Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ part -23

മമ്മി വന്നു പറഞ്ഞപ്പോഴാണ് ഗസ്റ്റ് ഹൗസിലേക്ക് വാനരപ്പട ചേക്കേറിയത് അറിഞ്ഞത്..... എന്തുകൊണ്ടോ എനിക്ക് അതിൽ സന്തോഷമാണ് തോന്നിയത്...... നേരത്തെ ഇങ്ങനെയൊന്നും അല്ലല്ലോ ഞാൻ.......പക്ഷേ..... വല്യമ്മച്ചി പറഞ്ഞപോലെ അവൾ എന്തോ സ്പെഷ്യൽ ആണ്..... പക്ഷേ അംഗീകരിച്ചു കൊടുക്കാനും മടി......

ഇന്നെന്തുകൊണ്ടോ നേരത്തെ എണീക്കാൻ ഒരു ഇൻട്രസ്റ്റ്...... വേഗം തന്നെ റെഡിയായി കിച്ചണിലോട്ട് വെച്ച്  പിടിച്ചു......
കുറെ നാളുകളായി പതിവില്ലാത്ത ഒരു കാഴ്ചയായിരുന്നതിനാൽ എല്ലാവരും എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു...... ഒന്ന് രണ്ട് വർഷമായതിനു മുൻപ് വരെ എന്നും വീട്ടില് ഇത് പതിവായിരുന്നു.... പക്ഷേ ഇടയ്ക്ക് എപ്പോഴോ എനിക്ക് എന്നെ തന്നെ കൈവിട്ടു പോയിരുന്നു.... ആ സമയത്ത് ആരോടും മിണ്ടാൻ പോലും ഞാൻ ആഗ്രഹിച്ചിരുന്നില്ല..... പക്ഷേ അവരെല്ലാം എന്ത് മാത്രം വേദനിച്ചിട്ടുണ്ടാവും എന്ന് ഞാൻ ഇന്നാണ് ചിന്തിക്കുന്നത്......

ഇപ്പൊ വർക്ക്ഔട്ടും കഴിഞ്ഞ് ഞാൻ വരുമ്പോഴേക്കും എല്ലാവരും അവരവരുടെ പണിയിൽ തെരിഞ്ഞിട്ടുണ്ടാവും.... അതുതന്നെയായിരുന്നു എന്റെ ആഗ്രഹവും...... ആരെയും ഫേസ് ചെയ്യാൻ പറ്റാതെ ഒതുങ്ങി കൂടി ജീവിക്കാൻ..... പക്ഷേ എന്തുകൊണ്ട്.... ഇന്ന് ഞാൻ ഇങ്ങനെ ചെയ്തു...... എനിക്ക് തന്നെ അറിഞ്ഞുകൂടാ.....

മമ്മിയുടെ കയ്യിൽ നിന്ന് ഒരു കപ്പ് കോഫിയും വാങ്ങിച്ചു കുടിച്ച് ജോഗ്ഗിങ്ങിന് ഇറങ്ങി...... ഏറെ നാളായി അന്യം നിന്നുപോയ മമ്മിയുടെ പുഞ്ചിരി അതിന്റെ പത്തരമാറ്റിൽ തന്നെ ഞാൻ ഇന്ന് കണ്ടു......

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

സിറ്റൗട്ടിൽ  ഷൂ ലൈസ് കെട്ടി കൊണ്ടിരുന്ന സമയത്ത്
അറിയാതെ എന്റെ കണ്ണുകൾ ഗസ്റ്റ് ഹൗസിലാണ് നീണ്ടു...... എത്ര വേണ്ടെന്നു വച്ചിട്ടും എന്റെ കണ്ണുകളെ എനിക്ക് തന്നെ പിൻവലിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല........ പ്രതീക്ഷിച്ചതെന്തോ കാണാൻ സാധിക്കാതെ എന്റെ മുഖം  മങ്ങി....... പക്ഷേ വീണ്ടും എന്തോ ഒരു പ്രേരണയിൽ എന്റെ കണ്ണ് അങ്ങോട്ട് തന്നെ പാഞ്ഞു......hai മുറ്റത്തൊരു ജാനു...... പ്രതീക്ഷിച്ച ആളെ കണ്ടിരുന്നപ്പോൾ ഹാപ്പി..... പിന്നെ പതിയെ എന്റെ പരിപാടിയിലേക്ക് തിരിഞ്ഞു....... പക്ഷേ ഇപ്പോഴും അറിഞ്ഞൂടാ ഞാൻ എന്തിനിങ്ങിനെ ചെയ്യുന്നു...... ഇതാണോ പ്രണയം....... അറിഞ്ഞൂടാ......

