Aksharathalukal

കാട്ടുചെമ്പകം


\"അവൾക്ക് ഒറ്റക്ക് പോകാൻ മടിയാണെങ്കിൽ ഞാൻ കൂടെ പോകാം... ഏതുനേരവും ഇവിടെ ചടഞ്ഞുകൂടിയിരിക്കുകയല്ലേ... പുറത്തൊക്കെ പോകാൻ എനിക്കുമുണ്ട് ആഗ്രഹം... ആദിയേട്ടന്റെ കൂടെ ഒരിക്കൽ പോയതല്ലാതെ ഇവിടംവിട്ട് എവിടേക്കും പോയിട്ടില്ല... അച്ചുവിന് എന്നെ അറിയാത്തതൊന്നുമല്ലല്ലോ... \"

\"എന്താണ് നീ പറയുന്നത്... നീ കൂടെ പോകാമെന്നോ... നിനക്കെന്താ തലക്ക് വെളിവില്ലേ... ആ ലോറൻസും മകനും ഒന്നിനായിട്ട് ഇറങ്ങിയിരിക്കുകയാണ്... നീ കരുതുംപോലെയല്ല കാര്യങ്ങൾ... നിങ്ങൾ ഇവിടെയെത്തിയെന്ന് അവർ അറിഞ്ഞതല്ലേ... നിങ്ങളെയും അന്വേഷിച്ച് ഇവിടെ വന്നത് നീയും കണ്ടതല്ലേ... \"

\"അതാണോ ഇത്രവലിയ കാര്യം... അവരുടെ മുന്നിൽ ഞാൻ നിങ്ങളുടെ അപ്പച്ചിയുടെ മകളാണ്... അങ്ങനെയല്ലേ അങ്കിൾ അവരോട് പറഞ്ഞത്... \"

\"അത് ശരിതന്നെ... പക്ഷേ സത്യം എങ്ങനെയെങ്കിലും അവരറിഞ്ഞാൽ... \"

\"അന്നേരം ഇവിടെയായാലും അവർ വരില്ലേ... ജനിക്കാൻപോകുന്ന കുഞ്ഞിന്റെ ജാതകം ഇപ്പോഴേ നോക്കണോ... അന്നേരം അതിനുള്ള വഴിയുണ്ടാകും... അതല്ല അവളുടെകൂടെ ഞാൻ പോകുന്നതുകൊണ്ട് നിനക്ക് വല്ല ബുദ്ധിമുട്ടുമുണ്ടോ... \"

\"ബുദ്ധിമുട്ടുണ്ടായിട്ടല്ല... അച്ഛനും ഏട്ടനും ഇതിന് സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ...\"

\"ആ കാര്യം എനിക്ക് വിട്ടേക്ക്... നിനക്ക് സമ്മതമാണോ എന്നാണ് അറിയേണ്ടത്... \"

\"എനിക്ക് സമ്മതക്കുറവ് ഇല്ലാതില്ല... ഏതായാലും അവരുടെ സമ്മതം വാങ്ങിക്ക്... \"

\"എന്നാൽ ഇപ്പോൾത്തന്നെ വാങ്ങിക്കാം... \"
അമ്മു നേരെ ആദിയുടെ അടുത്തേക്ക് നടന്നു... അന്നേരം ആദിയും കൃഷ്ണദാസും ഹരിദാസുംകൂടി സംസാരിച്ചിരിക്കുകയായിരുന്നു... \"

\"ആദിയേട്ടാ എനിക്കൊരു കാര്യം പറയാനുണ്ട്... ഒന്നിങ്ങോട്ട് വരുമോ... \"

\"എന്താണ് കാര്യം... \"

\"അതുണ്ട്... ഒന്ന് പുറത്തേക്ക് വാ.. \"

\"ഇവരൊക്കെ കേൾക്കാൻപാടില്ലാത്ത എന്താണ് പറയാനുള്ളത്... \"

\"കേൾക്കാൻപാടില്ലാത്തല്ല... പക്ഷേ ഞാൻ പറയുന്ന കാര്യം ഇവർക്ക് ഉൾക്കൊള്ളാൻ പറ്റുമോ എന്നറിയില്ല... \"

\"നീയാദ്യം കാര്യം പറ...\"

