Aksharathalukal

ജീവിതാന്ത്യം 8

ജീവിതാന്ത്യം തുടരുന്നു 



പക്ഷെ !  ആ ഉത്തരമില്ലാത്ത ചോദ്യം ഇപ്പോഴും ഇടക്കിടെ മനസ്സിൽ ഉയർന്നു വരും. 

അമ്മയുടെ ശേഷക്രിയയെല്ലം കഴിഞ്ഞ് അവന്റെ  ഏട്ടന്മാരെല്ലാം ആ ദിവസം തന്നെ തിരിച്ചു പോയി. അടുത്തുള്ള ഏട്ടനും ചേച്ചിയും വൈകുന്നേരമുള്ള അവരുടെ സാധാരണ സന്ദർശനം മുടക്കാതെ വന്നു കൊണ്ടിരുന്നു. അവന്റെ ഇളയസഹോദരി  ജോലിക്ക് പോയി തുടങ്ങി.  അവൻ്റെ ഉത്തരവാദിത്വങ്ങൾ പങ്കിടാൻ മറ്റു സഹോദരന്മാരിൽ ആരേയും  കിട്ടിയില്ല.  അവരവരുടെ സ്വന്തം കാര്യം നോക്കി അവർ യാത്രയായി.     അവൻ ആരോടും ഒന്നും ഉരിയാടിയതുമില്ല. അവൻ്റെ അടുത്ത കർമ്മം അവിവാഹിതയായ സഹോദരിക്ക് അർഹമായ കുടുംബ പെൻഷൻ ശരിയാക്കി കൊടുക്കുക എന്നുള്ളതായിരുന്നു. സംസ്ഥാന സർക്കാരിന്റ  സർവ്വീസ് നിയമമനുസരിച്ച്  അവിവാഹിതയായ പെൺമക്കൾക്ക് അച്ഛന്റെ  പെൻഷൻ വിഹിതമായ കുടുംബ പെൻഷന് ഈ  സഹോദരി അർഹയായിരുന്നു. അമ്മ മരിക്കുന്നതുവരെ ഈ കുടുംബ പെൻഷൻ അമ്മക്ക് കിട്ടി കൊണ്ടിരുന്നു. വില്ലേജ് ഓഫീസ് മുതൽ അക്കൺണ്ടൻറ് ജനറൽ ഓഫീസ് വരെ  നീണ്ടു കിടക്കുന്ന ചുവപ്പ് നാടകളെ രണ്ടു കൊല്ലത്തിലധികം സമയമെടുത്ത് വീട്ടിൽ ഇരുന്നുള്ള എഴുത്ത് കുത്തുകളിലൂടെ അവൻ ശരിയാക്കി എടുത്ത്.  അതിൽ അവനെ സഹായിച്ചത് സംസ്ഥാന മുഖ്യമന്ത്രി,  സെൻട്രൽ അക്കൗണ്ട്സ് ആഡിറ്റ് കൺട്രോളറുമായിരുന്നു. അഅവൻ്റെ യച്ഛൻ റിട്ടയർ ചെയ്യുമ്പോൾ അവസാന ശംബളം വാങ്ങിയ ഓഫിസിലെ ചുവപ്പ്നാട നിക്കിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സഹായിച്ചത്. അതേ പോലെ സംസ്ഥാന  അക്കൗണ്ടൻൻറ് ജനറൽ ഓഫീസിലെ ചുവപ്പ് നാട സെൻട്രൽ അക്കൗണ്ട്സ് കൺട്രോളറും നീക്കിതന്നു. സത്യത്തിനും നീതിക്കും ദൈവത്തിന്റെ വലിയ സഹായമുണ്ടാകും എന്നുള്ളത് അവന് ഇതിൽനിന്നും മനസ്സിലായി. അമ്മ ജനവരിയിൽ മരണപ്പെട്ടു അതേ വർഷം ഫെബ്രുവരി മുതലുള്ള അവിവാഹിതക്കുള്ള കുടുംബ പെൻഷൻ രണ്ടു വർശത്തിനുശേഷം ആ സഹോദരിക്ക് ലഭ്യമായി തുടങ്ങി. മരണം വരെ ആ സഹോദരിക്ക് സാമ്പത്തികമായ ആ സർക്കാർ ആനുകൂല്യം ഉണ്ടാകുമല്ലോ എന്നവന് സമാധാനമയി.  ഭർത്താവ് മരണപ്പെട്ടു ഏറ്റവും ഇളയ സഹോദരി ഒരു പ്രൈവറ്റ് ആയുർവേദാശ്രമത്തിൽ ജോലിയിലാണെങ്കിലും അതിന് ആയുസ്സ് കുറവാണെന്നു അവനറിയാമായിരുന്നു. അവൻ ജോലിയിലുള്ള കാലം മുതൽ ഈ രണ്ടു പേർക്ക് വേണ്ട  സാമ്പത്തിക കെട്ടുറപ്പ്,  പോസ്റ്റൽ , ബാങ്ക് റിക്കറിഗ് ഡെപ്പോസിറ്റും ഫിക്സഡ് ഡെപ്പോസിറ്റ് മുഖാന്തരം,  ഭദൃമാക്കനുള്ള നിർദ്ദേശങ്ങൾ നൽകി.  അതവർ ശിരസ്സാ സ്വീകരിക്കുകയും ചെയ്തതു കൊണ്ട് അതിൽ നിന്നുള്ള പലിശ വരുമാനം ആയുസ്സുള്ള കാലത്തോളം അവർക്ക് ഭദൃത പ്രധാനം ചെയ്യുമെന്നും അവനറിയാമായിരുന്നു. അങ്ങിനെ ആരുടേയും സാമ്പത്തിക സഹായമില്ലാതെ അവനും ഈ രണ്ടു സഹോദരിമാരും ആ തറവാട് വീട്ടിൽ കഴിഞ്ഞു  വന്നു.  

