Aksharathalukal

കാട്ടുചെമ്പകം 25


\"നീ പറഞ്ഞത് സത്യമാണെങ്കിൽ ഇനി താമസിപ്പിക്കേണ്ട... ആ ഏരിയ മുഴുവനും ടൗണിലെ എല്ലാ ഹോട്ടലുകളിലും തിരയണം... അവരുടെ ഈ വരവിൽ എന്തോ ദുരുദ്ദേശമുണ്ട്... അത് അനുവദിക്കരുത്... ഇപ്പോൾത്തന്നെ നമ്മുടെ ആളുകളെ മുഴുവൻകൂട്ടി തിരഞ്ഞ് അവരെ കണ്ടെത്തണം... എന്നിട്ട് നമ്മുടെ എസ്റ്റേറ്റിലേക്ക് കൊണ്ടുവരണം... \"
ജെയിൻ പറഞ്ഞു...

\"പക്ഷേ എല്ലാം രഹസ്യമായിരിക്കണം.. ഇപ്പോൾത്തന്നെ നമുക്കൊരു തെറ്റ് പറ്റി... നമ്മൾ ആ കൃഷ്ണദാസിന്റെ വീട്ടിൽപോയി ചോദിച്ച ചോദ്യം ശരിയായില്ല... അയാൾക്ക് മനസ്സിലായിക്കാണും നമ്മൾ പഴയ കണക്കുകൾ തീർക്കാൻ വന്നതാണെന്ന്... മാത്രമല്ല അവർ ഹരിദാസും കുടുംബവും നാട്ടിലെത്തിയത് നമ്മളിൽനിന്നാണ് അറിഞ്ഞത്... അന്നേരം അവർ എവിടെയാണെങ്കിലും കണ്ടുപിടിച്ച് രക്ഷിക്കാൻ ശ്രമിക്കും...
രാജൻ പറഞ്ഞു...

\"ഹേയ്... അങ്ങനെവരാൻ വഴിയില്ല.. നമ്മൾ പറഞ്ഞിട്ടും അയാൾക്ക് അത് വിശ്വാസമായിട്ടില്ല... ഉണ്ടെങ്കിൽ ഇങ്ങനെയാകില്ല പ്രതികരണം... ഇനിയഥവാ അങ്ങനെയാണെന്നുവച്ചോ അയാൾ ഈ വയസാംകാലത്ത് എന്തുചെയ്യാനാണ്... \"

\"അങ്ങനെ കരുതാൻ വരട്ടെ...അയാൾക്ക് ഒരു മകനുണ്ടെന്നല്ലേ പറഞ്ഞത്... അവൻ ഏതുതരക്കാരനാണ് എന്നറിയില്ലല്ലോ... എന്തായാലും അവർ കളിക്കുന്നതിനുമുമ്പ് നമ്മൾ കളി തുടങ്ങണം... ഇല്ലെങ്കിൽ ആ ഹരിദാസിന്റെയും കുടുംബത്തിന്റെയും പൊടിപോലും കിട്ടില്ല...\"

\"എന്നാൽ നമുക്ക് പണി കുറച്ചുകൂടി കൂടിയെന്ന് കരുതിയാൽ മതി... രണ്ട് കുടുംബം നാമാവശേഷമാക്കേണ്ടിവരും അത്രതന്നെ... ഏതായാലും സമയം കളയേണ്ട... ഇപ്പോൾത്തന്നെ പുറപ്പെട്ടോ...\"
രാജനും കൂട്ടരും അവിടെനിന്നും പുറപ്പെട്ടു... ജെയിൻ നേരെ വീട്ടിലേക്ക് പൊന്നു...

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
\"അപ്പച്ഛാ ഒരു കാര്യമുണ്ട്...\"
വീട്ടിലെത്തിയ ജെയിൻ ലോറൻസിനോട് പറഞ്ഞു...