\"അത് നാളെ ഞാനൊന്ന് പുറത്തേക്ക് പോകട്ടെ... \"

\"എവിടേക്ക്.. \"

\"ദേവിക നാളെ അച്ചുവിന്റെ കൂടെ അവളുടെ അച്ഛനെ കാണാൻ പോകാമെന്ന് ഏറ്റിരുന്നു... എന്നാൽ കുറച്ചുമുമ്പേ മിഥുനേട്ടൻ വിളിച്ചിരുന്നു... നാളെ ദേവികയെ കാണണമെന്ന്... അവളാണെങ്കിൽ അച്ചുവിനോട് ഏറ്റുപോയി... അന്നേരം ഞാൻ അച്ചുവിന്റെ കൂടെ പോകാമെന്ന് പറഞ്ഞു... ഞാൻ പൊയ്ക്കോട്ടെ... \"

\"ആദി കൃഷ്ണദാസിനെയും ഹരിദാസിനെയും നോക്കി... അവർ എന്തുപറയണമെന്നറിയാതെ നിൽക്കുകയാണ്... \"

\"നിനക്ക് പേടിയൊന്നുമില്ല... ആ ജെയിൻ നിങ്ങൾ ഇവിടെയെത്തി എന്നറിഞ്ഞ് വന്നത് നീ കണ്ടതല്ലേ... \"

\"അവർ എന്നെയും കണ്ടതല്ലേ... നിങ്ങളുടെ അപ്പച്ചിയുടെ മകളാണെന്ന് പറഞ്ഞല്ലേ എന്നെ പരിചയപ്പെടുത്തിയത്... \"

\"അത് ശരിതന്നെ... അപ്പോൾ നിനക്ക് പേടിയില്ല എന്നാണോ... \"

\"ഞാനെന്തിന് പേടിക്കണം... \"

\"ഏന്താ അച്ഛാ ചെയ്യേണ്ടത്... \"
ആദി കൃഷ്ണദാസിനോട് ചോദിച്ചു... \"

\"അവളുടെ ആഗ്രഹമല്ലേ... പോയിവരട്ടെ... എന്നുകരുതി വഴിയിൽ കറങ്ങാൻ നിൽക്കേണ്ട കേട്ടല്ലോ..... \"
അമ്മു സന്തോഷത്തോടെ തലയാട്ടി...

\"പിന്നേ ആരുചോദിച്ചാലും എന്റെ സഹോദരിയുടെ മകളാണെന്ന് പറഞ്ഞാൽ മതി.. \"

\"ഉം... \"
അമ്മു ദേവികയുടെ അടുത്തേക്ക് നടന്നു... ആദിയും അവിടെനിന്ന് പോയി...

\"കൃഷ്ണ അതുവേണമായിരുന്നോ.. അല്ലെങ്കിൽത്തന്നെ കഷ്ടകാലം കൂടപ്പിറപ്പായി നടക്കുകയാണ്... ഇനി എന്റെ മോൾക്കുകൂടി വല്ലതും സംഭവിച്ചാൽ... \"
ഹരിദാസ് പറഞ്ഞുതീരുമുന്നേ കൃഷ്ണദാസ് അയാളെ തടഞ്ഞു...

\"ഹരി.. നീയിങ്ങനെ പേടിച്ചാലോ... എത്രനാളെന്നുവച്ചാണ് അവരെ പേടിച്ച് ജീവിക്കുക... ഉള്ളിലൊരു ആത്മവിശ്വാസം ഉണ്ടാക്കിയെടുക്ക്... ഒന്നും വരില്ല... അമ്മുവിന് ഒരു ദോഷമുണ്ടാക്കുന്ന കാര്യം ഞാൻ പറയോ... \"

\"ഞാനത് ഉദ്ദേശിച്ചല്ല പറഞ്ഞത്... \"

