Aksharathalukal

സാം അബ്രഹാം A MEN LIVE WITH A DEVIL MIND😈Part 3

ആദ്യം തന്നെ എല്ലാവരോടും sorry കുറച്ച് അതികം വൈകിപോയി🙏

നിങ്ങളുടെ സപ്പോർട്ടിന് വളരെ നന്ദി 🫂

നിങ്ങളുടെ സപ്പോർട്ട് തുടർന്നും പ്രതീക്ഷിക്കുന്നു 🫂

ആദ്യ രണ്ട് പാർട്ട്‌ വായിച്ചതിനുശേഷം വായിക്കുവാൻ ശ്രെമിക്കുക 🫂

അപ്പൊ തുടങ്ങാം അല്ലേ

നിങ്ങളുടെ സ്വന്തം  GHOST ❤‍🔥

-----------------------------

പാറു : നമുക്ക് നിൽക്കണോ അതോ ക്ലാസ്സിലോട്ട് പോകണോ.

ജോജി : നമുക്ക് നടക്കാം...

ജോജിയും പാറുവും കൂടി അകത്തേക്ക് നടന്നു...

പെട്ടന്ന് ഒരു ജീപ്പ് വന്നു അവരുടെ മുന്നിൽ കൊണ്ട് നിർത്തി

തുടരുന്നു.....
------------------------------
*സാം അബ്രഹാം*

*A MEN LIVE WITH A DEVIL MIND😈*


*Part 3*
-----------------------------

പെട്ടന്ന് ഒരു ജീപ്പ് വന്നു അവരുടെ മുന്നിൽ കൊണ്ട് നിർത്തി

അതിൽ നിന്നും 6 അടിയോടുഅടുത്ത്  ഉയരവും അതിന് ഒത്ത ശരീരഘടനയും ഒള്ള ഒരാൾ ഇറങ്ങി


ജെയിംസ് : എന്താടാ ഇന്ന് ഒറ്റക്കെ ഒള്ളോ നീ

ജോജി : എന്താ ഞാൻ ഒറ്റക്കെ വന്നാൽ പറ്റില്ലയോ സാർ

ജെയിംസ് : നീയൊക്കെ ആരുടെ ബലത്തിൽ ആണ് ഈ വീരവാതം പറയുന്നത് എന്ന് എനിക്ക് അറിയാം

ജോജി : ആണോ എങ്കിൽ നീ മനസ്സിൽ തന്നെ വച്ചോ

ജെയിംസ് :എടാ...

ജോജി : പോടാ, നീ നിന്റ തന്തയുടെ ഫലത്തിൽ അല്ലെ ഈ കിടന്ന് വേല ഇറക്കുന്നെ

ജെയിംസ് : എന്താടാ നായെ നിനക്ക് എല്ലുകൂടിയോ

ജോജി : ആ കൂടിയല്ലോ സാറേ, എന്താ ഓപ്പറേഷൻ ചെയ്ത് മാറ്റി തരുമോ 😏

ജെയിംസ് കുഞ്ഞുട്ടനെ അടിക്കാൻ കയ്യി ഓങ്ങിയതും ജെയിംസ് ജീപ്പിൽ ഇടിച്ച നിന്നതും ഒരുമിച്ചായിരുന്നു

ഇപ്പൊ ഇവിടെ എന്താ ഉണ്ടായേ എന്നാ ഭാവത്തിൽ പാർവതി ജോജിയെ നോക്കി
 👀

ജോജി ഒരു കണ്ണ് അടച്ചുകൊണ്ട്😉 ഒന്നും ഇല്ല എന്ന് തലയാട്ടി

ജോജി : വാ പാറു, ഇവൻ വെറും പുഴു വെറുതെ വാചകം അടിക്കനെ കൊള്ളൂ

അവർ മുന്നിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ മറ്റൊരു ജീപ്പ്പും വന്നു അവരുടെ വഴിക്ക് വട്ടം വച്ചു

അതിൽ നിന്ന് 6 പേരും ജെയിംസ് വന്ന ജീപ്പിൽ നിന്ന് 6 പേരും ഇറങ്ങി അവരുടെ വഴി മുടക്കി നിന്നു 

ജെയിംസ് : അതിരിക്കട്ടെ ഏതാടാ ഈ ഐറ്റം. നല്ല അസ്സല് മുതൽ എവിടെന്നു ഒപ്പിച്ചു

ജോജി : എന്താടാ നായെ നീ പറഞ്ഞേ😡

പാറു : ജോജിയേട്ട വേണ്ട 

ജോജി പാറുനെ നോക്കി അവൾ ആകെ വല്ലാണ്ടായിരിക്കുന്നു

ജോജി : എടാ നായെ നീ ഇപ്പൊ പറഞ്ഞത് ഞാൻ ഇവൾ പറഞ്ഞതുകൊണ്ട് വേണ്ട എന്ന് വെക്കുവാണ് ഇനി മേലാൽ നിന്റ ഈ പെഴച്ച നാക്ക് ഇതുപോലെ പൊന്തിയാൽ.

