Aksharathalukal

COMPLICATED LOVE STORY - PART 4



അവൾ പറഞ്ഞ അഡ്രെസ്സിലുള്ള വീടിന്റെ മുന്നിൽ ആയിരുന്നു കാർ നിർത്തിയിരുന്നത്...ഋഷി ആ വീട്ടിലേക്ക് കയറി ചെന്നു...ബെൽ റിങ് ചെയ്തപ്പോൾ കണ്ണടയിട്ട ഒരു ചെറുപ്പക്കാരൻ വന്ന് ഡോർ തുറന്നു...

\" തിലോക്  \"

\" സോറി നിങ്ങൾക്ക് വീട് മാറി പോയി എന്നാണ് തോന്നുന്നത് \"

\" ഇത് ഈ അഡ്രെസ്സിൽ ഉള്ള വീട് തന്നെ ആണല്ലോ \"

\" അതൊക്കെ ശെരി തന്നെയാണ് പക്ഷേ ത്രിലോക് ഇവിടെയില്ല അവൻ എന്റെ കസിൻ ആണ്... അവൻ.. അവൻമരിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു ..... \" അയാൾ കണ്ണട അഴിച്ചു കൊണ്ട് പറഞ്ഞു

ഋഷിക്ക് അത് കേട്ടപ്പോൾ ഭയം പോലെ തോന്നി... അവൻ കാറിനുള്ളിലേക്ക് നോക്കി... ശിവന്യ കാറിൽ തന്നെയുണ്ടായിരുന്നു... 

\" മരിക്കുന്നതിന് തൊട്ട് മുൻപ് ത്രിലോക് എനിക്ക് ഫോൺ ചെയ്തിരുന്നു അവന്റെ കയ്യിലെ വീഡിയോ ക്യാമറയിൽ എന്തോ തെളിവുകൾ ഉണ്ടെന്ന് അത് അവന്റെ മരണത്തിന് കാരണക്കാരനായ ആളുടേതാണ് അയാളെ കൊല്ലാതെ ഞാൻ ഇവിടെ നിന്ന് ഒരിക്കലും തിരിച്ചു പോകില്ല \" അവൾ മനസ്സിൽ പറഞ്ഞു... അപ്പോൾ അവളുടെ കണ്ണിൽ അയാളോടുള്ള പകയായിരുന്നു..

\" ത്രിലോകുമായി നിങ്ങൾക്കെന്താ ബന്ധം \" കാറിലേക്ക് നോക്കി നിന്ന ഋഷിയോട് അയാൾ ചോദിച്ചു..

\" ഞാൻ.. അവന്റെ ഒരു പഴയ സുഹൃത്താണ് ഋഷി...\"

\" ഋഷി...അവൻ ഇങ്ങനെ ഒരു സുഹൃത്തിനെ പറ്റി ഒരിക്കലും പറഞ്ഞിട്ടില്ല \"

\" ഞങ്ങൾ അത്രക്ക് വലിയ സുഹൃത്തുക്കൾ ഒന്നും അല്ലായിരുന്നു...ബട്ട് ഇഫ് യൂ dont mind ത്രിലോക് മരിക്കാനുള്ള കാരണം \"

\" അത്...അവൻ NDTV യിലെ ജേർണലിസ്റ്റ് ആയിരിക്കെ... 
ഒരു ദിവസം രാത്രി..ഒരു കാൾ വന്നു അവനെ സ്റ്റേഡിയത്തിലെ ഗോൾ പോസ്റ്റിൽ തൂങ്ങി മരിച്ചനിലയിൽ പോലീസ് കണ്ടെത്തിയെന്ന് \"

\" സോറി..നിങ്ങളെ ഇതൊക്കെ ഓർമ്മിപ്പിക്കാൻ താല്പര്യം ഉണ്ടായിട്ടല്ല \"

\" its ok..ഞാൻ ആദ്യം ഒന്നും പറയാതെ നിന്നത് അവൻ ഒരു ജേർണലിസ്റ്റ് ആയത് കൊണ്ട് ഒരുപാട് ശത്രുക്കൾ ഉണ്ടായിരുന്നു...ഹമ്മ്....by the way..am ശ്രീനീഷ്... ഋഷി താൻ എന്നാൽ അകത്തേക്ക് കയറി ഇരിക്ക് \"

\" നോ ഞാൻ പിന്നെ ഒരിക്കൽ വരാം ഇപ്പോൾ എന്റെ കൂടെ എന്റെ ഒരു ഫ്രണ്ട് ഉണ്ട് ഇവിടെ വരെ വന്നപ്പോൾ ത്രിലോകിനെ കാണാമെന്ന് കരുതി...\"

ഋഷി വീട്ടിൽ നിന്ന് ഇറങ്ങി കാറിൽ കയറി...

