Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ part-29

എന്നാലും  ഇങ്ങിനൊരു സാധനം ഇവിടെ നിൽക്കുന്നത് കണ്ടില്ല.....  തലനിറച്ചു കുരുട്ട് ബുദ്ധിയാ....ഇപ്പോഴേ ഇങ്ങനെയാണേൽ നല്ല പ്രായത്തിൽ എങ്ങനെയായിരിക്കും..... കള്ളവല്യമ്മച്ചി.......

പുള്ളിക്കാരത്തി പറഞ്ഞത് കോളേജിൽ പോയി വന്നു സ്റ്റെപ്പിലൂടെ നടക്കാൻ പെട്ടെന്ന് കാലു സ്ലിപ് ആയപോലെ അഭിനയിക്കണം.... അപ്പ ഞാൻ സിദ്ധുന്റെ കൂടെ ഹോസ്പിറ്റലിലേക്ക് അയച്ച്   വിടാം..... ജഗ്ഗുവിനെ എന്തേലും കാരണം പറഞ്ഞ് എങ്ങോട്ടെങ്കിലും മാറ്റാം......എന്നും പുള്ളിക്കാരത്തി ഉറപ്പ് പറഞ്ഞു...... എന്നാലും ചെക്കൻ ഇത് അറിഞ്ഞാലുള്ള അവസ്ഥ..... ദൈവമേ നീ തന്നെ എന്നെ കാത്തോളണേ.......

ഞങ്ങൾക്കെല്ലാം അതിനു സമ്മതം ആയതുകൊണ്ട് അങ്ങനെ തന്നെ ചെയ്യാൻ തീരുമാനിച്ചു..... പക്ഷേ അവനോട് പറയാതിരുന്നതിന്റെ പരിണിതഫലം എന്തായിരിക്കും എന്ന് ആലോചിക്കാൻ പോലും വയ്യ.......എന്തായാലും പോയി വന്നതിനു ശേഷം അവനോട് പറയണം..... അല്ലേലും ചെക്കൻ കയ്യോടെ പൊക്കും.....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഫ്രണ്ട് ഒക്കെ തന്നെ ശെരിയാ.....ആരോടും വരില്ല എന്ന് പറയാൻ ഒരു മടിയും ഇല്ലാത്ത ഞാൻ എന്തിനാ അവനോട് വരാന്ന് സമ്മതിച്ചത്...... അവളോട് കുറച്ചു സമയങ്ങൾ ഒന്നിച്ചിരിക്കാൻ ഞാനും ആഗ്രഹിച്ചു പോകുന്നില്ലേ ചിലപ്പോൾ എങ്കിലും..... അവളുടെ ദേഷ്യം കാണാൻ അവളോട് വഴക്കുണ്ടാക്കാൻ അവളുടെ സംസാരം കേൾക്കാൻ..... എല്ലാം എല്ലാം.... ഞാൻ ആഗ്രഹിക്കുന്നുണ്ട്.....

അവള് വരുമെന്ന് തന്നെ എനിക്ക് ഒരു ഉറപ്പുണ്ടായിരുന്നില്ല..... വരാന്ന് സമ്മതിച്ചപ്പോൾ എന്തുകൊണ്ടാ ഞാൻ ഇത്രേം സന്തോഷിച്ചത്..... ഇപ്പോഴും സന്തോഷിക്കുന്നത്..... അവൾ എന്റെയാണ്..... എന്റെ മാത്രം.....
അവളുടെ കാര്യത്തിൽ ഞാൻ എന്താ ഇങ്ങനെ സ്വാർത്ഥനാവുന്നേ.... അറിഞ്ഞൂടാ...  ചിലപ്പോൾ ഇതായിരിക്കാം പ്രണയം.....മനസ് അത് അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു......

ഞാൻ  റെഡിയായി താഴെ ചെന്ന് നോക്കുമ്പോൾ വാനരപ്പട മുഴുവൻ കോളേജിൽ പോകാൻ റെഡിയായി നിൽക്കുന്നു...... ജഗ്ഗുനോട് ഞാൻ പോകുന്ന വഴിക്ക് ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞപ്പോൾ അവനും സമ്മതം.... അല്ലേൽ കാലുപിടിച്ച് പറയാൻ വന്നാലും കേൾക്കാത്ത ഞാനാ........

