ഇച്ചായന്റെ അമ്മു ❤️ 8
തുറന്ന ജനാലയിലൂടെ വന്ന സൂര്യരശ്മികൾ കണ്ണിൽ പതിച്ചപ്പോൾ അലക്സി മെല്ലെ കണ്ണുകൾ ഒന്ന് ചിമ്മി തുറന്നു.............
ഹെഡ് സെറ്റിൽ ചാരി കാലുകൾ നീട്ടിവെച്ചാണ് ഇരിക്കുന്നത്, അവൻ ചുറ്റിനും ഒന്ന് കണ്ണോടിച്ചു സമയം 7മണി കഴിഞ്ഞു...........
അലക്സി പതിയെ താഴേക്കു നൊക്കി, തന്റെ കൈയിൽ ചുറ്റിപിടിച്ചു മടിയിൽ തല വെച്ചു കിടന്നുറങ്ങുകയാണ് അമ്മു........ അവൻ പതിയെ അവളുടെ മുഖത്തു വീണുകിടക്കുന്ന മുടിയിഴകളെ ചെവിക്കു പുറകിലോട്ട് ഒതുക്കി കൊടുത്ത്, അവളുടെ തലയിൽ പതിയെ തലോടി.............. അമ്മുന്റെ മുഖത്തെ ഉണങ്ങിയ കണ്ണീർ പാടുകളും വീർത്ത കൺപോളകളും കണ്ടു അലക്സിയുടെ ഉള്ളൊന്നു പിടഞ്ഞു...........
ഇന്നലെ ഇച്ചേച്ചി വിളിച്ച് അമ്മു വീട്ടിൽ താനിചാണന്നു പറഞ്ഞപ്പോൾ തന്നെ അവൾക്കരികിലേയ്ക്ക് പോകാനിറങ്ങിയതാണ്......... പെട്ടന്നാണ് അത്യാവശ്യമായി എഡ്ഢിചെയ്യാനൊപ്പം മറ്റൊരാവശ്യത്തിനു പോകേണ്ടി വന്നത്, ഒടുവിൽ എഡ്ഢിചായനെയും കൂട്ടി പാലമറ്റത്തേക്ക് വന്നപ്പോഴേ കണ്ടു മുറ്റത്തിരുന്നു പൊട്ടികരയുന്ന തന്റെ കുഞ്ഞു പെങ്ങളെ.............
\"ചാ..... ചാച്ചാ...... ഇച്ച..... ഇച്ചായനെ ഒന്ന് പോയി നോക്ക് ചാച്ചാ..... എന്നോട് വ..... വഴക്കിട്ടു വണ്ടിയിൽ കേറി ഇപ്പോ എവിടേയ്‌ക്കോ പോയി....... എന്നിക്ക് പേടിയാവുന്നു ചാച്ചാ...... നല്ലോണം കുടിച്ചിട്ടുണ്ട് ഇച്ച......
ഒ....ഒന്ന്.... ഒന്ന് പോയി തിരക്ക് ചാച്ചാ ഇച്ചായനെ............
എന്റെ ഇച്ചായൻ.......... \"
എന്നെ കണ്ട ഉടനെ ഓടി വന്നു നെഞ്ചിൽ വീണ് എണ്ണിപറഞ്ഞു കരയുകയായിരുന്നു അവൾ............ മറുത്തൊന്നും ചിന്തിക്കാതെ
അവളെ എഡ്ഢിചായനെ ഏല്പിച്ചു പെട്ടന്ന് വണ്ടി എടുത്തു ഞാൻ എവിനെ തിരക്കി പോയി..............
കുറേ അനേഷിച്ചു അവസാനം എവിൻ സേഫ് ആണെന്ന് അറിഞ്ഞു വീട്ടിൽ തിരികെ വന്നപ്പോൾ കണ്ടു എന്നെ കാത്തിരിക്കുന്നവളെ............
അവൻ നാളെ ഇങ്ങെത്തികോളുമെന്നു പറഞ്ഞിട്ടും ആ മുഖത്തെ ആകുലത മാറിയിരുന്നില്ല......... അവൻ വന്നിട്ടു കിടന്നോളാം എന്ന് പറഞ്ഞിരുന്നവളെ നിർബന്ധിച്ചു മുറിയിൽ കൊണ്ടുപോയി കിടത്തുവായിരുന്നു.........
ഉള്ളിൽ ഭയം കൂടുന്ന രാത്രികളിൽ എന്റെ കൈയിൽ വട്ടം പിടിച്ചു ഉറങ്ങുന്ന ശീലം ഉണ്ടായിരുന്നു അമ്മുവിന് കുഞ്ഞു നാളിൽ...............
