Aksharathalukal

മെമ്മറീസ് - PART 3





ദേവൻ ക്യാബിനിലേക്ക് പോയി...

ക്ലാസ്സിൽ പുതിയ ചർച്ചകൾ തുടങ്ങി അതിൽ ദേവന്റെ date ഓഫ് birth തൊട്ട് കല്യാണം വരെ ടോപിക്ക് ആയിരുന്നു....ചുമ്മാ ഒരു രസം..


\"അയാളെ beard കണ്ടിനാ DQ നെ പോലെ ഇല്ലേ കാണാൻ \"

ഫ്രണ്ട് ബെഞ്ചിലെ PriceTag ശാലു പറഞ്ഞു.

\"അയാളെ കണ്ടിട്ട് ആ tiktok ഒക്കെ ചെയ്യുന്ന അക്രു നെ പോലെ ഇല്ലേടാ andrew \" സൂര്യ പറഞ്ഞു.

അയ്യോ....പറയാൻ വിട്ടു...നമ്മടെ കുട്ടിപിശാചുക്കൾ അല്ലാതെ വേറെയും ഗ്യാങ് ഉണ്ട് ഇവിടെ ..😁😁
നേരത്തെ പറഞ്ഞില്ലേ സൂര്യ....അതാണ് ഈ കൗണ്ടർ അടിച്ചവൻ ...
ഡ്രാഫ്റ്റർ സൂര്യ....ഇവന്റെ മിക്ക അടിയും ഡ്രാഫ്റ്റർ വച്ചാവും....അത് കൊണ്ട് തന്നെ ഡ്രാഫ്റ്റർ പൊട്ടിച്ച വകയിൽ കുറേ complaints ഉണ്ട് ഈ മഹാനെതിരെ...

പിന്നെ ആൻഡ്രോയിഡ് Andrew ആള് സിവിൽ ആണേലും കമ്പ്യൂട്ടർ സയൻസാനിഷ്ടം..അത്യാവശ്യം ഒരു supplyകുട്ടൻ കൂടിയാണിവൻ അയ്യോ 😅😅അതൊക്കെ എന്തിനാ പറയുന്നേ...പറയുമ്പോൾ എല്ലാം പറയേണ്ട.... പുള്ളി ചെറിയ രീതിയിൽ ഹാക്കിങ് ഒക്കെ നടത്തി പോക്കറ്റ് മണി ഒപ്പിക്കുന്നു.....

മൂന്നാമത്തവൻ സീൻ ബ്രിട്ടോ....പുള്ളിയും terror ആണ്...ഇന്ന് ലീവാണ് അതാ ഈ സീനിൽ ഇല്ലാത്തെ...😁😁

നമ്മടെ പിള്ളേർക്ക് ഇവർ ഇപ്പോഴും എതിരാ....അതങ്ങനെ ആണല്ലോ ഒരു ക്ലാസ്സിൽ ആണ്പിള്ളേരുടെ കണ്ണിൽ പിടിക്കാത്ത മൂന്നെണ്ണം അത് നിർബന്ധാ....അതിന് കാരണവും ഉണ്ട്..അത് വഴിയേ അറിയാം...😁😁 
okay come to the point...
ദേവൻ ഇട്ട ഷൂസിന്റെയൊക്കെ വില guess അടിക്കുന്ന തിരക്കിലാണ് ശാലു....

\"അങ്ങേരുടെ ഷൂ എന്തായാലും ഒരു 1000 rupees ഉണ്ടാവും....പിന്നെ .....\" ശാലു നമ്മടെ പിള്ളേരുടെ ബെഞ്ചിന്റെ അടുത്ത് വന്നിട്ട് പറഞ്ഞു. with ഹൈ volume..... 😂😂😂

\"നീയൊന്ന് നിർത്തിയെ ശാലു.....ആ കോന്തൻ വന്ന് കേറിയിട്ടല്ലേ ഉള്ളു...അപ്പോഴേക്കും തുടങ്ങിയോ \" മാളു പറഞ്ഞു.

\"എന്തോ....എങ്ങനെ....എന്നെ കൊണ്ട് പച്ചക്കറി...ഛേ...
പച്ചത്തെറി....വിളിപ്പിക്കരുത് \"
അച്ചു പറഞ്ഞു.

