Aksharathalukal

മെമ്മറീസ് - PART 6





ഉച്ചയ്ക്ക് മൂന്നെണ്ണവും ബെഞ്ചിൽ ഇരുന്ന് മൊബൈൽ നോക്കുകയായിരുന്നു....

\"ഡി... ഇത് കണ്ടാ....യദു ഇൻസ്റ്റയിൽ എനിക്ക്  അയച്ച msg ആണ് \"

മാളു ഫോൺ നീട്ടി പിടിച്ചു കൊണ്ട് പറഞ്ഞു..

\"ഇത്.... നീയല്ലേ \" റിച്ചു പറഞ്ഞു.

\"അതെ....എന്റെ ഇൻസ്റ്റയിലെ pic നോക്കിയിട്ട് വരച്ചതാണ് പോലും \"

\"ഇന്നലെ പരിചയപെട്ട നിന്റെ pic വരക്കണേൽ എന്തോ ഉണ്ട്....he want to say something......something special \" അച്ചു പറഞ്ഞു.

\"എന്ത് സ്‌പെഷ്യൽ \" മാളു പറഞ്ഞു 

\"നീ ഇത്ര പൊട്ടിയായിപോയല്ലോ മാളു \"

\"എന്ത്....എനിക്ക് അറിയില്ല \" 

\" അടുത്ത ആഴ്ച്ച വാലന്റൈൻസ് ഡേ അല്ലേ \" ഐഷു പറഞ്ഞു.

\"അതിന് \"റിച്ചു പറഞ്ഞു

\"അല്ല...നിങ്ങൾ love letter writingനുണ്ടാ. \"

\"അതിന് competition ഉണ്ടോ \" മാളു പറഞ്ഞു.

\"അല്ല...ലെറ്റർ എഴുതി ആൽചുവട്ടിലുള്ള ലെറ്റർ ബോക്സിൽ ഇട്ടാൽ മതി \"


_____________________________________


ദേവൻ ഉച്ചയ്ക്ക് ക്ലാസ്സിലേക്ക് വന്നപ്പോൾ മാളു ദേവന്റെ മുഖം നോട്ട് ചെയ്യ്തു.

\"ഡി.... അയാൾക്ക് എന്തോ കാര്യമായ പ്രോബ്ലെം ഉണ്ട് മുഖമൊക്ക വാടിയത് നോക്കിയേ \" മാളു പറഞ്ഞു.

\"പിന്നെ നീ കൊറത്തി ആണല്ലോ മുഖലക്ഷണം നോക്കി മൂഡ് കണ്ടു പിടിക്കാൻ \"

\"നിന്റെ കുഞ്ഞമ്മ.....\"

\"എനിക്ക് തോന്നുന്നത് അയാൾക്ക് ഫാമിലി പ്രോബ്ലെം എന്തോ ഉണ്ട് എന്നാ \" അച്ചു പറഞ്ഞു.

\"എന്ത് പ്രോബ്ലെം \"

\"അത് എനിക്കെങ്ങനെ അറിയാനാ \"

\"നീ എല്ലാം മുൻകൂട്ടി കാണുന്നയാളല്ലേ iluminati 😁😁\" റിച്ചു പറഞ്ഞു.

\"പിന്നെ ഒരു കാര്യം ഉണ്ട്.......\" അച്ചു എന്തോ പറയാൻ തുടങ്ങി...

അപ്പോഴേക്കും ദേവൻ ഇവരുടെ അടുത്തേക്ക് വന്നു..

\"എന്താ....discuss ചെയ്യുന്നത്....എനിക്ക് കൂടി പറഞ്ഞു താ.....\"

\"അല്ല...സാർ അത് doubt ആണ്....\"

\"അതാണ് ചോദിച്ചത് \" ദേവൻ തുടർന്നു..

\"ഇങ്ങേര് ആര് ഷമ്മിയുടെ അനിയനാ \" അച്ചു ആത്മ...

\"കഴിഞ്ഞ ക്ലാസ്സിൽ മൂന്നാളും absent അല്ലേ \"

\"സാർ...അത് ഇവൾക്ക് നല്ല വയറുവേദന \" റിച്ചു മാളുവിനെ ചൂണ്ടി കൊണ്ട് പറഞ്ഞു.