എനിക്കറിയാം... നിന്നെപ്പോലെ ഏതൊരച്ഛനും കരുതുന്നതേ നീയും കരുതിയിട്ടുള്ളൂ... നോക്ക് അമ്മു നിന്റെമാത്രം മകളല്ല എന്റെ മകന് വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയാണ്... എന്റെ മരുമകളാണ്... അല്ല മകൾത്തന്നെയാണ്... അവൾക്കൊരു ആപത്തുവരുന്നത് ഞാൻ സഹിക്കുമോ... എത്രകാലം എന്നുകരുതിയാണ് പുറംലോകമൊന്നും കാണാതെ അവൾ ഈ വീട്ടിൽ ചടഞ്ഞിരിക്കുക... പുറത്തൊക്കെ പോയിവരട്ടെ... അവൾക്കും ആഗ്രഹമുണ്ടാവില്ലേ... അവൾക്കൊരാപത്തും വരില്ല... ഇതു ഞാൻ തരുന്ന ഉറപ്പാണ്... എന്റെ സഹോദരി രമണിയുടെ മകളായിട്ടല്ലേ അവൾ അവരുടെ മുന്നിൽ അറിയുന്നത്... രമണിയെയോ അവളുടെ ഭർത്താവിനേയോ ഈ പറഞ്ഞ ലോറൻസിനോ മകനോ അറിയില്ല... പിന്നെയല്ലേ മകളെ... \"

\"അതുശരിയാണ്... പക്ഷേ രമണിയെയും ജയദേവനെയും അവർ വിവാഹം കഴിച്ചതും നാട്ടിൽ പലർക്കുമറിയാം... \"

\"ആയിക്കോട്ടെ.. പക്ഷേ അവരുടെ മക്കളെ ഇവിടെ ആർക്കുമറിയില്ലല്ലോ... അവർ വിവാഹം കഴിഞ്ഞതിൽപ്പിന്നെ നാട്ടിലേക്ക് വന്നിട്ടില്ലല്ലൊ... ഡൽഹിയിലല്ലേ താമസം... \"

\"എന്നാലും എനിക്കെന്തോ പേടി...നാളെയാണെങ്കിൽ ആദിയും ഉണ്ടാവില്ല... ലോറൻസ് അവനോട് നാളെമുതൽ ജോലിക്ക് വരുവാൻ പറഞ്ഞതല്ലേ...\"

\"നീ പേടിക്കാതിരിക്കെടോ... ഒന്നുമുണ്ടാവില്ല... ഇവിടെനിന്നും കുറച്ച് ദൂരമല്ലേ പോകാനുള്ളൂ... അതുപോലെ തിരിച്ചുവരുന്ന സമയവും... ബാക്കി ആ വീട്ടിൽത്തന്നെയല്ലേ... അവിടെയാണെങ്കിൽ ആനന്ദും ഉണ്ട്... പിന്നെയെന്താ പേടിക്കാൻ... നീയതോർത്തു തലപുണ്ണാക്കേണ്ട... വേറെ വല്ല കാര്യവും ആലോചിക്ക്.. ഞാനിപ്പോൾ വരാം..\"
കൃഷ്ണദാസ് മുറിയിലേക്ക് നടന്നു...\"

ഈ സമയം അമ്മു സന്തോഷത്തോടെയാണ് ദേവികയുടെ അടുത്തേക്ക് ചെന്നത്..

\"എന്തായെടോ... വല്ല പ്രയോജനവുമുണ്ടായോ... നിന്റെ മുഖം കണ്ടിട്ട് എന്തോ നേടിയെടുത്ത സന്തോഷമുണ്ടല്ലോ...\"
ദേവിക ചോദിച്ചു...

\"ആരാണ് പോയത്... ഇത് ദേവികയല്ല അമ്മുവാണ്... അമ്മുവൊന്ന് തീരുമാനിച്ചാൽ അത് നേടിയെടുത്തിരിക്കും... \"

\"അപ്പോൾ അച്ഛനും ഏട്ടനും സമ്മതിച്ചോ...\"

\"പിന്നേ സമ്മതിക്കാതെ... ഞാൻ പറഞ്ഞാൽ അവർക്ക് തള്ളിക്കളയാൻ പറ്റുമോ... \"

\"അതെയതെ... നീയിപ്പോൾ അവരുടെ നിധിയല്ലേ... ഞാൻ പുറത്തും...\"

