Aksharathalukal

മെമ്മറീസ് - PART 1





ഇത് 3 നാമത്തെ കഥയാണ് കേട്ടോ...
കോളേജ് പ്രണയം നോക്കി ഇരുന്നവർക്ക് ഇതിലേക്ക് വരാം...✌️☺️
ഫിക്ക്ഷൻ കൊണ്ടുള്ള ഒരു ആറാട്ട് കഥയാണിത്..😂 ഇത് വായിക്കുമ്പോൾ വീട്ടിലിരിക്കുന്നവരോ ...വഴിയേ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ അത് നിങ്ങൾ രാവിലത്തെ മരുന്ന് കഴിക്കാത്തത് കൊണ്ട് മാത്രമാകുന്നു...അതിന് ഞാൻ ഉത്തരവാദിയല്ല...😜😜
ഒരു ക്യാമ്പസ് പ്രണയവും അതിലെ പ്രതികാരവും കാരണം ലൈഫ് change ആയ നാലെണ്ണത്തിന്റെ കഥ..വെറും കോളേജ് അല്ല....എഞ്ചിനീറിങ് കോളേജ്....എല്ലാ എഞ്ചിനീറിങ് കോളേജും പോലെ ഇതും ഒരു പട്ടിക്കാട്ടിൽ തന്നെയാണ്....ലേലു... അല്ലു ...ലേലു അവസ്ഥ അല്ലെങ്കിലും അവിടെ മലയാളം സംസാരിക്കുന്നവർ തന്നെയാഉള്ളത്.....by the way നമുക്ക് നമ്മടെ നായികാസ് ആൻഡ് നായകൻസ് എന്താ ചെയ്യുന്നെ എന്ന് നോക്കാം.....


ഒരു ksrtc ബസ്സ്.....

"ഇനി ആരും കേറാൻ ഇല്ലല്ലോ....."

 കണ്ടക്ടർ ബെല്ലടിച്ചു...ബസ്സ് മുൻപോട്ടെടുത്തു....
അപ്പോൾ ബസിന് പുറകേ ആരോ ഓടുന്നുണ്ടായിരുന്നു....
സൂക്ഷിച്ചു നോക്കണ്ട ഉണ്ണി....😁😁
ഇതാണ് നമ്മടെ കഥയിലെ 
നായിക No.1 .....റിതിക സ്വാമിനാഥൻ...റിച്ചു...
പുള്ളികാരിക്ക് ബസ്സ് മിസ്സായ് അതാണ് സീൻ.... പോയ ബസ്സ് ആര് വിളിച്ചാലും നിക്കില്ല അറിയാലോ...ആള് സിവിൽ എഞ്ചിനീറിങ്ങിന് പഠിക്കുന്നു...

"കോപ്പ്....ഇന്നും മിസ്സായി...ഒരു ദിവസം ഞാൻ ഇതിൽ കേറി കൂടും😡😡... ഇല്ലെങ്കിൽ എന്റെ പേര് അയാളുടെ.....വേണ്ട റിസ്ക് എടുക്കേടാ...എപ്പോഴും ഇതെന്നെ ആണല്ലോ "😩😩😩

നടു റോഡിൽ നിന്ന് ഉണ്ണിയാർച്ചയെ പോലെ ശപഥമിടുകയാണ് കക്ഷി....
പുള്ളികാരിക്ക് രാവിലെ നേരത്തെ തന്നെ ഇറങ്ങിയില്ലേൽ കോളേജിലേക്കുള്ള ബസ്സ് കിട്ടില്ല.....

നമ്മക്ക് നമ്മടെ നായിക No.2 
എന്താ ചെയ്യുന്നേ എന്ന് നോക്കാം.....ആള് വല്യ ഒരുക്കത്തിലാണല്ലോ...
കണ്ണാടിയുടെ മുന്നിൽ നിന്ന് എന്തൊക്കെയോ കോക്രി കാണിക്കുന്നുണ്ട്... 
ദിതും സിവിൽ തന്നെയാ....