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

അല്ലേൽ കുംഭകർണ്ണന്റെ ഉറക്കം  ഇന്ന് എന്തുകൊണ്ടോ ഉറക്കം ശരിയായില്ല......  കിടക്കാന്നാ ആദ്യം വിചാരിച്ചത്.......പിന്നെ വേണ്ടാന്ന് വച്ചു.....പുറത്തിറങ്ങിയപ്പോൾ  നമ്മുടെ ഇച്ചായൻ ഷൂ ലൈസ്കെട്ടുന്നു കുറച്ചുനേരം പുള്ളിയെ തന്നെ നോക്കി നിന്നു.... ഹോ എന്ത് മൊഞ്ചാ ചെക്കന്...... ഒന്ന് ചിരിക്കാൻ കൂടെ പഠിപ്പിച്ച ഒരു കൈ നോക്കാവുന്നതാണ്...... പുള്ളിയുടെ നോട്ടം ഇങ്ങോട്ട് വന്നപ്പോൾ ഞാൻ വേഗം തിരിഞ്ഞു നിന്നു...... ഞാൻ വായ്നോക്കിയത് അറിഞ്ഞു കാണുമോ...... ഏയ്‌..... ചാൻസ് ഇല്ല......

നാട്ടിലായിരുന്ന സമയത്ത് പപ്പയുടെ ഒപ്പം എന്നും ജോഗിങ്ങിന് പോവുന്നത് ശീലം ആയിരുന്നു....... പുള്ളി ഡോക്ടർ ആയത് കൊണ്ടും ഹെൽത്ത് കോൺഷ്യസ് ആയതുകൊണ്ടും എന്നും  പോകുമായിരുന്നു.....  എന്നേം കുത്തിപ്പൊക്കി കൊണ്ട്പോകാറുണ്ട് പക്ഷേ സൺഡേ എനിക്ക് ഹോളിഡേ ആണ്.....

ഇവിടെ ഹോസ്റ്റലിലേക്ക് മാറിയതിനുശേഷം ഒരു ദിവസം പോലും ജോഗിംഗ് ന് പോയിട്ടില്ല.....
നാട്ടിലായിരുന്ന സമയത്ത് പപ്പ ബോഡി മൈന്റൈൻ ചെയ്യാനാ പോയിരുന്നേൽ ഞാൻ പരദൂഷണത്തിനായിരുന്നു പോയിക്കൊണ്ടിരുന്നത്.....
സകല വല്യച്ഛൻ മാരെയും ഞാൻ കുപ്പിയിൽ ആക്കി വച്ചിട്ടുണ്ടായിരുന്നു..... അതൊക്കെ ഒരു കാലം..... അവരെയൊക്കെ നന്നായി മിസ്സ് ചെയ്യുന്നുണ്ട്.... പപ്പ ഓടി ഷീണിച്ചു  വരുമ്പോൾ ഞങ്ങൾ ചായക്കഡേല് ചായയും പഴംപൊരിയും കഴിച്ചിട്ടിരിക്കുന്നുണ്ടാവും.....
രാവിലെ തന്നെ വാങ്ങിച്ചു തരാൻ നമുക്ക് സ്പോൺസർസ് ഉണ്ടായിരുന്നു അതൊക്കെ ഒരു കാലം...... എന്റെ ഫാൻസ് ഒക്കെ എവിടെ പോയോ എന്തോ...... ദാമു ഏട്ടന്റെ ചായക്കടയാണ് ഞങ്ങടെ പുളുകടി കേന്ദ്രo .

ഇന്ന് സിദ്ധു ചേട്ടൻ ജോഗ്ഗിങ്ങിന്  പോവുന്നത് കണ്ടപ്പോൾ അറിയാതെ ഞാൻ എന്റെ ഫാൻസിനെ ഓർത്തുപോയി..... സിദ്ധു ചേട്ടനോട് നാളെ മുതൽ ജോഗ്ഗിങ്ങിന് എന്നെ കൂടെ കൊണ്ട് പോവാൻ പറയണം..... ഇവിടേം ഫാൻസിനെ കിട്ടാതിരിക്കില്ല.....

ഇനി കിടന്ന കോളേജിൽ പോകാൻ പറ്റത്തില്ല എന്ന് നല്ല ഉറപ്പുള്ളത് കൊണ്ട് നേരെ ജുന്നുന്റെ അടുത്തേക്ക് വെച്ച് പിടിച്ചു സ്റ്റെപ്പ് കയറാൻ നിന്നപ്പോഴാണ് നമ്മുടെ അന്നമ്മയുടെ ഓർമ്മ വന്നത്.... എന്നാ പിന്നെന്തിനാ അവന്റെ ഉറക്കം കളയുന്നത്   പുള്ളിക്കാരത്തിടെറൂമിലേക്ക് വച്ചു പിടിച്ച് കൊച്ചു നല്ല ഉറക്കം..... അങ്ങനെ ഞാൻ ഉറങ്ങാതിരിക്കുമ്പോ ആരും കൂർക്കം വലിച്ച് ഉറങ്ങണ്ട......

