Andrew വും ബ്രിട്ടോയും ആയിരുന്നു അത്...
\"ഇവര് തമ്മിൽ സെറ്റ് ആയോ \"
\"ഒന്ന് മിണ്ടാതെ നിക്കടാ അവര് നല്ല ഫ്രണ്ട്‌സ് ആയിരിക്കും....\" ബ്രിട്ടോ പറഞ്ഞു.
\"അതിന് നീയെന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നെ ...ഡാ നിക്കെടാ ഞാനും വരുന്നു...\"
ബ്രിട്ടോ എഴുനേറ്റ് പോയി...
ഈ സമയം അച്ചുവും അക്ഷുവും മാളുവിനെ wait ചെയ്യ്തു നിക്കുകയായിരുന്നു...
\"ഇവറ്റകൾ ചായ ഉണ്ടാക്കി കുടിക്കാൻ പോയതാണോ \"
\"ആയിരിക്കും \"
\"ഇപ്പോ അര മണിക്കൂർ കഴിഞ്ഞു ആ മാളു തെണ്ടിനെ ആണെങ്കിൽ കാണുന്നുമില്ല 😤😤 \"
അപ്പോൾ ഹോസ്റ്റലിലേക്ക് പോവാൻ തുടങ്ങിയ ഐഷു ഇവരെ കണ്ടു...
\"നിങ്ങൾ ഇതുവരെ പോയില്ലേ 5 ആം നമ്പർ ബസ്സ് പോയല്ലോ \"
\"അതൊക്കെ പോയി...ആ മാളു കുരിശിനെ നോക്കി നിൽക്കുകയാ...\" അച്ചു പറഞ്ഞു.
\"മാളു എവിടെ പോയി \"
\"യദുവിന് ട്രീറ്റ് കൊടുക്കാൻ പോയി.....\"
\"എപ്പോ... കഴിഞ്ഞ ബിർത്ഡേയ് ഒരു ചായേന്റെ വെള്ളം പോലും വാങ്ങി തരാത്ത same മാളുവോ \"
\"ofcourse.... അതേ തേപ്പ് മാളു \"
\"അച്ചു മാളു നിന്നെ തേച്ചു എന്നാ തോന്നുന്നെ \" അക്ഷു പറഞ്ഞു.
\"എങ്കിൽ ഇന്ന് അവളുടെ അന്ധ്യം ആയിരിക്കും \"അച്ചു കണ്ണട ഉയർത്തി കൊണ്ട് പറഞ്ഞു.
\"ദേ...മാളു വരുന്നു....\" അക്ഷു പറഞ്ഞു.
\"ഏടെ പോയേ പന്നി നീ \"
\"അത് ചായ വല്ലാത്ത ചൂട്...അത് കൊണ്ടാ late ആയെ....5 ആം നമ്പർ ബസ്സ് പോയാ....\"
\"എല്ലാം ഇപ്പം പോവും...കയ്യിൽ കിട്ടിയത് എടുത്തിട്ട് ബസ്സിൽ കയറാൻ നോക്ക് പന്നി \" അച്ചുവും , അക്ഷുവും ബസ്സിന് നേരെ ഓടി പിന്നാലെ മാളുവും...
-------------------------
റിച്ചു വീട്ടിലേക്കുള്ള ബസ്സ് കാത്തു നിൽക്കുകയായിരുന്നു...കുറേ നേരമായിട്ടും ബസ്സ് വന്നില്ല..അവൾ അടുത്തുള്ള കടയിൽ കയറി ചോദിച്ചു.
\"ഏട്ടാ... നാട്ടിലേക്കുള്ള ബസ്സ് പോയോ \"
\"ഇന്ന് ബസ്സ് ഇല്ല മോളെ \"
\"ഇനി കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് നടക്കണമല്ലോ ദൈവമേ....6 മണി കഴിഞ്ഞു ....ഇരുട്ടായല്ലോ \"
റിച്ചു നാട്ടിലേക്ക് പോവുന്ന ഓട്ടോയ്ക്കെല്ലാം കയ്യ് കാണിച്ചു ഒന്നും നിർത്തിയില്ല...
പെട്ടെന്ന് ഒരു ബൈക്ക് അവളുടെ മുന്നിൽ വന്ന് നിർത്തി....ബൈക്കിൽ ഇരുന്ന പയ്യൻ ഹെൽമെറ്റ് മാറ്റി....മുടി കയ്യ് കൊണ്ട് ചീവി ഒതുക്കി കൊണ്ട് റിച്ചുവിനെ നോക്കി....
