Aksharathalukal

COMPLICATED LOVE STORY - PART 15



എന്നാൽ അവരുടെ കണ്ണുവെട്ടിച്ച് ഡെയ്സി ആ കണ്ടെയ്നറിനുള്ളിലേക്ക് കയറി..സ്റ്റോക്ക് ബാക്കി വന്ന പഴയ പ്രോഡക്ട് കൂടി അവർ അതിനുള്ളിലേക്ക് കയറ്റി വച്ചു...കണ്ടെയ്നർ തിരിച്ചു പോകുമ്പോൾ കൗണ്ടറിൽ ഇരുന്ന അശ്വിൻ കണ്ടത് അതിനുള്ളിൽ ഇരിക്കുന്ന ഡെയ്സിയെയാണ്...
അവൻ പെട്ടെന്ന് കൗണ്ടറിൽ നിന്നിറങ്ങി എവിടേക്ക് പോകുന്നു എന്നുള്ള നിവേദ്യയുടെ ചോദ്യത്തിന് പോലും ചെവികൊടുത്തില്ല..ദൃതിയിൽ പാർക്കിങ് ഏരിയയിലുള്ള അവന്റെ ബൈക്കെടുത്തു ആ കണ്ടെയ്നറിനെ ഫോളോ ചെയ്തു..
അവൻ പെട്ടെന്ന് വാക്കി ടാക്കി ഓണ് ചെയ്തു..

\" ഡെയ്സി നീ അതിനുള്ളിലാണോ  \" അവൻ വെപ്രാളത്തിൽ ചോദിച്ചു

\" ആ..അതെ.. അശ്വിൻ നീ ഇതിന്റെ പുറകെയുണ്ടോ \"

\" പുറകെ വരാതെ നിന്നെ ഒറ്റയ്ക്ക് വിടാനോ...നിന്നോട് ഞാൻ നേരത്തെ പറഞ്ഞതല്ലേ  ഇത് അപകടമാണെന്ന്..\"

\" നീ തിരിച്ചു പോയ്ക്കോ \"

അപ്പോഴേക്കും സിഗ്നൽ കട്ട് ആയി..വണ്ടി ഒരു പെട്രോൾ പമ്പിൽ നിർത്തിയപ്പോൾ   അശ്വിൻ ബൈക്ക് റോഡിൽ പാർക്ക് ചെയ്ത് കണ്ടെയ്നറിന്റെ അടുത്തേക്ക് പോയി...കണ്ടെയ്നർ പുറത്തു നിന്ന് അടച്ചത് കൊണ്ട് അപ്പോൾ ഡീസൽ നിറച്ച വലിയ ക്യാൻ അകത്തു വെക്കാൻ വേണ്ടി ഡ്രൈവർമാറിൽ ഒരാൾ ഡോർ തുറന്നു..അടുത്ത ക്യാൻ എടുക്കാൻ വേണ്ടി അയാൾ പോയ തക്കം നോക്കി അശ്വിൻ അതിനുള്ളിലേക്ക് കയറി

\" അശ്വിൻ \" ഡെയ്സി അവനെ കെട്ടിപിടിച്ചു

\" ശ്ശ്.. ഒച്ചയുണ്ടാക്കാതെ അവർ കേൾക്കും \" അവൻ ചൂണ്ടു വിരൾ അവളുടെ ചുണ്ടകളിൽ ചേർത്തു വച്ചു ശബ്ദമുണ്ടാക്കരുതെന്ന് പറഞ്ഞു

\" നീ പോകുമെന്ന് പറഞ്ഞിട്ട് \" അവൾ ഒരു കരച്ചിലോടെ ചോദിച്ചു

\" നിന്നെ വിട്ടിട്ട് ഞാൻ ഒറ്റയ്ക്ക് പോകുമെന്ന് തോന്നുന്നുണ്ടോ \" അവൻ അവളെ നെഞ്ചോട് ചേർത്തു നിർത്തി