\" തന്റെ ത്രിലോക് എവിടേക്കോ പോയി എന്നാ അവന്റെ കസിൻ പറയുന്നത് അവൻ തിരിച്ചു വന്നാൽ അപ്പോൾ തന്നെ നിനക്കവനെ കാണാം \"

\" ത്രിലോക് എപ്പോൾ തിരിച്ചു വരും \"

\" അതിനെ പറ്റി അയാൾക്ക് പറയാൻ കഴിയില്ല ത്രിലോകിന് എപ്പോൾ തോന്നുന്നോ അപ്പോൾ \"

\" അതുവരെ \"

\" അതുവരെ തനിക്ക് എന്റെ വീട്ടിൽ നിൽക്കാം...നമുക്ക് വന്ന വഴിക്കുള്ള തട്ടുകടയിൽ നിന്ന് രണ്ട് ചായ കുടിക്കാം\"

\" ശിവന്യയുടെ Parentസിനെ വേഗം വിവരമറിയിക്കണം അവർ വന്നാൽ ഇവളെ കൂട്ടി കൊണ്ട് പോയിക്കോളും അതുവരെ ഇവളെ ഒന്നും അറിയിക്കാതിരിക്കാം \" ഋഷി മനസ്സിൽ പറഞ്ഞു

അവർ രണ്ട് പേരും തിരികെ ഋഷിയുടെ വീട്ടിലെത്തി...

\" തനിക്ക് ആ റൂം ഉപയോഗിക്കാം.. തനിക്ക് മാറി ഉടുക്കാൻ വേണ്ടി വേറെ ഡ്രെസ്സ് ഉണ്ടോ..\"

\" ഉണ്ട്..\"

അരവിന്ദ് അപ്പോൾ വീട്ടിൽ ഉണ്ടായിരുന്നു...

\" എടാ..ഇവൾ ആരാ..റിയ എവിടെ \"

\" ഇന്നലെ നീ കാണിച്ച വീഡിയോ കണ്ടിട്ട് ഞാൻ വീട്ടിൽ വന്നപ്പോൾ അവളുടെ ബോയ്ഫ്രണ്ട് ഇവിടെ ഉണ്ടായിരുന്നു അവൾ ഞാൻ ഇട്ട് കൊടുത്ത റിങ് എനിക്ക് തന്നെ അഴിച്ചു തന്നിട്ട് ഇവിടെ നിന്ന് പോയി...\"

\" അവൾ cooking പോലും പഠിക്കാതെ നിന്നെ കൊണ്ട് തുണി വരെ തേപ്പിക്കുന്നത്  കണ്ടപ്പോഴേ തോന്നി നിന്നെ തേക്കാനുള്ള ഭാവമാണെന്ന്...
അല്ല അപ്പോ ഈ പെണ്ണ് എവിടുന്നാ വന്നത് \"

\" ഞാൻ പറയാം.. നീ എനിക്ക് ഒരാളുടെ Details എടുത്ത് തരണം പിന്നെ നിന്റെ പോലീസിലുള്ള ഒരു ഫ്രണ്ട് ഇല്ലേ അയാളുടെ നമ്പർ കൂടി വേണം \"

\" ഇവരുടെയൊക്കെ നമ്പർ ഒപ്പിച്ചിട്ട് നീ എന്താ ചെയ്യാൻ പോവുന്നെ \" അരവിന്ദ് ചോദിച്ചു..

\"  ആദ്യം ത്രിലോകിന് യഥാർഥ്യത്തിൽ എന്താ സംഭവിച്ചത് എന്നറിയണം \" 

\" ത്രിലോകോ..അതാരാ \"

___________________________________

\" അയാൾക്ക് ഇതുവരെ ഒരു സംശയവും തോന്നിയിട്ടില്ല ഇനിയുള്ള കാര്യങ്ങൾ ബുദ്ധിപൂർവ്വം നീക്കണം അയാൾ അറിയാതെ തന്നെ അയാളുടെ കൂടെ നടന്ന് ഞാൻ കണ്ട് പിടിക്കും എന്റെ ത്രിലോകിനെ കൊന്ന ആളിനെ \" ശിവന്യയുടെ മനസ്സ് മന്ത്രിച്ചു.. അവൾ കട്ടിലിൽ തന്നെ ഇരിക്കുകയായിരുന്നു

പെട്ടെന്ന് ഡോർ തുറന്ന് ഋഷി അവിടേക്ക് വന്നു..

\" ഇയാൾ ഇതുവരെ റെഡി ആയില്ലേ \"

\" ഞാൻ...\"

\" ഫുഡ് എടുത്ത് വച്ചിട്ടുണ്ട് \"

ഋഷി പുറത്തുനിന്ന് വാങ്ങിച്ച ഫുഡ് മേശപ്പുറത്ത് എടുത്ത് വെച്ചു...

\" നോക്കി ഇരിക്കാതെ കഴിക്ക്...\"

അവൾ പതുക്കെ ഭക്ഷണം കഴിക്കാൻ തുടങ്ങി...