\"അജു......\"
(ബൈ ദി ബൈ ഇത് അജു....
അർജ്ജുൻ സുന്ദരേശൻ Not... Arjyou... ഇവൻ റൈഡർ അജു....😁😁😁 )
\"എന്താ...ഡി പന്തം കണ്ട പെരുച്ചാഴിയെ പോലെ നോക്കുന്നെ \"
\"നീ എപ്പോഴാ നാട്ടിലെത്തിയത് \"റിച്ചു ആശ്ചര്യത്തോടെ ചോദിച്ചു.
\"ഇന്ന് രാവിലെ....ഇപ്പോ ഒന്ന് ഫ്രഡ്‌സിനെ കാണാൻ ഇറങ്ങിയതാ...നിനക്ക് നാട്ടിലേക്കുള്ള ബസ്സ് മിസ്സ് ആയി അല്ലേ.....\"
\"ഹമ്മ്.....\"
\"കേറിക്കോ.....\" അജു ബൈക്ക് സ്റ്റാർട്ട് ആക്കികൊണ്ട് പറഞ്ഞു.
\"വേണ്ട.... ഞാൻ നടന്നു പോയിക്കോളും \" റിച്ചു നടക്കാൻ തുടങ്ങി...
\"എന്നാ.... ശെരി \" അജു ബൈക്ക് start ആക്കി....
\"ഡാ അപ്പോഴേക്കും നീ പോവാൻ തുടങ്ങിയോ....\"
\"പിന്നെ.....\"
\"ഞാൻ കരുതി ഒറ്റയ്ക്ക് പോവുന്നത് കണ്ട് സഹതാപം തോന്നി എന്നോട് ബൈക്കിൽ കയറാൻ പറയും എന്ന്.... എന്ത് ദുഷ്ടൻ ആടാ...നീ \" റിച്ചു പല്ലു കടിച്ചു കൊണ്ട് പറഞ്ഞു.
\"സഹതാപം തോന്നി ബൈക്കിൽ കയറ്റാൻ നീയാര് ...എന്റെ കാമുകിയാ....\"
റിച്ചു മുഖം തിരിച്ചു പോവാൻ നോക്കിയപ്പോൾ അജു ബൈക്ക് അവളുടെ മുന്നിൽ കൊണ്ട് വന്ന് നിർത്തി...
\"കേറിക്കോ....വീട്ടിൽ കൊണ്ട് വിടാം....ഇനി ഓട്ടോ പൈസയുടെ കാര്യം പറഞ്ഞു ഏതേലും ഓട്ടോ കാരന്റെ മെക്കിട്ട് കയറേണ്ട....കേറ് \"
റിച്ചു അജുവിന്റെ ബൈക്കിൽ കയറി...
\"ദേ....sudden ബ്രേക്ക് ഇട്ടാൽ നിന്റെ മുട്ടുകാല് ഞാൻ തല്ലി ഓടിക്കും പന്നി....\" റിച്ചു അജുവിന്റെ ഷർട്ടിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
\"ആഹ്...ശെരി നീ ഷർട്ടിൽ നിന്ന് കയ്യെടുക്ക് \"
\"നിന്റെ പേരും പറഞ്ഞു ഒരുത്തൻ എനിക്ക് msg അയച്ചു \"
\"ആര്....\"
\"ആഹ്....ഞാൻ ബ്ലോക്ക് ചെയ്യ്തു.....\"
\"ഹമ്മ്...ക്ലാസൊക്കെ എങ്ങനെ \"
\"എന്ത് പറയാൻ...കുറച്ചു supply ഒക്കെ കിട്ടി....നിനക്ക് പിന്നെ സുഖം അല്ലേ...ബി കോം കഴിഞ്ഞു നേരെ..ബാംഗ്ലുരിലേക്ക് \"
\"എന്റെ കാര്യം ഒന്നും പറയാതിരിക്കുന്നതാ...നല്ലത് ദേ നിന്റെ വീടെത്തി.....\"
\"എന്നാ... ശെരി....\" റിച്ചു അവിടെ ഇറങ്ങി....
അജു തിരിച്ചു പോയി...
____________________________________
മാളു വീട്ടിലെത്തിയിട്ടും മനസ്സിൽ മുഴുവൻ യദുവായിരുന്നു....
