Aksharathalukal

മെമ്മറീസ് - PART 2







\"അപ്പൊ സ്കാനിംഗ് മെഷീനെ നാട് കടത്തി അല്ലെ സമാധാൻ ഹോ ഗയാ \" റിച്ചു പറഞ്ഞു.

\"അങ്ങനെ ആശ്വസിക്കേണ്ടേ പുതിയ അഥിതി ഉടനെ ലാൻഡ് ചെയ്യും എന്നാ ശിവപ്രിയേടെ റിപ്പോർട്ട് \" അക്ഷു പറഞ്ഞു...ശിവപ്രിയ ആരാണെന്നല്ലേ 🤔🤔... പറഞ്ഞു തരാം..വെറും ശിവപ്രിയ അല്ല ബിബിസി ശിവപ്രിയ...മീഡിയക്കാർ നമിച്ചു പോവും ഇവളുടെ മുന്നിൽ🙏🙏🙏....
ആത്മാർത്ഥതയുടെ നിറകുടവും  കാന്തദർശിയുമാണ് ഇവൾ.... 😁😁

\"അതെയോ....ആരാണാവോ പുതിയ അഥിതി \" മാളു ചോദിച്ചു.

\"ഏത് കാലൻ ആണേലും എപ്പോഴും ഞാൻ തന്നെയാ ബലിയാട് ..ആ വൈറസിനാണേൽ എപ്പോഴും എന്നോട് കലിപ്പാ.... ഞാൻ അയാളെ മോനെ കേറി പ്രേമിച്ച കണക്കെനെയാ \" അച്ചു പറഞ്ഞു.

\"നമുക്ക് നോക്കാന്നെ വരുന്നത് ഇങ്ങനെയുള്ള കോടാലി ഒന്നും ആവില്ല  നീ പ്രതീക്ഷ കൈവിടാതെ അച്ചു \"

\"എക്സാമിന്റെ 5 മിനുറ്റ് മുൻപേ വരെ സൈറ്റിൽ കേറി അത് മാറ്റിവെച്ചോ എന്ന് നോക്കുന്ന എന്നോടൊ ബാലാ.....😥😥\"

\"അപ്പോ ഈ പീരിയഡ് ഫ്രീ ആയിരിക്കുമല്ലേ എന്നാ പിന്നെ നമുക്ക് നമ്മടെ സ്ഥിരം സ്ഥലത്തേക്ക് പോയാലോ \"  റിച്ചു പറഞ്ഞു.

\"ആ മെക്കിന്റെ മുന്നിലേക്ക് പോവാ അവിടെ നല്ല place അല്ലേ \"

\"എഹ്ഹ്ഹ....വായിനോക്കാനല്ലേ \" അച്ചു പറഞ്ഞു.

\"ഒന്ന് പോണേ.... ഇവിടെ ഇരുന്നാൽ വട്ട് പിടിക്കും അല്ലെങ്കിൽ ആരേലും കേറി വരും വല്ല ക്ലാസ്സും കൊണ്ട് നമ്മൾ വെറുതെ ഇരിക്കുന്നത് ആർക്കും പിടിക്കില്ല \" മാളു പറഞ്ഞു.

____________________________

മൂന്നെണ്ണവും ഡിപാർട്മെന്റിന് പുറത്തിറങ്ങി....മെക്ക്‌ന്റെ അടുത്തുള്ള സിമെന്റ് പാകിയ സീറ്റ് ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി...

\"പെണ്പിള്ളേർ ആയാൽ എങ്ങനെയാ വെറും കയ്യോടെ പോവുന്നേ വാ ആ സ്റ്റോറിൽ പോയി മൂന്ന് പാർലേസ് വാങ്ങിയിട്ട് പോവാം 😛😛 .....\" അച്ചു കീശയിൽ നിന്ന് പൈസയെടുത്തു
അവൾ സ്റ്റോറിൽ പോയി വരുന്നത് വരെ റിച്ചുവും മാളുവും മരത്തണലിൽ പോയി നിന്നു.
മാളു പോവുന്നവരോടും വരുന്നവരോടും ഒക്കെ ചിരിക്കുന്നുണ്ടായിരുന്നു..

