Aksharathalukal

seven Queen\'s 46

Seven Queen\'s
Part 46
✍️jifni 



ആശിയുടെ ബേജാറായുള്ള വർത്താനം കേട്ട് അനുവിന് ചിരി വന്നു. അവൾ ഒന്ന് കുലുങ്ങി ചിരിച്ചു കൊണ്ട് റാഷിയുടെ തോളിലേക്ക് ചാഞ്ഞു. അവരുടെ സംസാരം കേട്ട് കൊണ്ട്.

\"എടാ.. ഒന്ന് പറ...\"(ആഷി )

\"അതിപ്പോ... ഞാൻ എന്റെ മനസ്സിൽ ഉള്ളത് ഒന്നും പറഞ്ഞില്ല.\"(റാഷി )

\"പിന്നെ...\"(ആഷി )

\"അതിന് മുമ്പ് തന്നെ നിന്റെ പെങ്ങൾ ഇങ്ങോട്ട് പറഞ്ഞു.\"(റാഷി )

\"എന്ത് പറഞ്ഞെന്ന്. \" (ആഷി ) അവന്റെ സംസാരം ആകാംഷ നിറഞ്ഞതായിരുന്നു.

\"അവൾക്ക് എന്നെ മതിയെന്ന്..\" റാഷി ചിരിച്ചു കൊണ്ട് അനുവിന്റെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.

\"എന്തൊക്കെ നീ ഈ പറയുന്നേ. നിന്റെ തലക്ക് ആരുടെ എങ്കിലും കയ്യിന്ന് തല്ല് കിട്ടിയോ..\" (ആഷി )

\"തല്ലൊന്നും കിട്ടിയില്ല എന്റെ പൊന്ന് അളിയാ...\"

എന്ന് പറഞ്ഞു കൊണ്ട് ആ അജ്ഞാത കാളിന്റെ കാര്യവും തുടർന്നുള്ള കാര്യങ്ങളും റാഷി ആശിക്ക് വിവരിച്ചു കൊടുത്ത്.

അങ്ങനെ കുറേ നേരം അവരുടെ സംസാരം നീണ്ടു.
ആഷി അനുവിന് ശരിക്കും വിവരിച്ചു കൊടുക്കുകയായിരുന്നു റാഷിയുടെ പ്രണയം. കാരണം അതിത്രനാളും കണ്ടത് ആഷി മാത്രം ആണല്ലോ.റാഷിയുടെ പ്രണയ വിലാസങ്ങൾ കേൾക്കേ അനുവിന് സങ്കടം വന്നു. ഇത്രേയും നാൾ തനിക്ക് അനുഭവിക്കാൻ കഴിഞില്ലലോ ആ സ്നേഹം എന്നോർത്ത്.

_________________________________________

*ജിയ*

വീട്ടിൽ ഉമ്മനോടും ഉപ്പൂപ്പനോടും ഒപ്പം അടിച്ചു പൊളിച്ചു ആദ്യ ദിനം.

രാത്രി കുറേ വൈകി നമ്മുടെ ചങ്കികളോടും ചങ്കമ്മാരോടും കുറേ കത്തിയടിച്ചു.ഒക്കെ കഴിഞ്ഞു കിടക്കാൻ നിന്നപ്പോ നേരം ഒരുമണി കഴിഞ്ഞിട്ടുണ്ട്.

ഉറക്കം കിട്ടാതെ വാട്സാപ്പും നോക്കി കിടന്നപ്പോഴാണ് മെഹ്ഫിയുടെ മെസ്സേജ് കണ്ടത്.

\"നമ്മൾ പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ പോകുന്നുണ്ട്. മിക്കവാറും ഇന്നോ നാളെയോ ഇതിന് അവസാനം ഉണ്ടാകുമായിരിക്കും അല്ലെ.\"

അവന്റെ ആ മെസ്സേജ് കണ്ടതും അപ്പടി ഞാൻ അവന് ഫോൺ ചെയ്ത്.


എന്നിട്ട് ഓരോ കാര്യങ്ങളും ചോദിച്ചറിഞ്ഞു. ഇന്നത്തെ കാര്യങ്ങളൊക്കെ അവൻ വിശദമായി എനിക്ക് പറഞ്ഞു തന്നു.