" അമ്മേ........ എന്റെ ഐ ലൈനർ കണ്ടോ...ഇവിടെ ഒന്നും കാണുന്നില്ല എവിടെയാ വച്ചേ......." ഇത് മാളവികമാധവൻ..മാളു എന്ന് വിളിക്കും....

"ശോ.... അടുക്കളയിൽ നൂറ് കൂട്ടം പണിയുണ്ട് അപ്പോഴാ..അവളുടെ ഒരു....ദേ...പിടിക്ക് ഐ ലൈനർ ...." ഇത് സാവിത്രി മാളുവിന്റെ മാതാശ്രീ....അവർ ഐ ലൈനർ എവിടെ നിന്നോയെടുത്ത് മാളുവിന്റെ കയ്യിൽ കൊടുത്തു...
മാളുന് ഐ ലൈനർ ഇടാൻ 2 മിനുറ്റ് മതി.....അവൾ വന്ത് ഇതിൽ expert....
മാളു റെഡിയായി താഴേക്കിറങ്ങി...
അവളുടെ അനിയൻ മാനവ്.... ഫുഡ് കഴിക്കുന്ന തിരക്കിലായിരുന്നു....അവൻ പ്ലസ് 2 വിന് പഠിക്കുന്നു.....

"അയ്യോ..പട്ടാപ്പകൽ മറുത ഇറങ്ങിയെ ..." മാനവ് മാളുനെ കണ്ടപാടെ പറഞ്ഞു.

"മറുത നിന്റെ......."

"നിന്റെ........." 

ഈ അടി രാവിലെ പതിവാണ്.....

"രാവിലെ തന്നെ തുടങ്ങിയോ സോണിയയും രമണനും....എടി മാളു കോളേജ് ബസ്സ് വരാറായി ഇറങ്ങാൻ നോക്ക് അച്ഛൻ കുറേ നേരമായി നിന്നെ  കാത്തുനിക്കുന്നു "

മാളു എന്തൊക്കെയോ കഴിച്ചെന്ന് വരുത്തി ഇറങ്ങി....അവളുടെ അച്ഛൻ മാധവന് രജിസ്ട്രേഷൻ ഡിപാർട്മെന്റിലാണ് ജോലി... പുള്ളി രാവിലെ ജോലിക്ക് പോവുമ്പോൾ മാളുനെ ടൗണിൽ ഡ്രോപ്പ് ചെയ്യും...
മാളു അച്ഛന്റെ ബൈക്കിൽ കേറി ഇരുന്നു....
മാളുനെ ടൗണിൽ ഡ്രോപ്പ് ചെയ്തിട്ട് അയാൾ പോയി...രാവിലെ ആയത് കൊണ്ട് കടയൊന്നും തുറന്നില്ല മാളു ഒരു കടയിൽ മുന്നിൽ കയറി നിന്നു...

"മറ്റേ ബസ്സ് പോയെന്ന് തോന്നുന്നു "..മാളു മൊബൈൽ പുറത്തെടുത്തു അതിൽ ചികയാൻ തുടങ്ങി....

___________________________

ഇതേ സമയം മറ്റൊരിടത്ത് .....
ഏകാന്തതയുടെ അപാര തീരം ഏകാന്തതയുടെ അപാര...തീരം....

അയ്യോ കട്ട്...കട്ട്... വിഷയം മാറിപ്പോയി... 😨😨.....നമ്മടെ 
നായിക No.3 യുടെ എൻട്രിയാണിത് 
അനാമികപരമേശ്വർ...അച്ചു....അവളുടെ സ്റ്റോപ്പിൽ നിന്ന് കേറാൻ അവൾ മാത്രമേ ഉണ്ടാവൂ ചിലപ്പോഴൊക്ക
നോക്കേണ്ട ഇതും സിവിലിന്റെ സന്തതിയാണ്....