\"നിനക്ക് ഇവരെയൊക്കെ അറിയോ \" റിച്ചു ചോദിച്ചു.

\"ഇല്ല \"

\"പിന്നെ എന്തിനാ ഇങ്ങനെ ചിരിക്കുന്നേ \"

\"ഒരു മനസ്സുഖം 😁😁\"  മാളു വായിലെ പല്ല് മൊത്തം കാട്ടി ചിരിച്ചു.

അപ്പോഴേക്കും അച്ചു പാർലേസുമായി എത്തി...

\"എടി ഇത് പോക്കറ്റിൽ കൊള്ളുന്നില്ല ആ തോമാച്ചൻ കണ്ടാൽ പിന്നെ യുദ്ധം നടക്കും \"

\"നീ അത് ഇത്തിരി പൊട്ടിക്ക് അപ്പോ പോക്കറ്റിൽ വെക്കാൻ പറ്റും \" റിച്ചു പറഞ്ഞു.

മാളു അത് പൊടിച്ചതും വീർത്തിരുന്ന പാർലേസ് ചുക്കിചുളിഞ്ഞു പോയി....

\"ഇത് എന്ന് കോപ്പ് ആകെ നാല് ചിപ്സ് കണ്ടാൽ തോന്നും അക്ഷയപത്രമാണെന്ന്  അതിനും 5 രൂപ 😤😤 \" മാളുവിന് ദേഷ്യം വന്നു.

\"അവിടെ വേറെ ഒന്നും ഇല്ല...എപ്പോഴും കിട്ടുന്ന പാൽകട്ടയും ,തേൻമുട്ടായിയും തീർന്ന് \"

\"എന്തേലും ആവട്ടെ വാ പോവാ \" റിച്ചു പറഞ്ഞു.

അവർ മെക്കിന്റെ മുന്നിലുള്ള സീറ്റിൽ പോയി ഇരുന്ന് തിന്നാൻ തുടങ്ങി....
അപ്പോൾ തോമച്ചൻ ഇവരെ കണ്ട് അവിടേക്ക് വന്നു....

\"ഫ്രീ പീരിയഡ് ആണോ.....\"

\"അല്ലെങ്കിൽ \" അച്ചു ഇൻ 😏😏😏.

\"അല്ല നിനക്കൊക്കെ ഫ്രീ പീരിയഡ് വേണം എന്ന് ഇല്ലല്ലോ വായിനോക്കാൻ \"

\"ഈ പന്നിനെ ഞാൻ ഇന്ന് കൊല്ലും ആരാടാ വായിനോക്കുന്നെ \" മാളു പറഞ്ഞു.

\"അല്ല...നിന്റെ മുഖതെന്താ ഒരു ചുവപ്പ് \"

\"അത്...അത്....ക്യാന്റീനിൽ ട്രീറ്റ് ഉണ്ടായിരുന്നു... ബ്രെഡും ജാമും കഴിച്ചു അതാ..... ഹിഹിഹി \"

\"ക്യാന്റീനിൽ ബ്രെഡും ജാമും..... നേരത്തെ അവിടെ പഴംപൊരി മാത്രമേ ഉണ്ടായിരുന്നുള്ളു....പിന്നെ 🤔🤔\" റിച്ചു പറഞ്ഞു.

\"ദേ...ജാം പിന്നെയും മുഖത്ത്...തുടച്ചുകള.....ബ്ലെഡ് കൊണ്ടുള്ള ജാം ആയിരിക്കും അല്ലേ \" അച്ചു പറഞ്ഞു.

\"ഹിഹിഹി....കണ്ടുപിടിച്ചല്ലേ \"

\"നീ പിന്നെയും അടിയാക്കിയോ......\"

\"അവൻന്മാര് നമ്മളെ കേറി ചൊറിഞ്ഞു അപ്പോ ഞാൻ കേറി പണിതു \"

\"അത് കണ്ടായിരുന്നു.....\" ഐഷു ആയിരുന്നു അത്.