അതെല്ലാം കേട്ടപ്പോ നമുക്ക് പെരുത്ത് സന്തോഷമായി.

__________

എന്താണ് കാര്യമെന്ന് നിങ്ങൾക്ക് ആർക്കും കത്തിയില്ലല്ലോ...

നിങ്ങൾ അടക്കം ഓരോരുത്തരും തിരഞ്ഞു നടക്കുന്ന ആ അജ്ഞാതൻ ഞാനും മെഹ്ഫിയും ആണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ...

എങ്കിൽ കേട്ടോളൂ... അത് ഞാനും മെഹ്ഫിയും ആണ്.ഞങ്ങളുടെ പിറകിൽ ഒരാൾ കൂടിയുണ്ട്. അത് നമ്മുടെ ആഷിക്ക തന്നെയാ. ഞങ്ങൾക്ക് വേണ്ട സൂചനകൾ തരിക മാത്രമായിരുന്നു മൂപ്പരാളെ പങ്ക്....
നിങ്ങൾ കരുതുന്ന പോലെ ക്രൂരൻ ഒന്നുമല്ല നമ്മുടെ മെഹ്ഫി. അവന് അനു എന്ന് വെച്ചാൽ ജീവനാണ്. അത് പ്രണയമാണോ.. സൗഹൃദമാണോ എന്ന് അവന് തന്നെ അറീല. അങ്ങനെ അവൻ അനുവിന്റെ കൂടെ നടക്കുമ്പോൾ പലപ്പോഴും ഞാൻ നന്നായി കളിയാക്കുമായിരുന്നു. അപ്പോയാണ് മെഹ്ഫി എന്നോട് ഒരു സംശയം പറഞ്ഞത്. അവളുടെ മനസ്സിൽ ആരോടോ പ്രണയം ഉണ്ടെന്ന്.അവൾ ഇടക്കിടെ നിരാശയിലാണ്. എന്തൊക്കെ സങ്കടങ്ങൾ ഉണ്ടോ. അവൾ ആരെയോ പ്രണയിക്കുന്നുണ്ട്. ആ മനസിലേക്ക് ഇനി മറ്റൊരാൾക്കും കടക്കാൻ പറ്റില്ല എന്നൊക്കെ. അവരുടെ സൗഹൃദത്തിൽ നിന്ന് മെഹ്ഫി മനസിലാക്കിയ കാര്യങ്ങൾ ആയിരുന്നു അത്.

പിന്നെ എടുത്ത് പറയേണ്ട ഒരു കാര്യമാണ്. മെഹ്ഫി മറ്റുള്ളവരിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരു വ്യക്തിയാണ്. എനിക്കാണെങ്കിലും അത് പോലെ തന്നെ അണുവിനാണെങ്കിലും മെഹ്ഫി ആണ് ഏറ്റവും അടുത്ത ഫ്രണ്ട് ഇപ്പൊ. എല്ലാം മനസ്സ് തുറക്കാൻ പറ്റിയ ഒരാൾ. എല്ലാവരോടും ഒന്നിച്ചു പറഞ്ഞില്ലെങ്കിലും അവനോട് സംസാരിച്ചാൽ തനിയെ ഞമ്മൾ പോലും അറിയാതെ എല്ലാം അവനോട് പറയും.

സൗഹൃദത്തിന്റെ മൂല്യം ശരിക്കും മനസിലാക്കി തരുന്ന ഒരു വ്യക്തിത്വം ആണ് അവന്റേത്.

മറ്റൊരു ദിവസം എന്റെ പ്രണയം പറയാൻ ആശിക്ക് പിറകെ പോയപ്പോൾ അവന്റെ വായയിൽ നിന്ന് അറിയാതെ വന്ന ഒരു വാക്കാണ് ഞങ്ങൾക്ക് മറ്റൊരു സൂചന കിട്ടിയത്.