\"എന്താ എന്താണ് കാര്യം... ആ കരുണനെ കണ്ടെത്തിയോ...\"

\"ഇല്ല... അതല്ല കാര്യം... ഇന്ന് നമ്മുടെ രാജന് ഒരു കോൾ വന്നിരുന്നു... നമ്മുടെ കണ്ണിൽപ്പെടാതെ രക്ഷപ്പെട്ട ആ ഹരിദാസും കുടുംബവും നാട്ടിലെത്തിയിട്ടുണ്ടെന്ന്...\"

\"ഹരിദാസും കുടുംബവും നാട്ടിലെത്തിയെന്നോ... എന്നിട്ട് അവരെവിടെ... നീ അന്വേഷിച്ചില്ലേ... \"

\"അന്വേഷിച്ചു... പക്ഷേ അവർ അവരുടെ വീട്ടിലോ കൂട്ടുകാരനായ ആ മേനോത്ത് കൃഷ്ണദാസിന്റെ വീട്ടിലോ എത്തിയിട്ടില്ല...\"

\"ആരാണ് അവനെ വിളിച്ചത്... \"

\"അതറിയില്ല... ഒരു പ്രൈവറ്റ് നമ്പറാണ്...\"

\"ആരോ വിളിച്ചെന്നു കേട്ടപ്പോൾ അവനും നീയും വിശ്വസിച്ചു അല്ലേ... \"

\"എനിക്ക് ആദ്യം വിശ്വാസമില്ലായിരുന്നു... രാജൻ അത്രയുറപ്പ് പറഞ്ഞപ്പോൾ പോയിനോക്കിയതാണ്... \"

\"എന്നിട്ട് നാണംകെട്ട് പോന്നില്ലേ... \"

\"ഇല്ല... പോയിനോക്കിയതിന് കാര്യമുണ്ടായി... അവർ നാട്ടിലെത്തി എന്നതിന് തെളിവുണ്ട്... ആ ഹരിദാസിന്റെ വീടും ചുറ്റുപാടും കാടുപിടിച്ചുകിടക്കുകയാണ്... എന്നാൽ ആ പ്രവീണിനെ അടക്കിയ സ്ഥലം മാത്രം കാടെല്ലാം വെട്ടി വൃത്തിയാക്കിയിട്ടുണ്ട്... അതുതന്നെ അവർ നാട്ടിൽ വന്നെന്നതിന് തെളിവല്ലേ...\"

\"നീ എന്റെ മകൻ തന്നെയാണോ... എനിക്കിപ്പോൾ സംശയം തോന്നുന്നുണ്ട്... അങ്ങനത്തെ വിഡ്ഢിത്തമല്ലേ എഴുന്നള്ളിക്കുന്നതും ചെയ്യുന്നതും... എടാ കഴുതേ... ആ മേനോത്ത് കൃഷ്ണദാസിന്റെ കുടുംബവും ഹരിദാസിന്റെ കുടുംബവും ഒരുകുടുംബംപോലെ കഴിയുന്നവരാണ്... അന്നേരം കൃഷ്ണദാസ് അവിടെ വൃത്തിയാക്കിയതായ്ക്കൂടെ... ഇനിയഥവാ ഹരിദാസ് വന്നതിനുശേഷം വൃത്തിയാക്കിയതാണ് എന്നിരിക്കട്ടെ... നമ്മളെ പേടിച്ച് ആ നാട്ടിൽ നിൽക്കുമെന്ന് കരുതുന്നുണ്ടോ... ഇത് അവനെയും നിന്നെയും വട്ടുകളിപ്പിക്കാൻ ചെയ്തതാകാനാണ് സാധ്യത..... അല്ലെങ്കിൽ നിന്റെ ഫോണിലോ എന്റെ ഫോലിലോ വിളിക്കാമായിരുന്നില്ലേ... എനിക്കുതോന്നുത് നമ്മളെ വ്യക്തമായി അറിയാവുന്ന ആരോ ആണെന്നാണ്... ആ കരുണനോ അല്ലെങ്കിൽ നമ്മുടെ രേഖകൾ തട്ടിയെടുത്തവനോ ആകാം ഇതിനുപിന്നിൽ... രാജൻ നമ്മുടെ ആളാണെന്നും അവന്റെ നമ്പർ അറിയുന്ന ആരോ ആണ്... നമ്മുടെ ശ്രദ്ധ തിരിക്കാനുള്ള പണിയാണ് ഇത്‌... അതിൽ നിങ്ങൾ രണ്ടും വീഴുകയും ചെയ്തു... അതുപോട്ടെ എവിടെ രാജൻ...?\"

