ഇച്ചായന്റെ അമ്മു 😍 12
ജോയൽ വർഗീസ്...... എബി പപ്പയുടെ സഹോദരി ആൻസി ആന്റിയുടെ മകൻ. എന്നെയും അലക്സിയെക്കാളും 2 വയസ്സിനു ഇളയതാണ് കക്ഷി..........
അമ്മു ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പഴാണ് ജോയൽ CA ചെയ്യാനായി തിരുവല്ലയിൽ നിന്നും ഇവിടേക്ക് വരുന്നത്......
ആൻസി ആന്റി ഒരിക്കൽ ജോയലിനു അമ്മുവിനെ കൊടുക്കണം എന്ന് ജെസ്സി മമ്മിയോട് പറഞ്ഞത് എനിക്കറിയാം...... അതുകൊണ്ട് തന്നെ ജോയലിനോട് വല്ലാത്തൊരു ദേഷ്യം ആദ്യം മുതലേ എനിക്കുണ്ടായിരുന്നു......
കൊച്ചുപുരയ്ക്കൽ നിന്നു തന്നാണ് ജോയൽ പഠിച്ചത്, അമ്മുവിനെ ഇടയ്ക്ക് കോളേജിൽ ഡ്രോപ്പ് ചെയ്യാനും കൂട്ടി കൊണ്ടുവരാനും അവൻ കാണിക്കുന്ന ഉൽത്സാഹം എന്നെ വല്ലാതെ ചൊടിപ്പിച്ചിരുന്നു......... അന്നെല്ലാം അവനെ കുറിച്ച് അമ്മു എന്നോട് എന്തെങ്കിലും പറയുമ്പഴേ ഞാൻ അവളോട് ദേഷ്യപ്പെടും.........
ഒരു കോൺട്രാക്ടിന്റെ കാര്യത്തിനായി കുറച്ചു ദിവസം ലണ്ടനിൽ പോയിരുന്നു ഞാൻ, അന്ന് ജോയൽ നാട്ടിൽ ഉള്ളത് കാരണം മനസ്സില്ലാ മനസ്സോടെ കൂടിയാണ് ഞാൻ പോയത് 6 ദിവസത്തെക്കു പോയ ഞാൻ വർക്ക് എല്ലാം കഴിഞ്ഞു തിരിച്ചു വന്നത് 13 ദിവസത്തിനു ശേഷം ആണ്,
അന്ന് വരുന്ന വഴി അവളെ കാണാൻ ദൃധിയിൽ ഞാൻ കൊച്ചുപുരയ്ക്കൽ എത്തി,.............
\"അറിയാം നീ കുഞ്ഞാണ്......... പഠിക്കുവാണ് എന്ന്.......പക്ഷെ ഇപ്പഴെങ്കിലും ഞാൻ ഇത് പറയാതിരുന്നാൽ നീ നഷ്ട്ടം ആകുമെന്ന് പേടിയുണ്ടട എന്നിക്ക്.........
അതുകൊണ്ട് പറയുവാ........
ഇഷ്ടം ആണ് എനിക്ക് നിന്നെ...... കൂട്ടിക്കോട്ടെ ഞാൻ നിന്നെ എന്റെ ലൈഫിലേക്ക്........ \"
പാതി ചാരിയിരുന്ന അമ്മുവിന്റെ മുറിയിൽ നിന്നും കേട്ട ജോയലിന്റെ ശബ്ദം എന്റെ കാലുകളെ പിടിച്ചു നിർത്തി........... നെഞ്ച് ഒരു നിമിഷം നിന്നപോലെ നിശ്ചലമായി,
കേട്ടത് വിശ്വസിക്കാൻ ആവാതെ തകർന്ന മനസ്സുമായി ഞാൻ പതിയെ ആ മുറിക്കുള്ളിലേക്ക് നോക്കി.....
