Aksharathalukal

COMPLICATED LOVE STORY - PART 21

\" ഈ ഫോട്ടോയിൽ ഉള്ളത് നിങ്ങളല്ലേ \" ശിവന്യ ശബ്‌ദമുയർത്തി ചോദിച്ചു

\" ബലംപ്രയോഗിച്ചും ശബ്ദമുയർത്തിയും നിങ്ങൾക്ക് ഒന്നും നേടാൻ സാധിക്കില്ല \"

\" മീര താൻ എനിക്ക് മറ്റൊന്നും പറഞ്ഞ് തരേണ്ട ഈ ഫോട്ടോയിൽ ഉള്ള പെണ്കുട്ടി അവൾ ഇപ്പോൾ എവിടെയാണെന്ന് മാത്രം പറഞ്ഞാൽ മതി \" അഭിജിത്ത് ചോദിച്ചു

\"  ആദ്യം നിങ്ങളുടെ കൂടെയുള്ളവർ ആരാണെന്ന് എനിക്ക് ബോധ്യപ്പെടണം   \"

\" മീര listen...ത്രിലോകിന്റ കൊലപാതകികൾ ഇപ്പോഴും പുറത്ത് വന്നിട്ടില്ല ഇപ്പോ ഞങ്ങൾക്ക് മുന്നിൽ ഈയൊരു ഫോട്ടോ ഒരു hint ആണ്...താൻ ഈ ഫോട്ടോയിൽ കാണുന്ന കുട്ടിയുടെ ഐഡൻറിറ്റി ഡിസ്ക്ലോസ് ചെയ്യാതെ നിന്നാൽ നാളെ വരാൻ പോകുന്നത് വലിയൊരു ദുരന്തമാണ്...\" അവൻ അവളെ പറഞ്ഞ് ബോധ്യപ്പെടുത്തി

\" പറയാം...പക്ഷേ നിങ്ങൾ എന്റെ കൂടെ വരേണ്ടി വരും \"

മീര അവരെ കൂട്ടികൊണ്ട് പോയത് ഒരു നെയ്ത്ത്ശാലയിലേക്കായിരുന്നു..അവിടെ അവസാനത്തെ നെയ്ത്ത് യന്ത്രത്തിൽ നിന്ന് തല വഴി ഷാൾ പുതച്ച് ഇരുന്ന ഒരു പെണ്കുട്ടി അവരെ കണ്ടപ്പോൾ പുറത്തേക്കിറങ്ങി വന്നു...
പാതി വെന്ത മുഖവുമായി മിനി..മീരയുടെ ചേച്ചിയാണ് മിനിയെന്ന് അവർ തിരിച്ചറിഞ്ഞു.....ശിവന്യ പെട്ടെന്ന് വായ പൊത്തി പിടിച്ചു കൊണ്ട് കരഞ്ഞു ഋഷി കരയരുതെന്ന് പറഞ്ഞ് അവളുടെ കയ്യിൽ മുറുകെ പിടിച്ചു

\" അഭി ഇപ്പോൾ ഓഫീസർ ആണല്ലേ \" മിനി ചോദിച്ചു

\" അതെ...\"

\" എന്റ മുഖമായിരിക്കും അല്ലേ നിങ്ങളിൽ ഭീതി പടർത്തുന്നത്...ഈ ഭീതി എന്നിൽ ചേർന്ന് നിന്നിട്ട് ഇപ്പോൾ 2 വർഷം കഴിഞ്ഞു... പിന്നെ ഇവൾക്ക് ഇപ്പോഴും നിന്നെ മറക്കാൻ കഴിഞ്ഞിട്ടില്ല അഭി  \"

