Aksharathalukal

COMPLICATED LOVE STORY - PART 17


നന്ദഗോപാൽ എല്ലാം പറഞ്ഞ് അവസാനിപ്പിച്ചപ്പോൾ ഋഷിയുടെ മനസ്സിൽ ഭയം ഉടലെടുത്തു കഴിഞ്ഞിരുന്നു..

\" ഞാൻ നിങ്ങളെ റിവിന്റെ അടുത്തെത്തിക്കാം എന്നാൽ അവിടേക്കുള്ള വഴി എനിക്കറിയില്ല പോകേണ്ടപ്പോൾ റിവിൻ കാർ അയയ്ക്കും.. മൂന്ന് കാറുകൾ മാറി കയറിയാണ് ഞാൻ അവിടെ എത്തുന്നത്..\"

നന്ദൻ പറഞ്ഞ പോലെ അവർ മൂന്ന് പേരും 2 കാറുകൾ മാറി കയറി അവസാനം നഗരത്തിന്റെ ഒഴിഞ്ഞ കോണിൽ നിർത്തിയിട്ട ഒരു കാറിൽ കയറി ഇരുന്നു.. കുറേ നേരം കഴിഞ്ഞപ്പോൾ ഡ്രൈവർ വന്ന് കാറിൽ കയറി.. ഒരു പയ്യൻ ഏകദേശം ഋഷിയുടെ അതേ പ്രായം... അവൻ ഡ്രൈവർ സീറ്റിൽ ഇരുന്ന് കൊണ്ട് നന്ദന്റെ കൂടെയുള്ള ഋഷിയേയും ശിവന്യയേയും കണ്ട്  ചോദിച്ചു...

\" സാറേ ഇവരും വരുന്നുണ്ടോ \"

\" ഇവർ റിവിന്റെ പരിചയക്കാരാണ് വിശ്വസിക്കാം...\"

\" പക്ഷേ സാറേ റിവിൻ സാർ അറിഞ്ഞാൽ ന്റെ പണി പോകും \"

\" തന്റെ പണി പോകില്ല ഞാൻ ഗ്യാരന്റീ..മതിയോ \" നന്ദന്റെ വാക്കുകൾ കേട്ടപ്പോൾ അവൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു കാർ മുൻപോട്ടെടുത്തു..
കാർ ഏതോ പഴയ വീടിന് സമീപം എത്തിയപ്പോൾ ഡ്രൈവർ അവരോട് ഇറങ്ങാൻ പറഞ്ഞു.. ഋഷി കാറിലെ വാക്കിങ് സ്റ്റിക് എടുത്തു നന്ദന് കൊടുത്തു.. 

\" നന്ദേട്ടാ ഇവിടെ ആണോ \" ആൾപാർപ്പില്ലാത്ത ആ വീട് കണ്ട് ശിവന്യ ചോദിച്ചു

\" അതെ \"

\" ഇത് \"

\" ഇത് അവന്റെ വീടാണ് അവർക്ക് സംശയം തോന്നതിരിക്കാനാണ് ഓഫീസിന് വേണ്ടി ബേസ്‌മെന്റ് തിരഞ്ഞെടുത്തത് \"

തുരുമ്പ് പിടിച്ച് മങ്ങിയ ഗേറ്റ് താഴിട്ട് പൂട്ടിയിരുന്നു... കാലങ്ങളായി ആ ഗേറ്റ് തുറക്കാറില്ലെന്ന് നന്ദന്റെ വാക്കുകളിലൂടെ അവർ മനസ്സിലാക്കി...വീടിന്റെ മുൻവശത്ത് പൊടിയും മാറാലായും പടർന്ന് പിടിച്ച ഒരു പഴയ മോഡൽ സ്കൂട്ടർ ചാരി വച്ചിട്ടുണ്ട്...അത് ഡെയ്സി ഉപയോഗിച്ചിരുന്നതായിരിക്കുമെന്ന് ശിവന്യ ഊഹിച്ചു...
അവർ ബേസ്‌മെന്റിൽ എത്തി.. പെട്ടെന്ന് അടച്ചിട്ട ബേസ്‌മെന്റിന്റെ മുന്നിലെ ബൾബ് കത്തിജ്വലിച്ചു... അൽപ്പ നേരം കഴിഞ്ഞപ്പോൾ ആരോ അകത്തുനിന്ന് വരുന്ന ശബ്ദം അവർ കേട്ടു...

