Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ part -24

\"എന്താടി മനുഷ്യരെ കണ്ടിട്ടില്ലേ ഇങ്ങിനെ നോക്കി നിക്കാൻ.....\"

ഇവിടെ മനുഷ്യ അനങ്ങാൻ പറ്റാതെ നിൽക്കുമ്പോൾ അവന്റെ ഡയലോഗ്..... അങ്ങനെയങ്ങു വിട്ടുകൊടുക്കാൻ പറ്റില്ലല്ലോ......

\" താൻ പോടോ.......തന്റെ നാറ്റം കാരണം അനങ്ങാൻ വയ്യാതെ നിന്നതാ..... എന്റെ കാറ്റ് പോയൊന്നു വരെ എനിക്ക് ഡൗട്ട് ഉണ്ട്...... \"

\"നിന്നോട് ആരേലും പറഞ്ഞോടി എന്റെ മേത്തു വന്നു മണത്ത് നോക്കാൻ....\"

\"താൻ പോടോ.... ഇടിച്ചു കേറി വന്നതും പോരാ എന്റെ തലേല് കേറുന്നോ.....\"

\"നീ എന്താടി പറഞ്ഞത്? പോടാന്നോ?..... ഞാൻ നിന്നെക്കാൾ എത്ര വയസ്സിന് മൂത്തതാടീ...... സോറി പറഞ്ഞിട്ട് പോവാൻ നോക്ക്......\"

\"സോറി എന്റെ പട്ടി പറയും.... പോടാ പോടാ പോടാ......\"

\" നീ പറയില്ലല്ലേ നിന്നെക്കൊണ്ട് പറയിക്കാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ... \"

അവന്  നന്നായി ദേഷ്യം വന്നിരുന്നു ......അവൾക്കണേൽ പറയാൻ ഉദ്ദേശമില്ലെന്ന് അവളുടെ ഭാവം കണ്ടാൽ തന്നെ അറിയാം..... അവൻ 2അടി മുന്നോട്ട് വച്ചു അവളുടെ ഇടുപ്പിലൂടെകൈയിട്ടു അവന്റെ ദേഹത്തോട് ചേർത്ത്  നിർത്തി.....

\"നിനക്ക് ഈ മണം പറ്റിയില്ലല്ലേ.....ഞാൻ കാണിച്ചു തരാം.... നന്നായി അനുഭവിക്ക് ......\"

എന്നും പറഞ്ഞ് അവൻ  ഒന്നൂടെ  അവളെ അവന്റെ ദേഹത്തോട് ചേർത്ത് നിർത്തി...... വായടിക്കാൻ പോയിട്ട് കയ്യും കാലും അനക്കാൻ  പോലും പറ്റുന്നില്ല ആകെപ്പാടെ ഒരു മരവിച്ച അവസ്ഥആയിരുന്നു അവളുടേത്‌....ഒന്ന് ഓടണേൽ പോലും പറ്റില്ല....ശരീരത്തൂടെ കറന്റ്‌ പാസ്സ് ആവുന്ന പോലെ....അവന്റ പെർഫ്യൂമും വിയർപ്പും കൂടികലർന്ന മണം അവളെ മരവിച്ച അവസ്ഥയിലാക്കി....ബോധം നഷ്ടപ്പെടുമോന്നു വരെ അവൾ പേടിച്ചു..... സോറി പറയണേ നാവ് ചലിക്കേണ്ട..... സോറി പറഞ്ഞില്ലേ ഈ മനുഷ്യൻ വിടുന്ന ലക്ഷണമല്ല......

എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അവനെ തള്ളി മാറ്റി അവൾ ഒറ്റ ഓട്ടവായിരുന്നു.......

അവൾ തള്ളി മാറ്റിയപ്പോഴാ താൻ ഇപ്പൊ എന്താ ചെയ്തത് എന്ന് ബോധം അവന് വന്നത്...... പക്ഷേ ഇത് അപ്പോഴത്തെ ദേഷ്യത്തിന്റെ പുറത്ത് ചെയ്തു പോയതാണ്...... അവൾ തന്നെ പറ്റി എന്തും വിചാരിച്ച് കാണും...... അവൾ അടുത്ത് വരുമ്പോൾ എനിക്ക് എന്താണ് പറ്റുന്നത്.....വേറെ ആരോടും ഇല്ലാത്ത ഒരു സ്വാതന്ത്ര്യവും അടുപ്പവുമൊക്കെ ഞാൻ അവളോട് കാണിച്ചു പോകുന്നു........ ഛെ.... വേണ്ടായിരുന്നു.......

പക്ഷേ അപ്പോഴും അവന്റെ ചൊടിയിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു......

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

അവൾ ഓടി നേരെ റൂമിലെത്തിയിട്ടും  കിതപ്പു മാറുന്നുണ്ടായിരുന്നില്ല..... അവിടെ എന്താ നടന്നത്...... ദൈവമേ അങ്ങേരെന്താ എന്നെ ചെയ്തത്........ കൈയുടെയും കാലിന്റേം വിറയൽ ഇപ്പോഴും മാറിയിട്ടില്ല.......

ചിരിക്കാൻ അറിയില്ല അൺ റോമാന്റിക് മൂരാച്ചി എന്നൊക്കെ പറഞ്ഞിട്ട് ഇയാള് ബാലൻ കെ നായരാവുന്ന ലക്ഷണമുണ്ടല്ലോ.....

