Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ part -22

\"അത് എനിക്കിയാളെ ഇഷ്ടമാണ്.....  ആദ്യം ഞാൻ Just ഒരു ഇൻഫാറ്റുവേഷൻ ആണെന്നാ വിചാരിച്ചേ..... പക്ഷേ പോകെ പോകെ മനസിലായി.... ഇതാണ് love എന്ന്...... ഞാൻ ഒരുപാട് ആലോചിച്ച് പറയുവാ.... എനിക്കിയാളെ ഇഷ്ടമാ....ഇപ്പൊ പറയണമെന്നില്ല..... പതുക്കെ ആലോചിച്ചു പറഞ്ഞാൽ മതി...\"

\" ചേട്ടാ.... എനിക്ക്.......\"

അവൾ എന്തേലും പറയുന്നതിനുമുമ്പ് ചേട്ടൻ ഇടയ്ക്ക് കയറി പറയാൻ തുടങ്ങി....

\"അയ്യോ ഇയാൾ ഇപ്പൊ ഒന്നും പറയേണ്ട പതുക്കെ ആലോചിച്ച് ഒരു തീരുമാനം പറഞ്ഞാൽ മതി......ഞാൻ വെയിറ്റ് ചെയ്യാം..... Ok.....\"

ഈ കാലന്റെ മൂട്ടിൽ എന്താ തേപ്പിടിച്ചോ..... മനുഷ്യൻ പറയുന്നത് കേൾക്കാനുള്ള ഒരു സമാധാനം പോലും ഇല്ലല്ലോ..... എനിക്ക് ആലോചിക്കാൻ ഒന്നുമില്ല... ഇഷ്ടല്ല എന്ന് പറയാൻ സമ്മതിക്കുന്നില്ലല്ലോ..... ഇനി എന്തായാലും നാളെ പറയാം......കച്ചറകളെ അറിയിച്ച ആകെ അലംഭാക്കും...... പിന്നെ കോളേജ് മൊത്തം കാട്ടുപോലെ പടർന്ന അവസ്ഥയാകും...... അത് ആലോചിച്ചു നിന്നപ്പോഴാ ജുന്നു വന്ന് തട്ടിയത് .....

മൊത്തത്തിൽ ആ ചേട്ടനോടുള്ള ദേഷ്യവും തനിച്ച് വിട്ടിട്ട് പോയതിന്റെ സങ്കടവും ഇവനോട് തീർത്തു.....

\" നീ എന്നെ തനിച്ചാക്കി ഏതു മാങ്ങ പറിക്കാൻ പോയതാടാ..... \"

\" എന്താടി ഇത്ര ദേഷ്യപ്പെടാൻ മാത്രം എന്താ ഉണ്ടായത്..... ആ ചേട്ടൻ എന്റെടുത്ത് ഒരു കാര്യം ചോദിക്കാൻ വിളിച്ചോണ്ട് പോയതല്ലേ...... \"

\" ആണോ ആ കാര്യത്തിൽ എനിക്കിപ്പോൾ ചെറിയ സംശയം ഉണ്ട്..... \"

\" എന്തൊക്കെയാടി പറയുന്ന മനുഷ്യനെ മനസ്സിലാകുന്ന ഭാഷയിൽ പറയാൻ നോക്ക്...... \"

പിന്നെ നമ്മുടെ കൊച്ച് ഇവിടെ നടന്നത് മൊത്തം വള്ളി പുള്ളി തെറ്റാതെ പറഞ്ഞുകൊടുത്തു......

\" ഓഹോ ഇതിനിടെ കൂടെ ഈ കലാപരിപാടി ഉണ്ടായിരുന്നോ..... \"

\"Mm....