ഇന്നലെ രാത്രിയിൽ വീണ്ടും അതുപോലെ ആ പഴയ എന്റെ കുഞ്ഞുപെങ്ങൾ ആവുകയായിരുന്നു എന്റെ കൊച്ച്..............
\"ഇല്ലടാ...... ഇനിയും എന്റെ കൊച്ചിങ്ങനെ വേദനിക്കാൻ അനുവദിക്കുവേല നിന്റെ ചാച്ചൻ.........എല്ലാം ഉടനെ ശെരിയാക്കും ഞാൻ...............\"
ഒരു ചെറിയ പുഞ്ചിരിയോടെ അമ്മുവിന്റെ തലയിൽ ഒന്ന് തലോടി പറഞ്ഞു അലക്സ്........
🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
താഴെ ഹോളിൽ ചെന്നപ്പോ കണ്ടു സോഫയിൽ ചാരി കണ്ണുകൾ അടച്ചിരിക്കുന്ന എഡ്ഢിചായനെ,.....
\"എഡ്ഢിചായ........!\"
അടുത്ത് ചെന്നു ആ തോളിൽ പിടിച്ചു വിളിച്ചു, കണ്ണുകൾ തുറന്നെന്നെ നോക്കിയപ്പോ എഡ്ഢിചായന്റെ നിറഞ്ഞ കണ്ണുകൾ കണ്ടു ഞാൻ പരിഭ്രമിച്ചു.
\"ഇച്ചായ...... എന്താ ഇത്, ഇങ്ങനെ ആവല്ലേ. എവിൻ ok ആണല്ലോ,.......
ഞാൻ പോയി ഇപ്പൊ കൂട്ടികൊണ്ട് വരാം അവനെ......\"
എഡ്ഢിക്ക് അടുത്തായി ഇരുന്നു അലക്സി പറഞ്ഞു......
\"വേണ്ടടാ........ അവൻ ഇപ്പൊ ഇങ്ങോട്ട് വരാത്തതാ നല്ലത്...........
നിനക്കറിയുവോ അവൻ ഇന്നലെ എന്താ എന്നോട് വന്നു പറഞ്ഞതെന്ന്..............
അവന്റെ മുൻപിൽ ഞാനാ ഇപ്പൊ അവന്റെ ജീവിതം തകർത്തതെന്ന്........... അവനെ മറ്റുള്ളവരുടെ മുൻപിൽ വിഡ്ഢിവേഷം കെട്ടിച്ചത് ഞാനാണന്നു.............\"
നിറഞ്ഞ കണ്ണുകളോടെ തന്നെ നൊക്കി പറയുന്ന എഡ്ഢിയെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്നറിയാതെ അലക്സി ഇരുന്നു.
\"ഇന്നലെ നമ്മുടെ അമ്മുട്ടി എന്റെ നെഞ്ചിൽ വീണു പൊട്ടികരഞ്ഞുകൊണ്ട് പറഞ്ഞതെന്താണന്നു അറിയാവോട...... അവൾ.......
അവള് പോകൊള്ളാമെന്നു............ അവളുടെ ഇച്ചായൻ അവളില്ലാതെ സന്തോഷമായി ഇരിക്കുമെങ്കിൽ അവന്റെ ജീവിതത്തിൽ നിന്നും അവൾ പൊക്കോളാമെന്നു..........
സഹിച്ചില്ലടാ എനിക്കതു കേട്ടിട്ട്.......... ഞാൻ കാരണമല്ലേ എന്റെ കൊച്ചി അനുഭവിക്കുന്നതൊക്ക.......\"
\"എന്താ എഡ്ഢിചായ ഇത്......... എന്തിനും ഏതിനും ഞങ്ങളുടെ ഒക്കെ താങ്ങായി നിൽക്കേണ്ട ഞങ്ങളുടെ വല്യേട്ടനാണോ ഇതു..........
ശെടാ..........അവൻ എന്നേലും വായ്‌തോന്നിയത് പറയാനും അത് കേട്ടു സെന്റി അടിക്കാൻ ഇച്ചായനും.............. വെറുതെയാണോ അമ്മുവും ഇങ്ങനെ മോങ്ങുന്നേ..........ഇത് കണ്ടല്ലേ പഠിക്കുന്നെ.......\"
അലക്സി ഒരു ചെറുചിരിയോടെ എഡ്ഢിയോട് പറയുമ്പോൾ അത് പറയുമ്പോൾ ചെറിയൊരാശ്വാസത്തിന്റെ പുഞ്ചിരി എഡ്ഢിയിലും ഉണ്ടായി.
