ഈ സമയം ക്ലാസ്സിൽ...
\" ആ തോമാച്ചൻ ഇപ്പോ കലിപ്പിൽ ഇങ്ങോട്ട് വരും... \" റിച്ചു പറഞ്ഞു
\" എന്തിന്....\"
\" എടി മാളു അത് വായിച്ചാൽ അവന് എന്തായാലും മനസ്സിലാവും നമ്മടെ പണിയാണെന്ന് ...\" അച്ചു പറഞ്ഞു
\" എന്നാ ഇവിടേന്ന് വേഗം സ്‌ഥലം വിടാം.....വാഡി പുറത്തേക്ക് പോകാം \"മാളു പറഞ്ഞു.
മൂന്നാളും കൂടി ഡിപാർട്മെന്റിന് പുറത്തിറങ്ങി.... എല്ലാവരും കളറും ഇതുങ്ങൾ മൂന്നും യൂണിഫോമും ആഹാ അന്തസ്സ്....
ഓഫീസിന്റെ അടുത്തിയപ്പോൾ മാളു പറഞ്ഞു..
\" ഞാൻ ഒന്ന് വെള്ളം കുടിച്ചിട്ട് വരാം....നിങ്ങ ഇവിടെ wait ചെയ്യ് ആ തോമാച്ചൻ വരുന്നേൽ സിഗ്നൽ തരണം \"
\"ഹാ.....\"
correct ടൈമിൽ തോമാച്ചൻ അവിടേക്ക് വന്നു...
\"എനിക്ക് കത്തെഴുതിയ ആ തെണ്ടി എവിടെ \"
\"ഏത് തെണ്ടി \"
\"ആ മാളു...അല്ലേൽ സയാമീസ് പരട്ടകളെ പോലെ മൂന്നും ഒരുമിച്ച് ആയിരിക്കുമല്ലോ \"
\"അവൾ...\" റിച്ചു നോക്കുമ്പോൾ മാളു ആരോടാ സംസാരിക്കുന്നേ എന്ന് ആംഗ്യത്തിൽ ചോദിച്ചു.
മാളു തോമാച്ചൻ കാണാതിരിക്കാൻ ലൈബ്രറിയിലേക്ക് കയറി...
\"അവള്...ക്ലാസ്സിൽ ഉണ്ടാവും \"അച്ചു പറഞ്ഞു.
\"ക്ലാസ്സിലോ ഇന്ന് അവളുടെ എല്ല് ഞാൻ ഒടിക്കും \"
തോമാച്ചൻ കലിപ്പിൽ ക്ലാസ്സിലേക്ക് പോയി..
ലൈബ്രറിയിൽ examinte ടൈമിൽ മാത്രം കേറി വരുന്ന മാളുവിന് പെട്ടെന്ന് അവിടേക്ക് കയറിയപ്പോൾ ഒന്നും മനസ്സിലാവാത്ത അവസ്ഥയായി...അവൾ വെറുതെ ലൈബ്രറിയുടെ ഷെൽഫിന്റെ അടുത്ത് പോയി അവിടെയുള്ള ബുക്‌സൊക്കെ മറിച്ചു നോക്കി...
പെട്ടെന്ന് ഷെൽഫിന് മുകളിൽ നിന്ന് എന്തോ അവളുടെ തലയിലേക്ക് വീണു...
ആഹാ....കിളി പോയി....മാളുവിന്റെ കിളി പോയി..
മാളു തലയിലെ പൊടിയൊക്കെ തട്ടികളഞ്ഞു നോക്കുമ്പോൾ യദു അവൻ അവളുടെ അടുത്തു നിൽക്കുന്നു...യദു ഷെൽഫിന്റെ അപ്പുറത്ത് നിന്ന് സ്റ്റൂളിൽ കയറി ഏതോ ബുക്ക് എടുക്കുന്ന തിരക്കിൽ ആയിരുന്നു....അപ്പോൾ കയ്യ് തട്ടി ഒരു ബുക്ക് മാളുവിന്റെ തലയിൽ വീണു...