\"അവർ എന്താ പറഞ്ഞത് അഭിജിത്തിന് മീരയെ അറിയമായിരുന്നെന്നോ \" ശിവന്യ ചോദിച്ചു

\" വെറും മുൻപരിചയമല്ല ശിവന്യ....\" അഭിജിത്ത് മീരയെ ഒന്ന് നോക്കി

\" ത്രിലോകിന് ഏറെനാൾ എന്നെ രക്ഷിക്കാൻ കഴിഞ്ഞില്ല ഒരിക്കൽ MD തന്നെ നിസ്സാര കാരണം പറഞ്ഞ് എന്നെ പുറത്താക്കി....അതിന് പിന്നിലും അയാൾ ആയിരുന്നു...ഫാഷൻ ഡിസൈനിങ് പഠിക്കുന്ന ഇവൾക്ക് കൊടുക്കാൻ വേണ്ടി അപ്പോൾ എന്റെ കയ്യിൽ പൈസ ഉണ്ടായിരുന്നില്ല...അഭിയോട് പറഞ്ഞിരുന്നോ എന്ന് ഞാൻ ചോദിച്ചു പക്ഷേ ഇവൾ എന്നോട് ഒന്നും പറഞ്ഞില്ല.. ഇവൾ ഒരു ഫ്രണ്ടിനോട് കടം വാങ്ങിച്ചു...പക്ഷേ പിറ്റേന്ന് ഉച്ചയ്ക്ക് വീട്ടിൽ കയറി വന്ന ഒരു പയ്യൻ അത് അവന്റെ പൈസ ആണെന്നും ഇവൾ അത് മോഷ്ടിച്ചുവെന്നും പറഞ്ഞു എന്നോട് തർക്കിച്ചു പണത്തിന് വേണ്ടിയുള്ള പിടിവലിക്കിടയിൽ അവൻ കയ്യിൽ കരുതിയ ചില്ലു കുപ്പി എന്റെ നേർക്കെറിഞ്ഞു...പെട്ടെന്ന് എന്തോ എന്റെ മുഖം പുകഞ്ഞുവരുന്നത്  പോലെ അനുഭവപ്പെടാൻ തുടങ്ങി...പിന്നീട് നിലത്തേക്ക് വീണതും ആശുപത്രിയിൽ എത്തിയതുമൊന്നും എനിക്ക് ഓർക്കാൻ കഴിഞ്ഞിരുന്നില്ല...അന്ന് എന്റെ ഈ അവസ്ഥയോർത്താണ് നിന്റെ സ്നേഹം ഇവൾ വേണ്ടെന്ന് വച്ചത്... ആ സ്നേഹം ഇനി തുടർന്നു കൂടെ \" മിനി അഭിജിത്തിനോട് പറയുന്നത് കേട്ട് ഋഷിയും ആശയകുഴപ്പത്തിലായി..

ഋഷിയും ശിവന്യയും കാറിലേക്ക് നടന്ന് പോകുമ്പോൾ പിറകെ വന്ന മീര വേഗത കുറച്ചു അവൾ അഭിയുടെ ഒപ്പം ചേർന്ന് നടന്നു...

\" മീര എന്തിനാ താൻ എല്ലാം എന്നിൽ നിന്ന് മറച്ചു വച്ച് ഇത്രയും കാലം ജീവിച്ചത് \"

\" എല്ലാം പറയാൻ വേണ്ടി എനിക്ക് അഭി അവസരം തന്നിരുന്നോ...\"

\" അന്ന് അവസാനമായി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ പുറപ്പെടാൻ സെക്കന്റുകൾ ബാക്കി നിൽക്കെ എന്നെ കടന്ന് പോയ അപരിചിതരുടെ മുഖങ്ങളിൽ ഞാൻ തന്നെ തിരഞ്ഞു...പക്ഷേ...\"

\" അന്ന് ഒരുപക്ഷേ എല്ലാം അറിഞ്ഞാലും എന്റെ തീരുമാനത്തിൽ മാറ്റം ഉണ്ടാകുമായിരുന്നില്ല അഭി...എന്നാൽ ഋഷിയും ശിവന്യയുടെ ഇപ്പോൾ കാലെടുത്തു വച്ചത് ഒരു ബർമുഡ ട്രെയാങ്കിളിനുള്ളിലാണ് ഇവിടെ നായകനും പ്രതിനായകനും എല്ലാം ഒരാൾ തന്നെയാണ്... \" ഇതൊക്കെ ശിവന്യ ശ്രെദ്ധിച്ചിരുന്നു

-----------------------

അവർ ഒരു റെസിഡൻസി വഴി കടന്ന് പോയപ്പോൾ അവിടെയുള്ള ബംഗ്ലാവിന്റെ മുന്നിൽ വച്ച പഴയ ഒരു ബോർഡ് ശിവന്യയുടെ കണ്ണിൽ പെട്ടു...