\"അതെന്നെ...ഈ മാളു അയാൾ വന്നപ്പോ തന്നെ
മോന്തയും കുത്തി ഫ്ലാറ്റ് ആയി \" റിച്ചു പറഞ്ഞു.

\"അങ്ങേർക്ക് ആ അക്രുന്റെ ഛായ ഇല്ലേ....\" അക്ഷു പറഞ്ഞു.

\"ഛായ അല്ല ചാരായം ആ വൈറസ് എങ്ങാനും ഇതൊക്കെ കേട്ട് കയറി വരണം \"അനുഗ്രഹ പറഞ്ഞു...she is also terror.. even though പഠിപ്പി ആണേലും....അപ്പോൾ വൈറസ് അവിടേക്ക് കയറി വന്നു...

\"നാക്കെടുത്തു വളച്ചു കിടപ്പാടം പോയികിട്ടി...\" റിച്ചു പറഞ്ഞു.

വൈറസ് ലാപ്ടോപ്പ് ഒക്കെ connect ചെയ്ത് ക്ലാസ് തുടങ്ങി...

\"ഓക്കെ.....today നമ്മൾ ഡാമിന്റെ ഡിസൈൻ ആണ് പഠിക്കുന്നത് \"
വൈറസ് എന്തൊക്കെയോ വായിച്ചിട്ടും ...ബോർഡിൽ വരച്ചിട്ടും ടൈം കളയാൻ തുടങ്ങി..

\"ഇങ്ങേരു കൊറിയൻ പറയുന്ന പോലെ ഉണ്ട് \" അച്ചു 
പറഞ്ഞു.

\"yeah.... yeah എനിക്കും തോന്നുന്നുണ്ട് \" റിച്ചു പറഞ്ഞു.

\"അപ്പോ നാളെ തൊട്ട് ഈ പറഞ്ഞതിന്റെ ഡിസൈൻ വരക്കാൻ തുടങ്ങാം...നാളെ എല്ലാവരും ഡ്രാഫ്റ്റർ കൊണ്ട് വരണം....പിന്നെ അന്നേരം കണ..കുണ പറയരുത്....\"

\"ഇപ്പോ ഇങ്ങേര്‌ എന്താ പറഞ്ഞേ.....\" ഏതോ ലോകത്ത് കിളിപോയി ഇരുന്ന മാളു ചോദിച്ചു.

\"ഡ്രാഫ്റ്റർ എടുക്കണം.....\" റിച്ചു പറഞ്ഞു.

\"അല്ല അതിന് മുൻപ്  \"

\"അതിന് മുൻപ് അങ്ങേര് ഉമിനീരിറക്കി....\"

\"നീ എന്നെ കളിയാക്കുന്നോ....ഉമിനീരിറക്കി കഴിഞ്ഞ് ...അതിന്റെ ഇടയ്ക്ക് അങ്ങേര് എന്തോ പറഞ്ഞു അതെന്താ \"

\"നാളെ തൊട്ട് ഇപ്പോ എടുത്ത ഈ കോപ്പ് വരക്കാൻ തുടങ്ങും എന്ന് 😒😒 \"

\"എന്റെ ദേവിയെ......😱😱\"


_____________________________________

ദേവനും , സായ് യും സെമിനാർ ഹാൾ വഴി
ക്യാൻറ്റിനിലേക്ക് നടന്നു.....

\"ഇതിപ്പോ സെമിനാർ ഹാൾ ആക്കിയല്ലേ \"

\"അതെ...നീ പോയത് തൊട്ട് എല്ലാം വല്ലാതെ മാറിപോയിരുന്നു...\"

\"എന്ത്...\"

\"പറയാം....നമുക്ക് തൽക്കാലം ക്യാന്റീനിൽ പോയി വല്ലതും കഴിക്കാം \"

ഈ സമയം സിവിൽ ബ്ലോക്കിൽ...

\"ഡി... ഉച്ചയായി വാ ചോറ് തിന്നാ ....\" അച്ചു പറഞ്ഞു.
മൂന്നെണ്ണവും കൂടി കയ്യ് കഴുകി തിന്നാൻ ഇരുന്നു...
അച്ചു ഫുഡ് എടുത്ത് നിരത്തി...
അവൾ അത് തുറന്നപ്പോഴേക്കും മാളു ചാടി വീണ് അതിൽ നിന്ന് കയ്യിൽ കിട്ടിയ മീൻ പൊരി ഒക്കെ കയ്യ്ക്കലാക്കി...
റിച്ചു നൈസ് ആയിട്ട് മാളുന്റെ ചോറിൽ നിന്ന് അതിന്റെ പകുതി എടുത്തു....
ഈ പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയോട് ദൈവം ചോദിക്കും എന്നല്ലേ.....🤔🤔 ആഹ് ...എന്തേലും ആവട്ടെ...