നിലത്തു മുട്ടുകുത്തി കയ്യിൽ ഒരു മോതിരവുമായി പ്രൊപ്പോസ് ചെയ്യുന്ന ജോയാലും അവന് മുൻപിൽ നിറഞ്ഞ ചിരിയോടെ നിൽക്കുന്ന അമ്മു......
\"Yes........സമ്മതമാണ് എന്നിക്ക്.....!!!!\"
അമ്മുവിന്റെ മറുപടി കേട്ടതും ജോയൽ അടുത്ത നിമിഷം നിറ ചിരിയോടെ അവളെ എടുത്തു പൊക്കി കറക്കി....... അവളുടെ പൊട്ടി ചിരി ആ മുറിയാകെ നിറഞ്ഞു നിന്നു.....
ഉരുണ്ടു കൂടിയ കണ്ണ്നീർ കാഴ്ചയെ മറക്കാൻ തുടങ്ങും മുൻപേ അവിടുന്ന് ഇറങ്ങി ഞാൻ........... ജനിച്ച നിമിഷം മുതൽ എനിക്കായി എന്ന് വിചാരിച്ചു നെഞ്ചിൽ കൊണ്ട് നടന്ന
എന്റെ പെണ്ണ്,......
മനസ്സ് കൊണ്ടവൾ മറ്റൊരാളെ സ്വികരിചെന്നറിഞ്ഞപ്പോൾ സഹിച്ചില്ല........
അവൾ എന്റെ മാത്രമണന്നു ഉള്ളം പറഞ്ഞോണ്ടേയിരുന്നപ്പോൾ അവളുടെ സന്തോഷം മറ്റൊരുവൻ ആണെങ്കിൽ അതാണ് ശെരിയെന്നു ഞാൻ ഉറപ്പിച്ചു, അവിടെയായിരുന്നു എന്നിക്ക് പിഴച്ചത്...........
പിന്നീടാങ്ങോട്ട് ഓരോളിച്ചോട്ടം ആയിരുന്നു, മനപ്പൂർവം അവളിൽ നിന്നൊരുപാട് അകന്നു. ബിസിനസ്സിൽ മാത്രം ആയി ഞാൻ ഒതുങ്ങിക്കൂടി.......
വെറും ഒരു കൊല്ലത്തെ പരിചയമേ ഉണ്ടായിരുന്നുള്ളു ജെനിയെ, എന്റെ PA എന്നതിനപ്പുറം ഓഫീസിൽ വെച്ച് നല്ലൊരു സൗഹൃദം തന്നെ ഉടലെടുത്തിരുന്നു ഞങ്ങൾ തമ്മിൽ, അല്ലാതെ ഒരിക്കലും അത് ഒരു പ്രണയം ആയിരുന്നില്ല.......
100 കോടിയുടെ ടേൺ ഓവർ വരുന്ന പ്രൊജക്റ്റ് എന്നിക്ക് ലഭിക്കണമെങ്കിൽ ഞാൻ മാരീഡ് ആയിരിക്കണം എന്നെ നിബന്ധന വന്നപ്പോൾ ആണ് ജെനിയെ പ്രൊപോസ് ചെയ്തത്, അന്ന് അത് ചെയ്തപ്പോൾ ജെനിയോടുള്ള സഹതാപം തന്നെയായിരുന്നു മുൻപിൽ, ആരോരും ഇല്ലാത്ത ഒരു പെൺകുട്ടിയേ കൂടെ കൂട്ടാൻ തോന്നി, അപ്പഴും അമ്മു ഒരു നോവായി ഉള്ളിൽ ഉണ്ടായിരുന്നു.............
പക്ഷേ, അമ്മുവിന്റെ മനസ്സിൽ അവളുടെ ഇച്ച മാത്രമേ ഉണ്ടായിരുന്നുള്ളു എന്നറിഞ്ഞ നിമിഷം തകർന്നു പോയി ഞാൻ, അന്നവൾ ഞാനാണ് അവളുടെ ജീവൻ എന്ന് പറഞ്ഞു കരഞ്ഞത് കണ്ടപ്പോൾ തോറ്റു പോയിരുന്നു ഞാൻ എന്റെ പെണ്ണിന്റെ മുൻപിൽ.......