\" നന്ദാ നീ ആണോ..\" മരം കൊണ്ട് നിർമ്മിച്ച പകുതി ദ്രവിച്ച വാതിൽ ശബ്ദത്തിൽ തുറന്നു കൊണ്ട് അകത്തുള്ള ആൾ ചോദിച്ചു

\" അതേ റിവിൻ നീ വാതിൽ തുറക്ക് \"

\" നിന്റെ കൂടെയുള്ളതോ.. അവർ ആരാ...നന്ദാ ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളതാണ് എന്റെ ഓഫീസിലേക്ക് മറ്റാരെയും കൊണ്ട് വരരുതെന്ന് \"

\" റിവിൻ നീ ഡോർ തുറക്ക് ഇവരും നമ്മളുമൊക്കെ ഒരേ ദിശയിൽ നീങ്ങുന്നവരാണ് അതിനാൽ ഇവരെ നമുക്ക് വിശ്വസിക്കാം \" നന്ദന്റെ വാക്ക് വിശ്വസിച്ച് റിവിൻ അവരെ അകത്തേക്ക് കയറ്റി..  താടിയൊക്കെ നരബാധിച്ചു മങ്ങിയ കണ്ണട വെച്ചിട്ടുണ്ടായിരുന്ന ആ രൂപം നന്ദന്റെ കയ്യ് പിടിച്ചു കസേരയിൽ ഇരുത്തി ....പക്ഷേ റിവിന് ഋഷിയേയും ശിവന്യയേയും തെല്ലും വിശ്വാസം ഉണ്ടായിരുന്നില്ല... അപ്പോൾ ഋഷി സംസാരിച്ചു തുടങ്ങി..

\" Mr. റിവിൻ ഞാൻ ഋഷികേഷ്‌....ഞങ്ങൾ ത്രിലോകിന്റെ മരണവുമായി ബന്ധപ്പെട്ട് വന്നതാണ്..നന്ദേട്ടൻ ഞങ്ങളോട് എല്ലാം പറഞ്ഞു....\"

\" എന്ത് പറഞ്ഞു....?? \"

\"  ഡെയ്സിക്ക് സംഭവിച്ച കാര്യത്തിൽ ഞങ്ങൾക്ക് വിഷമമുണ്ട് \"

\" വിഷമിക്കാൻ വേണ്ടി അവൾ നിന്റെ പെങ്ങളൊന്നുമല്ലല്ലോ\" റിവിന്റെ ചോദ്യം ഋഷി പ്രതീക്ഷിച്ചിരുന്നു..

\" അവളോട് അവന്മാർ ചെയ്ത ക്രൂരതകൾ കേട്ടപ്പോൾ തന്നെ അവനെയൊക്കെ പച്ചയ്ക്ക് കത്തിക്കാൻ എനിക്ക് തോന്നിയതാണ്.. അത് ചെയ്യാൻ അവൾ എന്റെ പെങ്ങൾ ആവേണ്ട ആവശ്യമില്ല \"

\" ഋഷിക്ക് അത്രയെങ്കിലും തോന്നിയല്ലോ...ഓരോരുത്തന്മാർ സിംപതി കാണിക്കാൻ വേണ്ടി പറയും ജീവിച്ചിരുന്നപ്പോൾ എന്ത് നല്ല ആളായിരുന്നു..നല്ല വിനയമായിരുന്നു...
എന്നൊക്കെ ഈ പറയുന്നവർ മരിച്ച ആൾ കടന്നു പോയിട്ടുള്ള 1% സിറ്റുവേഷൻ പോലും മനസ്സിലാക്കില്ല...\"

\" റിവിൻ നീ അത് വിട്ടേക്ക് ഋഷിക്ക് ചെയ്യാൻ പറ്റുമായിരുന്നേൽ അവൻ ഡെയ്‌സിയെ....\"

\" നന്ദാ മതി... സ്വന്തം ലക്ഷ്യം നേടാൻ വേണ്ടി എന്റെ ഡെയ്സിയുടെ കഥ ഉപയോഗിക്കുന്നത് തിരിച്ചറിയാൻ നിനക്ക് പറ്റിയിട്ടുണ്ടാവില്ല പക്ഷേ എന്നെ അതിൽ ഭാഗമക്കേണ്ട \"