\"ഡി......\"

\"എന്താ മോളുസെ \" റിച്ചു ചോറ് വായിലിട്ട് കൊണ്ട് ചോദിച്ചു.

\"എടി ഒരുമ്പെട്ടവളെ എടുക്കെടി എന്റെ മീൻപൊരി \"

\"നിന്റെ മീൻപൊരിയോ ഇത്‌ അച്ചുന്റെ മീൻപൊരിയാ....\"

\"അത്...അച്ചുന്റെയായാലും എന്റെയായാലും മീൻപൊരിയല്ലേ...ഇങ്ങോട്ട് താടി \"

\"ദാ പിടിച്ചോ....\" റിച്ചു മീനിന്റെ മുള്ള് മാളുവിന്റെ പാത്രത്തിലിട്ടു.....

\"പേടിക്കേണ്ട....മീനൊക്കെ ഞാൻ തിന്നിട്ടുണ്ട് ഇനി നിനക്ക് ധൈര്യമായി മുള്ള് തിന്നാം....😁😁 \"

\"പന്നി....😤😤😤 \"

\"ദേ ചോറിന്റെ മുന്നിൽ നിന്ന് എങ്ങാനും തല്ലുണ്ടാക്കിയാൽ രണ്ടിന്റെയും തലയിൽ ഞാൻ മീൻകറി എടുത്തൊഴിക്കും.....വെറുതെ എന്നിലെ ചിത്തരോഗിയെ ഉണർത്തരുത് 😡😡😡 \" അച്ചു കലിപ്പിൽ പറഞ്ഞു.

അച്ചുന്റെ പറച്ചിൽ അച്ചട്ടാ...പറഞ്ഞാൽ ചിലപ്പോ ചെയ്‌തെന്ന് വരും....🙄🙄

ലാസ്റ്റ് പീരിയഡ് ക്ലാസ് ഇല്ലായിരുന്നു....
അച്ചു , റിച്ചു , മാളു , ഐഷു , അക്ഷു , അനു ...ഇവരൊക്കെ കൂടി വല്യ ചർച്ചയായിരുന്നു...
അമേരിക്കയിലെ ട്രംപിനെ കുറിച്ചൊന്നുമല്ല ....ആനയിൽ തുടങ്ങി ചേനയിൽ അവസാനിക്കുന്ന അന്തവും കുന്തവും ഇല്ലാത്ത girls talking ...😏😏

ഇവരുടെ ചർച്ചയൊക്കെ കേട്ട് ബാക്ക്ബെഞ്ചിൽ ഇരിപ്പുണ്ടായിരുന്നു Andrewവും , സൂര്യയും....അവന്മാർ ഫോണിൽ pubg ആണെന്ന് തോന്നുന്നു...

\"ഇവന്മാർ ഇതെന്താ പോവാത്തെ തോമാച്ചനെ വിളിക്കേണ്ടി വരുമോ \" റിച്ചു പറഞ്ഞു.

\"എന്നിട്ട് വേണം അവന് കിട്ടുന്ന തല്ല് നമുക്കും കൂടി share ചെയ്യാൻ  \" അച്ചു പറഞ്ഞു.

ചർച്ചയൊക്കെ കഴിഞ്ഞു മൂന്നെണ്ണവും സ്റ്റോറിലേക്ക് ഇറങ്ങി അവിടെ സ്റ്റോറിന്റെ മുന്നിൽ തന്നെ നിൽപ്പുണ്ട് നമ്മടെ തോമാച്ചൻ ....
സിപ് ആപ്പും കുടിച്ചോണ്ട്....

