Aksharathalukal

COMPLICATED LOVE STORY - PART 18




\" റിവിൻ നിർത് നീ കാര്യം അറിയാതെയാ സംസാരിക്കുന്നത് \" നന്ദൻ ഇടപെട്ടു

\" വേണ്ട നന്ദേട്ടാ അയാൾക്ക് പറയാനുള്ളത് അയാൾ പറയട്ടെ എന്റെ പപ്പയ്ക്ക് എതിരെയുള്ള തെളിവ് ഇയാളുടെ കയ്യിൽ ഉണ്ടെങ്കിൽ ഞാൻ ഇത് വിശ്വസിക്കാം മറിച്ചാണെങ്കിൽ ഈ അന്വേഷണത്തിൽ നിന്ന് ഞാൻ പിന്മാറും \"
ശിവന്യ പറഞ്ഞു..ശിവന്യയുടെ വാക്ക് കേട്ട ഋഷി അവളെ സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും അവൾ അത് ഉൾകൊണ്ടില്ല..

\" നിന്നെ ബോധിപ്പിച്ചു കൊണ്ട് എനിക്ക് ഒന്നും നേടാനില്ലാ..
എന്തെങ്കിലുമുണ്ടെങ്കിൽ അത് നിനക്കും ഇവനുമാണ് അതോർമ്മയിൽ ഉണ്ടാകണം..\" റിവിൻ ശിവന്യയെ നോക്കി കൊണ്ട് പറഞ്ഞു

റിവിൻ മേശയിലുള്ള ഒരു ഫോണിൽ നിന്ന് ആരെയോ വിളിച്ചു അപ്പോൾ ഡോർ തുറന്ന് നേരത്തെ വന്ന ഡ്രൈവർ അവിടേക്ക് കയറി വന്നു..

\" റിജാസേ ഇവരെ വന്നിടത്തേക്ക് തന്നെ കൊണ്ടു പോയി വിട്ടേക്ക് ഇവർക്ക് ചിലതൊന്നും ഇപ്പോഴും ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല അത്രെയ്ക്കുണ്ടല്ലോ കഥകൾ...\" റിവിന്റെ സംസാരം മുഴുവൻ കേൾക്കാൻ ക്ഷമയില്ലാതെ ശിവന്യ അവിടെ നിന്ന് ഇറങ്ങി...

\" സർ ആം extremly സോറി ഫോർ ദിസ്..\" അപ്പോൾ നന്ദൻ ഋഷിയുടെ കയ്യിൽ മുറുകെ പിടിച്ചു അവന്റെ സഹായത്തോടെ കസേരയിൽ നിന്ന് എഴുന്നേറ്റ നന്ദൻ അവനെ മാറ്റി നിർത്തി കൊണ്ട് എന്തോ പറയുന്നുണ്ടായിരുന്നു..
ശേഷം അവനെ പുറത്തേക്ക് അയക്കുന്ന പോലെ...ഇങ്ങനെ പറഞ്ഞു..

\" ഋഷി നീ ഇപ്പോ ഇറങ്ങിക്കോ ഞാൻ പിന്നാലെ എത്തിയേക്കാം \" നന്ദൻ സ്വകാര്യമായി ഋഷിയോട് പറഞ്ഞു

പക്ഷേ വീടിന് പുറത്തിറങ്ങി നിന്ന ശിവന്യ കണ്ണുകൾ തുടച്ചു കൊണ്ട് ഋഷിയെയോട് പിന്നെയും ദേഷ്യപ്പെട്ടു..

\" അയാൾ എന്ത് അറിഞ്ഞിട്ടാണ് എന്റെ പപ്പയെ പറ്റി കഥകൾ മിനയുന്നത്... ത്രിലോക് പോയപ്പോ എനിക്ക് ധൈര്യം തന്നത് എന്റെ പപ്പയാണ്..  എന്റെ പപ്പ ഭീകരൻ ആണ് പോലും...ആണോ ഋഷി.. ആ പറഞ്ഞത് താനും വിശ്വസിച്ചോ \" 

\" എയ്യ്..നോ never... നമുക്ക് ഇപ്പോ ഇവിടെ നിന്ന് പോകാം \" ശിവന്യ ഋഷിയുടെയൊപ്പം അവിടെ നിന്ന് ഇറങ്ങി...