\" Mr.റിവിൻ വിചാരിക്കുന്നത് പോലെ ഡെയ്സിയെ ഇനിയും മീഡിയ ഡെസ്കിൽ ഡിസ്സ്കഷൻ ചെയ്തു വസ്ത്രാക്ഷേപം ചെയ്യാൻ വന്നവൻ അല്ല ഞാൻ... ത്രിലോക് കണ്ടെത്തിയ ചില സത്യങ്ങൾ അത് എത്രയും പെട്ടെന്ന് പുറം ലോകം അറിയണം അത് വേണ്ടിയാണ് ഞങ്ങൾ വന്നിരിക്കുന്നത് \"

\" ഹമ്മ്.. ശെരി എന്നാൽ നിങ്ങൾക്കെന്താ ചോദിക്കാനുള്ളത് \"

\" ഡെയ്സിയുടെ കൂടെയുണ്ടായിരുന്ന അശ്വിൻ അവന്റെ അമ്മ... വീട്ടുകാർ അവരൊക്കെ ഇപ്പോൾ ?? \"

\" ഏക മകൻ അല്ലേ...അവൻ പോയപ്പോൾ മകന്റെ സ്ഥാനത്ത് നിന്ന് എല്ലാം ചെയ്തത് അവന്റെ സുഹൃത്തായിരുന്നു ബന്ധുക്കൾ ആയിട്ട് പ്രാരാബ്ധമല്ലാതെ അവർക്ക് മറ്റൊന്നും ഉണ്ടായിരുന്നില്ല .. \"

\" ഇവർക്ക് ഡെയ്സിയുടെ റൂം ഒന്ന് കാണാൻ പറ്റുമോ എന്ന് ചോദിച്ചു വേറെ ഒന്നിനുമല്ല എന്തെങ്കിലും തെളിവുകൾ ബാക്കിയുണ്ടോന്ന് \" നന്ദൻ പറഞ്ഞു

\" നന്ദാ...ഇതല്ലാതെ നിങ്ങൾക്ക് ഇവിടെ നിന്ന് മറ്റൊന്നും കിട്ടില്ല..\"

റിവിൻ ഡ്രോയറിൽ നിന്ന് ഒരു ഫയൽ പുറത്തെടുത്തു മേശപുറത്തു വച്ചു 

\" ഡെയ്സി ബാക്കി വച്ചു പോയ ഈ തെളിവുകളിൽ നിന്നാണ് ഞാനെന്റെ അന്വേഷണം വീണ്ടും തുടങ്ങിയത് അവൾ പോയെന്ന് എനിക്ക് ഒരിക്കലും തോന്നാറില്ല ഈ ലൈബ്രറിയിലും..
അവളുടെ റൂമിലും..
ചാർളിയുടെ കൂടെയൊക്കെ ഇപ്പോഴും കളിച്ചു ചിരിച്ചു നടക്കുന്നുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം...
ഹൃദയം നഷ്ടപ്പെട്ടയാൾ പേസ്മേക്കർ കൊണ്ട് ജീവിതം നിലനിർത്തുംപോലെ... ഹൃദയം ഒരിക്കലും പഴയ രീതിയിൽ ആവില്ലെന്നറിഞ്ഞിട്ടും ചെയ്തു തീർക്കാനുള്ള കുറേ പ്ലാനുകൾക്ക് വേണ്ടി ജീവിക്കുകയാണ് ഞാനിപ്പോൾ...\" റിവിൻ വീട്ടിനുള്ളിലേക്ക് കണ്ണോടിച്ചു കൊണ്ട് പറഞ്ഞു അപ്പോൾ അവന്റെ കണ്ണ് നിറഞ്ഞു...പെട്ടെന്ന് അത് മറച്ചു വെക്കാൻ അവൻ അടുത്തുള്ള കമ്പ്യൂട്ടറിന് നേരെ തിരിഞ്ഞു എന്നിട്ട് കവറിലുള്ള ഒരു പെൻഡ്രൈവ് എടുത്തു കമ്പ്യൂട്ടറിൽ കണക്ട് ചെയ്തു..

\" അന്ന് എന്റെ മോൾ അവളുടെ ജീവൻ പണയം വെച്ച് ഷൂട്ട് ചെയ്ത വീഡിയോയാണിത് \"

വീഡിയോ പ്ലേ ചെയ്യാൻ തുടങ്ങി..

