Aksharathalukal

COMPLICATED LOVE STORY - PART 16

ഡെയ്സി വീഡിയോ ലൈവ് ആയിട്ട് ന്യൂസിന്റെ സൈറ്റിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങിയപ്പോൾ \" Access denied \" എന്ന നോട്ടിഫിക്കേഷൻ ഡിസ്‌പ്ലേയിലേക്ക് തെളിഞ്ഞു വന്നു..ഒപ്പം സൈലന്റ് ആക്കി വച്ച ഡെയ്സിയുടെ ഫോണിലേക്ക് ഒരു  നമ്പറിൽ നിന്ന് കാൾ വന്നു...
അവൾ അത് അറ്റൻഡ് ചെയ്തു..

\" ഡെയ്സി ഞാൻ RV ന്യൂസിൽ നിന്ന് രാഘവാണ് റിവിന്റെ ഫ്രണ്ട് \"

പക്ഷേ പറഞ്ഞത് പോലെ ഒന്നും നടന്നില്ല ന്യൂസ് telecast ചെയ്യാം എന്ന് വാക്ക് രാഘവ് നിരസിച്ചു... 

\" ഡെയ്സി താൻ ന്യൂസ് സൈറ്റിൽ ലൈവ് ഇടാൻ നോക്കേണ്ട അത് ബ്ലോക്ക്ഡ് ആണ് \"

\" എന്തിനാ രാഘവ് ഇങ്ങനെ ഒരു ചതി ഈ ലാസ്റ്റ് മൊമെന്റിൽ ഞാൻ നിങ്ങളെ ഒരുപാട് വിശ്വസിച്ചിരുന്നു \" 

\" ഇത് trust ഇന്റെ കാര്യമല്ല ഡെയ്സി..റിവിൻ എന്റെ ഫ്രണ്ട് തന്നെയാണ് പക്ഷേ ഇങ്ങനെ ഒരു ഏടാകൂടം പിടിച്ച പണിയാണെന്ന് അവൻ പറഞ്ഞില്ല എന്റെ ജോലി പോയാൽ പോട്ടെന്ന് വെക്കാം പക്ഷേ ഇതു കൊണ്ട് എന്റെ കുടുംബത്തിന് അവർ ഉപദ്രവിച്ചാൽ അതിൽ നിന്ന് എന്നെ രക്ഷപ്പെടുത്താൻ നിന്റെ റിവിനിച്ഛായനെ കൊണ്ട് കഴിയില്ല  \"

\" നിങ്ങൾക്ക് ഒരു ഫ്ലാഷ് ന്യൂസ് മാത്രമാകാം നഷ്ടപ്പെടുന്നത് TRP കൂട്ടാൻ വേണ്ടി പാവങ്ങളെ മറയാക്കി മുതലാളിമാർക്ക് ഓശാന പാഠനേ നിങ്ങൾക്ക് പറ്റു \"

\" ഡെയ്സി എനിക്ക് നിന്റെ സിറ്റുവേഷൻ മനസ്സിലാകും..നീ എത്രെയും പെട്ടെന്ന് ക്യാം ഓഫ് ചെയ്തിട്ട്  അവിടെ നിന്ന് രക്ഷപ്പെടണം do it നൗ.. \"

\" നോ.. അങ്ങനെ പകുതിക്ക് വെച്ച് എല്ലാം അവസാനിപ്പിക്കാനല്ല ഞാനിതൊക്കെ തുടങ്ങി വച്ചത്.. നിങ്ങളെ പോലുള്ള ഭീരുക്കൾ കാരണമാണ് അവന്മാർ ഇത്രയും ദ്രോഹം ചെയ്തു കൂട്ടുന്നത്  എന്നാൽ നിങ്ങൾ മറന്നു പോവുന്ന മറ്റൊരു കാര്യമുണ്ട് ഞാൻ അല്ലെങ്കിൽ നാളെ മറ്റൊരാൾ അവന്മാരെ അവസാനിപ്പിക്കും \" 

