Aksharathalukal

മെമ്മറീസ് - PART 8


\"മാളു .....റിച്ചു എവിടെ ലാബ് കഴിഞ്ഞു കുറേ നേരം ആയല്ലോ .....നീ ഞാൻ പറയുന്നതൊന്നും കേൾക്കുന്നില്ലേ \"

\"ആഹ്...അവൾ വരും...ഞാൻ എന്തോ ആലോചിച്ച് \"

\"ഇത് രാവിലെ ഉണ്ടല്ലോ.... നീ എന്താ വല്ല കഞ്ചാവും അടിച്ച...\"

\" ഇല്ലെണേ....എനിക്കൊരു ഡിസിഷൻ എടുക്കാൻ പറ്റുന്നില്ല യദുന്റെ കാര്യത്തിൽ \"

\" ഡി എനിക്ക് തോന്നുന്നത് അവന് നിന്നോട് ഇഷ്ടം ഉണ്ടെന്നാ നിന്റെ മട്ടും ഭാവവും കണ്ടാൽ നിനക്കും ഇഷ്ടം ഉണ്ടെന്ന് തോന്നും \"

\" അല്ല...അവൻ എന്റെ ഫ്രണ്ട് അല്ലേ ഫ്രണ്ട്‌സ് എപ്പോഴും ഫ്രണ്ട്‌സ് അല്ലേണേ \"

\" എടി...പോത്തേ നല്ല ഫ്രണ്ട്‌സ് ആയാലേ നല്ല ലൈഫ് പാർട്ണർ ആവാൻ പറ്റൂ \"

\" പക്ഷേ....അവൻ എന്നെ അങ്ങനെ കണ്ടിട്ടില്ല എനിക്കുറപ്പുണ്ട് \"


---------------------------------

മീൻ while ലാബിൽ...

\" ഇതെങ്ങനെ സംഭവിച്ചു ഞാൻ ഒന്നും നോക്കാതെയാണല്ലോ connect ചെയ്തത് \" റിച്ചു ആലോചിച്ചു

എല്ലാവരും ലാബിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി....റിച്ചു തിടുക്കത്തിൽ പുറത്തിറങ്ങിയപ്പോൾ ഒരാളുമായിട്ട് കൂട്ടിയിടിച്ചു...
അവളുടെ ലൗ ECയിലെ ഹരി one വേ ആണ് കേട്ടോ 😅 two വേ ആവാൻ റിച്ചുവിന് നല്ല പേടിയാ...കോളേജിൽ എത്തിയാൽ റിച്ചു എപ്പോഴും തിരയുന്നത് ഹരിയെ ആണ്....ഹരി just ഒന്ന് ചിരിക്കും...ബട്ട് ആ ചിരി ഉണ്ടല്ലോ സാറേ 😁😁 ...ഓഹ് സോറി ഈ ചിരിയല്ല...ഇപ്പോ എന്താ നടന്നത് എന്ന് നോക്കാം  

\"സോറി ഞാൻ കണ്ടില്ല....ഇയാൾക്ക് ഒന്നും പറ്റിയില്ലല്ലോ \"

\"ഏയ്യ്.....ലാബ് കഴിഞ്ഞു അല്ലേ....ഇന്നും ബസ്സിൽ തന്നെയാണോ പോവുന്നേ \" ഹരി ചോദിച്ചു.

\"ഹമ്മ്‌......\"


റിച്ചുന്റെ മനസ്സിൽ മഴവില്ല് വിരിഞ്ഞു....അല്ല ഈ ചോദ്യത്തിൽ എന്താ മഴവില്ല് വിരിയുന്നെ ഹരി അവളോട് i love youന്ന് ഒന്നും അല്ലല്ലോ പറഞ്ഞത് 🤔🤔.. എന്നാലും റിച്ചുവിന് അത് മതി.... പ്രേമത്തിന്റെ മാലാഖമാർ അവളുടെ തലയ്ക്ക് ചുറ്റും പറന്നു നടന്നു...പെട്ടെന്ന് മാലാഖമാർ ചെകുത്താൻമാരായി...
മുന്നിൽ അച്ചുവും മാളുവും...

