Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ part -21

ഒരുപാട്  പ്ലാനുകൾ മനസ്സിലുണ്ടെങ്കിലും അതൊക്കെ എങ്ങനെ വർക്ക് ഔട്ട് ആക്കുമെന്ന് ഒരു ചെറിയ ടെൻഷൻ ഉണ്ടായിരുന്നു..... ജഗ്ഗുനെ ഈ കാര്യത്തിന് വിളിക്കാൻ പോയാൽ എന്തായിരിക്കും അവന്റെ റസ്പോൺസ്... ഒരിക്കലും ഞാൻ വിളിച്ച് അവൻ വരാതിരിക്കില്ല..... എന്റെ മാറ്റത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അവനായിരിക്കും..
... പിന്നെ എന്റെ വീട്ടുകാരും .....

B\'day mrng.....

പുള്ളിക്കാരിക്ക് ഏറ്റവും സന്തോഷം കൊടുക്കുന്ന ഒരു പാർട്ടിയായിരിക്കണം ഇന്ന്....... പണം ചിലവാക്കിയത് കൊണ്ട് ഒരിക്കലും സന്തോഷം നേടാൻ സാധിക്കില്ല.....

പ്ലാൻ പ്രകാരം രാവിലെ തന്നെ മുഖത്ത് കുറെ ടെൻഷനൊക്കെ വാരിവലിച്ചിട്ടു..... പിന്നെ 2 സെന്റി ഡയലോഗും....

\"എന്റെ കൂടെ പോരാവോ ഒരു അത്യാവശ്യ കാര്യം ഉണ്ട്......വല്യമ്മച്ചി വന്നാൽ ഒരു ധൈര്യമാ......\"

\" എന്നതാടാ കൊച്ചെ നിന്റെ മുഖമൊക്കെ വല്ലാതെ ഇരിക്കുന്നു എങ്ങോട്ടാ വരേണ്ടത്.....എന്താ കാര്യം......\"

\" അതൊക്കെ പിന്നെ പറയാം  ഇപ്പൊ എന്റെ കൂടെ വായോ....\"

എന്റെ മുഖം കണ്ടാൽ പുള്ളിക്കാരിക്ക് വരാതിരിക്കാൻ പറ്റുവോ .......

എന്റെ കൂടെ പോരന്നും പറഞ്ഞ് കൊച്ചിനെയും കൊണ്ട്  പള്ളിയിലോട്ട് വിട്ടു..... വല്യപ്പച്ചന്റെ കല്ലറയ്ക്ക്  മുന്നിൽ ഞാൻ നേരത്തെ അറേഞ്ച് ചെയ്ത പോലെ  ജഗ്ഗുവും പപ്പയും മമ്മിയും ഒക്കെ ഉണ്ടായിരുന്നു...... ചെറിയൊരു കേക്കും വാങ്ങി ......

\" എന്റെ അന്നക്കൊച്ചേ പേടിച്ചു പോയോ.... വല്യപ്പനെ കണ്ടിട്ട് കുറച്ച് നാളായില്ലേ കാണിച്ച് തരാന്നും വെച്ചു കൊണ്ട് വന്നതാ....... \"

\" പോടാ ചെറുക്കാ ഇവിടുന്ന്........മനുഷ്യനെ തീ തീറ്റിക്കാൻ....... അല്ല ഇതെന്താ കേക്ക് ഒക്കെ ഉണ്ടല്ലോ.......\"

\" കൊച്ചു മറന്നുപോയോ...... ഇന്നെന്റെ കൊച്ചിന്റെ bday അല്ലായോ ....... അപ്പോ കൊച്ചിന്റെ ഇച്ചായന്റെ കൂടെ സെലിബ്രേറ്റ് ചെയ്യട്ടെ എന്ന് ഞങ്ങൾ അങ്ങ് തീരുമാനിച്ചു....... \"