"ഇനി...വണ്ടി പോയോ...പൊടിപോലും കാണുന്നില്ലല്ലോ വീട്ടിലേക്ക് തിരിച്ചു പോയാലോ...😟😟 " അച്ചു ദൂരേക്ക് നോക്കിക്കൊണ്ട് പറഞ്ഞു..



_______________________


മാളു ഫോൺ പോക്കറ്റിലിട്ടു...

" എന്റെ കാട്ടുമുത്തപ്പാ....
എന്തൊരു തണുപ്പ് ഇവർക്ക് കോളേജ് ഉച്ചയ്ക്ക് ആക്കിക്കൂടെ.....
ഇവനിതെവിടെ പോയി....കാണുന്നില്ലല്ലോ ഇനി....ഇന്ന് ലീവായിരിക്കുമോ....
എയ്യ്‌....അവൻ എന്തായാലും ചത്താലും ലീവെടുക്കില്ല...." മാളു പറഞ്ഞു...

"എടി....കോക്കാച്ചി......." വന്ന വരവിന് അവൻ അവളുടെ തലയ്ക്കിട്ട് ഒരു പൊട്ടാസ് പൊട്ടിച്ചു

ഇത് നമ്മടെ നായകൻ 
No.1 ....അലക്സ് തോമസ്..ആട് തോമ അല്ലട്ടോ....ഇവർ മൂന്ന് പേരുടെയും എരുമയായ....ഛേ... ഈ നാക്കിനെ ഞാൻ...😠😠  അരുമയായ....തോമാച്ചൻ...ഇവറ്റകൾ അല്ലാതെ മറ്റാരെങ്കിലും അങ്ങനെ വിളിച്ചാൽ ഇവൻ അവരുടെ മൂക്കിടിച്ചു പരത്തും...ആള് മെക്കാനിക്കൽ ആണ്..പെണ്ണിന് പകരം ഇരുമ്പിനെ പ്രണയിച്ചവൻ..😁😁...നമുക്കും തോമാച്ചൻ എന്ന് തന്നെ വിളിക്കാം അവൻ അറിയേണ്ട അല്ലെങ്കിൽ എന്റെ മൂക്കിന്റെ കാര്യത്തിൽ ഒരു തീരുമാനം ആവും.😁😁😁...ബാക്കി നായകൻമാരൊക്കെ പുറകെ വരുന്നുണ്ട്...

"നല്ല പരിചയമുള്ള അപശബ്ദം " അവൾ തലയും തടവി കൊണ്ട് തിരിഞ്ഞു നോക്കി...

"രാവിലെ തന്നെ വഴിയേ പോവുന്നവരുടെ കണക്കെടുപ്പ് തുടങ്ങിയോ നീ "

"നീ പോടാ...പട്ടി...."

"നിന്റെ പുരികമെന്താ ഇങ്ങനെ..."

"ഇന്നലെ ത്രെഡ് ചെയ്യ്തു എങ്ങനെയുണ്ട്...കൊള്ളാമോ "
അവൾ പുലിവാൽ കല്യാണത്തിലെ മണവാളനെ പോലെ പുരികമുയത്തി കൊണ്ട് തോമാച്ചനോട് ചോദിച്ചു..

"മിക്കവാറും കൊള്ളും....ഇങ്ങനെ വായിനോക്കിയാൽ ആ ബംഗാളിയെ എങ്കിലും വെറുതെ വിട് പന്നി....." തോമാച്ചൻ പറഞ്ഞു..

"നിന്നെ ഞാൻ...അയ്യോ ബസ്സ്......നിനക്കുള്ളത് പോവുന്ന വഴിക്ക് ഞാൻ തരുന്നുണ്ട്...." മാളു അതും പറഞ്ഞു സീറ്റ് പിടിക്കാനോടി....