\" Retired മേജർ ബൽറാം ബക്ഷി...\"

\" ഈ പേര്...\"

\" നിങ്ങൾക്ക് മുൻപേ കേട്ട് പരിചയം കാണും നന്ദിത ബൽറാം എന്ന ഫോറൻസിക് സ്റ്റുഡന്റിന്റെ അച്ഛൻ...\" 

\" നന്ദിത ബൽറാം..\" അഭിജിത്ത് പറഞ്ഞു

\" നന്ദിതയോ..\"

\" അതെ നന്ദിത മരിച്ചിട്ട് 2 വർഷം കഴിഞ്ഞു ഋഷി...it was a murder...ഫോറൻസിക് expert ആയി മാറേണ്ടിയിരുന്ന ഒരു ബ്രില്ലെന്റ് സ്റ്റുഡന്റ്‌സിനെയാണ് അവർ നിഷ്ക്രൂരം കൊന്ന് കളഞ്ഞത്...\"

മീര അവരെ യാത്രയാക്കി..
അഭിജിത്തും ഋഷിയും ശിവന്യയും ജീപ്പിൽ ത്രിലോക് പോവാറുള്ള ആ ഓർഫനേജിൽ എത്തി...

\" ആ കുട്ടിയെ കാണാൻ വേണ്ടി ഇപ്പോൾ ഒരു പൊലീസുകാരനും ഒരു പെണ്ണും ചെറുക്കനും വന്നിട്ടുണ്ട്.. \" ജീപ്പ് കടന്ന് പോയപ്പോൾ അവിടത്തെ വാച്ച് മാൻ ആരോടോ ഫോണിൽ പറഞ്ഞു

\" പെണ്ണും ചെറുക്കനോ...ന്യൂസ് റിപ്പോർട്ടമാർ ആണോ \" ഫോണിൽ സംസാരിച്ചു കൊണ്ട് നിന്ന ആൾ സ്വരം കടുപ്പിച്ച് ചോദിച്ചു

\" അല്ല അവരുടെ ലക്ഷ്യം മറ്റെന്തോ ആണ്....\"

\" ഇനി അവന്റെ ആളുകൾ ആയിരിക്കുമോ...\" മറുതലയ്ക്കൽ ഉള്ള ആൾ ദേഷ്യത്തോടെ ഫോൺ disconnect ചെയ്തു

--------------------------

പോലീസ് ജീപ്പ് തിരിച്ചു പോയപ്പോൾ വഴിയിൽ വെച്ച് ഒരു ബ്ലാക്ക്‌ toyota അവരെ പിന്തുടരാൻ തുടങ്ങി...

\" കുറേ നേരമായല്ലോ ആ കാർ നമ്മുടെ പുറകെ കൂടിയിട്ട്..\"

\" ഞാനും ശ്രെദ്ധിച്ചു അവർക്ക് വഴി കൊടുത്തിട്ടും പോവുന്നില്ല..\" അഭിജിത്ത് പറഞ്ഞു

ആ toyota ജീപ്പിനെ മറികടന്ന് ജീപ്പിന്റെ വഴി തടസ്സപ്പെടുത്തുന്ന വിധം റോഡിന് കുറുകെ പാർക്ക് ചെയ്തു...
അതിൽ നിന്ന് ഷർട്ട് inn ചെയ്തു ഷൂസ് ഇട്ട് ഇറങ്ങിയ രണ്ട് യുവാക്കളും ഒരു പെണ്കുട്ടിയും അവരുടെ അടുത്തേക്ക് വന്നു..