\"മാളു....എഴുനേൽക്ക് ....നിനക്ക് ഒന്നും പറ്റിയില്ലല്ലോ \"
യദു മാളുവിന്റെ അടുത്ത് പോയി ഇരുന്നു....
അവൻ മാളുവിന്റെ തല തടവി കൊടുത്തു....അപ്പോൾ രണ്ടാളുടെയും കണ്ണുകൾ തമ്മിൽ ഉടക്കി....മാളുവിന്റെ മുടിയിൽ യദുവിന്റെ വാച്ചിന്റെ സ്ട്രാപ്പ് കുടുങ്ങി....
അവൻ അത് ശ്രദ്ധയോടെ അഴിച്ചെടുത്തു...
മാളു ബുക്ക് വീണപ്പോളെ കിളി പോയി ഇരിക്കുകയാ ഇപ്പോ ഇതും കൂടി ആയപ്പോൾ ശബാഷ്.....
\"യദു....എനിക്ക് കുഴപ്പമില്ല ...\"
same ടൈം മാളു ആത്മ
എന്റമ്മേ എന്റെ തലയിൽ ഇനി എത്ര സ്റ്റിച്ച് ഇടണോ ആവോ...
\"സോറി..ഞാൻ കരുതി നിനക്ക് എന്തേലും പറ്റിയെന്ന്....\" യദുവിന് മൊത്തത്തിൽ വെപ്രാളം ആയി....
_______________________
അച്ചു മാളുവിനെ കാണാതെ അവളുടെ ഫോണിൽ വിളിച്ചു.....
\"ആ പന്നിയുടെ ഫോൺ busy ....എവിടെ പോയി കിടക്കുന്നോ ആവൊ....\"
\"അച്ചു നോക്ക് ദേ ലൈബ്രറിയുടെ പുറത്ത് മാളുവിന്റെ ചെരുപ്പ്....\"
അച്ചുവും റിച്ചുവും ലൈബ്രറിയിലേക്ക് കയറിയപ്പോൾ നിലത്തിരുന്ന മാളുവിനെ പിടിച്ചു എഴുന്നേൽപ്പിക്കുന്ന യദു...
\"ഹേ....ഇതൊക്കെ എപ്പോ ......\" അച്ചു അന്ധം വിട്ട് പോയി....മാളു പതുക്കെ നടന്ന് അവരുടെ അടുത്തെത്തി...
\"എന്താടി.....\"
\"അല്ല...എന്താ പറ്റിയെ \"
\"അതൊരു ബുക്ക് വീണതാ....\"
\"എന്നിട്ട് നീയാണല്ലോ തലയും തടവി കൊണ്ട് വരുന്നത് \" റിച്ചു പറഞ്ഞു ..
\"അത് ബുക്ക് എന്റെ തലയിലാ വീണത് \"
\"ഹാ....അങ്ങനെ പറ.....\" അച്ചു പറഞ്ഞു
--------–----------------
ദേവൻ വീട്ടിലെ പഴയ ബുക്ക്സൊക്കെ എടുത്തു സ്റ്റോറൂമിൽ വെക്കുകയായിരുന്നു...
അപ്പോൾ ദേവന്റെ കയ്യ് തട്ടി എന്തോ നിലത്തു വീണു...
അതൊരു ചെപ്പ് ആയിരുന്നു...
ദേവൻ അത് തുറന്നു നോക്കി..
ഒരു കരിമണിമാല....
അവൻ പെട്ടെന്ന് അവൻ അത് പൂട്ടി വെച്ചു...
--------------–--------
കോളേജ്...
നന്ദുവിനെ കണ്ടപ്പോൾ അച്ചു അവിടേക്ക് പോയി...
നന്ദു കത്ത് മാറിപോയതിൽ ഫുൾ കലിപ്പായിട്ട് നിൽക്കുകയായിരുന്നു..
\"നന്ദു.....\"
\"മതി.... എനിക്ക് ഒന്നും കേൾക്കേണ്ട \"
\"അല്ല...അത് കത്ത് മാറിപോയതാ \"
നന്ദു അച്ചുവിനോട് മുഖം തിരിച്ചു നിന്നു...