ഇതിനിടയിൽ അമ്മ മരിച്ചു മുന്നാം മാസം തറവാട് വീടിനടുത്തുള്ള അവന്റെ സഹോദരിയുടെ ഭർത്താവ് ആസ്മ - ഹൃദയ ആഘാതം  മൂലം ഒരു രാത്രി  തളർന്നു വീണത് അവനെ അറിയിച്ചത്  ഹോസ്പിറ്റലിൽ കൊണ്ട് പോകുന്ന വഴിയെ മരണപ്പെട്ട ശേഷം ആയിരുന്നു.  സഹോദരിയുടെ കൂടെ തൊട്ടടുത്ത അവന്റെ സഹോദരൻ ഉണ്ടായിരുന്നു. അവനും രണ്ടു സഹോദരിമാരും രാത്രി തന്നെ ആ വീട്ടിലേക്ക് തിരിച്ചു. അഅവൻ്റെ മറ്റു സഹോദരി സഹോദരന്മാരേയും   ബന്ധു മിത്രാദികളെയും അന്ന് ഡൽഹിയിൽ   ആയിരുന്ന സഹോദരിയുടെ മകനെയും ബാംഗ്ലൂർ ഉള്ള  അവന്റെ ഭാര്യ വീട്ടുകാരേയും വിവരം ധരിപ്പിച്ചു.  അഅവൻ്റെ  അഅളിയന്റെ മകൻ  എത്തിച്ചേരാൻ സമയമെടുക്കുമെന്നത് കൊണ്ട് ആസ്പത്രിയിൽ  നിന്നും ശരീരം  കൊണ്ട് വന്ന ഐസ് പെട്ടിയിൽ തന്നെ ആ മൃതദേഹം സൂക്ഷിച്ചു.  പിറ്റേ ദിവസം ദഹനക്രിയക്ക് വേണ്ട ഏർപ്പാടുകൾ അവന്റെ അമ്മയെ ദഹിപ്പിച്ച തൃശൂർ കൂർക്കൻഞ്ചേരിയിലെ ശ്മശാനത്തിൽ എന്ന്  സഹോദരിയുടേയും 
മരുമകൻറെയും അഭിലാഷത്തിനനുസരിച്ച് ഏർപ്പാടാക്കി. രാത്രി തന്നെ അളിയന്റെ കേരളത്തിലുള്ള ഏട്ടൻറേയും അനുജൻറേയും കുടുബങ്ങൾ എത്തി. പിറ്റേന്ന് പുലർച്ചെ മരുമകനും കുടുംബവും എത്തിയ ശേഷം ദഹനക്രിയ നടത്തി.  അളിയന്റെ മരണാനനന്തരക്രിയ തിരുനെല്ലിയിൽ ഭംഗിയായി നടത്തി. ഇവിടെയും അവന്റെ മറ്റു സഹോദരന്മാർ പങ്കെടുക്കാതിരുന്നതിൻറെ മാനസികാവസ്ഥ ഇപ്പോഴും അന്തർലീനമായി കിടക്കുന്നു. 

ആ വർഷത്തിൽ തന്നെ അമ്മയുടെ അനുജത്തിയും പരലോകം   പ്രാപിച്ചു.  അവനെ കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന ചെറിയമ്മ ആയിരുന്നു അത്. അവൻ തിരുവനന്തപുരത്ത് ജോലിയിൽ പ്രവേശിച്ച ആദ്യ   വർഷം ഈ ചെറിയമ്മയുടെ അടുത്ത് താമസിച്ചായിരുന്നു ജോലിക്ക് പോയിരുന്നത്. ചെറിയച്ഛൻ റിട്ടയർ ചെയ്ത് അവന്റെ  വീടിനടുത്തു തന്നെ ഒരു വീട് വാങ്ങി താമസച്ചിരുന്നു. ആ ഒരു ആഘാതവും അവന് നേരിടേണ്ടി വന്നു. അതേ വർഷം തന്നെയാണ്  മറ്റൊരു   മരണപ്പെട്ട  ചെറിയമ്മയുടെ മകൻ ഹൃദയ തകരാറിൽ ശരീരം നിശ്ചലമായി ആസ്പത്രിയിലായതും. 2010 വർഷം അങ്ങിനെ കുറേ ദുരന്തങ്ങൾ അവന് സമ്മനിച്ചു.