\" സർ പ്ളീസ് coprate...നിങ്ങൾ ഇപ്പോൾ തന്നെ ഞങ്ങളുടെ കൂടെ വരണം \" അവരിൽ ഒരാൾ പറഞ്ഞു

\" wait... നിങ്ങൾ ആരാണ്..എന്താ വാറന്റ് ഉണ്ടോ നിങ്ങളുടെ കയ്യിൽ....\" ഋഷി കാറിൽ നിന്ന് ഇറങ്ങി കൊണ്ട് പറഞ്ഞു

\" we are from crime ബ്രാഞ്ച് \" അതിലെ പെണ്കുട്ടി അവളുടെ പോക്കറ്റിൽ നിന്ന് പുറത്തെടുത്ത ഐഡി കാണിച്ചു കൊണ്ട് പറഞ്ഞു

\" ക്രൈം ബ്രാഞ്ചിൽ ഞാൻ അറിയാത്ത പോലീസുകാരോ...dont play...മര്യാദയ്ക്ക് ഉള്ള സത്യം തുറന്ന് പറഞ്ഞോ ആരാ നീയൊക്കെ \" അഭിജിത്തും പുറത്തേക്കിറങ്ങി

\" ഞാൻ പറഞ്ഞാൽ മതിയോ....\" കാറിൽ നിന്ന് പുറത്തേക്കിറങ്ങിയ മേജർ ബൽറാം ബക്ഷി പറഞ്ഞു....

അവർ അയാളുടെ പിന്തുടർന്ന് ഒരു ഗോ ഡൗണിൽ എത്തി അവിടെ ക്രോസ്സ് സ്ട്രിപ്പ് കൊണ്ട് ജോയിൻ ചെയ്തു വച്ച ഒരു ഭിത്തിയുണ്ടായിരുന്നു...

\" Ofiicer meet അദ്വൈത്, രവീഷ്, റച്ചേൽ എന്റെ മോൾക്ക് വേണ്ടി എന്തും ചെയ്യാൻ ഇവർ തയ്യാറാണ്...അവർക്ക് ഒരു പോറൽ പോലും ഏല്പിക്കാതെ ഇതുവരെ ഞാൻ എല്ലാം കൊണ്ടെത്തിച്ചു \" ബൽറാം അവരെ അഭിജിത്തിന് പരിചയപ്പെടുത്തി കൊണ്ട് പറഞ്ഞു

\" പോലീസും കോടതിയും വിധി പറയാത്ത ഈ കേസിൽ ഇപ്പോൾ ഞങ്ങളാണ് ശിക്ഷ വിധിക്കുന്നത്...\" രവീഷ് പറഞ്ഞു

\" ഈ കേസ് എവിടെങ്കിലും എത്തുമെന്ന് കരുതിയ നാളുകൾ ഉണ്ടായിരുന്നു നിയമത്തിന്റെ എല്ലാ വാതിലുകളും അവൾക്ക് മുന്നിൽ കൊട്ടിയടയ്ക്കപ്പെട്ടു...\" റച്ചേൽ ശിവന്യയോട് പറഞ്ഞു

\" നമ്മുടെ നാട്ടിൽ ഒരുത്തനെ തൂക്കി കൊല്ലാൻ വിധിക്കണമെങ്കിൽ rearst ഓഫ് rearest കേസ് ആയിരിക്കണം...justice delayed is justice denied......പക്ഷേ വിക്‌ടിം എത്ര വേദന കൂടുതൽ അനുഭവിച്ചോ അത് അനുസരിച്ചു അവരെ വേർതിരിച്ചു കാണുന്ന ഒരു സിസ്റ്റം ആണ് നമുക്ക് ഇപ്പോൾ ഉള്ളത് \" അദ്വൈത് കൂട്ടി ചേർത്തു

\" നന്ദിതയ്ക്ക് ഒരു സെലിബ്രെറ്റി ക്രഷ് ഉണ്ടായിരുന്നു അന്നത്തെ സൂപ്പർ സ്റ്റാർ ദർശൻ ദാസ്... എപ്പോഴും അവളുടെ ഫോൺ നിറയെ അയാളുടെ ഫോട്ടോസും വീഡിയോസുമായിരുന്നു....
പലപ്പോഴും ഞങ്ങൾ അവളെ warn ചെയ്തിട്ടുണ്ട് \" രവീഷ് പണ്ടത്തെ കാര്യങ്ങൾ ഓർത്തു..

