ഒരുപാട് താമസിച്ചു എന്ന് അറിയാം. ഈ പാർട്ട് നിങ്ങൾക് ഇഷ്ടപെട്ടാൽ തുടർന്നും സപ്പോർട്ട് ഉണ്ടാകണം 🫂
അതിൽ നിന്നും രണ്ട് കൊലുസിട്ട കാലുകൾ പുറത്തേക്ക് വന്നു
തുടരുന്നു.....
സാം അബ്രഹാം
A MEN LIVE WITH A DEVIL MIND😈
Part 2.
കൊലുസുകൾ ഇട്ട കാലുകളിൽ ഇട്ടിരുന്ന പിങ്ക് നൈൽപോളിഷ് കൂടുതൽ ഭംഗിയേകി
അവളുടെ നൈൽപോളിഷിനു സമാനമായ നിറത്തിൽ ഉള്ള പാന്റും ടോപ്പും, വാലിട്ടെഴുതിയ കണ്ണുകളും ചുവന്ന ലിപ്സ്റ്റിക്ക് ഇട്ട ചുണ്ടുകളും എല്ലാം അവളുടെ സൗന്ദര്യം വർധിപ്പിച്ചു
ഒരുപക്ഷെ അവളുടെ ആ സൗധര്യത്തിനോട് കൂടെ നിൽക്കാൻ ആ ലിപ്സ്റ്റിക്ക് പാടുപെടുന്നതായി എനിക്ക് തോന്നി
അവൾ ഓട്ടോക്കാരന് പൈസ കൊടുത്ത് തിരിഞ്ഞപ്പോൾ ഞങ്ങളെ ആണ് കണ്ടത്
നേരെ ഞങ്ങളുടെ അടുത്തേക്ക് വന്നു.
വന്ന് പെട്ടതോ ജോജിയുടെ മുന്നിൽ പിന്ന പറയാണോ.
ജോജി : ഇതെന്താണ്? കാവിലെ ഭഗവതി നേരിട്ടു പ്രത്യക്ഷപ്പെട്ടതാണോ?
പാർവതി : അതെ. അല്ലെന്നു തോന്നാൻ മാഷ്ക്ക് ഭഗവതിയെ മുൻപ് കണ്ട പരിചയോന്നുമില്ലല്ലോ. ഉവ്വോ ?
ജോജി : സത്യം. അഴിഞ്ഞു വീണ കേശഭാരം, വാക്കിലും നടപ്പിലും അനുഭവപ്പെടുന്ന ദൈവീകത എന്നൊക്കെ പറയണങ്കിലേ കണ്ണുപൊട്ടനായിരിക്കണം കാണുന്നവൻ. ഇത് ഒരു മാതിരി വെള്ളരിക്കണ്ടത്തിലെ കണ്ണേറ് കോലം പോലെ.
പാർവതി :കിച്ചുയേട്ടാ കണ്ടോ ഈ ജോജി എന്നെ കളിയാക്കുന്നു.....
കിച്ചു : ജഗനാഥനും ഉണ്ണിമായായും ഒന്നും നിർത്തുമോ കുറച്ച് നേരം ആയി രണ്ടും കൂടി 😂
അവൾ കിച്ചുനെ നാക്ക്😝 പുറത്തിട്ട് കളിയാക്കി 😄
സാം : ആഹ് ഇന്നത്തേക്ക് ഒള്ളത് ആയല്ലോ എല്ലാർക്കും
അപ്പൊ അവൾ എനിക്ക് നേരെ തിരിഞ്ഞു
എൻ്റെ ഏട്ടന്മാർ എന്നെ കളിയാക്കും അത് ചോദിക്കാൻ നീ ഏതാ 😌
മനസ്സ് : ആ കിട്ടിയല്ലോ, സന്തോഷം ആയല്ലോ, ഞാൻ രാവിലെ ഊക്കിയപ്പോ നിനക്ക് ഭയങ്കര കുരുവായിരുന്നല്ലോ..