\"അതുപിന്നെ അവന് ഉറപ്പായിരുന്നു ആ ഫോൺകോളിൽ പറഞ്ഞ കാര്യം സത്യമാണ് എന്നത്... അതുകൊണ്ട് അവിടെയുള്ള മറ്റു സ്ഥലങ്ങളും ടൗണിലെ എല്ലാ ഹോട്ടലുകളും ചെക്കുചെയ്യാൻ പോയതാണ്...\"

\"മണ്ണാങ്കട്ട... നീയവനോട് തിരിച്ചുപോരാൻ പറ... ഈ ജാഗ്രത ആ കരുണനെയും മറ്റവനെയും പിടിക്കാൻ കാണിക്ക്... മറ്റവനേക്കാൾ അപകടകാരി കരുണനാണ്... അവന് നമ്മുടെ രഹസ്യങ്ങൾ എല്ലാം അറിയാം.. അതുവച്ച് അവൻ കളിക്കും... മറ്റവനെ പേടിക്കേണ്ട... രേഖകൾ അവന്റെ കയ്യിൽ ഉണ്ടന്നേയുള്ളൂ... അതവന് ഒന്നും ചെയ്യാൻ കഴിയില്ല... ഞാനിവിടെ ഇരുന്നാൽ മതി... അടക്കേണ്ട വാതിലുകൾ അടച്ചിരിക്കും ഞാൻ... ഇപ്പോൾ രാജനോടും മറ്റുള്ളവരോടും കരുണനുമായി ബന്ധമുള്ള എല്ലാ സ്ഥലവും അന്വേഷിക്കാൻ പറയണം... അവന് ഒരു ചേട്ടനുണ്ടല്ലോ അവന്റെ വലിയച്ഛന്റെ മകൻ ഒരു ഫോറസ്റ്റൊഫീസർ... അവൻ എവിടെയാണെന്ന് കണ്ടെത്തണം... അവന്റെ അടുത്തേക്ക് പോകാനാണ് കൂടുതൽ സാധ്യത... കാട്ടിലാണെങ്കിൽ അത്രപെട്ടന്ന് നമ്മുടെ ശ്രദ്ധ പോവില്ലെന്ന് അവനറിയാം... എന്റെ വിശ്വാസം അവൻ ഈ ഫോറസ്റ്റൊഫീസറിന്റെ അടുത്തുണ്ടാകുമെന്നാണ്... ആ വഴി അന്വേഷിക്ക്...\"
അതുപറഞ്ഞ് ലോറൻസ് മുറിയിലേക്ക് പോയി.. 

\"ഛെ ഇതൊരു വല്ലാത്ത ചതിയായിപ്പോയി... ഏതവനാണ് വിളിച്ചിട്ടുണ്ടാവുക... കരുണനോ അതോ അവനേർപ്പാടാക്കിയവനോ... ആരായാലും കയ്യിൽകിട്ടിയാൽ അവന്റെ നാവ് പിഴുതെടുക്കാമായിരുന്നു... ആ കരുണൻ ഏത് പാതാളത്തിലാണ് ഒളിച്ചിരിക്കുന്നത്... അവന്റെ ചേട്ടനെന്നുപറയുന്നവൻ ആരാണ്... ഏത് ഫോറസ്ററ് ഓഫിസിലാണ് അവൻ ജോലിചെയ്യുന്നത്... \"
ജെയിൻ പെട്ടന്നുതന്നെ രാജനെ വിളിച്ച് തിരിച്ചുപോരുവാൻ പറഞ്ഞു...