\" ഡി.....ലാബ് കഴിഞ്ഞു നീ എവിടെ പോയതാ കുറേ നേരമായി ഞങ്ങൾ നിന്നെയും നോക്കി നിക്കുന്നു എന്താ മുഖത്ത് 500ന്റെ ചിരി \"

\"അത് ഞാൻ ഹരിയെ കണ്ടു \"

\" ഓഹ്ഹ്....തോന്നി..\" മാളു പറഞ്ഞു.

\" ഹമ്മ്‌...... \"

\" അല്ല....നീ ഇത് ഇങ്ങനെ തുറന്നു പറയാതെ എത്ര നാളായി മനസ്സിൽ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് എടി അവൻ നിന്നെ അങ്ങനെ കണ്ടിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല \" അച്ചു പറഞ്ഞു.

ബട്ട് നമ്മളെ റിച്ചു പ്രേമത്താൽ അന്ധാ ഹോ ഗയാ അപ്പോ പിന്നെ ചുറ്റുമുള്ളവർ പറയുന്ന ഒന്നും തലമണ്ടയിൽ കേറില്ല....

\"അതൊക്കെ വിട് അത് അതിന്റെ വഴിക്ക് ഇങ്ങെനെ പോവും....പിന്നെ ഞാൻ ലാബിൽ നിന്ന് ഇന്നും ഒരു പെണ്ണിന്റെ ശബ്ദം കേട്ടു....\"

\" തുടങ്ങി.....ഇവളെ എടുത്തു കിണറ്റിൽ ഇട്ടെ അച്ചു...\"

\" എനിക്ക് നടുവേദനയാ...പോരാത്തതിന് ഇവൾക്ക് ഒടുക്കത്തെ weightഉം \" അച്ചു നടുവിന് പിടിച്ചു കൊണ്ട് പറഞ്ഞു .

\" ഇതിലും മാത്രം പെണ്ണിന്റെ സൗണ്ട് കേൾക്കാൻ അവിടെ എന്താ മനുഷ്യ കടത്തു വല്ലതും ഉണ്ടോ \" മാളു പറഞ്ഞു.

\" അല്ലെടി....ഞാൻ കേട്ടു...സത്യം....\"

___________________________

ഈ സമയം യദുവിന്റെ ക്ലാസ്സിൽ ....യദുവും മുനീറും കൂടി ക്ലാസിൽ ശ്രെദ്ധിക്കാതെ വർത്തമാനം പറഞ്ഞിരിക്കുകയായിരുന്നു..

\"എടാ യദു...\"

\"എന്താടാ \"

\"നീ എന്ത് തീരുമാനിച്ചു \" 

\"എന്ത്.....\"

\"മാളവികയെ പ്രൊപോസ് ചെയ്യുന്നില്ലേ നീ \"

\"അവൾ എന്റെ ഫ്രണ്ട് അല്ലേടാ.....\"

\"മാങ്ങാതൊലി ....നിന്നെ പോളി തൊട്ട് കാണാൻ തുടങ്ങിയതല്ലേ ഞാൻ നിനക്ക് അവളെ പെരുതിഷ്ടമാണെന്ന് എനിക്കറിയാം \"

\"എടാ.......\"

\"എടാ അല്ല കുടാ.....ലൗ തോന്നിയാൽ അപ്പോ തന്നെ തുറന്നു പറയണം അല്ലെങ്കിൽ അവളെ വേറെ ആരേലും കേറി പ്രൊപോസ് ചെയ്യും പിന്നെ നീ അവളെ പെങ്ങളെ എന്നും കൂടി വിളിക്കേണ്ടി വരും \"

\"ഞാൻ അവളോട് എല്ലാം തുറന്നു പറയാം എന്ന് കരുതിയതാ പക്ഷേ അവൾ എന്നെ ഒരു ഫ്രണ്ട്‌ ആയിട്ടെ കണ്ടിട്ടുള്ളു  ....\"

_______________________________

നന്ദുവും ഫ്രണ്ട്സും കൂടി gate കടന്ന് പുറത്തേക്ക് പോവുകയായിരുന്നു....
അപ്പോ അച്ചു പുറകിൽ നിന്ന് വിളിച്ചു...
നന്ദു ഒഴിച്ചു ബാക്കി ഉള്ള അവന്റെ മൂന്ന് ഫ്രണ്ട്സും തിരിഞ്ഞു നോക്കി..

