അപ്പോൾ മറ്റൊരിടത്ത്...
ഫർണിച്ചറുകൾ ഒന്നുമില്ലാത്ത ഒരു മൊട്ടുസൂചി വീണാൽ പോലും ശബ്ദം പ്രതിധ്വനിപ്പിക്കുന്ന വിജനമായ മുറി... മുറിയുടെ നടുവിലുള്ള ഭാഗത്ത് ഉയരമുള്ള ഒരു ടീ ടേബിൾ മാത്രം... അതിന് മുകളിൽ ഒരു ചെസ്സ് ബോർഡ് കാണാം... അതിലെ പല കരുക്കളും തോറ്റ് പിന്മാറിയിട്ടുണ്ട്...
ആ ടേബിളിന് ചുറ്റിനുള്ള കസേരകളിൽ മുഖത്തോടു മുഖം നോക്കി ഇരിക്കുകയാണ് മധ്യവയസ്ക്കാരായ രണ്ട് പേർ... ഒരാൾ ശങ്കർ ആണ്...NDTV ചീഫ് എഡിറ്റർ....മറ്റൊരാൾ ബിയോഗ്ലോബിന്റെ ഉപജ്ഞാതാവായ മാധവും...
\" എഡോ ശങ്കറെ താൻ മുൻപേ ചെസ്സ് കളിച്ചിട്ടുണ്ടോ \" മാധവ് ചോദിച്ചു
\" ഇല്ല സർ \"
\" ഹാ...അപ്പോ തനിക്ക് ഇതിനെ പറ്റി വല്യ ധാരണ കാണില്ല \"
\" അതിന് ധാരണ വേണമെന്നില്ല രാജാവിനെ വെട്ടി വീഴ്ത്തിയാൻ അറിഞ്ഞാൽ മതി \"
ശങ്കർ അയാളുടെ മന്ത്രിയെ ഉപയോഗിച്ച് എതിരാളിയുടെ രാജാവിനെ വെട്ടി വീഴ്ത്തി..
\" its a ബ്രില്ലെന്റ്move...താൻ എല്ലാം പഠിച്ചു പോയല്ലോ ശങ്കറെ രാജാവ് അറിയാതെ അയാളെ വെട്ടി വീഴ്ത്തുന്ന വിദ്യ താൻ എനിക്ക് പഠിപ്പിച്ചു തരേണ്ടി വരും ...\"
ശങ്കർ പോയ് കഴിഞ്ഞപ്പോൾ അയാൾ അയാളുടെ സഹായിയെ റൂമിലേക്ക് വിളിച്ചു..
\" പീറ്ററെ ശങ്കറിനെ settle ചെയ്യാൻ സമയമായെന്ന് തോന്നുന്നല്ലോ...\" അയാൾ വിസ്‌കി ഗ്ലാസ്സ് കയ്യിൽ വച്ചു കൊണ്ട് ചോദിച്ചു
\" എങ്ങനെ..എപ്പോ വേണമെന്ന് സാറ് പറഞ്ഞാൽ മതി പിള്ളേർ ബാക്കി നോക്കിക്കോളും \" പീറ്ററുടെ മറുപടി കേട്ടപ്പോൾ മാധവ് ആ പെഗ്ഗ് ഒരു സിപ് കൊണ്ട് കുടിച്ചു തീർത്തു അയാളുടെ അട്ടഹാസം ആ മുറിയിൽ മുഴങ്ങി കേട്ടു..
____________________________
ഋഷിയും ശിവന്യയും അഭിജിത്തിന്റെ കൂടെ ഒരു റെസിഡൻസിയിലെത്തി...അപ്പോൾ ഋഷി അവന്റെ ഫോൺ ചെക്ക് ചെയ്തു അരവിന്ദ് കുറേ മെസ്സേജ് അയച്ചിട്ടുണ്ട്..
\" അഭിജിത്ത് തന്റെ വീട് ഇവിടെയാണോ \"
\" വീടല്ല ഫ്ലാറ്റ് ആണ് ഋഷി \"
അവർ താഴത്തെ നിലയിലെ ഫ്ലാറ്റിൽ എത്തി...
\" 4B..nice...ഇത്..\" ഋഷി ഫ്ലാറ്റിൽ മൊത്തത്തിൽ ഒന്ന് നോക്കി.. അപ്പോൾ ചിരിച്ചുകൊണ്ട് രണ്ട് പേർ കെട്ടിപിടിച്ചു നിൽക്കുന്ന ഫോട്ടോ അവന്റെ കണ്ണിൽ പെട്ടു..
\" സംശയിക്കേണ്ട അത് അശ്വിനാണ് \"
\" നിങ്ങളെ അന്വേഷിച്ച് അവരുടെ ആൾക്കാർ വന്നിരുന്നോ..\"
\" ഇല്ല ശിവന്യ അവർ എന്നെ കണ്ടിട്ടില്ല എന്ന് തോന്നുന്നു ഒരിക്കൽ ആ വമ്പൻ മുതലാളിമാർ സ്റ്റേഷനിൽ വന്നിരുന്നു അന്ന് എന്നെ മുൻപ് കണ്ടിട്ടുള്ള ഭാവം അവരുടെ മുഖത്ത് കണ്ടില്ല \"
\" ത്രിലോകിനെ കുടുക്കിയത് തന്നെയാകും ആ കുട്ടിയെ use ചെയ്തിട്ടാകും അവനെ അവർ ബ്ലാക്ക് മെയിൽ ചെയ്തത്...\"
ശിവന്യ റിസെപ്ഷനിലേക്ക് പോയപ്പോൾ..