_______________________

കണ്ടെയ്നർ എത്തിയത് വലിയൊരു ഫാക്ടറിയുടെ ഉള്ളിൽ ആയിരുന്നു..
ഇരുട്ടായത് കൊണ്ട് കണ്ടെയ്നർ തുറക്കാൻ വന്നവർ അകത്ത് ഇരുട്ടിൽ പതിയിരുന്ന ഡെയ്സിയേയും അശ്വിനേയും കണ്ടില്ല...അവരുടെ കണ്ണിൽ പെടാതെ അവർ ഇരുവരും അതിനുള്ളിൽ നിന്ന് പുറത്തിറങ്ങി...കുറച്ചു നടന്നപ്പോൾ എന്തിലോ തട്ടി തടഞ്ഞു ഡെയ്സി തെന്നി വീണു..അശ്വിൻ പെട്ടന്ന് അവളെ പിടിച്ചെഴുനേല്പിച്ചു...

\" ഡെയ്സി സൂക്ഷിച്ച്...നിനക്ക് കുഴപ്പമില്ലല്ലോ \"

\" ഇല്ല \"

അവൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചു റൂമിന്റെ അറ്റത്തുള്ള ഡോർ തുറന്ന് അവർ പുറത്തിറങ്ങിയപ്പോൾ റൂമിലേക്ക് ആരോ വരുന്ന ശബ്ദം കേട്ടു.. അവർ ഒളിച്ചിരുന്ന് പുറമേയുള്ള ജനാലയിലൂടെ നോക്കിയപ്പോൾ മദ്യവയസ്കനായ കദർ ഷർട്ടും മുണ്ടും കഴുത്തിൽ ലോഹത്തിൽ തീർത്ത ഗരുഡന്റെ ലോക്കറ്റുമിട്ട ഒരാൾ അവിടേക്ക് വന്നു....അയാൾ ചുണ്ടിലെ എരിയുന്ന ബീഡി നിലത്തേക്ക് തുപ്പി കളഞ്ഞു..

\" എന്നട മുത്തുപാണ്ടി ലോഡ് എല്ലാമേ ചെക്ക് പണിയാച്ച  \"

\" എല്ലാമെ സെയ്യ്തിട്ടാ അണ്ണേ \" അയാൾ എല്ലാം കയറിയിട്ട് കെട്ടി വച്ചു

\" സെരി ഇവങ്കെയെല്ലാമെ കൂട്ടി നീയും ശീക്രം കെളമ്ബ്..ഇൻകെ കൊഞ്ചം വേലയിറുക്ക് 8 മണി നേരത്തുക്ക് ബോസ്സ് ഇൻകെ വരും അവങ്കളെ എല്ലം പാത്ത് ഡീൽ ഫിക്സ് പണ്ണി ആച്ചാ നാളേക്ക് ഉനക്കും ഉം തമ്പിക്കും MH എപ്പിടിയാ സന്തോഷമാച്ചാ....\" അയാൾ ആ കൂലിക്കാരന്റെ ചുമലിൽ തട്ടികൊണ്ട് പറഞ്ഞു

\" അണ്ണാ ഇതെന്ന കേൾവി കേക്കിറെ.. നീങ്കെ എന്നെ പാത്തിട്ടെയാ ഇന്ത ഉടമ്പിൽ ഓടണ രത്തതുക്കും നെഞ്ചേ പോട്ട ഏലസുക്കും ഒരേ നേരുപ്പാലെ ഇറുക്ക് സാവടിക്ക സോന്നാലും അത് അണ്ണൻ കയ്യാലെ താ വേണം \"

ആ കൂലിക്കാരൻ കണ്ടെയ്നറിന്റെ ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്ന് കണ്ടെയ്നർ സ്റ്റാർട്ട് ചെയ്തു..
അതിന്റെ ശബ്ദം കേട്ട് അവിടെ മെറ്റൽ വർക് ചെയ്തു കൊണ്ട് നിന്ന കുറേ ഗുണ്ടകൾ അവിടേക്ക് വന്നു..
അശ്വിനും ഡെയ്സിയും ലൈവ് റെക്കോഡിങ് തുടങ്ങി..

\"എയ്യ് ചിന്നസാമി വൈരമുത്തു എല്ലാരുമേ ഇൻകെ വാങ്കടാ \"

അവർ അയാളുടെ മുന്നിൽ നിരന്നു നിന്നു..