\"ഇല്ല മോളെ............
ഇനിയും നിന്നെ വേദനിപ്പിക്കില്ല ഞാൻ........ ഇനി എന്റെ അമ്മു കൊച്ച് കാണാൻ പോകുന്നതേ ഉള്ളു നിന്റെ ഇച്ചായന്റെ പ്രണയം എന്താണന്നു..... 😜\"
ഒരു ചെറു ചിരിയോടെ മനസ്സിൽ ഞാൻ പുതിയ കണക്കുകൾ കൂട്ടി......
💠💠💠💠💠💠💠💠💠💠💠💠
രാവിലെ എണീറ്റപ്പോൾ മുതൽ മുറിക്കകത്തു തന്നെയിരുന്നു ഓരോന്ന് ആലോചിക്കുകയായിരുന്നു അമ്മു,
എവിന് കുഴപ്പമൊന്നും ഇല്ലന്നും അരുണിന്റെ കൂടെ ഉണ്ടെന്നും അവൾ അറിഞ്ഞിരുന്നു എന്നാലും അവനെ ഒന്ന് കാണാൻ തോന്നി അവൾക്കു, എന്നാൽ അവന് തന്നോടുള്ള ദേഷ്യം എത്രത്തോളം ഉണ്ടെന്നു ആ രാത്രി കൊണ്ട് മനസ്സിലായതായിരുന്നു അവൾക്ക് അത് കൊണ്ട് തന്നെ ഇനിയും അവന്റെ വെറുപ്പ് ഏറ്റു വാങ്ങി അവന്റെ ജീവിതത്തിൽ നിൽക്കില്ലന്ന് അവൾ തീരുമാനിച്ചു......
പെട്ടന്ന് ഒറ്റയ്ക്കായത് പോലെ തോന്നി അവൾക്ക്, മിയ അവളുടെ പപ്പയുടെ ഒരു സർജറിയുടെ കാര്യത്തിനായി ചെന്നൈ വരെ പോയിരിക്കയാണ്, അല്ലായിരുന്നേൽ ഇപ്പൊ തന്റെ അരികിൽ അവൾ കണ്ടേനെ എന്നു അമ്മു ഓർത്തു........
അമ്മു!!!!..............
പെട്ടന്നുള്ള എവിന്റെ അലർച്ച കേട്ട് അവൾ ഞെട്ടി, മുറിക്കകത്ത് നിന്നും വേഗം ഇറങ്ങി സ്റ്റെപ്പിന്റെ അടുത്ത് വന്നു നിന്നതും കണ്ടു താഴെ നിൽക്കുന്ന എവിനെ......
കാലുകൾ വിറക്കാൻ തുടങ്ങി പതിയെ മുൻപോട്ട് സ്റ്റെപ്പുകൾ ഇറങ്ങാൻ തുടങ്ങി അപ്പോഴാണ് എവിനും അങ്ങോട്ടേക്ക് നോക്കിയത് ആ നിമിഷം രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ കോർത്തു......... ദേഷ്യമാണ് അവന്റെ മുഖത്തെന്നു അവൾക്കു മനസ്സിലായി ഒരു നിമിഷം അവളൊന്നു പകച്ചു, ഇറങ്ങി ചെല്ലണോ വേണ്ടയോ എന്നോർത്തുകൊണ്ട് അവൾ അവിടെ തന്നെ നിന്നു പോയി.....
പെട്ടന്ന് എവിൻ ദേഷ്യത്തിൽ അവൽൾക്കരികിലേയ്ക്ക് ചെന്ന് അവളുടെ കൈ പിടിച്ച് വലിച്ചു മുൻപോട്ടു നടന്നു, പെട്ടന്നുള്ള അവന്റെ പ്രവർത്തിയിൽ അവളൊന്നു ഉലഞ്ഞു പോയി.....