എഡ്ഢിയുടെ മൂഡ് ഒന്ന് ശെരിയാകുവാൻ വേണ്ടിയാണു തന്റെ ഉള്ളിലെ ആശങ്ക മറച്ചു വെച്ച് അലക്സി അത് പറഞ്ഞത്.
\"ദേ..... ചുമ്മാ ഓരോന്ന് ആലോചിച്ചു കൂട്ടണ്ട..... പിന്നെ എവി ഇന്നലെ ഇച്ചായനോട് ദേഷ്യപ്പെട്ട കാര്യമൊന്നും ഇച്ചേച്ചി അറിയണ്ട.........കേട്ടല്ലോ.........\"
\"മം........ ഇല്ല, ഒരുകണക്കിന് ആനി ഇതറിയാതിരിക്കുന്നത നല്ലത്, അറിഞ്ഞാൽ സഹിക്കില്ല അവൾ..............\"
\"എന്ന ഞാൻ ഇറങ്ങുവാ എഡ്ഢിചായ...ഇച്ചായൻ ഇങ്ങനെ ചടഞ്ഞു കുത്തി ഇരിക്കാതെ ഒന്നെണ്ണിക്ക് തീർക്കാൻ നമ്മുക്കൊരുപാട് ജോലി ഉള്ളതാ......... പിന്നെ,
അമ്മു എണീറ്റിട്ടില്ല ഇതുവരെ....... ഒന്ന് പറഞ്ഞ മതി അവളോട് ഞാൻ പോയ കാര്യം.........\"
\"നീയിതെവിടെ പോവാ...........?\"
\"എന്നിക്ക് ആ നാറിയെ ഒന്ന് കാണണം........... അവനെ ഇനി ഇങ്ങനെ വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല........\"
അത്രയും പറഞ്ഞു പുറത്തേക്ക് പോകുന്ന അലക്സിയെ നൊക്കി ഒന്ന് ചിരിച്ചു എഡ്ഢി........
എന്നാൽ അവര് രണ്ടുപേരുടെയും സംസാരം കേട്ട് ഒരു ചുമരിനപ്പുറം ആനി നിന്നിരുന്നത് അവരറിഞ്ഞില്ല.............. സങ്കടവും കുറ്റബോധവും കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠
തലയ്ക്കു ഒരു കൈ കൊണ്ട് താങ്ങി പയ്യെ എവിൻ സോഫയിൽ എണീറ്റിരുന്നു........ മുറിവ് കെട്ടിയിരിക്കുന്ന നെറ്റിയിലെ ഇടതു വശത്തേക്ക് പയ്യെ കൈകൾ കൊണ്ടൊന്നു തൊട്ടു....
\"സ്..... ആ..........\"
അവന് ചെറുതായി വേദനിച്ചു..
ഇന്നലെ കാറ് എവിടെയോ ചെന്ന് ഇടിച്ചതു മാത്രം ആണ് ഓർമ്മ........ പിന്നെ അരുൺ തട്ടി വിളിക്കുമ്പഴാ കണ്ണു തുറന്നത്.........അവന്റെ ഫ്ലാറ്റിനു താഴെയുള്ള മരത്തിലാണ് എന്റെ കാറിടിച്ചു നിന്നത്, അങ്ങനെ അവനൊപ്പം അന്നവിടെ അവന്റെ ഫ്ലാറ്റിൽ തങ്ങി..........
\"ടാ എവിൻ നിയാ മുറിവിന്നിട്ടു കൈ കൊണ്ട് കുത്താതെ...... ഭാഗ്യത്തിന് കാര്യമായി ഒന്നും പറ്റിയില്ല,.......ചെറുതായിട്ട് പൊട്ടിയതെ ഉള്ളു അത്........\"
സോഫയിൽ എണീറ്റിരിക്കുന്ന എവിനെ നൊക്കി ഒരു കോഫിയുമായി അടുത്തേക്ക് വന്ന അരുൺ പറഞ്ഞു....
\"ടാ..... എന്റെ കാറ്.........\"
\"വലിയ കുഴപ്പമില്ല..... ഫ്രണ്ട് ഗ്ലാസ് പൊട്ടിയിട്ടുണ്ട്, പിന്നേ ബോണ്ണറ്റും...... മെക്കാനിക്ക് വന്ന് വണ്ടി കൊണ്ടുപോയിട്ടുണ്ട്........അതൊക്കെ പിന്നേ നോക്കാം,
നീ ആദ്യം ഈ കോഫി കുടി.........\"
ഒരു കപ്പ് എവിന് നേരെ നീട്ടി അരുൺ....
