Aksharathalukal

ഒരു നിയോഗം പോലെ - ഭാഗം 8

ഭാഗം 8

ബൈജുവിന്റെ മരണം അധികം വൈകാതെ തന്നെ തൃക്കുന്നപുഴയിൽ പാട്ടായി. അവൻ ആത്മഹത്യ ചെയ്തതാണെന്ന് വിശ്വസിക്കാൻ ആ നാട്ടിൽ ഉള്ളവർക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. കള്ളും കുടിച്ചു പെണ്ണ് പിടിച്ചു നടന്നിരുന്നവന്റെ വിധിയായി എല്ലാവരും അത് കണക്കാക്കി.. ശിവന്റെ പേര് ബൈജുവിന്റെ ആത്മഹത്യ കുറിപ്പിൽ ഉണ്ടായിരുന്നത് കൊണ്ട് അവനെ മേലുദ്യോഗസ്ഥർ വിളിപ്പിച്ചു. ശിവൻ ബൈജുവുമായി ഉണ്ടായ പ്രശനങ്ങൾ എല്ലാം അവരോടു പറഞ്ഞു. ബൈജുവിന്റെ ബാക്ക്ഗ്രൗണ്ട് നല്ലതു അല്ലാത്തത് കൊണ്ടും അന്ന് അമ്പലത്തിൽ നിന്നു അറസ്റ്റ് ചെയ്തവരുടെ മൊഴി ബൈജുവിന് എതിരായതു കൊണ്ടും ശിവന് വലിയ പ്രശ്നം ഉണ്ടായില്ല.

അതിനിടയിൽ അമ്പലത്തിൽ നിന്നു അറസ്റ്റ് ചെയ്ത രണ്ടുപേരെയും കോടതിയിൽ ഹാജരാക്കി. അവർ ചെയ്ത കൃത്യത്തിന് അമ്പലത്തിൽ ഉള്ളവർ മുഴുവൻ സാക്ഷികൾ ആയിരുന്നത് കൊണ്ട് അവരെ നാൽപതഞ്ചു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.  കോടതിയിൽ കൊണ്ട് പോകുന്നതിനു മുന്നേ വരെയും ശിവൻ എങ്ങനെയൊക്കെ ചോദിച്ചിട്ടും അവർ ബൈജുവിന്റെ അല്ലാതെ വേറെ ആരുടേയും പേര് പറയാൻ തയ്യാറായില്ല. പക്ഷെ ബൈജുവാണ് ഇതിനു പിന്നിൽ എന്ന് വിശ്വസിക്കാൻ എത്ര ശ്രമിച്ചിട്ടും ശിവനെ കൊണ്ട് സാധിക്കുന്നുണ്ടായിരന്നില്ല. ബൈജുവിന് അതിനുള്ള പണമോ സ്സ്വാധീനമോ ഒന്നും ഉണ്ടായിരുന്നില്ല. പിന്നെ ഇത്രയ്ക്കു പക തോന്നാനും മാത്രം ഇത് ആദ്യമായിട്ട് ആയിരുന്നില്ല പെണ്ണ് വിഷയത്തിൽ ബൈജു തല്ലു കൊള്ളുന്നത്. ആരോ ഇവരെ കൊണ്ട് മനഃപൂർവം ബൈജുവിന്റെ പേര് പറയിച്ചതാണ്, എന്നിട്ട് തെളിവ് നശിപ്പിക്കാൻ ബൈജുവിനെയും ഇല്ലാതാക്കി.. തങ്ങളുടെ കുടുംബത്തോടുള്ള പകക്ക് ബൈജുവിന്റെ ജീവൻ നഷ്ടപ്പെട്ടു. അങ്ങനെയാണ് ശിവനു തോന്നിയത്. അതിനർത്ഥം യഥാർത്ഥ കുറ്റവാളി ഇപ്പോഴും പുറത്തുണ്ട്. എപ്പോൾ വേണമെങ്കിലും ഇനിയും അപകടം ഉണ്ടാവാം. തത്കാലം അന്ന വീട്ടിൽ തന്നെ നിക്കട്ടെ.. ബാക്കി ഉള്ളവരുടെ എല്ലാം മേൽ എപ്പോഴും ഒരു കണ്ണ് ഉണ്ടാവണം..  ശിവൻ തീരുമാനിച്ചു.