\" നന്ദേട്ടൻ പറഞ്ഞത് തന്നെയാണ് ശെരി ശത്രുവിനെ മനസ്സിലാക്കുന്നതിൽ നമുക്ക് ഇപ്പോഴും തെറ്റ് പറ്റിയിട്ടുണ്ട്..\" ഋഷി മനസ്സിൽ പറഞ്ഞു

ചുരം ഇറങ്ങി താഴെ എത്തിയപ്പോൾ രണ്ടാമത്തെ വണ്ടി വന്നു പക്ഷേ ഡ്രൈവറുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ റിജാസ് തന്റെ കാർ അവിടെ വച്ചിട്ട് അവരുടെ കൂടെ യാത്ര തുടർന്നു..
പക്ഷേ കാർ ദൂരെയെത്തിയപ്പോൾ ഡ്രൈവർ സ്പീഡ് കൂട്ടാൻ തുടങ്ങി...ഡ്രൈവർ ഒന്നും പറയാതെ ഡോർ തുറന്ന് ഓട്ടോ ലോക്ക് ചെയ്തു രക്ഷപ്പെട്ടു...അപ്പോഴേക്കും ഇതൊരു ട്രാപ്പ് ആണെന്ന് ഋഷി ഉറപ്പിച്ചു..അവൻ അവർ രണ്ട് പേർ ഇരുന്ന ഭാഗത്തെ സീറ്റ് ഇളക്കി നോക്കിയപ്പോൾ അതിനുള്ളിൽ ഒരു ടൈം ബോംബ്... എന്നാൽ റിജാസ് അവന് അറിയുന്ന പോലെ കീ ഇല്ലാതെ കാറിന്റെ ഡോർ unlock ചെയ്തു...

\" ബോംബ്...\" ശിവന്യ പേടിച്ചു കൊണ്ട് പറഞ്ഞു

\" ഇനി 10മിനുറ്റ് കൂടിയേ ഉള്ളൂ \" ഋഷി പറഞ്ഞു..അവർ മൂന്ന് പേരും ഡോർ തുറന്ന് പുറത്തേക്ക് തെറിച്ചു വീണു... കാർ ദൂരേക്ക് അതി വേഗത്തിൽ പോയി ഒരു ഇരുമ്പ് വേലി തകർത്തു കൊക്കയിലേക്ക് വീണ് കത്തിജ്വലിച്ചു...ചുരം കയറുന്നതിന് മുൻപേ അവർ രക്ഷപെട്ടത് കൊണ്ട് ആർക്കും പരിക്ക് പറ്റിയില്ല..

\" അവർ നമ്മുടെ പുറകെ തന്നെയുണ്ട് \" ഋഷി പറഞ്ഞു
_______________________________

അവർ മൂന്ന് പേരും വഴി അന്വേഷിച്ചു ഒരു കാട്ടിൽ കൂടി നടക്കുകയായിരുന്നു..ഋഷി ഫോണിലുള്ള കോംപസ് വെച്ച് പോവേണ്ട ദിക്ക് നോക്കി വേഗം നടന്നു..
പിറകിൽ തന്നെ ശിവന്യയും റിജാസും..

\" ഋഷി ഒന്ന് എനിക്ക് വേണ്ടി wait ചെയ്യ്...\" അവൾ പറഞ്ഞു

\" മേഡവും സാറും ഒരുമിച്ചാണോ വന്നത് \" റിജാസ് ചോദിച്ചു

\" നോ..\"

\" നിങ്ങൾ തമ്മിൽ...\"

\" എസ്ക്യൂസ്‌ മീ.. അയാളോട് ഒന്ന് നിൽക്കാൻ പറയുമോ.. \"

\" അതേ സാറേ ദേ മാഡം വിളിക്കുന്ന കേൾക്കുന്നില്ലേ \" റിജാസ് ദൂരെയുള്ള ഋഷിയെ വിളിച്ചു