\" ഞാനും അശ്വിനും ഇപ്പോൾ ഒരു ഗോഡോനിലാണുള്ളത് ഇവിടെ മോമോയുടെ പേരിൽ ഭിക്ഷാടനമാഫിയ കൊടികുത്തി വാഴുകയാണ്..ബാക്കി വന്ന സ്റ്റോക്ക് ഇവിടെ കൊണ്ട് വന്ന് recycle ചെയ്യുന്നു എന്നുള്ള പേരിൽ മറ്റൊരു product ആയി അവർ വിൽക്കുന്നുണ്ട് ദാ ഈ പാക്കറ്റ് കണ്ടോ ടൂത്ത് പേസ്റ്റ്, സോപ്പ്, ചോക്ലേറ്റ്‌സ് എല്ലാം ഇപ്പോൾ മായം ചേർത്താണ് വിൽക്കുന്നത് അതിന്റെ evidence ഇവിടെ ഒരു കാറിൽ നിന്ന് ഞങ്ങൾക്ക് കിട്ടി..\" റിവിൻ അടുത്ത വീഡിയോ പ്ലേ ചെയ്തു ഋഷി അതെല്ലാം സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു..

\" ഇച്ഛായ ഞങ്ങൾക്ക് ഇനി രക്ഷപ്പെടാൻ പറ്റുമെന്ന് തോന്നുന്നില്ല.. അശ്വിൻ അവന് ബോധമില്ല.. വിളിച്ചിട്ട് എഴുന്നേൽക്കുന്നുന്നില്ല.. ഞങ്ങൾ ഇപ്പോൾ ഹൈവേയിൽ ആണുള്ളത് അവനെ അവര് കൊന്ന് കളയും ഇച്ഛായ....എനിക്ക് പേടിയാ ഇച്ഛായൻ ഇങ്ങോട്ട് വാ...എനിക്കറിയില്ല ഇനി എന്നെയും അവന്മാർ കൊന്ന് കളയും.. ... അവന്മാരെ ആരേയും വെറുതെ വിടാൻ പാടില്ല ഇനി ഒരുപക്ഷേ എന്റെ ജീവൻ പോയാലും ഈ കാണുന്ന ഡാറ്റയെല്ലാം നിയമത്തിന് മുൻപിൽ എത്തിക്കണം \" 

അതോടെ ആ ദൃശ്യം മറഞ്ഞു...

\" എന്റെ തൊട്ടടുത്ത് തന്നെ കിടന്ന് പിടഞ്ഞിട്ടും എന്റെ മോളെ കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല \" മുഖം കുനിച്ച് വിതുമ്പി കരഞ്ഞ റിവിന്റെ ചുമലിൽ പിടിച്ച് ഋഷി ആശ്വസിപ്പിച്ചു..പെട്ടന്ന് റിവിൻ അതൊക്കെ മറന്ന് പിന്നെയും അവരോടു സംസാരിക്കാൻ തുടങ്ങി..

\" ഈ കമ്പനിയുടെ ചരിത്രം അറിഞ്ഞാൽ മാത്രമേ നിങ്ങൾക്ക്‌ അവരെ തകർക്കാനാവു \"

\" ചരിത്രമോ..\"