\"ഇന്നലെ...... ഇന്നലെ കുറച്ചു കയ്യിന്നു പോയി,.... കുടിച്ചത് ഇത്തിരി ഓവർ ആയി....... അതാ പറ്റിയത്..........\"
കോഫി കൈയിൽ പിടിച്ചു എവിൻ പറഞ്ഞു....
\"എന്നാലും ഇതിത്തിരി കടന്ന കൈയ്യായി പോയി എവിൻ............മരത്തിനു പകരം വേറെ വല്ലടത്തും പോയിയാണ് കാറിടിച്ചതെങ്കിലോ.......... ഹോ ഓർക്കാനേ വയ്യാ.......\'\"
അരുൺ വേവലാതിയോടെ പറഞ്ഞതും എവിൻ ഒന്നും മിണ്ടാതെ ഇരുന്നു.
\"എവിൻ....... നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല.............എന്തെകിലും സംഭവിച്ചിരുന്നേൽ നിന്നെ സ്നേഹിക്കുന്നവരുടെ കാര്യം നീ ഓർത്തോ............ നി മിന്നു കെട്ടിയ പെണ്ണില്ലേ നിനക്കിപ്പോ.........\"
അരുണിന്റെ വായിൽ നിന്നും അമ്മുവിനെ പറ്റി കേട്ടപ്പോൾ എവിന്റെ ഉള്ള് നീറി...... കണ്ണിൽ നീർതിളക്കം ഉരുണ്ടു കൂടി............
\"ടാ...... നിനക്കറിയില്ലേ മിരാ...... അവൾ എന്റെ ഭാര്യയായി വന്നതിനു ശേഷമാ ഞാൻ സന്തോഷത്തോടെ ഒരു ജീവിതം ജീവിക്കുന്നെ........... ചിത്ത കൂട്ട്കെട്ടിൽ നിന്നും മാറി ഇപ്പൊ ഇങ്ങനൊരു ലൈഫ് എന്നിക്കു കിട്ടാൻ കാരണം അവളാ....... ദാ.......ഇപ്പൊ നീണ്ട 4 വർഷത്തെ കാത്തിരിപ്പിനു ശേഷമാ ഞങ്ങൾക്കൊരു കുഞ്ഞു ഉണ്ടാകാൻ പോകുന്നെ.........
അവരാടാ എന്റെ ലോകം.......\"
അരുൺ അത് പറയുമ്പോൾ എവിൻ കണ്ണെടുക്കാതെ അരുണിനെ നോക്കിയിരുന്നു......
\"ഒരു നിമിഷം കൊണ്ട് ജീവിതം മാറുടാ എവിൻ........ അത് നല്ലതാകാം ചീത്തയാകാം, പക്ഷെ അത് തിരഞ്ഞെടുക്കെണ്ടതു നമ്മളാ........
അതുകൊണ്ട് അമ്മുവിന്റെ കാര്യത്തിൽ നീയൊരു ഡിസിഷൻ എടുക്കണം എവിൻ........\"
\"അമ്മു......!
അവളുടെ കാര്യത്തിൽ ഞാൻ എന്നെ ഒരു തീരുമാനം എടുത്തുക്കഴിഞ്ഞതാ അരുണേ..........\"
അരുൺ പറഞ്ഞതിന് ഒരു ചെറുചിരിയോടെ എവിൻ മറുപടി കൊടുത്തു....
\"ഏ..... നീയെന്താ പറഞ്ഞെ..........?\"
എവിൻ പറഞ്ഞത് മനസിലാവാതെ അരുൺ ചോദിച്ചു......
\"ഏയ്.... അതൊന്നുമി........
ട്രണിം.... ട്രണിം...
എവിൻ പറഞ്ഞു പൂർത്തിയാക്കും മുൻപേ അവന്റെ ഫോൺ റിങ് ചെയ്തു....
\"ദാ....നിന്റെ ഫോൺ ഇന്നലെ തൊട്ട് കൊറേ റിങ് ചെയ്തു......നിന്റെ കാറൊന്നു തട്ടിയെന്നും നെറ്റിക്കു ചെറിയൊരു മുറിവുണ്ടെന്നും പിന്നെ നീ എന്റെ കൂടെ ഇവിടെ ഉണ്ടെന്ന് ഞാൻ ഇന്നലെ വൈകിട്ട് തന്നെ അലക്സിയോട് പറഞ്ഞു....... വെറുതെ എല്ലാരേയും ടെൻഷൻ ആക്കണ്ടല്ലോ, പിന്നെയും കൊറേ കാൾ വന്നിരുന്നു...........
ബാക്കി ഒന്നും ഞാൻ എടുത്തില്ല.......\"
ഫോൺ എവിന്റെ നേർക്കു നീട്ടി അരുൺ പറഞ്ഞു....