എനിക്കെന്താ ശരിക്കും എനിക്ക് പറ്റിയത്..... അവളെ അത്രയും നേരം കണ്ടുകൊണ്ടിരിക്കാം എന്ന ചിന്ത മാത്രമേ അപ്പോൾ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.....പിന്നെ രാവിലെ നടന്ന കാര്യങ്ങൾ......

കഴിക്കുന്നതിന്റെ ഇടയിൽ എന്റെ കണ്ണറിയാതെ തന്നെ അവളെ നോക്കി കൊണ്ടിരുന്നു...... അവൾ എവിടെ അറിയാൻ തീറ്റ ഇമ്പോർട്ടന്റ് അത് കഴിഞ്ഞില്ലേ ഉള്ളൂ വേറെ എന്തും.... ഹോ ഇങ്ങനെ ഒരു സാധനത്തെ ആണല്ലോ ദൈവമേ എനിക്ക് ആദ്യമായിട്ട് പ്രേമം തോന്നിയത്.......

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഇച്ചായൻ വരുന്നത് കണ്ടപ്പോൾ തന്നെ വേഗം ഒരു പ്ലേറ്റ് എടുത്ത ടേബിളിൽ കയറിയിരുന്നത്..... രാവിലെ നടന്നതൊക്കെ ആലോചിക്കുമ്പോൾ തന്നെ  എന്തോ മനസ്സിനെ കണ്ട്രോൾ ചെയ്യാൻ പറ്റാത്ത പോലെ..... അതാ പുറമേ നടക്കുന്ന ഒന്നും ശ്രദ്ധിക്കാതിരുന്നത്...... പുള്ളിയുടെ നോട്ടo ഇടയ്ക്കിടയ്ക്ക് എന്നിൽ പാറി വീഴുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു അത് മനപ്പൂർവ്വം കണ്ടില്ലെന്ന് നടിച്ച്.,.,. മമ്മിയും ജുന്നു ഒക്കെ നോക്കുന്നുണ്ട്......

അതിനിടയിലാണ് പുള്ളിയുടെ കോപ്പിലെ ഡയലോഗ്.....ഞാൻ ഇന്ന് കോളേജില് ഡ്രോപ്പ് ചെയ്യാന്ന്.... എങ്ങനെയെങ്കിലും ഇയാളുടെ മുൻപിന്നു എസ്കേപ്പാവാന്നു നോക്കുമ്പോൾ aah ഓരോ മാരണം വണ്ടി വിളിച്ചു വരുന്നത്...... ഇനി കോളേജ് എത്തുന്നവരെ സഹിക്കാണല്ലോ...... സഹിക്കുന്നഅതുപോട്ടെ ചില സമയത്ത് എനിക്ക് എന്റെ കൺട്രോൾ തന്നെ പോകുന്നു..... പണ്ടൊക്കെ ചിരിക്കാതെ നടന്ന ചെക്കനാ..... ഇപ്പോഴോ എന്നാ കോപ്പിലെ ചിരിയാ..... ചിരിക്കുമ്പോൾ  കവിളിൽ തെളിഞ്ഞു കാണുന്ന നുണക്കുഴി അതാണ് എന്റെ കൺട്രോൾ മൊത്തം കളയുന്നത്......ചിലപ്പോ പിടിച്ചു ഉമ്മ വക്കാൻ തോന്നും...... ഇങ്ങനെ പോയാൽ പണിയാവും.....

അങ്ങനെ എല്ലാരും കോളേജിലേക്ക് തിരിച്ചു.... പോകുന്നവഴി പിള്ളേർ കാര്യമായി  എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു എനിക്കൊന്നും ശ്രദ്ധിക്കാൻ പറ്റിയില്ല വൈകുന്നേരത്തെ കാര്യം ആലോചിച്ച്....ഇന്നുവരെ തെറ്റ് ചെയ്തിട്ടുണ്ടേലും സത്യസന്ധമായി തുറന്ന് പറഞ്ഞിട്ടുമുണ്ട്...... ആരോടും നുണ പറഞ്ഞു ഒരു കാര്യവും ചെയ്തിട്ടില്ല...... പക്ഷേ ഇന്ന് മനസ്സ് നിറയെ കുറ്റബോധം തോന്നുന്നു...... സ്നേഹിക്കുന്നവരുടെ മുമ്പിൽ നുണ പറയുമ്പോൾ...... അറിയില്ല.... ഒരു കുറ്റബോധം......