\"ഈ പ്രണയം തന്നെ എനിക്ക് കേൾക്കുന്നെ അലർജിയാണ്. ഈ പ്രണയം കാരണം ഒത്തിരി കരയുന്നവനാ എന്റെ റാഷി. അത് പോലെ ഒരു വിധി എനിക്ക് വേണ്ട.\"

ഇതാണ് അന്ന് ആഷി പറഞ്ഞത്. ഇതെല്ലാം കൂടി കൂട്ടി വായിച്ചപ്പോഴും ചില സാഹചര്യ തെളിവുകളിലൂടെയും അനുവും റാശിയും പരസ്പരം പറയാതെ പ്രണയിക്കുന്നുണ്ടോ എന്ന് എനിക്കും മെഹ്ഫിക്കും സംശയം തോന്നി.

ആദ്യം മെഹ്ഫി ക്ക് സങ്കടം ഉണ്ടോന്ന് തോന്നിയെങ്കിലും പിന്നെ മെഹ്ഫിയുടെ വാക്കുകളിൽ നിന്ന് എനിക്ക് വ്യക്തമായിരുന്നു മെഹ്ഫി ആഗ്രഹിക്കുന്നത് അനുവിന്റെ സന്തോഷം മാത്രമാണെന്ന്.

അങ്ങനെ അന്ന് മുതൽ ഞങ്ങൾ അവരെ പിന്തുടരുകയായിരുന്നു ഓരോ നിമിഷവും. മെഹ്ഫി കാൾ ചെയ്യുമ്പോൾ അവരുടെ ഭാവം നിരീക്ഷിക്കാൻ ഞാൻ പിറകെ തന്നെ ഉണ്ടാകുമായിരുന്നു. അവസാനം ഞങ്ങളുടെ സംശയം സത്യമാണ് എന്ന് തെളിഞ്ഞു. പിന്നീടുള്ള ദിവസങ്ങൾ അവരെ മനസ്സ് തുറപ്പിക്കാൻ വേണ്ടി ആയിരുന്നു.പക്ഷെ ഒന്നും നടന്നില്ല. ഞങ്ങളുടെ ട്രിപ്പിലും കുറേ വഴികൾ പയറ്റി. പക്ഷെ ഒന്നും നടന്നില്ല. ഭീഷണിയും വഴക്കും നല്ല രീതിക്കും ഒക്കെ. മെഹഫി അനുവിനോട് കൂടുതൽ അടുത്ത് ഇടപെട്ടതൊക്കെ റാഷിയേയോ അനുവിനെയോ ദേഷ്യം പിടിപ്പിച്ചു ഒക്കെ പറയിപ്പിക്കാനാണ് but അതൊന്നും ഏറ്റില്ല.. അവസാന ശ്രമം എന്ന പോലെ ആയിരുന്നു അനുവിന്റെ ഉപ്പാനെ വിളിച്ചു കുറച്ചു ഭീഷണി ഒക്കെ വാരി വിതറി അവരെ വീട്ടീന്ന് പുറത്താക്കിയത്.പിന്നെ ഏകദേശം ഞങ്ങളുടെ ഉദ്ദേശം എന്താന്ന് മാത്രമേ ആശിക്ക് അറിയൂ.. അല്ലാതെ ഞങ്ങളുടെ ഈ പ്ലാനിങ് ഒന്നും അവനറിയില്ല.



ഇന്ന് മെഹ്ഫി വിളിച്ചപ്പോൾ അനു ദേഷ്യം വന്നു ഒക്കെ വിളിച്ചു പറഞ്ഞു. ആ സമയം തന്നെ റാഷി അങ്ങോട്ട് രംഗപ്രവേശനം ചെയ്തു. അതിന് വേണ്ടി ഒരു ഭീഷണി മുയകിയുള്ള മെസ്സേജ് മറ്റൊരു ഫോണിൽ നിന്ന് ഞാൻ അയച്ചിരുന്നു...

അത് കൊണ്ട് റാഷി ഒക്കെ കേട്ടിട്ടുണ്ടാകും എന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വസം. പിന്നെ ഇന്ന് ഫോൺ വിളിച്ചപ്പോൾ അവരെ രണ്ട് പേരെയും വീക്ഷിക്കുകയായിരുന്നു ഞങ്ങളുടെ പണി.

