Aksharathalukal

കന്നാരപ്പാടത്തെ പുല്ലുകൾ



വിഷമടിച്ചു കരിഞ്ഞ പാടം,
പത്തുനാളു കഴിഞ്ഞു വീണ്ടും
കളവളർന്നൊരു കാടുപോലെ
മാറിയെത്തിയ അദ്ഭുതം!

കളകളാണീ കെട്ടകാലം
അമർത്തി വാഴ്വതു ഭൂമിയിൽ,
വിപ്ലവത്തിനു വിത്തു പാകിയ
സമരധീരരതെന്നപോൽ!

വിഷം നിറച്ചീ ജൈവലോകം
തന്റെ വരുതിയിലാക്കുവാൻ,
സൂത്രവാക്യമുരുക്കഴിക്കും
പുതിയ ലോക നീതികൾ!

തല കുനിച്ചു തകർന്നിടാതെ
വളർന്നു വന്നൊരു പ്രതിഭകൾ!
വിഷം കുടിച്ചതമൃതമാക്കി
പ്രാണവായു നിറച്ചവർ!

വിഷങ്ങൾ തൂവണ വിദ്യകൾ
വികസനത്തിനു വേണമോ?
കതിരിലെത്തിയ വിഷമത്
തിന്നു ജീവികൾ ചാവണോ?

രാസമാർഗമതേറെനാൾ
കൃഷിയിടത്തിനു ചേർന്നതോ,
ജൈവമാർഗമതല്ലയോ
മണ്ണിൽ ജീവനു ശ്രേഷ്ഠത?

വിഷം കുടിച്ചു കരിഞ്ഞ മണ്ണിൽ
നാമ്പെടുത്തൊരു പുല്ലുകൾ
പച്ച നാവുകൾ നീട്ടിയലറി
അസാധ്യമിവിടെ വിനാശനം!

വിഷം തളിച്ചീ ജീവിതങ്ങളെ
കരിച്ചരിച്ചു മുടിക്കുവാൻ
വിഫലമിവിടീ മർത്ത്യമോഹം
ആശവെച്ചൊരു കൗശലം!





നിഷ്പക്ഷൻ

നിഷ്പക്ഷൻ

4.5
432

നിഷ്പക്ഷൻ.--------------- (കവിത)കണ്ടുവോ, നിങ്ങളാ ജീവിത വീഥിയിൽദൂരേക്കു നോക്കി നടന്ന നിഷ്പക്ഷനെ?ഭ്രാന്തിന്റ തീയാ തലയിലില്ല വാളും ചിലമ്പും ധരിച്ചതില്ല;നെറ്റിയിൽ ധർമക്കുറിയതില്ലചെങ്കോലുയർത്തിച്ചുഴറ്റിയില്ല!തണൽ നോക്കി നിത്യം തപസ്സിരിക്കുംപെരുവഴിക്കോണിലുറങ്ങിവീഴും;കണ്ടുവോ, നിങ്ങളാ ജീവിത വീഥിയിൽദൂരേക്കു നോക്കി നടന്ന നിഷ്പക്ഷനെ?കൊടിനിറം ദൃഷ്ടിയിൽ തങ്ങുകില്ലമതവിഷം മോന്തിക്കുടിപ്പതില്ല,തത്വോപദേശങ്ങൾ നല്കിപ്പഴിക്കുകില്ലകൂടെ നടക്കാൻ മടിക്കുകില്ല!തർക്കങ്ങളില്ല തമാശയില്ല, ഇടങ്ങളിലെങ്ങുമേ തങ്ങുകില്ല!ചുണ്ടത്തു മേളപ്പദങ്ങളുണ്ടാം, വിരലിനാൽ താളം പിടി