Aksharathalukal

COMPLICATED LOVE STORY - PART 5




\" കുട്ടിക്കെന്നെ പരിചയമുണ്ടോ..Silly girl ഇത്ര പെട്ടെന്ന് മറന്നോ എന്നെ \" അയാൾ ശിവന്യയെ നോക്കിക്കൊണ്ട് ചോദിച്ചു..

\" ആദ്യമായിട്ടാണല്ലോ ഈ മനുഷ്യനെ കാണുന്നത് ത്രിലോകിന്റെ കൂടെ പോലും ഇയാളെ കണ്ടതായ്‌ ഓർക്കുന്നില്ല..പക്ഷേ എന്നെ എങ്ങനെ ഇയാൾക്കറിയാം \"..അവളുടെ മനസ്സിൽ ഒരായിരം ചോദ്യങ്ങളുയർന്നു...

അവൾ അറിയില്ല എന്ന അlർത്ഥത്തിൽ തലകുലുക്കി...

\" leave it.. anyway.. നമുക്ക് വീണ്ടും കാണാം ഋഷി and you next time എന്നെ അറിയില്ല എന്ന് പറയരുത് \"അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു എന്നിട്ട് അവരുടെ മുന്നിൽ വന്ന് നിർത്തിയ കാറിൽ കയറി... അപ്പോൾ ഋഷി അവളോട്‌ ചോദിച്ചു..

\" തനിക്ക് ദത്ത സാറിനെ എങ്ങനെയാ പരിചയം \"

അവൾ ആ കാർ ഗേറ്റ് കടന്ന് പോകുന്നത് നോക്കി നിന്നു.. അവൾ ഒന്നും പറയാതെ നിൽക്കുന്നത് കണ്ട് ഋഷി പെട്ടെന്ന് റിസപ്ഷനിലേക്ക് കയറി ചെന്നു..

\" എനിക്ക്‌ നിങ്ങളുടെ chief എഡിറ്ററെ ഒന്ന് കാണണം ഞാൻ അദ്ദേഹത്തെ ഫോണിൽ വിളിച്ചു permission എടുത്തിട്ടുണ്ട് \"

\" സാർ ഞാൻ അദ്ദേഹത്തോട് confirm ചെയ്തിട്ട് സാറിനെ വിളിക്കാം \"

ഋഷി ചീഫ് എഡിറ്ററുടെ ക്യാബിനിൽ സംസാരിച്ചു കൊണ്ട് നിന്നപ്പോൾ ശിവന്യ പുറത്ത് ഷെൽഫിൽ ത്രിലോകിന് കിട്ടിയ അവാർഡുകൾ നോക്കുകയായിരുന്നു...

Best റിപ്പോർട്ടർ ഓഫ് ദി year..
Best journalist അവാർഡ്....എല്ലാം.. എല്ലാമുണ്ടായിട്ടും പ്രാണന് വേണ്ടി പിടഞ്ഞപ്പോൾ നിന്നെ രക്ഷിക്കാൻ ആരും വന്നില്ലല്ലോ ത്രിലോക്....അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി...അപ്പോൾ ഋഷി അവളുടെ അടുത്തേക്ക് വന്നു..

\" താൻ ത്രിലോകിനെ വല്ലാതെ miss ചെയ്യുന്നുണ്ടല്ലേ \"

\" നമുക്ക് പോവാം...\"

അവർ തിരിച്ചു വീട്ടിലെത്തി...അപ്പോൾ അരവിന്ദ് ഒരു സ്ത്രീയേയും കൂട്ടി വീടിന്റെ പുറത്ത് നിൽക്കുന്നുണ്ടായിരുന്നു....

ഋഷി ഫോൺ നോക്കിയപ്പോൾ അരവിന്ദിന്റെ മിസ്സ്ഡ് calls..

\" നീ ഇപ്പൊ എവിടേക്കാ പോയത് ഞാൻ നിന്നെ കുറേ തവണ ഫോണിൽ വിളിച്ചു \"

ഋഷി ആ സ്‌ത്രീയെ നോക്കിയപ്പോൾ അരവിന്ദ് പറഞ്ഞു..