\"ഇ...... ഇച്ചായ... ഞാൻ... ഞാൻ അങ്ങോട്ട് വരുന്നില്ല, ഇവിടെ നിന്നോളാം........... \"
പേടിച്ചു അവോനോടവൾ അത് പറഞ്ഞതും തിരിച്ച് രൂക്ഷമായ ഒരു നോട്ടമായിരുന്നു അവന്റെ മുറുപടി....... പിന്നെ അവളൊന്നും മിണ്ടിയില്ല.
ഒച്ചക്കെട്ടു അവിടേക്കു ജെസ്സിയും വന്നു.
എവിൻ അമ്മുവിനെയും കൊണ്ട് ജെസ്സിക്ക് മുൻപിൽ വന്നു നിന്നു......
\"കേട്ടു കല്യാണം കഴിഞ്ഞാൽ പെണ്ണ് അവളുടെ ഭർത്താവിന്റെ വീട്ടിൽ അല്ലെ ജെസ്സി മമ്മി കഴിയേണ്ടത്.........?\"
എവിൻ ചോദിച്ചതും അവർ അതെ എന്ന് തലയാട്ടി.
\"എന്നാലെ.......... എന്റെയി കേട്യോളെ ഞാനങ്ങു പാലമറ്റത്തേക്ക് കൊണ്ട് പോകുവാ,..……..... അവളനി അവിടെ നിന്നാൽ മതി, എന്താ ജെസ്സി മമ്മിക്ക്
എതിർപ്പുണ്ടോ.......? \"
ചുണ്ടിൽ ചെറിയൊരു ചിരിയുമായി എവിൻ പറഞ്ഞതും ജെസ്സി പതിയെ ഒരു ചിരിയോടെ ഇല്ല എന്ന് തലയാട്ടി.
ജെസ്സി അനുവാദം കൊടുത്തതും അവൻ അവളെയും കൊണ്ട് വണ്ടിയിൽ കേറി പോയി.......
ജെസ്സി ഒരു നിമിഷം നിറഞ്ഞ സന്തോഷത്തോടെ അത് നോക്കി നിന്നു. അവർക്കറിയാമായിരുന്നു തന്റെ മക്കളുടെ ജീവിതത്തിന്റെ പുതിയൊരു തുടക്കമാണ് ഇതെന്ന്........ ❤️
🔹🔹🔹🔹🔹🔹🔹🔶🔹🔹🔹🔹🔹🔹
ഹൈ സ്പീഡിലായിരുന്നു എവിൻ വണ്ടി ഓടിക്കുന്നത്, അമ്മു പേടികൊണ്ട് അവന്റെ മുഖത്ത് പോലും നോക്കുന്നുണ്ടായിരുന്നില്ല. ഇടയ്ക്ക് വെളിയിലേക്കും സ്റ്റീറിങ്ങിൽ മുറുകെ പിടിക്കുന്ന അവന്റെ കൈകളിലേക്കും ആയിരുന്നു അവൾ ആകെ നോക്കിയത്, ഇടയ്ക്ക് നിറഞ്ഞു വരുന്ന കണ്ണുകൾ പതിയെ തുടച്ചു വിടുന്നും ഉണ്ട്......എന്നാൽ എവിൻ ഇതെല്ലാം കാണുന്നുണ്ടായിരുന്നു
\"ഉള്ളിൽ ഇഷ്ട്ടം വെച്ചോണ്ട് എന്നെ പറ്റിച്ചു നടന്നതല്ലേ കുറച്ചു കാലം നിന്നെ അത്ര പെട്ടന്ന് വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല മോളെ.....\"
എവിൻ ഒരു കള്ള ചിരിയോടെ മനസ്സിലോർത്തു.........
\"മം...... ഇറങ്ങു.... \"
പാലമറ്റത്തു എത്തിയതും എവിൻ പറഞ്ഞു, അമ്മു പതിയെ വണ്ടിയിൽ നിന്നും ഇറങ്ങി വീട്ടിനുള്ളിലേക്ക് കയറാൻ തുടങ്ങിയതും അവൻ വീണ്ടും വിളിച്ചു....