\"മാളു കാണേണ്ട സീനായിരുന്നു...ആ സൂര്യയെ ഇവൻ കേറി തല്ലി.... അവൻ കണക്കിന് തിരിച്ചു കൊടുത്തു ...ഇവൻ പോത്തോന് പറഞ്ഞ് താഴേക്ക് വീണു...പിന്നെ മുഴുവൻ കൂട്ടതല്ല് ....ഇവന്റെ ഓട്ടം കണ്ടാൽ ഫഹദ് ഫാസിൽ തോറ്റ് പോവും.....🤣🤣🤣 \" ഐഷു പറഞ്ഞു.

\"നീ ഞങ്ങളുടെ മാനം കളയുമോടാ....നീ വല്യ റോയൽ മെക്ക് എന്നൊക്കെ തള്ളിയിട്ടാണ് ആ സൂര്യയുടെ മുന്നിൽ ഇങ്ങനെ പിടിച്ചു നിക്കുന്നെ അല്ലേൽ അവൻ നമ്മളെ പിടിച്ചു എപ്പോഴേ പോസ്റ്റർ ഒട്ടിച്ചേനെ....\" റിച്ചു പറഞ്ഞു.

\" നിങ്ങൾ എന്തിനാ സിനിമ കണ്ട് തള്ളാൻ പോവുന്നേ...റോയൽ ഒക്കെ അങ്ങു സിനിമയിൽ ഇവിടെ കൊടുത്താൽ ഇങ്ങോട്ടും കിട്ടും...\"

\"എന്നാലും ഇങ്ങനെ പട്ടിയെ പോലെ തല്ലുവാങ്ങുന്നത് ആദ്യമായിട്ടാ കാണുന്നെ 😁😁 \" ഐഷു പറഞ്ഞു.

_____________________________

ഉച്ചയ്ക്കാതെ പീരിയഡ് റോഡ് ട്രാൻസ്‌പോർട്ട് ആയിരുന്നു....ഫുഡോക്കെ തട്ടി മൂന്നും നല്ല ഉറക്കത്തിൽ ക്ലാസ് കേട്ടു

\"ഈ കോപ്പ് എപ്പോഴാ തീരുക....എനിക്ക്...നല്ല ഉറക്കം വരുന്നു 😪😪😪😪😪 \" മാളു കോട്ടുവായ് ഇട്ടുകൊണ്ട് പറഞ്ഞു.

\"ഇങ്ങനെ വാ മുഴുവൻ പൊളിച്ച് കോട്ടുവാ ഇടല്ലേ അവര് നോക്കുന്നുണ്ട് \"

\"പോവാൻ പറ....\"

ക്ലാസ്സോക്കെ കഴിഞ്ഞു....റിച്ചു വീട്ടിലേക്ക് പോയി ...മാളുവും , അച്ചുവും ക്യാമ്പസിൽ കറങ്ങി നടക്കുകയായിരുന്നു...
അപ്പോഴാണ് നന്ദകിഷോർ ആ വഴി വന്നത്..അച്ചുന്റെ സ്വന്തം നന്ദു... പുള്ളി 3rd ഇയർ അല്ല ഫൈനൽലിയറാണ് കമ്പ്യൂട്ടർ സയൻസ്...
അച്ചു നന്ദുന്റെ അടുത്തേക്ക് പോയി...

\"ഇതെന്താ ഡ്രാഫ്റ്റർ ഒക്കെയായിട്ട്  \"

\"നിനക്ക് വരക്കാൻ ഡ്രാഫ്റ്റർ ഇല്ലെന്ന് പറഞ്ഞില്ലേ നീ വിളിക്കുമ്പോൾ ഞാൻ ഹോസ്റ്റലിലായിരുന്നു.... എനിക്ക് ഇനി ഡ്രാഫ്റ്ററിന്റെ ആവിശ്യമില്ല \" നന്ദു ഡ്രാഫ്റ്റർ അച്ചുവിന് നേരെ നീട്ടി...