അങ്ങനെ കോളേജിൽ ടീച്ചർമാരുടെ വെറുപ്പിക്കലൊക്കെ കഴിഞ്ഞു തിരിച്ചുവിളിക്കാനും ഇച്ചായൻ തന്നെ വന്നു...... ഞങ്ങളെല്ലാവരും വീട്ടിലേക്ക് പുറപ്പെട്ടു...... തിരിച്ചു പോകുന്ന സമയത്ത് ജിന്നുവാണ് വണ്ടിയോടിച്ചത്..... ഡ്രൈവിംഗ് സീറ്റിലിരുന്ന അവന്റെ ചേട്ടന്റെ ഒടുക്കത്തെ നോട്ടം ദൈവമേ എനിക്ക് വയ്യ..... ഇയാളെ ഇന്ന് ഞാൻ എന്തേലുമൊക്കെ ചെയ്യുമെന്നാ തോന്നുന്നത്..... ചിരിച്ച് എന്റെ കൺട്രോൾ തന്നെ പോകുന്നു...... ഹോ...

ഞങ്ങൾ നേരെ ഗസ്റ്റ് ഹൗസിലേക്കും ജുന്നുവും അവന്റെ  ചേട്ടനും വീട്ടിലോട്ടും കയറിപ്പോയി..... ഞങ്ങളുടെ ഡ്രസ്സ് ചേഞ്ച് ചെയ്തു വരുമ്പോൾ കണ്ടു ജുന്നു ബൈക്ക് എടുത്ത് എങ്ങോട്ടോ പോകുന്നത്.... അപ്പോൾ തന്നെ മനസ്സിലായി വലിയമ്മച്ചിടെ  പ്ലാൻ ആണെന്ന്...... പിന്നെ ഞാൻ  ഒന്നും നോക്കിയില്ല അത്യാവശ്യം കൊള്ളാവുന്ന ഒരു ഡ്രസ്സ് എടുത്തിട്ട് ചെറുതായി മേക്കപ്പ് ചെയ്‌തു ചായ കുടിക്കാൻ എന്ന പേരിൽ അവന്റെ വീട്ടിലേക്ക് കേറി ചെന്ന്..... പിന്നീട് തകർത്ത് അഭിനയമായിരുന്നു........ വല്യമ്മച്ചി പറഞ്ഞു തന്ന പ്ലാന് പ്രകാരം ഞങ്ങൾ രണ്ടുപേരെയും കാറിൽ കയറ്റി അയച്ചു.... കൂടെ വരാൻ നിന്നും മമ്മിയെ എന്തൊക്കെയോ പറഞ്ഞ് അവർ പിടിച്ചു നിർത്തി....,.

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

                           തുടരും........



കാർമേഘം പെയ്യ്‌തപ്പോൾ part -30

കാർമേഘം പെയ്യ്‌തപ്പോൾ part -30

4.7
1268

അങ്ങിനെ ചലോ ഫ്രണ്ട്ന്റെ വീട്... എന്തുകൊണ്ടോ കാറിലിരുന്ന് രണ്ടുപേർക്കും പരസ്പരം സംസാരിക്കാൻ കഴിഞ്ഞില്ല.... ഞാൻ ജുന്നൂനെ കുറിച്ചാ ചിന്തിച്ചത്..... എന്നാലും തിരിച്ചുപോയാൽ അവൻ എന്നെ ജീവനോടെ വച്ചേക്കുമോ ഇനി സത്യങ്ങളെല്ലാം അവനോട് പറഞ്ഞാലോ......എന്തെല്ലാമോ ആലോചിച്ചുകൊണ്ടിരുന്നു... അവരുടെ വീട് എത്തിയത് ഞാൻ അറിഞ്ഞില്ല...... കാറിന്റെ ഡോർ തുറന്ന് എന്റെ കയ്യിൽ ഒരു പിടി വീണപ്പോഴാണ് ഞാൻ ചിന്തയിൽ നിന്ന്  ഉണർന്നത്..... നോക്കുമ്പോൾ എന്റെ കൈയും പിടിച്ച് നിൽക്കുന്ന ഇച്ചായൻ.....സത്യം പറഞ്ഞാൽ എന്ത് ചെയ്യണം എന്നറിയാത്ത ഒരു അവസ്ഥയിലായിരുന്നു ഞാൻ ... എനിക്കൊന്നും പ്രതികരിക്കാൻ പോ