നാലെണ്ണവും ബിടെക് 3rd ഇയറാണ്...ചുരുക്കി പറഞ്ഞാൽ മിനി സീനിയേർസ്...
ഇവർ നാലുപേരുമാണെന്റെ ഹീറോസ് അതുകൊണ്ട് ഈ കഥ ചീറ്റി പോയാൽ അങ്ങു പോട്ടെന്നു വെക്കും ഞാൻ......😁😁😁😁 

________________________

ബസ്സ് മിസ്സ് ആയത് കൊണ്ട് ബസ്സ് സ്റ്റോപ്പിൽ ഒരേ നിൽപ്പാണ് റിച്ചു....

"കാത്തിരുന്നു...കാത്തിരുന്നു....വേര് കിളിർത്തു.....ശോ... പണ്ടാരം...ഈ ബസ്സ് ഇനി എപ്പോ വരാനാ.....ഇന്നും അറ്റൻഡൻസ് പോവും....😥😥 " റിച്ചു ആത്മ...

അപ്പോ ആളെ കുത്തിനിറച്ച് ഒരു ksrtc വന്നു...
റിച്ചു അതിൽ കേറി...കേറുന്ന സ്റ്റെപ്പിൽ തന്നെ നിൽക്കാൻ സീറ്റ് കിട്ടിയത്  കൊണ്ട് അവളുടെ യാത്ര മുഴുവൻ സന്തോഷങ്ങൾ നിറഞ്ഞതായിരുന്നു....😀😀
ഒരു വിധത്തിൽ അവൾ കോളേജിലെത്തി...

"ദൈവമേ....9 : 15 ആ വൈറസ് ആണേൽ തോലഞ്ഞു... ഇന്നത്തെ ദിവസം "
..അവൾ നടത്തം നിർത്തിയിട്ട് ഓടാൻ തുടങ്ങി...ക്യാമ്പസിൽ ഒരു മനുഷ്യകുഞ്ഞു പോലും ഉണ്ടാവില്ല ക്ലാസ് തുടങ്ങി കഴിഞ്ഞാൽ ആ ഒറ്റ ധൈര്യത്തിൽ റിച്ചു ഓടടാ ഓട്ടം...

"ഈ ഓട്ടം ഒളിംപിക്സിൽ ഓടിയിരുന്നേൽ ചൈനേടെ കയ്യിലിരുന്ന സ്വർണ്ണം മുഴുവൻ ഞാൻ ഇന്ത്യയിൽ എത്തിച്ചേനെ...." റിച്ചു ആത്മ😏😏

അവള് ക്ലാസ്സിന്റെ അടുത്തെത്തിയപ്പോൾ കോട്ടവാതിൽ അടച്ചത് കണ്ടു.....അകത്തേക്ക് കേറണോ വേണ്ടേ എന്ന കോണ്ഫ്യൂഷനിലായിരുന്നു റിച്ചു🤔🤔..
അപ്പോ ദൈവം അയച്ച മാലാഖയെ പോലെ പഠിപ്പിയായ സന്ധ്യ അവിടേക്ക് കയറി വന്നു...

"ഹോ...ഭാഗ്യം...ഇനി ഇവളുടെ കൂടെ കയറിയേക്കാം " റിച്ചു വീണ്ടും ആത്മ.

സന്ധ്യ ഡോർ പതുക്കെ തുറന്നു....

"ഈ കോപ്പ്...അടച്ചില്ലായിരുന്നോ....." റിച്ചു പ്ലിങ്ങിയ അവസ്ഥയിൽ😲😲

"May i come ഇൻ സാർ....." സന്ധ്യ ചോദിച്ചു.

"യെസ്......"