\"അയ്യോ ...ഇതിന്റെ screw ഇളകിയിട്ടുണ്ടല്ലോ \"

\"എന്റെ ദൈവമേ....ഡ്രാഫ്റ്റർ തന്നതും പോര അവളുടെ ഒരു കഥാ പ്രസംഗം \" നന്ദു തലയ്ക്ക് കയ്യ് കൊടുത്തു.

\"നിങ്ങ എന്തിനാ തലയ്ക്ക് കയ്യ് കൊടുക്കുന്നെ ഞാൻ screw ഇളകിയിട്ടുണ്ട് എന്നല്ലേ പറഞ്ഞുള്ളു 🤔🤔 \"

\"screw നിന്റെ.....ബാക്കി എല്ലാ പെണ്പിള്ളേരും അവരുടെ ലൗവറിനെ യേട്ടാ....പൊന്നേ ....മുത്തേ എന്നൊക്കെയല്ലേ വിളിക്കുന്നേ നിൻക്കെന്താ അങ്ങനെ വിളിച്ചാൽ \"

\"ഓഹ്ഹ്.....നിന്നെ കണ്ടാൽ അങ്ങനെ വിളിക്കാൻ തോന്നുന്നില്ലടാ യേട്ടാ......\"അച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു.

നമ്മടെ അച്ചു അത്രവല്യ റൊമാന്റിക് ഒന്നും അല്ല....
റൊമാൻസ് പുറത്ത് കാണിക്കുന്നതിലല്ല എന്നാ അവളുടെ തിയറി...
അച്ചുന്റെയും നന്ദുന്റെയും first മീറ്റിംഗ് തന്നെ വല്യ കോമഡിയാണ്......
അച്ചു 1st ഇയറിൽ ഉള്ളപ്പോൾ....നന്ദുവിന്റെ ക്ലാസ്സിലെ പിള്ളേരും വേറെ ബ്രാഞ്ചിലെ പിള്ളേയുമായിട്ട് പൊരിഞ്ഞ അടി....
അച്ചു വെള്ളം കുടിക്കാൻ വേണ്ടി  വരുകയായിരുന്നു... എവിടെയോ വായി നോക്കി നടന്ന് ഏതോ ചെറുക്കന്റെ പുറകെ ഓടി വന്ന നന്ദുനേ അവൾ കണ്ടില്ല...പുള്ളികാരിക്ക് കണ്ണടയുണ്ടെങ്കിലും ചിലതൊന്നും കണ്ണിൽ പെടില്ല...
രണ്ടും കൂടി തമ്മിൽ കൂട്ടിയിടിച്ചു.... പാണ്ടി ലോറിക്ക് അടിയിൽ പെട്ട തവളയുടെ അവസ്ഥയായിരുന്നു അച്ചുന്റെ 🤣🤣..നന്ദു വേഗം എഴുനേറ്റ് അവളെ പിടിച്ചെഴുനേല്പിച്ചു....

ശിവനെ ഇതേതു ജില്ല 😲😲എന്ന എക്സ്പ്രഷനിൽ നിന്ന അച്ചു നോർമൽ ആവാൻ കുറച്ച് ടൈം എടുത്തു

\"കുട്ടി ഓക്കെ അല്ലേ......\"

\"ആരാ.....\"

\"ദൈവമേ 😨😨 ഫ്യൂസ് അടിച്ചു പോയോ.....ഹലോ ടെസ്റ്റിംഗ് ടെസ്റ്റിംഗ്.....\"

\"എനിക്ക് ഒരു കുഴപ്പവും ഇല്ല.... നിങ്ങൾക്ക് കണ്ണുകാണുന്നില്ലേ മിസ്റ്റർ .....\"