മം....
ഒന്ന് മൂളിക്കൊണ്ട് എവിൻ ഫോൺ വാങ്ങി ചെക് ചെയ്തു....
\"എവിൻ.... പിന്നേ..... ജെന്നിക്ക് എഡ്ഢിച്ചായന്റെ ക്രെഡിറ്റിൽ 50 ലക്ഷം രൂപ ഓഫീസ് അക്കൗണ്ട് വഴി കൊടുത്തെന്നും പറഞ്ഞു നീ പോയി ഒരു വഴക്ക് ഉണ്ടാക്കരുത് കേട്ടോ........... ഇന്നലെ അലക്സി വിളിച്ചപ്പോൾ ഞാനും ഒന്നും അതിനെ പറ്റി ചോദിച്ചതുമില്ല അങ്ങോട്ടൊന്നും പറഞ്ഞിട്ടുമില്ല,.........ഇനിയും ഒരു ഇഷ്യൂ വെറുതെ അതിനെ ചൊല്ലി വേണ്ട.......\"
അരുൺ അത് പറഞ്ഞു നിർത്തിയതും എവിന്റെ ഫോൺ വീണ്ടും റിങ് ചെയ്തതും ഒരുമിച്ചായിരുന്നു.......
\"എന്ന നീ കാൾ ഒക്കെ നോക്ക്..... ഞാൻ പോയി കഴിക്കാനെതെങ്കിലും എടുക്കാം.......\"
മൗനമായി നിൽക്കുന്ന എവിന്റെ തോളിൽ ഒന്ന് തട്ടി അരുൺ അടുക്കളയിലെക്കു പോയി, എവിൻ കാൾ എടുത്തു .......
📞
\"ഹലോ\"
\"ഹലോ....... എവിനിക്ക ഞാനാ ആസിഫ്\"
\"അ.... ആസി പറ.........\"
(എന്റെയും അലക്സിയുടെയും കോളേജ് മേറ്റ് അഷ്‌റഫിന്റെ അനിയനാണ് ആസി, ടൗണിൽ മൊബൈൽ ഷോപ്പ് നടത്തുകയാണിപ്പോ...)
\"എന്താണിക്ക....... എത്ര നേരായി നിങ്ങളുടെ കൂട്ടുകാരനെ ഞാൻ വിളിക്കുന്നു....... ആ പഹയൻ ഉണ്ടോ അടുത്ത്.......\"
\"ഇല്ല അസി അലക്സി എന്റെ കൂടെയില്ല..... എന്താ കാര്യം......?\"
\"അതിക്ക..... നിങ്ങളുടെ വെള്ളത്തിൽ പോയ ഫോൺ റെഡിയാക്കാൻ അലക്സിക്കാ എന്നെ ഏല്പിച്ചിരുന്നു....... സംഭവം റെഡി ആയി.......... ഫോൺ സെറ്റ് ആയി കഴിഞ്ഞാൽ ആരെയും അറിയിക്കരുത് അലക്സിക്കയുടെ കയ്യിൽ തന്നെ തരണം എന്ന്
പറഞ്ഞു...... അതിനാ കാലത്തെ തൊട്ടേ അങ്ങേരെ വിളിക്കുന്നെ.....കിട്ടാതായപ്പഴാ ഞാൻ എവിൻ ഇക്കയെ വിളിച്ചേ.........\"
അസി പറയുന്നത് എന്റെ ഫോണിന്റെ കാര്യമാണ്...... ജെനി അയച്ച വീഡിയോ ക്ലിപ്പ് ആ ഫോണിലാണല്ലോ......
ഒരു നിമിഷം എവിൻ ആലോചിച്ചു.....
\"ഹലോ.... എവിനിക്ക....ഞാൻ പറഞ്ഞത് കേട്ടൊ...?\"
മിണ്ടാതിരിക്കുന്നെ എവിനോട് വീണ്ടും ആസിഫ് ചോദിച്ചു.
\"അ....അസി.... ഞാൻ കേൾക്കുന്നുണ്ട്. നീ ഒരു കാര്യം ചെയ്യൂ ഇപ്പോൾ തന്നെ പെട്ടന്ന് ബീച് റോഡിലേക്ക് വാ ...... ഞാൻ അവിടുണ്ടാവും..... പിന്നേ ഫോൺ വേറെർക്കും കൊടുക്കരുത് എന്നെ ഏൽപ്പിക്കണം ,...... മനസ്സിലായോ?......