ഇപ്പൊ ഒരു പെണ്ണ്👧 പട്ടി 🐕ഊക്കൽ ഊക്കിയപ്പോ മോന് മതി ആയല്ലോ 😂😂
സാം : ഇതിന കൊണ്ട് 🤦♂️
മനസ്സ് : എന്താടാ മോനെ നിനക്ക് ഇനി എന്റന്നും ഊക്ക് വേണോ 😌
സാം (മനസ്സിൽ ):അയ്യോ വേണ്ടായേ 🙏
മനസ്സ് :അന്ത ഭയം ഇരിക്കണം 😏
പാർവതി : എന്താ സാമൂട്ട ബസമായോ 😄
സാം : ഓ നമ്മളില്ലേ നിങ്ങൾ ഏട്ടന്മാരും പെങ്ങളും ആയി ആള വിട് മോളെ 🙏
പാർവതി :സാമേട്ട 🥺എന്തിനാ ഇപ്പൊ ഇങ്ങനെ ഒക്കെ പറയുന്നേ. ഇങ്ങനെ ആണേൽ പാറു പിണങ്ങുട്ടോ. 🥺
മനസ്സ് :(മോനെ പണി പാളി അവൾ കരച്ചിൽ തുടങ്ങിയിട്ടുണ്ട് )
സാം (മനസ്സിൽ ചിരി ഒതുക്കികൊണ്ട് ):ഓ നീ എന്തേലും ചെയ്യ്. അതിനു ഇപ്പൊ ഞാൻ എന്ത് വേണം
പാർവതി നിന്ന് കരയാൻ തുടങ്ങി..
😭😭😭😭😭😭😭😭😭😭😭😭😭😭😭
കിച്ചു : ഡാ ഈ സാധനത്തിനെ എവിടേലും കൊണ്ട് കളഞ്ഞാലോ.
സാം : അത് ശരിയാ കുറച്ച് മനസമാധാനം കിട്ടും.
പാർവതി : അയ്യട അപ്പൊ അതാണ് മനസ്സിലിരിപ്പ്.
കിച്ചുവും സാമും( ഒരേ സ്വരത്തിൽ പറഞ്ഞു) :അതെ 😌
പാർവതി : ഓഹോ 🥲അല്ലേലും എന്നെ ആർക്കും വേണ്ടല്ലോ.
സാം : വേണ്ട 😌
പാർവതി :എനിക്ക് ചോദിക്കാനും പറയാനും ആരും ഇല്ലാത്തോണ്ടല്ലേ 🥺...
ഞാൻ പോകുവാ. 🚶♀️
അവളുടെ ആ നടത്തം നോക്കി ഞങ്ങൾ അവിടെ തന്നെ നിന്നു..
സാം (എല്ലാവരോടുമായി ):എന്ത് പാവമാ അല്ലെ അളിയാ അവൾ.
കിച്ചു : കുറച്ച് വട്ട് ഒണ്ട് അത്രേ ഒള്ളൂ
ജോജിയും അതിനെ അനുകൂലിച്ചു.
സാം : പോടാ അവൾ പാവം ആല്ലേ .
കണ്ണാപ്പി : ഓ പിന്നെ, വെയറെ ആരും ഇല്ലെങ്കിൽ.
സാം : ഓ സേട്ടന്റെ വായിലെ നാക്ക് അനങ്ങുമോ.
കണ്ണാപ്പി : അതെന്താടാ മൈ** ഞാൻ ഊമ ആണോ.
സാം :ഇത്രെയും നേരും മോന്റ നാവ് ഒന്നും മൊഴിയുന്നത് കണ്ടില്ല
കണ്ണാപ്പി : ഞാൻ ആവശ്യം ഒള്ള കാര്യത്തിന് മാത്രമേ സംസാരിക്കൂ
എല്ലാരും : Ooooooooo
അപ്പു : എന്തോ എങ്ങനെ മോൻ അതികം അങ്ങോട്ട് തെളിയല്ലേ
കണ്ണാപ്പി : ഇത് എന്ത് കോപ്പ് ഇപ്പൊ നീയൊക്കെ എൻ്റെ നേർക്ക് ആയോ.
സാം : അതെ 😌
കണ്ണാപ്പി : ഡാ കോപ്പേ അവൾ വന്ന നിന്നെ ഊക്കിയതിന് നീ അത് എന്നോട് തീർക്കുന്ന എന്തിനാടാ.
കിച്ചു : അത് അവൻ പറഞ്ഞത് ശെരി ആണ്.
മനസ്സ് :മോനെ പണി കിട്ടി.😂
ജോജി :അത് ശരിയാണല്ലോ ഡാ വാപ്ലി.
സാം : മോനെ കിളി. നിന്ന കുളത്തിൽ മുക്കണോ 🤨
ജോജി : എങ്കി നീ മുക്കട.
സാം : ആഹാ എന്താ കിളി നിന്റ ഒള്ള കിളി കൂടി പോയ.
