ജാലകങ്ങൾ എന്നും പുതിയ കാഴ്ച്ചകളും, കാഴ്ച്ചപ്പാടുകളും
നമ്മൾക്ക് സമ്മാനിക്കുന്നുണ്ട്.
കഴിവുകളുടെ പുതിയ തീരങ്ങളിലെ വിസ്മയ കാഴ്ചകൾ
നിനക്കു നൽകിയ
സുഖങ്ങളും, സ്വപ്ന ലോകവും,
ഞാൻ നൽകിയിരുന്ന
യഥാർത്ഥ സ്നേഹത്തെ വിസ്മരിക്കുവാനിടയാക്കിയെങ്കിൽ.
എന്റെ ഹൃദയത്തിൽ
വീണ്ടും പുനർജനിക്കുവാൻ കഴിയില്ല നിനക്കൊരിക്കലും.
✍️ നോർബിൻ