\"അല്ല...ഇത് ഞാനല്ലേ ചോദിക്കേണ്ടത് 😅😅\"

\"അയ്യോ...എന്റെ കണ്ണാടെടെ ഫ്രെയിം....ദുഷ്ട എടുക്കേടാ....200 രൂപ ഈ കുന്ത്രാണ്ടം ഇല്ലാതെ എനിക്ക് കണ്ണ്കാണില്ല.....\"

അച്ചുവിന്റെ തട്ടിക്കേറ്റം കണ്ട് നന്ദു പോക്കറ്റിൽ നിന്ന് 100 രൂപ അവൾക്ക് എടുത്തു കൊടുത്തു...

\"അപ്പോ ബാക്കി 100റോ \"

\"ഇനിയും എവിടേലും വച്ച് കൂട്ടിയടിക്കുമ്പോ തന്നാൽപോരെ ഇപ്പോ ഇത്തിരി തിരക്കുണ്ട് \" അതും പറഞ്ഞു നന്ദു ഓടിപോയി...

പിന്നെ ഇടയ്ക്കൊക്കെ കാണുമ്പോ നന്ദു അച്ചുനെ നോക്കി ചിരിക്കും..പിന്നെപ്പോഴോ അവർ തമ്മിൽ നല്ല ഫ്രണ്ട്‌സ് ആയി.....ഒരു വാലന്റൈൻസ് ഡേയ്ക്ക് നന്ദു അച്ചുനെ പ്രൊപോസ് ചെയ്യ്തു...അന്ന് തൊട്ട് ഈനാംപേച്ചി മരപ്പട്ടി എന്ന കൂട്ടാ ഇവർ തമ്മിൽ....പക്ഷേ നന്ദുനേ ആരേലും വേദനിപ്പിച്ചാൽ അച്ചു കണക്കിന് അവർക്കിട്ട് കൊടുക്കും....അതാണ് അവർ തമ്മിലുള്ള വിചിത്രമായ കെമിസ്‌ട്രീ...

\"അച്ചു.....വാണെ....ബസ്സ് എടുക്കാറായി \" മാളു തൊണ്ടകീറി വിളിക്കുന്നത് കേട്ട് നന്ദുന് ഒരു ടാറ്റയും കൊടുത്തു അച്ചു ബസ്സിന്റെ അടുത്തേക്ക് ഓടി പോയി..
നമ്മടെ മാളു സീറ്റ് പിടുത്തത്തിൽ ഡോക്ടറേറ്റ് എടുത്തയാളാ...ഇന്റർവെല്ലിന് തന്നെ ബാഗൊക്കെ ബസ്സിൽ കൊണ്ട് വന്ന് വെക്കും...

\"നിനക്ക്‌ ഡ്രാഫ്റ്റർ കിട്ടിയോ....\"

\"ഹാ...നന്ദു തന്നതാ.....\"

\"നിനക്കൊക്കെ എന്താ ഭാഗ്യം......നമ്മൾ എപ്പോഴും സിംഗിൾ പസങ്കേ ....\" മാളു പറഞ്ഞു..

\"അവളൊരു സിംഗിൾ പസങ്കേ വായ്നോക്കുന്നത്തിൽ ഇതൊന്നും പെടില്ല അല്ലേ 😁😁 \"

\"ഡി.....😠😠 \"


റിച്ചു വീട്ടിലെത്തി....
അവൾ കുളിച്ചു ഡ്രെസ്സ് മാറി താഴേക്കിറങ്ങി ചെന്നു.
അവിടെ മേശപുറത്ത് രാവിലത്തെ ഇഡലിയും സാമ്പാറും ഇരിപ്പുണ്ട്....അവൾ അതും എടുത്ത് സോഫയിൽ ചമ്രംപടഞ്ഞിരുന്നു തിന്നാൻ തുടങ്ങി...കയ്യിൽ ടിവിയുടെ റിമോട്ടും....നമ്മടെ റിച്ചു ഒരു പ്രത്യേക ടൈപ്പ് ആണ് കാരണം അവൾ സിംഗിളാണ്......😁😁😁

___________________________

ഇന്നലെ വൈറസിന്റെ കയ്യിൽ നിന്ന് കിട്ടിയത് കൊണ്ട് റിച്ചു രാവിലെ മിസ്സ് ആയിപോകുന്ന  ബസ്സിൽ കേറി കൂടി....നമ്മടെ റിച്ചു ആരാ മോള്...