എന്തോ ഓർത്ത്  പതിയെ അവൾ ഇട്ട ടീഷർട്ട് ഒന്ന് പൊക്കി മണത്തു നോക്കി..... അവന്റെ മണം അവളുടെ മൂക്കിലേക്ക് ഇറച്ചു കയറിയതും അവൾ അറിയാതെ തന്നെ അവളുടെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു.....എന്തിനെന്നറിയാതെ നാണത്തിൽ കലർന്ന ഒരു പുഞ്ചിരി.....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

വീട്ടിനകത്തേക്ക് കയറിപ്പോയ സിദ്ധു കാണുന്നത് തന്നെ ആക്കി ചിരിക്കുന്ന അന്ന കൊച്ചിനെയാ.....

\" എന്നതായിരുന്നു കൊച്ചിനെ വീടിന്റെ ഫ്രണ്ടിൽ ഒരു അഭ്യാസം.... \"

ദൈവമേ പെട്ട്. വേറെ ആരേലും കണ്ടിരുന്ന കൂടെ കുഴപ്പമില്ല സിബിഐയുടെ കൈയിൽ ഡയറക്ടറായിട്ട് പെട്ട് ..... ഇനിയിപ്പോ എന്താ ഉണ്ടാവുക......

\" എന്താ അന്നകൊച്ചേ എന്തഭ്യാസം...... ഞാൻ കണ്ടില്ലല്ലോ...... \"

\" പൊന്നുമോനെ കണ്ണടച്ച് പാലു കുടിച്ച ആരും അറിയില്ല എന്ന് വിചാരിക്കേണ്ട...... ഞാൻ എല്ലാം കണ്ടു...... \"

\" എന്ത് കണ്ടെന്നാ എന്റെ അന്ന കൊച്ചേ ഈ പറയുന്നത്...... \"

\" പൊന്നു മോനെ എന്റെ അടുത്ത് ഉരുളല്ലേ .... നീ നിന്റെ വല്യപ്പന്റെ കൊച്ചുമോൻ തന്നെയല്ലേ ഇതല്ല ഇതിനപ്പുറം പ്രതീക്ഷിക്കാം...... \"

\" ഹോ....എന്തുണ്ടായിട്ടാ ഇങ്ങനെയൊക്കെ പറയുന്നത് അവൾ എന്നെ പോടാ എന്ന് വിളിച്ചത് എനിക്കിഷ്ടപ്പെട്ടില്ല.... അതിന് ചെറിയൊരു പണിഷ്മെന്റ് കൊടുത്തതാ അല്ലാതെ അന്ന കൊച്ചു വിചാരിക്കുന്ന പോലെ ഒന്നും നടന്നിട്ടില്ല അവിടെ...... \"

\" നടക്കട്ടെ നടക്കട്ടെ ഞാൻ പൊക്കിളാ നിന്നെ....... \"

പിന്നെ അധികനേരം അവിടെ നിൽക്കാതെ റൂമിലെ ചെന്നു.കണ്ണാടിയുടെ മുമ്പിൽ നിൽക്കുമ്പോഴും എന്റെ ചിന്ത അവളിലായിരുന്നു.....അവളുടെ പിടക്കുന്ന കണ്ണുകളും വരയ്ക്കുന്ന കൈകലുമൊക്കെ മനസ്സിൽ വന്നുകൊണ്ടിരുന്നു..... അതിനനുസരിച്ച് തന്നെ എന്റെ ചുണ്ടിലും ഒരു ചിരി വിടർന്നു ഒരുപാട് നാളുകൾക്ക് ശേഷം പിടിച്ചുനിർത്താൻ ശ്രമിക്കാത്ത ഒരു പുഞ്ചിരി..... അവൾക്ക് വേണ്ടി മാത്രം..... 🥰🥰


✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

                              തുടരും....


കാർമേഘം പെയ്യ്‌തപ്പോൾ part -25

കാർമേഘം പെയ്യ്‌തപ്പോൾ part -25

5
1222

രാവിലെ നടന്ന കാര്യങ്ങൾ ആലോചിച്ചു നിന്നാൽ കോളേജിൽ പോകാൻ പറ്റില്ല എന്ന് നല്ല ബോധ്യമുള്ളത് കൊണ്ട് തന്നെഅതെല്ലാം ഒരു സൈഡിലേക്ക് മാറ്റിവച്ച് വേഗം റെഡിയാവാൻ പോയി..... പിള്ളേരുടെ കൂർക്കം വലിച്ചുള്ള ഉറക്കം കണ്ടപ്പോൾ എനിക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു........ ഇവിടെ മനുഷ്യന്റെ ഉറക്കവും പോയി സമാധാനവും പോയിട്ടിരിക്കുമ്പോഴോ ഇവറ്റകളുടെ ഒരു ഉറക്കം...... ഞാൻ കട്ട കലിപ്പിൽ രണ്ടെണ്ണത്തെയും  ചവിട്ടി താഴെയിട്ടു..... അങ്ങനെ ഞാൻ ഉറങ്ങാതിരിക്കുമ്പോ നിങ്ങൾ ഒന്നും ഉറങ്ങണ്ട........ അത് എനിക്ക് പണ്ടേ ഇഷ്ടമല്ല..... പിന്നെ മൂന്നുപേരും കൂടെയുള്ള അടിപിടിയും വഴക്ക് എല്ലാം കഴിഞ്ഞ് റെഡ