അശ്വിൻ ക്യാമറയിലൂടെ നോക്കുമ്പോൾ ഗുണ്ടകളിൽ ഒരാൾ അവരെ നോക്കുന്നത് അവന്റെ ശ്രെദ്ധയിൽപ്പെട്ടു..അവൻ പെട്ടെന്ന് ഡെയ്സിയോട് കാൾ കട്ട് ചെയ്യാൻ പറഞ്ഞു..അവൾ കാര്യം ചോദിച്ചപ്പോൾ അവൻ ഒന്നും പറയാതെ എല്ലാം സേവ് ആക്കി ക്യാമറ ഓഫ് ചെയ്തു പെട്ടെന്ന് എഴുനേറ്റു അപ്പോൾ അശ്വിന്റെ പോക്കറ്റിൽ നിന്നും ഒരു കവർ നിലത്തേക്ക് വീണു അവൻ അത് ശ്രെദ്ധിക്കാതെ ഡെയ്സിയുടെ കയ്യും പിടിച്ച് അവിടെ നിന്നും പുറത്തേക്കോടി...അവൻ അവിടെ കണ്ട ഒരു ബൈക്ക് സ്റ്റാർട്ട് ആക്കി അവൾ പുറകിൽ കയറി..എന്നാൽ അവർക്ക് 
പിന്നാലെ tata sumoയുടെ കാറിൽ ഗുണ്ടകൾ അവരെ പിന്തുടർന്നു...
പുറകിലെ സീറ്റിലെ  ഒരാൾ ഗ്ലാസ്സ് താഴ്ത്തി ഡീസൽ നിറച്ച പ്ലാസ്റ്റിക് ബാഗുകൾ ബൈക്ക് ഓടിച്ചിരുന്ന അശ്വിന്റെ ദേഹത്തേക്കെറിഞ്ഞു..അത് മുഴുവൻ അവന്റെ ദേഹത്ത് പടർന്നു.. അവൻ അത് വകവെയ്‌ക്കാതെ ബൈക്കിന്റെ സ്പീഡ് കൂട്ടി...അവരുടെ കണ്ണിൽ നിന്ന് രക്ഷപ്പെട്ട് ദൂരെയെത്തിയപ്പോൾ പെട്ടെന്ന് അശ്വിന്റെ ബൈക്ക് ഓഫ് ആയി..

\" അശ്വിൻ പെട്ടെന്ന് വണ്ടിയെടുക്ക് \"

\" ഇത് ഓഫ് ആയി..വാ നമുക്ക് പോകാം നീ ഇറങ്...\"

അവൻ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് കണ്ണിൽ കണ്ട വഴിയിലേക്കോടി..
തെരുവുകളും സ്ട്രീറ്റ് ലൈറ്റുകളും കടന്ന് അവർ ഹൈവേയിലെത്തി...അപ്പോൾ അശ്വിന് എന്തോ അസ്വസ്ഥത പോലെ തോന്നി..അവൻ പെട്ടെന്ന് വിയർക്കാൻ തുടങ്ങി...പോക്കറ്റിൽ നോക്കിയപ്പോൾ ഇൻഹേലർ കാണാനില്ല..

\" എന്താ അശ്വിൻ...\"

\" എന്നെ കൊണ്ട് ഇനി ഓടാൻ പറ്റില്ല \"

\" അശ്വിൻ എഴുന്നേൽക്ക് \" അവൻ നിലത്തേക്ക് തളർന്നു വീണു

\" ആവുന്നില്ല ഡെയ്സി എന്റെ നെഞ്ചു വേദനിക്കുന്നു \"

\" ഒരു 10 മിനുറ്റ് കൂടെ എന്റെ വീട്ടിൽ എത്തിയാൽ പിന്നെ നമുക്ക് ഹോസ്പിറ്റലിൽ പോകാം \" അവൻ അവിടെയുള്ള സ്ട്രീറ്റ് ലൈറ്റിനോട് ചാരി കിടന്നു..ഡെയ്സി അവന്റെ നെഞ്ചു തടവി കൊടുത്തു.. അവന്റെ സ്ഥിതി കണ്ട് അവളുടെ കണ്ണുനിറഞ്ഞു..