\"ദൈവമേ ഒരു മനുഷ്യനില്ലല്ലോ \" റിച്ചു നടുവിലുള്ള ബെഞ്ചിൽ ബാഗ് വെച്ചു....പക്ഷേ അവിടെ വേറെ ബാഗ് ഉണ്ടായിരുന്നു....നല്ല ബെഞ്ചോക്കെ ബുക്ഡ് ആയിരുന്നു...

\"ശോ... ഇന്നെങ്കിലും മാറി ഇരിക്കാമെന്ന് കരുതിയതാ.....എല്ലാം ബുക്ഡ് ആയല്ലോ \"
അവൾ മുന്നിലെ ബെഞ്ചിൽ തന്നെ ബാഗ് വെച്ചു..
അപ്പോഴേക്കും മാളു എത്തി....

\"ഇതെന്താ...കാക്ക മർന്ന് പറന്നോ... നീ എന്താ ഇന്ന് നേരത്തെ....\"

\"എന്താ എനിക്ക് നേരത്തേ വന്നൂടെ....\"

\"ഇന്നും ഫ്രണ്ട് ബെഞ്ചോ \"

\"വേറെ എവിടെ ഇരിക്കാനാ ബാക്കി ഒക്കെ ഫുൾ ആണ് മുന്നിലെ ഈ മൂന്ന് ബെഞ്ച് മാത്രമുണ്ട് പിന്നെ ബാക്ക് ബെഞ്ച് ഉണ്ട് \"

\"അയ്യോ...വേണ്ട..അവിടെ ഇരുന്നാൽ വൈറസ് നമ്മളെ ചെവിക്ക് പിടിച്ച് പുറത്താക്കും .....അതേ..ഭവതി ഒന്ന് പുറത്തേക്ക് ഇറങ്...\"

\"സൗകര്യമില്ല...നീ വേണേൽ തറയിൽ ഇരുന്നോ  \"

\"ഡി....\" മാളു റിച്ചുവിനെ പിടിച്ചു വലിച്ചു.

അച്ചു ഇതൊക്കെ കണ്ട് അങ്ങോട്ട് കയറി വന്നു...

\"അച്ചു നോക്ക് ഈ പന്നി സൈഡിൽ ഇരിക്കുന്നില്ല \"

\"എനിക്ക് ഇന്ന് നടുക്ക് ഇരിക്കണം \"

\"അയ്യോ...വേണ്ടായെ എന്നിട്ട് വേണം നിന്റെ കളരി പയറ്റ് എന്റെ നെഞ്ചത്തോട് പ്രയോഗിക്കാൻ \" അച്ചു കയ്യ് കൂപ്പികൊണ്ട് പറഞ്ഞു.

\"ഇല്ലെണേ... ഞാൻ കളരി ഒക്കെ നിർത്തി...ഇപ്പോ ഫുൾ ടൈം കരാട്ടെ  😁😁😁 \"

\"ദൈവമേ.....\"

അപ്പോൾ എല്ലാവരും ക്ലാസ്സിലേക്ക് കയറി...

\"ഡി... ആരോ വരുന്നുണ്ട് \" മൂന്നും ബെഞ്ചിൽ ഇരുന്നു...
ഡോർ തുറന്ന് ഒരു സുമുഖനായ ചെറുപ്പക്കാരൻ കയറി വന്നു...അയാളുടെ കയ്യിൽ ബുക്ക്സ് ഒക്കെ യുണ്ട്....ബുക്ക് ഡെസ്കിൽ വെച്ചിട്ട് അയാൾ ക്ലാസ്സോക്കെ നോക്കി...മാളു കണ്ണും തള്ളി ഒറ്റ ഇരിപ്പാണ്...