ജെയിംസ് : അല്ലേൽ നീ എന്നെ അങ്ങ് കാറ്റിൽ പറത്തുമോ ഒന്ന് പോടാ 😏

ജോജി അവനു നേരെ പാഞ്ഞു


പാർവതി : ഏട്ടാ....

പെട്ടന് പിന്നിൽ നിന്നും പാർവതിയുടെ ശബ്ദം കേട്ട് തിരിഞ്ഞതും എന്തൊകൊണ്ട് തലയിൽ ശക്തമായ അടികിട്ടിയതും ഒരുമിച്ചായിരുന്നു

ജോജി നിലത്തേക്ക് പതിച്ചു

പാർവതി : ഏട്ടാ...

പാർവതി ജോജിയുടെ അടുത്തേക്ക് ഓടി പെട്ടന്ന് ഒരുത്തൻ അവളുടെ മുടിയിൽ കയറി വലിച്ചു നിലതെറ്റി അവൾ തറയിൽ മുട്ടുകുത്തി വീണു 

ജെയിംസ് മുട്ട് മടക്കി തറയിൽ കിടക്കുന്ന ജോജിയുടെ തല ഉയർത്തി

ജെയിംസ് : എടാ നായെ എന്നെ നിങ്ങൾക്ക് ഇതുവരെ മനസ്സിലായില്ലേ

ജോജി : അറിയാമട നിനക്ക് പിന്നിൽ നിന്ന് അടിച്ചല്ലേ ശീലമുള്ളു.

ജെയിംസ് : എനിക്ക് നിന്നെ അല്ല വേണ്ടേ. നീയൊക്കെ വെറും പട്ടികൾ. എനിക്ക് വേണ്ടത് അവനെ ആണ്

 ജോജി വായിൽ വന്ന രക്തം അവന്റെ ഷർട്ടിലേക്ക് തുപ്പി

ജെയിംസ് : എടാ.

ജോജീ..................

ആനന്ദനും, കിച്ചുവും,അരവിന്ദനും അവിടേക്ക് ഓടി അടുത്തു

പെട്ടന്ന് അവിടെ ഉണ്ടായിയുന്നവരിൽ 3,4 പേർ അവരുടെ അടുത്തേക്ക് ഓടി അടുത്തു

അവന്മാർ വന്ന അതെ വേഗതയിൽ പിന്നിലേക്ക് പതിച്ചു

അവർ മൂന്നുപേരും ജോജിയുടെ അടുത്തേക്ക് ഓടിക്കൊണ്ടിരുന്നു

പെട്ടന്ന് പിന്നിൽ നിന്നും മൂന്നുപേർക്കും ശക്തമായ അടികിട്ടി

അവർ മൂന്നുപേരും മണ്ണിൽ മുട്ടുകുത്തി നിരങ്ങി ജോജീ കിടന്നയിടത്ത് വന്ന പതിച്ചു.

4 പേരുടെയും തലയിൽ നിന്നും ചോര വരുന്നുണ്ട് 

പക്ഷെ നാലുപേർക്കും ബോധം ഒണ്ട്

ജോജീ : എടാ      നായെ     നിനക്ക് ഇനി ആയുസ്സ് നീണ്ടുകിട്ടും എന്ന് നീ വിചാരിക്കണ്ട

കിച്ചു : നിനക്ക് അറിയാലോ അവനെ ഇനി ഞങ്ങൾ പറഞ്ഞു തരണോ

അനന്തൻ : എന്തിനാടാ നമ്മൾ പറയുന്നേ അതിന്റെ സ്മരണ അല്ലെ അവന്റെ ഈ ചത്ത ഇടതുകയ്യി

അവർ നാലുപേരും ചിരിച്ചു ഒരു ഒന്നൊന്നര കൊലച്ചിരി 😈

ജെയിംസ് അവന്റെ വലതുകയ്യ് ഉപയോഗിച്ച് തന്റെ ഇടത് കയ്യി പിടിച്ചു

ജെയിംസ് : അതെ ടാ അവൻ *സാം* അവൻ ഇപ്പൊ പരലോകം എത്തിയിട്ടുണ്ടാകും

ജോജീ : ഹ.നല്ല കഥ 😂 അവൻ തലയിലൂടെ ഒഴുകിയ ചോരയെയും, മുറിവിന്റെ ആഴവും മറന്ന് പൊട്ടി ചിരിച്ചു


പെട്ടന്ന് ജെയിംസിന്റെ ഫോൺ ശബ്ധിച്ചു

അവൻ മൊബൈൽ സ്ക്രീനിലേക്ക് നോക്കി

ജെയിംസ് : നിന്റെയൊക്കെ എല്ലിന്റെ ജീവൻ എടുതുകഴിഞ്ഞ് അവന്റെ കാലൻ വിളിക്കുന്നു

അവൻ വിജയശ്രീലാളിത്തനെ പോലെ പോട്ടി ചിരിച്ചു.