\" ആവുന്നില്ലടി ശ്വാസംമുട്ടുന്ന പോലെ നെഞ്ചിൽ എന്തോ കൊളുത്തി വലിക്കുന്ന പോലെ ന്റെ ഇൻഹൈലർ അവിടെ കളഞ്ഞു പോയി \"

\" അശ്വിൻ നീ എന്നെ നോക്ക്..ഒന്നും സംഭവിക്കില്ല..\" അവൾ തന്റെ കയ്യ്കൾ അവന്റെ മുഖത്ത് ചേർത്തു പിടിച്ചു

\" നീ എങ്കിലും രക്ഷപ്പെടണം പോ...അവർ വരുന്നതിന് മുൻപേ പൊയ്ക്കോ \" അവന്റെ മൂക്കിൽ നിന്നും രക്തം വരാൻ തുടങ്ങി

\" നമ്മൾ ഒരുമിച്ചാണ് വന്നത് പോവുന്നത് ഞാൻ ഒറ്റയ്ക്കോ  \"

\" 100 കോടി പേരുടെ ജീവിതമാണ് നിന്റെ കയ്യിലുള്ളത് അത് അവമാരുടെ കയ്യിൽ എത്തിയാൽ നിന്റെ ഇച്ഛായൻ കഷ്ടപ്പെട്ടതൊക്കെ വെറുതെ ആവും എന്നെ നോക്കേണ്ട  ഇപ്പോൾ എന്റെ ജീവനേക്കാൾ ഇരട്ടി വിലയുണ്ട് നിന്റെ കയ്യിലുള്ള രേഖകൾക്ക്...\" പെട്ടെന്ന് അശ്വിന്റെ കണ്ണുകൾ അടഞ്ഞു.. അവൾ അവനെ തട്ടി വിളിച്ചു കൊണ്ട് നിന്നു..

അവന്റെ വാക്ക് കേട്ട് കരഞ്ഞു കൊണ്ട് അവൾ അവിടെ നിന്നും ഓടി അകന്നു..
അവർ നിലത്തു കിടന്ന് പിടയുന്ന അശ്വിന്റെ ദേഹത്തേക്ക് ഡീസൽ ഒഴിച്ചു..ഒരാൾ ലൈറ്റർ കത്തിച്ചു അവന്റെ നേർക്കെറിഞ്ഞു...
അശ്വിന്റെ ഡ്രെസ്സിലേക്ക് തീ ആളിപടരുമ്പോഴും.. രക്ഷപെട്ട് ഓടുന്നതിനിടെ എല്ലാം ഉള്ളിലൊതുക്കി ദൂരെ നിന്ന് അവൾ ആ കാഴ്ച കണ്ടു...

ഡെയ്സിയുടെ പെറ്റ് ഡോഗ് ചാർളി അവളെ അന്വേഷിച്ചു അപ്പോഴേക്കും റോഡിൽ എത്തിയിരുന്നു...