***********************************************

അമ്പലത്തിലെ സംഭവങ്ങൾ ഒക്കെ കഴിഞ്ഞുള്ള ഒരു ഞായർ പകൽ. അന്ന പതുക്കെ മാമംഗലത്തെ വീടുമായി പൊരുത്തപ്പെട്ടു തുടങ്ങിയിരുന്നു. അരുന്ധതിയും വിശ്വാനാഥനും ഒക്കെ നല്ല ആൾക്കാർ ആണ്. കലിപ്പൻ വലിയ മൈൻഡ് ഒന്നുമില്ലെങ്കിലും കലിപ്പ് ഇല്ല. വിഷ്ണു അവനോടു പറഞ്ഞിരുന്നു എന്ന് തോനുന്നു.. കല്ലു എല്ലാ ദിവസവും വരും. അതും ഒരു ആശ്വാസം. പക്ഷെ അന്നത്തെ സംഭവത്തിന്‌ ശേഷം അവൾ ശിവൻ ഉള്ളപ്പോൾ അങ്ങനെ ഇവിടെ വന്നിട്ടില്ല. രാവിലെ കല്ലു വരുമ്പോൾ അവൻ ഉറക്കം ആയിരിക്കും. വൈകിട്ട് അവൻ വരുന്നതിനു മുന്നേ അവൾ തിരികെ വീട്ടിലേക്കു പോവുകയും ചെയ്യും. അത് കൊണ്ട് തന്നെ അന്ന് മനസ്സിൽ തോന്നിയ കലിപ്പന് കല്ലുവിനോടുള്ള പ്രണയത്തിന്റെ തിയറി അന്നയ്ക്ക് ഇത് വരെ ഉറപ്പിക്കാൻ പറ്റിയിട്ടില്ല. പക്ഷെ ഇന്ന് അതിനുള്ള അവസരം ആണ്. സൺ‌ഡേ ആയതു കൊണ്ട് കലിപ്പൻ വീട്ടിലുണ്ട്. ഇന്നെന്തായാലും കലിപ്പന്റെ മനസ്സിലുള്ളത് മനസിലാക്കി എടുക്കണം.. അന്നയിലെ ഡീറ്റെക്റ്റീവ് തല പൊക്കി. രാവിലെ അരുന്ധതിയെ കുളിപ്പിച്ചു കഴിഞ്ഞു തിരികെ വീട്ടിലേക്കു പോകാൻ തുടങ്ങിയ കല്ലുവിനെ ഇന്നു ഒരുമിച്ചു ലഞ്ച് കഴിക്കാം എന്ന് പറഞ്ഞു അന്ന നിർബന്ധിച്ചു. അരുന്ധതി കൂടി പറഞ്ഞപ്പോൾ അവൾ സമ്മതിച്ചു. ശങ്കരനോടും ഉച്ചക്ക് ഉണ്ണാൻ വീട്ടിലേക്കു വരാൻ പറഞ്ഞു. വിഷ്ണു ക്ലിനിക്കിലേക്ക് പോയിരുന്നു.

കലിപ്പൻ എണീറ്റു വന്നു കല്ലുവിനെ കണ്ടിട്ടും വലിയ മൈൻഡ് ഒന്നുമില്ല. ഇങ്ങേരു മൈൻഡ് ചെയ്യണെങ്കിൽ ഇനി ഈ പെണ്ണിനെ വല്ലയിടത്തും തള്ളി ഇടേണ്ടി വരുമോ കർത്താവേ? കലിപ്പൻ ഫോണും ഒക്കെ പിടിച്ചു അത് വഴി ഇത് വഴി നടപ്പുണ്ട്. കല്ലു ആണെങ്കിൽ ജോലിക്കാരോടൊപ്പം അടുക്കളയിൽ കൂടിയിരിക്കുകയാണ്. വെളിയിലേക്ക് വരുന്നതേ ഇല്ല. അവൾ മനഃപൂർവം വരാത്തത് ആണെന്ന് അന്നയ്ക്ക് തോന്നി. ഇതിപ്പോ എന്ത് ചെയ്യും എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് മുറ്റത്തു ഒരു കാർ വന്നു നിന്നത്. അന്ന നോക്കിയപ്പോൾ കാറിൽ നിന്നു അൻപതു വയസ്സുള്ള ഒരു ആളും,  അതിൽ കുറച്ചു പ്രായമുള്ള ഒരു പെണ്ണും, പിന്നെ തന്റെയും കല്ലുവിന്റെയും ഒക്കെ പ്രായമുള്ള ഒരു പെൺകുട്ടിയും ഇറങ്ങി വന്നു. അച്ഛനും അമ്മയും മകളും ആണെന്ന് കണ്ടാൽ അറിയാം. കാറിന്റെ ഒച്ച കേട്ടു കലിപ്പനും അങ്ങോട്ട്‌ വന്നു.