\"എന്നിട്ട് ഹോസ്പിറ്ററിൽ പോയോ....\"

\"ഇത് ആ വേദന അല്ല സാറേ വിശപ്പിന്റെ വേദനയാ...വിശക്കുന്നവന് ഫുഡ് കൊടുക്കണം എന്നല്ലേ പയമൊഴി....അല്ല പഴമൊഴി \" അച്ചു അത് തിരുത്തി

\"ഇനി ആവർത്തിക്കരുത്.....\"

\"ശെരി സാർ \"

\"പന്നി...തെണ്ടി ഞാനൊരു തീറ്റപണ്ടാരം ആണെന്ന് അയാള് കരുതും.....\" മാളു വെപ്രാളപ്പെട്ടു

\"പിന്നെ അയാൾക്ക് ഇതൊക്കെ നോക്കൽ അല്ലേ പണി \"

_______________________

ക്ലാസ്സ് കഴിഞ്ഞു മാളുവും , അച്ചുവും , അക്ഷുവും കൂടി ആൽചുവട്ടിൽ ഇരിക്കുകയായിരുന്നു..
അപ്പോ തോമാച്ചൻ അവിടേക്ക് വന്നു...

\"kooi.... റിച്ചു പോയി അല്ലേ \"

\"ഹാ...പോയി....\"

\"ഇവൾക്ക് ഇതെന്താ \" തോമാച്ചൻ കണ്ണു കൊണ്ട് അച്ചുവിനോട് ചോദിച്ചു .

\"ആ യദുന് അവളോട് ലൗ ആന്നൊന്നു ഞാൻ ചോദിച്ചു അതിന്റെയാ \" അച്ചു സിമെന്റ് സീറ്റിൽ ഇരുന്ന് അക്ഷുവിന്റെ കൂടെ കൊത്തൻങ്കല്ലു
കളിക്കുകയായിരുന്നു

\"എന്നിട്ട് ഈ പന്നി എന്നോട് പറഞ്ഞില്ലല്ലോ this is cheating \"

\"നീ മിണ്ടില്ല എന്ന് പറഞ്ഞിട്ട് \"

\"ഓഹ്ഹ്....ഞാൻ മറന്ന് ....നീ പോണേ \" തോമാച്ചൻ അതും പറഞ്ഞു നടന്നു.

അപ്പോഴാണ് യദു അത് വഴി നടന്ന് പോയത്...മാളു യദുവിനെ വിളിച്ചു...

\"drawing വരച്ചു തന്നിട്ട് എന്റെ വക ട്രീറ്റ് തരേണ്ടേ \"

\"ട്രീറ്റോ....\"

\"അതേ....\"

\"ഹമ്മ്‌...തൽക്കാലം 2 കട്ടൻ അടിക്കാം നമുക്ക് ക്യാന്റീനിലേക്ക് പോയാലോ  \"

\"ശെരി..... അച്ചു ഞാൻ ഇപ്പോ വരാം....\"

\"ഡി.... ഞാൻ കൂടി വരാം....\"

\"വേണ്ടണേ... ഞങ്ങൾ ഇപ്പൊ വരും \"

\" അക്ഷു നീ എന്നെ ഒന്ന് നുള്ളിയെ....\"മാളു പോവുന്നത് നോക്കി കൊണ്ട് അച്ചു പറഞ്ഞു

\"എന്തിനാ \"

അക്ഷു നല്ലോണം നുള്ള് വെച്ചു കൊടുത്തു..

\"അയ്യോ...എന്റമ്മോ....അപ്പോ സ്വപ്നമല്ല എല്ലായിടത്തും എന്നെ കൂട്ടി നടന്ന ആ പന്നി ദേ പോന്ന്......\" അച്ചു പ്ലിങ്ങിയ എസ്പ്രെഷൻ..



________________________


ദേവൻ വീട്ടിലെത്തിയപ്പോൾ ആണ് ഓർത്തത് spare കീ എടുത്തില്ല എന്ന കാര്യം..
ദേവൻ വേഗം വൈറസിനെ വിളിച്ചു...