അളിയൻ മരച്ച ശേഷം മകൻ തിരിച്ചു ഡൽഹിയിലേക്ക് പോകുമ്പോൾ സഹോദരിയേയും കൊണ്ട് പോകാൻ അവൻ പറഞ്ഞു.  അളിയന്റെ പെട്ടെന്നുള്ള വേർപാടുമായി ആ ദേശത്തുള്ള താമസം സഹോദരിയുടെ മാനസികാവസ്ഥക്ക് താങ്ങാനുള്ള ബുദ്ധിമുട്ട്  അറിയമെന്നത് കൊണ്ടാണ് അവൻ ആ ഒരു തീരുമാനത്തിലെത്തിയത്. മരുമകൻ  അമ്മയെ    കൊണ്ട് പോയി എങ്കിലും വർഷത്തിൽ ഇടക്കിടെ അവർ തറവാട് വീട്ടിൽ വന്നു അവന്റെ കുടെ മാസങ്ങളോളം താമസിച്ചിരുന്നു.

തറവാട് വീട്ടിൽ അവന്റെ കാലശേഷം അവന്റെ ഇളയ സഹോദരിമാർക്ക് സാമൂഹിക ഭദ്രത കുറവായിരിക്കും എന്നത് മനസ്സിൽ കണ്ട് അവൻ ആ തറവാട് വീട് മൂത്ത സഹോദരി സഹോദരന്മാരെ ഏൽപ്പിച്ചു ഏതെങ്കിലും നല്ലൊരു  വൃദ്ധസദനത്തിൽ ചേക്കേറാൻ തിരുമാനിച്ചു.  ആ സമയത്ത്  അമ്മയുടെ ചിതാഭസ്മത്തിൻറെയും ,  അപ്പോൾ മരണപ്പെട്ടു പോയ അളിയൻറെ ചിതാഭസ്മത്തിൻറെയും   ഒരംശം രാമേശ്വരം കടലിൽ നിമർജ്ജനം ചെയ്യാൻ നാലു സഹോദരിമാരെയും രണ്ടു സഹോദരിമാരുടെ കുട്ടികളെയും ജീവിച്ചിരുപ്പുള്ള അളിയനേയും കൂട്ടി യാത്ര ചെയ്തു.   പഴനി,  മധുര , രാമേശ്വരം യാത്ര നടത്തിയത് വിവേകാനന്ദ ട്രാവൽസിലായിരുന്നു. അതിന് ശേഷം അവന്റെ അറുപതാം പിറന്നാൾ തിരുപ്പതിയിൽ വെച്ച് വിവേകാനന്ദ ട്രാവൽസിലെ നൽപ്പത് യാത്രക്കാരുടെ സന്നിധിയിൽ വെച്ച് നടത്തി.  അപ്പോഴും  നാല് സഹോദരിമാരും അളിയനും അവന്റെ   കൂടെ ഉണ്ടായിരുന്നു. ആ യാത്ര തിരുപ്പതി, തിരുത്തണി, കാളഹസ്തി , ചിദംബരം, കാഞ്ചീപുരം,  കുംഭകോണം , മഹാബലിപുരം , ശ്രീരംഗം , പോണ്ടിച്ചേരി എന്നീ തീർത്ഥാടന കേന്ദ്രങ്ങളിലൂടെ ആയിരുന്നു. 

അടുത്ത വർഷം അവന്റെ ഇളയ സഹോദരിയുടെ അറുപതാം ജന്മദിനം മൂകാംബിക കുടജാദ്റിയിൽ ഡിസംബർ മാസത്തിൽ നടത്തി.  പറശ്ശിനിക്കടവ്,  സുബ്രഹ്മണി, ധർമ്മസ്ഥല , മൂകാംബിക,  മുരുഡേശ്വർ, ഉടുപ്പി എന്നീ  ക്ഷേത്രങ്ങൾ ആ യാത്രയിൽ ഉൾപ്പെട്ടിരുന്നു. 