2 വർഷങ്ങൾക്ക് മുൻപ്....ഡൽഹിയിലെ നാഷണൽ ഫോറൻസിക് സയൻസെസ് യൂണിവേഴ്‌സിറ്റി ക്യാംപസ്...2 ആഴ്ച്ച കഴിഞ്ഞുള്ള എക്സാമിന് വേണ്ടി പഠിക്കുകയായിരുന്നു ഞങ്ങൾ 4 പേരും...പക്ഷേ നന്ദിതയുടെ ഭാവമാറ്റം തിരിച്ചറിയാൻ ഞങ്ങൾ വൈകി പോയി...

\" ഡി നീ ഈ സ്റ്റാൽകിങ് നിർത്തിക്കോ അതാ നിനക്ക് നല്ലത് \" ഫോണിൽ നോക്കി പുഞ്ചിരിച്ചു കൊണ്ട് നിന്ന നന്ദിതയോട് റേച്ചൽ പറഞ്ഞു

\" സ്റ്റാൽകിങ് ഓ...\"

\"പിന്നെ ഇതിനെയും ഞങ്ങൾ സെലിബ്രിറ്റി ക്രഷ് എന്ന് വിളിക്കണോ...യൂ are becoming മാഡ്...അയാളോടുള്ള അന്ധമായ ആരാധന നിന്റെ മനസ്സിനെ പോലും disturb ആക്കി കഴിഞ്ഞു...\" അദ്വൈത് ചോദിച്ചു

\" നിന്റെ അയച്ച പിറന്നാൾ ആശംസ അയാളുടെ സ്റ്റോറിയിൽ
ആഡ് ചെയ്‌തെന്ന് വെച്ച് നിന്നോട് സംസാരിക്കാൻ പോലും അയാൾക്ക് താല്പര്യമുണ്ടെന്ന് തോന്നുന്നില്ല....നിന്റെ over expectation ഞങ്ങക്ക് അറിയുന്നത് കൊണ്ടാണ് പറയുന്നേ...അവരൊക്കെ rich ടീമ്സാ നമ്മളെ കൊണ്ട് കൂട്ടിയാൽ കൂടില്ല...\" റച്ചേൽ കൂട്ടിച്ചേർത്തു

\" ആൻഡ്  He even don\'t know you exist That\'s the prblm വെറുതെ കുറേ പ്രതീക്ഷ വെക്കേണ്ട നിന്റെ പോക്ക് കണ്ട് ചുമ്മാ ഒരു ഫാൻ പോലെ തോന്നില്ലടി \" അദ്വൈതിന്റെ ആ വാക്കുകൾ അവൾ കണക്കിൽ എടുത്തില്ല

\" പക്ഷേ 1 കോടി ആളുകളിൽ നിന്ന് എന്നെ മാത്രം തിരഞ്ഞെടുത്തില്ലേ അതോ..\" അവൾ തർക്കിച്ചു

\" നിന്നോട് പറഞ്ഞിട്ട് കാര്യമില്ല..എടി അയാൾ മറ്റാരെയെങ്കിലും സ്നേഹിക്കുന്നുണ്ടോയെന്നൊന്നും നിനക്കറിയില്ലല്ലോ..പിന്നെ ഇതിന്റെ future എന്താ..നിനക്ക് ഫൈനൽ എക്സാം ആണെന്നുള്ള ചിന്ത പോലുമില്ല ഇപ്പോ.. ഇനി അഥവാ അങ്ങനെ ആരും ഇല്ലെങ്കിൽ തന്നെ നീ ചെന്ന് ഇഷ്ടമാണെന്നൊക്കെ പറഞ്ഞാ അറിയാത്ത ഒരാൾ അല്ലേ... Personally ഒരാൾ വന്ന് ഇഷ്ടം ആണെന്നൊക്കെ പറഞ്ഞാ എന്താകും അയാളുടെ reaction... നിന്നെ മൈൻഡ് ചെയ്തെന്ന് പോലും വരില്ല....
ചിലപ്പോ അയാൾ എല്ലാരുടെയും മുന്നിൽ വെച്ച് നിന്നെ insult ചെയ്യ്‌താൽ....it will hurt you a lot... \" രവീഷ് പറഞ്ഞു