\" ചാർളി...\" അവളുടെ വിറങ്ങലിച്ച ശബ്ദം കേട്ടപ്പോൾ ചാർളി പെട്ടെന്ന് അവളുടെ അടുത്തേക്ക് ഓടി ചെന്നു..അവൾ ചാർളിയുടെ കൂടെ വീട്ടിലേക്ക് വന്നു പക്ഷേ ഗേറ്റ് കടക്കും മുൻപേ ഒരു വാൻ വന്ന് അവളെ കടത്തി കൊണ്ട് പോയി.. അപ്പോഴേക്കും എല്ലാ visualസും ഉൾപ്പെട്ട പെൻഡ്രൈവും വിഡിയോ ക്യാമും അവൾ മെയിൽ ബോക്സിൽ ഇട്ടു കഴിഞ്ഞു... ചാർളിയുടെ കുര കേട്ട് വന്ന റിവിന് ഡെയ്സിയെ കണ്ടെത്താനായില്ല പിറ്റേന്ന് നേരം പുലർന്നപ്പോൾ 100km അകലെയുള്ള വെയ്സ്റ്റ്‌ ഡിസ്പോസൽ ഗ്യാരേജിൽ  ഒരു ചാക്കിൽ വായയും കയ്യ്കാലുകളും മൂടികെട്ടിയ വിധത്തിൽ 31 മുറിവുകളോടെ ഡെയ്സിയുടെ ശരീരം...
അന്ന് മീഡിയാക്കാർക്ക് ആഘോഷിക്കാനുള്ള ഒരു മരുന്ന് മാത്രമായിരുന്നു ആ വാർത്ത...
പാതിരാത്രി ഒരു പയ്യന്റെ കൂടെ പോയ പെണ്ണിന് ഇതു തന്നെ കിട്ടണമെന്ന് ജനങ്ങളും മുദ്രകുത്തി.....
ഞാനും റിവിനും ഹോസ്പിറ്റലിൽ എത്തിയപ്പോൾ പോലീസ് surgeoനും എന്റെ ഫ്രണ്ട് കൂടിയായ  അനിൽ എന്നെ അയാളുടെ റൂമിലേക്ക് വിളിപ്പിച്ചു..

\" നന്ദൻ ആ കുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് നിങ്ങൾ കൂടി അറിയണം എന്നത് കൊണ്ടാണ് ഞാൻ ഇന്ന് തന്നെ നിങ്ങളെ വിളിപ്പിച്ചത് പോലീസ് ഇതൊക്കെ മറച്ചു വെക്കും അപ്പോൾ കോടതിയിൽ evidence ആയിട്ട് ഇത് എങ്കിലും വേണം..
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ബ്രൂട്ടൽ ആയിട്ടുള്ള മരണമായിരുന്നു ഡെയ്സിയുടേത് 
Left കോളർ ബോണിൽ നഖം കൊണ്ടുള്ള മൂർച്ചയുള്ള കീറലുകൾ..
റിസ്റ്റ് പിടിച്ച് തിരിച്ചപ്പോൾ ഉണ്ടായ scratch.. ഫ്രോക്കിന്റെ നെക്ക് സൈഡ് പിടിച്ചു പുറകിലേക്ക് വലിച്ചപ്പോൾ കഴുത്തിൽ ആഴത്തിൽ ഹോക്കി സ്റ്റിക്ക് പോലെ ഒരു contusion ഉണ്ട്..കുട്ടിയുടെ under ware ഹിപ് ബോണിന്റെ ലെഫ്റ്റ് സൈഡിലിലേക്ക് വലിച്ച് കീറിയിട്ടുണ്ട്..ബ്രെസ്റ്റിന്റെയും , പ്രൈവറ്റ് പാർട്സിന്റെയും ഭാഗത്ത് ആഴത്തിലുള്ള contusion ഉണ്ട്.. ഓടി രക്ഷപ്പെടാൻ നോക്കിയപ്പോൾ അവളുടെ മുടി ചുറ്റിപിടിച്ചു ഏതോ harsh ആയിട്ടുള്ള surface ഇൽ അടിച്ചതിന്റെ ആറ് discrete contusion left ഫ്രോണ്ടൽ എമിനെന്റ്‌സിന്റെ സൈഡിൽ ഉണ്ട്..ഇത് കാരണം ഒരു സ്പ്ലിറ്റ് fracture കണ്ണിന്റെ ഓർബിറ്റിന്റെ ഭാഗത്തു കൂടി skullന്റെ സെൻട്രൽ പോയിന്റിലൂടെ പാസ്സ് ചെയ്തു ഒരു trauma condition വന്നു.. തല rapid ആയി harsh surface ൽ അടിച്ചത് കാരണം ബ്രെയിൻ അതിന്റെ പ്ലേറ്റിൽ നിന്ന് shake ആയി..ബ്രെയ്നിന്റെ ബാക്ക് പോർഷനിലെ ഹോർമോൺ ബാലൻസ് ചെയ്യുന്ന pituitary ഗ്ലാൻഡ് ബ്രേക്ക് ചെയ്തു അത് കാരണം ബോഡിയുടെ ഫുൾ ബാലൻസ് അപ്പോൾ തന്നെ പോയിട്ടുണ്ട് basically if she was alive she will live a life of vegetation with no hope of response or recovery 