\"നിക്കടി..........!\"
അവൾ ഞെട്ടി തിരികെ നോക്കി
\"ഇങ്ങോട്ട് വാ.....\"
അവൻ ഇരിക്കുന്ന സൈഡിലേക്ക് അവളെ വിളിച്ചു അവൾ പതിയെ കാറിനരികിലേയ്ക്ക് ചെന്ന് നിന്നു.....
\"ഞാൻ അത്യാവിശമായി ഓഫീസ് വരെ പോകുവാ..... താമസിക്കാതെ വരും. ഞാൻ തിരിച്ചു വരുമ്പോൾ നി ഇവിടെ ഉണ്ടായിരിക്കണം അല്ലാതെ എഡ്ഢിചായനെയോ ഇച്ചേചിയോഡോ പറഞ്ഞു ഇവിടുന്നു പോവാൻ നിന്നാൽ........ നിനക്കറിയാലോ എന്നെ......?\"
എവിന്റെ ദേഷ്യം നന്നായി അറിയാവുന്നതു കൊണ്ട് തന്നെ അമ്മു മറുപടി ഒന്നും പറയാതെ ശെരിയെന്ന പോലെ ഒന്ന് മൂളി....
എവിൻ അവളുടെ നിൽപ്പ് കണ്ടു ചിരി വരുന്നുണ്ടായിരുന്നെങ്കിലും അവൻ അത് ചുണ്ടിൽ ഒളിപ്പിച്ചു, പിന്നൊന്നും പറയാതെ അവൻ വണ്ടി എടുത്തു പോയി....... അവൻ പോകുന്നതും നോക്കി അവൾ നിന്നു, അത്രയും നേരം പിടിച്ചു വെച്ച കണ്ണുനീർ അമ്മുവിന്റെ കവിളുകളിൽ തൊട്ടിറങ്ങി,
❇️❇️❇️❇️❇️❇️❇️❇️❇️❇️
\"അലക്സെ നീയിതെന്താ ഈ പറയുന്നേ അമ്മുവിനെ എവിൻ ഡിവോഴ്സ് ചെയ്യാൻ പോകുവാണെന്നോ.....? \"
\"അതേടാ..... എവിന്റെ തീരുമാനമാണ്, ഒരു കണക്കിന് അത് ശരിയാണെന്നു എനിക്കും തോന്നി. കഴിഞ്ഞ ദിവസത്തെ കാര്യം തന്നെ നിനക്കറിയില്ലേ, എന്തെങ്കിലും അരുതാത്തതു സംഭവിച്ചിരുന്നെങ്കിലോ ഹോ ആലോചിക്കാനെ വയ്യ......\"
\"എന്നാലും....... കല്യാണം കഴിഞ്ഞു ആഴ്ച ഒന്ന് ആയില്ലല്ലോ അലക്സേ, എവിൻ ദേഷ്യത്തിന്റെ പുറത്തു പറഞ്ഞതാ ഇത്...... നമ്മുക്കവനെ പറഞ്ഞു മനസിലാക്കാം...... \"
\"എന്നിക്ക് പ്രതിക്ഷ ഇല്ല അരുണേ, അത്രയ്ക്കാ അവൻ പാവം എന്റെ അമ്മുവിനെ വെറുക്കുന്നേ...... \"
അത് പറയുമ്പോൾ അലക്സിന്റെ ശബ്ദം ഇടറിയിരുന്നു അത് കേട്ടതും അരുണിന് വല്ലാതായി, എന്ത് പറയുമെന്നറിയാതെ അരുണിന്റെ മുഖം കുനിഞ്ഞു.....
തല കുമ്പിട്ടു നിൽക്കുന്ന അരുണിനെ കണ്ടതും താൻ പറഞ്ഞത് കൊള്ളേണ്ടത് പോലാവനു കൊണ്ടെന്നു അലക്സിന് മനസ്സിലായി.......