\"അതേ.....\"
\"ഹമ്മ്.......\"
\"എന്നാപ്പിന്നെ പോ...എനിക്കും മിണ്ടാൻ താല്പര്യം ഇല്ല... ഇത്ര ജാഡ പാടില്ല \"
നന്ദു നോക്കുമ്പോൾ അച്ചുവിന് ശെരിക്കും ദേഷ്യം വന്നിരുന്നു...
\"ഡി...\"
\"വേണ്ട....\"
\"എന്ന ഇതും വേണ്ടല്ലോ ഞാൻ ഇത് കടയിൽ തിരിച്ചു കൊടുക്കട്ടെ \"
നന്ദു പാക്കറ്റ് കാണിച്ചു കൊണ്ട് പറഞ്ഞു.
\"എഹ്ഹ്ഹ....ഇതിലെന്താ \"
\"നിനക്കുള്ള ഡ്രെസ്സ് ആണ്...ഇനി ഇതും വേണ്ടേ....\"
നന്ദു ചിരിച്ചു കൊണ്ട് അച്ചുവിനെ നോക്കി..
__________________________
റിച്ചുവും , മാളുവും ഒരു പണിയും ഇല്ലാതെ receptionന്റെ മുന്നിലൂടെ നടക്കുകയായിരുന്നു..
\"ഡി... ശെരിക്കും ലൈബ്രറിയിൽ എന്താ സംഭവിച്ചത് എന്നോട് പറ.....\"
\"എന്ത്... ഒന്ന് പോടി..ഒന്നുമില്ല....\"
അവർ നോക്കുമ്പോൾ ഷിജിത്തും കുറേ പിള്ളേരും കൂടി എന്തോ ബോർഡ് എൻട്രൻസിൽ കൊണ്ട് വന്ന് വെച്ചു...
റിച്ചു ആ ബോർഡ് വായിച്ചു....
\"അകാലത്തിൽ വിടപറഞ്ഞ നമ്മുടെ സഹപാഠി ഗൗരിയുടെ ഓർമ്മയ്ക്ക് \"
\"മാളു ഇതെന്താ....\"
\"ആ...ഷിജിത്തിനോട് ചോദിക്കാം \"
ഷിജിത് ബോർഡിൽ റോസാ പൂവ് ഒട്ടിച്ചു വെക്കുകയായിരുന്നു..
\"ഷിജിത്തേ....ഇതാരാ....\"
\"ഇത് ഗൗരി...എന്താ നിങ്ങൾക്ക് അറിയില്ലേ \"
\"ഇല്ല.....\"
\"ഇല്ലേ.....എന്നാ കേട്ടോ പണ്ട് ഒരു വാലൻന്റൈൻസ്
ഡേയിൽ electrical ലാബിൽ പെട്ട് പോയതാ ശ്വാസം കിട്ടാതെ മരിച്ചു... അതൊക്കെ കുറച്ചു കാലം മുൻപാണ് \"
\"നമ്മടെ ഇലക്ട്രിക്ക് ലാബിൽ വെച്ചോ \"
\"അല്ല...പഴയ ലാബ് ഇല്ലേ അവിടെ ..അന്ന് തൊട്ട് അത് അടച്ചിട്ടു പോലീസ് ഇൻവെസ്റ്റിഗേഷൻ നടക്കുന്നത് കൊണ്ട്....പിന്നെ അവിടെ നിന്ന് എന്തൊക്കെയോ ശബ്ദം കേൾക്കും എന്ന് കുറേ പേര് പറഞ്ഞു....\"
റിച്ചു മാളുവിന്റെ കയ്യ് പിടിച്ചു....
\"അപ്പോ ഞാൻ കേട്ടതൊക്കെ സത്യമായിരുന്നു....ഗൗരി ഇപ്പോഴും ഇവിടെ തന്നെ ഉണ്ട് \"
(തുടരും...)