\" അന്ത പിച്ചക്കാരകൂട്ടം വന്തിട്ടെയാ..\"

\" വന്തണ്ണേ..ആന എവനും സെറിയല്ലേ എല്ലാം റൊമ്പ തിരുട്ട് പഠിച്ച് വന്തിറുക്ക്.. പാത്താലെ തിരുട്ട് ഗ്രാമത്തിലിരുന്ത് വിളയാടി വന്ത മാതിരിയിറുക്ക്..\"

\" നമ്മവേ നാട്ട്കാരെ തിരുട്ടി ദാ സമ്പാതിക്കിറെ നമ്മ കൂടെ തിരുട്ടവൻ നാളേക്ക് നമ്മ യമനായിടും...\" അയാൾ അവിടെയുള്ള ഒരു ഇരുമ്പ് കസേരയിൽ ഇരുന്നു കാലിന്മേൽ കാൽ കയറ്റി വച്ചു..

ഭിക്ഷക്കാർ ഓരോന്നായി അയാളുടെ മുന്നിലേക്ക് വന്നു..അവരുടെ കയ്യിലുള്ള പൈസ വാങ്ങി നോക്കി തിട്ടപ്പെടുത്തി അടുത്തിരുന്ന പാത്രത്തിലേക്കിട്ടു...
മുഷിഞ്ഞ വസ്ത്രമിട്ട ഒരു ചെറുപ്പക്കാരൻ കയ്യിൽ ഒന്നുമില്ലാതെ അയാളുടെ മുന്നിലേക്ക് വന്നു..

\" എന്നടാ ഇത് ആറു രൂപയാ കാലയ് തൊട്ട് സായം കാൽ നേരം വരേക്കും പിച്ചയെടുത്തു ആറു രൂപയാ.. \"

\" പെരിയപ്പാ എന്നെ മന്നിച്ചിട് തങ്കച്ചിക്ക് റൊമ്പ ജ്വരം സൊല്ലിട്ട അവലെ ഹോസ്പിറ്റ കൊണ്ട് പോകാതുക്ക് യെനക്ക് പൈസ കേടയ്ക്കലെ അതിനാ... \"

ഇത് കേട്ട് കലി കയറിയ അയാൾ ചാടി എഴുനേറ്റ് ആ ചെറുപ്പക്കാരനെ നെഞ്ചിൽ ചവിട്ടി നിലത്തിട്ടു..

\" പൊറുക്കി നായെ... ഉങ്ക തങ്കച്ചിക്ക് ജ്വരം ആച്ചാ കൂട്ടി പോവതുക്കല്ലേ നാൻ ഇന്ത വ്യാപാരം നടത്തത്...
കാസ്‌...കാസുക്ക് കാസ് താ വേണം അന്ത  കാസ്‌ അത് കറക്ടാ യേ കയ്യെ കെടയ്ക്കണം.. ഇല്ലെന്നാ എന്ന ആവുന്ന് പാക്കണമാ \"

ക്ഷീണം കാരണം നേരെ നിൽക്കാനാവാതെ അയാളുടെ അടുത്തു നിന്ന പെണ്കുട്ടിയുടെ വയറ്റിൽ പിടിച്ച് അയാൾ തന്നിലേക്ക് അടുപ്പിച്ചു...അവൾ അയാളുടെ കയ്യ് തട്ടി മാറ്റാൻ നോക്കിയപ്പോൾ അയാൾ കൂടുതൽ മുറുകെ പിടിച്ചു..ഇത് കണ്ടു നിൽക്കാൻ കഴിയാതെ ഡെയ്സി ക്യാമറ ഫോക്കസ് മാറ്റാൻ തുടങ്ങിയപ്പോൾ അശ്വിൻ അവളുടെ കയ്യിൽ നിന്ന് ക്യാമറ വാങ്ങി ആ ദൃശ്യം കവർ ചെയ്യാൻ തുടങ്ങി...