\"പന്നി...ഒറ്റക്ക് സിപ് അപ്പ് കുടുകയാ നീ \"

\"പിന്നെ....\"

\"ഞങ്ങൾക്കും കൂടി വാങ്ങിതാ \"

\"ഇതാ...3 രൂപ വേണേൽ പോയി വാങ്ങിക്ക് \"

\"കോപ്പ്...നിനക്കുള്ളത് വെച്ചിട്ടുണ്ട് ഇനി സീറ്റ് പിടിക്കണേ എന്നും പറഞ്ഞോണ്ട് വാ....\" മാളു പറഞ്ഞു



_______________________________

വൈകുന്നേരം അച്ചു വീട്ടിലെത്തി ...
അവൾ കുളിച്ചു ഡ്രെസ്സ് മാറി ബെഡിൽ ഇരുന്നു..
അപ്പോൾ ഫോണിൽ 2 മിസ്സ്ഡ് കാൾ....
ഒന്ന് നന്ദു ഒന്ന് മാളു....

\"മാളു എന്താ പെട്ടെന്ന് വിളിച്ചത് \"  അവൾ മാളുവിന്റെ  ഫോണിലേക്ക് വിളിച്ചു.

\"ഹലോ.....എന്താ പന്നി മിസ്ഡ് കാൾ അടിക്കുന്നേ...\"

\"എന്റേൽ...പൈസ ഇല്ലെണേ....\"

\"നിന്റൽ ഒരിക്കലും പൈസ ഉണ്ടാവില്ല അലവലാതി...പറ എന്താ കാര്യം \"

\"അത് പിന്നെ ആകാശേട്ടൻ പിന്നെയും മെസ്സേജ് അയച്ചു.....\"

\"ഏത്....ആ മൊണ്ണയോ .....\" അച്ചു പറഞ്ഞു.

\"ആഹ്...ആ കോഴി തന്നെ....പക്ഷേ കണ്ടിട്ട് എന്തോ പോലെ പാവം തോന്നുന്നു \"

\"നീ ഫോൺ വെച്ചേ.....\"

അച്ചു നേരെ fb യിലേക്ക് കയറി.....


\"ദോണ്ടേ.... ഇരിക്കുന്നു പാടത്ത് തവള ഇരിക്കുംപോലെ പച്ച കത്തിച്ചിട്ട്......😲😲\" അച്ചു ആത്മ..

\"ഇയാള് അടുത്ത ഞായറാഴ്ച വരണം കേട്ടോ എന്റെ അനിയത്തിയുടെ കല്യാണമാണ്.. 😘😘 \" ആകാശ്.

\"പിന്നെ എന്തായാലും വരും....😁😁\" അച്ചു വേഗം ടൈപ്പി വിട്ടു.. കള്ള പന്നി അച്ചു ആത്മ

ഒന്നും പിടികിട്ടിയില്ല അല്ലെ.....മാളുന്റെ പിറകേ കുറേ കാലമായി ഒരുത്തൻ നടക്കുന്നുണ്ട്.....
ഒരു സൈബർ ആൻഡ് റിയൽ ലൈഫ് കോഴി...മാളു ആണേൽ അവൻ നിഷ്‌കു ആണെന്ന് പറഞ്ഞു ലേബൽ ഒട്ടിച്ചു.. അത് പൊളിച്ചടുക്കാൻ അച്ചു ഒരു ഫേക്ക്നെ ഇറക്കി....😁😁
അച്ചു ഇതിന്റെയൊക്കെ സ്ക്രീൻ ഷോട്ട് എടുത്തു..
തല്ലിപൊളിസിലേക്ക് ഫോർവേഡ് ചെയ്യ്തു...നമ്മടെ നാലിന്റെയും തട്ടകമാണ് തല്ലിപൊളിസ്....

\"ഇതെന്ന ചാധനം \" തോമാച്ചൻ typeing...

\"നോക്ക് നോക്ക് വായിച്ചു നോക്ക് ആ ആകാശ് അയച്ചതാണ് ആ കോഴിനെ ഞാൻ \" അച്ചു typeing...

\"എന്റമ്മോ......😱😱😨😨 \" മാളു typeing..

\"ഞെട്ടിയാ....കണ്ട് നോക്ക് ഇവന്റെ തനിക്കോണം ഈ കോഴി കാരണം എനിക്ക് എന്റെ നന്ദൂനോട് പോലും മര്യാദക്ക് മിണ്ടാൻ പറ്റുന്നില്ല \" അച്ചു typeing...

\"ഏത് പന്നി \" റിച്ചു typeing...

\"ഈ കാലൻ കോഴി.....\"

\"ഈ തെണ്ടിനെ ആണ് ആദ്യം തല്ലേണ്ടത് ഓരോന്നിന് തലവച്ചു കൊടുക്കും.....\" തോമാച്ചൻ typeing...