\"ഉവ്വ്... ഇക്ക ഞാനിപ്പോ വരാം......\"
അത്രയും പറഞ്ഞു ഫോൺ കട്ടാക്കി അരുണിനോട് ആസിഫ് വിളിച്ച കാര്യം പറയാനായി എവിൻ തിരിഞ്ഞതും ഒരു കാര്യം ഇടിത്തി പോലെ അവന്റെ മനസ്സിലേക്ക് വന്നു........
\"എവിൻ.... പിന്നേ..... ജെന്നിക്ക് എഡ്ഢിച്ചായന്റെ ക്രെഡിറ്റിൽ 50 ലക്ഷം രൂപ ഓഫീസ് അക്കൗണ്ട് വഴി കൊടുത്തെന്നും പറഞ്ഞു ഒരു വഴക്ക് ഉണ്ടാക്കരുത് നീ.......... \"
കുറച്ചു മുൻപ് അരുൺ പറഞ്ഞ വാക്കുകൾ അവന്റെ ഉള്ളിൽ പ്രതിധ്വനിച്ചു........
കമ്പിനിയുടെ അക്കൗണ്ടിൽ നിന്നും എഡ്ഢിചായന്റെ പേരിൽ ജെനിക്ക് പൈസ കൊടുത്തത് അരുൺ എങ്ങനെ അറിഞ്ഞു.......?
ഇന്നലെ ജെനിയിൽ നിന്നും അതറിഞ്ഞ ശേഷം നേരെ പോയത് എഡ്ഢിചായന്റെ അടുത്താണ്, അപ്പോൾ ഇച്ചായൻ ഒറ്റക്കായിരുന്നു മുറിയിൽ........ പിന്നേ ഇതിനെ പറ്റി പറഞ്ഞത് വൈകിട്ട് അമ്മുനോടാ.......
പിന്നേ........ പിന്നേ എങ്ങനെ അരുൺ ഇത്......
ഇല്ല എഡ്ഢിച്ചായൻ ഒരിക്കലും ഇത്രേം വലിയൊരു കാര്യം അരുണിനോട് ഷെയർ ചെയ്യില്ല....... ഞാനും പറഞ്ഞില്ല...! പിന്നെങ്ങനെ അവനിതു അറിഞ്ഞു......
എവിന്റെ മനസ്സിൽ സംശയത്തിന്റെ കണികകൾ വീണ് തുടങ്ങി.......
\"അരുൺ ടാ നീ ഇന്നലെ എഡ്ഢിചായനെ കണ്ടായിരുന്നോ..........?\"
അടുക്കളയിൽ ചെന്നു അരുണിനോട് എവിൻ തിരക്കി.....
\"ഇല്ലടാ...... കല്യാണ ദിവസം കണ്ടതാ പിന്നേ കണ്ടില്ല....... ഒന്ന് വിളിക്കണമെന്ന് ഉണ്ടായിരുന്നു പിന്നേ അതും നടന്നില്ല.... എന്നാടാ......?\"
തികച്ചും സാധാരണമായി തന്നെയായിരുന്നു അരുണിന്റെ മറുപടി...
\"അല്ല........ നീ ഇതെന്ന ആലോചിക്കുവാ.... വാ കഴിക്കാം?.....\"
തന്റെ മറുപടി കേട്ടിട്ടും മൗനമായി നിൽക്കുന്ന എവിനെ നൊക്കി അരുൺ, പറഞ്ഞു......
\"ഏ......ഏയ്...... ഇല്ലടാ..... ഞാൻ കഴിക്കാൻ നിൽക്കുന്നില്ല...... ഞാൻ......ഞാൻ വീട്ടിലേക്ക് പോവാ......ഞാൻ നിന്നെ പിന്നേ വിളിക്കാം.......\"
അത്രയും പറഞ്ഞു അരുണിന്റെ മറുപടിക്ക് കാക്കാതെ പെട്ടന്ന് എവിൻ ഡോർ തുറന്നു വെളിയിലേക്ക്
ഇറങ്ങി.......
പെട്ടന്ന് എവിൻ എന്ത് പറ്റിയെന്നറിയാതെ അരുണും നിന്നു......
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
റൂമിലെ സോഫയിൽ കാലുകൾ നീട്ടി വെച്ച് കണ്ണുകൾ അടച്ചു ചാരി ഇരിക്കുകയായിരുന്നു അവൾ...... ഒരു കയ്യിൽ ഗ്ലാസിൽ പകുതി കുടിച്ച മദ്യവും, മാറുകൈയിൽ എരിയുന്ന ഒരു സിഗരറ്റും ഉണ്ടായിരുന്നു.....
ട്രണിം....... ട്രണിം......