അവനും സഹോദരിമാരും    തീർത്ഥാടന യാത്രകളും കാർഷിക പുന്തോട്ട പ്രവർത്തികളുമായി ജീവിതം മുന്നോട്ട് കൊണ്ടു പോയി. ഇടക്കിടെ മറ്റു സഹോദരി സഹോദരന്മാർ അവന്റെ അടുത്ത് വന്ന് കുറച്ചു ദിവസം താമസിച്ചിരുന്നു. അമ്മയുടെ വേർപാടിന്ശേഷം  മൃന്ന് വർഷം കഴിഞ്ഞപ്പോൾ  അവൻ രണ്ട് സഹോദരിമാരേയും കൂട്ടി വാർദ്ധക്യകാല സുഖവാസ കേന്ദ്രങ്ങളിൽ ഒന്ന് തിരഞ്ഞെടുത്ത് ആയുസ്സ് ഒടുങ്ങുന്നതുവരെ അവിടെ  കഴിയാം എന്ന് തീർച്ചപ്പെടുത്തി അതിനായുള്ള അന്വേഷണം തുടങ്ങി.  അതിനിടയിൽ പന്ത്രണ്ടു പേർക്ക് അവകാശപ്പെട്ട ആ വീടും പറമ്പും അവന്റെ മൂത്ത സഹോദരി സഹോദരിമാരെ ഏല്പിക്കാനും ആലോചിച്ചു.  അതിനായി എല്ലാവരോടും അവരവരുടെ അഭിപ്രായം അറിയിക്കാനും ആവശ്യപ്പെട്ട് എഴുത്ത് എഴുതി. എന്നാൽ എല്ലാവരും നിശബ്ദമായിരുന്നു ഒരാളും  അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചില്ല. മാസങ്ങൾ കഴിഞ്ഞപ്പോൾ അവൻ സ്വയം ആ വസ്തു  ഭാഗം ചെയ്യാനുള്ള ഏർപ്പാടുകൾക്ക് തയ്യാറെടുപ്പ് നടത്തി. ഒരു സർവ്വയറുടെ സഹായത്തോടെ ഒരോരുത്തർക്കും തുല്ല്യ അളവിൽ ഒരു റിപ്പോർട്ട് ഉണ്ടാക്കി എല്ലാവർക്കും അയച്ചു കൊടുത്തു.  അപ്പോൾ വീടിനടുത്ത് ഒരു സഹോദരി അവരുടെ അവകാശം അവനും കോഴിക്കോട് ഉള്ള സഹോദരി അവന്റെ ഇളയ സഹോദരിക്കും അടുത്ത് താമസിക്കുന്ന സഹോദരൻ അദ്ദേഹത്തിന്റെ അവകാശം അവന്റെ തൊട്ടു താഴെയുള്ള സഹോദരിക്കും ഒഴിമുറി രജിസ്റ്റർ ചെയ്തു കൊടുത്തു. ബാക്കിയുള്ളതിൽ ഏറ്റവും മൂത്ത  സഹോദരിയും രണ്ടു സഹോദരന്മാരും സഹകരിച്ചില്ല. ആയതിനാൽ അവന്റെ ആ ശ്രമവും പരാജയപ്പെട്ടു.  അവനും സഹോദരിമാരും വീട് വിട്ടു പോകുന്ന വിവരം എല്ലാവരേയും അറിയിച്ചു.  

ഇതിനിടയിൽ ഭർത്താവ് മരണപ്പെട്ടു ഡൽഹിയിൽ പോയ സഹോദരി മകന് ബാംഗ്ലൂരിൽ ജോലി ലഭിച്ചപ്പോൾ അവിടെ എത്തി.  ആ സഹോദരി അവരുടെ നാട്ടിൽ ഉള്ള വീട് വിൽക്കുവാനും ഗുരുവായൂർ തീർത്ഥാടന സ്ഥലത്ത് ഫ്ളാറ്റ് വാങ്ങി ഇളയവരെ അവിടെ പാർപ്പിക്കാൻ സന്നദ്ധത പ്രകടിച്ചപ്പോൾ അവനും സഹോദരിമാരും അത് സമ്മതിച്ചു.  
അങ്ങനെ ഗുരുവായൂരിൽ അവനും മൂന്ന് സഹോദരിമാരും മാറി താമസിക്കാൻ തീർച്ചപ്പെടുത്തി. ആ സമയത്ത് മൂത്ത സഹോദരനും ചെന്നൈയിലെ സഹോദരനും ചേർന്ന് വീട് വില്പനക്കുള്ള ഏർപ്പാടാക്കി . അത് മൂത്ത സഹോദരി കോടതി മുഖാന്തരം തടസ്സപ്പെടുത്തി വീടിൻറെ ഭാവി കോടതിയടെ തീരൂമാനത്തിലേക്ക് വിട്ടു കൊടുത്തു.  ഇപ്പോഴും ആ വ്യവഹാരം നടന്നു കൊണ്ടിരിക്കുന്നു. അവൻ എല്ലാവരോടും സൗഹൃദം തുടർന്നു കൊണ്ടിരിക്കുന്നു. 