എവിന്റെ കാര്യം തിരക്കാൻ രാവിലെ അലക്സിന്റെ ക്യാബിനിലേക്ക് വന്ന അരുണിനോട് സംസാരിക്കുകയായിരുന്നു അലക്സ്.......... അമ്മുവും എവിനും പിരിയുകയാണെന്ന് പറഞ്ഞാൽ അരുണിന്റെ മറുപടി എന്താണെന്നു അറിയുകയായിരുന്നു അലക്സിന്റെ ലക്ഷ്യം.
പെട്ടന്നാണ് ഡോറും തുറന്നു എവിൻ മുറിയിലേക്ക് കേറി വന്നതും,.....
\"അലക്സേ........ എന്നിക്കു നിന്നോട് കുറച്ചു സംസാരിക്കണം......\"
അലക്സിനെ നോക്കി പറഞ്ഞിട്ട് അരുണിനെ എവിൻ ഒന്ന് നോക്കി അവന്റെ നോട്ടത്തിനർത്ഥം മനസ്സിലായതും അരുൺ അപ്പോൾ തന്നെ മുറിക്കു പുറത്തേക്കു പോയി........
\"എന്താടാ അവന്റെ റെസ്പോൺസ്....... കാര്യം ഏറ്റോ......? \"
അരുൺ പോയതും നോക്കി എവിൻ ചോദിച്ചു...
\"ഏറ്റോന്നോ..... നീ അവന്റെ മുഖം കണ്ടില്ലേ എവി, കുറ്റബോധം എന്ന സാധനം ഒട്ടിച്ചു വെച്ചിട്ടുണ്ട് അവിടെ, അമ്മുവിനെ നീ ഉപേക്ഷിക്കുവാണെന്നു പറഞ്ഞപ്പോൾ ഉള്ള അവന്റെ മുഖം നീയൊന്നു കാണണമായിരുന്നു...... \"
\"മം...... അത് അങ്ങനെ തന്നെ വേണം, എങ്കിലേ അവന്റെ വാ തുറക്കു........ എന്നിട്ട് വേണം എനിക്കവളെ പൂട്ടാൻ.... \"
\"അരുണിന്റെ കാര്യം നീ എന്നിക്ക് വിട്ടേക്ക് അതെങ്ങനെയാണ് ഡീൽ ചെയേണ്ടതെന്നു എനിക്കറിയാം....... അല്ല ഞാൻ വേറൊരു കാര്യം അറിഞ്ഞല്ലോ നീ എന്റെ പെങ്ങളെ വീട്ടിൽ നിന്നു ഇറക്കി കൊണ്ട് പോയെന്നു മമ്മി പറഞ്ഞല്ലോ...... \"
എവിന് മുന്നിലേക്ക് വന്ന് നിന്ന് അലക്സി ചോദിച്ചു.
\"നിന്റെ പെങ്ങളെ...... എന്റെ കെട്ട്യോളാ, ഈ എവിൻ മിന്നുകെട്ടിയ എന്റെ ഭാര്യ. അവള് എവിടെ നിൽക്കണമെന്ന് ഞാനാ തീരുമാനിക്കുന്നെ...... \"
ഒരു പ്രത്യേക ട്യൂണിൽ അലക്സിയോട് എവിൻ മറുപടി പറഞ്ഞു.....
\"എടാ അലവലാതി........ഇതിനുള്ള മറുപടി ഞാൻ പറയുന്നുണ്ട് ഇപ്പോഴല്ല പിന്നെ, അന്ന് കൊറേയേറെ കാര്യങ്ങൾ എന്നിക്കു നിന്റെ നാവിന്നു തന്നെ കേൾക്കണം...... അത് ഞാൻ വഴിയേ ചോദിച്ചോളാം മോനെ..... \"
\"മം.... ആയിക്കോട്ടെ, നിന്റെ ചോദ്യങ്ങൾക്കുള്ള മറുപടിയൊക്കെ ഞാൻ വഴിയേ തരാം. ഇപ്പൊ നീ പോയി ഞാൻ പറഞ്ഞ കാര്യം കൂടി ചെയ്യൂ............. \"
അലക്സിനെ തോൾ വഴി കയ്യിട്ടു ചേർത്തുപിടിച്ചു എവിൻ പറയുമ്പോൾ രണ്ടുപേരിലും നിറഞ്ഞ പുഞ്ചിരിയായിരുന്നു......
☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️
രാത്രിയിൽ എവിൻ വരുന്നതും നോക്കി ഇരിക്കുകയായിരുന്നു അമ്മു....... എവിൻ വീട്ടിൽ നിന്നും പിടിച്ചിറക്കി കൊണ്ട് വന്ന കാര്യമൊക്കെ ആനിയോട് വന്നപ്പോൾ അമ്മു പറഞ്ഞിരുന്നു അതുകൊണ്ട് എവിൻ വന്ന് കഴിഞ്ഞ് സംസാരിക്കാനായി നോക്കി ഇരുന്ന ആനിയെ നേരം ഒരുപാടായപ്പോൾ അമ്മു നിർബന്ധിച്ചു കിടക്കാനായി പറഞ്ഞു വിട്ടു. അവൻ വന്ന ശേഷം എവിനോപ്പം മുറിയിൽ പോകാതെ എനിക്കൊപ്പം കിടന്നാൽ മതിയെന്ന് അമ്മുവിനോട് പറഞ്ഞിട്ടാണ് ആനി കിടക്കാൻ പോയത്.........
പെട്ടന്നു പുറത്ത് കാറിന്റെ ശബ്ദം കേട്ടതും
അമ്മു ഓടി പോയി കതകു തുറന്നു, പുറത്ത് സ്വബോധത്തോടെ നിൽക്കുന്ന എവിനെ കണ്ടതും അവൾ ഒന്നാശ്വസിച്ചു. കല്യാണം കഴിഞ്ഞ അന്നുമുതൽ എല്ലാം രാത്രിയിലും കുടിച്ചു കാല് നിലത്തുറക്കാതെ വരുന്ന എവിനെയാണ് അവൾ കാണുന്നത്...
\"നിയിത് എന്നാ ആലോചിച്ചു നിൽക്കുവാടി........\"
പെട്ടന്ന് എവിൻ ചോദിച്ചപ്പോഴാണ് അവൾ ആലോചന വിട്ട് വെളിയിൽ വന്നത്.
\"അ.... അത്..... അതൊന്നുമില്ല\"....
അവൾ വിക്കി വിക്കി പറഞ്ഞു.
\"മം..... വിചാരിച്ച സമയത്തു ഓഫീസിൽ നിന്നും ഇറങ്ങാൻ പറ്റിയില്ല, കുറച്ചധികം വർക്ക് ഉണ്ടായിരുന്നു അതാ താമസിച്ചത്...........നിങ്ങൾ കഴിച്ചോ....?\"
\"മം.... കഴിച്ചു, ഇച്ചേച്ചി കിടന്നു....... എഡ്ഢിച്ചായൻ തൃശൂർ പോയിരിക്കുവാ നാളെയെ വരൂ.....ഇ... ഇച്ചായന് കഴിക്കാൻ എടുക്കട്ടെ.\"
ഇത്തിരി പേടിയോടെ അവൾ ചോദിച്ചു.
\"വേണ്ട...... ഞാൻ കഴിച്ചായിരുന്നു....\"
അവൻ അത്രയും പറഞ്ഞു മുകളിലേക്കു പോകാൻ തുടങ്ങിയപ്പോഴാണ് അമ്മു ആനിയുടെ മുറിയിലേക്ക് പോകുന്നത് എവിൻ കണ്ടത്.
\"നിയിത് എങ്ങോട്ടാ പോവുന്നത്.........\"
അവൻ ചോദിച്ചു.