\"ഏയ്‌ അങ്ങനെ വിചാരിക്കരുത്... നിയിവിടുത്തെ അവരുടെ മകളും അനിയത്തിയുമാണ്... ഞാനാണെങ്കിൽ പുറത്തുള്ളവളും.. അന്നേരം നീ കഴിഞ്ഞിട്ടേ എനിക്കിവിടെ സ്ഥാനമുള്ളൂ.. \"

\"എന്താടി നീ പറഞ്ഞത്.. നീ പുറത്തുള്ളവളാണെന്നോ... ഏടത്തിയമ്മയാവാൻ പോകുന്നവളെന്നുനോക്കില്ല... ഒരെണ്ണം വച്ചുതരും ഞാൻ... എടീ നീ ഈ വീടിന്റെ മരുമകളാണ്... ഈ വീടിന്റെ വരും നാഥ... ഞാൻ പോകാനുള്ളവൾ... നേരത്തേ വിളിച്ചവന്റെ വീട്ടിലേക്ക്... അവിടെയാണ് എനിക്കവകാശം... പിന്നെ നീ പറഞ്ഞല്ലോ ഞാൻ കഴിഞ്ഞിട്ടേ നിനക്ക് ഇവിടെ സ്ഥാനമുള്ളൂ എന്ന്... അതുനിന്റെ തോന്നലാണ്... നിന്നെ ഇവിടെ ഞാനുൾപ്പടെ എല്ലാവർക്കും വലിയ ഇഷ്ടമാണ്... എന്റെ ചെറുപ്പത്തിലേ കേട്ടുവന്നതാണ് ഈ വീട്ടിൽ ഒരു മരുമകൾ വന്നുകയറുന്നെങ്കിൽ അത് നീയായിരിക്കും എന്ന്... പക്ഷേ ഏട്ടനുമാത്രമാണ് അത് അറിയാതിരുന്നത്... നീയും കുടുംബവും ഇവിടെനിന്നും ഞങ്ങളോടുപോലും ഒന്നുപറയാതെ പോയപ്പോൾ എന്റെ അച്ഛനുമമ്മയും എന്തുമാത്രം വിഷമിച്ചെന്നറിയോ.. എനിക്കൊരു അപ്പച്ചിയുണ്ടായിരുന്നു... ഞാനും ആദിയേട്ടനും എങ്ങനെയാണോ അതിനേക്കാൾ എത്രയോ കൂടുതൽ അവർതമ്മിൽ ഇഷ്ടപ്പെട്ടവരായിരുന്നു... മുത്തശ്ശന്റെയും മുത്തശ്ശിയുടെയും എതിർപ്പിനെ വകവെക്കാതെ ഇഷ്ട്ടപ്പെട്ട പുരുഷന്റെകൂടെ പോയപ്പോൾ എന്റെ അച്ഛന്റെ ചങ്കാണ് പൊട്ടിയത്... ഇതൊന്നും ഞാൻ നേരിട്ട് കണ്ടതല്ലേ അവർ പറഞ്ഞുള്ള അറിവാണ്.. അതിനേക്കാൾ കൂടുതൽ ഇങ്ങൽപോയപ്പോൾ അച്ഛൻ തകർന്നു... നിങ്ങളെ അന്വേഷിക്കാത്ത സ്ഥലങ്ങളില്ല... അവസാനം പ്രവീണേട്ടനെപോലെ നിങ്ങളെയും ആ ദുഷ്ടന്മാർ... പക്ഷേ ദൈവം ആ കണ്ണുനീരിന് ഫലം കാണിച്ചുതന്നു... അതാണ് ആദിയേട്ടന് അന്ന് ആ സ്ഥലത്ത് പോകാനും അവിടെവച്ച് നിന്നെ കാണാനും കഴിഞ്ഞത്... ആ നിമിഷംമുതൽ നീ ഇവിടുത്തെ മരുമകൾ മാത്രമല്ല മകൾ കൂടിയാണ്... \"

\"അപ്പോൾ സത്യമായിട്ടും അങ്ങനെയൊരു അപ്പച്ചിയുണ്ടോ... എന്നിട്ട് എനിക്ക് കണ്ട ഓർമ്മയില്ലല്ലോ... \"