\" നന്ദു.......ഡാ നന്ദു....\"
നന്ദു അപ്പോഴാ തിരിഞ്ഞു നോക്കിയത്...

\" നിങ്ങൾ പോയിക്കോ ഞാൻ ഇപ്പോ വരാം \" നന്ദു കൂടെ ഉള്ളവരെ പറഞ്ഞയച്ചു..

\" ഡി... നിന്നോട് ഞാൻ കുറേ പറഞ്ഞിട്ടുള്ളതാ...അവന്മാരുടെ മുന്നിൽ എങ്കിലും എന്നെ നന്ദുയേട്ടാ എന്ന് വിളിക്കാൻ 🤧🤧 \"

\" ഓഹ്ഹ്.....ആകെ കിട്ടുന്നത് 5 മിനുറ്റ് അതും കൂടി അടിയാക്കി തീർക്കുകയാണോ നന്ദു...\"

\"ഇഹ്ഹ് 😁😁.....എന്നാ പറ എന്താ കാര്യം \"

\"എക്‌സാം ഒക്കെ എങ്ങനെ നല്ലോണം എഴുതിയോ \"

\"പാസ്സ് ആവും......\"

\"വല്ലതും നടക്കുവോടെ.....ഞാൻ 24 കഴിഞ്ഞേ കെട്ടുകയുള്ളു എന്നും പറഞ്ഞു നിക്കുവാ .....\"

\"അത് ഒരു 26 ആക്കിയാൽ കുഴപ്പമുണ്ടോ \"

\"😤😤😤😤 എന്നെ കൊണ്ട് പറയിപ്പിക്കല്ലേ \"

______________________________

ദേവൻ നാട്ടിലേക്ക് പോയി....രണ്ട് ദിവസം ലീവ് എടുത്തു....ബസ്സിൽ കയറി ടിക്കറ്റും എടുത്തു ദേവൻ പുറത്തേക്ക് നോക്കി ഇരുന്നു....നീണ്ടു കിടക്കുന്ന നെൽപാടം അതിന്റെ നടുവിൽ കൂടി ഒഴുകുന്ന വെള്ളം......അതിലെ തഴുകി വന്ന കാറ്റിൽ ദേവൻ അറിയാതെ മയങ്ങി പോയി....

ഒരു പഴയകലാലയകാഴ്ച....
ദേവൻ കോളേജിന്റെ ഇട 
നാഴിയിൽ കൂടി നടക്കുകയായിരുന്നു...

\"ദേവാ........\" വെള്ള പാവാടയും ബ്ലൗസും ഇട്ട് മുടിയിൽ റോസാപ്പൂവ് ചൂടിയ ഒരു പെണ്കുട്ടി....
അവളുടെ വെള്ളി കൊലുസ്സിന്റെ ശബ്ദം പോലും ആ കലാലയത്തിന്റെ ഇടനാഴികളിൽ പ്രതിധ്വനിച്ചു...

\"എന്റെ ദേവാ... എത്ര തവണ വിളിച്ചാലാ ഇയാളൊന്ന് കേൾക്കുക \" അവൾ കിതച്ചു കൊണ്ട് ദേവന്റെ ചുമലിൽ പിടിച്ചു...അവൾ കയ്യിലുള്ള ഫയൽ നെഞ്ചോട് ചേർത്തു പിടിച്ചിരുന്നു...


\" നീയെന്താ ഗൗരി ഇന്ന് നേരത്തെ അല്ലെങ്കിൽ കൂട്ടുകാരികളുടെ കൂടെയല്ലേ വരാറുള്ളത് അപ്പോഴും കാണാൻ കൂടി കഴിയലില്ല തന്നെ \"

\" ഇന്ന് വാലന്റൈൻസ് ഡേ അല്ലേ..... അപ്പോ ഞാൻ കരുതി നേരത്തെ വരാമെന്ന് \"

\" വാലന്റൈൻസ് ഡേ ആയത് കൊണ്ട് എന്താ....\" ദേവൻ ഗൗരിയുടെ മുഖമുയർത്തി കൊണ്ട്  ചോദിച്ചു.... അവൾ പതുക്കെ പിന്നിലേക്ക് മാറി ...
ചുവരിൽ തട്ടി നിന്നു. ദേവൻ അവളുടെ കവിളിൽ പതുക്കെ ചുംബിച്ചു...അവളുടെ കയ്യിലെ ഫയൽ നിലത്തു വീണു...ഗൗരി ദേവനെ തട്ടി മാറ്റി നിലത്തു വീണ ഫയൽ കയ്യിലെത്തു.. ചിരിച്ചുകൊണ്ട് നടന്നു പോയി..
അപ്പോൾ എതിരെ വന്നവരെ കണ്ട് ഗൗരിയുടെ മുഖം കനത്തു...