അങ്ങിനെ ഗുരുവായൂർ എന്ന പുണ്യ സ്ഥലത്ത് കുറച്ചു കാലം കഴിയാം എന്നവനും സഹോദരിമാരും തീർച്ചപ്പെടുത്തി അവിടെ താമസം തുടങ്ങി.  ഇതിനിടയിൽ ഇന്ത്യ വിട്ടു അമേരിക്കയിൽ ചേക്കേറാൻ നാട്ടിലെ തറവാട് വീടിനടുത്ത് വീട് വെച്ച് താമസമാക്കിയ അവന്റെ  സഹോദരനും കുടുംബവും  യാത്രയായി. അവിടെയാണ് അവരുടെ രണ്ടു സന്താനങ്ങളും കുടുംബസമേതം അമേരിക്കൻ പൗരത്വം എടുത്ത് കഴിയുന്നത്. പക്ഷെ രണ്ടു വർഷം തികയാതെ അവന്റെ ഏട്ടത്തിയമ്മ അൽഷ്മിസ് രോഗത്തിന് അടിമപ്പെട്ടപ്പോൾ സഹോദരൻ അവരെയും കൂട്ടി നാട്ടിൽ വാടകയ്ക്ക് കൊടുത്തിരുന്ന വീട് ഒഴിപ്പിച്ചു അവിടെ താമസമാക്കി. അവർ ആ വീട് വീണ്ടും വാടകയ്ക്ക് കൊടുത്ത് അടുത്തുള്ള നല്ലൊരു ആസ്പത്രിക്കടുത്ത് വാടകയ്ക്ക് താമസിക്കുന്നു. ആ ഏട്ടത്തിയമ്മക്ക്  ഇപ്പോൾ ആഴ്ചയിൽ രണ്ടു ദിവസം ഡയാലിസിസ് കൂടി ആവശ്യമായി വന്നു.  അപ്പോൾ സൗകര്യർത്ഥമായിരുന്നു ഈ മാറ്റം. മൂത്ത ചേച്ചിയും മക്കളുടെ കൂടെ താമസം മാറ്റി.  

ഗുരുവായൂർ വാസം ആദ്യ വർഷം വളരെ ഭംഗിയായി.  ബാംഗ്ലൂരിലെ  ചേച്ചിയും കോഴിക്കോട് ചേച്ചിയും ത്രിശൂരിലെ ചേച്ചിയും ഇടക്കിടെ ഗുരുവായൂരിൽ വന്നു അവന്റെ കൂടെ താമസിച്ചു. ആ കൊല്ലം അവന്റെ ഏറ്റവും ഇളയ സഹോദരിയും അറുപത് വയസ്സ് തികഞ്ഞു.  ആ സഹോദരിയുടെ ഷഷ്ഠിപൂർത്തി ബദരീനാഥ് ക്ഷേത്രത്തിലായിരുന്നു.  വിവേകാനന്ദ ട്രാവൽസിൻറെ മാർച്ച് മാസത്തിലെ  ആഗ്ര,  ജയ്പൂർ, ഡൽഹി, ഹരിദ്വാർ , ഹൃഷികേശ്, ബദരീനാഥ്, തുംഗ് നാഥ് , കേദാർ നാഥ്  യാത്രയിൽ ഞങ്ങളും പങ്ക് ചേർന്നു.  ആ യാത്രയിൽ അവനും നാലു സഹോദരിമാരും അളിയനും പങ്കെടുത്ത്. അവൻറെ അമ്മയുടെയും അളിയൻറെ അമ്മയുടെയും ചിതാഭസ്മത്തിൻറെ ബാക്കി ബദരിയിലെ അളകനന്ദയിൽ നിമർജനം ചെയ്തു. ബദരിനാഥിലെ വിഷ്ണു പ്രഭാവത്തെ കുറിച്ചുള്ള ഐതിഹ്യം ഗൈഡ് വിവരിച്ചതിങ്ങനെയത്രെ --