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

ബാൽക്കണിയിൽ ഇരുന്ന് ഓരോ കറങ്ങാൻ പറഞ്ഞ് ചിരിക്കുകയായിയുന്നു അമ്മുവും ദേവികയും... പെട്ടന്ന് ദേവികയുടെ ഫോൺ റിങ് ചെയ്തു... അവളുടെ മുഖഭാവംകണ്ട് അമ്മുവിന് ആരാണ് വിളിച്ചതെന്ന് മനസ്സിലായി...

\"മ് മ് നടക്കട്ടെ.. സ്വർഗ്ഗത്തിലെ കാട്ടുറുമ്പാവാൻ ഞാനില്ല...\"
പെട്ടന്ന് ദേവിക അമ്മുവിന്റെ കൈപിടിച്ചു...

\"അങ്ങനെയങ്ങ് പോവല്ലേ... നീയിടെ നിന്നെന്നുകരുതി... ആകാശമൊന്നും ഇടിഞ്ഞുവീഴില്ല... അവിടെയിരിക്ക്... \"
അത് പറഞ്ഞതിനുശേഷം ദേവിക കോളെടുത്തു...

\"ഹലോ ദേവിക... എന്തായിത് യാതൊരു അഡ്രസ്സുമില്ലല്ലോ... ഒരു വിളിപോലും കാണുന്നില്ല.. \"
മിഥുൻ പറഞ്ഞു 

\"അതിന് ഇയാൾക്കും എന്നെ വിളിക്കാലോ... ഞാൻ വിളിച്ചിട്ട് സുഖിക്കേണ്ട... \"
ദേവികയും തിരിച്ചടിച്ചു... \"

\"ഓ തർക്കുത്തരത്തിന് ഒരു കുറവുമില്ല... ഈശ്വരാ എങ്ങനെയാണ് ഇനിയുള്ള ജീവിതം നിന്റെ കൂടെ തീർക്കുക... \"

\"ആരുപറഞ്ഞു... ഞാൻപറഞ്ഞോ തീർക്കണമെന്ന്...\"

\"ഞാൻ തോറ്റു സമ്മതിച്ചു പോരെ.... എന്റെ അമ്മോ..\"

\"അങ്ങനെ വഴിക്കുവാ... എന്തുപറ്റി ഇപ്പോൾ വിളിക്കാൻ.. ഞാൻ കരുതി എന്നെക്കാളും നല്ലതിനെ കണ്ടപ്പോൾ എന്നെ മറന്നെന്ന്...\"

\"അങ്ങനെ മറക്കാനോ കുറേക്കാലം വഴിയേ നടന്നത്... എത്ര നല്ലവളെ കണ്ടാലും എന്റെ മനസ്സിൽ നിന്നെക്കാളും വരില്ല ആരും.. \"

\"ആ ഇപ്പോൾ അങ്ങനെ പറയും.. വിവാഹം കഴിഞ്ഞാൽ ഞാൻ ഒരു ശല്യമോ അല്ലെങ്കിൽ മന്ദബുദ്ധിയോ ഒക്കെയാവും... സാധാരണ കാണുന്നതല്ലേ അതെല്ലാം... \"

\"എന്നെപ്പറ്റി അങ്ങനെയാണോ കരുതിയത്... \"

\"അങ്ങനെയാവാതിരുന്നാൽ നല്ലത്... അതുപോട്ടെ എത്രദിവസമായി വിളിച്ചിട്ട്... അവിടേക്ക് വിളിച്ചാൽ ഒടുക്കത്തെ ബിസിയും... \"