\" അതേ..പണ്ട് ഡൽഹിയിലേക്ക് വന്ന കുടിയേറ്റക്കാർ ആയിരുന്നു കൗസല്യയും വരദരാജനും  ഒരു ചെറുകിട സ്ഥാപനമായി KV baby foods എന്ന പേരിൽ ആരംഭിച്ചു..ഭാര്യയുടെ പേരിൽ ആയിരുന്നു ആ സ്ഥാപനം.... ഒരിക്കൽ ധ്യാൻ നഗറിലെ അംഗൻവാടിയിൽ 10 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ സ്ഥിതീകരിച്ചു അതിന്റെ പേരിൽ ലൈസൻസ് ഇല്ലെന്ന് പറഞ് ഈ കമ്പനി കുറേ നാൾ പൂട്ടി കിടന്നു.. കോടതി കയറി ഇറങ്ങിയിട്ടും ഫലമില്ലാതായി എല്ലാം നഷ്ടത്തിലായപ്പോൾ കൗസല്യയും ഭർത്താവും ജീവനൊടുക്കി മക്കൾ സ്കൂൾ വിട്ട് വരുമ്പോൾ കാണുന്നത് വീടിന്റെ ഉത്തരത്തിൽ തൂങ്ങി മരിച്ചതാണ്.. വർഷങ്ങൾ കഴിഞ്ഞു പഠിത്തം കഴിഞ്ഞു മാധവും മനോഹറും ആ സ്ഥാപനം വീണ്ടും കൊണ്ടു വന്നപ്പോൾ മുൻപ് ഉണ്ടായ അതേ പടി ഉയർച്ച പ്രതീക്ഷിച്ചിരുന്നു പക്ഷേ മാർക്കറ്റിംഗ് സ്ട്രാറ്റജി വശമില്ലാവർക്ക് ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് അവർക്ക് ബോധ്യമായി...അതിന് വേണ്ടി അവർ പലരേയും സമീപിച്ചു മാർക്കറ്റിംഗ് expert എന്ന ലേബലിൽ ഒരാൾ അവരുടെ കൂടെ ചേർന്നു മാർക്കറ്റിൽ കൂടിയ വിലയ്ക്ക് കൊടുത്തിരുന്ന ഇവരുടെ പ്രൊഡക്ട് കുറഞ്ഞ വിലയ്ക്ക് കൊടുക്കാൻ തുടങ്ങി.. പെട്ടെന്ന് കാലഹരണപ്പെട്ടു പോകുന്ന natural ingredients ഇനെ റീപ്ലേസ് ചെയ്തു chemicals ഉപയോഗിക്കാൻ അവർ ആരംഭിച്ചു... അങ്ങനെ ആദ്യം develop ചെയ്‌ത പ്രോഡക്ട് ആണ് മോമോ... അത് ഉപയോഗിച്ച ആൾക്കാർ വീണ്ടും അതിലേക്ക് attract ആയി എന്ന് ഉറപ്പിച്ചപ്പോൾ റീസൈക്കിൾ ചെയ്യേണ്ടേ ഓൾഡ് സ്റ്റോക്കിൽ കൂടുതൽ chemicalസും സ്റ്ററോയ്ഡ്സും കാഡ്മിയവും ചേർത്ത് ബയോഗ്ലോബിൻ എന്ന പേരിൽ വിൽക്കാൻ തുടങ്ങി..പലതും നമ്മുടെ കുട്ടികൾക്ക് വാങ്ങി കൊടുത്തു പുറമേ കുഴപ്പം ഇല്ലെങ്കിലും അതിന്റെ സൈഡ് അഫക്ട് കൂടുതൽ ആയിരുന്നു....മോമോ ഉപയോഗിക്കുമ്പോൾ 5 - 6 വയസ്സിൽ കണ്ടു വരുന്ന അപൂർവ്വ രോഗങ്ങൾ  ബയോഗ്ലോബിന്റെ വരവ് കൊണ്ട് 1 മാസം പ്രായത്തിൽ തന്നെ അതിന്റെ പതിന്മടങ്ങ് സ്ഥിതീകരിക്കപ്പെട്ടു.. ഹൈകോർട്ടിൽ PIL ഫയൽ ചെയ്തു അതിന്റെ ഫലമായി മോമോ..ബയോഗ്ലോബിൻ എന്നീ പേരിലുള്ള മാരക വിഷം ബാൻ ചെയ്യപ്പെട്ടു.... എന്നാൽ അവരുടെ ബിനാമി ഇടപാടുകൾ വഴി ഇപ്പോൾ റിട്രോവിറ്റയായി മാർക്കറ്റിൽ സുലഭമായി ആ വിഷം വിലസുന്നു... വരദരാജന്റെ മക്കൾ അവർ ആണ് ഇതിന് പിന്നിലെ ബ്രെയിൻ.. അന്നത്തെ ആ മാർക്കറ്റിന് expert ഇതിനിടയ്ക്ക് മരിച്ചു പോയിരുന്നു.. അയാൾ ഒരുപാട് സമ്പാദിച്ചു കൂട്ടിയിരുന്നു ആ രാക്ഷസൻ ആ വകയിൽ ശത്രുക്കൾ ശത്രുക്കളും ഉണ്ടായിരുന്നു..\"

\" ഇതിനിടയ്ക്ക് മരിച്ചു പോയ ആളോ..\"

\" This ഇസ് him one of ദി ബ്രെയിൻ \" റിവിൻ ഒരു ഫോട്ടോ കാണിച്ചു കൊടുത്തു

\" ഇയാളുടെ മകളുമായിട്ട് ത്രിലോകിന് affair ഉണ്ടായിരുന്നു but അത് ലാസ്റ്റ് ചെയ്തില്ല..\"

അപ്പോഴേക്കും ശിവന്യ ദേഷ്യം കൊണ്ട് കസേരയിൽ നിന്ന് എഴുനേറ്റു..