\"ഹലോ സാർ.... ഞാൻ ചാവി എടുക്കാൻ മറന്നു സാർ ഇപ്പോൾ വരുമോ \"

\"ഇല്ല...ഞാൻ ഇത്തിരി late ആവും...\"

ദേവൻ വരാന്തയിലെ സീറ്റിൽ ഇരുന്നു...അപ്പോൾ gate തുറന്ന് ഒരു മധ്യവയസ്‌കൻ അവിടേക്ക് വന്നു..

\"ദേവാ....\"

\"രാജേട്ടനോ...എന്താ ഇവിടേക്ക് \"

\"നീ ഇവിടേക്ക് തന്നെ വന്നു... എന്ന് സായ് യെ കണ്ടപ്പോൾ അറിഞ്ഞു...\"

\"ഹമ്മ്‌.....\"

\"മോനെ...കഴിഞ്ഞത് കഴിഞ്ഞു..... ഇനി നീ പഴയത് ഒന്നും ഓർക്കരുത്....അവൾ എന്നും നിനക്ക് നല്ലത് വരണം എന്നല്ലേ ആഗ്രഹിക്കുക\"

\"പക്ഷേ....\"

___________________________


ഈ സമയം ക്യാന്റീനിൽ......

\"ചേച്ചി രണ്ട് കട്ടൻ \" യദു പറഞ്ഞു..
അവർ രണ്ട് പേരും നടുക്കുള്ള ടേബിളിൽ പോയി ഇരുന്നു... മാളു ഇടയ്ക്ക് ഇടക്കണ്ണിട്ട് യദുവിനെ നോക്കുന്നുണ്ടായിരുന്നു...
കട്ടൻ വന്നു.....

\"കുടിക്ക്...എന്തേ \"

\"അത്...ഇതിന് കുറച്ചു ചൂടുണ്ട്...നാക്ക് പൊള്ളുന്നു. \" മാളു പറഞ്ഞു.

\"നിക്ക് ഞാൻ ഇപ്പൊ വരാം ....\" യദു കിച്ചനിൽ പോയി ഒരു കാലി ഗ്ലാസ്സ് എടുത്തു കൊണ്ട് വന്ന്....ചായ ആറ്റി കൊടുത്തു....

\"ഇനി കുടിക്കാലോ \" യദു ഗ്ലാസ്സ് മാളുവിന് നേർക്ക് നീട്ടി... അവൾ ഒരു ചെറു ചിരിയോടെ അത് വാങ്ങി...

ഇതൊക്കെ കണ്ട് രണ്ട് പേര് കോർണർ ടേബിളിൽ ഇരിക്കുന്നുണ്ടായിരുന്നു...






തുടരും....


മെമ്മറീസ് - PART 7

മെമ്മറീസ് - PART 7

3.5
900

Andrew വും ബ്രിട്ടോയും ആയിരുന്നു അത്...\"ഇവര് തമ്മിൽ സെറ്റ് ആയോ \"\"ഒന്ന് മിണ്ടാതെ നിക്കടാ അവര് നല്ല ഫ്രണ്ട്‌സ് ആയിരിക്കും....\" ബ്രിട്ടോ പറഞ്ഞു.\"അതിന് നീയെന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നെ ...ഡാ നിക്കെടാ ഞാനും വരുന്നു...\"ബ്രിട്ടോ എഴുനേറ്റ് പോയി...ഈ സമയം അച്ചുവും അക്ഷുവും മാളുവിനെ wait ചെയ്യ്തു നിക്കുകയായിരുന്നു...\"ഇവറ്റകൾ ചായ ഉണ്ടാക്കി കുടിക്കാൻ പോയതാണോ \"\"ആയിരിക്കും \"\"ഇപ്പോ അര മണിക്കൂർ കഴിഞ്ഞു ആ മാളു തെണ്ടിനെ ആണെങ്കിൽ കാണുന്നുമില്ല 😤😤 \"അപ്പോൾ ഹോസ്റ്റലിലേക്ക് പോവാൻ തുടങ്ങിയ ഐഷു ഇവരെ കണ്ടു...\"നിങ്ങൾ ഇതുവരെ പോയില്ലേ 5 ആം നമ്പർ ബസ്സ് പോയല്ലോ \"\"അതൊക്കെ പോയി...ആ മാളു കുരിശിനെ നോക