\" ആ.. അമ്മാവൻ ആയിരുന്നോ? \"

വീട്ടിലേക്കു കയറി വരുന്ന ആളെ കണ്ടു അവൻ ചോദിച്ചു.. കലിപ്പന്റെ അമ്മാവൻ.. അരുന്ധതി ആന്റിയുടെ ബ്രദർ.. മഹേന്ദ്രൻ.. അപ്പോൾ കൂടെ ഉള്ള പെൺകുട്ടി ആണ് സ്വാതി.. കല്ലു പറഞ്ഞിട്ടുള്ള കലിപ്പൻ കെട്ടാൻ സാധ്യത ഉള്ള പെണ്ണ്.. അവർ മൂന്നു പേരും വീട്ടിലേക്കു കയറി വന്നു. അന്ന ഹാളിന്റെ ഒരു മൂലയിലേക്ക് മാറി നിന്നു.

\" ഇത് ആ എഞ്ചിനീയർ കുട്ടി അല്ലേ? \"

അവളെ അവിടെ കണ്ടു പെട്ടെന്ന് മഹേന്ദ്രൻ ചോദിച്ചു..

\" അതേ.. തത്കാലം അന്ന ഇപ്പോൾ ഇവിടെയാണ്‌ നിൽക്കുന്നത്. അന്ന് അമ്പലത്തിൽ ഉണ്ടായ സംഭവങ്ങൾക്ക് ശേഷം അവൾ അവിടെ ഒറ്റയ്ക്ക് ഔട്ട്‌ ഹൗസിൽ താമസിക്കുന്നത് സേഫ് അല്ലയെന്നു ഞങ്ങൾക്ക് തോന്നി.. ഇവിടെ ആവുമ്പോൾ എപ്പോഴും ആൾക്കാർ ഉണ്ടല്ലോ? \"

ശിവൻ പറഞ്ഞു. താൻ ഇവിടെയാണ്‌ താമസിക്കുന്നത് എന്ന് പറഞ്ഞിട്ടും അവർക്കു ഞെട്ടൽ ഒന്നുമില്ല. അതായത് അത് അറിഞ്ഞിട്ടുള്ള വരവാണ്. എന്നാലും അത് ഇഷ്ടപ്പെട്ടിട്ടുള്ള മട്ടില്ല.

\" അതിനു അതൊക്കെ കഴിഞ്ഞില്ലേ ശിവാ.. അവന്മാർ ജയിലിൽ അല്ലേ? ചെയ്യിപ്പിച്ചവൻ ആണെങ്കിൽ കായലിൽ ചാടി ചാവുകയും ചെയ്തു.. ഇനിയിപ്പോ ഇതിന്റെ ഒക്കെ ആവശ്യം ഉണ്ടോ? \"

മഹേന്ദ്രന്റെ ഭാര്യ  രമ ആണ്. മഹേന്ദ്രനും ഭാര്യ രമയ്ക്കും എങ്ങനെ എങ്കിലും ശിവനെ സ്വാതിയെ കൊണ്ട് കെട്ടിക്കണം എന്നാണ്.. പിന്നെ ഈ കാണുന്ന സ്വത്തിൽ എല്ലാം സ്വാതിക്കു കൂടി അവകാശം ഉണ്ടാവുമല്ലോ? അത് കൊണ്ട് തന്നെ ശിവനുമായി ഏതെങ്കിലും ഒരു പെൺകുട്ടി അടുക്കാൻ ഒരു സാഹചര്യം ഉണ്ടാവുന്നത് അവർക്കു ഇഷ്ടമില്ല. സ്വാതിയുടെ പരീക്ഷ ഒന്ന് കഴിയാൻ കാത്തിരിക്കുകയാണ് അവർ ഇവിടെ വന്നു കല്യാണം ഉറപ്പിക്കാൻ. ഇത് വരെ ആ കല്യാണിയുടെ കാര്യം മാത്രം നോക്കിയാൽ മതിയായിരുന്നു.. ഇപ്പോൾ ദാണ്ടേ ഒരെണ്ണം കൂടെ.. രമ മനസ്സിൽ ഓർത്തു..