"ദൈവമേ...വൈറസ്......." പേടിക്കണ്ട ഇത് കൊറോണ വൈറസ് ഒന്നും അല്ല.....അതിന്റെ ഒരു മിനി വേർഷൻ.....പ്രൊഫസ്സർ വെങ്കിട്ട് രാമസ്വാമി നല്ല പാലക്കാടൻ പട്ടരാണ്... ഡിസൈൻ സബ്ജെക്ട് ഇങ്ങേരാണ് എടുക്കുന്നത്...സീനിയേർസ് ഇങ്ങേരേ വൈറസ് എന്ന് വിളിക്കും....ആ വിളിപ്പേര് കാലങ്ങളായി തുടരുന്നു.....😅😅
അങ്ങേര് റിച്ചുനെ ഒന്ന് തറപ്പിച്ചു നോക്കി...അവൾ ഇതൊന്നും കാണാതെ ബാക്കി രണ്ടെണ്ണം ഇരിക്കുന്ന ബെഞ്ച് നോക്കി....ഫ്രണ്ട് ബെഞ്ചിൽ തന്നെ ഇരിപ്പുണ്ട് രണ്ടെണ്ണവും.... അവൾ അവിടെ ചെന്നിരുന്നു...


"ഡി... കുറേ നേരമായോ ഇങ്ങേരു ഈ കച്ചേരി തുടങ്ങിയിട്ട് " 

"ഹാ...ഒരു 5 മിനുറ്റ് ആയി....നിനക്ക് ഇന്നും ബസ്സ് മിസ്സായല്ലേ...." അടുത്തിരുന്ന മാളു പറഞ്ഞു.

"ഹിഹിഹി......" 

വൈറസ് ലാപ്ടോപ്പ് തുറന്ന് വെച്ച് എന്തൊക്കെയോ പറയുന്നുണ്ട്....നമ്മടെ മൂന്നെണ്ണതിനും ഒരു വസ്തു പിടികിട്ടുന്നില്ല.....

"റിച്ചു... നിനക്ക് എന്തെങ്കിലും തിരിഞ്ഞാ...." മാളു സൗണ്ട് കുറച്ചു കൊണ്ട് പറഞ്ഞു.

"എവിടെ... എല്ലാം Bla.... Blah...Bla... Blah... Bla തന്നെ "

"അച്ചു നിനക്കൊ....."

" subtitle ഇല്ലാതെ കൊറിയൻ പടം കാണുന്ന അവസ്ഥ " അച്ചു കിളിപോയിരിക്കുകയാണെന്ന് മാളുവിന് തോന്നി...

"ഓക്കെ...അപ്പോ ഇന്നത്തെ ക്ലാസ് കഴിഞ്ഞു "

"കഴിഞ്ഞു.....ഭാഗ്യം " റിച്ചു ആത്മ

" any doubts....."

"തീർന്ന്.....ഏതെങ്കിലും കാലൻമാരുണ്ടാവും doubtഉം കൊണ്ട് " മാളു പറഞ്ഞു.

"എനിക്ക് വിശന്ന് ചാവുന്ന്....ഇങ്ങേരുടെ ഒരു doubt ക്ലീയറിങ് അങ്ങേര് പറയുന്നത് അങ്ങേർക്ക് തന്നെ മനസ്സിലാവുന്നുണ്ടോന്നാ എന്റെ സംശയം " അച്ചു പറഞ്ഞു.

"സാർ....." പുറകിൽ നിന്ന് ഏതോ ഒരുത്തൻ വിളിച്ചു അങ്ങേര് അങ്ങോട്ട് ചെന്നു...പിന്നെ കുറേ നേരം അവിടെ തന്നെ....അതൊക്കെ കഴിഞ്ഞു അങ്ങേര് തിരിച്ചു വന്നു....

"അറ്റൻഡൻസ്.....പ്ളീസ്....."

"1...2....3..." റിച്ചുവിന്റെ നമ്പർ എത്തി...

"ദൈവമേ കിട്ടുമോ ....ഇല്ലേ....." റിച്ചു ആത്മ..അവൾ അവളുടെ റോൾ നമ്പർ പറഞ്ഞു അയാൾ അറ്റൻഡൻസ് മാർക്ക് ചെയ്യ്തു...