\"അത്..... ഞാൻ കിടക്കാൻ പോകുവാ...... ഇച്ചേച്ചിയുടെ കൂടെ.\"
അവൾ വളരെ പതുക്കെ പറഞ്ഞതും ശാന്തമായിരുന്ന അവന്റെ മുഖം മാറി.
\"നിന്നെ കെട്ടിയത് ഞാനാണോ....... അതോ ഇച്ചേച്ചിയോ........? \"
എവിൻ ഉച്ചത്തിൽ അലറി,അവന്റെ ആ ചോദ്യം കേട്ടു അമ്മു നടുങ്ങിപോയി.
\"പറയടി.......... ആരാ നിന്റെ ഭർത്താവ്.....?\"
അവൾക്കരികിലേക്ക് വന്നു നിന്നവൻ ചോദിച്ചു.
\"ഇ........ ഇച്ചായൻ\"
വിറച്ചുകൊണ്ടാവൾ പറഞ്ഞു
\"ആണല്ലോ....... അപ്പൊ എന്റെ മുറിയിൽ കിടന്ന മതി നീ...... പത്തു മിനിറ്റ് ഞാൻ ഒന്ന് ഫ്രഷ് ആവാൻ പോവാ...... ഞാൻ കുളിച്ചിട്ട് വരുമ്പോൾ നീയെന്റെ മുറിയിൽ ഉണ്ടായിരിക്കണം മനസ്സിലായോ.....?\"
\"മം... മ..... മനസ്സിലായി..... \"
അമ്മുവിന്റെ മറുപടി വന്നതും ഒരിക്കൽക്കൂടി അവളെ ഒന്ന് നോക്കിയിട്ട് അവൻ മുറിയിലേക്ക് പോയി.
അവൻ പോയതും അവൾ നെഞ്ചിൽ കൈ വെച്ച് ശ്വാസം വിട്ടു.
\"എന്റീശോയെ..... ഞാനിപ്പോ എന്താ ചെയ്യുന്നേ...... എങ്ങനാ ഞാൻ ഇച്ചായന്റെ അടുത്തേക്ക് പോവുന്നെ...... \"
പേടി കൊണ്ട് വേഗത്തിൽ മിടിക്കുന്ന ഹൃദയവുമായി അവൾ അവിടെ തന്നെ ഓരോന്നും ആലോചിച്ചു നിന്നു............
തുടരണോ വേണ്ടയോ.....
ഇച്ചായന്റെ അമ്മു ❤️ 13
മുറിയിലേക്ക് കേറി വരാൻ പറഞ്ഞിട്ട് എവിൻ പോയിട്ട് ഇപ്പോൾ നേരം കുറെയയായി, അമ്മു ആണെകിൽ പേടിച്ചിട്ട് കൈ രണ്ടും കൂട്ടി തിരുമ്മി അങ്ങോട്ടും ഇങ്ങോട്ടും നടപ്പാണ്.....\"ഇച്ചേച്ചിയോട് പറഞ്ഞാല്ലോ..... വേണ്ട.... അല്ലാതെ തന്നെ ഇച്ചായൻ ഒരുപാട് വിഷമിപ്പിക്കുന്നുണ്ട്...... വേണ്ട ഇനി അതിന്റെ പേരിൽ ഇവിടെ വഴക്കാവും,.....\"ഒടുവിൽ മുറിയിലേക്ക് പോകാൻ അവൾ തീരുമാനിച്ചു, എന്ത് വന്നാലും ഞാൻ സഹിച്ചോളമെന്നോർത്തു....... *******************കുളി കഴിഞ്ഞിറങ്ങിയ എവിൻ കാണുന്നത് അടച്ച ഡോറിനടുത്തു തന്നെ പതുങ്ങി നിൽക്കുന്ന അമ്മുവിനെ ആണ്........ ഇട്ടിരിക്കുന്ന ചുരിദാറിന്റെ ഷാളിൽ കൈ ഇട്ട് ചുരുട്ട