\" അതിന്റെ ആവശ്യം ഉണ്ട് അമ്മായി.. തത്കാലം കുറച്ചു നാൾ അന്ന ഇവിടെ തന്നെയാണ് താമസിക്കാൻ പോകുന്നത്.  \"

ശിവൻ ഉറപ്പിച്ചു പറഞ്ഞു. കലിപ്പന്റെ സ്വഭാവം അറിയാവുന്നതു കൊണ്ടാണെന്ന് തോനുന്നു പിന്നെ അവർ ഒന്നും പറയാൻ നിന്നില്ല. സ്വാതി ദേഷ്യത്തോടെ അവളെ നോക്കിയപ്പോൾ നന്നായി ഒന്ന് ചിരിച്ചു കൊടുത്തു അന്ന.. അവൾ മുഖം വെട്ടിച്ചു കളഞ്ഞു. അപ്പോഴേക്കും കല്യാണി അവർക്കു കുടിക്കാനുള്ള ജ്യൂസ്‌ കൊണ്ട് വന്നു..

\" ഓ.. നീയും ഇവിടെ ഉണ്ടായിരുന്നോ? നിനക്ക് വീട്ടിലേക്കു പോക്കൊന്നും ഇല്ലേ? എപ്പോൾ നോക്കിയാലും ഇവിടെ തന്നെ ആണല്ലോ? \"

രമ കളിയാക്കി പറഞ്ഞു.. കല്യാണി അതിനൊന്നു ചിരിച്ചതേ ഉള്ളു..

\" കല്ലു.. നീ പോയി അമ്മയെ കൂട്ടിട്ടു വാ.. അമ്മാവനും അമ്മായിയും വന്നിട്ടുണ്ടെന്നു പറ.. \"

ശിവൻ അവളോട്‌ പറഞ്ഞു. അവൾ അകത്തേക്ക് പോയി കുറച്ചു നേരത്തിനുള്ളിൽ അരുന്ധതിയെയും വീൽചെയറിൽ ഇരുത്തി കൊണ്ട് വന്നു. അവരെ ശിവന്റെ അടുത്ത് ഇരുത്തി കല്ലു അന്നയുടെ അടുത്തേക്ക് മാറി നിന്നു. 

\" ഇതെന്താ ഏട്ടനും ഏട്ടത്തിയും ഒന്നും പറയാതെ? സ്വാതി മോളും ഉണ്ടല്ലോ? \"

അരുന്ധതി അവരോടു ചിരിയോടെ ചോദിച്ചു..

\" ഓ.. എന്ത് പറയാനാ ആരു..  അമ്പലത്തിലെ സംഭവങ്ങൾ അറിഞ്ഞപ്പോ തൊട്ടു തുടങ്ങിയതാ ഇവിടെ ഒരുത്തി.. ശിവേട്ടനെ കാണണം എന്ന് പറഞ്ഞു. സമാധാനം തന്നിട്ടില്ല..ഇത്ര ദിവസം ക്ലാസ്സ്‌ ഉണ്ടായിരുന്നല്ലോ? പിന്നെ ഇവനും ജോലി അല്ലായിരുന്നോ? \"

രമ പറഞ്ഞു. അരുന്ധതി അതിനും ചിരിച്ചതേ ഉള്ളു..

\" എന്തെങ്കിലും പറ്റിയോ ശിവേട്ട?  ഞാൻ എത്ര ടെൻഷൻ അടിച്ചുന്നു അറിയാമോ? \"

സ്വാതി ശിവന്റെ അടുത്ത് വന്നു അവന്റെ കൈ പിടിച്ചു കൊണ്ട് ചോദിച്ചു..

\" ഏയ്.. എനിക്ക് ഒന്നുല്ല.. പിന്നെ അവന്മാർ എന്നെയല്ല അന്നയെയും കല്ലുവിനെയും ആണ് ആക്രമിക്കാൻ നോക്കിയത്.. \"

ഇത് പറയുന്നതിനിടയിൽ ശിവൻ തന്റെ കൈ നൈസ് ആയി സ്വാതിയുടെ പിടിയിൽ നിന്നു വിടുവിപ്പിക്കുന്നതും പിന്നെ ആ കൈ എടുത്തു അരുന്ധതിയുടെ മടിയിൽ വയ്ക്കുന്നതും അന്ന കണ്ടു.. അപ്പോൾ കലിപ്പന് മുറപ്പെണ്ണിനോട് വലിയ താല്പര്യം ഇല്ല. കല്ലു ആണെങ്കിൽ താഴെ നോക്കി നിൽക്കുന്നെ ഉള്ളു.സ്വാതി പിന്നെയും കലിപ്പനോട് എന്തൊക്കെയോ ചോദ്യവും പറച്ചിലും ഒക്കെയാണ്. കലിപ്പൻ അതിനു മൂളുകയും തലയാട്ടുകയും ഒക്കെ ചെയ്യുന്നുമുണ്ട്..