"നിങ്ങൾക്ക് ഈ semൽ drawing ഉണ്ടാവും....സോ ഡ്രാഫ്റ്റർ കൊണ്ടുവരണം...." അതും പറഞ്ഞു വൈറസ് പോയി..

"എന്റെ ദേവിയെ...." മാളു പറഞ്ഞു..

"എന്താ....നീ തൂക്കി വിറ്റാ ഡ്രാഫ്റ്റർ " അച്ചു കൗണ്ടർ അടിച്ചു.

"എന്തേ....."

"അല്ല...നീയല്ലേ ആള് ചിലപ്പോ അതും നടക്കും...ഞാൻ ഇനി എന്താ ചെയ്യാ...കഴിഞ്ഞ ടൈം ഒരു സീനിയറിന്റെ കയ്യിൽ നിന്ന് വാങ്ങിച്ചു എന്റെ കാര്യത്തിൽ ഒരു തീരുമാനമായി..... " അച്ചു പറഞ്ഞു.

വൈറസ് പുറത്തേക്ക് പോയതും എല്ലാവരും ക്ലാസ്സിന്റെ പുറത്തിറങ്ങി...

"എടി...വാ എന്തേലും തിന്നാൻ പോവാ ഐഷു നീ വരുന്നില്ലേ  " റിച്ചു പറഞ്ഞു.

"ഇല്ലടാ... നിങ്ങൾ പോയിക്കോ " ഇത് ആൻഡ്രിയ നമ്മടെ പിള്ളേർ ഐഷു എന്ന് വിളിക്കും..

"ഒരാൾ കഥയിൽ അങ്ങനെ മുങ്ങി താഴ്ന്ന് കൊണ്ടിക്കുകയാ.....ഡി....." അച്ചു ഇയർ ഫോൺ വലിച്ചു...

"ഞാൻ കഥവായിക്കുകയാ...." ഇത് അക്ഷര...ഈ കഞ്ചാവ് addict പോലെ കഥ addict...

"ഇവൾ ഫോണുമായിട്ടാണോ ജനിച്ചു വീണത് എനിക്ക് നല്ല doubtഉണ്ട് " റിച്ചു പറഞ്ഞു.

അനുഗ്രഹയും..സ്വാതിയും കൂടി ഉണ്ട് ഈ കൂട്ടത്തിൽ അവർ രണ്ടും കട്ടപഠിപ്പികൾ ആണ്...വൈറസ് ബോർഡിൽ എഴുതിയ എന്തോ നോക്കി അടിക്കുന്ന തിരക്കിലാണ് രണ്ട് പേരും..


______________________________

റിച്ചും , അച്ചുവും , മാളുവും.. ക്യാന്റീനിലെത്തി...

"എന്താ ഇപ്പൊ തിന്നുക...." മാളു അവിടെ ഒട്ടിച്ച menu കാർഡിൽ നോക്കി കൊണ്ട് പറഞ്ഞു.

"യേച്ചി എന്താ ഉള്ളത് തിന്നാൻ " റിച്ചു  കൗണ്ടറിലുള്ള ചേച്ചിയോട് ചോദിച്ചു.

"മോളെ പഴംപൊരിയും ചായയും ഉണ്ട്...."


"ഹാ...ഫ്രഷ്..ഫ്രഷ്..എടി മാളു...പഴംപൊരിയുണ്ട് വേണോ..."അച്ചു പറഞ്ഞു.

"അപ്പോ ഇതിലെ ഊത്തപ്പം...കലത്തപ്പം....അതൊക്കെ " 

"അതൊക്കെ വേറെ നല്ല കോളേജിൽ കാണും ഇപ്പോ ഇത് തട്ടിക്കോ " റിച്ചു പഴംപൊരി പേപ്പറിൽ ചുരുട്ടി മാളുവിന് നേർക്ക് നീട്ടി...

