Aksharathalukal

പ്രണയം നൊമ്പരം

 നമ്മുടെ കഥ  തുടങ്ങുന്നത്  കൃഷ്ണപുരം  എന്ന മനോഹര  ഗ്രാമത്തിലാണ്.. ഗ്രാമം പോലെ തന്നെയാണ് അവിടുത്തെ ഗ്രാമവാസികളും. നിഷ്കളങ്കർ, കള്ളത്തരവും  ചതിയും  അറിയാത്തവർ. സ്നേഹിക്കാൻ മാത്രം അറിയാവുന്ന പാവങ്ങൾ. കർഷകരാണ്  ഗ്രാമവാസികളേറെയും. അവർക്കു ഏറ്റവും പ്രിയപെട്ടതോ  അവരുടെ കൃഷ്ണപുരത്തപ്പനെ. ഇനി കാര്യത്തിലോട്ടു കടക്കാം. ആ ഗ്രാമത്തിലെ അറിയപ്പെടുന്ന ഒരു കുടുംബമാണ്  മാമംഗലം തറവാട്.സത്യത്തിനും  ധർമത്തിനും ഒപ്പം നിൽക്കുന്ന പാവങ്ങൾക്ക് ഒപ്പം നിൽക്കുന്ന ദാന ധർമ്മകാര്യങ്ങളിൽ പ്രസിദ്ധമായ  ഗ്രാമവാസികൾക്ക് ഏറ്റവും പ്രിയപ്പെട്ട അവരുടെ  മാമംഗലത്തു  മാധവന്റെ തറവാട്... സഹായം  ആവശ്യപ്പെട്ടു വരുന്ന ഒരാൾക്കും കരഞ്ഞോണ്ട് ആ വലിയ തറവാട്ടിന്നു പോവേണ്ടി വന്നിട്ടില്ല. മാമംഗലത്തെ കാരണവരായിരുന്നു അദ്ദേഹം. പ്രായധിക്യം മൂലം അദ്ദേഹം മരണമടഞ്ഞു. അദ്ദേഹത്തിന്റെ മകന്റെ പുത്രനാണു നമ്മുടെ കഥയിലെ  നായകൻ... അതായത്  മാമംഗലത്തു മഹാദേവൻ  മകൻ  മാമംഗലത്തു  അച്യുതൻ കുട്ടി എന്ന നമ്മുടെ അച്ചു.  
      അച്ചൂന് ഈ ലോകത്തിൽ ഏറ്റവും പ്രിയപ്പെട്ടതാണ് അവന്റെ അനുജത്തി ലക്ഷ്മി എന്ന ലച്ചു. അമ്മ പദ്മിനി ലച്ചുനു ഒരു വയസ്സായപ്പോൾ  മരണമടഞ്ഞു. അന്ന് അച്ചുവിന് 12 വയസ്സ്. അന്ന് മുതൽ  അവൾക്കു എല്ലാം അവളുടെ  അച്ഛനും ഏട്ടനും പിന്നെ മുത്തശ്ശിയുമായിരുന്നു. അധികം  വൈകാതെ  അച്ഛനും അമ്മക്കരികിലേക്ക് പോയി. അതോടെ  ആ  വലിയ  തറവാട്ടിൽ  മൂന്നു ആത്മക്കൾ മാത്രമായി.പതിയെ പതിയെ അവർ  എല്ലാ സങ്കടങ്ങളും മറക്കാൻ തുടങ്ങി,ലചൂനു  അവളുടെ  അച്ചുവേട്ടൻ എല്ലാമായിമാറി. അച്ഛനായും അമ്മയായും സഹോദരനായും മാറി. അങ്ങനെ അവർ  വളർന്നു....തുടരും 
(കൂട്ടുകാരെ, കഥ  വായിച്ചിട്ടു എങ്ങനെയുണ്ടെന്നു അഭിപ്രായം പറയണേ പിന്നെ വായിച്ചു സപ്പോർട് ചെയ്യണേ 🙏🙏)