\" സഞ്ജു എവിടെ ഏട്ടത്തി? \"

\" അവൻ ക്ലിനികിൽ പോയി ആരു.. ഇപ്പോൾ ക്ലിനികിൽ അവൻ ഇല്ലാതെ പറ്റില്ല എന്നുള്ള അവസ്ഥയാ.  ആളുകൾക്കൊക്കെ അവനെ പറ്റി എന്താ അഭിപ്രായം? ഇനിപ്പോ ഹോസ്പിറ്റലിന്റെ പണി കഴിഞ്ഞാൽ അത് അവനെ ഏല്പിക്കാമല്ലോ? കുടുംബക്കാരുള്ളപ്പോൾ വെറുതെ എന്തിനാ പുറമെന്നുള്ളവരെ ഏല്പിക്കുന്നത്? \"

രമ അർത്ഥം വച്ചു ചോദിച്ചു.. 

\" അല്ലെങ്കിലും ഹോസ്പിറ്റൽ പുറത്തു നിന്നുള്ളവരെ ഏല്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല.. ഇവിടെ ഉള്ളവരെ തന്നെ ഏല്പിക്കാനാണ് ഉദ്ദേശം.. \"

\"പുറത്തു\" എന്നുള്ള വാക്കിന് ഇത്തിരി ഊന്നൽ കൊടുത്തു കൊണ്ട് ശിവൻ പറഞ്ഞു. അതും പറഞ്ഞു അവൻ എണീക്കുകയും ചെയ്തു. 

\" അമ്മേ.. എനിക്ക് ഒന്ന് രണ്ടു അത്യാവശ്യ കാൾ ചെയ്യാനുണ്ട്.. ഞാൻ റൂമിൽ ഉണ്ട്.. നിങ്ങൾ സംസാരിക്കു.. ഊണ് ആവുമ്പോൾ വിളിച്ചാൽ മതി.. \"

അവസാനത്തെ വാചകം അവൻ കല്ലുവിനെ നോക്കിയാണ് പറഞ്ഞത്.  അവൻ പോയി കഴിഞ്ഞപ്പോൾ അന്നയും അവളുടെ റൂമിലേക്ക്‌ പോന്നു.. കല്ലു അടുക്കളയിലേക്കും.  ഊണ് കഴിക്കാൻ ഇരുന്നപ്പോൾ അരുന്ധതി അന്നയെയും പിടിച്ചു അവരോടൊപ്പം ഇരുത്തി.. അപ്പോഴേക്കും വിശ്വനാഥനും വന്നിരുന്നു. മഹേന്ദ്രൻ ഒക്കെ വന്നിട്ടുണ്ടെന്നു അറിഞ്ഞത് കൊണ്ട് പിന്നെ ശങ്കരൻ അങ്ങോട്ടേക്ക് വന്നില്ല. കലുവിനോട് കൂടെ ഇരിക്കാൻ പറഞ്ഞപ്പോൾ പിന്നെ ഇരുന്നോളാം എന്ന് പറഞ്ഞു ഒഴിഞ്ഞു. താൻ ഇരുന്നാൽ മഹേന്ദ്രനും കുടുംബത്തിനും അത് ഇഷ്ടപ്പെടില്ലന്ന് കല്ലുന് അറിയാമായിരുന്നു. സ്വാതി ആദ്യമേ ശിവന്റെ അടുത്ത് സ്ഥാനം പിടിച്ചിരുന്നു. അവന്റെ പ്ലേറ്റിലേക്ക് അതും ഇതും ഒക്കെ വിളമ്പി അത് കഴിക്കു ഇത് കഴിക്കു എന്നൊക്കെ പറയുന്നുമുണ്ട്..