\"എന്തോ...ഒരു കണക്ഷൻ തോന്നുന്നു യദുവിനോട് \"
\"ചേച്ചിക്ക് ലൂസ് കണക്ഷൻ തുടങ്ങി.....\"
\"നിന്റെ .....എണീച്ചു പോടാ.....\"
\"അമ്മേ....ഈ ചേച്ചിക്ക് ഏതോ ചെറുക്കനുമായിട്ട് കണക്ഷൻ തുടങ്ങി \" മാനവ് വിളിച്ചു കൂവാൻ തുടങ്ങി....
\" അയ്യോ....ചതിക്കല്ലേടാ...\"മാളു മാനവിന്റെ വായ പൊത്തിപ്പിടിച്ചു....
\"അപ്പോ.... എന്തോ ഉണ്ടല്ലോ...\"
\"ദേ... അച്ഛനോട് ഇതൊന്നും പറഞ്ഞേക്കരുത് \"
\"ഹമ്മ്...ബൈ ദി ബൈ അളിയൻ എവിടെയുള്ളതാ \"
\"ദേ....നീ എന്റെ കയ്യിൽ നിന്ന് വാങ്ങിക്കും കേട്ടോ \"
__________________________
പിറ്റേന്ന് റിച്ചു ബസ്സിൽ കേറാൻ വേണ്ടി ഓടുകയായിരുന്നു.... സ്വാഭാവികം....
അപ്പോൾ ബസ്സിന്റെ ഡോർ സൈഡിൽ നിന്ന് ഒരു കയ്യ് പുറത്തേക്ക് വന്ന് ബസ്സിന് പുറകെ ഓടിയ റിച്ചുവിനെ പിടിച്ചു അകത്തു കയറ്റി....
\"താ....ങ്ക്സ്.....\" റിച്ചു കിതച്ചു കൊണ്ട് പറഞ്ഞു....
അവൾ നോക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ ...സൈഡ് ബാഗൊക്കെ ഇട്ടിട്ടുണ്ട്
അയാൾ മുകളിലത്തെ കമ്പിയിൽ പിടിച്ചു അവളെയും നോക്കി കൊണ്ട് നിൽക്കുകയായിരുന്നു...
\"ഇങ്ങനെ ബസ്സിന്റെ പുറകെ ഓടുന്നത് ഒക്കെ dangerous ആണ് ഞാൻ കണ്ടില്ലായിരുന്നെങ്കിൽ തന്റെ കാര്യത്തിൽ ഒരു തീരുമാനം ആയേനെ \"
\"സോറി...\" റിച്ചു നേരെ മുന്നിലുള്ള സീറ്റിൽ പോയി ഇരുന്നു...
\"ഹോ.....എന്തൊരു ആശ്വാസം....ദൈവമേ ഇപ്പോഴോന്നും ആരും കേറി വരല്ലേ \"
അപ്പോ ആ ചെറുപ്പക്കാരൻ അവളുടെ നേരെയുള്ള സീറ്റിൽ വന്നിരുന്നു....അയാൾ ഇടയ്ക്ക് അവളെ നോക്കി ചിരിക്കുന്നുണ്ട്...
\"ദൈവമേ...ഇനി ഇത് വല്ല സൈക്കോയും ആണോ \"
അപ്പോൾ ഒരു സ്ത്രീ അവളുടെ അടുത്ത് വന്നിരുന്നു...
\"അങ്ങോട്ട് നീങ്ങി ഇരി കൊച്ചേ \"
\"ഇവർ ആകെ ഒരു നീർകോലിയുടെ അത്രേ അല്ലേ ഉള്ളു എന്നിട്ടും സ്രാവിനേക്കാളും സ്ഥലം വേണം \"
റിച്ചു ആത്മ...
\"മോള്...ഏത് സ്കൂളിലെയാ \"
\"അയ്യോ...ഞാൻ സ്കൂളിലല്ല കോളേജിൽ പഠിക്കുന്നതാ....\"
\"പക്ഷേ കണ്ടാൽ പറയൂല കേട്ടോ \"
\"ഓഹ്ഹ്....തുടങ്ങി വർത്തമാനം....ദൈവമേ ഏതു നേരത്താണാവോ ആ earphone വീട്ടിൽ മറന്നിട്ട് പോവാൻ തോന്നിയത്\" റിച്ചു ആത്മ....