\"ഞാൻ ദേവനാരായണൻ ...അവറാച്ചൻ സാർ എടുക്കാനിരുന്ന സബ്ജെക്ട് ഞാനാണ് എടുക്കുന്നത്...\"

\"കുറേ എണ്ണം വായും പൊളിച്ചു ഇങ്ങേരെ നോക്കുന്നുണ്ടല്ലോ മാളു.....\" റിച്ചു പറഞ്ഞു.

\"ഹോ...തഥൈവ ഇവിടെയും same അവസ്ഥയാണല്ലോ....\" റിച്ചു ആത്മ...

ദേവൻ ക്ലാസ് തുടങ്ങിയതും ഇത് വരെ ഉഴപ്പിയ മാളു വരെ ശ്രെദ്ധിക്കാൻ തുടങ്ങി...

_______________________________

ദേവൻ ക്ലാസ് കഴിഞ്ഞു നേരെ സ്റ്റാഫ്‌റൂമിലേക്ക് പോയി...അവിടെ ക്യാബിനിൽ സായ്ഗണേഷ് യുണ്ടായിരുന്നു.. സായ് environmental സബ്ജറ്റ് എടുക്കുന്നു....

\"ദേവാ നീ....\"

\"നീ ഇപ്പോഴും ഇവിടെ തന്നെയാണല്ലേ \" ദേവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

\"അതേടാ...ഞാൻ കരുതി നീ US ലേക്കോ മറ്റോ പോയിക്കാണുമെന്ന് പിന്നെ നീ ഇവിടേക്ക് തന്നെ \"

\"ഒന്നുമില്ലെങ്കിലും അവളുടെ ഓർമ്മകളില്ലേ ഇവിടെയൊക്കെ ..നടന്നതൊന്നും അങ്ങനെ പെട്ടെന്ന് മനസ്സിൽ നിന്ന് മായ്ച്ചു കളയാൻ പറ്റില്ലല്ലോ...\" അത് പറയുമ്പോൾ ദേവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു...

(തുടരും....)



മെമ്മറീസ് - PART 3

മെമ്മറീസ് - PART 3

4.3
1096

ദേവൻ ക്യാബിനിലേക്ക് പോയി...ക്ലാസ്സിൽ പുതിയ ചർച്ചകൾ തുടങ്ങി അതിൽ ദേവന്റെ date ഓഫ് birth തൊട്ട് കല്യാണം വരെ ടോപിക്ക് ആയിരുന്നു....ചുമ്മാ ഒരു രസം..\"അയാളെ beard കണ്ടിനാ DQ നെ പോലെ ഇല്ലേ കാണാൻ \"ഫ്രണ്ട് ബെഞ്ചിലെ PriceTag ശാലു പറഞ്ഞു.\"അയാളെ കണ്ടിട്ട് ആ tiktok ഒക്കെ ചെയ്യുന്ന അക്രു നെ പോലെ ഇല്ലേടാ andrew \" സൂര്യ പറഞ്ഞു.അയ്യോ....പറയാൻ വിട്ടു...നമ്മടെ കുട്ടിപിശാചുക്കൾ അല്ലാതെ വേറെയും ഗ്യാങ് ഉണ്ട് ഇവിടെ ..😁😁നേരത്തെ പറഞ്ഞില്ലേ സൂര്യ....അതാണ് ഈ കൗണ്ടർ അടിച്ചവൻ ...ഡ്രാഫ്റ്റർ സൂര്യ....ഇവന്റെ മിക്ക അടിയും ഡ്രാഫ്റ്റർ വച്ചാവും....അത് കൊണ്ട് തന്നെ ഡ്രാഫ്റ്റർ പൊട്ടിച്ച വകയിൽ കുറേ complaints ഉണ്ട് ഈ മഹാനെതിരെ...പിന്നെ