\" ഒ.. പിന്നെ വിളമ്പുന്ന കണ്ടാൽ തോന്നും അവൾ ഉണ്ടാക്കി കൊണ്ട് വന്നതാണെന്ന്.. \"

കല്ലു മനസ്സിൽ പറഞ്ഞു. അവൾ വിളമ്പുന്നതൊക്കെ ശിവൻ ആസ്വദിച്ചു കഴിക്കുന്നത്‌ കണ്ടപ്പോഴാണ് കല്ലുവിന് ശരിക്കും ദേഷ്യം വന്നത്. 

\"എന്നാൽ ഇതെല്ലാം കഷ്ടപ്പെട്ട് ഉണ്ടാക്കിയ ആൾ ഇവിടെ നിൽപ്പുണ്ട്.. ഒരു നല്ല വാക്ക് പറയുക.. \"

കല്ലു മുഖം തിരിച്ചു അടുക്കളയിലേക്ക് കയറി പോയി.  ഒളികണ്ണാൽ അവളുടെ മുഖഭാവങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരുന്ന ശിവൻ ഊറി ചിരിച്ചു. ഊണ് കഴിഞ്ഞു പിന്നേം ശിവൻ മുറിയിൽ കയറി വാതിൽ അടച്ചു.  അന്ന ഫോണും കൊണ്ട് സിറ്റ് ഔട്ടിൽ വന്നിരുന്നു. മുറ്റത്തൊക്കെ ഒരുപാട് മരങ്ങൾ ഉള്ളത് കൊണ്ട് അവിടെ ഇരിക്കാൻ നല്ല രസമാണ്.

\" അന്ന എന്നാണല്ലേ പേര്? \"

നോക്കുമ്പോൾ സ്വാതി ആണ്. അവൾ അതേയെന്ന മട്ടിൽ ചിരിച്ചു..

\" ഞാൻ സ്വാതി.. ശിവേട്ടന്റെ മുറപെണ്ണാണ്.. \"

\" ഹലോ.. സ്വാതി..\"

\" ഹായ്.. \"

\" മുംബൈയിൽ ആണ് അല്ലേ വളർന്നതൊക്കെ..? \"

\" അതേ.. പഠിച്ചതും വളർന്നതും ഒക്കെ അവിടെയാണ്.. \"

\" പിന്നെന്താ ഇവിടെ വന്നത്? \"

\" കമ്പനിയിൽ നിന്നു ഇവിടുത്തെ ഹോസ്പിറ്റലിന്റെ വർക്ക്‌ ഏറ്റെടുക്കാൻ പറഞ്ഞു.. ഞാൻ വന്നു.. അത്രേയുള്ളൂ \"

\" അതിപ്പോ ബുദ്ധിമുട്ടായി അല്ലേ?  ആദ്യം ഫോൺ ഭീഷണി.. പിന്നെ അമ്പലത്തിൽ വച്ചു ആക്രമണം.. ഇവിടുത്തെ ചില ആളുകൾ ഒക്കെ അങ്ങനെയാണ്.. എന്താ ചെയ്യുക എന്നൊന്നും പറയാൻ പറ്റില്ല.. ഇനിയും എന്താ സംഭവിക്കുക ആവോ? എനിക്ക് തന്നെ കേട്ടിട്ട് പേടിയാവാണ്.. അന്നയ്ക്ക് തിരിച്ചു പൊയ്ക്കൂടേ? \"

ഓഹോ.. അപ്പോൾ പേടിപ്പിച്ചു എന്നെ ഇവിടുന്നു കെട്ടു കെട്ടിക്കാനുള്ള plan ആണ്.. അന്നയോടാ അവളുടെ കളി..

\" അത് കുഴപ്പമില്ല.. ഇനി എനിക്ക് ഒരു ആപത്തും വരാതെ നോക്കികൊള്ളാമെന്നു ശിവേട്ടൻ പറഞ്ഞിട്ടുണ്ട്.. ശിവേട്ടൻ തന്നെയാ നിർബന്ധിച്ചു എന്നെ ഇങ്ങോട്ടേക്കു മാറ്റി താമസിപ്പിച്ചതും.. \"

അന്ന അവളോട്‌ പറഞ്ഞു.  അന്ന ശിവേട്ടൻ എന്ന് വിളിക്കുന്നത് കേട്ടു സ്വാതിയുടെ മുഖം ഇരുണ്ടു..

\" ശിവേട്ടന് അതിനു എപ്പോഴും ഇയാളുടെ പിറകെ നടക്കാൻ പറ്റുമോ? \"

അവൾ കെറുവോടെ ചോദിച്ചു.