\" ത്രിലോകിന്റെ ഇന്റെ ഓഫീസിലേക്ക് എന്നെ കൊണ്ടു പോകുമോ \"

\" തനിക്ക് എന്നെ വിശ്വാസമില്ലേ ഞാൻ പറഞ്ഞില്ലേ ത്രിലോക് വരുമെന്ന് \"

\" എനിക്കറിയാം പക്ഷേ അവന്റെ ഓഫീസ് ഞാൻ ഇതുവരെ കണ്ടിട്ടില്ല ഒന്ന് കാണണമെന്ന് \"

\" ok നമുക്ക് പോവാം പക്ഷേ എനിക്ക് ഒരു promise ചെയ്യണം \"

\" എന്ത് promise \"

\" ഞാൻ പറയുന്നത് വരെ ഇയാൾ ആരോടും ത്രിലോകിനെ കുറിച്ച് തിരക്കില്ലെന്ന് \"

\" എന്താ എന്റെ ത്രിലോകിന് വല്ല അപകടവും  \"

\"  ത്രിലോകിന് ഒരു കുഴപ്പവുമില്ല ത്രിലോക് ഒരു Reputed ചാനലിൽ വർക് ചെയ്യുന്ന ആളല്ലേ അപ്പോൾ കുറേ ശത്രുക്കൾ ഉണ്ടാകും.. അവനെ അന്വേഷിച്ചു വന്നതാണ് താൻ എന്ന് അവർ അറിഞ്ഞാൽ അവർ ചിലപ്പോൾ തന്നെ എന്തെങ്കിലും ചെയ്യും...\"

\"Ok ഞാൻ ഒന്നും സംസാരിക്കില്ല...\"

അവർ NDTV യുടെ ബ്രോഡ്കാസ്റ്റിംഗ് സ്റ്റേഷനിൽ എത്തി.. ഋഷി കാർ പാർക്ക് ചെയ്ത് പുറത്തേക്കിറങ്ങി..അപ്പോൾ അവൻ അവിടെ ഒരാളെ കണ്ടു...

\" ദത്ത സർ...\" ഋഷി അയാളെ നോക്കി കൊണ്ട് പറഞ്ഞു 

അയാൾ അവരുടെ അടുത്തേക്ക് പോയി..

\"ഹലോ ഋഷി.... എന്തൊക്കെയുണ്ട് How is റിയ ???..\"

\" സർ..അതൊക്കെ പിന്നെ സംസാരിക്കാം.. സർ എന്താ ഇവിടെ \"

\" ഒരു ബിസിനസ്സ് സംബന്ധമായ കാര്യത്തിന് വന്നതാണ് \"

\" ഓഹ്..\"

\" ഋഷി....ഈ കുട്ടി തന്റെ കൂടെ വന്നതാണോ..\"

\"Yes.. എന്താ സർ അങ്ങനെ ചോദിച്ചത് \"

\" കുട്ടിക്കെന്നെ പരിചയമുണ്ടോ..Silly girl ഇത്ര പെട്ടെന്ന് മറന്നോ എന്നെ \" അയാൾ ചിരിച്ചു കൊണ്ട് ശിവന്യയോട് ചോദിച്ചു..

\" ആദ്യമായിട്ടാണല്ലോ ഈ മനുഷ്യനെ കാണുന്നത് ത്രിലോകിന്റെ കൂടെ പോലും ഇയാളെ കണ്ടതായ്‌ ഓർക്കുന്നില്ല..പക്ഷേ എന്നെ എങ്ങനെ ഇയാൾക്കറിയാം \"..അവളുടെ മനസ്സിൽ ഒരായിരം ചോദ്യങ്ങളുയർന്നു...


( തുടരും...)


COMPLICATED LOVE STORY - PART 5

COMPLICATED LOVE STORY - PART 5

4.5
1317

\" കുട്ടിക്കെന്നെ പരിചയമുണ്ടോ..Silly girl ഇത്ര പെട്ടെന്ന് മറന്നോ എന്നെ \" അയാൾ ശിവന്യയെ നോക്കിക്കൊണ്ട് ചോദിച്ചു..\" ആദ്യമായിട്ടാണല്ലോ ഈ മനുഷ്യനെ കാണുന്നത് ത്രിലോകിന്റെ കൂടെ പോലും ഇയാളെ കണ്ടതായ്‌ ഓർക്കുന്നില്ല..പക്ഷേ എന്നെ എങ്ങനെ ഇയാൾക്കറിയാം \"..അവളുടെ മനസ്സിൽ ഒരായിരം ചോദ്യങ്ങളുയർന്നു...അവൾ അറിയില്ല എന്ന അlർത്ഥത്തിൽ തലകുലുക്കി...\" leave it.. anyway.. നമുക്ക് വീണ്ടും കാണാം ഋഷി and you next time എന്നെ അറിയില്ല എന്ന് പറയരുത് \"അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു എന്നിട്ട് അവരുടെ മുന്നിൽ വന്ന് നിർത്തിയ കാറിൽ കയറി... അപ്പോൾ ഋഷി അവളോട്‌ ചോദിച്ചു..\" തനിക്ക് ദത്ത സാറിനെ എങ്ങനെയാ പരിചയം \"അവൾ ആ കാർ ഗേറ്റ് ക