അതിൽ നിന്ന് പലതും ഞങ്ങൾക്ക് മനസിലായി. ഇനി അത് കൺഫോം ചെയ്യുക കൂടി വേണ്ടോള്ളൂ..

അങ്ങനെ അതിനുള്ള പ്ലാനിങ് ഒക്കെ ചെയ്തു ഞാൻ ഈ രാത്രിയും നിദ്രയെ തേടി.

_____________________________

*മെഹ്ഫി*

ഇന്നത്തോടെ അവർ പരസ്പരം തുറന്ന് പറഞ്ഞു എന്നത് അവരുടെ മുഖങ്ങളിലെ സന്തോഷം കണ്ടപ്പോ തന്നെ എനിക്ക് മനസിലായി. അത് ഉറപ്പിക്കാൻ വേണ്ടി ജിയക്ക് വിളിച്ച ശേഷം ആശിയെ വിളിച്ചു കാര്യങ്ങൾ തിരക്കി.

അപ്പോൾ അവനാണ് വലിയ സന്തോഷത്തിൽ അത് എന്നോട് പങ്കിട്ടത്.ഇത് വരെ ഉണ്ടായിരുന്ന അവരുടെ പ്രണയ കഥയും. കയ്യെത്തും ദൂരത്തുള്ള പ്രണയത്തെ നഷ്ട്ടമാകതിരിക്കാൻ വേണ്ടി ഓടി ഒളിച്ച കഥയും. തനിക്ക് വേണ്ടി പെണ്ണ് ചോദിക്കാൻ ഉമ്മാനോട് പറഞ്ഞപ്പോ ആ പെണ്ണിനെ തന്റെ ജേഷ്ടൻ ആലോചിച്ചതും അത് മുടക്കിയതും പിന്നെ ഒളിച്ചോടിയവളെ സ്നേഹിച്ചതും. എല്ലാവർക്കും മുന്നിലും സങ്കടകടലിന് നടുവിൽ നിന്നിട്ടും ചിരിക്കാൻ പഠിച്ചതുമായ എല്ലാം കഥയും ആഷി പറഞ്ഞു.എന്തോ അത് കേട്ടപ്പോൾ വലിയ സന്തോഷവും ഒരു ചെറിയ നഷ്ടബോധവും ഉള്ളിലേക്ക് വന്നു. ഒരിറ്റു കണ്ണുനീർ എന്റെ തലയണയെ തലോടിയോ എന്നുള്ളതിൽ സംശയമില്ല.എങ്കിലും മനസ്സ് ഇന്ന് ഹാപ്പി ആണ്. അവളുടെ സന്തോഷം അത് മതി.അവർ തന്നെയാ ഒന്നിക്കേണ്ടവർ.

ഇനി അവളുടെ വീട്ടിൽ വിളിച്ചു അവരെ കയറ്റാൻ പറയണം. എന്തായാലും അതിപ്പോ വേണ്ട.നാളെയാവട്ടെ.. അവർ കുറച്ചു ഉല്ലസിക്കട്ടെ ഏതായാലും.

പക്ഷെ ;

രണ്ടിനിം അങ്ങനെ വെറുതെ വിടാൻ പറ്റോ.. ഇത്രീം കാലം ഉള്ളിൽ സൂക്ഷിച്ച പ്രണയം തുറന്ന് പറഞ്ഞു രണ്ടും കൂടി ആഘോഷിക്കാണ്. ഞമ്മൾ കൂട്ടുകാർ കുറച്ചു പേര് ഇവിടെ ഉണ്ടെന്ന ചിന്ത അവർക്കില്ലെങ്കിലും അത് ഓർമപ്പെടുത്തേണ്ടത് നമ്മുടെ ബാധകമല്ലേ. അപ്പൊ തന്നെ മ്മള് മ്മളെ ടീമ്സിന് ഒക്കെ വിളിച്ചു. എല്ലാവരോടും നാളെ രാവിലെ തന്നെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്താൻ പറഞ്ഞു. അർജന്റ് ആണെന്നും. എന്താ ഏതാ എന്നൊക്കെ എനിക്കും ജിയക്കും ആഷിക്കും മാത്രമേ അറിയുള്ളൂ.വന്നിട്ട് പറയാന്നു പറഞ്ഞു. Friends എന്ന് പറഞ്ഞാൽ പിന്നെ അങ്ങനെ ആണല്ലോ.. എവിടെ വിളിച്ചാലും ഓടി എത്തിക്കോളും കാരണം പോലും തിരക്കില്ലല്ലോ..
ലച്ചും ആന്റിയുടെ കൂടെ സുലൈഖത്താടെ രാവിലെ പോകുന്നത് കൊണ്ട് അവൾക്ക് വരാൻ പറ്റില്ല. നാദിക്കും ജുമിക്കും തറവാട്ടിൽ ഫങ്ക്ഷൻ ആയതോണ്ട് അവരും ഇല്ല. ബാക്കി എല്ലാരും രാവിലേ എത്താമെന്ന് പറഞ്ഞു.