\" എന്നെ പ്രൊറ്റക്ട് ചെയ്തോളാം എന്ന് പറഞ്ഞത് ശിവേട്ടൻ അല്ലേ? അപ്പോൾ ചിലപ്പോ പിറകെ നടക്കേണ്ടി വരും.. \"

അന്നയും പറഞ്ഞു.

\" ഞാൻ ശിവേട്ടന്റെ മുറപെണ്ണാണ്.. ഞങ്ങളുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നതാണ്.. \"

എങ്ങനെ എങ്കിലും അന്നയെ ജയിച്ചേ പറ്റൂ എന്ന വാശിയിൽ സ്വാതി പറഞ്ഞു.

\" ഓ.. പക്ഷെ ശിവേട്ടൻ എന്നോട് പറഞ്ഞത് സിംഗിൾ ആണെന്നാണല്ലോ? ഇങ്ങനെ ഒരു കല്യാണം ഉറപ്പിച്ച കാര്യം പറഞ്ഞില്ലാലോ?  ഞാൻ ഒന്ന് ചോദിക്കട്ടെ.. \"

\" അങ്ങനെ അല്ല.. വീട്ടുകാര് പറഞ്ഞു വച്ചിട്ടുണ്ടെന്നു..ശിവേട്ടനോട് ഉടനെ പറയും....\"

സ്വാതി പതുക്കെ പറഞ്ഞു. അപ്പോഴേക്കും മഹേന്ദ്രനും രമയും പോകാൻ ഇറങ്ങി.. അന്നയെ ഒന്ന് കൂടി നോക്കി സ്വാതി അവരോടൊപ്പം പോയി. അവരെ യാത്രയാക്കാൻ ശിവനും പുറത്തേക്കു വന്നിട്ടുണ്ടായിരുന്നു. അവർ കാറിലേക്ക് കയറാൻ തുടങ്ങുമ്പോൾ മനഃപൂർവം സ്വാതിയെ കാണിക്കാൻ അന്ന ശിവന്റെ അടുത്ത് വന്നു നിന്നു അവൾക്കു ടാറ്റാ കൊടുത്തു. സ്വാതി മുഖം വീർപ്പിച്ചു കാറിൽ കയറി പോയി.

***********************************************

വീട്ടിൽ തിരിച്ചെത്തിയിട്ടും കല്യാണിക്ക് ദേഷ്യം മാറിയിരുന്നില്ല..

\" ഇങ്ങേർക്ക് ഇവളെ മാത്രമേ കിട്ടിയുള്ളൂ ഇഷ്ടപ്പെടാൻ.. ലോകത്തു വേറെ എത്ര നല്ല പെൺകുട്ടികൾ ഉണ്ട് ? \"

\" ഇതെന്താഡീ ഒറ്റക്കിരുന്നു പിറുപിറുക്കുന്നെ? \"

ക്ലിനികിൽ നിന്നു കയറി വന്നപ്പോൾ ഉമ്മറത്തിരുന്നു പിറുപിറുക്കുന്ന കല്ലുവിനെ കണ്ടു വിഷ്ണു ചോദിച്ചു..

\" ഒന്നുല്ല.. നിങ്ങളുടെ കൂട്ടുകാരന്റെ ഗുണഗണങ്ങൾ പറഞ്ഞതാ \"

അവനു ചായ എടുക്കാനായി അകത്തേക്ക് പോകുന്ന വഴിക്കു കല്ലു വിളിച്ചു പറഞ്ഞു.
\" ഇവള്ടെ കാര്യം \" വിഷ്ണു മനസ്സിൽ ഓർത്തു.  അന്ന് മുഴുവനും കല്യാണി മൂഡ് ഔട്ട്‌ തന്നെ ആയിരുന്നു..