മനുഷ്യനല്ലാതെ ഒരു മൃഗവും ഇതുപോലെ ഒരാളിനെ കൊല്ലില്ല ആ കുട്ടി ഈ വേദനകൾ  ജീവനോടെയാണ് അനുഭവിച്ചത് അവസാനം അവൾ എന്തോ പറയാൻ ശ്രെമിച്ചു കാണും ബൂട്ട് കൊണ്ട് trachea ഞെരിച്ചതിന്റെ മാർക്സ് കൂടിയുണ്ട്  \" അനിൽ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് സങ്കടം അടക്കാനായില്ല..
ഞാൻ ഇതൊക്കെ റിവിനോട് പറയുന്നതിന് മുൻപേ അവൻ എല്ലാം കേട്ട് പുറത്തു നിൽപ്പുണ്ടായിരുന്നു..

ഡെയ്സിയുടെ ബോഡിയിൽ കെട്ടിപിടിച്ചു കരഞ്ഞ റിവിനെ ഞങ്ങൾക്ക് സമാധാനിപ്പിക്കാനായില്ല...
മോർച്ചറിയിൽ നിന്ന് വന്ന ഡെയ്സിയുടെ ബോഡിയുടെ കൂടെ RIP little angel എന്നുള്ള റീത്തും ഉണ്ടായിരുന്നു...

( തുടരും..)


COMPLICATED LOVE STORY - PART 17

COMPLICATED LOVE STORY - PART 17

4.4
1037

നന്ദഗോപാൽ എല്ലാം പറഞ്ഞ് അവസാനിപ്പിച്ചപ്പോൾ ഋഷിയുടെ മനസ്സിൽ ഭയം ഉടലെടുത്തു കഴിഞ്ഞിരുന്നു..\" ഞാൻ നിങ്ങളെ റിവിന്റെ അടുത്തെത്തിക്കാം എന്നാൽ അവിടേക്കുള്ള വഴി എനിക്കറിയില്ല പോകേണ്ടപ്പോൾ റിവിൻ കാർ അയയ്ക്കും.. മൂന്ന് കാറുകൾ മാറി കയറിയാണ് ഞാൻ അവിടെ എത്തുന്നത്..\"നന്ദൻ പറഞ്ഞ പോലെ അവർ മൂന്ന് പേരും 2 കാറുകൾ മാറി കയറി അവസാനം നഗരത്തിന്റെ ഒഴിഞ്ഞ കോണിൽ നിർത്തിയിട്ട ഒരു കാറിൽ കയറി ഇരുന്നു.. കുറേ നേരം കഴിഞ്ഞപ്പോൾ ഡ്രൈവർ വന്ന് കാറിൽ കയറി.. ഒരു പയ്യൻ ഏകദേശം ഋഷിയുടെ അതേ പ്രായം... അവൻ ഡ്രൈവർ സീറ്റിൽ ഇരുന്ന് കൊണ്ട് നന്ദന്റെ കൂടെയുള്ള ഋഷിയേയും ശിവന്യയേയും കണ്ട്  ചോദിച്ചു...\" സ