\' ഹിമാലയത്തില്‍ ഏകദേശം പതിനായിരത്തോളം അടി ഉയരത്തിലായാണ് അത്യന്തം ആകര്‍ഷണീയമായ ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.  പരമശിവനും പാര്‍വതിയും അധിവസിച്ചിരുന്നത് ബദരീനാഥിലാണ്. ഒരു ദിവസം രണ്ടു പേരും കൂടി  നടക്കാനിറങ്ങി, തിരിച്ചുവന്നപ്പോള്‍ വീടിന്‍റെ ഉമ്മറത്തായി ഒരു പിഞ്ചു  കുഞ്ഞ് കരഞ്ഞുകൊണ്ട് നില്‍ക്കുന്നത് അവര്‍ കണ്ടു. കരയുന്ന കുഞ്ഞിനെക്കണ്ട് ദേവിയുടെ മാതൃത്വം ഉണര്‍ന്നു. കുഞ്ഞിനെ ചെന്നെടുക്കാന്‍ അവര്‍ തിടുക്കപ്പെട്ടു.എന്നാല്‍ ദേവൻ ദേവിയെ തടഞ്ഞുകൊണ്ട്, “കുഞ്ഞിനെ തൊടരുത്” എന്നുപറഞ്ഞു.ഇതു കേട്ട ദേവി , “അങ്ങ് ഇത്ര ഹൃദയ ശൂന്യനായിപ്പോയല്ലൊ! ഹോ കഷ്ടം!  ഇപ്രകാരം പറയാന്‍ അങ്ങക്കെങ്ങിനെ കഴിയുന്നു?” എന്ന് പറഞ്ഞ് സങ്കടപ്പെട്ടു. പരമശിവന്‍ അതിനിങ്ങനെ മറുപടി പറഞ്ഞു, “ഇത് ഒരു സാധാരണ കുഞ്ഞല്ല. ഈ കുഞ്ഞ് ഒറ്റയ്ക്ക് എന്തിന് , എങ്ങനെ  നമ്മുടെ വീട്ടുപടിക്കല്‍ വന്നു? മഞ്ഞു പുതഞ്ഞു കിടക്കുന്ന ഈ വഴിത്താരയില്‍ മറ്റാരെയും കാണുന്നില്ലല്ലൊ. അച്ഛനമ്മമാരുടെ കാലടയാളങ്ങള്‍പോലും ഇവിടെയെങ്ങും കാണുന്നില്ലല്ലോ അതുകൊണ്ട് . യാതൊരു സംശവും വേണ്ട, ഇതൊരസാധാരണ ശിശുവാണ്.” ഇത് കേട്ട് ദേവി പറഞ്ഞു 
“ഒരു കുഴപ്പവുമുണ്ടാകില്ല. ഞനൊരമ്മയല്ലെ? എനിക്ക് ഈ കുഞ്ഞിനെ അങ്ങനെയങ്ങ് ഉപേക്ഷിച്ചുപോകാന്‍ കഴിയില്ല. ഒരു മനുഷ്യ ജീവി പോലുമില്ലാത്ത ഈ മലയിടുക്കില്‍ ഈ കൊടും തണുപ്പത്ത്  ഈ പിഞ്ചുകുഞ്ഞിനെ എങ്ങിനെ ഞാന്‍ കളയും?” ഇതുപറഞ്ഞ് ദേവി കുഞ്ഞിനേയുമെടുത്ത് വീടിനുള്ളിലേക്കുപോയി.
കുഞ്ഞാകട്ടെ  പാര്‍വതിയുടെ മടിയില്‍ സ്വച്ഛനായിരുന്നുകൊണ്ട് ഭഗവാനെ കുസൃതിയോടെ നോക്കി. പരിണത ഫലത്തെക്കുറിച്ച് അന്തര്‍ജ്ഞാനമുണ്ടായിരുന്ന ഭഗവാന്‍, “ശരി, എന്നാല്‍ അങ്ങനെയാകട്ടെ. നമുക്ക് വരുന്നടത്തു വച്ചു കാണാം.” എന്നുപറഞ്ഞു.   ഭക്ഷണമൊക്കെ നല്‍കി കുഞ്ഞിനെ ആശ്വസിപ്പിച്ചശേഷം, അവനെ വീട്ടിലിരുത്തിയിട്ട് പാര്‍വതി പരമശിവനോടൊപ്പം അടുത്തുള്ള അരുവിയിലേക്ക് കുളിക്കാന്‍ പോയി. മടങ്ങിയെത്തിയപ്പോള്‍ വാതിലുകള്‍ അകത്തുനിന്നും പൂട്ടിയിരിക്കുന്നതാണ് കണ്ടത്. പാര്‍വതി വല്ലാതെ പരിഭ്രമിച്ചു, “ആരാണിത് ചെയ്തത്?”“ഞാന്‍ അപ്പോഴേ പറഞ്ഞില്ലെ  ആ കുഞ്ഞിനെ എടുക്കരുതെന്ന്  അനുസരിക്കാതെ കുഞ്ഞിനെ വീട്ടിനുള്ളിലേക്കു കൊണ്ടുപോന്നു ഇപ്പോള്‍ ഇതാ അവന്‍ ഉള്ളില്‍ നിന്നും മുറി പൂട്ടിയിരിക്കുന്നു”, ശിവന്‍ അരുളി ചെയ്തു.  “ഇനിയിപ്പോളെന്തുചെയ്യും?” പാര്‍വതി വിഷമിച്ചു.
അത് സാക്ഷാല്‍ മഹാവിഷ്ണുവായിരുന്നു. മഹാവിഷ്ണുവിന് ആ സ്ഥലം നന്നേ ബോധിച്ചു, അവിടെത്തന്നെ തപസ്സിരിക്കണം എന്ന പിടിവാശിയായിരുന്നു. അതിനായി മെനഞ്ഞെടുത്ത ഒരു തന്ത്രമായിരുന്നു അത്. ശിവന് രണ്ടു പോംവഴികളെ ഉണ്ടായിരുന്നുള്ളു – ഒന്നുകില്‍ കണ്മുന്നില്‍തന്നെ എല്ലാം അഗ്നിക്കിരയാക്കുക  അല്ലെങ്കില്‍ മറ്റേതെങ്കിലും ഇടം കണ്ടുപിടിച്ച് അവിടേക്കു പോകുക. ശിവൻ രണ്ടാമത്തേത് സ്വീകരിച്ച് പർവ്വതിയോട് പറഞ്ഞു      “നമുക്ക് മറ്റെവിടേക്കെങ്കിലും പോകാം. ഈ കുഞ്ഞ് നിനക്ക് ഏറെ പ്രിയപ്പെട്ടവനായതുകൊണ്ട്, എനിക്കവനെ ഉപദ്രവിക്കാനാവുകയില്ല,” 
