Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ part -28

പെട്ടന്നാണ് പിന്നിൽ നിന്നൊരു sound.....
നോക്കിയപ്പോ ഇച്ചായന്റെ ഫ്രണ്ട് തിരിച്ച് വന്നേക്കുന്നു......

\"നടുറോഡിൽ ആണോടാ റൊമാൻസ്..... വീട്ടിൽ പോവാൻ നോക്കെടാ......\"

പെട്ടന്ന് തന്നെ ഞങ്ങൾ 2പേരും അകന്ന് മാറി..... ഞങ്ങൾക്ക് പരസ്പരം നോക്കാൻ തന്നെ ബുദ്ധിമുട്ട് തോന്നി.......അത് മനസിലാക്കിയ പോലെ ആ ചേട്ടൻ പറഞ്ഞ്..... എന്നാൽ ഞാൻ പോട്ടെ..... പിള്ളേരെ വഴിതെറ്റിക്കാതെ വീട്ടിൽ പോവാൻ നോക്ക്........

അങ്ങിനെ 2 പേരും വീട്ടിലേക്ക് തിരിച്ച് പോയി..... ഇങ്ങിനെ പോയാൽ ശരിയാവില്ല..... ഇങ്ങേരുടെ ഒപ്പം ഓടീട്ടുo കിട്ടുന്നില്ല..... എനിക്ക് പറ്റിയ കൂട്ട് കണ്ടു പിടിക്കണം....... പിന്നീടുള്ള ഓട്ടത്തിൽ 2പേരും പരസ്പരം ഒന്നും സംസാരിച്ചില്ല.....
പക്ഷേ 2പേരുടേം മനസ് ക്രമം തെറ്റി മിടിക്കുന്നത് അവർ മനസിലാക്കുന്നുണ്ടായിരുന്നു......

വീടെത്തി ഗസ്റ്റ്‌ ഹോസ്സിലോട്ട് പോവാൻ നിന്ന എന്റടുത്തേക്ക് വന്ന് അവൻ പറഞ്ഞു

\"അപ്പോഴേ അടുത്താഴ്ചത്തെ പ്രോഗ്രാം മറക്കണ്ട..... സൺ‌ഡേ.....\"

നേരത്തെ റോഡിൽ വച്ച് നടന്നത് പോലെ നടക്കുമോന്നു പേടിച്ച് ഞാൻ കടുപ്പിച്ചൊന്നും പറഞ്ഞില്ല

\"എനിക്ക് വരാൻ പറ്റുമെന്ന് തോന്നുന്നില്ല..... വീട്ടിലോട്ടു പോവും.......\"

മാക്സിമം വിനയം വാരി വിതറി......

\"അയ്യോ അങ്ങിനൊന്നും പറഞ്ഞാൽ പറ്റില്ല
...... ഇച്ചായന്റെ കൊച്ചു വന്നേ പറ്റൂ...\"

\"അമ്മക്കൊക്കെ വിഷമമാകും..... ഞാൻ പോകാതിരുന്നാൽ.......\"

\"അതുകുഴപ്പമില്ല എന്നാൽ നമുക്ക് ഇന്ന് നൈറ്റ്‌ പോയാലോ......\"

\"അയ്യോ..... ഇവരോടൊക്കെ എന്ത് പറയും..... ഞാൻ വരില്ല....\"

\"വരില്ലേ.....\"

എന്റടുത്തേക്ക് ചുവടുവച് വരുന്നവനെ കണ്ടതും മനസ്സിൽ അപായ മണി മുഴങ്ങി......

പിന്നെ ഒരു പ്രശ്നത്തിന് നിൽക്കാതെ വരാമെന്ന് സമ്മതിച്ചു....... പക്ഷേ ഇനി അവരോടൊക്കെ എന്ത് കള്ളമാ പറയുക..... ഇയാളെ ഇന്ന് ഞാൻ......

എങ്ങിനേലും മുങ്ങണം ആരോടാ ഐഡിയ ചോദിക്കുക..... പിള്ളേരറിഞ്ഞാൽ തീർന്ന്..... ഒന്നാമതെ കോളേജ് ലെ ഇൻസിഡന്റ് ഓടെ എല്ലാരും ഉറപ്പിച്ച മാട്ടാ അയാളെന്നേം കൊണ്ടേ പോവൂന്നു...ഇയാളിതെന്തു ഭാവിച്ച.....എന്തായാലും ഇന്ന് പോയില്ലേൽ എനിക്ക് വീട്ടിൽ പോവാൻ പറ്റില്ല.....

ജോഗിങ് കഴിഞ്ഞ് ഞാൻ റൂമിൽ എത്തുമ്പോൾ കാണുന്നത് എന്നെ കണ്ണെടുക്കാതെ നോക്കിനിക്കുന്ന രണ്ടെണ്ണത്തെയാ..... എന്റെ ഗെറ്റപ്പെല്ലാം കണ്ട് രണ്ടു വായും വിളിച്ച് ഇരിപ്പാ.....ഹോസ്റ്റലിൽ ആയിരിക്കുന്ന സമയത്ത് കുലുക്കി വിളിച്ചാലും ഉണരാത്ത ഞാനാ ഉറക്കം കളഞ്ഞ് ജോഗ്ഗിങ്ങിനു പോയിട്ട വന്നിരിക്കുന്നു......