ഫോണിലെ ബെല്ല് കെട്ടവൾ നൊക്കി, സ്‌ക്രീനിൽ തെളിഞ്ഞ ചിത്രം കണ്ടവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു..........ഫോണെടുത്തു അവൾ ചെവിയോട് അടുപ്പിച്ചു....
\"നേരം....... വെളുത്തു തുടങ്ങുന്നതിനു മുൻപേ തുടങ്ങിയോ നിന്റെ അടി?.......\"
ഫോണിന്റെ മറുതലക്കൽ നിന്നുമായിരുന്നു ചോദ്യം...
\"ഇത് ജയച്ചവളുടെ വിജയസന്തോഷം ആണ് ഡിയർ............ പാലമറ്റംകാരുടെ പതനത്തിന്റെ തുടക്കം അങ്ങ് ആഘോഷിക്കുവാ ഞാൻ.........!
ഇപ്പഴാല്ലാതെ പിന്നെപ്പഴാ ഞാൻ കുടിക്കുന്നെ.........\"
\"മം...... ഒരുപാട് ആഘോഷിക്കാൻ വരട്ടെ...... പണി ഇനിയും ബാക്കിയുണ്ട് അറിയാല്ലോ നിനക്ക്....... എവിൻ മാത്രമല്ല ഇനിയും ഉണ്ട് വീഴ്താനുള്ളവർ...........\"
\"അറിയാം........ ബാക്കിയുള്ളവരെ എവിനെ വെച്ച് തകർക്കും ഞാൻ..... അതിനുഉള്ളതൊക്കെ ഞാൻ അവന്റെ മനസ്സിൽ കുത്തിവെച്ചിട്ടുണ്ട്........
അതിനി പയ്യെ പയ്യെ ഒന്ന് തിരി കേറ്റി വിട്ടാൽ മാത്രം മതി.........\"
\"എന്ന ശെരി.......... ബാക്കിയൊക്കെ നമുക്ക് നേരിട്ട് കാണുമ്പോൾ...... Ok!\"...
\"Ok..... ബൈ.......\"
അത്രയും പറഞ്ഞവൾ കാൾ കട്ട് ചെയ്തു...... ഒരു ക്രൂരതയുടെ ചിരിയായിരുന്നു അപ്പോൾ അവളിൽ...........
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
\"ഹലോ എവിൻ, സുഖമല്ലേ....?.
അല്ല ഞാൻ എന്ത് ചോദ്യമാ ഈ ചോദിക്കുന്നത് അല്ലെ!......
കല്യാണം കഴിക്കേണ്ട ദിവസം കല്യാണപെണ് വരാതെ വിഷമിച്ചിരിക്കുന്ന തന്നോട് അങ്ങനെ ചോദിക്കുന്നതിൽ എന്താ അർത്ഥം അല്ലെ...... Sorry,
എന്നെ കാണാണ്ട് വിഷമിച്ചിരിക്കുമായിരിക്കും അല്ലെ....?.
പക്ഷെ എന്ത് ചെയ്യാൻ എന്നിക്ക് ഇന്ന് തന്നെ കെട്ടാൻ വരാൻ പറ്റില്ലല്ലോ
Mr Evin John.........
Shock ആയോ..... ഹി..ഹി....
അധികം ഞെട്ടണ്ട.....
എവിൻ എന്നെ കെട്ടണം എന്ന് പറഞ്ഞത് എന്നോടുള്ള പ്രേമം മൂത്തത് കൊണ്ടൊന്നും അല്ലല്ലോ..... ആ 100 കോടിയുടെ പ്രൊജക്റ്റ് കയ്യിന്നു പോകരുത്, അതിനും കൂടി അല്ലെ പെട്ടന്ന് എന്നെ ഭാര്യയാക്കാൻ താൻ തീരുമാനിച്ചത്.......
അപ്പൊ ഏറ്റവും നല്ല യങ്ങു ബിസിനസ് മാൻ ഓഫ് ദി ഇയർ ആയ എവിൻ ജോൺ കല്യാണ ദിവസം തന്നെ മിന്നു കെട്ടാൻ പെണ്ണില്ലാതെ ആളുകളുടെ മുൻപിൽ ഒരു കോമാളിയായി തല കുമ്പിട്ടു നിന്നല്ലോ......? അതെങ്ങനെയിരിക്കും......
അങ്ങനെ നിന്നെ കാണണം എന്നിക്കു.
നാട്ടുകാരുടെയും ബന്ധുക്കളുടെയും ഒക്കെ മുൻപിൽ താനും തന്റെ വീട്ടുകാരും നാണം കെടണം.........