\"അപ്പോൾ നീ വിളിച്ചിരുന്നോ.. \"

\"ഇല്ല പിന്നെ... ഇപ്പോൾ ഒടുക്കത്തെ തിരക്കാണല്ലോ... കാണാൻകൂടി കിട്ടുന്നില്ല...\"

\"എന്റെ പൊന്നുമോളെ നീ പറഞ്ഞത് സത്യമാണ്... നല്ല തിരക്കുതന്നെയാണ്... അങ്ങനെയൊന്നിലല്ലേ എന്നെ അച്ഛനും അമ്മയും പിടിച്ചിട്ടത്... ഒരു വാശിക്ക് ഓഫിസിലേക്ക് ഞാനും വരാമെന്നു പറഞ്ഞുപോയി... അത് ഇത്രവലിയ കെണിയാകുമെന്ന് കരുതിയില്ല... Onniനും സമയം കിട്ടുന്നില്ല വീട്ടിലെത്തിയാലും ഒരു സമയവും ഒഴിവില്ല... പിന്നെയെങ്ങനെയാണ് നിന്നെ വിളിക്കുക... \"

\"അതുകൊണ്ട് ആർക്കാണ് ഗുണം... ഇയാൾക്കുതന്നെയല്ലേ... ഒരു ജോലിയും കൂലിയുമില്ല എന്നാരുടെയും വായിൽനിന്ന് കേൾക്കേണ്ടല്ലോ... \"

\"അങ്ങനെയൊരു ഗുണമുണ്ട്... \"

\"ഇപ്പോൾ സമയം കിട്ടിയല്ലോ എന്നെ വിളിക്കാൻ.. സമാധാനം..\"

\"നിന്നെ വിളിക്കാഞ്ഞിട്ട് ഒരു സമാധാനവുമില്ല... മാത്രമല്ല നിന്റെ പരാതി തീർക്കാനും ഒരുങ്ങുകയാണ് ഞാൻ...\"

\"എങ്ങനെ... \"

\"നാളെ എന്തായാലും എല്ലാ തിരക്കിൽനിന്നും ഞാൻ മാറിനില്ക്കാൻ പോവുകയാണ്... എന്നിട്ട് നമ്മുക്ക് രണ്ടുപേർക്കും മാത്രമായി നീക്കിവെക്കുകയാണ്... \"

\"ഹാവു സമാധാനമായി... എന്നിട്ട് എന്താ നാളത്തെ പ്ലാൻ... \"

\"നാളെ നമ്മൾ നാടുപേരുംകൂടി ഒന്ന് കറങ്ങുന്നു... നിന്റെ പരാതിയെല്ലാം അവിടെ തീരണം... \"

\"അതുപറ്റില്ല... നാളെ ഞായറല്ലെ.. അച്ചുവിന്റെ കൂടെ അവളുടെ അച്ഛനെ കാണാൻ പോകാമെന്ന് ഏറ്റിരുന്നു... \"

\"അങ്ങനെ പറഞ്ഞാൽ എങ്ങനെയാണ്... നിനക്കല്ലേ പരാതി... നാളെ അവളോട് ഒറ്റക്ക് പോകാൻ പറ... എന്തായാലും നീ നാളെ വന്നേ പറ്റൂ..\"

\"ഞാനവളെ വിളിച്ചുനോക്കട്ടെ... എന്നിട്ട് ഞാൻ വിളിക്കാം... \"

\"വൈകരുത്... ഇല്ലെങ്കിൽ എനിക്ക് എന്റെ കാര്യങ്ങൾ നോക്കണം... \"

\"ഓ വലിയ കാര്യം നോക്കുന്ന ആൾ... വിളിക്കാം ആശാനേ...\"
ദേവിക കോൾ കട്ടുചെയ്തു...

