Aksharathalukal

മെമ്മറീസ് - PART 10

\"എന്താ...ഹരി \"

റിച്ചുവിന്റെ ഹൃദയമിടിപ്പ് കൂടി വന്നു...

\"അത് വാലന്റൈൻസ് decoration നിങ്ങളുടെ ഡിപാർട്മെന്റിലും ചെയ്യുന്നില്ലേ അപ്പോൾ ബാക്കി വരുന്ന colour പേപ്പറുകൾ ഉണ്ടെങ്കിൽ ഞങ്ങൾക്ക് തരണേ \"

\"കോപ്പ്....ഇതായിരുന്നോ വെറുതെ പ്രതീക്ഷിച്ചു \" റിച്ചു ആത്മ.

\" അതൊക്കെ സൗരവിനോട് ചോദിച്ചാൽ മതി അവനല്ലേ ക്ലാസ് മോണിറ്റർ \" അവൾ അതും പറഞ്ഞു ക്ലാസ്സിലേക്ക് പോയി..
ഇന്ന് വാലന്റൈൻസ് ഡേ ആയത് കൊണ്ട് എല്ലാവരും കളറിലാണ് ബട്ട് ഈ പെട്ടെന്നുള്ള തീരുമാനം നട്ടപാതിരയ്ക്ക് ആയത് കൊണ്ട് നമ്മുടെ 3 എണ്ണവും ഇത് അറിഞ്ഞില്ല....ക്ലാസ്സിലെത്തിയ റിച്ചു പകച്ചു പണ്ടാരം അടങ്ങി...ക്ലാസ്സിൽ മുഴുവൻ റെഡ് മയം...
നോക്കുമ്പോൾ ഫ്രണ്ട് ബെഞ്ചിൽ ആട്ടിൻകൂട്ടത്തിൽ പെട്ട ചെന്നായയുടെ അവസ്ഥയിൽ അച്ചുവും മാളുവും...

\"എന്താടി ഇത് പാർട്ടി പരിപാടിക്ക്‌ ജാഥയ്ക്ക് പോവുകയാണോ എല്ലാവരും ഈ തീരുമാനമൊക്കെ എപ്പോ എടുത്തു \"

\"അമ്മോ....ഇന്നലെ നട്ടപാതിരായ്ക്ക് ആണെന്ന് തോന്നുന്നു  \" മാളു പറഞ്ഞു.

\"ഞാൻ പേടിച്ചു നീയൊക്കെ colour ഇട്ടു വരുമൊന്ന് എന്തായാലും..എൻ നൻബനെ പോലെ യാരുമില്ലേ  \"
അച്ചു കണ്ണടയുടെ നടുവിൽ വിരൽ തൊട്ട് ഉയർത്തി കൊണ്ട് പറഞ്ഞു.

\"ഇന്ന് ക്ലാസ്സോന്നുമില്ല \"

\"പിന്നെ.....\"

\"ഇന്ന് വാലൻന്റൈൻസ് ഡേ സെലിബ്രേഷൻ \"

\"ശോ....വെറുതെ ബസ്സിന്റെ പൈസ പോയി  \"

\"ഇന്ന് തോമച്ചാനിട്ട് മുട്ടൻ പണി കൊടുക്കേണ്ടതല്ലേ \"മാളു പറഞ്ഞു 

\"അതേ....ലെറ്റർ വായിച്ചു അവന്റെ കണ്ണു തള്ളണം \"അച്ചു പറഞ്ഞു.

\"അത്രയ്ക്ക് വേണോ പിന്നെ നിലത്തുപോയ കണ്ണ് പെറുക്കി കൂട്ടാൻ ടൈം എടുക്കില്ലേ \" മാളു ചളി അടിച്ചു സ്വയം ചിരിച്ചു.

\"എന്ത് ചീഞ്ഞ കോമഡി ആടി.....\" റിച്ചു പറഞ്ഞു

_____________________________

ദേവൻ രാവിലെതന്നെ അമ്പലത്തിലേക്ക് പോയി..
ശ്രീകോവിലിന് മുന്നിൽ നിന്ന് പ്രാർത്ഥിച്ചപ്പോൾ ദേവൻ കഴിഞ്ഞ കാലത്തിലേക്ക് പോയി...

ദേവൻ ശ്രീകോവിലിന് മുന്നിൽ പ്രാർത്ഥിച്ചു കൊണ്ട് നിൽക്കുകയായിരുന്നു...ഇടംകണ്ണിട്ട് നോക്കുമ്പോൾ അടുത്ത് ഗൗരിയുണ്ട്...

\"കള്ളാ... എന്നെ നോക്കാതെ ദേവിയെ നോക്ക് ശ്രീകോവിൽ ഇവിടെയല്ല അവിടെയാ \"
ദേവൻ ഗൗരിയെ തന്നെ നോക്കിക്കൊണ്ട് നിൽക്കുകയായിരുന്നു..
ഗൗരി പ്രസാദം വാങ്ങി..ദേവന്റെ നെറ്റിയിൽ തൊട്ടു കൊടുത്തു...