\"ലോകത്തുള്ള കാട്ടു കോഴികൾക്കൊക്കെ നിഷ്‌കു പട്ടം ചാർത്തി കൊടുത് all kerala മൊണ്ണേഷ് കുമാരി ആവനാണോ മാളു നിന്റെ പരിപാടി 😡😡\" റിച്ചു typeing.

\"നിർത്തി ഇതോടെ അവനോടുള്ള 
സോഫ്റ്റ് കോണർ നിർത്തി ഞാൻ അവനെ ബ്ലോക്ക് ചെയ്തു.....\" മാളു typeing..
_____________________________

രാത്രി ഒരു വാടക വീട്ടിൽ....
ദേവൻ വൈറസിന്റെ കൂടെ തന്നെയാണ് താമസം....
അങ്ങേര് രണ്ടാഴ്ച്ച കൂടുമ്പോ നാട്ടിലേക്ക് പോവും...
ഇന്ന് അവിടെ തന്നെയുണ്ട് പിള്ളേരെ കഞ്ഞിയിൽ പാറ്റയിടാൻ...

\"ദേവൻ കിടക്കാറായില്ലേ \"

\"ഇല്ല ......സാർ കിടന്നോ എനിക്ക് കുറച്ചു വർക്കുണ്ട് \"

ദേവൻ അടുത്തുള്ള ഡയറികയ്യിലെടുത്തു.
അത് തുറന്നു നോക്കി...പെട്ടെന്ന് കാറ്റിന്റെ ഗതി മാറി.....ദേവൻ അതിൽ നിന്ന് ഒരു ഫോട്ടോ പുറത്തെടുത്തു....

\"എഡോ....ഞാൻ നമ്മുടെ കോളേജിലെത്തി..... നമ്മൾ പണ്ട് ഒരുമിച്ച് നടന്ന യിടവുമെല്ലാം കണ്ടു....\" ദേവൻ ചിരിച്ചു കൊണ്ട് ആ ഫോട്ടത്തിലേക്ക് നോക്കി....

_________________________

പിറ്റേന്ന് അച്ചു ക്ലാസ്സിലെത്തിയപ്പോ വൈകി....

\"സർ may i come in \"

\"yes.....\" ദേവനായിരുന്നു.

അച്ചു എപ്പോഴത്തെയും പോലെ ബാക്കി രണ്ടെണ്ണത്തിന്റെയും കൂടെ പോയി ഇരുന്നു...
മൂന്നും കൂടി അവിടെ ഇരുന്നു ഒരേ കത്തി തന്നെ...
ദേവന് അത് അത്ര പിടിച്ചില്ല ....
ദേവൻ ബോർഡിൽ ഒരു question എഴുതി...

\"ഈ question ഒന്ന് solve ചെയ്യണം ഈസിയാണ് \"

ദേവൻ ഫ്രണ്ട് ബെഞ്ചിൽ ഇരുന്ന ശാലുവിനെ വിളിച്ചു അവൾ എഴുന്നേൽക്കാൻ തുടങ്ങി...

\"വേണ്ട....ഫ്രണ്ട് ബെഞ്ചിൽ ഇരിക്കുന്ന മൂന്നാളും ഒന്ന് എഴുന്നേറ്റേ ....നിങ്ങൾ തന്നെ \"

റിച്ചുവും മാളുവും അച്ചുവും എഴുനേറ്റു...

\"ഈ ബോർഡിൽ ഉള്ള പ്രോബ്ലെം ചെയ്യ് \"

\"സാർ...ഞങ്ങൾ മൂന്നാളൊ \"

\"അതേ...മൂന്നാള് തന്നെ \"

\"മൂന്ന് പേര് ഒരു നല്ല കാര്യത്തിന് പോയാൽ
മുങ്ങി പോവും എന്നാ കേട്ടത് \" റിച്ചു പതുക്കെ പറഞ്ഞു.

\"അത് സാരമില്ല പോവുന്നിടത്തോളം പോവട്ടെ മുങ്ങുമ്പോൾ ഞാൻ പൊക്കിയെടുത്തോളും \" ദേവൻ പറഞ്ഞു.

\"സാർ....ഞങ്ങൾക്ക് ഇത് മനസ്സിലായില്ല .....\" മാളു പറഞ്ഞു.