ഇങ്ങനെയാണ് ശിവന് സ്വന്തം വാസസ്ഥലം നഷ്ടമാകുന്നതും, ശിവനും പാര്‍വതിയും “അന്യാധീനര്‍” ആകുന്നതും. താമസിക്കുന്നതിന് അനുയോജ്യമായ ഒരിടം തേടി അവര്‍ നടന്ന്  ഒടുവില്‍ കേദാരനാഥിലെത്തുകയും അവിടെ താമസമുറപ്പിക്കുകയും ചെയ്തു. 
ആ യാത്രയിൽ കേദാർനാഥനെ ദർശിക്കാൻ അവന്റെ  ഗ്രൂപ്പിൽപ്പെട്ടവർക്ക് സാധിച്ചില്ല. കാരണം കാലാവസ്ഥ മോശമായതിനാൽ ഹെലികോപ്റ്റർ  പറത്താൻ പറ്റില്ലെന്ന് പറഞ്ഞു.  അവൻ പറഞ്ഞ കാരണം വേറൊന്നായിരുന്നു.  ഹിമാലയ തീർത്ഥാടന യാത്രയിൽ കേദാർനാഥനെ ദർശിച്ചശേഷം മാത്രമെ ബദരി ദർശനം പാടുകയുള്ളു. അതിനും പോരാഞ്ഞ് അവന്റെ ഈ യാത്രയിൽ തുംഗനാഥനെന്ന പരമശിവനെ ദർശിച്ച ശേഷമാണ് കേദാറിലേക്ക് യാത്രയായത്. അപ്പോൾ ശിവശങ്കര ദർശനം ആദ്യമെ കഴിഞ്ഞു.  അപ്പോൾ ശിവൻ കേദാറിലേക്കുള്ള പ്രവേശനം നിഷേധിച്ചു എന്നാണ്. അവൻ ആ യാത്ര വിവരിച്ചു തന്നു.   ഹിമാലയത്തിലെ നല്ലൊരു കൊടുമുടിയാണ് തുംഗനാഥ്. കൽനടയായി ആ മല കയറുന്നത് മുതിർന്ന പൗരന്മാരായ അവന്റെ ഗ്രൂപ്പിന് വളരെ സമയമെടുക്കും എന്ന് ഗൈഡ് പറഞ്ഞപ്പോൾ കുതിര സവാരി ഏർപ്പെടുത്തി. അങ്ങിനെ ജീവിതത്തിൽ ഒരു കുതിരപ്പുറത്ത് യാത്രയും അവസരപ്പെട്ടു. അവൻറെ നാല് സഹോദരിമാർക്ക് ആ കുതിരസവാരിയുടെ ബുദ്ധിമുട്ട് മാറി കിട്ടാൻ ദിവസങ്ങളെടുത്തുവത്രെ. അവനായാത്ര വളരെ ആസ്വദിച്ചു എന്ന് പറഞ്ഞു.  ചെങ്കുത്തായ രണ്ടടി വീതിയുള്ള വഴി. ഒരുവശം ആഴമേറിയ ഗർത്തം.  താഴേക്ക് നോക്കാതെ നേരെ നോക്കി തല ഉയർത്തി പിടിച്ചു  കയറുമ്പോൾ പരിചയ സമ്പന്നരായ കുതിരകൾ വളരെ ശ്രദ്ധിയോടെ ഓരോ അടിയും വെച്ച് കൂടെ വന്നിരുന്ന കുതിരക്കാരൻറെ  നിർദേശങ്ങൾ പാലിച്ചു കൊണ്ട് ആ യാത്രക്കാരെ ഒരു കുഴപ്പത്തിലും പ്പെടുത്താതെ മുകളിൽ എത്തിച്ചു വത്രെ. ചില പ്രത്യേക സമയങ്ങളിൽ മലക്ക് മുകളിൽ നിന്നും ആകാശത്തേക്ക് നോക്കിയാൽ മേഘങ്ങൾ ശിവകുടംബത്തെ പോലെ ദർശനം നൽകുമെന്ന് ഗൈഡ് പറഞ്ഞത് ഞങ്ങൾക്ക് സത്യമാണെന്ന് മനസ്സിലായി. അവൻറെ ടീമിന് ആ ദൃശ്യം കാണാൻ കഴിഞ്ഞുവത്രെ. പരമശിവനും പാർവതിയും ഗണേശനും മുരുകനും ആകാശത്ത് നിന്ന് അവർക്ക് ആശിർവാദം നൽകിയത് അവർക്ക് അനുഭവപ്പെട്ടു എന്നവനറിയിച്ചു. തുംഗനാഥ ദർശന ശേഷമുള്ള താഴോട്ടുള്ള  ഇറക്കം വളരെ ദുർഘടം പിടിച്ചാതാണത്രെ. കുതിരകൾ ചിലപ്പോൾ മുൻകാലുകൾ മുട്ട് കുത്തി നിരങ്ങിയാണ് യാത്ര.  അതും നല്ലൊരു അനുഭവം ആയി തോന്നിയത്രെ. താഴെ എത്തി കുതിരകൾക്കുള്ള വാടക നൽകി തുഗനാഥനോട് യാത്ര നേരെ കേദറിലേക്ക്. അങ്ങിനെ അവന്റെ ഏറ്റവും ഇളയ സഹോദരിയുടെ അറുപതാം ജന്മദിനഘോഷം ആഘോഷപൂർവ്വം കൊണ്ടാടി. യാതൊരു ബുദ്ധിമുട്ടും കൂടാതെ തിരിച്ചു അവനും കൂട്ടരും ഗുരുവായൂർ എത്തി ചേർന്നു.  താമസംമാറി  ഗുരുവായൂരിലെത്തിയ   ആദ്യത്തെ വർഷം തന്നെ അടുത്ത യാത്ര ജമ്മു-കാശ്മീരീലേക്ക് ഒക്ടോബറിൽ  വിവേകാനന്ദ ട്രാൻവൽസിൽ ബുക്ക് ചെയ്തു.  പക്ഷെ  ജമ്മു താഴ് വരയിൽ   മഞ്ഞു വീഴ്ച   ഉണ്ടായ  കാരണം ആ യാത്ര മുടങ്ങി.  വിവേകാനന്ദ ട്രാവൽസ് ആ യാത്രക്ക് പകരം ജനവരിയിൽ ഒരു ദുബായ് യാത്ര സങ്കടിപ്പിച്ചു. അപ്പോൾ അവൻ ഒറ്റയ്ക്ക് ആ യാത്രക്ക് തയ്യാറായി. ആ യാത്ര അവന്റെ വിവേകാനന്ദയുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ളതായി പരിണമിച്ചു. അവൻറെ ജീവിതത്തിലെ ആദ്യത്തെ ആശുപത്രി വാസത്തിനും അതു ഒരു കാരണമായി. 