\"അതേ ....പ്രസാദം...കുട്ടിയ്‌ക്ക് കേൾക്കുന്നില്ലേ \"
പൂജാരിയായിരുന്നു അത്...ദേവൻ അത് കേട്ട് കണ്ണ് തുറന്നു...ദേവൻ കയ്യിൽ തീർത്ഥം വാങ്ങി നെറുകെയിൽ തൂവി...ചന്ദനം നെറ്റിയിൽ തൊട്ടു...
ക്ഷേത്രത്തിന് പുറത്തിറങ്ങിയപ്പോൾ ക്ഷേത്ര കൗണ്ടറിൽ ആരതി നിൽക്കുന്നുണ്ടായിരുന്നു. ദേവനെ കണ്ടപ്പോൾ അവൾ അടുത്തേക്ക് വന്നു.

\"ദേവേട്ടാ...\"

\" ആരതിയോ \"

\"ദേവേട്ടൻ ഇന്നലെ വന്നു എന്ന് വിഷ്ണുയേട്ടൻ പറഞ്ഞു... കോളേജൊക്കെ എങ്ങനെ \"

\"ഹമ്മ്‌....എല്ലാം പഴയത് പോലെ തന്നെ \"

\"ഇന്ന് ഗൗരിയുടെ ഓർമ്മ ദിവസം അല്ലേ \"

\" ഞാനും ഗൗരിയും ഒരിക്കൽ ഇവിടെ വന്നിട്ടുണ്ട് അന്ന് അവൾ എനിക്ക് ചന്ദനം തൊട്ട് തരും....പക്ഷേ ഇപ്പോ ആ ചന്ദനത്തിന് പണ്ടത്തെ സുഗന്ധമില്ല......\" ദേവന്റെ കണ്ണ് നിറഞ്ഞു

_____________________________________


നിങ്ങൾ ഇതുവരെ എഴുതാൻ തുടങ്ങിയില്ലേ 
ലെറ്റർ ബോക്സ് പൊട്ടിക്കാൻ കുറച്ചു ടൈം കൂടിയേ ഉള്ളൂ....ഐഷു പറഞ്ഞു.


\"ഓഹ്ഹ്.....തീർന്നു.....ഇത് കണ്ട് തോമാച്ചൻ ഞെട്ടിയത് തന്നെ \" റിച്ചു പറഞ്ഞു.

മാളു പേപ്പറിൽ റോസയൊക്കെ വെട്ടിയെത്തു തോമാച്ചനുള്ള ലെറ്ററിൽ ഒട്ടിച്ചു..

\"എന്റമ്മോ....മതി മിനിക്കുപണി ഇനി decoration കൂടി അവന് doubt അടിക്കേണ്ട \" അച്ചു മാളുവിന്റെ കയ്യിൽ നിന്ന് അത് പിടിച്ച് വാങ്ങിച്ചു.

\"എയ്യ്‌...ഓവർ ആയിട്ടില്ല എല്ലാം കണക്കാണ് \" റിച്ചു പറഞ്ഞു.

ഐഷു ലെറ്റർ ലെറ്റർ ബോക്സിൽ ഇട്ടു...
KFI യൂണിയൻ സെക്രട്ടറി ഷിജിത് ആയിരുന്നു പെട്ടി പൊട്ടിച്ചത്....ഐഷുന്റെ ചങ്ക് ...

\"ഹാ....ഇപ്രാവിശ്യം കുറേ കത്തുണ്ടല്ലോ \"

\"പകുതിയും ഫേക്ക് ആയിരിക്കും നമ്മടെ കോളേജ് അല്ലേ \" ഷിജിത് പറഞ്ഞു. എല്ലാവരും ലെറ്റർ seprate ചെയ്യുന്ന തിരക്കിൽ ആയിരുന്നു...

\"എടാ..ഷിജിത്തേ നിനക്കുമുണ്ട് ലെറ്റർ \"

\"എനിക്കോ.....\"

\"ഹാ..ഇതാ...\"

ഷിജിത് അത് പൊട്ടിച്ചു വായിച്ചു...

\"ഡാ...പട്ടി ഷിജിത്തേ നിനക്ക് വാലന്റൈൻസ് ഡേ ആശംസകൾ എന്ന് ഒരു അത്ബുദയകാംക്ഷി \"

ഷിജിത് ലെറ്റർ ചുരുട്ടി...ആൻഡ്രിയയുടെ അടുത്തേക്ക് ചെന്നു.. അവൾക്ക് ഫോണിൽ എന്തോ കേട്ടു കൊണ്ട് ഇരിക്കുകയായിരുന്നു..

\"ഡി... ഐഷു ഇതെന്താ \"

\"ഇത്  കള്ളാസ്....എന്തേ \"

\"ഇത് നീ എഴുതിയതല്ലേ \"

\"പിന്നെ എനിക്ക് ലെറ്റർ എഴുത്തല്ലേ പണി ഒന്ന് പോടാ \"

\"ഡി.....\" ഷിജിത് ഐഷുനെ തറപ്പിച്ചു നോക്കി.