\" He don\'t know you personally...And you don\'t know him personally Reel life and real life ഉം തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്.... നമ്മൾ പുറമെ കാണുന്ന innocent smile ഒക്കെ തന്നെയാണ് അവരുടെ സ്വഭാവമെന്ന്  എന്താ ഉറപ്പ്....\" റേച്ചലിന്റെ വാക്കുകൾ നന്ദിതയുടെ മനസ്സിനെ മുറിവേല്പിച്ചു...

\" നീ പറഞ്ഞത് സത്യം തന്നെയാണ്...നമ്മൾ ഒരാളെ സ്നേഹിച്ചുവെന്ന് കരുതി അയാൾ നമ്മളെ തിരിച്ചു സ്നേഹിക്കണമെന്ന് വാശി പിടിച്ചിട്ട് കാര്യമില്ല അവർക്കും അവരുടേതായ ഇഷ്ടങ്ങൾ ഉണ്ടാവില്ലേ..\"

 അവളുടെ കണ്ണ് നിറഞ്ഞത് കണ്ട് അവർക്ക് വിഷമമായി പക്ഷേ നന്ദിത എല്ലാം തിരിച്ചറിഞ്ഞ് പണ്ടത്തെ പോലെ ആവുമെന്ന് അവർ കരുതി..

പക്ഷേ പിറ്റേന്ന് നഗരത്തിൽ നടന്ന ഒരു function ഉദ്ഘാടനം ചെയ്യാൻ വേണ്ടി ദർശൻ ദാസ് വരുന്നുണ്ടെന്ന് കേട്ടപ്പോൾ തന്നെ അയാളെ ഒന്ന് നേരിട്ട് കാണണമെന്ന് അവളുടെ മനസ്സ് പറഞ്ഞു..



( തുടരും...)


COMPLICATED LOVE STORY - PART 22

COMPLICATED LOVE STORY - PART 22

4.6
749

പിറ്റേന്ന് ക്ലാസ്സിൽ...\" ഇന്ന് റെക്കോർഡ് submission ദിവസമാണ് എല്ലാരും എഴുതിയെങ്കിൽ നമുക്ക് വെച്ചാലോ..മോഡൽ ആയത് കൊണ്ട് വേഗം കഴിയും..\" രവീഷ് പറഞ്ഞുഅപ്പോൾ എന്തോ ആലോചിച്ചു കൊണ്ട് വിദൂരതയിലേക്ക് നോക്കി നിന്ന നന്ദിതയെ റേച്ചൽ കണ്ടു..\" ഡി..നന്ദിതെ..\" റേച്ചൽ അവളെ തട്ടി വിളിച്ചു\"നീ അയാളെയും കിനാവ് കണ്ടോണ്ടിരുന്നോ എടി റെക്കോഡ് വെക്കേണ്ട \"\" ഓഹ് അത് ഇന്നായിരുന്നോ...ഞാൻ റെക്കോർഡ് എടുക്കാൻ മറന്നു...\"\" മറന്നോ...നീ അങ്ങനെ മറക്കാറില്ലല്ലോ ഞങ്ങൾ മറന്നാലും നീ മറക്കാറില്ല  \"\" ഇവൾക്ക് ഇപ്പോ നമ്മളെ ഒന്നും വേണ്ട രവീഷേ ആ അവനുണ്ടല്ലോ.... ആ ദാസൻ അവനെ മാത്രം മതി...\"\" അദ്വൈതേ നീ ചാടി കേറി ഓരോന്ന്