തുടരും ...



ജീവിതാന്ത്യം 9

ജീവിതാന്ത്യം 9

0
616

ജീവിതാന്ത്യം      തുടരുന്നു..2014 ജനുവരി ഗുരുവായൂരപ്പന്റെ അടുത്ത് എത്തിയ അവനും സഹോദരിമാരും തീർത്ഥാടന യാത്ര കഴിഞ്ഞ് ജമ്മുവിലേക്ക് വിവേകാനന്ദ ട്രാവൽസിൽ ബുക്ക് ചെയ്തു. പക്ഷെ ജമ്മുവിലെ കാലാവസ്ഥ മോശമായതിനാൽ ആ യാത്ര ട്രാവൽസ് വേണ്ടെന്നു വച്ചു.  അപ്പോൾ അവൻ വിവേകാനന്ദാട്രാവൽസിൻറെ തന്നെ    ജനവരി 2015 അവസാന ആഴ്ചയിലെ  ദുബായ് യാത്രക്ക് ഒറ്റക്ക് പോകാൻ ബുക്ക്ചെയ്തു.  ഇതിനിടയിൽ അവന്റെ അപ്പാർട്ട്മെൻറ്ലെ അന്തേവാസികളുടെ കൂട്ടായ്മ ഒരു അപ്പാർട്ട്മെൻറ് അസോസിയേഷൻ രുപീകരിക്കാൻ തീരുമാനിച്ചു.  ആ അപ്പാർട്ട്മെൻറ് കെട്ടി പൊക്കിയ ബിൽഡേഴ്സ് അതുവരെ കൺവയൻസ് ഡീഡ്