻ മറുത്തൊന്നും പറയാൻ നിന്നില്ല   അങ്ങനെ ഹോസ്റ്റലിന്റെ ഫ്രണ്ടിൽ എന്നെ കൊണ്ട് ഇറക്കിവിട്ടു . വണ്ടി സ്റ്റാർട്ട് ചെയ്ത പുള്ളിയെ ഞാൻ വിളിച്ചു

\" ഇച്ചായാ..... \"

പുള്ളി പെട്ടെന്ന് തന്നെ തിരിഞ്ഞു നോക്കി.... ഇതുവരെ പുള്ളിയിൽ കണ്ടിട്ടുള്ള സ്ഥായിഭാവം അല്ലാതെ വേറൊരു ഭാവം..... അതെന്താണെന്ന് തിരിച്ചറിയാൻ എനിക്ക് തന്നെ കഴിയുന്നുണ്ടായിരുന്നില്ല......

\"എന്താ.....\"

\" അത് നാളെ വല്യമ്മച്ചിയുടെ പിറന്നാളാ..... കുറച്ചു വർഷങ്ങളായിട്ട് അത് സെലിബ്രേറ്റ് ചെയ്യാറില്ല അത്രേ..... കഥ പറയുന്ന കൂട്ടത്തിൽ പറഞ്ഞതാ..... പറ്റുവാണേ നാളെ അതൊന്നു സെലിബ്രേറ്റ് ചെയ്യ്..... പിന്നെ എനിക്ക് വരാൻ പറ്റാത്തത് കൊണ്ട് ഞാൻ ഒരു ചെറിയ ഗിഫ്റ്റ് വാങ്ങിച്ചിട്ടുണ്ട്....  അതൊന്നു  പിറന്നാൾ കാരിയെ ഏൽപ്പിക്കാവോ ..... \"

ചോദിച്ചു കൊണ്ട് തന്നെ ഒരു ഗിഫ്റ്റ് ബോക്സ് ഞാൻ പുള്ളിയുടെ കയ്യിൽ ഏൽപ്പിച്ചു.....

\" ഇതൊരു ഫോണാ..... പിന്നെ ഇന്നത്തെ ഫോട്ടോഷൂട്ടിന്റെ  ഫ്രെയിം ചെയ്ത ഫോട്ടോയും ഉണ്ട്...... ഇതിനുവേണ്ടിയാ മാളിൽ പോയത്...... ബുദ്ധിമുട്ടിച്ചു എന്നറിയാം എന്നാലും സോറി..... \"

\"Mmm....\"

പിന്നെ ഒന്നും പറയാതെ തന്നെ അവൻ അവളുടെ കയ്യിൽ നിന്ന് ഗിഫ്റ്റ് വാങ്ങി വണ്ടി സ്റ്റാർട്ട് ചെയ്യ്തു..... വണ്ടി മുന്നോട്ട് നീകുമ്പോൾ അവന്റെ മനസ്സ് മുഴുവൻ അസ്വസ്ഥത ആയിരുന്നു...... ആ സമയം അത്രയും അവൻ ചിന്തിച്ചത് അവളുടെ ഇച്ഛയാന്നുള്ള വിളിയായിരുന്നു.....

എന്നാലും ഈ അന്നക്കൊച്ചു എന്നോട് പോലും പറയാത്ത കാര്യം അവളോട് പോയി പറഞ്ഞിരിക്കുന്നു..... ശരിയാകുന്നുണ്ട് ഞാൻ..... നാളേക്ക് വല്യമ്മച്ചിക്ക് ഒരു സർപ്രൈസ് കൊടുക്കണം..... എന്താ പ്ലാൻ ചെയ്യാ.....

അറിയാതെ തന്നെ അവൻ ചിന്തിച്ചു..... കുറച്ചു വർഷങ്ങളായി എല്ലാത്തിന്നും ഒഴിഞ്ഞു മാറി നടക്കുകയായിരുന്നു..... മനപ്പൂർവം തന്നെ...... പക്ഷേ എന്തുകൊണ്ടോ അവൾ പറഞ്ഞപ്പോൾ മറുത്തൊന്നും പറയാൻ കഴിഞ്ഞില്ല......

വർഷങ്ങൾക്കു മുമ്പ് ആരും പറയാതെ തന്നെ എല്ലാ കാര്യങ്ങളും ഓർത്ത് ചെയ്ത ഒരു സിദ്ദു ഉണ്ടായിരുന്നു..... ആ സിദ്ധു ഇനി ഉണ്ടാവുമോ.....

അവൻ തന്നെ ആലോചിച്ചു.....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

               തുടരും.......


കാർമേഘം പെയ്യ്‌തപ്പോൾ part -21

കാർമേഘം പെയ്യ്‌തപ്പോൾ part -21

5
1108

ഒരുപാട്  പ്ലാനുകൾ മനസ്സിലുണ്ടെങ്കിലും അതൊക്കെ എങ്ങനെ വർക്ക് ഔട്ട് ആക്കുമെന്ന് ഒരു ചെറിയ ടെൻഷൻ ഉണ്ടായിരുന്നു..... ജഗ്ഗുനെ ഈ കാര്യത്തിന് വിളിക്കാൻ പോയാൽ എന്തായിരിക്കും അവന്റെ റസ്പോൺസ്... ഒരിക്കലും ഞാൻ വിളിച്ച് അവൻ വരാതിരിക്കില്ല..... എന്റെ മാറ്റത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അവനായിരിക്കും..... പിന്നെ എന്റെ വീട്ടുകാരും .....B\'day mrng.....പുള്ളിക്കാരിക്ക് ഏറ്റവും സന്തോഷം കൊടുക്കുന്ന ഒരു പാർട്ടിയായിരിക്കണം ഇന്ന്....... പണം ചിലവാക്കിയത് കൊണ്ട് ഒരിക്കലും സന്തോഷം നേടാൻ സാധിക്കില്ല.....പ്ലാൻ പ്രകാരം രാവിലെ തന്നെ മുഖത്ത് കുറെ ടെൻഷനൊക്കെ വാരിവലിച്ചിട്ടു..... പിന്നെ 2 സെന