\" ഇത് ഇവിടെ ജോലിക്ക് നിൽക്കാനായി ഞാൻ കൊണ്ടു വന്ന ചേച്ചിയാണ് നീ ഇങ്ങനെ... ഒന്നും നോക്കാതെ ഇറങ്ങി പോയാൽ ഈ പെണ്ണിന്റെ കാര്യം എന്താകും \"

\" നിന്നോട് ഞാൻ ഈ കാര്യം secret ആയി വെക്കാനല്ലേ പറഞ്ഞത് എന്നിട്ടിപ്പൊ അവൻ ജോലിക്ക് നിക്കാൻ വേണ്ടി ആളെയും വിളിച്ചോണ്ട് വന്നിരിക്കുന്നു \" ഋഷി അരവിന്ദിനെ പെട്ടെന്ന് പുറത്തേക്ക് വിളിച്ചിറക്കി കൊണ്ട് പറഞ്ഞു

\" അപ്പോ ഇവളെ ഇവിടെ ഒറ്റയ്ക്ക് നിർത്താൻ ആണോ എടാ ഇവിടത്തെ ആൾക്കാർ അറിഞ്ഞാൽ ഒരുമാതിരി ജെല്ലിക്കെട്ട് കാളയുടെ size മെക്കിട്ട് കയറ്റം ആയിരിക്കും \"

\" അറിയുന്നവർ അറിഞ്ഞോട്ടെ ഇവിടെ spare key ഉണ്ടല്ലോ ഒന്നെന്റെ കയ്യിൽ...  അവളുടെ കയ്യിൽ ഒരെണ്ണം കൊടുക്കാം ഒന്ന് നീയും സൂക്ഷിച്ചോ...\"

\"ഹമ്മ്...എന്നാൽ അങ്ങനെ ചെയ്യാം ഇവരെ ഇപ്പോൾ എന്താ ചെയ്യേണ്ടത് \"

\" എന്നോടാണോ ചോദിക്കുന്നത് നീയല്ലേ അവരെ വിളിച്ചു വരുത്തിയത് നീ തന്നെ പറഞ്ഞു വിട്ടോ \"

അരവിന്ദ് അവരെ കാശ് കൊടുത്തു പറഞ്ഞു വിട്ടു..

\"കുറേ കാശ് പോയത് മിച്ചം...ആഹ് നീ പറ പോയ കാര്യം എന്തായി \"

\" ഞാൻ NDTV യുടെ chief എഡിറ്ററെ കണ്ടു..അയാൾ പറഞ്ഞത് അന്ന് ത്രിലോക് important ആയിട്ടുള്ള ഒരു ന്യൂസ് cover ചെയ്യാൻ പോയി എന്നാണ് പക്ഷേ എന്തൊക്കെയോ mystery ഇതിന് പുറകിലുണ്ട്...\"


( തുടരും..)


COMPLICATED LOVE STORY - PART 6

COMPLICATED LOVE STORY - PART 6

4.6
1247

ഫ്ലാഷ് ബാക്ക്....\" സർ ഞാൻ ഋഷികേഷ്‌..ഒരു important ഇൻഫോർമേഷൻ തരാൻ വന്നതാണ് \"\" എന്ത് ഇൻഫർമേഷൻ \"\" ഞങ്ങളുടെ ഡാറ്റ ബേസിൽ ഒരു കള്ളക്കളി നടക്കുന്നുണ്ട് സോ അത് ഹിഡൻ ക്യാമറ ഓപ്പറേഷൻ വെച്ച് നിങ്ങൾക്കൊന്ന് കവർ ചെയ്യാൻ പറ്റുമോ \"\" നിങ്ങൾ ഈ പറയുന്ന കാര്യം genuine ആണോ എന്ന് ഞങ്ങൾ ഒന്ന് അന്വേഷിക്കട്ടെ എന്നിട്ട് ആലോചിക്കാം \"\" ത്രിലോക് ഉണ്ടായിരുന്നേൽ ഇതൊക്കെ within seconds നടന്നേനെ \" ഋഷിയുടെ അർത്ഥം വെച്ചുള്ള വാക്കുകൾ അയാളെ ഭയപ്പെടുത്തി\" ത്രിലോക്...തനിക്ക് ത്രിലോകിനെ  പരിചയമുണ്ടോ നിങ്ങൾ classmates ആയിരുന്നോ..അതോ relatives ഓ...\"\" സർ കൂൾ ആവു...എന്തിനാ ഇങ്ങനെ പേടിക്കുന്നെ ഞാൻ വെറുതെ ചോദിച്ചതല്ലേ ത്രിലോക് എന്ന പ