\" ഋഷി ഒന്ന് നിൽക്കു പ്ളീസ് \"

\" എന്താ താൻ പറഞ്ഞേ..നിൽക്കാനോ... \" ഋഷിക്ക് അത് കേട്ടപ്പോൾ ദേഷ്യം വന്നു

\"യെസ്... എന്താ ഋഷി അതിൽ ഋഷിക്ക് വല്ല പ്രോബ്ലെം ഉണ്ടോ \"

\" താനേ വലിയ ഒരു പ്രോബ്ലെമാണ് \" അവൻ തലയ്ക്ക് കയ്യ് കൊടുത്തു കൊണ്ട് പറഞ്ഞു

\" പ്രോബ്ലെം..അപ്പോ ഞാൻ ആണല്ലേ തന്റെ പ്രോബ്ലെം \" 

\" നേരത്തെ റിവിൻ സിന്റെ വീട്ടിൽ നിന്ന് ഇറങ്ങി പോകുമ്പോ ഇതൊന്നുമല്ലല്ലോ പറഞ്ഞത്... അയാളെ വെട്ടിക്കളയും എന്നുള്ള ശൗര്യമായിരുന്നല്ലോ \"

\" എന്നെ കൊണ്ട് ഇനി പറ്റില്ല നടക്കാൻ \"

\" മേഡം ഇനി ആകെ 2km കൂടിയുള്ളൂ \" റിജാസ് പിന്നെയും അവളോട്‌ പറഞ്ഞു

\" അങ്ങനെ പറഞ്ഞു കൊടുക്ക് റിജാസെ.. തന്റെ ഈ മേഡത്തിന്റെ സ്വഭാവം ഇടയ്ക്കിടെ മാറി കൊണ്ടിരിക്കും അതിനനുസരിച്ചു നിൽക്കാൻ എന്നെ കൊണ്ട് പറ്റില്ല \" 

\" idiot...\" ശിവന്യ പിറുപിറുത്തു

\" എന്താ...\" ഋഷി അവളെ കണ്ണുരുട്ടി പേടിപ്പിച്ചു

\" ഒന്നുല്ല..ഹമ്മ്...\"
അവൾ വീർപ്പിച്ച മുഖത്തോടെ ഋഷിയുടെ പിറകെ നടന്നു... കൂടെ റിജാസും

( തുടരും..)


COMPLICATED LOVE STORY - PART 19

COMPLICATED LOVE STORY - PART 19

4.5
965

\" അഭിജിത്ത് \" ഋഷി കാടിനുള്ളിൽനിന്ന് പുറത്തിറങ്ങിയതും ജീപ്പിൽ വന്ന അഭിജിത്തിനെ കണ്ടു\" നിങ്ങൾ ഇവിടെ ഉണ്ടായിരുന്നോ \"\" എനിക്ക് തന്നെ ഫോണിൽ ട്രൈ ചെയ്തിട്ട് കിട്ടിയില്ല \"\" എനിക്ക് ഒരു important ഇൻഫർമേഷൻ ഉണ്ടായിരുന്നു ഋഷി... ആരുടെയോ കാർ ബ്ലാസ്റ്റ് ആയെന്നു ബാക്കി പൊലീസുകാർ ആ വഴിക്ക് പോയിട്ടുണ്ട് \"\" സാറേ ഞാൻ എന്നാൽ ..\"\" ഹമ്മ് താൻ ഇവരുടെ പൊക്കോഡോ \" അഭിജിത്ത് പുറകിൽ വന്ന ജീപ്പിൽ കയറി പോയിക്കോളാൻ റിജാസിനോട് പറഞ്ഞു\" അല്ല എന്നാലും നിങ്ങൾ ഈ വഴി \"\" ഞങ്ങൾ ട്രാവൽ ചെയ്ത കാർ ആണ് ബ്ലാസ്റ് ആയത്...\"\" അപ്പോ അവർ വിടാതെ കൂടെ തന്നെയുണ്ടല്ലേ..ഈ കേസ് തീർക്കാനുള്ള ഒരു important hint കൂടി എനിക്ക് കിട്ടി