\"കുടുങ്ങിയല്ലോ ദൈവമേ... ഇനിയെന്തുചെയ്യും... \"

\"എന്തുപറ്റിയെടി... \"
അമ്മു ചോദിച്ചു...

\"നാളെ ആ മരങ്ങോടന്റെ കൂടെ കറങ്ങാൻ ചെല്ലണമെന്ന്... അച്ചുവിന്റെ കൂടെ പോരാമെന്ന് ഏൽക്കുകയും ചെയ്തു... \"

\"അതാണോ ഇത്രവലിയ കാര്യം... നീ മിഥുനേട്ടന്റെ കൂടെ ചെല്ല്... ഇല്ലെങ്കിൽ അതുമതിയാകും പുള്ളിക്ക്... കുറച്ചായില്ലേ നിങ്ങൾതമ്മിൽ കണ്ടിട്ട്... പുള്ളിക്കുമുണ്ടാവില്ലേ നിന്നെ കാണാനും കൂടെ കറങ്ങാനും മോഹം... \"

\"അച്ചുവിനോട് ഞാൻ ഏറ്റുപോയില്ലേ... അവളോട് എന്തുപറയും... \"

\"അവൾക്ക് കാര്യംപറഞ്ഞാൽ മനസ്സിലാവില്ലേ... അവൾ ഒറ്റക്ക് പോകും... സ്വന്തം അച്ഛനെ കാണാനല്ലേ... ഇനിയഥവാ അവൾക്ക് ഒറ്റക്ക് പോകാൻ മടിയാണെങ്കിൽ ഞാൻ കൂടെ പോകാം... ഏതുനേരവും ഇവിടെ ചടഞ്ഞുകൂടിയിരിക്കുകയല്ലേ... പുറത്തൊക്കെ പോകാൻ എനിക്കുമുണ്ട് ആഗ്രഹം... ആദിയേട്ടന്റെ കൂടെ ഒരിക്കൽ പോയതല്ലാതെ ഇവിടംവിട്ട് എവിടേക്കും പോയിട്ടില്ല... അവൾക്ക് എന്നെ അറിയാത്തതൊന്നുമല്ലല്ലോ... \"



തുടരും.....

രാജേഷ് രാജു. വള്ളിക്കുന്ന്
➖➖➖➖➖➖➖➖➖➖➖

കാട്ടുചെമ്പകം

കാട്ടുചെമ്പകം

4.8
9681

\"അവൾക്ക് ഒറ്റക്ക് പോകാൻ മടിയാണെങ്കിൽ ഞാൻ കൂടെ പോകാം... ഏതുനേരവും ഇവിടെ ചടഞ്ഞുകൂടിയിരിക്കുകയല്ലേ... പുറത്തൊക്കെ പോകാൻ എനിക്കുമുണ്ട് ആഗ്രഹം... ആദിയേട്ടന്റെ കൂടെ ഒരിക്കൽ പോയതല്ലാതെ ഇവിടംവിട്ട് എവിടേക്കും പോയിട്ടില്ല... അച്ചുവിന് എന്നെ അറിയാത്തതൊന്നുമല്ലല്ലോ... \"\"എന്താണ് നീ പറയുന്നത്... നീ കൂടെ പോകാമെന്നോ... നിനക്കെന്താ തലക്ക് വെളിവില്ലേ... ആ ലോറൻസും മകനും ഒന്നിനായിട്ട് ഇറങ്ങിയിരിക്കുകയാണ്... നീ കരുതുംപോലെയല്ല കാര്യങ്ങൾ... നിങ്ങൾ ഇവിടെയെത്തിയെന്ന് അവർ അറിഞ്ഞതല്ലേ... നിങ്ങളെയും അന്വേഷിച്ച് ഇവിടെ വന്നത് നീയും കണ്ടതല്ലേ... \"\"അതാണോ ഇത്രവലിയ കാര്യം... അവരുടെ മുന്നിൽ ഞ