പെട്ടെന്ന് ലിഫ്റ്റിൽ താഴേക്ക് വന്ന ഒരു പെണ്കുട്ടി കയ്യിൽ ലഗ്ഗേജുമായി അവളേയും തട്ടിമാറ്റി കൊണ്ട് കടന്ന് പോയി....
\" സോറി...\" ശിവന്യ പറഞ്ഞു
\" ഇറ്റ്സ് ഓക്കെ എനിക്ക് കുറച്ച് തിരക്കുണ്ട് ട്രെയിൻ മിസ്സ് ആകും \"
എന്നാൽ അവളുടെ ബാഗിൽ നിന്ന് A4 സൈസുള്ള ഒരു ഇല്ലെന്റ് കവർ പുറത്തേക്ക് വീണത് അവൾ ശ്രെദ്ധിച്ചില്ല
\" അതേ കുട്ടി...നിങ്ങളുടെ കയ്യിൽ നിന്ന് ഒരു കവർ ഇവിടെ മിസ്സ് ആയിട്ടുണ്ട് \"
ശിവന്യ അത് കയ്യിൽ എടുത്തു കൊണ്ട് പറഞ്ഞു..അപ്പോൾ ഇല്ലെന്റ്നുള്ളിൽ നിന്ന്
ഒരു ഫോട്ടോ നിലത്തേക്ക് വീണു....
അതിലേ നന്ദഗോപാലിനേയും അൻവറിനേയും ഒരു പെണ്കുട്ടിയേയും അവൾക്ക് പെട്ടെന്ന് മനസ്സിലായില്ലെങ്കിലും അവരുടെ കൂടെയുള്ള ത്രിലോകിനെ അവൾ തിരിച്ചറിഞ്ഞു..
\" ത്രിലോക്...\"
അവൾ ആ പെണ്കുട്ടിയുടെ പിന്നാലെ പോകാൻ തുടങ്ങി..
\" ശിവന്യ നീ എവിടേക്കാ പോകുന്നത്..\"
\" ഋഷി പ്ളീസ് സ്റ്റോപ് that girl... ആ കുട്ടിക്ക് ത്രിലോകിനെ പരിചയമുണ്ട്... may be ആ പോയത് മിനി ആവാൻ ചാൻസ് ഉണ്ട്.. \"
അപ്പോൾ തന്നെ ഋഷി ആ കുട്ടിയുടെ പിറകെ പോയി ഗേറ്റ് കടക്കും മുൻപേ അഭിജിത്തും ഋഷിയും അവളെ തടഞ്ഞു..
\" ഇത് നിങ്ങളുടെ ഡോക്യുമെന്റ് ആണോ \"
\" yes...\"
\" ഇത് അവിടെ....ലിഫ്റ്റിന്റെ അടുത്ത് വീണ് പോയത് കണ്ടു..\"
\" oh താങ്ക്സ്...\" അവൾ അത് വാങ്ങി നോക്കി
\" its fine.. മിസ്സ്.. മിനി...\"
\" മിനി... \"
\" നിങ്ങൾ NDTVയിൽ വർക് ചെയ്തിരുന്നില്ലേ ..\"
\" എനിക്ക് നിങ്ങളെ പരിചയമില്ല മിസ്റ്റർ അത് കൊണ്ട് എന്റെ പേർസണൽ കാര്യങ്ങൾ അന്വേഷിക്കേണ്ട കാര്യം ഇയാൾക്കില്ല \"
\" പ്ലീസ് coparte..ഇറ്റ്സ് ഫ്രം പോലീസ്...\" അഭിജിത്ത് അവന്റെ പോക്കറ്റിലുള്ള പോലീസ് ഐഡി കാർഡ് പുറത്തെടുത്തു കാണിച്ചു
\" സർ എനിക്ക് പോയിട്ട് തിരക്കുണ്ട്..\"
\" ഇത് പോലീസ് enquiry യുടെ ഭാഗമാണ് യൂ should be answerable to us...നിങ്ങളുടെ ഐഡി പ്രൂഫ് ഒന്ന് കാണിക്കണം \"
അവൾ അവളുടെ വോട്ടർ ഐഡി കാർഡ് കാണിച്ചു കൊടുത്തു..
\" ഇറ്റ്സ് മീര ഗംഗാധർ \" അത് വാങ്ങി നോക്കിയ അഭിജിത്ത് പറഞ്ഞു
\" മീര..\" ഋഷി സംശയത്തോടെ ചോദിച്ചു..
\" yes.. am മീര...\" അവളുടെ മറുപടി കേട്ട് വന്ന ശിവന്യയ്ക്ക് ഫോട്ടോയിൽ ത്രിലോകിന്റെ കൂടെയുള്ള പെണ്കുട്ടി ആരെന്ന് ഉറപ്പിക്കാൻ പറ്റാതെ ആയി..
( തുടരും...)