പിള്ളേരോട് തൽക്കാലം ഇത് പറയേണ്ട പറഞ്ഞു കഴിഞ്ഞാൽ എന്നെ കളിയാക്കി കൊല്ലുന്നത് പോട്ടെ..... ഇതിന്റെ പേരിൽ ഭീഷണി ഉണ്ടാവും.....\"

\" ആ ഞാൻ ആരോടും പറയില്ല നീ പറയാതിരുന്നാൽ മതി..... \"

\" അതെന്താടാ നിനക്ക് എന്നൊരു വിശ്വാസമില്ലാത്ത പോലെ.... \"

\" നിന്നെ നല്ല അടിപൊളി വിശ്വാസം ഉള്ളതുകൊണ്ട് പറഞ്ഞതാണ്..... \"

അതിനെ ഞാൻ വെളുക്കനെ ചിരിച്ചു കാണിച്ചു.പിള്ളേരോട് എന്തേലും മറക്കാൻ നോക്കിയിട്ട് ഉണ്ടെങ്കിൽ അവരതായിരിക്കും ആദ്യം പോകുന്നെ..... കണ്ടുതന്നെ അറിയാം എന്താ നടക്കാൻ പോകുന്നത്....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

രാത്രിയിൽത്തെ ഭക്ഷണം കഴിക്കാൻ ഹോസ്റ്റലിൽ പോയതാ.....

\"എന്ത് അലമ്പ് ഫുഡാണ് ഹേയ്......മമ്മിയുടെ ഫുഡ്.... ഓർക്കുമ്പോൾ തന്നെ വായിലൂടെ വെള്ളം വരുന്നു ....\"

ആനക്കുട്ടിയുടെ ആ പറച്ചിലു കേട്ട് ഞാനും എന്റെ അമ്മയെ സ്മരിക്കാതിരുന്നില്ല.....

\" ഇതൊക്കെ കഴിക്കുന്ന നമ്മളെ വേണം പറയാൻ... എനിക്ക് തോന്നുന്നത് ഇതിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാ.....ഇതൊക്കെ മനുഷ്യന്മാർക്ക് കഴിക്കാൻ പറ്റുമോ......\"

വൈഗയും ചേർന്ന് വക്കാലത്ത് പറഞ്ഞു.....

\"എന്റെ പൊന്നുമോളെ വേഗം ഇതെടുത്ത് കഴിക്കാൻ നോക്ക് അധികം വാചകം  അടിച്ചിരുന്നാൽ അവർ ഇതും കൂടെ എടുത്തിട്ടു  പോവും പിന്നെ മാനത്ത് നോക്കി നക്ഷത്രം എണ്ണി ഇരിക്കേണ്ടി വരും.....\"

\" നീ പറയുന്നത് കേട്ടാൽ തോന്നും നമ്മൾ എന്തോ ജയിൽ പുള്ളി ആണെന്ന്.... ജയിലിൽ പോലും ഇതിനേക്കാൾ നല്ല ഭക്ഷണം കിട്ടും...... ഇതൊരുമാതിരി കാശുകൊടുത്ത് കടിക്കുന്ന പട്ടിയെ വിളക്ക് വാങ്ങിയ അവസ്ഥയാ....\"

  അങ്ങനെ വാചകമടിയോടൊപ്പംഉണക്ക ചപ്പാത്തിയും പഴയ കറിയും കൂട്ടി നല്ല അന്തസ്സായി ഫുഡ് കയറ്റി.... പിറ്റേദിവസം രാവിലെ  മൂന്നിനും ബാത്റൂമിൽ നിന്ന് ഇറങ്ങാൻ സമയമില്ല...... അടിപൊളി..... എല്ലാവർക്കും ഫുഡ് പോയ്സൺ......

പിന്നെ ഹോസ്പിറ്റലായി അഡ്മിറ്റ് ആയി ഗ്ലൂക്കോസ് ആയി.... ആകെപ്പാടെ ഒരു ജഗ പോക .... വീട്ടുകാരെല്ലാം വിവരമറിഞ്ഞ് ഹോസ്പിറ്റലിൽ എത്തി .... ഇനി ഹോസ്റ്റലിൽ താമസിക്കേണ്ട...... മൂന്നുപേരും കൂടെ ഒരു വീടെടുത്തു  താമസിക്കാൻ ഓർഡർ കിട്ടി.....

ഞങ്ങൾ ഹാപ്പി.... പക്ഷേ മൂന്നിനും ഒരു വക ഉണ്ടാക്കാൻ അറിഞ്ഞുകൂടാ.... വീണ്ടും പ്രശ്നം സ്റ്റാർട്ട്...... അതിനൊരു സൊല്യൂഷൻ ആയിട്ട് മമ്മി വന്നു....