\"പിന്നെ ഞാൻ ഇത്രയും നേരം ഇവിടെ ഓട്ടൻതുള്ളൽ ആണോ കാണിച്ചു തന്നത് മിണ്ടാതെ മര്യാദയ്ക്ക് ക്ലാസ്സിൽ ഇരിക്കാൻ പറ്റുമെങ്കിൽ ഇരുന്നാൽ മതി \" ദേവന് ദേഷ്യം വന്നു.

പിന്നെ മൂന്നെണ്ണവും ഒന്നും മിണ്ടിയില്ല....പേടിച്ചിട്ടല്ല അറ്റൻഡ്സ് പോയാൽ പിന്നെ കാല് പിടിച്ചാലും തരില്ല...അതാ...

ദേവൻ പോയപാടെ വൈറസ് കയറി വന്നു....

\"എല്ലാവരും drawing ഹാളിലേക്ക് പോവുക \"
എല്ലാവരും ഡ്രാഫ്റ്റർ എടുക്കാൻ തുടങ്ങി...
അപ്പോഴാണ് അച്ചുന് ഓർമ്മ വന്നത്...

\"ഞാൻ ഡ്രാഫ്റ്റർ എടുക്കാൻ മറന്നു.....\"

\"എന്ത്.....നിന്നോട് ഞാൻ നൂറ് പ്രാവിശ്യം ഓർമ്മിച്ചതല്ലേ \"

\"രാവിലെ late ആയാപ്പോ ഞാൻ അത് വിട്ട് പോയി...ഇനി ആ വൈറസിന്റെ കാല് പിടിക്കണമല്ലോ .....\"

\" അങ്ങേരോട് പറഞ്ഞു നോക്കാം പൂരപാട്ട് കേൾക്കേണ്ടി വരുമോ എന്തോ \" അച്ചു ആത്മ

അവൾ സ്റ്റാഫ് റൂമിലെത്തി..

\"സാർ....ഡ്രാഫ്റ്റർ എടുക്കാൻ മറന്നു....\"

\"ഞാൻ ഇന്നലെ പറഞ്ഞിരുന്നല്ലോ കേട്ടില്ലേ....ആത്മാർത്ഥത ഉണ്ടേൽ കിട്ടും....\"

\"പിന്നെ 500 രൂപേടെ ഡ്രാഫ്റ്റർ ഫ്രീ ആയിട്ട് തരുമല്ലോ ഇങ്ങേർക്ക് എന്താ കിറുക്കാണോ \" അച്ചു ആത്മ



ഈ കഥ ബോർ ആവുന്നേൽ പറയണം.....
ഇപ്പോ റീഡേഴ്‌സ് നല്ലോണം കുറഞ്ഞു....😕😕😕


(തുടരും...)
                


മെമ്മറീസ് - PART 4

മെമ്മറീസ് - PART 4

4.4
1129

\"പിന്നെ 500 രൂപേടെ ഡ്രാഫ്റ്റർ ഫ്രീ ആയിട്ട് തരുമല്ലോ ഇങ്ങേർക്കെന്താ കിറുക്കാണോ \" അച്ചു ആത്മ..\"തൽക്കാലം സ്കെയിൽ കൊണ്ട് വരയ്ക്ക് നിങ്ങൾക്ക് പഠിക്കണമെന്ന് ആഗ്രഹം വേണ്ടേ...ഞാൻ പറയുന്നത് ഈ ചെവിയിൽ കൂടി കേട്ട് മറ്റേ ചെവിയിൽ കൂടി വിടുന്ന സ്വഭാവം ആണ് എല്ലാത്തിന്റെയും കുഴപ്പം....ഇയാളുടെ കൂടെ രണ്ട് പേര് കൂടയില്ലേ അവരോടും പറഞ്ഞേക്ക്.....\"\" എനിക്ക് എന്തിന്റെ കേടായിരുന്നു ദൈവമേ....വെറുതെ സിംഹത്തിന്റെ മടയിൽ തലവച്ചു കൊടുത്തു....\" അച്ചു ആത്മഅച്ചു നേരെ drawing ഹാളിലേക്ക് പോയി...അവിടെ മാളുവും , റിച്ചുവും കൂടി സ്ഥലം പിടിച്ചു വച്ചിട്ടുണ്ടായിരുന്നു...\"ഡി എന്തായി വല്ലതും നടക്കുമോ \" റിച്