ഞാനും ജിയയും മിഥുനും നിഷും ഒന്നിച്ചു തന്നെ പോകാൻ തീരുമാനിച്ചു.

അങ്ങനെ വീണ്ടും ജിയക്ക് വിളിച്ചു അവളെ ഉണർത്തി നാളത്തെ കാര്യങ്ങൾ ഒക്കെ ജിയയുമായി plan ചെയ്തു അവനും ഉറക്കത്തിലേക്ക് വീണപ്പോൾ നേരം 2 മണി കഴിഞ്ഞിരുന്നു.


----------------------------------------
*അനും റാശിയും*


നിലാവിന്റെ ഇളം പ്രകാശതിനപ്പുറം അവിടെ ആകെ തിളങ്ങി നിൽക്കുന്നുണ്ടായിരുന്നു ഫാൻസിബൾബുകളുടെ ലൈറ്റുകൾ.പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനോടൊപ്പം അവർ അവരുടെ പ്രണയവും ആസ്വദിച്ചു. പരസ്പരം നിയന്ത്രണങ്ങളോട് കൂടി അവർ അവരുടെ പ്രണയത്തെ ആസ്വദിക്കുകയായിരുന്നു വാക്കുകളിലൂടെയും നോട്ടത്തിലൂടെയും. വീട്ടിൽ പറയുന്നതിനെ കുറിച്ചും മറ്റു കാര്യങ്ങളെ കുറിച്ചും ഒന്നും അവർക്ക് ഒരു ടെൻഷനും ഇല്ലായിരുന്നു. ഇത്രേയും കാലം അവൾ അനുഭവിച്ച ഒറ്റപ്പെടലിന്റെ കാരണവും എല്ലാവരെ ഇട്ടേച്ചു പോയതും ഈ പ്രണയത്തിന് വേണ്ടിയാണെന്ന് ഓർക്കേ റാശിക്ക് എന്തെന്നില്ലാത്ത അനുഭൂതിയായിരുന്നു. ഇത്രമേൽ അവളും തന്നെ സ്നേഹിച്ചിരുനെന്ന് അറിയുമ്പോൾ.. തിരിച്ചു അവളുടെയും അവസ്ഥ അത് തന്നെ ആയിരിന്നു. അവരുടെ രണ്ട് പേരുടെയും മനസ്സറിയുന്ന ആഷി അവരെ കൈ വിടില്ലാന്ന് അവർക്ക് ഉറപ്പുണ്ട്. പിന്നെ അവർ ഒന്നിക്കുന്നതിൽ വീട്ടുകാർ ആദ്യം സമ്മദിച്ചില്ലെങ്കിലും എല്ലാം അറിഞ്ഞു കഴിയുമ്പോൾ അവരും സന്തോഷിക്കുമെന്ന് അവർക്ക് ഉറപ്പായി.