അവരെന്തിനാ എവിടെയെങ്കിലും വീട് നോക്കുന്നെ നമ്മുടെ ഗസ്റ്റ് ഹൗസ് ഒഴിഞ്ഞു കിടക്കാ അവിടെ വന്ന് തങ്ങിക്കോട്ടെ അതാവുമ്പോ ഫുഡ് വീട്ടിൽ നിന്ന് കഴിക്കാലോ..... പിന്നെ ജഗ്ഗുനോടൊപ്പം കോളേജിലേക്ക് പോവാ......

ഹാവൂ.....അങ്ങനെ ആ പ്രശ്നം സോൾവ് ആയി.......

ഹോ.....നീണ്ട രണ്ട് ദിവസത്തെ ഹോസ്പിറ്റൽ വാസത്തിനു ശേഷം ഞങ്ങൾ മൂന്നുപേരും ഹോസ്റ്റലിലെ പോയി ചട്ടിയും പെട്ടിയും കെട്ടി വീട്ടിലേക്ക് വെച്ച് പിടിച്ചു..... ഹോ കേൾക്കുമ്പോൾ തന്നെ എന്ത് സമാധാനം...... ഇനി മുതൽ ആ ഉണക്ക ചപ്പാത്തി യും ഊള കറിയും കഴിക്കേണ്ടല്ലോ.....

ഈ തിരക്കിനിഡേൽ മറ്റേ ചേട്ടൻ പ്രൊപ്പോസ് ചെയ്ത കാര്യം മറന്നിരിക്കുകയായിരുന്നു..... എന്താണേലും ആ ചേട്ടന് ഒരു മറുപടി കൊടുക്കണം.... മൂന്നുദിവസം ലീവ് ആയതുകൊണ്ട് അതിന് പറ്റിയില്ല..... നാളെ ഇതെല്ലാം അറേഞ്ച് ചെയ്തുകഴിഞ്ഞ ശേഷം കോളേജിൽ പോകുമ്പോൾ എന്താണേലും കണ്ടു പറയണം ഇഷ്ടമല്ലെന്ന്....... അതൊക്കെ ആലോചിച്ച് കിടന്നതുകൊണ്ടോ അതോ മമ്മിയുടെ നല്ല അടിപൊളി ഫുഡ് കഴിച്ചത് കൊണ്ടോ സുഖമായി  നിദ്രയെ പുൽകി......

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

                                      തുടരും......



കാർമേഘം പെയ്യ്‌തപ്പോൾ part -23

കാർമേഘം പെയ്യ്‌തപ്പോൾ part -23

4.8
1095

മമ്മി വന്നു പറഞ്ഞപ്പോഴാണ് ഗസ്റ്റ് ഹൗസിലേക്ക് വാനരപ്പട ചേക്കേറിയത് അറിഞ്ഞത്..... എന്തുകൊണ്ടോ എനിക്ക് അതിൽ സന്തോഷമാണ് തോന്നിയത്...... നേരത്തെ ഇങ്ങനെയൊന്നും അല്ലല്ലോ ഞാൻ.......പക്ഷേ..... വല്യമ്മച്ചി പറഞ്ഞപോലെ അവൾ എന്തോ സ്പെഷ്യൽ ആണ്..... പക്ഷേ അംഗീകരിച്ചു കൊടുക്കാനും മടി...... ഇന്നെന്തുകൊണ്ടോ നേരത്തെ എണീക്കാൻ ഒരു ഇൻട്രസ്റ്റ്...... വേഗം തന്നെ റെഡിയായി കിച്ചണിലോട്ട് വെച്ച്  പിടിച്ചു...... കുറെ നാളുകളായി പതിവില്ലാത്ത ഒരു കാഴ്ചയായിരുന്നതിനാൽ എല്ലാവരും എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു...... ഒന്ന് രണ്ട് വർഷമായതിനു മുൻപ് വരെ എന്നും വീട്ടില് ഇത് പതിവായിരുന്നു.... പക്ഷേ ഇടയ്ക്ക്