\" ത്രിലോകിന്റെ സ്നേഹത്തെ അളന്നു നോക്കാൻ നിങ്ങൾക്ക് എന്ത് യോഗ്യതയുണ്ട്...പിന്നെ നിങ്ങൾ ഇപ്പോൾ കാണിച്ച ആ born ക്രിമിനൽ അത് എന്റെ പപ്പയാണ് \"

\" ശിവന്യ പ്ളീസ് നോ... \" ഋഷി അവളെ തടഞ്ഞു

\" ഓഹ് ഇത് തന്റെ പപ്പ ആണോ..
ഇയാളുടെ ആൾക്കാർ ആണോ നിന്നെ ഇവിടേക്ക് അയച്ചത്....മകളെ അയച്ച് അവർ എന്നെ ഇല്ലാതാക്കാൻ വേണ്ടി പ്ലാൻ ചെയ്യുകയാണ്...ത്രിലോക് മരിച്ചു കിടന്നപ്പോൾ അവന്റെ ശവം പോലും കാണാത്ത നീ ആണോ ത്രിലോകിന്റെ കൊലയാളികളെ കണ്ടു പിടിക്കാൻ വന്നത് പപ്പ മോളെ പറഞ്ഞ് ഏൽപ്പിച്ചു കാണും കാമുകനെ കൊന്നു കളയാൻ \"

\" റിവിൻ നിർത് നീ കാര്യം അറിയാതെയാ സംസാരിക്കുന്നത് \" നന്ദൻ ഇടപെട്ടു

\" വേണ്ട നന്ദേട്ടാ അയാൾക്ക് പറയാനുള്ളത് അയാൾ പറയട്ടെ എന്റെ പപ്പയ്ക്ക് എതിരെയുള്ള തെളിവ് ഇയാളുടെ കയ്യിൽ ഉണ്ടെങ്കിൽ ഞാൻ ഇത് വിശ്വസിക്കാം മറിച്ചാണെങ്കിൽ ഈ അന്വേഷണത്തിൽ നിന്ന് ഞാൻ പിന്മാറും \" ശിവന്യ പറഞ്ഞു..

( തുടരും..)


COMPLICATED LOVE STORY - PART 18

COMPLICATED LOVE STORY - PART 18

4.3
963

\" റിവിൻ നിർത് നീ കാര്യം അറിയാതെയാ സംസാരിക്കുന്നത് \" നന്ദൻ ഇടപെട്ടു\" വേണ്ട നന്ദേട്ടാ അയാൾക്ക് പറയാനുള്ളത് അയാൾ പറയട്ടെ എന്റെ പപ്പയ്ക്ക് എതിരെയുള്ള തെളിവ് ഇയാളുടെ കയ്യിൽ ഉണ്ടെങ്കിൽ ഞാൻ ഇത് വിശ്വസിക്കാം മറിച്ചാണെങ്കിൽ ഈ അന്വേഷണത്തിൽ നിന്ന് ഞാൻ പിന്മാറും \"ശിവന്യ പറഞ്ഞു..ശിവന്യയുടെ വാക്ക് കേട്ട ഋഷി അവളെ സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും അവൾ അത് ഉൾകൊണ്ടില്ല..\" നിന്നെ ബോധിപ്പിച്ചു കൊണ്ട് എനിക്ക് ഒന്നും നേടാനില്ലാ..എന്തെങ്കിലുമുണ്ടെങ്കിൽ അത് നിനക്കും ഇവനുമാണ് അതോർമ്മയിൽ ഉണ്ടാകണം..\" റിവിൻ ശിവന്യയെ നോക്കി കൊണ്ട് പറഞ്ഞുറിവിൻ മേശയിലുള്ള ഒരു ഫോണിൽ നിന്ന് ആര