അവൻ ഫോൺ അറ്റൻഡ്  ചെയ്തു

ജെയിംസ് : ഹ

മറുതലക്കൽ നിന്നും കാടിഞ്യാമേറിയ ശബ്ദം

തെറ്റ് ചെയ്തു  *ജെയിംസ്*


ജെയിംസ് :ആരാടാ നായെ നീ

📞 അത് നീ അറിയുവാനുള്ള സമയം ആയിട്ടില്ല ജെയിംസ്

ജെയിംസ് : നീ ആരാണ് എങ്കിലും നീ ഒരു ഭീരു ആണ് എന്ന് ഉറപ്പ് ആണ്. അല്ലെങ്കിൽ ഇങ്ങനെ ഫോണിൽ വിളിച്ചു വീരവാദം മുഴക്കില്ലല്ലോ

📞 ഞാ.....

ഫോണിന്റെ മറുതലക്കൽ സംസാരിച്ചു തുടങ്ങിയപ്പോൾ ഒരു ബൈക്ന്റെ ശബ്ദം അവടം മുഴുവൻ നിശബ്ദം ആക്കി.

📞ഹ.. ഹ... ഹ... ഹ... ഞാൻ ആരാണ് എന്ന് അറിയണ്ട സമയം ആയിട്ടില്ല ജെയിംസ്
പക്ഷെ നീ ആ ബൈക്ന്റെ ശബ്‌ദം ശ്രെദ്ധിക്ക് അവനോടു നീ എന്ത് പറയും

ട്ടു.. ട്ടു.. ട്ടു... ഫോൺ കട്ട്‌ ആയി

പക്ഷെ അത് അവൻ ശ്രദ്ധിച്ചില്ല
അവന്റെ ശ്രെദ്ധ മുഴുവൻ ആ ബൈക്കിന്റെ ശബ്ദത്തിൽ ആയിരുന്നു


അവിടെ നിന്നവരിൽ എല്ലാം അതിന്റെ പ്രതിപലനം എന്ന രീതിയിൽ ഭയം മുഖത്തും ശരീരത്തിലും കാണുവാൻ പറ്റി

എല്ലാവരുടെയും മുഖത്ത് ഭയം തളംകെട്ടി
എല്ലാവരും വിയർക്കുന്നു

അവരുടെ ശരീരം അവരുടെ വാക്കുകളെ അനുസരിക്കാതെ നിശ്ചലമായി നിന്നു...


ആ ബൈക്ക് ഗേറ്റ് കടന്ന് അകത്തേക്ക് പ്രവേശിച്ചു


അതിവേഗത്തിൽ ആ ബൈക്ക് അവരുടെ മുന്നിൽ വന്ന് നിന്നു..


ജെയിംസ് : സാം.....



തുടരും....


നിങ്ങളുടെ സപ്പോർട്ട് വേണം അടുത്ത പാർട്ട്‌ എഴുതാൻ

നിങ്ങളുടെ അഭിപ്രയം അറിയിക്കുക അതിനു അനുസരിച് അടുത്ത പാർട്ട്‌ എഴുതാം 🙏


*സാം അബ്രഹാം A MEN LIVE WITH A DEVIL MIND😈 Part 4

*സാം അബ്രഹാം A MEN LIVE WITH A DEVIL MIND😈 Part 4

5
145

ആദ്യം തന്നെ എല്ലാവരോടും sorry കുറച്ച് അതികം വൈകിപോയി🙏നിങ്ങളുടെ സപ്പോർട്ടിന് വളരെ നന്ദി 🫂നിങ്ങളുടെ സപ്പോർട്ട് തുടർന്നും പ്രതീക്ഷിക്കുന്നു 🫂ആദ്യ മൂന്നു പാർട്ട്‌ വായിച്ചതിനുശേഷം വായിക്കുവാൻ ശ്രെമിക്കുക 🫂അപ്പൊ തുടങ്ങാം അല്ലേനിങ്ങളുടെ സ്വന്തം GHOST ❤‍🔥-----------------------------------------ട്ടു.. ട്ടു.. ട്ടു... ഫോൺ കട്ട്‌ ആയിപക്ഷെ അത് അവൻ ശ്രദ്ധിച്ചില്ലഅവന്റെ ശ്രെദ്ധ മുഴുവൻ ആ ബൈക്കിന്റെ ശബ്ദത്തിൽ ആയിരുന്നുഅവിടെ നിന്നവരിൽ എല്ലാം അതിന്റെ പ്രതിപലനം എന്ന രീതിയിൽ ഭയം മുഖത്തും ശരീരത്തിലും കാണുവാൻ പറ്റിഎല്ലാവരുടെയും മുഖത്ത് ഭയം തളംകെട്ടിഎല്ലാവരും വിയർക്കുന്നുഅവരുടെ ശരീരം അവരുടെ