ജോജി : എൻ്റെ കിളിക്ക് കുഴപ്പം ഒന്നും ഇല്ല.
ഒരു കിളി പോലും ബാക്കി ഇല്ലാത്ത ഒരു വെകിളി പാറു പോയത് നീ കണ്ടില്ലേ. 😌
മനസ്സ് : വല്ല കാര്യം ഉണ്ടായിരുന്നോ അവന്റ വായിൽ നിന്ന് കൂടി കേക്കാൻ ഉള്ളായിരുന്നു ഇപ്പൊ അതും ആയല്ലോ സന്തോഷം ആയല്ലോ 😂
സാം : 😁😁
ഇങ്ങനെ ഞായം അടിച്ചു ഇരുന്നാൽ മതിയോ ക്ലാസ്സിൽ പോകണ്ടേ.
എല്ലാവരും : അത് ശെരി ആണല്ലോ.
സാം : എന്ന പിന്ന എണീക്ക് വാ പോകാം
എല്ലാവരും ക്ലാസ്സിലേക്ക് നടന്ന് തുടങ്ങി.
മനസ്സ് : എടാ സാമേ. അവൻ പറഞ്ഞതിലും കാര്യം ഒണ്ട് 😂
സാം (മനസ്സിൽ ഓരോന്ന് ആലോജിച്ചുകൊണ്ട് ക്ലാസിൽ കയറി )
ക്ലാസ്സ് തുടങ്ങി രാവിലെ തന്നെ വെറുപ്പിക്കൽ Mathematics
സാർ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു
സാം മറ്റൊരു ലോകത്തിൽ ആയിരുന്നു.
(സാം മനസ്സിൽ ): അന്ന് അങ്ങനെ ഒക്കെ സംഭവിച്ചില്ലായിരുന്നു എങ്കിൽ ഞങ്ങള്ക്ക് പാറുനെ കിട്ടുമായിരുന്നോ.
അന്ന് മുഴുവൻ സാം പാറുവിനെ വട്ട് കളിപ്പിച്ചുകൊണ്ടിരുന്നു.
*------------------------------------------*
സമയം രാത്രി 08.00 മണി
അറിയാതെ അറിയാതെ
ഈ പവിഴവാര്‍ത്തിങ്കളറിയാതെ..
അറിയാതെ അറിയാതെ
ഈ പവിഴവാര്‍ത്തിങ്കളറിയാതെ..
അലയാന്‍ വാ അലിയാന്‍ വാ
ഈ പ്രണയതല്പത്തിലമരാന്‍ വാ..
ഇതൊരമരഗന്ധര്‍വയാമം
ഇതൊരനഘസംഗീതസല്ലാപം
അലഞൊറിയുമാഷാഢതീരം
അതിലമൃതുപെയ്യുമീ ഏഴാംയാമം..
പെട്ടന്ന് സാമിന്റെ ഫോൺ അടിക്കാൻ തുടങ്ങി
സാം മനസ്സിൽ ഫോൺ വിളിച്ചനെ തെറിവിളി അഭിഷേകം നടത്തി ഫോൺ എടുത്തു
സ്‌ക്രീനിൽ നോക്കിയപ്പോൾ കിളി എന്ന കണ്ടു
സാം : എ
ബാക്കി പറയും മുൻപ് മറുതലക്കൽ നിന്നും ഒരു ശബ്‌ദം
അറിയാതെ അറിയാതെ
ഈ പവിഴവാര്‍ത്തിങ്കളറിയാതെ..
അറിയാതെ അറിയാതെ
ഈ പവിഴവാര്‍ത്തിങ്കളറിയാതെ..
അലയാന്‍ വാ അലിയാന്‍ വാ
ഈ പ്രണയതല്പത്തിലമരാന്‍ വാ..
ഇതൊരമരഗന്ധര്‍വയാമം
ഇതൊരനഘസംഗീതസല്ലാപം
അലഞൊറിയുമാഷാഢതീരം
അതിലമൃതുപെയ്യുമീ ഏഴാംയാമം..
ജോജി : എന്താ മോനെ പാട്ട് കേൾക്കൽ ആണോ 😄
സാം (മനസ്സിൽ): അല്ലെ ഇവന് ഇത് എങ്ങനെ മനസ്സിലായി
മനസ്സ് : അത് എന്നോട് ചോദിച്ചട്ട് എന്ത് കാര്യം നീ അവനോടു ചോദിക്യടാ
സാം : അത് ശെരി ആണല്ലോ
മനസ്സ് : അത് എന്നോട് അല്ല അവനോടു ചോദിക്കട നാറി.