മെല്ലെ ചെന്ന് ഞാൻ പള്ളിക്കാരിയെ കെട്ടിപ്പിടിച്ച് ഒരു ഉമ്മയും കൊടുത്തു.....

\"ചുമ്മാതിരി ചെറുക്കാ.......\"

എന്നു പറഞ്ഞപ്പോൾ മനസ്സിലായി ഇവിടത്തെ സുന്ദതികളായിരിക്കും എന്ന് കരുതി പറഞ്ഞതാന്ന്....  അപ്പത്തന്നെ ഞാനൊരു ഗുഡ്മോർണിംഗ് കൊടുത്തു..... ഞാനാഎന്നറിഞ്ഞപ്പോ എനിക്കൊരു ചിരി പാസാക്കി......പുള്ളിക്കാരി എണീറ്റു.....

പിന്നെ ജുന്നു എണീറ്റ് കാണാത്തത് കൊണ്ട് അവന്റെ റൂമിൽ പോയി അവനെയും കുത്തിപ്പൊക്കി....ശേഷം മമ്മിയുടെ അടുത്തേക്ക് വെച്ച് പിടിച്ചു....ഒരു കപ്പ്‌ കോഫിയും കുടിച്ചു.....

ഇനി നന്നാ കോളേജിൽ പോകാൻ പറ്റില്ല എന്നുള്ളതാണ്  ഗസ്റ്റ് ഹൗസിലേക്ക് തന്നെ പോയി.... പോന്ന വഴിയിൽ ഒരു തൂണിൽ തട്ടി.... വന്നപ്പോൾ ഇത് ഒന്നും കണ്ടില്ലല്ലോ എന്നും പറഞ്ഞ് നോക്കിയപ്പോഴാണ് മുന്നിലൊരു  ഇച്ചായൻ.......പുള്ളിടെ മേത്ത ഇടിച്ചു നിന്നത്....വേർത്തൊട്ടി ശരീരത്തോട് ചേർന്ന് കിടക്കുന്ന t ഷർട്ട്‌ എന്താ മസിൽ ഒക്കെക്കൂട് മനുഷ്യന്റെ കൺട്രോൾ കളയാൻ.....  ദൈവമേ എനിക്ക് കൺട്രോൾ തരണേ....... ഇയാൾ എന്താ പോവാത്ത..... മനുഷ്യനാണ് കയ്യും കാലും  അനക്കാൻ പറ്റാത്ത അവസ്ഥ...... ദൈവമേ ആനക്കുട്ടി പറഞ്ഞതുപോലെ എനിക്ക് പ്രേമത്തിന്റെ അസുഖം ആണോ........

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

                  തുടരും........



കാർമേഘം പെയ്യ്‌തപ്പോൾ part -24

കാർമേഘം പെയ്യ്‌തപ്പോൾ part -24

5
1250

\"എന്താടി മനുഷ്യരെ കണ്ടിട്ടില്ലേ ഇങ്ങിനെ നോക്കി നിക്കാൻ.....\" ഇവിടെ മനുഷ്യ അനങ്ങാൻ പറ്റാതെ നിൽക്കുമ്പോൾ അവന്റെ ഡയലോഗ്..... അങ്ങനെയങ്ങു വിട്ടുകൊടുക്കാൻ പറ്റില്ലല്ലോ...... \" താൻ പോടോ.......തന്റെ നാറ്റം കാരണം അനങ്ങാൻ വയ്യാതെ നിന്നതാ..... എന്റെ കാറ്റ് പോയൊന്നു വരെ എനിക്ക് ഡൗട്ട് ഉണ്ട്...... \" \"നിന്നോട് ആരേലും പറഞ്ഞോടി എന്റെ മേത്തു വന്നു മണത്ത് നോക്കാൻ....\" \"താൻ പോടോ.... ഇടിച്ചു കേറി വന്നതും പോരാ എന്റെ തലേല് കേറുന്നോ.....\" \"നീ എന്താടി പറഞ്ഞത്? പോടാന്നോ?..... ഞാൻ നിന്നെക്കാൾ എത്ര വയസ്സിന് മൂത്തതാടീ...... സോറി പറഞ്ഞിട്ട് പോവാൻ നോക്ക്......\" \"സോറി എന്റെ പട്ടി പറയും.... പോടാ പോടാ പോടാ......\" \" നീ പറയില്ലല