\" ഉൻ തങ്കച്ചിതാനേ ഇവള്.. നമ്മ മാരിമുത്തു കൂടെ ഒരു 15മിനിറ്റ് സ്പെൻഡ് പണ്ണിയാ ജോരം എല്ലാമേ ആവി മാതിരി തിരുട്ടി ഓടിപോയിട്ടെ ആകും എന്ന ചെല്ലം അവനെ പക്കണമാ ഉനക്ക്.. \" അയാൾ കാമം കലർന്ന കണ്ണുകളോടെ അവളുടെ ശരീരത്തിലേക്ക് നോക്കി...
മാരിമുത്തുവെന്ന
ആ രാക്ഷസ്സൻ അവളെ വലിച്ചിഴച്ചു പുറത്തേക്ക് കൊണ്ടു പോയി...ആ ചെറുപ്പക്കാരൻ അവളെ പിടിച്ചു വെക്കാൻ നോക്കിയപ്പോൾ...അയാൾ അരയിൽ നിന്നും ഒരു തോക്കെടുത്തു ലോഡ് ചെയ്തു ആ ചെറുപ്പക്കാരന്റെ കാൽ മുട്ടുകൾക്കുനേരെ കാഞ്ചി വലിച്ചു...ഇത് കണ്ട് ഡെയ്സി പേടിച്ചു ശബ്ദമുണ്ടാക്കാൻ തുടങ്ങിയപ്പോൾ അശ്വിൻ അവളുടെ ചുണ്ടുകൾ കയ്യ് കൊണ്ട് പൊത്തി പിടിച്ചു..അവൾ അവന്റെ കയ്യ് പെട്ടെന്ന് പിടിച്ചു മാറ്റി..

\" സെരിയപ്പ...നീയും പോയിട് അവ കൂടെ...\" എന്നിട്ട് അവന്റെ നെറ്റിയിലേക്ക് നിറയൊഴിച്ചു..

\" ഇത് എല്ലാവനുക്കും ഒരു പാഠം ആകട്ടും ഇനിമേ ഇന്ത മാതിരി യെവനും പണ്ണ നിനച്ച കൂടെ അവങ്ക ഉയിരെ പോയിടും ജാഗ്രതൈ.... \" അയാളുടെ അലർച്ച കേട്ട് ഗുണ്ടകൾ മുന്നോട്ട് വന്നു.. ആ ചെറുപ്പക്കാരന്റെ ചലനമറ്റശരീരം നിലത്തിട്ട് വലിച്ചിഴച്ചു കൊണ്ടു പോകുമ്പോൾ ദൂരെയുള്ള
മുറിക്കുള്ളിൽ നിന്ന് ആ
പെണ്കുട്ടിയുടെ അലറികരച്ചിലുകൾ കേൾക്കാമായിരുന്നു...

(തുടരും..)



COMPLICATED LOVE STORY - PART 16

COMPLICATED LOVE STORY - PART 16

4.4
996

ഡെയ്സി വീഡിയോ ലൈവ് ആയിട്ട് ന്യൂസിന്റെ സൈറ്റിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങിയപ്പോൾ \" Access denied \" എന്ന നോട്ടിഫിക്കേഷൻ ഡിസ്‌പ്ലേയിലേക്ക് തെളിഞ്ഞു വന്നു..ഒപ്പം സൈലന്റ് ആക്കി വച്ച ഡെയ്സിയുടെ ഫോണിലേക്ക് ഒരു  നമ്പറിൽ നിന്ന് കാൾ വന്നു...അവൾ അത് അറ്റൻഡ് ചെയ്തു..\" ഡെയ്സി ഞാൻ RV ന്യൂസിൽ നിന്ന് രാഘവാണ് റിവിന്റെ ഫ്രണ്ട് \"പക്ഷേ പറഞ്ഞത് പോലെ ഒന്നും നടന്നില്ല ന്യൂസ് telecast ചെയ്യാം എന്ന് വാക്ക് രാഘവ് നിരസിച്ചു... \" ഡെയ്സി താൻ ന്യൂസ് സൈറ്റിൽ ലൈവ് ഇടാൻ നോക്കേണ്ട അത് ബ്ലോക്ക്ഡ് ആണ് \"\" എന്തിനാ രാഘവ് ഇങ്ങനെ ഒരു ചതി ഈ ലാസ്റ്റ് മൊമെന്റിൽ ഞാൻ നിങ്ങളെ ഒരുപാട് വിശ്വസിച്ചിരുന്നു \" \" ഇത് trust ഇന്