സാം : ഞാൻ ഈ പാട്ട് കേൾക്കുവാണെന്ന് നിനക്ക് എങ്ങനെ മനസ്സിലായി 🙄
ജോജി : പൊന്ന് മോനെ നിന്നെ ഞാൻ ഇന്നോ ഇന്നലയോ കണ്ടുതുടങ്ങിയത് അല്ലല്ലോ.
സാം 🙄 ഇവൻ എന്താ പറയുന്നേ എന്ന് മനസ്സിലാക്കണ്ട് അവൻ പറയുന്നത് കേട്ടുനിന്നു
ജോജി തുടർന്നു
മോനെ നീ ഒലിപ്പിച്ചോണ്ട് ആ ക്ലാസ്സിൽ ഇരിക്കുന്ന കണ്ടപ്പോഴേ തോന്നി നീ ഇന്ന് ഈ പാട്ട് കേട്ട് കിളി പറന്ന് ഇരിക്കും എന്ന് 😂
മനസ്സ് : ആഹ് മോന് കിട്ടാനുള്ളത് എല്ലാം കിട്ടിയല്ലോ ഇനി സമാധാനം ആയിട്ട് ഉറങ്ങിക്കോ.
സാം : ഈ പുല്ലന കൊണ്ട്.
ജോജി : ഡാ വാപ്ലി നിനക്ക് അവളെ ഇഷ്ട്ടം ആണ് എല്ലാവർക്കും അറിയാം. നീ അത് അവളോട് പറഞ്ഞതും അല്ലെ.
സാം(മനസ്സിൽ ): അവൻ ആ പറഞ്ഞത് സത്യം..
സാം : ഡാ അതൊക്കെ ശെരി ആണ് പക്ഷെ അവൾ എന്നെക്കുറിച്ച് അറിഞ്ഞുകഴിഞ്ഞാൽ ഇപ്പോൾ ഒള്ള ഫ്രണ്ട്ഷിപ് പോലും പോകുമോ എന്ന് എനിക്ക് പേടി ഒണ്ട് ഡാ 😭
ജോജി : നീ ഏത് സാധനോടാ എടുത്ത് വലിച്ചെ.😆
സാം : ഡാ മൈ.....
ജോജി : നിനക്ക് ബോറടിക്കില്ലെടാ ഈ ഒറ്റ വാക്ക് വിളിച്ച് വിളിച്ച്. കേൾക്കുന്ന എനിക്ക് തന്നെ ബോർ അടിക്കുന്നു.
സാം : അയ്ശേരി, ഇത് എന്നകൊണ്ട് വിളിപ്പിക്കുന്ന അല്ലേടാ നീ എന്നിട്ട് ഇപ്പൊ ഞാൻ ആയോ കുറ്റക്കാരൻ. 😒
മറുതലക്കൽ നിന്ന് ഒരു പൊട്ടിച്ചിരി ആണ് കേൾക്കാം പറ്റിയത് 😂😂
ജോജി : ശെരി അളിയാ പോയി കിടക്കാൻ നോക്ക് വെറുതെ ഓരോന്ന് ആലോജിച് ഉറക്കം കളയണ്ട
ഗുഡ് നൈറ്റ് വാപ്ലി 🤣😄😄
ഗുഡ് നൈറ്റ് കിളി 😄
മനസ്സ് : ഇവനെ പോലെ ഒരു ഫ്രണ്ടിനെ കിട്ടിയ നീ എന്ത് ഭാഗ്യവാൻ ആണ് ഡാ.
അങ്ങനെ ഓരോന്ന് ആലോജിച് ജോജി ഉറക്കത്തിലേക്ക് വഴുതിവീണു.
---------------------------------------
അടുത്ത ദിവസം കോളേജ്....
«-------------------------------------»
ജോജി കോളേജ് ഗേറ്റ് കടന്ന് ഉള്ളിലേക്ക് വന്നപ്പോൾ ദേ നില്കുന്നു പാർവതി
പാറു : എന്ത് പറ്റി മോനെ ഇന്ന് ഒറ്റക്ക്
ജോജി : മാഡം എന്താ ഇന്ന് നേരുത്തേ അല്ലേൽ 9 മണി ആവാണ്ട് കാണില്ലല്ലോ
പാറു : അത് അല്ലല്ലോ മോനെ ഞാൻ ചോദിച്ചതിനുള്ള മറുപടി
ജോജി : അങ്ങനെ ആണ് എല്ലേ...