\"ഇപ്പോ ഏത് കൊല്ലം ...\"
\"ഇപ്പോ 3rd ഇയർ...\"
\"അപ്പോ കല്യാണ പ്രായം ആയല്ലേ....ചെറുക്കനെ നോക്കാൻ തുടങ്ങിയോ ...പെണ്പിള്ളേരെ ഒക്കെ വേഗം കെട്ടിച്ചു അയക്കണം ഇല്ലേൽ ഏതേലും വള്ളികെട്ടിൽ പോയി കുരുങ്ങും \"
റിച്ചുവിന് നല്ല ദേഷ്യം വന്നു....
\"അതേ....ചേച്ചി എനിക്ക് ഇപ്പോ കല്യാണം കഴിക്കേണ്ട പിന്നെ എന്നെ കല്യാണം കഴിപ്പിച്ചേ ചേച്ചി അടങ്ങു എന്നാണെങ്കിൽ എന്റെ വീട്ടിലോട്ട് പോര് നമുക്ക് ഒരുമിച്ച് തീരുമാനിക്കാം...ചേച്ചി ആദ്യം സ്വന്തം മക്കളുടെ കാര്യം നോക്ക്....\"
റിച്ചു അതും പറഞ്ഞു പുറത്തേക്ക് നോക്കി ഇരുന്നു...ആ സ്ത്രീ പിന്നീട് ഒന്നും മിണ്ടിയില്ല..
________________________
റിച്ചു ക്ലാസിൽ എത്തിയപ്പോൾ മാളു ഏതോ ലോകത്ത് ആയിരുന്നു....
\"ഡി... ഇവളുടെ ഫ്യൂസ് പോയോ...അച്ചു....\"
\"രാവിലെ തൊട്ട് ഒരേ ഇരിപ്പാണ് ചോദിച്ചാൽ ഒന്നുമില്ല...ഓക്കെ എന്നെല്ലാം പിച്ചും പേയും പറയും \"
\"ഡി മാളു... അങ്ങോട്ട് നീങ്ങി ഇരിക്ക് \" റിച്ചു പറഞ്ഞു
\"ഹമ്മ്......\"
വൈറസ് ക്ലാസ്സിലേക്ക് വന്നു...
എന്തൊക്കെയോ ക്ലാസ് എടുത്തു....
സോ...നാളെ തൊട്ട് നിങ്ങൾക്ക് നിങ്ങളുടെ പ്രോജക്ടിന്റെ ടോപിക് select ചെയ്യാൻ തുടങ്ങാം... exam അടുത്തു വരുന്നത് കൊണ്ട് പ്രോജക്ട് വേഗം തീർക്കണം....
2 ബെഞ്ച് ഒരു ഗ്രൂപ്പ് ആവുക.
first ഗ്രൂപ്പ് ലീഡർ...മാളവിക
വൈറസ് മാളുവിനെ വിളിച്ചു..
\"മാളു നിന്നോടാ....എഴുന്നേൽക്ക് \"
\"മാളവിക...ഞാൻ പറയുന്നത് ഒന്നും കേൾക്കുന്നില്ലേ... ഇയാൾ ഏത് ലോകത്താണ് ഒരു responsibilty ഇല്ലാതെ....താൻ ഇരിക്ക് ലീഡർ അനുഗ്രഹ \"
\"മാളു എന്താടി....\"
\"എയ്യ്....ഞാൻ എന്തോ ഓർത്തു പോയി \" മാളു പറഞ്ഞു...
----------------------
ഉച്ചയ്ക്ക്....ക്ലാസ്സിൽ
\"അച്ചു ഇവൾക്ക് കാര്യമായിട്ട് എന്തോ തട്ട് കിട്ടിയ ലക്ഷണമുണ്ട് \"
\"അസ്ഥിക്ക് പിടിച്ചിരിക്കുകയാണല്ലേ \" അച്ചു മാളുവിന്റെ ചെവിയിൽ സൂത്രത്തിൽ ചോദിച്ചു.
\"ഒന്ന് പോടി.....\"
\"ഡി... ഇന്ന് electrical ലാബിൽ circuit diagram പഠിച്ചു കൊണ്ട് പോകാൻ പറഞ്ഞതല്ലേ പഠിച്ചോ \"
\"എവിടെ..... ഞാനൊന്നും നോക്കിയില്ല \" മാളു പറഞ്ഞു.