എന്നെ നന്നായി ഇരുത്തി നോക്കുന്നുണ്ട്......

\"സംതിങ് ഫിഷി.....\"
ആനക്കുട്ടൻ പറഞ്ഞു

ഒന്ന് പോയെ പിള്ളേരെ.... വീട്ടിൽ ഇരിക്കുമ്പോൾ അച്ഛന്റെ കൂടെ എന്നും പോവാറുള്ളതാ....ഇന്നൊരാഗ്രഹം തോന്നി പോയെന്നെ ഉള്ളൂ........

\"ഒറ്റയ്ക്കാണോ മുത്തേ പോയത്.....\"

\" അല്ല ഇച്ചായന്റെ കൂടെയാ..... \"

പറഞ്ഞുകഴിഞ്ഞാണ് അബദ്ധം പറ്റിയത് ഓർത്തത്...... എന്നും സിദ്ധു.....മാക്കാൻ...... കാലമാടൻ......എന്നൊക്കെ പറഞ്ഞ് വിളിച്ച് ഇന്ന് ഇച്ചായൻ എന്ന് വിളിച്ചപ്പോൾ പിള്ളേർക്ക് എന്ത് തോന്നിയോ എന്തോ.......

പിന്നെ രണ്ടും കൂടെ എന്റെ ഇടം വലo വന്നിരുന്നു......... കള്ളം പിടിക്കപ്പെട്ട കുഞ്ഞുങ്ങളെ പോലെ ഞാൻ ഇടിച്ചു കാട്ടി........ ഇനിയെത്ര മറച്ചു പിടിക്കാൻ ശ്രമിച്ചാlum നടക്കില്ല എന്ന് അറിയാവുന്നതുകൊണ്ട് പള്ളി തെറ്റാതെ എല്ലാവരോടും പറഞ്ഞു.....

എല്ലാം കേട്ട് കഴിഞ്ഞതും രണ്ടിന്റെ മുഖത്ത് ഒരുമാതിരി കൊലച്ചിരി....... കച്ചറകൾ ശവത്തിൽ കുത്തുവാ......

\"എന്നിട്ട് മോളെന്തു തീരുമാനിച്ചു.....\"

\" ആ എനിക്കറിഞ്ഞുകൂടാ..... \"

\" എന്നാൽ എനിക്കറിയാം.....ഇതിനുള്ള വഴി ഞാൻ പറഞ്ഞു തരാം....... \"

പുറകിൽ നിന്ന് ശബ്ദം കേട്ട് ഞങ്ങളെല്ലാവരും തിരിഞ്ഞു നോക്കി...... ഒരാക്കിയ ചിരിയോടെ നിൽക്കുന്ന വല്യമ്മച്ചിയെയാ കണ്ടത്.......

പിന്നീട് പുള്ളിക്കാരി പറഞ്ഞ idea കേട്ട് എന്റെ കളികളൊക്കെ പറന്ന് ഏത് രാജ്യമെത്തി എന്ന് ഒരു നിശ്ചയവുമില്ല.....

എനിക്കും പിള്ളേർക്കും സാറ്റിസ്ഫൈഡ് ആയതു കൊണ്ട് അങ്ങനെ തന്നെ ചെയ്യാൻ തീരുമാനിച്ചു......

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

                       തുടരും.....



കാർമേഘം പെയ്യ്‌തപ്പോൾ part-29

കാർമേഘം പെയ്യ്‌തപ്പോൾ part-29

5
1521

എന്നാലും  ഇങ്ങിനൊരു സാധനം ഇവിടെ നിൽക്കുന്നത് കണ്ടില്ല.....  തലനിറച്ചു കുരുട്ട് ബുദ്ധിയാ....ഇപ്പോഴേ ഇങ്ങനെയാണേൽ നല്ല പ്രായത്തിൽ എങ്ങനെയായിരിക്കും..... കള്ളവല്യമ്മച്ചി....... പുള്ളിക്കാരത്തി പറഞ്ഞത് കോളേജിൽ പോയി വന്നു സ്റ്റെപ്പിലൂടെ നടക്കാൻ പെട്ടെന്ന് കാലു സ്ലിപ് ആയപോലെ അഭിനയിക്കണം.... അപ്പ ഞാൻ സിദ്ധുന്റെ കൂടെ ഹോസ്പിറ്റലിലേക്ക് അയച്ച്   വിടാം..... ജഗ്ഗുവിനെ എന്തേലും കാരണം പറഞ്ഞ് എങ്ങോട്ടെങ്കിലും മാറ്റാം......എന്നും പുള്ളിക്കാരത്തി ഉറപ്പ് പറഞ്ഞു...... എന്നാലും ചെക്കൻ ഇത് അറിഞ്ഞാലുള്ള അവസ്ഥ..... ദൈവമേ നീ തന്നെ എന്നെ കാത്തോളണേ....... ഞങ്ങൾക്കെല്ലാം അതിനു സമ്മതം ആയതുകൊണ