നിങ്ങൾ രണ്ട് കുടുംബക്കാരുടെയും പതനം കണ്ടാലേ ഞങ്ങളുടെ ഉള്ളിലെ കനൽ അടങ്ങു.......
So
അതിനാണ് ഞാനി കളിച്ചതെല്ലാം..... ഇതെന്റെ revenge ആണ് എവിൻ.....
ഇത് വെറും സാമ്പിൾ മാത്രം ആണ്....
ഞങ്ങൾ തുടങ്ങുന്നതേ ഉള്ളു......
കാത്തിരുന്നോ.........\"
ആസിഫ് കൊണ്ട് തന്ന ഫോണിൽ ജെനി അയച്ച വിഡിയോ ക്ലിപ്പ് കാണുകയായിരുന്നു എവിൻ........
സ്ക്രനിൽ അവൾ പറഞ്ഞ കാര്യങ്ങൾ കണ്ട് അവന്റെ കണ്ണുകൾ ദേഷ്യകൊണ്ട് രക്തവർണ്ണമായി............ മുഖം വലിഞ്ഞു മുറുകി........
ജെനിയെ പറ്റി എഡ്ഢിചായനും അലക്സുമൊക്കെ പറഞ്ഞതും........ ഒരു തെറ്റും ചെയ്യാതെ അമ്മുവിനോട് ചെയ്തതും പറഞ്ഞതുമെല്ലാം അവന്റെ മനസ്സിലേക്ക് വന്നു........
കണ്ണുകൾ നിറഞ്ഞു, അമ്മുവിനെ ഒന്ന് കാണാനായി മനസ്സ് പിടഞ്ഞു..........
ഉള്ളിലെ ദേഷ്യം അടക്കാനാവാതെ കയ്യിലിരുന്ന ഫോൺ നിലത്തെറിഞ്ഞു പൊട്ടിച്ചു എവിൻ........
\"ശോ......2 ദിവസം ഉറക്കം കളഞ്ഞ ഞാനാ ഫോൺ ശെരിയാക്കിയാത്......\"
നാലു കഷണങ്ങൾ ആയി ചിതറി പൊട്ടി കിടക്കുന്ന ഫോൺ നൊക്കി ആസിഫ് നിരാശയോടെ പറഞ്ഞു.......
ആസിഫും എവിനും ബീച്ചിൽ ആയിരിന്നു......
പെട്ടന്ന് അവർക്കടുത്തേക്ക് അലക്സിയുടെ കാറ് വന്നു നിന്നു.....
\"ആ.... ദേ അലക്സിക്കാ വന്നല്ലോ.......\"
ആസിഫ് പറയുന്നത് കേട്ട് എവിൻ തിരിഞ്ഞു നോക്കിയതും അലക്സി പാഞ്ഞു വന്ന് അവന്റെ നെഞ്ചത്ത് ചവിട്ടിയതും ഒരുമിച്ചായിരുന്നു.....
അപ്രതീക്ഷിതമായിട്ടുള്ള ചവിട്ടായിരുന്നതിനാൽ എവിൻ പുറകോട്ടു തെറിച്ചു വീണ് പോയിരുന്നു.............
തുടരും................ 🦋
ഇച്ചായന്റെ അമ്മു ❤️ 9
\"ആ.... ദേ അലക്സിക്കാ വന്നല്ലോ.......\"ആസിഫ് പറയുന്നത് കേട്ട് എവിൻ തിരിഞ്ഞു നോക്കിയതും അലക്സി പാഞ്ഞു വന്ന് അവന്റെ നെഞ്ചത്ത് ചവിട്ടിയതും ഒരുമിച്ചായിരുന്നു.....അപ്രതീക്ഷിതമായിട്ടുള്ള ചവിട്ടായിരുന്നതിനാൽ എവിൻ പുറകോട്ടു തെറിച്ചു വീണ് പോയിരുന്നു...........\"ഹോ.......... പതിയെ ചവിട്ടെടാ പന്നി...... എന്റെ നെഞ്ചാം കൂടാ കലങ്ങിയേ.......\"ഒരു കൈ നെഞ്ചിൽ തടവി എണീറ്റിരുന്നു എവിൻ അലക്സിയോട് പറഞ്ഞു.....\"പന്നാ പു%@#മോനെ...........ആരുടെ അമ്മൂമ്മയെ കെട്ടിക്കാനായി പോയി കിടക്കുവായിരുന്നെടാ പന്നി നീ..........\"വീണ് കിടക്കുന്ന എവിനെ നോക്കി അലക്സി അലറി........\"അത്...... അങ്ങ് വാകതാനത്തു 80 കഴിഞ്ഞിട്ടും not out ആകാതെ നിൽക്കുന്ന