\"അതിന് നീ ജനിച്ചിട്ടുപോലുമില്ല... പിന്നെയെങ്ങനെ കാണും... ആദിയേട്ടൻപോലും നേരിട്ട് കണ്ടിട്ടില്ല... പിന്നെയല്ലേ നീ.. അവിരിപ്പോൾ ഡൽഹിയിലാണ്... പക്ഷേ അവരുമായിട്ട് ഇപ്പോൾ നല്ല ബന്ധമാണ്... മുത്തശ്ശനും മുത്തശ്ശനും മരിച്ചതിനുശേഷമാണ് വീണ്ടും ബന്ധം തുടങ്ങിയത്... അപ്പച്ചി അച്ഛനൊരു കത്തയച്ചു... ആദിയേട്ടനും ഞാനും വീഡിയോകോൾ വഴി അവരോട് സംസാരിക്കാറുണ്ട്... അവർക്കൊരു മകനാണ്... ഏകദേശം ആദിയേട്ടന്റെ പ്രായം... നേരത്തേ വിളിച്ച മരങ്ങോടൻ എന്നെ മനസ്സിൽ പ്രതിഷ്ഠിച്ചിട്ടില്ലെങ്കിൽ എന്നെ കെട്ടേണ്ടവൻ... ആളൊരു സുന്ദരനാണ് കേട്ടോ... പറഞ്ഞിട്ടെന്താ വിധിയില്ല പൊന്നേ... \"

\"എന്നാൽ നേരത്തേ അത് തുറന്നുപറഞ്ഞാൽ പോരായിരുന്നോ.. മിഥുനേട്ടൻ വേറെ നോക്കുമായിരുന്നില്ലേ...\"

\"അയ്യടാ... അങ്ങനിപ്പോൾ വേണ്ട... എനിക്ക് ആ മരങ്ങോടാൻ മതി... \"
അതുകേട്ട് അമ്മു ചിരിച്ചു..

\"അതുപോട്ടെ എന്നിട്ടെന്താ അപ്പച്ചിയും കുടുംബവും ഇവിടേക്ക് വരാത്തത്... നിങ്ങൾ അവിടേക്കും പോയിട്ടില്ലല്ലോ... \"

\"അച്ഛൻ രണ്ടുമൂന്നുതവണ പോയിരുന്നു... അവിടെ ഏതോ വലിയ കമ്പിനിയിലാണ് അപ്പച്ചിയുടെ ഭർത്താവ് ജോലി ചെയ്തിരുന്നത്... ഇപ്പോൾ പിരിഞ്ഞു... മകനും അവിടെയാണ് ജോലി... അവർക്ക് നമ്മുടെ നാട്ടിലും ബ്രാഞ്ചുകൾ ഉണ്ട്... പക്ഷേ എന്തോ ഇവിടേക്ക് മാറ്റം കിട്ടിയിട്ടും വേണ്ടന്നുവച്ചതാണ്... പക്ഷേ ഇപ്പോൾ അവർക്ക് നാട്ടിലേക്ക് മടങ്ങിവരൻ താല്പര്യമുണ്ട്... അവരുടെ മകന് ഇവിടേക്ക് സ്ഥലമാറ്റം കിട്ടാൻ ശ്രമിക്കുന്നുമുണ്ട്... കിട്ടിയാൽ ഉടൻ അവർ വരും... അതുപോട്ടെ നമ്മൾ പറഞ്ഞത് അതല്ലല്ലോ... നിന്റെ കാര്യമല്ലേ... നിനക്കിപ്പോൾ ഇവിടെ എന്താണ് കുറവ്.... നിനക്കിപ്പോളിവിടെ എന്തിനും അധികാരമുണ്ട്... ആരോടും എന്തും പറയാം എന്ത് ചെയ്യാം... ആരോടെയും അനുവാദം ആവിശ്യമില്ല.. അത്രക്ക് സ്നേഹമാടോ നിന്നോട് എല്ലാവർക്കും...\"

\"അതെയതെ... ആ പൂതി മനസ്സിൽ വച്ചാൽമതി... \"
പെട്ടന്ന് ആ ശബ്ദം കേട്ട് ഞെട്ടലോടെ അവർ തിരിഞ്ഞുനോക്കി....


തുടരും.....

രാജേഷ് രാജു. വള്ളിക്കുന്ന്
➖➖➖➖➖➖➖➖➖➖➖