പാറു :അയ്യോ ഈ ചേട്ടായിയെ കോണ്ട്
ജോജി :നീ ഒന്നും പറയണ്ട അല്ലെങ്കിലും ഞാൻ ചോദിച്ചാൽ നിനക്ക് മറുപടി പറയാൻ പാടാണല്ലോ....
പാറു : ചേട്ടായി 🥺
ജോജിക്ക് പാറുവിന്റെ മുഖം കണ്ടപ്പോ ചിരി പൊട്ടി അവൻ അത് പിടിച്ചു വക്കാൻ പറ്റിയില്ല
😄😂😂😂😂😂😂😂😂😂😂😂😂😂😄
പാറു : എന്തിനാ ചിരിക്കൂന്നേ? 😒
ജോജി : നിന്റെ ഈ മോന്ത കണ്ടാൽ ആരാ ചിരിക്കാത്തെ.
പാറു :എന്താ എന്റെ മുഖത്തിന് കുഴപ്പം
ജോജി : ഇങ്ങനെ നോക്കിയാൽ കുഴപ്പം ഒന്നും ഇല്ല പക്ഷെ നിന്റെ ഈ പരിഭവം സ്റ്റൈൽ ഒണ്ടല്ലോ അത് ആണ് കാണേണ്ടത് 🤣
പാറു :അതിന് എന്താ 😒
ജോജി :ഒരു കുഴപ്പവും ഇല്ല
രണ്ട് മൊട്ടകണ്ണ് പുറത്തേക്ക് ചാടാൻ നില്കുന്നു, ഒരു ചുണ്ട് കോട്ടയത്തും, ഒരു ചുണ്ട് തുരുവനതപുരത്തും 🤣
ഇത് മതിയല്ലോ 🤣🤣🤣🤣
പാറു : പോടാ ദുഷ്ട 😒
ജോജി :🤣
പാറു : അല്ലേലും നിങ്ങൾ എല്ലാരും എന്നെ കളിയാക്കും. 😒
ജോജി : ആഹ് കളിയാക്കും 🤣
പാറു : എനിക്ക് ചോദിക്കാനും പറയാനും ആരും ഇല്ലാത്തോണ്ട് അല്ലെ 😒.
ജോജി :ഡീ,
ജോജി അവളെ അടിക്കാൻ കയ്യൊങ്ങി
പാറു അവന്റ അടുത്ത നിന്ന് ഓടി മാറി എന്നിട്ട് പൊട്ടിച്ചിരിച്ചു 🤣🤣🤣🤣
ജോജിയും അത് കണ്ട് ചിരിച്ചു
പാറു : ചേട്ടായി ഞാൻ ചോദിച്ചതിന് ഒള്ള ഉത്തരം തന്നില്ലല്ലോ. അവരൊക്കെ എവിടെ
ജോജി : സാം എത്തിയിട്ടില്ല അവന്മാർ കടയിൽ പോയി ഞാൻ പതിയെ ഇങ്ങോട്ട് നടന്നു
നീ എന്താ ഇന്ന് നേരുത്തേ
പാറു : സാമേട്ടൻ ഇന്നലെ എന്നോട് ഒന്നും മിണ്ടിയില്ല അത് എന്താ എന്ന് അറിയാഞ്ഞിട്ട് എനിക്ക് ഒരു സമാധാനവും ഇല്ല. അതാ ഞാൻ രാവിലെ വന്നേ വന്നപ്പോ വാനരങ്ങളെ ഒന്നിനേം കാണാൻ ഇല്ല.
ജോജി :ഓ, അവന്മാർ വരും എന്നോട് ക്ലാസിൽ പൊയ്ക്കോളാൻ പറഞ്ഞു
പാറു : നമുക്ക് നിൽക്കണോ അതോ ക്ലാസ്സിലോട്ട് പോകണോ.
ജോജി : നമുക്ക് നടക്കാം...
ജോജിയും പാറുവും കൂടി അകത്തേക്ക് നടന്നു...
പെട്ടന്ന് ഒരു ജീപ്പ് വന്നു അവരുടെ മുന്നിൽ കൊണ്ട് നിർത്തി
തുടരും
അഭിപ്രായങ്ങൾ കമന്റ് ആയി അറിയിക്കുക അത് positive ആയാലും negative ആയാലും
നിങ്ങളുടെ അഭിപ്രായങ്ങളാണ് എനിക്ക് അടുത്ത് പാർട്ട് എഴുതുവാനുള്ള desel 😝