\"എന്താടി.... നീ അവൻ തരുന്നതേ വാങ്ങിക്കതുള്ളു ഞങ്ങളും കൂടി ഒന്ന് തരട്ടെ ഞങ്ങളും കുറച്ചോക്കെ ആസ്വദികട്ടെ അല്ലേടാ....\"

ഗൗരിക്ക് ഇത് കേട്ടപ്പോൾ അറപ്പ് തോന്നി..അവൻ ഒഴിഞ്ഞുമാറാൻ നോക്കിയപ്പോൾ
അവർ ഗൗരിയെ തടഞ്ഞു വച്ചു..ഇത് കണ്ട് ദേവൻ അവിടേക്ക് വന്നു...

\" കയ്യെടുക്കെടാ \"

\" ഇല്ലെങ്കിലോ സാർ എന്നെ അങ്ങു വിഴുങ്ങി കളയുമോ \"

ദേവൻ അവന്റെ മുഖത്തടിച്ചു...അതിന്റ ആഘാതത്തിൽ അവൻ തെറിച്ചു പുറകിലോട്ട് വീണു...ദേവൻ നിലത്തു വീണു കിടന്നവന്റെ നെഞ്ചിൽ ചവിട്ടി...

\" ഈ ക്യാമ്പസ്സിൽ എന്റെ വക ഒരു കേസ് കൂടി വേണ്ടാ എന്ന് വച്ചിട്ടാ നിന്നെ പല തവണ ഞാൻ വെറുതെ വിട്ടത് ഇനി എന്റെ പെണ്ണിന്റെ ദേഹത്ത് എങ്ങാനും കയ്യ് വെച്ചാൽ ഈ ദേവൻ ആരാണെന്ന് നീ അറിയും... \"
ദേവൻ ഗൗരിയുടെ കയ്യ് മുറുകെ പിടിച്ചു കൊണ്ട് അവിടെ നിന്ന് പോയി....

പെട്ടെന്ന് ദേവൻ ഞെട്ടിയുണർന്നു അതൊരു സ്വപ്നമായിരുന്നു.....




(തുടരും....)


മെമ്മറീസ് - PART 9

മെമ്മറീസ് - PART 9

4.2
792

ദേവൻ ഞെട്ടിയുണർന്നു...അതൊരു സ്വപ്നമായിരുന്നു...\"സാറേ...സ്റ്റോപ്പ് എത്തി....\"ദേവൻ ബസ്സിൽ നിന്ന് ബാഗും എടുത്തു പുറത്തിറങ്ങി. റോഡിന്റെ എതിർ വശത്ത് മഞ്ഞ നിറത്തിലുള്ള ബോർഡിൽ കിഴക്കേപ്പാടം എന്ന് എഴുതി വച്ചിട്ടുണ്ട്...അവൻ റോഡ് ലക്ഷ്യമാക്കി നടന്നു...കുറച്ചു നടന്നപ്പോൾ പുറകിൽ നിന്ന് ഒരു ഓട്ടോയുടെ ഹോണടി...\"ഡാ... ദേവാ.....\"അവൻ തിരിഞ്ഞു നോക്കി. \"വിഷ്ണുയേട്ടനോ ....ഇതെപ്പോ ഓട്ടോയെടുക്കാൻ തുടങ്ങി \"\"അതൊക്കെ പറയാം നീ ആദ്യം കയറിയേ \" \"അല്ല...കുറച്ചു ദിവസമായിട്ട് ഏട്ടന്റെ ഫോൺ കാൾ ഒന്നും ഇല്ലായിരുന്നല്ലോ \"\"എടാ..ഞാൻ ഓട്ടോയുടെ ഇൻഷുറൻസ്‌ അടയ്ക്കാൻ പോയതായിരുന്നു...പൈസ ഉണ്ടായിരുന്നില്