--–-------------------
റിച്ചു തിടുക്കത്തിൽ ലാബിലേക്ക് പോയി...
അവിടെ ആരുമില്ല...
അവൾ ടേബിളിൽ ചെന്നിരുന്നു...
അവളുടെ ഗ്രൂപ്പിലെ ഓരോ ആൾ അവിടെ വന്നിരുന്നു.... ശിവപ്രിയ എന്തൊക്കെയോ പഠിക്കുന്നുണ്ട്...
\"ശിവപ്രിയേ എന്തെങ്കിലും അറിയുമോ \"
\"ഇല്ലെടി.... നീ പറഞ്ഞു തരണേ \"
\"best.... ഇവൾ ലോക ഉടായിപ്പാ...പിന്നെ എന്ത് തേങ്ങയ്ക്കാ ഇതിൽ നോക്കി ഇരിക്കുന്നെ \"
ബാക്കി ബോയ്സും കൂടി വന്നപ്പോൾ ലാബ് അസിസ്റ്റന്റ് വന്ന് circuit കണക്ട് ചെയ്യുന്ന വിധം പറഞ്ഞു കൊടുത്തു...
എല്ലാവരും connect ചെയ്യാൻ തുടങ്ങി...
\"റിതികേ നീ എന്താ ചെയ്യുന്നേ ഫുൾ wrong ആണല്ലോ ഇങ്ങോട്ട് താ ഞാൻ ചെയ്യാം \" ശിവപ്രിയ ഇടയ്ക്കു കയറി...
\"ഇവൾ എല്ലാം നോക്കി നിന്ന് ശിവപ്രിയയെ കൊണ്ട് പണിയെടുപ്പിക്കുകയാ \" സൂര്യ പറഞ്ഞു..
\"അത് സാരമില്ല സൂര്യ അവൾക്ക് വയ്യാത്തൊണ്ടല്ലേ \"
\"world നൊണ...ഇവൾക്ക് ഇപ്പോ ഇവരുടെ മുന്നിൽ ആളാകണം \" റിച്ചു ആത്മ..
\" അങ്ങനെ ഒരാൾ മാത്രം പണിയെടുക്കാൻ ഈ ഗ്രൂപ്പിൽ ഞാൻ സമ്മതിക്കില്ല.... ശിവപ്രിയേ നീ നിർത്തിയെ ബാക്കി ഇവൾ connect ചെയ്യട്ടെ \" സൂര്യ പറഞ്ഞു.
\"ഈ പണ്ടാരം എന്നെയും കൊണ്ടേ പോവു...ഇവൻ സാഹചര്യം ചൂഷണം ചെയ്യുകയാ...ഇനി ഇപ്പോ എന്താ ചെയ്യുക \" റിച്ചു ആത്മ
റിച്ചു എന്തൊക്കെയോ എടുത്തു അറിയുന്ന പോലെ connect ചെയ്യാൻ തുടങ്ങി...
\"ദൈവമേ ഇടുക്കിയിലെ current അടിച്ചു പോവല്ലേ \" റിച്ചു ആത്മ
\"കഴിഞ്ഞോ.....\" സൂര്യ ചോദിച്ചു.
\"ഹാ......\"
\"ഇത് മുഴുവൻ തെറ്റാണ് ഇവൾക്ക് ഒരു കുന്തവും അറിയില്ല \" ശിവപ്രിയ പറഞ്ഞു ..
\"എന്നാ പിന്നെ ഇവൾക്ക് തന്നെ നേരത്തെ ചെയ്യ്തു കൂടെ \" റിച്ചു ആത്മ..
അപ്പോഴേക്കും ലാബ് അസിസ്റ്റന്റ് വന്നു..
\"connection എല്ലാം ഒക്കെ അല്ലേ \"
\"അതേ സാർ....\"
സൂര്യ സ്വിച്ച് on ചെയ്യ്തു....
റിച്ചു കണ്ണടച്ചു....
\"ഹാ....light കത്തിയല്ലോ റിച്ചു കൊള്ളാം കേട്ടോ...powli എന്നെ \" സൂര്യ പറഞ്ഞു...
\"ഹേ...എന്താ ഇപ്പോ ഇവിടെ നടന്നത് എനിക്ക് പ്രാന്തായോ അതോ ലാബിലുള്ളവർക്ക് മൊത്തം പ്രാന്തായോ \"റിച്ചു ആത്മ
(തുടരും.....)