പിറ്റേന്ന് കോളേജിൽ എത്തിയിട്ടും കല്യാണിയുടെ മുഖം തെളിഞ്ഞില്ല. സ്വാതിയുടെ മുഖവും വീർത്താണ് ഇരിക്കുന്നതെന്നു അവൾ ഒട്ടു മനസിലാക്കിയും ഇല്ല.. അന്ന് പതിവില്ലാതെ മഴ ആയിരുന്നു. എക്സ്ട്രാ ക്ലാസും ഉണ്ടായിരുന്നു. അതിനാൽ കോളേജ് വിട്ടപ്പോൾ വൈകി. കോളേജ് വിടുന്ന സമയത്തു മഴ കനത്തിരുന്നു. ബസ് ഇറങ്ങി കുടയുമായി കല്യാണി പതുക്കെ വീട്ടിലേക്കു നടന്നു. നേരം ഇരുട്ടിയിരുന്നു.. മഴ കാരണം ആണെന്ന് തോന്നുന്നു വഴിയിൽ ആളുകളും ഇല്ല. കുറച്ചു നടന്നപ്പോൾ തന്റെ പിറകെ ആരോ ഉണ്ടെന്നു അവൾക്കു തോന്നി.. അവൾ തിരിഞ്ഞു നോക്കി.. ആരെയും കണ്ടില്ല.. അവൾ പിന്നെയും നടന്നു തുടങ്ങി. പക്ഷെ അപ്പോൾ പിന്നെയും പിറകെ ആരോ ഉള്ള പോലെ.. പോലെയല്ല.. തന്റെ പിന്നാലെ ആരോ ഉണ്ട്.. അവൾക്കു എന്തോ പേടി തോന്നി.. ഇരുട്ടും.. വിജനമായ വഴിയും..  അയാൾ പോകുന്നെങ്കിൽ പൊയ്ക്കോട്ടേ എന്ന് കരുതി അവൾ നടത്തതിന്റെ വേഗത കുറച്ചു. അപ്പോൾ ആയാളും നടത്തം പതുക്കെ ആക്കി.. പിന്നെ അവൾ വേഗം നടന്നു. അപ്പോൾ ആയാളും വേഗം നടന്നു. കല്യാണിക്ക് അപകടം മണത്തു. അവൾ വേഗം കയ്യിലെ ഫോണിൽ വിഷ്ണുവിന്റെ നമ്പർ ഡയൽ ചെയ്തു..  റിംഗ് ചെയ്തു നിന്നെങ്കിലും അവൻ എടുത്തില്ല.. ക്ലിനികിൽ തിരക്കാവും.. ഇനി ആരെ വിളിക്കും?  അച്ഛനെയോ ശിവേട്ടനെയോ? ഒന്നാലോചിച്ചിട്ടു.. അവൾ ശിവന്റെ നമ്പറിൽ വിളിച്ചു. രണ്ടാമത്തെ റിങ്ങിൽ ഫോൺ കണക്ട് ആയി..

\" ശിവേട്ട.. ഞാൻ.. \"

കൂടുതൽ എന്തെങ്കിലും പറയുന്നെന് മുന്നേ ബലിഷ്ടമായ രണ്ടു കൈകൾ അവളുടെ വായ പൊത്തിയിരുന്നു..

തുടരും..

( അഭിപ്രായങ്ങൾ പ്ലീസ്.. നാളെ കാണാം..) 

ഒരു നിയോഗം പോലെ - ഭാഗം 9

ഒരു നിയോഗം പോലെ - ഭാഗം 9

4.5
1236

ഭാഗം 9കല്യാണി കുതറി മാറാൻ കുറെ നോക്കിയെങ്കിലും അവളെ പിടിച്ചിരുന്ന കൈകൾ നല്ല ബലമുള്ളതായിരുന്നു. അവളുടെ കയ്യിൽ നിന്നു കുടയും ഫോണും താഴേക്കു വീണു. ഒരു കൈ കൊണ്ട് അവളുടെ വായ പൊത്തി മറ്റേ കൈ കൊണ്ട് അവളെയും വലിച്ചു കൊണ്ട് പോകാനായി അയാളുടെ ശ്രമം. കല്യാണി ശക്തമായി എതിർത്തിരുന്നത് കൊണ്ടും കനത്ത മഴ കൊണ്ടുമൊക്കെ അത് വളരെ ശ്രമകരം ആയിരുന്നു. പെട്ടെന്ന് ഒരു വണ്ടിയുടെ ലൈറ്റ് കണ്ടപ്പോൾ അയാൾ അവളെയും വലിച്ചു കൊണ്ട് റോഡിന്റെ സൈഡിൽ ഉള്ള ഒരു മരത്തിന്റെ മറവിലേക്കു മാറി നിന്നു. നല്ല മഴ ഉള്ളത് കൊണ്ട് വണ്ടിക്കാരൻ അത് കണ്ടതും ഇല്ല.. വായ പൊത്തി പിടിച്ചിരിക്കുന്നത് കൊണ്ട് അവൾക