മൂന്നും കൂടി ജനലിനോട് ചേർന്ന ബെഞ്ചിൽ പോയി ഇരുന്നു.. മൂന്നും കൂടി പഴംപൊരി തിന്നാൻ തുടങ്ങിയതും...

"തെണ്ടികൾ....എന്നെ കൂട്ടാതെ ഒറ്റയ്ക്ക് പഴംപൊരി തിന്നുവാണല്ലേ " തോമാച്ചൻ അവരെ സ്കെച്ചിട്ടു...

"ഇതാര്....DIG ഡാഡി ഗിരിജയോ....." റിച്ചു പറഞ്ഞു.

"അല്ല..നിന്റെ ചിറ്റപ്പൻ "

" എന്നാ എല്ലാവരും പഴംപൊരി പീസാക്കിക്കോ അല്ലേൽ തോമാച്ചൻ മൊത്തത്തിൽ അങ്ങെടുത് വിഴുങ്ങും...." അച്ചു പറഞ്ഞു

അവർ share ചെയ്ത് കഴിക്കാൻ തുടങ്ങി....
ടൈം പോയതറിഞ്ഞില്ല.....

"എടി...ബെല്ലടിച്ചു.... ഞാൻ എന്നാ പോവട്ടെ " തോമാച്ചൻ പറഞ്ഞു.

"അയ്യടാ...ഇവൻ തിന്നാൻ ആയിട്ട് വന്ന പോലെ ഉണ്ടല്ലോ " മാളു പറഞ്ഞു ..അപ്പോഴേക്കും തോമാച്ചൻ സ്കൂട്ടായി ....
മൂന്നെണ്ണവും ക്ലാസ്സിലെത്തി....

"മാളു.... അവറാച്ചൻ ട്രാൻസ്ഫർ ആയി...." ഐഷു പറഞ്ഞു.

"നീ എങ്ങനെ അറിഞ്ഞു "

"എന്നോട് വിനീത മിസ്സ് പറഞ്ഞു "

"അപ്പോ സ്കാനിംഗ് മെഷീനെ നാട് കടത്തി അല്ലേ... സമാധാൻ ഹോ ഗയാ....." റിച്ചു പറഞ്ഞു.









(തുടരും....)


മെമ്മറീസ് - PART 2

മെമ്മറീസ് - PART 2

4.5
1311

\"അപ്പൊ സ്കാനിംഗ് മെഷീനെ നാട് കടത്തി അല്ലെ സമാധാൻ ഹോ ഗയാ \" റിച്ചു പറഞ്ഞു. \"അങ്ങനെ ആശ്വസിക്കേണ്ടേ പുതിയ അഥിതി ഉടനെ ലാൻഡ് ചെയ്യും എന്നാ ശിവപ്രിയേടെ റിപ്പോർട്ട് \" അക്ഷു പറഞ്ഞു...ശിവപ്രിയ ആരാണെന്നല്ലേ 🤔🤔... പറഞ്ഞു തരാം..വെറും ശിവപ്രിയ അല്ല ബിബിസി ശിവപ്രിയ...മീഡിയക്കാർ നമിച്ചു പോവും ഇവളുടെ മുന്നിൽ🙏🙏🙏.... ആത്മാർത്ഥതയുടെ നിറകുടവും  കാന്തദർശിയുമാണ് ഇവൾ.... 😁😁 \"അതെയോ....ആരാണാവോ പുതിയ അഥിതി \" മാളു ചോദിച്ചു. \"ഏത് കാലൻ ആണേലും എപ്പോഴും ഞാൻ തന്നെയാ ബലിയാട് ..ആ വൈറസിനാണേൽ എപ്പോഴും എന്നോട് കലിപ്പാ.... ഞാൻ അയാളെ മോനെ കേറി പ്രേമിച്ച കണക്കെനെയാ \" അച്ചു പറഞ്ഞു. \"നമുക്ക് നോക്കാന്നെ വ