\"ഇഹ്ഹ്....ഞാൻ തന്നെ......\"

\"തോന്നി...അത്ബുദയകാംക്ഷി  സ്പെല്ലിംഗ് കണ്ടപ്പോഴേ തോന്നി എഴുത്തും വായനയും അറിയാത്ത നീ തന്നെയാ എഴുതിയത് എന്ന് \"

______________________

\"ഡി... ഇവിടെയൊരു ലെറ്റർ നീ എഴുതി നോക്കിയതാണോ \" മാളു ഡെസ്കിനിടയിൽ പെട്ട കടലാസ് വലിച്ചെടുത്തു...

\"എന്റെ പ്രിയപ്പെട്ട തോമാച്ചന്....\" 

\"അതേ...റിച്ചു ഇത് നീ തോമാച്ചന് എഴുതിയതല്ലേ \"

\"അതേ നീ അത് കൊടുത്തില്ലേ \"

\"ഡി.... ഞാൻ നന്ദുവിന് ഒരു ലെറ്റർ കൊടുക്കാം എന്ന് പറഞ്ഞിരുന്നു...അതിപ്പോ കാണുന്നില്ല നീ കണ്ടായിരുന്നോ മാളു \"

\"എടി...തോമാച്ചന് കൊടുത്ത ലെറ്റർ മാറിപ്പോയി ദേ നോക്ക് \"

\"അപ്പോ ഞാൻ നന്ദുവിന് കൊടുക്കാൻ വച്ച ലെറ്റർ ആണോ നീയൊക്കെ തോമാച്ചന് കൊടുത്തേ എന്റെ ദൈവമേ പണി വെള്ളത്തിലായല്ലോ \"

തോമാച്ചൻ ലെറ്റർ പൊട്ടിച്ചു...

\"ഐവ...റോസയൊക്കെ ഉണ്ടല്ലോ \" 


\"എന്റെ ചക്കരകുട്ടാ 
   നീയല്ലാതെ എനിക്ക് ജീവിക്കാൻ ആവില്ല എത്ര കാലമായി ഞാൻ നിന്റെ പുറക്കെ നടക്കാൻ 
തുടങ്ങിയിട്ട്..മുത്തേ , കരളേ ....ഇനിയൊരു വാക്കു കൂടിയുണ്ട് അത്...എനിച്ചു പറയാൻ കഴിയില്ല നാണമായിട്ടാ... എന്നാലും പറയാം I Love you....\"

\" ഇതെന്തോന്ന്  ബെപാസ്സ് surgery യോ ഇതാ മാളു തെണ്ടിയുടെ പണിയാണ്...അവളെ ഞാൻ \" തോമാച്ചൻ ആത്മ..





(തുടരും.....)


( കുറച്ച് പേഴ്‌സണൽ ഇഷ്യൂ ഉണ്ടായിരുന്നു അത് കൊണ്ട് ടൈം അനുസരിച്ച് പോസ്റ്റ് ചെയ്യാൻ പറ്റുന്നില്ല എല്ലാരും ഒന്ന് ക്ഷമിച്ചേക്കണേ..😂 )


മെമ്മറീസ് - PART 11

മെമ്മറീസ് - PART 11

4.3
763

ഈ സമയം ക്ലാസ്സിൽ...\" ആ തോമാച്ചൻ ഇപ്പോ കലിപ്പിൽ ഇങ്ങോട്ട് വരും... \" റിച്ചു പറഞ്ഞു\" എന്തിന്....\"\" എടി മാളു അത് വായിച്ചാൽ അവന് എന്തായാലും മനസ്സിലാവും നമ്മടെ പണിയാണെന്ന് ...\" അച്ചു പറഞ്ഞു\" എന്നാ ഇവിടേന്ന് വേഗം സ്‌ഥലം വിടാം.....വാഡി പുറത്തേക്ക് പോകാം \"മാളു പറഞ്ഞു.മൂന്നാളും കൂടി ഡിപാർട്മെന്റിന് പുറത്തിറങ്ങി.... എല്ലാവരും കളറും ഇതുങ്ങൾ മൂന്നും യൂണിഫോമും ആഹാ അന്തസ്സ്....ഓഫീസിന്റെ അടുത്തിയപ്പോൾ മാളു പറഞ്ഞു..\" ഞാൻ ഒന്ന് വെള്ളം കുടിച്ചിട്ട് വരാം....നിങ്ങ ഇവിടെ wait ചെയ്യ് ആ തോമാച്ചൻ വരുന്നേൽ സിഗ്നൽ തരണം \"\"ഹാ.....\"correct ടൈമിൽ തോമാച്ചൻ അവിടേക്ക് വന്നു...\"എനിക്ക് കത്തെഴുതിയ ആ തെണ്ടി എവിടെ \"\