പിന്നെ ചെറിയ രീതിയിലുള്ള കേക്ക് മുറിയെല്ലാം കഴിഞ്ഞ് പള്ളിയിൽ ചെന്ന് പ്രാർത്ഥിച്ചു..... പള്ളിവക അനാഥാലയത്തിലെ കുട്ടികളുടെ കുറിച്ച് സമയം ചിലവഴിച്ചു അവർക്ക് വേണ്ട കുറേ സാധനങ്ങൾ വാങ്ങി കൊടുത്തു......ശേഷം അവരോടൊപ്പം ഇരുന്ന് ഭക്ഷണം  കഴിച്ചാ വീട്ടിലോട്ട് വന്നേ.......

അയ്യോ ഒരു കാര്യം ഞാൻ മറന്നു ഇതെന്റെ അന്ന കൊച്ചിന് തരാൻ ഇവന്റെ ഫ്രണ്ട് തന്നതാ..... എന്നും പറഞ്ഞ് സിദ്ധു ജാനു കൊടുത്ത ഗിഫ്റ്റ് വല്യമ്മച്ചിയുടെ കയ്യിൽ ഏൽപ്പിച്ചു.....

\"ഇവന്റെ ഏത് ഫ്രണ്ട് ആടാ നിന്റെ അടുത്ത ഗിഫ്റ്റ് തന്നത്....\"

\" എനിക്കൊന്നും അറിഞ്ഞൂടാ അവളുടെ പേര്....... ഇന്നലെ കൊണ്ടാക്കാൻ പോയപ്പോൾ തന്നു വിട്ടതാ...... അന്നകൊച്ചിനോട് അവളെ ഒന്ന് വിളിക്കാൻ പറഞ്ഞു...... \"

\" പൊന്നു മോനെ അവിടം വരെ എത്തിയല്ലേ അപ്പൊ...... നീ എന്നോട് പറയാതെയാലെ ലൈൻ വലി.... ആ നടക്കട്ടെ നടക്കട്ടെ....... വല്ല ഹെല്പ് ഉം വേണേൽ ചോദിച്ചോടാ......\"

\" ദേ എന്നെ ചൊറിയാൻ നിന്നാൽ ഉണ്ടല്ലോ..... എനിക്കൊന്നും അറിഞ്ഞുകൂട വേണേൽ വിളിക്ക്..... ഞാൻ പോണു...... \"

സത്യത്തിൽ ദേഷ്യം വന്നില്ലേലും അവിടെ നിന്ന് രക്ഷപെട്ടില്ലേൽ cbi പൊക്കും അതുകൊണ്ട് ഇല്ലാത്ത ദേഷ്യം കാണിച്ച് അവിടുന്ന് എസ്‌കേപ്പ് ആയി.....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

\"എന്താണ് അന്നമ്മോ നമ്മടെ ഗിഫ്റ്റ് ഇഷ്ടപ്പെട്ട...... \"

\" അപ്പൊ നീയാണല്ലേടി കള്ളി ഇതിന്റെ ഒക്കെ പിന്നിൽ.....ഒരുപാടിഷ്ടായി ഗിഫ്റ്റ്..... എന്നാന് കാന്താരി നീ ഇനി ഇങ്ങോട്ട്......\"

\" വരാന്നെ.... \"

പിന്നെയും ഒരുപാട് നേരത്തെ സംസാരത്തിന്  ശേഷം ഫോൺ വച്ചു.....മനസ് നിറഞ്ഞ് വല്യമ്മച്ചിയും വീട്ടുകാരും ഇരുന്നു.... സിദ്ധുന്റെ മാറ്റം എല്ലാവർക്കും വളരെ അധികം സന്തോഷം നൽകി........

ദിവസങ്ങൾ ആർക്കുവേണ്ടിയും കാത്ത് നിൽക്കാതെ കടന്ന് പോയി...... ഇതിനിടയില് നമ്മുടെ പിള്ളേര് കോളേജിൽ നല്ല അലമ്പ് ടീംസ് ആയിട്ട് മാറി....... വല്ലപ്പോഴുമൊക്കെ ക്ലാസിൽ കേറി കോളേജ് ചുറ്റി നടന്നു..... ഇപ്പൊ മിക്ക സീനിയേഴ്‌സും അവരുടെ ചങ്കാണ്......