കോടമഞ് വന്നു മൂടിയ ആകാശവും നോക്കി അവർ ആ വരാന്തയിൽ ഇരുന്ന്.ഒരു കട്ടി പുതപ്പ്കൊണ്ട് രണ്ട് ദേഹം പൊതിഞ്ഞു കൊണ്ട് പരസ്പരം കൈകൾ കോർത്ത് ഇണക്കുരുവികളെ പോലെ ആ രാത്രിയെ പ്രണയത്തിന്റെ പകലായി അവർ സംസാരിച്ചു കൊണ്ടിരുന്നു.പറഞ്ഞു തീരാത്ത അത്രയും കഥകൾ അവർക്ക് അഴവിറക്കാൻ ഉണ്ടായിരുന്നു. മഞ്ഞുമൂടിയ രാത്രിയുടെ ശിഷിരത്തിൽ പ്രണയപൂപന്തൽ വിരിഞ്ഞു. 


തുടരും... ❤️


നിങ്ങൾ വിചാരിച്ച പോലെ ആയിട്ടുണ്ടോ എന്നൊന്നും അറീല. എങ്കിലും നന്നായി എഴുതാൻ ശ്രമിച്ചിട്ടുണ്ട്.വായിച്ചിട്ട് എല്ലാവരും അഭിപ്രായം പറയണേ..

പിന്നെ ഈ part ഇന്ന് തന്നെ പോസ്റ്റാൻ കാരണം ഇനി അങ്ങോട്ട് തിരക്കിന്റെ ദിവസങ്ങൾ ആണ്. Nss camb തുടങ്ങാണ്. പിന്നെ അത് കഴിഞ്ഞ ഉടനെ കസിന്റെ marriage. അവിടെന്ന് രണ്ട് day കഴിഞ്ഞാൽ third sem exam. എല്ലാം കൂടി കഴിയുമ്പോയേകും jan പകുതി ആകും. അത്ര ഒന്നും വൈകിപ്പിച്ചില്ലെങ്കിലും ശനിയാഴ്ചകളിൽ ഒരു പാർട്ട്‌ തരാൻ ഞാൻ ശ്രമിക്കും. In sha allah. എന്നാലും മുൻ കൂട്ടി പറയുകയാണ്. ശനി എന്നത് ഞായർ തിങ്കൾ ഒക്കെ ആയാലും എന്നെ ആരും പഞ്ഞിക്കിടരുത്. അവസ്ഥ അതാണ് മക്കളെ. Exam ആണ് പഠിക്കാൻ ഇരുന്നീലെങ്കിലും ഒരു പേടി കാരണം എഴുതാനുള്ള മൂഡ് ഉണ്ടാകില്ല അതാണ്. എന്നാലും വേഗം വേഗം പോസ്റ്റ്‌ cheyyan ഞാൻ ശ്രമിക്കാം.

In sha allah ❤️❤️

സ്നേഹത്തോടെ നിങ്ങളുടെ jifni❤️
Love uuh all🫶

seven Queen\

seven Queen\'s 48

5
876

Seven Queen\'sPart 48✍️jifniമെഹ്ഫി അതും പറഞ്ഞു അവളെ സമാധാനിപ്പിച്ചു. അവനെ നോക്കി അവളൊരു പുഞ്ചിരു നൽകി.മെഹ്ഫിയുടെ മുഖത്തു നോക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജിയാണ് എല്ലാവർക്കും.അവനാരാണെന്നും അവന്റെ മനസ്സ് എന്താണെന്നും ഇന്നും ആർക്കും അറിയില്ല.സ്വയം വെന്തുരുകുമ്പോഴും മറ്റുള്ളവർക്ക് പ്രകാശം നൽകുന്ന മെഴുകുതിരിയാണ് മെഹ്ഫി.___________________________അങ്ങനെ ഹോട്ടലിലെ മന്തിയോട് ആയിരുന്നു അടുത്ത യുദ്ധം.എല്ലാവരുടേയും ശ്രദ്ധ തെറ്റിച്ചു അവരുടെ ചിക്കൻ അടിച്ചു മാറ്റലായിരുന്നു ജാസിയുടെ മെയിൻ പണി. അതൊക്കെ കണ്ട് ചെറുപുഞ്ചിരിയാലെ ഷാനു അവരുടെ കൂടെ തന്നെ ഉണ്ടായിരുന്നു. അത് ജിയക്ക് വലിയ അസ്