അങ്ങിനെ കോളേജ് ലൈഫ് അടിച്ച് പൊളിച് പൊയ്ക്കൊണ്ടിരുന്നു....... വീക്ക്‌ എൻഡ്‌സ് വീട്ടിൽ പോവും..... ഹോസ്റ്റൽ ലൈഫും അടിപൊളി..... പിന്നെ എന്നും ആനകുട്ടന്റെ കൂടെ അടിയാ..... സ്വന്തമെന്ന് ഞാൻ കരുതിയ അടിവസ്ത്രം പോലും സ്വന്തമല്ലാതായ നാളുകൾ......

ഒരുദിവസം ഞാനും ജുന്നുവും കൂടെ ലൈബ്രറിയിൽ നിന്ന് ഇറങ്ങി വരുമ്പോഴാ നമ്മുടെ അജ്മൽ ചേട്ടൻ(പാട്ടുകാരൻ ചേട്ടൻ )ഞങ്ങൾക്ക് നേരെ വന്നത്..... വന്നതും ചേട്ടന്റെ കൂടെയുള്ള ഫ്രണ്ട് ജുന്നൂനോട് എന്തോ കാര്യം പറയാനുണ്ടെന്നും പറഞ്ഞ് അവനേം കൂട്ടി ഗ്രൗണ്ടിലോട്ടിറങ്ങി.... മൊഞ്ചൻ ചേട്ടന് ഒരു ചിരിയും വെച്ച് കൊടുത്ത് പോവാൻ നിന്ന എന്നെ ഒരു കാര്യം പറയാനുണ്ട് എന്നും പറഞ്ഞു വിളിച്ചു......

\"എന്താ......\"

ചേട്ടന്റെ തത്തിക്കളി കണ്ടപ്പോൾ തന്നെഎനിക്ക് ഏകദേശം കാര്യം കത്തി......

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️


                                തുടരും....


കാർമേഘം പെയ്യ്‌തപ്പോൾ part -22

കാർമേഘം പെയ്യ്‌തപ്പോൾ part -22

5
1592

\"അത് എനിക്കിയാളെ ഇഷ്ടമാണ്.....  ആദ്യം ഞാൻ Just ഒരു ഇൻഫാറ്റുവേഷൻ ആണെന്നാ വിചാരിച്ചേ..... പക്ഷേ പോകെ പോകെ മനസിലായി.... ഇതാണ് love എന്ന്...... ഞാൻ ഒരുപാട് ആലോചിച്ച് പറയുവാ.... എനിക്കിയാളെ ഇഷ്ടമാ....ഇപ്പൊ പറയണമെന്നില്ല..... പതുക്കെ ആലോചിച്ചു പറഞ്ഞാൽ മതി...\" \" ചേട്ടാ.... എനിക്ക്.......\" അവൾ എന്തേലും പറയുന്നതിനുമുമ്പ് ചേട്ടൻ ഇടയ്ക്ക് കയറി പറയാൻ തുടങ്ങി.... \"അയ്യോ ഇയാൾ ഇപ്പൊ ഒന്നും പറയേണ്ട പതുക്കെ ആലോചിച്ച് ഒരു തീരുമാനം പറഞ്ഞാൽ മതി......ഞാൻ വെയിറ്റ് ചെയ്യാം..... Ok.....\" ഈ കാലന്റെ മൂട്ടിൽ എന്താ തേപ്പിടിച്ചോ..... മനുഷ്യൻ പറയുന്നത് കേൾക്കാനുള്ള ഒരു സമാധാനം പോലും ഇല്ലല്ലോ..... എനിക്ക് ആലോചിക്കാൻ ഒന്നുമില്ല..